16/04/2026

മീരാമാധവം : ഭാഗം 03

രചന – വൈദേഹി വൈഗ

‘സ്നേഹ കാളിങ് ‘ ഞാൻ പെട്ടന്ന് ഫോൺ എടുത്തു…. “ഹലോ.. മീര… ഞാൻ കോളേജിൽ നിന്നും ഇറങ്ങുവാ.. ഒരു പത്തു മിനിറ്റിനുള്ളിൽ അവിടെ എത്തും.. റെഡി ആയി നിന്നോ.. ” “ഒക്കെ ശെരി… ” ഞാൻ ഫോൺ കട്ട്‌ ചെയ്തു ബെഡിൽ ഇരുന്നു… മനസ്സ് എന്തോ മരവിപ്പ് പോലെ… ബാത്‌റൂമിൽ കയറി മുഖം ഒക്കെ ഒന്ന് കഴുകി… സാധനങ്ങൾ ഒക്കെ എടുത്തു ബാഗിൽ വച്ചു.. എന്നിട്ട് താഴേക്കു ചെന്നു… അപ്പോഴേക്കും സ്നേഹയും വന്നിരുന്നു… “എന്നാ പോവാം.. ” “ആഹ്.. ” റൂമിന്റെ താക്കോൽ വാർഡനെ ഏൽപ്പിച്ചു ഞങ്ങള് ഇറങ്ങി …. വിമൻസ് ഹോസ്റ്റലിൽ എത്തും വരെ സ്നേഹ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.. അവള് പറഞ്ഞതിൽ ഒന്നും ആയിരുന്നില്ല എന്റെ ശ്രദ്ധ.. മനസ്സ് എവിടെയോ ആയിരുന്നു… റൂമിൽ ഞങ്ങള് മൂന്നു പേര്… എന്നെയും സ്‌നേഹയെയും കൂടാതെ അടുത്തൊരു ബാങ്കിൽ വർക്ക്‌ ചെയ്യുന്ന സീമ ചേച്ചിയും… എല്ലാവരും ആയും പെട്ടന്ന് അടുത്ത്.. കോളേജ് ഹോസ്റ്റലിലെ ക്കാളും വെത്യസ്തമായ അന്തരീക്ഷം ആണു ഇവിടെ… എപ്പോ വേണമെങ്കിലും പോകാം വരം.. ഫുൾ ഫ്രീഡം.. അതാണ് എനിക്കും വേണ്ടത്…. കൂട്ടിലിട്ട കിളിയെ പോലെ ജീവിക്കാൻ ഇന്ന് ഞാൻ ആഗ്രഹിക്കുന്നില്ല റൂമിൽ കുറേ നേരം ഇരുന്നത് കൊണ്ട് വൈകീട്ട് പുറത്തേക്കു ഒന്ന് ഇറങ്ങി…

ഹോസ്റ്റലിന്റെ ചുറ്റുപാടും ഒന്ന് കാണാൻ.. പിറകു വശത്തു മനോഹരമായ ഒരു തോട്ടം… പഴങ്ങളും പൂക്കളും പച്ചക്കറികളും കൊണ്ട് നിറഞ്ഞത്… നന്നായി പരിപാലിച്ചു പോകുന്ന സ്ഥലം ആണെന്ന് ആ ഭംഗി കണ്ടാൽ തന്നെ അറിയാം.. തഴുകിയെത്തുന്ന കാറ്റിന് ഏതോ വശ്യമായൊരു സുഗന്ധം…ഞാനൊരു ദീർഘശ്വാസമെടുത്തു…അതെ ഇലഞ്ഞി…ഇലഞ്ഞി പൂത്തുലഞ്ഞ ഗന്ധം…ആരെയും വശീകരിച്ചു തന്നരികിലേക്ക് വരുത്താൻ കഴിയുന്ന ഗന്ധമുള്ള ഇലഞ്ഞി പൂത്തിരിക്കുന്നു…ആ ഗന്ധത്തെ പേറി മുന്നോട്ട് നടന്നു… തോട്ടം അവസാനിക്കുന്നിടത്ത്‌ ആരെയും കൂസാതെ തലയെടുപ്പോടെ പൂത്തു നിൽക്കുന്ന ഇലഞ്ഞി മരം. ഞാൻ ഇലഞ്ഞി മരച്ചോട്ടിൽ ഇരുന്നു.. നാലഞ്ചു ഇലഞ്ഞി പൂക്കൾ കൈയ്യിൽ എടുത്തു.. പണ്ടും ഇലഞ്ഞിയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നല്ലോ… ഇലഞ്ഞിയെ പ്രണയിക്കാൻ എന്നെ പഠിപ്പിച്ചത് മാധവ് ആയിരുന്നു… ആദ്യമായി പ്രണയിച്ചത് കോളേജിന്റെ പിറകു വശത്തുള്ള ഒരു കുഞ്ഞു ഇലഞ്ഞി മരത്തെയും ഇതെന്താ ഈശ്വരാ ഇങ്ങനെ… ചിന്തകൾ ഏത് വഴിക്ക് സഞ്ചരിച്ചാലും അത്‌ അവസാനം അയാളിൽ ആണല്ലോ എത്തിച്ചേരുന്നത്… അയാളിൽ നിന്നും അയാളുടെ ഓര്മ്മയില് നിന്നും ഈ ജന്മം എനിക്കൊരു മോചനം കിട്ടും എന്ന് തോന്നുന്നില്ല…

