The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആതിര
നിർത്തായെയുള്ള കുഞ്ഞിന്റെ കരച്ചിൽ ചാരൂവിന് സഹിക്കാൻ ആകുമായിരുന്നില്ല.. എന്നാൽ യദുവിന്റെ കൈ അവളിൽ മുറുകികൊണ്ടേയിരുന്നു.. കരഞ്ഞ് കുഞ്ഞിന്റെ മുഖമാകെ ചുവന്നു.. ചാരുവിന്റെ മനസ്സും ശരീരവും തളരുകയാണ്.. കരയുന്നത് തന്റെ പിഞ്ചോമനയല്ലേ..ഏതമ്മയ്ക്കാണ് സഹിക്കുക.. എന്നാൽ അവൾ ചെല്ലും മുൻപേ രണ്ട് കൈകൾ കുഞ്ഞിനെ വാരിയെടുത്ത് മാരോട് ചേർത്തിരുന്നു.. മാറ്റാറുമായിരുന്നില്ല, മാലിനിയായിരുന്നു അത്.. “എന്തിനാണ് വലിയവർ ചെയ്യുന്ന തെറ്റിനു ഈ പിഞ്ചുകുഞ്ഞിനെ ശിക്ഷിക്കുന്നത്.. ഒന്നുമറിയാത്ത, ഈ കുഞ്ഞിനെ വെച്ച് ആരുടെയും വാശി തീർക്കരുത്..രാധികേ ന്റെ മോളെ യദുവിന് വേണ്ടങ്കിൽ പിന്നെ അവൾക്കും വേണ്ട യദുവിനെ..
ന്റെ കുഞ്ഞിനോടുള്ള ഇഷ്ടം,, അതിന് അത്രെയേ ഉറപ്പുള്ളായിരുന്നുവെന്ന് കരുതിക്കോളാം.. നീ ഈ കുട്ടിയെ വിളിച്ചുകൊണ്ടുപോ..നടക്കാനുള്ളത് നടന്നില്ലേ.. അതിൽ കൂടുതൽ ഇനി എന്താണ് സംഭവിക്കാൻ ഉള്ളത്.. നഷ്ടം ഒക്കെ എന്റെ കുഞ്ഞിനല്ലേ.. എങ്ങനെയെങ്കിലും ഞാൻ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം..” “മാലിനി..നിനക്കെങ്ങനെ എത്ര നിസ്സാര മട്ടിൽ സംസാരിക്കാൻ കഴിയുന്നു.. തീരെ സങ്കടം ഇല്ലേ നിനക്ക്..” മാലിനിയുടെ വാക്കുകൾ കേൾക്കെ രാധിക ചോദിച്ചു.. “പിന്നെ ഞാൻ എന്താണ് പറയേണ്ടത്..ഉണരുമ്പോൾ എന്ത് ഉത്തരമാണ് ഞാൻ എന്റെ മോളോട് പറയേണ്ടത്.. എല്ലാർക്കും തട്ടി കളിക്കാനൊരു പാവയായിരുന്നില്ലേ ന്റെ ഭാഗി..” മാലിനി ചാരുവിന്റെ കൈയ്യിലേയ്ക്ക് കുഞ്ഞിനെ കൊടുത്തു.. കുഞ്ഞിനെ കയ്യിൽ കിട്ടിയതും അവൾ തെരുതെരെ ഉമ്മവെച്ചു..
വിശപ്പകൊണ്ടോ എന്തോ കുഞ്ഞു വീണ്ടും കരയാൻ തുടങ്ങി.. “വിശന്നിട്ടാവും.. നീവാ..” യദു ചാരുവിനെയും കൊണ്ട് അകത്തേയ്ക്ക് കയറി..ആരും അവനെ തടഞ്ഞില്ല.. മാലിനി പറഞ്ഞപോലെ സംഭവിക്കാനുള്ളത്തെല്ലാം നടന്നില്ലേ.. “ഈ മുറി നിനക്ക് ഉപയോഗിക്കാം.. നിന്റെ സാധങ്ങൾ ഒക്കെ ഇങ്ങോട്ട് വെയ്ക്കാം ഞാൻ..ഇതെന്റെ മുറിയാണ്.. അടുത്ത മുറിയിൽ ഞാനുണ്ടാകും.ഇപ്പം ഇങ്ങനെ പോട്ടെ..” ആകാത്തത്തുള്ള ഒരു മുറിയിലേക്ക് കയറി.. അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ കട്ടിലിലേയ്ക്ക് കിടത്തി തലയിണ രണ്ട് സൈഡിലും തട വെച്ചു..അവൻ മുറിവിട്ട് പോകാൻ ഒരുങ്ങിയതും ചാരു കയ്യിൽ പിടിച്ചു നിർത്തി..അവന് സംശയത്തോടെ അവളെ നോക്കി.. “ഞാനും മോളും കാരണം യദുവേട്ടൻ ഒരുപാട് അനുഭവിക്കുന്നുണ്ട്..
