രചന – അമീന
ഒരു നിമിഷം അവളുടെ കണ്ണുകൾ തള്ളി പുറത്തേക്ക് വന്നു…. മറ്റൊരു ലോകത്തേക്ക് എത്തിയത് പോലെ….. ചുറ്റുമുള്ള ഓരോ കാഴ്ചായിലും ശിവയും രുദ്രും നിറഞ്ഞു നിൽക്കുന്നു….. കണ്ണുകൾ തിരുമി ഒന്നുടെ അവൾ ആ മുറി മൊത്തം സൂക്ഷിച്ചു നോക്കി…. ഇളം കാറ്റിൽ പാറി പറക്കുന്ന വൈറ്റ് കർട്ടന്റെ പുറകിൽ അവൾ കണ്ടു….. ദാവണിയുടുത്തു നിൽക്കുന്ന ശിവയുടെ ചിത്രം അതുപോലെ തന്നെ വരച്ചു വെച്ചിരിക്കുന്നത്…… ഈ ഫോട്ടോസൊക്കെ എപ്പോ എടുത്തതാവും ഒരു സംശയത്തോടെ അവൾ ചുവരുകളിൽ പതിപ്പിച്ചിരിക്കുന്ന തന്റെ പല പോസ്സിലുള്ള ഫോട്ടോസിലേക്ക് മിഴിച്ചു നോക്കി…. ക്യാൻവാസിൽ വരച്ചു വെച്ചിരിക്കുന്ന അവളുടെ ചിത്രത്തിനു ജീവന്റെ തുടിപ്പുള്ളതു പോലെ…. രുദ്ര് വരക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഒരിക്കൽ പോലും എന്റെ മുന്പിൽ അവൻ അതിനെ പറ്റിയൊന്നും പറഞ്ഞിട്ടില്ല…. ശിവക്ക് രുദ്രിനോടുള്ള ഇഷ്ട്ടം കൂടി കൂടി വന്നു…..
ഞാൻ പലപ്പോയായി പറഞ്ഞ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും അവൻ മറക്കാതെ ചെയ്‌തിരിക്കുന്നു…. രുദ്രിനെ ഭർത്താവായി കിട്ടാൻ മാത്രം എന്ത് പുണ്ണ്യമായിരിക്കും ഞാൻ ചെയ്തത്….. എന്തിനെന്നു ഇല്ലാതെ കണ്ണുകൾ നിറഞ്ഞു….. കണ്ണുകൾ അമർത്തി തുടച്ചു തിരിഞ്ഞതും രുദ്രിന്റെ നെഞ്ചിൽ തട്ടി ഞാൻ നിന്നു….. ഇഷ്ട്ടായോ…. എന്നെ ഉറ്റു നോക്കികൊണ്ട് അവൻ ചോദിച്ചു തീർന്നതും ഞാൻ കൈ രണ്ടും അവനു നേരെ നീട്ടി….. എന്നെ എടുത്തേയൊന്നു….. പറഞ്ഞു തീരുന്നതിനു മുന്പേ രുദ്ര് അവളെ എടുത്തുയർത്തി…… നിറ പുഞ്ചിരിയോടെ അവൾ അവന്റെ കഴുത്തിലൂടെ കൈ ഇട്ടു കൊണ്ട് അവന്റെ ചുണ്ടിനോട് അവളുടെ അധരം ചേർത്തു….. ഇരു മിഴികളും അടച്ചു ഇരുവരും ആ ചുംബനതിന്റെ അടി തട്ടിലേക്ക് ലയിച്ചു…… അവളിൽ നിന്നും ഉയരുന്ന മുല്ല പൂവിന്റെയും ചന്തനത്തിന്റെയും സുഗന്ധം അവൻ അവോളം ആസ്വാതിച്ചു….. മറ്റാർക്കും പ്രേവേശനമില്ലാത്ത സുന്ദരമായ പ്രണയ നിമിഷങ്ങൾ…..
രുദ്ര് മെല്ലെ ശിവയെ കട്ടിലിൽ കൊണ്ടിരുത്തി…..അവളുടെ നീളൻ മൂക്കിലേക്ക് ഒരു ചുവപ്പ് കല്ലിന്റെ മൂക്കുത്തി അവൻ അണിഞ്ഞു കൊടുത്തു…… പണ്ട് നീ ഒരുപാട് ആഗ്രഹിച്ച ഒന്നല്ലേ ഈ ചുവപ്പ് കല്ലിന്റെ മൂക്കുത്തി….. അവളുടെ ചുവന്നു തുടുത്ത കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് രുദ്ര് പറഞ്ഞതും ശിവ അവനെ ഇറുക്കെ പുണർന്നു….. ഇനി ഒന്നും വേണ്ടയെനിക്ക് ഈ നെഞ്ചിൽ ചേർന്നിങ്ങനെ കിടന്നാൽ മാത്രം മതി…. അതിനോളം സന്തോഷം മറ്റൊന്നിനും തരാൻ കഴിയില്ല….. അങ്ങനെ പറയല്ലേ പ്രിയപ്പെട്ട ഭാര്യ, ഒരു കൂട്ടം കൂടി ഞാൻ കൊണ്ട് വന്നിട്ടുണ്ട്….. ഒരു ചെറിയ ബോക്സിൽ നിന്നും ഡയമണ്ടിന്റെ ഒരു സിംപിൾ റിങ് എടുത്ത് അവൻ ശിവയുടെ മോതിര വിരലിൽ അണിയിച്ചു….. ഇതൊരിക്കലും ഹരി തന്നത് പോലെയല്ല, ജീവിത കാലം മുഴുവൻ ഇത് ഈ വിരലിൽ ഉണ്ടാവണം, ഒരു ഭർത്താവിന്റെ സ്വാർത്ഥയായി കൂട്ടിയാൽ മതി….🥰 അവന്റെ പറച്ചിൽ കേട്ടതും ശിവ ഒന്നുടെ അവന്റെ നെഞ്ചിലേക്ക് അമർന്നു…..