ബോധം തിരിച്ചു കിട്ടിയപ്പോൾ ആശുപത്രി കിടക്കയിൽ എന്റെ ഒപ്പം എന്റെ യമുനമ്മ ഉണ്ടായിരുന്നു…. ഞാൻ യമുനമ്മയെ കെട്ടിപ്പിച്ചു കരഞ്ഞു… അനാഥ ആയാ എനിക്ക് ഈ ആനന്ദാശ്രമത്തിലെ ഈ അമ്മ മാത്രമേ കൂട്ടുള്ളു…. പെട്ടന്ന് വാതിൽ തുറന്നു ഒരാള് അകത്തേക്ക് വന്നു… കോളേജ് വരാന്തയിൽ ബോധം മറയുമ്പോൾ എന്നെ താങ്ങി എടുത്ത കൈകൾ… ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി.. ഇപ്പഴാണ് മുഖം ശെരിക്കും ഒന്ന് കാണുന്നത്… കടും കാപ്പി കണ്ണുള്ള ഒരു പൊടി മീശക്കാരൻ. “ആഹാ താൻ ഉണർന്നോ… ഇതാ അമ്മേ മരുന്ന്… പേടിക്കാൻ ഒന്നും ഇല്ല… ബി പി കുറഞ്ഞതാണ്.. കുറച്ചു കഴിഞ്ഞു പോകാം . ” ഇതും പറഞ്ഞു കയ്യിലെ മരുന്നിന്റെ കവർ അയാള് അമ്മയെ ഏൽപ്പിച്ചു… അപ്പോഴും കഴിഞ്ഞ കുറച്ചു മണിക്കൂറിൽ സംഭവിച്ചതിന്റെ പേടി എന്നിൽ നിന്ന് വിട്ടു പോയിട്ടുണ്ടായിരുന്നില്ല… “താൻ പേടിക്കേണ്ട.. കഴിഞ്ഞതൊന്നും ഇനി ആവർത്തിക്കില്ല… എന്റെ പെങ്ങൾക്ക് വേണ്ടി ഞാൻ തന്നോട് ക്ഷമ ചോദിക്കുന്നു.. ” “പെങ്ങളോ… ” “അതേ.. ശിവാനി എന്റെ കുഞ്ഞു പെങ്ങൾ ആണ്… ലാളിച്ചു വളർത്തിയതിന്റെ ചില പോരായ്മകൾ… ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല.. താൻ.. താൻ ക്ഷമിക്കണം… ” മൗനം ആയിരുന്നു എന്റെ മറുപടി… കുറച്ചു നേരം അവിടെ നിന്ന് ആ ഏട്ടന് പോയി…

ഞാനും യമുനമ്മയും കുറച്ചു കഴിഞ്ഞു ഡിസ്ചാർജ് ആയി ആശ്രമത്തിലേക്ക് പോയി .. പിറ്റേന്ന് കോളേജിൽ പോയില്ല … തൊട്ടടുത്ത ദിവസം കോളേജിൽ കയറുമ്പോൾ തന്നെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി… കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ ഓരോന്നും മനസിലൂടെ മിന്നി മാഞ്ഞു.. “ഡി…. ” വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി .. ശിവാനി… “എന്താ ചേച്ചി.. ? ” “എന്റെ ഏട്ടന് കണ്ടത് കൊണ്ട് ഞാൻ അടങ്ങി എന്ന് കരുതണ്ട… നിന്നെ പിന്നെ കണ്ടോളാം… ” ഇതും പറഞ്ഞു ശിവാനി ചേച്ചി പോയി.. അത്രയും ആഗ്രഹിച്ചിട്ടാണ് മാത്‍സിൽ എനിക്കൊരു അഡ്മിഷൻ കിട്ടിയത്.. അത്‌ നഷ്ടപ്പെടുമോ… ഓരോന്ന് ആലോചിച്ചു ഞാൻ ക്ലാസ്സിലേക്ക് നടന്നു…. “ഡോ… ഒന്ന് നിന്നെ… ” ആ ഏട്ടന്.. ശിവാനിയുടെ ഏട്ടൻ… “ക്ലാസ്സിലേക്കാണോ… ” “മ്മ് അതേ ” “ഞാനും ഉണ്ട് വാ…. ” “ഏട്ടന് എന്റെ ക്ലാസ്സിലോ… ” “തന്റെ ക്ലാസ്സിൽ അല്ല.. തൊട്ടടുത്ത പി ജി ക്ലാസ്സിൽ.. ” ആ ഏട്ടന്റെ കണ്ണിലേക്കു ഞാൻ കുറച്ചു നേരം നോക്കി നിന്നു… എന്തോ വല്ലാത്തൊരു ആകർഷണീയത.. തുടരും..