നീലിമ : ഭാഗം 01

രചന – നന്ദ നന്ദിത

“ഉണ്ണ്യേട്ടൻ ന്റെയാ… ന്റെ… പിന്നെ എന്തിനാ അവള് ഉണ്ണ്യേട്ടന്റെ അടുത്ത് ഇരിക്കണേ…??” “നീ ഒന്ന് അടങ്ങി നിൽക്ക് ന്റെ മോളെ…ഒച്ചയുണ്ടാക്കല്ലേ…” ദേവകിയമ്മ നീലിമയുടെ കൈകളിൽ മുറുകെ പിടിച്ചു “ഇല്ല… അമ്മ വിട്… ഉണ്ണ്യേട്ടന്റെ അടുത്തു അവളെ നിർത്താൻ ഞാൻ സമ്മയ്ക്കൂലാ…ഉണ്ണ്യേട്ട … ഉണ്ണ്യേട്ടാ…” നീലിമ ദേവകിയമ്മയുടെ കൈ വിടുവിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. “നീലു… നീ അടികൊള്ളൂട്ടോ… ഇതാ നിന്നെ ഇങ്ങു കൊണ്ടുവരണില്ലെന്ന് പറഞ്ഞെ…” “എന്താ ദേവകി…അവൾക്കോ..ബുദ്ധി ഉറച്ചില്ല… നിനക്കും അതില്ലാണ്ടായോ…?? ഈ അസത്തിനേം കൊണ്ട് ന്തിനാ ഇങ്ങോട്ട് വന്നേ നീ…?? ന്റെ മോന്റെ കല്യാണം മുടക്കാൻ ആണോ… നിന്റെം.. നിന്റെയീ മന്ദബുദ്ധി യായ മോളെടേം പുറപ്പാട്..?” വാസുദേവന്റെ വാക്കുകൾ കേട്ട് ദേവകി കണ്ണീരോടെ തല കുമ്പിട്ടു നിന്നു “ഏട്ടാ.. ഞാൻ…” “മതി… ഇനി നീയും നിന്റെയി മോളും ഒരു നിമിഷം നിൽക്കരുത് ഇവിടെ… പെങ്ങളേം മോളേം ഇറക്കിവിട്ടുന്നൊരു ചീത്തപ്പേരു ഈ മേലെടത്ത വാസുദേവനു വേണ്ടെന്ന് കരുതിയ പിടിച്ചു പുറത്ത് ആക്കാത്തെ… അതിനി എന്നെ കൊണ്ട് ചെയ്യിക്കരുത്…”

“നീ പോടാ അമ്മാവാ…” “ടീ… നിന്നെ ഉണ്ടല്ലോ…” വാസുദേവൻ നീലിമയെ അടിക്കാൻ കയ്യൊങ്ങി “ഏട്ടാ… വേണ്ട… അവൾ സുഖില്ലാത്ത കുട്ടിയല്ലേ…?? വേണ്ട…!!ഞാനും ന്റെ മോളും ഒന്നിനും തടസ്സവില്യാ… പോകുവാ… വാ മോളെ പോകാം…” നീലിമയുടെ കയ്യിലേക്ക് മുറുക്കെ പിടിച്ചു വലിച്ചു കൊണ്ട് ദേവകി അമ്മ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി “ന്നേ വിടമ്മേ… നിക്ക് പോണം…ഉണ്ണ്യേട്ടന്റെ അടുത്ത് പോണം…” നീലു അമ്മേടെ കൈകൾ വിടുവിച്ചു… മണ്ഡപത്തിലേക്ക് ഓടി “ഉണ്ണ്യേട്ട…. ഉണ്ണ്യേട്ട… ഉണ്ണ്യേട്ടൻ ന്റെ അല്ലേ…?? ഈ കൊരങ്ങൻ അമ്മാവൻ പറയുന്നു… ഇന്ന് ഉണ്ണ്യേട്ടന്റെ കല്യാണം അന്നെന്നു..” അവൾ മണ്ഡപത്തിലേക്ക് കയറി ഉണ്ണികൃഷ്ണന്റെ കൈകൾ കേറി പിടിച്ചു “ഉണ്ണ്യേട്ടാ… ഉണ്ണ്യേട്ടൻ ന്നെ അല്ലേ കല്യാണം കഴിക്കണേ…?? പിന്നെ എന്തിനാ ഈ പെണ്ണ് ഇവിടെ ഇരിയ്ക്കണേ…” “മാറ്… ഇത്.. ഇത് എന്റെ ഉണ്ണ്യേട്ടനാ…”അവൾ പ്രിയയെ നോക്കി പറഞ്ഞു. “നീ എന്താ നീലു പറയണേ… നീ പോയെ.. ഇവളെ ആരാ.. ഇപ്പൊ ഇങ്ങോട്ട് കേറ്റി വിട്ടേ…?? അച്ഛാ… അച്ഛാ..” ഉണ്ണി അവളുടെ കൈവിടുവിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും വാസുദേവനും, കുറച്ചു പേരുടെ വന്നു, നീലിമയുടെ കയ്യിൽ പിടിച്ചു വലിച്ചു നിലത്തേക്ക് ഇറക്കാൻ നോക്കി..