എന്റെ കൈയിൽ ഒന്നുല്ലമില്ല തരാൻ… ചുണ്ട് പിളർത്തി കൊണ്ട് ശിവ രുദ്രിനെ നോക്കി പറഞ്ഞതും അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു….. ആർക് വേണ്ടിയും എന്റെ പെണ്ണ് മാറാതെ ഇങ്ങനെ നല്ല ബോൾഡ് ആയിട്ട് ചിരിക്കുന്ന മുഖത്തോടെ നിൽക്കണം….. ആരെന്തു പറഞ്ഞാലും കണ്ണ് നിറക്കാതെ മറുപടി പറയണം…..ഭാര്യ ആയെന്ന് കരുതിയോ മരുമകൾ ആയെന്ന് കരുതിയോ നീ നിന്റെ ഇഷ്ട്ടങ്ങൾ മാറ്റി വെക്കരുത്….. നിനക്ക് ഇഷ്ട്ടമുള്ളതൊക്കെ ചെയ്യാം ഒറ്റക്ക് യാത്ര ചെയ്യണമെങ്കിലോ, ഇഷ്ട്ടമുള്ള ഫുഡ് കഴിക്കുന്നതിലോ, ഇഷ്ട്ടമുള്ള ഡ്രസ്സ് ഇടുന്നതിലോ…. എന്തുമാവട്ടെ നിനക്ക് ശെരിയായി തോന്നുന്നതും ഇഷ്ട്ടമുള്ളതും മാത്രം ചെയ്യുക…. ഈ താലി നിന്റെ കഴുത്തിൽ വീണത് കൊണ്ട് നിന്റെ ജീവിത രീതിയിൽ ഒരു മാറ്റത്തിന്റെ ആവിശ്യമില്ല….. ഇതൊരിക്കലും നിനക്കുള്ള ബന്ധനമോ കുരുക്കെ അല്ല ഇനിയും പറന്നുയരണ്ണം എന്റെ ശിവ….. കൂടെ ഈ രുദ്രും ഉണ്ടാകും…… ശിവാരുദ്രമായി….❤ ഏതൊരു പെണ്ണും കൊതിക്കുന്ന വാക്കുകൾ, സ്നേഹത്തിൽ കവിഞ്ഞു രുദ്രിനോട് ബഹുമാനം തോന്നിയ നിമിഷം……
കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെ അവനെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ഇരുവരും മറ്റൊരു ലോകത്തേക്ക് എത്തിയിരുന്നു….. രുദ്ര് അവളെ ചേർത്ത് പിടിച്ചു അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു….. അവളിലേ പെണ്ണിൽ പല വികാരങ്ങളും നിറയുന്നത് ഒരു പുഞ്ചിരിയോടെ അവൾ അറിഞ്ഞു…. സാരി വകഞ്ഞു മാറ്റി അവളുടെ വെളുത്ത വയറിൽ അവൻ ചുണ്ടുകൾ അമർത്തി…… ഒരു കുറുകലോടെ അവൾ അവന്റെ മുടിയിൽ കൈ കോർത്തു….. ഒടുവിൽ ആ ചുടു ചുംബനം അവളുടെ കഴുത്തിലേക്ക് വന്ന് പതിഞ്ഞു….. എല്ലാ അർഥത്തിലും ഈ നിലാവിനെ സാക്ഷി നിർത്തി നമുക്ക് ഒന്നായാലോ…… പ്രണയത്തോടെ രുദ്ര് ചോദിച്ചതും നാണത്തോടെ ശിവ അവന്റെ നെഞ്ചിലേക്ക് മുഖം പൂത്തി…. ഒരു പുഞ്ചിരിയോടെ രുദ്ര് അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു….. അവളുടെ ആലില വയറിൽ അവന്റെ കൈകൾ ഓടി നടന്നു….. ഇരുവരും മത്സരിച്ചു പ്രേണയിക്കാൻ തുടങ്ങി.❤ രുദ്രിന്റെ പ്രണയം അവളിൽ മഴയായി പെയ്തിറങ്ങി…..
