രചന – ആതിര
“പാവം..നല്ലൊരു ചെക്കാനായിരുന്നു.. ആ ചേച്ചി ഭർത്താവ് മരിച്ച് കഴിഞ്ഞ് ആരെയും കുറ്റം പറയിക്കാത്ത രീതിയിലാണ് വളർതത്തിയത്.. ആ മോനും ഒരു തരത്തിലും സ്വഭാവദൂഷ്യങ്ങൾ ഒന്നും തന്നെയില്ലാന്നാ അറിവ്.. ആരായാലും അവിടെ ചെന്ന് കേറുന്ന പെണ്ണിന്റെ ഭാഗ്യം..” രാധിക സന്ദീപിനെ കുറിച്ച് പറഞ്ഞു അവർ പോയിക്കഴിഞ്ഞ് പറയുകയാണ്.. രാധിക പറഞ്ഞത് ഇഷ്ടപ്പെടാതെ യദു അമ്മയെ നോക്കി മുഖം ചുളുക്കി.. “അതെയതെ നല്ല പയ്യൻ തന്നെയാണ് എന്ന് വെച്ച് യദൂനെപ്പോലെ ആകുമോ.. ആരൊക്കെ എന്തൊക്കെയാണേലും യദുവല്ലേ നമുക്ക് വലുത്..”(മാലിനി) “അല്ലേലും ന്റെ അമ്മെയെക്കാളും മലിനിയമ്മയ്ക്കാ എന്നെ കൂടുതൽ ഇഷ്ടം..” യദു മാലിനിയെ നോക്കി ഇടം കണ്ണിട്ടുകൊണ്ട് പറഞ്ഞു… “ടാ ചെക്കാ…വേണ്ട കെട്ടോ..” മാലിനി കൈവീശി കൊണ്ട് ചെന്നതും ഭാഗിയെയും വിളിച്ചുകൊണ്ടവൻ വെളിയിലേയ്ക്കോടി.
ഉച്ചക്ക് എല്ലാവരും കൂടിയാണ് സദ്യകഴിച്ചത്.. ഊണിന് ശേഷം യദുവും ഭാഗിയും പുറകിലുള്ള പറമ്പിലേയ്ക്കിറങ്ങി.. തെങ്ങും കവുങ്ങും ഇടകലർന്ന് നിൽപ്പുണ്ട്. പിന്നെ ഇടവിളയായി ചേമ്പും ചേനയും കാച്ചിലും മഞ്ഞളുമൊക്കെയുണ്ട്. അതിനോരത്തതായി ചീരയും പാവലും പയറുമൊക്കെ വളർത്തുന്നുണ്ട്.. മുരളിയും വിനയനുമാണ് മേൽനോട്ടക്കാർ..ഇടയ്ക്ക് മാലിനിയും രാധികയും അവർക്കൊപ്പം കൂടും.. പറമ്പിന് ഒരറ്റത്തായി ഒരു വലിയ മാവുണ്ട്.. മുത്തശ്ശി മാവാണ്..വേരുകൾ ഒക്കെ വളർന്ന് ഇരിക്കാൻ പാകത്തിനായി അങ്ങനെ നിൽപ്പുണ്ട്.. പണ്ടുമുതലേ മൂവരുടെയും കളിസ്ഥലമാണത്.. അവർക്ക് അത്രയും പ്രിയപ്പെട്ട ഒരിടം.. അവിടേക്കാണ് ഭാഗിയും യദുവും പോയത്..
ഭാഗിയെ അവിടെ ഇരുത്തി അവളുടെ മടിയിൽ തലവെച്ച് യദു കിടന്നു..ഭാഗിയുടെ അവന്റെ മുടിയിലൂടെ വിരലോടിച്ചു..അങ്ങനെ ചെയ്യുന്നത് ഒരുപാടിഷ്ടമാണവന്.. “ഇന്നുണ്ടല്ലോ ഭാഗി.. ഞാൻ ഒരുപാട് ഹാപ്പിയാണ്..നീ എന്റേതാണെന്ന് ഇപ്പോൾ എല്ലാർക്കും അറിയാം.. എന്താ പറയേണ്ടന്ന് അറിയില്ല.. അത്ര സന്തോഷം..” “ഞാൻ ഒന്ന് ചോദിക്കട്ടെ യദുവേട്ടാ..” “ഹമ്മ്..” “യദുവേട്ടനെന്താ സന്ദീപ് സാറിനോട് ഇത്ര ദേഷ്യം..??എന്തോ ഉണ്ടല്ലോ..??” “അതൊരു പഴയ കഥയാ..അന്ന് പണ്ട് സ്കൂളിൽ വെച്ച് ഒരിക്കൽ നിന്നോട് ഇഷ്‌ടാന്ന് അവൻ പറഞ്ഞിട്ടും ഞാൻ അതേപ്പറ്റി നിന്നോട് ചോദിച്ചപ്പോൾ നീ ഒന്നും പറഞ്ഞില്ലല്ലോ..പക്ഷേ അവൻ പറഞ്ഞത് അനു വഴി ഞാൻ അറിഞ്ഞു..