ഇനിയും അങ്ങനെതന്നെയാകും.. ഭാഗിയുടെ ശാപം ന്റെ കുഞ്ഞിന്റെ മേലിൽ വീഴരുത്.. ഞങ്ങൾ എങ്ങോട്ടേലും പൊയ്ക്കോളാം.യദുവേട്ടൻ സന്തോഷത്തോടെ ഭാഗിയോടൊപ്പം ജീവിച്ചോളൂ…” “ഉപേക്ഷിക്കാൻ ആയിരുന്നെങ്കിൽ നിന്നെയും കുഞ്ഞിനേയും കൂടെ കൂട്ടുമായിരുന്നോ ഞാൻ.. ഇപ്പൊ ആർക്ക് വേണ്ടിയും വിട്ട് കളയില്ല നിന്നെയും കുഞ്ഞിനേയും. അതൊന്നും ഓർത്ത് വിഷമിക്കണ്ട.. ഞാനില്ലേ..” അവളുടെ തലയിൽ തഴുകി കുഞ്ഞിന് ഉമ്മകൊടുത്തു കൊണ്ട് യദു ഭാഗിയ്ക്ക് അടുത്തേയ്ക്ക് ചെന്നു.. മയക്കം വിട്ട് മാറാത്ത ഭാഗിയെ മാലിനി തട്ടി വിളിക്കുന്നുണ്ട്.. പക്ഷേ വീണ്ടും മയങ്ങിപ്പോകുവാണ്. “വിനയാ മോളെ അകത്തേയ്ക്ക് കിടത്താം..” ഭാഗിയുടെ അവസ്ഥ കണ്ട് മുരളി പറഞ്ഞു.. “വേണ്ട..” അത്ര മാത്രം പറഞ്ഞുകൊണ്ട് വിനയൻ ഭാഗിയെ കൈകളിലെടുത്ത് കൊണ്ട് വീട്ടിലേക്ക് നടന്നു.. പുറകെ കരഞ്ഞുകൊണ്ട് മാലിനിയും..”
ഡോക്ടർ വന്നു ഭാഗിയ്ക്ക് വീട്ടിൽ തന്നെ ഡ്രിപ്പ് ഇട്ടു.. ബിപി ഷൂട്ട് ചെയ്താണെന്നാണ് പറഞ്ഞത്.. മയക്കം വിട്ടുണർന്ന ഭാഗി ആരെയും വകവെക്കാതെ യദുവിന്റെ വീട്ടിലേക്ക് ഓടിപ്പോയി.. തടയാൻ ചെന്ന വിനയനെയും മാലിനിയെയും തട്ടി മാറ്റിയവൾ അങ്ങോട്ടേക്ക് പോയി.. “അവൾ പൊയ്ക്കോട്ടേ.. തടയണ്ട..” അവളുടെ അവസ്ഥ കണ്ട് കരയുന്ന മാലിനിയെ വിനയൻ ആശ്വസിപ്പിച്ചു.. “എന്താ നമ്മളിപ്പോ ചെയ്യുന്നത്.. എനിക്കൊരു പിടിയുമില്ല.. ഭാഗിമോളെ വേണ്ടന്നാണോ യദു പറയുന്നേ.. നമ്മൾ ഇപ്പൊ യദുവിനോപ്പം ആ കൊച്ചിനേം ഇവിടെ കയറാൻ സമ്മതിച്ചു.. അറിഞ്ഞുകൊണ്ട് മാലിനിയെയും വിനയൻ ചേട്ടനെയും ചതിക്കുന്ന പോലെയായില്ലേ.. അവരെ ഇറക്കി വിടണോ.. എന്താണ് ഇനി.. നമ്മുടെ മോന്റെ കുഞ്ഞു തന്നെയാണോ അത്.. അതിനെ കാണുമ്പോൾ മനസ്സ് പിടയുവാ.. എന്റെ ഭാഗി അവൾ നമ്മുടെ കൂടെ മോളല്ലേ.. വിനയൻ ചേട്ടൻ ആദ്യമായാണ് ദേഷ്യപ്പെടുന്നത്..