പക്ഷെ അവൾ ഉണ്ണീടെ കയ്യിൽ മുറുകെ പിടിച്ചു “വിട്.. ന്നേ വിട്… ഇന്ന് ന്റേം ഉണ്ണ്യേട്ടന്റേം കല്യാണ…” അവൾ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു… “മോളെ… നീ വാ…”ദേവകിയമ്മ സങ്കടം സഹിക്ക വയ്യാതെ… അവളെ വിളിച്ചു പക്ഷെ അവൾ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ബഹളം വെച്ചുകൊണ്ടിരുന്നു… ആളുകൾ പലതും അടക്കം പറഞ്ഞു…പ്രിയയും വീട്ടുകാരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു ദേഷ്യം സഹിക്കാവയ്യാതെ… വാസുദേവൻ അവളുടെ മുഖത്ത് ആഞ്ഞടിച്ചു അവളെ വലിച്ചിഴച്ചു മണ്ഡപത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നു… “ടീ… നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാടി… ഇങ്ങനെ ഒക്കെ ഇവിടെ വന്നു കാട്ടി കൂട്ടിയത്…?? അയാൾ ദേഷ്യത്തോടെ ആക്രോഷിച്ചു. “നിർത്ത്…നിർത്താൻ…” എല്ലവരും ഒരു നിമിഷം സ്തംഭിച്ചു നിന്നു… പിന്നീട് ഒച്ച കേട്ട ഭാഗത്തേക്ക് നോക്കി.. കഴുത്തിൽ അണിഞ്ഞ തുളസിമാല ഊരി നിലത്തേക്ക് ഇട്ട്… മണ്ഡപത്തിൽ നിന്ന് പ്രിയ താഴേക്ക് ഓടിവന്നു… നീലിമയെ നിലത്തുനിന്ന് പൊക്കി എടുത്തു ചോരയൊലിച്ച അവളുടെ ചുണ്ടുകൾ സാരീ കൊണ്ടവൾ ഒപ്പിയെടുത്തു “ന്തിനാ ഈ പാവത്തിനെ എല്ലാരും കൂടെ ഇങ്ങനെ ദ്രോഹിക്കുന്നെ…??” അവൾ എന്ത് തെറ്റ് ചെയ്തു… വയ്യാത്ത കുട്ടി അല്ലേ…?? പ്രിയ അടുത്തുള്ള കസേരയിലേക്ക് അവളെ ഇരുത്തി