അന്ന് നിന്നെ വീട്ടിലാക്കി ഞാൻ നേരെ പോയത് നമ്മുടെ വായനശാലയ്ക്ക് പിന്നിലുള്ള ഗ്രൗണ്ടിലേയ്ക്കാണ്.. അന്നത്തെ ഓർമ്മകളിലേക്ക് യദുവിനെ മനസ്സവനെ കൊണ്ടുപോയി… ഫുട്‌ബോൾ കളി കഴിഞ്ഞ് കുട്ടികളെല്ലാരും പോകുകയായിരുന്നു.. മഴക്കാലമായതിനാൽ ഗ്രൗണ്ടിൽ അല്പം വെള്ളം കെട്ടിനിൽപ്പുണ്ട്..കളി കഴിഞ്ഞതിനാൽ അത് ചെളി വെള്ളമായിരിക്കുന്നു.. കളികഴിഞ്ഞ് സന്ദീപവന്റെ സൈക്കിളിന്റെ ചെയിൻ തെന്നി മാറിയത് നേരെയാക്കുകയായിരുന്നു.. കൂടെ അവന്റെ ഒരു കൂട്ടുകാരനും നിൽപ്പുണ്ട്.. യദുവിന്റെ കൂടെ അമലും.. “ടാ..നീയെന്താ ഇന്ന് ഭാഗിയോട് പറഞ്ഞത്,,നിനക്കവളെ ഇഷ്ടമാണെന്നോ??”(യദു) “അതേ…”(സന്ദീപ്) ഭാവവ്യത്യാസം ഒന്നും കൂടാതെ കയ്യിൽ പറ്റിയ ഗ്രീസ് പുല്ലിൽ തുടച്ചുകളഞ്ഞ് സന്ദീപ് നേരെ നിന്നു..
“ഒരാളെ ഇഷ്ടപ്പെടുന്നതും ആ പെണ്കുട്ടിയോടത് തുറന്ന് പറയുന്നതും എത്ര വലിയ തെറ്റാണോ യദുവേ..??”(സന്ദീപ്) “നീ ആരോട് വേണമെങ്കിലും ഇഷ്ടം പറഞ്ഞോ..അതെന്റെ ഭാഗിയോട് വേണ്ട..അവളീ യദൂന്റെ പെണ്ണാ.. കേട്ടല്ലോ..”(യദു) “ഭാഗിയ്ക്ക്…”(സന്ദീപ്) “നിനക്കരാടാ ഭാഗീന്ന് വിളിയ്ക്കാൻ അവകാശം തന്നത്..മേലാ നീ അങ്ങനെ വിളിച്ചു പോകരുത്…”(യദു) “ശരി ..ശരി..ഭാഗ്യശ്രീ!!!…നീയെന്താ പറഞ്ഞേ നിന്റെ പെണ്ണാണെന്നോ.. അവൾക്ക് നിന്നോട് പ്രേമമാണെന്ന് എന്നെങ്കിലും പറഞ്ഞിട്ടിട്ടോ യദു..??”(സന്ദീപ്) യദുവിന് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.. ” നിന്റെ ചേട്ടനെ പോലെ തന്നെ നീയും അവൾക്ക് സഹോദരൻ തന്നെയായിരിക്കും..അവൾ നിന്നെ കാണുന്നത് ഒരു ചേട്ടന്റെ സ്‌ഥാനത്ത് ആയിരിക്കും.
ആ നീ അവളോട് പ്രേമവും പറഞ്ഞ് ചെന്നാൽ അവൾ പിന്നെ നിന്നോട് സംസാരിക്കുക കൂടിയില്ല..നീ തുറന്ന് പറയുന്ന നിമിഷം അവൾ നിന്നോട് പിണങ്ങും.നിന്നെ വെറുത്ത് തുടങ്ങും..നിനക്ക് ധൈര്യമുണ്ടോ അവളോട് തുറന്ന് പറയാൻ..നിന്റെ ഭാഗിയോട്..” അവസാനം അല്പം പുച്ഛം കലർത്തിയാണ് സന്ദീപ് സംസാരിച്ചത്..സന്ദീപ് അവനോട് ചോദിച്ച ചോദ്യം പലതവണ യദുവിനെ മനസ്സും അവനോട് ചോദിച്ചതാണ്.. പേടികൊണ്ടാണ് ഇതുവരെ ഭാഗിയോട് മനസ്സ് തുറക്കാത്തതും.. എങ്കിലും അവൻ പുറത്ത് കാട്ടാതെ സന്ദീപിനോട് പറഞ്ഞു.. “എനിക്കെന്റെ ഭാഗിയെ അറിയാം. തുറന്ന് പറഞ്ഞില്ലെങ്കിലും.. നീ ഇഷ്ടം പറഞ്ഞപ്പോൾ അവളെന്താടാ നിന്നോട് പറഞ്ഞത് അവൾക്ക് താല്പര്യം ഇല്ലന്നല്ലേ.. അയ്യോ കഷ്ടം..”(യദു) “അത് സാരമില്ല.. ഇപ്പഴത്തെ അവൾടെ പ്രായത്തിന്റെയാ..