” രാധിക മുരളിയോട് സങ്കടത്തോടെ പറഞ്ഞു.. “യദുവിനോട് ശരിക്കും ഒന്ന് സംസാരിക്കണം.. ശ്രീയും കൂടി വരട്ടെ.. എടുത്ത് ചാടി ഒന്നും വേണ്ട.. അന്നാ സന്ദീപ് ഭാഗി മോളെ ആലോചിച്ച് വന്നപ്പോൾ ഇവനോടുള്ള ഇഷ്ടം കൊണ്ടും വിശ്വാസം കൊണ്ടാവല്ലേ വിനയൻ ഭാഗി യെദിവിനുള്ളതാണെന്ന് പറഞ്ഞത്.. പക്ഷേ ഇതിനുള്ള പരിഹാരം നീ പറഞ്ഞപോലെ എനിക്കും അറിയില്ല.. അവന് ആ പെണ്ണിനേയും കുഞ്ഞിനേയും ഉപേക്ഷിക്കുമോ.. ഇനി അത് അവന്റെ കുഞ്ഞ് തന്നെയാണെങ്കിൽ അതെന്ത് പിഴച്ചു.. അവന് ആ കുഞ്ഞിനെ വെച്ചല്ലേ നമ്മളോട് തർക്കിക്കുന്നെ..സത്യം പറയാല്ലോ ആ കുഞ്ഞിനെ കണ്ടപ്പോൾ മുതൽ എനിക്ക് എന്റെ അമ്മേയെയാ ഓർമ്മ വരുന്നേ.. അമ്മയെപ്പോലെ ഉണ്ട്.. തള്ളി കളയാനും കൊള്ളാനും വയ്യാത്തവസ്ഥ.. “അതേ അമ്മയെപ്പോലെ എനിക്കും തോന്നി..” “പക്ഷേ മാലിനി,,ഭാഗി മോൾ ഇപ്പോൾ നമ്മുടെ ഉത്തരവാദിത്തം ആണ്.. നമ്മുടെ മോനാണ് വാക്ക് തെറ്റിച്ചത്.. അവളെ പറഞ്ഞത് പറ്റിച്ചത്.. അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുടുത്തില്ലെങ്കിൽ ദൈവം പോലും പൊറുക്കുവോ..” അന്നേരമൊക്കെയും മുരളിയുടെ മനസ്സിൽ തെളിഞ്ഞു നിന്നത് കളി പറയുന്ന ഭാഗിയുടെ മുഖമായിരുന്നു..
അങ്ങോട്ട് വരുന്ന ഭാഗിയെ കണ്ട രാധികയും മുരളിയും സംസാരം നിർത്തി അവളുടെ പുറകെ ചെന്നു.. ഒന്നും സംഭവിക്കാത്തത്ത് പോലെയായിരുന്നു അവളുടെ വരവ്..ഭാഗി നേരെ ചെന്നു കേറിയത് യദുവിൻറെ റൂമിലേക്കാണ്.എന്നാൽ അവിടെയുള്ള ചാരുവിനെയും കുഞ്ഞിനേയും കണ്ടവൾ പുഞ്ചിരിച്ചു.. അവളെ കണ്ട ചാരുവും ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു.. എന്നാൽ ഭാഗിയുടെ പുഞ്ചിരി അവളിൽ സംശയം ഉണ്ടാക്കി.. “അപ്പുറത്തെ മുറിയിലായിരിക്കും അല്ലേ..” അത്രമാത്രം പറഞ്ഞ് അപ്പുറത്തെ യദുവിന്റെ മുറിയിലേയ്ക്ക് ഭാഗി കടന്ന് ചെന്നു.. “യദുവേട്ടാ…” അവളെ കണ്ടതും യദു തെല്ലോന്ന് അന്തിച്ചു നിന്നു.. കാരണം അവൾ നല്ല സന്തോഷത്തിലാണ്… “ന്റെ യദുവേട്ടാ.. ദേ എല്ലാരും യദുവേട്ടൻ പറഞ്ഞത് വിശ്വസിച്ച മട്ടാണ്.. എനിക്കല്ലേ അറിയൂ പറ്റിക്കാൻ എന്തോ പറഞ്ഞതാണെന്ന്.. ഞാൻ പിണക്കവാ കേട്ടോ.. ചാരൂന്റെ കല്യാണം കഴിഞ്ഞകാര്യം എന്നോട് പറഞ്ഞില്ലല്ലോ..ചാരൂന്റെ കുഞ്ഞല്ലേ അത്..സുന്ദരി വാവയാ ..എന്നിട്ട് അവളുടെ ഭർത്താവ് എന്തിയെ.. ഓഹ്.. വരുണേട്ടന്റെ കൂടെ വരുമായിരിക്കും അല്ലേ..ഇനി ഞാൻ എങ്ങോട്ടും യദുവേട്ടനെ വിടില്ല..എനിക്ക് എങ്ങനെ കാണാണ്ടിരിക്കാൻ പറ്റില്ല ” അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചാണ് ഭാഗി പറയുന്നതത്രയും..