“ന്തിനാ നീലു ബഹളം കൂട്ടിയെ… അതോണ്ട് അല്ലേ… എല്ലാരും നീലുനെ വഴക്കു പറഞ്ഞേ…” അവൾ വാത്സല്യത്തോടെ നീലിമയുടെ മുഖത്തു തഴുകി “നീ പോടി… നിന്നെ എനിക്ക് ഇഷ്ടല്ല… ന്നേ തൊടണ്ട…” നീലു ദേഷ്യത്തോടെ അവളുടെ കൈകൾ തട്ടി മാറ്റി… “അതെന്താ നീലുനു എന്നെ ഇഷ്ടല്ലാതെ…??” “നീ ന്റെ ഉണ്ണ്യേട്ടന്റെ അടുത്ത് ഇരുന്നില്ലേ…?? “ഉണ്ണ്യേട്ടൻ ന്നേ കല്യാണം കഴിക്കണ കൊണ്ടല്ലേ… ഞൻ അവിടെ ഇരുന്നേ…??” “അല്ല… ഉണ്ണ്യേട്ടൻ എന്നെയ കല്യാണം കഴിച്ചേ… അതോണ്ടല്ലേ ഉണ്ണ്യേട്ടൻ എപ്പോഴും ന്റെ അടുത്ത് വന്നു ഇരുന്നേ…” “അതൊക്കെ ഉണ്ണ്യേട്ടൻ നീലുനോടുള്ള സ്നേഹം കൊണ്ട് ഇരുന്നതല്ലേ…??അല്ലാതെ കല്യാണം കഴിച്ചിട്ട് അല്ലാട്ടോ…” പ്രിയ പതിയെ നീലിമയുടെ കയ്യിൽ പിടിച്ചു സമാധാപ്പിച്ച് കൊണ്ട് പറഞ്ഞു “അല്ല… നീ കള്ളം പറയാ… ഉണ്ണ്യേട്ടൻ ന്നെയാ കല്യാണം കഴിച്ചേ… അതോണ്ട് അല്ലേ ഉണ്ണ്യേട്ടൻ എന്നെ കെട്ടിപ്പിച്ചു ഉമ്മ വെക്കണേ… എപ്പോഴും… എന്നോട് രാധു പറഞ്ഞല്ലോ… കല്യാണം കഴിക്കുമ്പോഴാ, കെട്ടിപിടിച്ചു ഉമ്മ വെക്കുന്നെന്ന്…” “നീലിമയുടെ വാക്കുകൾ കേട്ട് ഒരു നിമിഷം എല്ലാവരും സ്തംഭിച്ചു നിന്നു…

“ടീ…”അപ്പോഴേക്കും ഉണ്ണി മണ്ഡപത്തിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി വന്നു “ഇവൾക്ക് ഭ്രാന്താണ്… ബുദ്ധിയും ബോധവും ഇല്ലാത്ത ഇവളുടെ വാക്കുക്കെട്ട് ഇരിക്കാതെ… നീ വരുന്നുണ്ടോ പ്രിയേ.. മുഹൂർത്തമായി…” “അച്ഛാ… ഇവളെ പിടിച്ചു പുറത്താക്കിയെ…” ഉണ്ണി ദേഷ്യം കൊണ്ട് അലറി “പുറത്താക്കേണ്ടത് ഇവളെ അല്ല ഉണ്ണി…” പ്രിയ അവന്റെ നേരെ ദേഷ്യത്തോടെ തിരിഞ്ഞു “ബുദ്ധി വളർച്ച കുറവുള്ളവളായത് കൊണ്ട് ആരും അറിയില്ലെന്ന് നീ കരുതി അല്ലേ…?? ഒരു പാവം പെണ്ണിനെ സ്നേഹിക്കുന്നതായി കാണിച്ചു, പലതും പറഞ്ഞു മയക്കി നിന്റെ ഇങ്കിതങ്ങൾക്ക് അവളെ ഉപയോഗിച്ചിട്ട്…. ഛീ… നിന്നെ സ്നേഹിച്ച എന്നോട് തന്നേ എനിക്ക് വെറുപ്പ്‌ തോന്നുന്നു…” പ്രിയ പുറത്തേക്ക് വന്ന തേങ്ങൽ ഉള്ളിൽ ഒതുക്കി… ഇപ്പോഴെങ്കിലും ഇതൊക്കെ അറിഞ്ഞത് ന്റെ ഭാഗ്യം… കുറച്ചു നിമിഷങ്ങൾ കൂടെ കഴിഞ്ഞിരുന്നെങ്കിൽ നിന്നെ പോലൊരു നീചന്റെ ഭാര്യ ആകേണ്ടി വന്നേനെ എനിക്ക്… ” “ഇനി നീയുമായി ഒരു ബന്ധവും ഇല്ല എനിക്ക്…!! വരൂ.. അച്ഛാ.. നമുക്ക് പോകാം…!!” പ്രിയയും മാതാപിതാക്കളും, ബന്ധുക്കളും മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി “തൃപ്തി ആയില്ലേ നിനക്ക്…??ഏതവന്റെയോ കൂടെ കിടന്നിട്ട് എന്റെ പേരുപറഞ്ഞു കല്യാണം മുടക്കിപ്പോ സമാധാനം ആയില്ലേ നിനക്ക്…??” ഉണ്ണി…കോപം കൊണ്ടു വിറച്ചു..