ആ പ്രണയ ചൂടിൽ അവൾ ഉരുകി….. അവന്റെ ചുടു ചുംബനത്തിൽ അവൾ സങ്കടങ്ങൾ മറന്നു….. ഒടിവിൽ തളർന്നു അവന്റെ മാറിൽ തല ചായിച്ചു ഉറങ്ങുമ്പോൾ അവളുടെ ചൊടിയിൽ കെടാതെ ഒരു പുഞ്ചിരി തത്തി കളിച്ചു….. ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനവും….. ഒരു പുഞ്ചിരിയോടെ തന്നെ ചേർത്ത് പിടിച്ചുറങ്ങുന്ന രുദ്രിന്റെ കവിളിൽ അവൾ ചുണ്ടുകൾ അമർത്തി…… ❤❤❤ സൂര്യ രശ്മികൾ മുഖത്ത് വന്ന് പതിച്ചപ്പോഴാണ് ശിവ കണ്ണു തുറന്നത്….. പുതപ്പു ഒന്നുടെ ശരീരത്തിനോട് ചേർത്ത് വെച്ചു അവൾ ഹെഡ് ബോർഡിലേക്ക് ചാഞ്ഞിരുന്നു…. രുദ്ര് നേരത്തെ എണീറ്റോ…. ഇവിടെ കാണുന്നില്ലല്ലോ… ഒരു സംശയത്തോടെ അവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി…. 7 മണി ആയല്ലോ…. ഞെട്ടി പിടഞ്ഞു എണിറ്റു പുതപ്പ് വാരി ചുറ്റി കൊണ്ട് അവൾ വാഷ് റൂമിലേക്ക് ഓടി….. തണുത്ത വെള്ളം ദേഹത്തു വീണതും ഒരു സുഖമുള്ള നീറ്റൽ അവൾക്ക് അനുഭവ പെട്ടു…. ഒരു പുഞ്ചിരി അവളിൽ മൊട്ടിട്ടു…….❤
കുളിച്ചു ഫ്രഷ് ആയി ഒരു സിംപിൾ സാരിയും ഉടുത്തു നില കണ്ണാടിക്ക് മുന്പിൽ വന്ന് നിന്ന് ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്നും രുദ്ര് അവളെ പുണർന്നത്….. ഗുഡ് മോർണിംഗ്…. മഴത്തുള്ളി പോലെ വെള്ളം തുളുമ്പി നിൽക്കുന്ന അവളുടെ പിൻ കഴുത്തിൽ ചുണ്ടുകൾ അമർത്തി കൊണ്ട് അവൻ പറഞ്ഞു….. ശേഷം ഒരു നുള്ള് കുങ്കുമം എടുത്ത് അവൻ അവളുടെ സീമന്താ രേഖ ചുവപ്പിച്ചു….. ഇന്നാ കോഫി കുടിക്കു നല്ല ക്ഷീണം കാണും…. ഒരു കള്ള ചിരിയോടെ രുദ്ര് അവൾക്ക് നേരെ കപ്പ് നീട്ടി…. നാണത്തിൽ കുതിർന്ന പുഞ്ചിരിയോടെ അവൾ അത് വാങ്ങി ചുണ്ടോട് അടിപ്പിച്ചു….. അങ്ങനെ കോഫി കുടിയൊക്കെ കഴിഞ്ഞ് ചെറുതായൊന്നു ഒരുങ്ങി രണ്ടുപേരും തായേക്ക് ചെന്നു…. ചെന്നപാടെ ശിവയുടെ കണ്ണു പോയത് ഉമ്മറത്ത് പത്രം വായിച്ചിരിക്കുന്ന ഹരിയിലേക്കും കൂടെയിരിക്കുന്ന ലെച്ചുവിലേക്കുമാണ്……. രുദ്രിനെ വലിച്ചോണ്ട് അവൾ ഹരിയുടെ അരികിലേക്ക് ചെന്നു….
ഹരിയേട്ടാ…. ശിവയുടെ വിളി കേട്ടതും ലെച്ചുവും ഹരിയും ഒരുപോലെ ഞെട്ടി…. ശേഷം എന്താണെന്ന അർദ്ധത്തിൽ ഹരി ശിവയുടെ മുഖത്തേക്ക് നോക്കി…. ഒരുപാട് നന്ദിയുണ്ട്…. എന്തിന്….. ഹ ഈ ഭ്രാന്തിയുടെ ജീവിതത്തിൽ നിന്നും പോയതിനു…. നിങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എന്റെ മുഖത്ത് തെളിഞ്ഞു കാണുന്ന ഈ സന്തോഷമില്ലേ അത് ചിലപ്പോൾ കാണില്ലായിരുന്നു….. ഈ ഒരു കാര്യത്തിൽ നിങ്ങളോട് ഞാനെന്നും കടപ്പെട്ടിരിക്കും…… ഒരു പുച്ഛത്തോടെ ഹരിയെ നോക്കി ചിരിച്ചോണ്ട് അവൾ രുദ്രിനോട് ചേർന്ന് നിന്നു…. ലോകം വെട്ടി പിടിച്ച സന്തോഷത്തിൽ……❤ “ശിവാരുദ്രം”…..❤❤

by