അവൾക്ക് പുറകെ വന്ന രാധികയും വിനയനും അവളുടെ ഭാവമാറ്റം കണ്ട് പകച്ചു നിൽക്കുകയാണ്.. രാധിക അവളുടെ സംസാരം കേട്ട് വിതുമ്പി നിൽക്കുകയാണ്.. ഭാഗിയെ പ്രസവിച്ചില്ലെങ്കിലും ഭാഗി സ്വന്തം മോള് തന്നെയല്ലേ അവർക്ക്.. തന്നെ ചുറ്റി പിടിച്ചിരുന്ന ഭാഗിയുടെ കൈകൾ യദു ബലമായി അടർത്തി മാറ്റി.. “എന്താ നിനക്ക് പറഞ്ഞാൽ മനസ്സിലാവാത്തേ.. എനിക്ക് ഇനി നിന്നെ സ്വീകരിക്കാൻ പറ്റില്ല ഭാഗി.. ന്റെ കുഞ്ഞിനും അവളുടെ അമ്മയ്ക്കും ഇനി ഞാൻ വേണം.. എന്നോട് ക്ഷമിക്കണം..” അത്രയും പറഞ്ഞവൻ ജനലഴിജികളിൽ പിടിച്ച് വെളിയിലേയ്ക്ക് നോക്കി നിന്നു.. “എന്നെ പറ്റിക്കാൻ പറയുന്നതല്ലേ.. അല്ലേ.. ആണെന്ന് പറ യദുവേട്ടാ..” കണ്ണുകൾ നിറച്ച് ചുണ്ട് വിതുമ്പി പറയുന്നവളെ കാൺകെ ചുറ്റും നിന്ന എല്ലാവരിലും ഹൃദയം നീറി.. അപ്പുറത്തെ മുറിയിൽ നിന്നും ക്ഷണം നേരം കൊണ്ട് ചാരുവിനെയും കുഞ്ഞിനേയും കൊണ്ടവൻ ഭാഗിയുടെ മുന്നിൽ വന്നു..
“ദേ നോക്ക്.. ഇതെന്റെ കുഞ്ഞ് .. ഇതേ എന്റെ കുഞ്ഞിന്റമ്മ ചാരൂ.. ഞാൻ പറഞ്ഞല്ലോ.. മദ്യത്തിന്റെ ലഹരിയിൽ പയറ്റിപ്പോയൊരു അബദ്ധമായിരിക്കും.. പക്ഷേ ഇപ്പൊ ഇവാരാണ് എന്റെ ലോകം..നീ എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങണം..” ഭാഗിയുടെ എങ്ങലടികൾ ഉച്ചത്തിലാവാൻ തുടങ്ങി.. കണ്ണിൽ നിന്നും നീർച്ചാലുകൾ ഒഴുകിയിറങ്ങി. “കുഞ്ഞിലേ മുതലെന്നെ മോഹിപ്പിച്ചത് എന്തിനാ.. ഇഷ്ടമാണെന്ന് പറഞ്ഞതെന്തിനാ.. ഭാഗിയില്ലാതെ യദുവില്ലെന്നെനിക്ക് വാക്ക് തന്നതല്ലേ.. എന്തിനാ എന്നെ പറഞ്ഞത് പറ്റിച്ചത്.. എന്തിനായായിരുന്നു. എന്തിനാ യദുവേട്ട എന്നെ മറന്നേ..യദു വേട്ടനെ മറന്ന് എനിക്ക് ഒരു ജീവിതമില്ലെന്ന് പറഞ്ഞതല്ലേ ഞാൻ.. എന്നിട്ടും എന്നെ ചോദിച്ചില്ലേ..” അവന്റെ ഷിർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചവൾ ചോദിച്ചു.. “കഴിഞ്ഞാലെല്ലാം ഇനി പറയണ്ട.. ഭാവിയെ ഇനി യദുവിന് വേണ്ട.. ഇതെന്റെ അവസാന വാക്കാ.. വെറുതെ ഇനി ഒന്നും നീ പറയണ്ട.. എനിക്ക് ഒന്നും കേൾക്കണോന്നും ഇല്ല..എത്ര പറഞ്ഞാലും മനസ്സിലാകില്ല.. നാശം..” “ഇങ്ങനൊന്നും പറയല്ലേ യദുവേട്ട….എനിക്ക് സഹിക്കാൻ പറ്റണില്ല.. ന്റെ നെഞ്ചക്കെ പൊട്ടിപ്പോകുവാ..രാധമ്മേ,, ഒന്ന് പറ.. ഭാഗിയെ ഉപേക്ഷിക്കരുതെന്ന് പറ..” കരഞ്ഞുകൊണ്ട് അവന്റെ ദേഹത്തൂടെ ഊർന്നിറങ്ങി ഭാഗി..