ആളുകൾ പലതും പറഞ്ഞു തുടങ്ങി… ആദ്യം പതുക്കെ ആയതു.. പിന്നീട് ഉച്ചത്തിലായി കുറെ പേര് ഉണ്ണിയെ അടിക്കാൻ ഓങ്ങി നിന്നു… മറ്റു ചിലർ പോലീസിനെ വിളിക്കാൻ പറഞ്ഞു കൊണ്ടിരുന്നു… ദേവകിയമ്മക്ക് കരയുവാൻ മാത്രേ സാധിച്ചുള്ളൂ… അപ്പോഴും ഒന്നും അറിയാതെ അവളുടെ ഉണ്ണ്യേട്ടനെ നോക്കി ചിരിച്ചു ഇരിക്കുവായിരുന്നു നീലു ആളുകൾ ബഹളം വെച്ചതോടെ… കാര്യങ്ങൾ കൈവിട്ടുപോയെന്നു മനസ്സിലാക്കിയ വാസുദേവൻ…എല്ലാവരോടുംമായി പറഞ്ഞു.. “ന്റെ മകൻ ഉണ്ണി… നീലിമയുടെ കഴുത്തിൽ താലിച്ചാർത്തും… ” അയാളുടെ തീരുമാനം കേട്ട് ഉണ്ണി ഒരു നിമിഷം ഞെട്ടി… അതോടെ ആളുകൾ എല്ലാവരും ശാന്തമായി ഒരു പാവം പെങ്കൊച്ചിന് നല്ല ജീവിതം കിട്ടുമെന്ന് ഓർത്തു എല്ലാവരും സന്തോഷിച്ചു അച്ഛന്റെ തീരുമാനത്തിൽ മറുത്തു ഒന്നും പറയാൻ കഴിയാതെ ഉണ്ണി വിഷമിച്ചു. ആ സമയം, തന്റെ മകന് കിട്ടാതേ പോയ കോടിശ്വരി പുത്രിയെയും, അവളുടെ സ്വത്തുക്കളും… അയാളുടെ ഉള്ളിൽ വിങ്ങലുണ്ടാക്കി… പക്ഷെ തന്റെ മകൻ ജയിലിൽ പോകാതിരിക്കാൻ അയാൾ കണ്ടെത്തിയ വഴി അയാളിൽ നേരിയ സമാധാനം ഉണ്ടാക്കിയെങ്കിലും, തന്റെ മരുമകളായി വരുന്ന ബുദ്ധിയില്ലാത്ത പെണ്ണിന്റെ കാര്യം ആലോചിച്ചു അയാൾക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല…

മുഹൂർത്തമാകാറായി… പെണ്ണിനെ മണ്ഡപത്തിലേക് കയറ്റിക്കോളൂ… തിരുമേനിയുടെ വാക്കുകൾ കേട്ട് ഒരു നിമിഷം എല്ലാവരും ഒന്നും മിണ്ടാത്തെ നിന്നു… ദേവകിയമ്മയും എന്താ ചെയ്യണം എന്ന് അറിയാതെ നിന്നു തൊട്ട് അടുത്ത് നിമിഷം… ഉണ്ണിയേയും, നീലിമയെയും കൈപിടിച്ചു വാസുദേവൻ മണ്ഡപത്തിലേക്ക് കയറി “താലി കെട്ടിക്കോളൂ…” തിരുമേനിയുടെ വാക്കുകൾ… കേട്ട് ഉണ്ണിയുടെ നെഞ്ച് ശക്തിയിൽ ഇടിച്ചു കൊണ്ടിരുന്നു..പക്ഷെ മറ്റൊരു മാർഗവും തനിക്ക് മുന്നിൽ ഇല്ലെന്ന് തിരിച്ചറിവ് അവനെ മറുത്തു പറയാൻ ഭയപ്പെടുത്തി ഒടുവിൽ തിരുമേനിയുടെ കയ്യിൽ നിന്ന് താലിവാങ്ങി നീലുവിന്റെ കഴുത്തിൽ കെട്ടുമ്പോൾ… വാസുദേവൻ… മനസ്സിൽ ചിരിക്കുകയായിരുന്നു… ഒരു ദിവസം പോലും ആയുസ്സില്ലാത്ത…അവളുടെ മരുമകൾ സ്ഥാനം ഓർത്തു… (തുടരും)

Leave a Reply