അവന് അവളെ ഒന്നെഴുന്നേൽപ്പിക്കാതെ മറ്റേങ്ങോ നോക്കി നിന്നു.. തകർന്ന് വീണ ഭാഗിയെ രാധിക ഓടി ചെന്നു താങ്ങിപ്പിടിച്ചു.. “ന്റെ കുഞ്ഞിനെ എന്ത് ചെയ്യണമെന്ന് കൂടി നീ പറ..” അങ്ങോട്ട് വന്നു വിനയൻ ചോദിച്ചു.. “കെട്ടി തൂക്കണോ.. അതോ കടലിൽ താക്കണോ.. അതും കൂടി നീ പറഞ്ഞു താ യദു.. എന്ത് തെറ്റാടാ എന്റെ കുഞ്ഞ് നിന്നോട് ചെയ്തത്.. വേറെ ഏതോ ഒരുത്തിയെ കണ്ടപ്പോൾ നീ ന്റെ മോളേ മറന്നല്ലേ.. വേണ്ടടാ,,നിനക്ക് വേണ്ടങ്കിൽ ഇനി എന്റെ മോൾക്കും വേണ്ട.. ആർക്കും അവളൊരു ശല്യം ആകില്ല.. നീ നിന്റെ കുഞ്ഞും തള്ളയുമായി സുഖിച്ച് കഴിഞ്ഞോ.. ഇനി ഭാഗീന്നൊരു വാക്ക് നിന്റെ വായിന്നു വന്നു പോകരുത്.. ഇനി യദുവും എന്റെ മോളുമായി ഒരു ബന്ധവും ഇല്ല..കൊണ്ടു പോവാ ന്റെ മോളെ..” അവളെയും നെഞ്ചിൽ ചേർത്ത് തകർന്ന് മനസ്സുമായി വിനയൻ ആ വീടിന്റെ പടിയിറങ്ങി..
അയാളുടെ കൈകളിൽ പറ്റിച്ചേർന്ന് ഭാഗിയും നടന്നു.. സ്നേഹം കൊണ്ടല്ലേ മുറിവേറ്റത്.. അതും ഹൃദയം തന്നെ കൊടുത്തൊരുവനാൽ.. ആ പെണ്ണിന്റെ കണ്ണിൽ നിന്നോഴുകുന്നത് കണ്ണീരല്ല ചോരയാണെന്ന് തോന്നിപ്പോയി രാതികയ്ക്കും മുരളിക്കും.. “ആ പെണ്ണിന്റെ കണ്ണീരിന്റെ ശാപം നിനക്ക് കിട്ടാതിരിക്കാൻ പ്രാർത്ഥിക്ക്.. നീ പറയുന്ന നിന്റെ കുഞ്ഞ്,,അതിനൊരു പെൺകുഞ്ഞ്ഞാ.. അതിന്റെ തലയിലും ആ കണ്ണീർ വീഴാതിരിക്കട്ടെ..” യദുവിനെയും പുറകിൽ കരഞ്ഞ് നിൽക്കുന്ന ചാരുവിനെയും നോക്കിപ്പറഞ്ഞു കൊണ്ട് രാധിക മുറിവിട്ട് പുറത്തേയ്ക്ക് പോയി.. കുഞ്ഞിനേയും എടുത്ത് കരഞ്ഞുകൊണ്ട് ചാരു മുറിയിലേയ്ക്ക് ഓടിക്കയറി.. താൻ കാരണമാണ് എല്ലവരും പരസ്പരം കലാഹിക്കുകയാണെന്ന് യാഥാർഥ്യം അവളെ ചുറ്റുപ്പൊളിച്ചു കൊണ്ടേയിരുന്നു.. (തുടരും…)