അല്ലേലും ഭാഗ്യശ്രീ നല്ലകുട്ടിയാ..നീ നോക്കിക്കോ വലുതായി എനിക്കൊരു ജോലിയൊക്കെ ആയികഴിയുമ്പോൾ അവളെയീ സന്ദീപ് കെട്ടും..എന്നിട്ട് നിന്റെ മുന്നിലൂടെ അവളുടെ കൈപിടിച്ചു നടക്കും..എന്റെയാക്കുവടാ ഞാനവളെ..അപ്പോൾ ഞാൻ അവളെ വിളിക്കും ഭാഗീന്ന്..ന്റെ ഭാ…”(സന്ദീപ്) “പ്പ്ഫാ…എന്തു പറഞ്ഞടാ..” ബാക്കി പറയാൻ അനുവധിക്കാതെ യദു സന്ദീപിന്റെ മേലേയ്ക്ക് ചാടി വീണു.. ചെളിവെള്ളത്തിൽ കിടന്ന് തമ്മിത്തല്ലി.. അമലും സന്ദീപിന്റെ കൂട്ടകാരനും ചേർന്ന് ഇരുവരെയും പിടിച്ച് മാറ്റുമ്പോൾ പോര് കോഴിയെ പോലെ പരസ്പരം തല്ല്കൂടാൻ ഒരുങ്ങികൊണ്ടേയിരുന്നു.. അവസാനം രണ്ടുപേരെയും കൂട്ടുകാർ കൂട്ടികൊണ്ടുപോകുമ്പോഴും വാഗ്വാദം തുടരുന്നുണ്ടായിരുന്നു.. അമലിനൊപ്പം നടന്നകളുമ്പോഴും സന്ദീപ് പറഞ്ഞ് വാചകങ്ങൾ ആയിരുന്നു മനസ്സിൽ നിറഞ്ഞ് നിന്നത്…
“” നിന്റെ ചേട്ടനെ പോലെ തന്നെ നീയും അവൾക്ക് സഹോദരൻ തന്നെയായിരിക്കും..അവൾ നിന്നെ കാണുന്നത് ഒരു ചേട്ടന്റെ സ്‌ഥാനത്ത് ആയിരിക്കും.ആ നീ അവളോട് പ്രേമവും പറഞ്ഞ് ചെന്നാൽ അവൾ പിന്നെ നിന്നോട് സംസാരിക്കുക കൂടിയില്ല..നീ തുറന്ന് പറയുന്ന നിമിഷം അവൾ നിന്നോട് പിണങ്ങും. നിന്നെ വെറുത്ത് തുടങ്ങും..”” “അന്ന് മുതലേ എനിക്കവനോട് കലിയാ ഭാഗി..” അപ്പോഴും ഭാഗിയുടെ വിരലുകൾ അവന്റെ മുടയിലൂടെ ഒഴുകി നടന്നു.. “പിന്നെ അമലിനെക്കൊണ്ട് നിന്റെ കാര്യം അനുവിനോട് ചോദിച്ചപ്പോഴാ എനിക് ശ്വാസം നേരെ വീണത്..അപ്പോഴത്തെ എന്റെ സന്തോഷം നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല..ആദ്യം സന്ദീപിനോട് ചെന്ന് പറയാനാ തോന്നിയത്.. പിന്നെന്തോ വേണ്ടന്ന് തോന്നി..
അവനെ എന്തിനാ ബോധിപ്പിക്കുന്നേ…നീ എൻറെയാണെന്ന ഉറപ്പുണ്ടല്ലോ എനിക്ക്..” “അന്ന് ഞാൻ ശ്രീയേട്ടനെ പോലെയാ കാണുന്നന്ന് പറഞ്ഞിരുന്നെങ്കിലോ” ഭാഗി യദുവിനോട് ചോദിച്ചു.. ഭാഗിയുടെ വിരലുകളിൽ യദു കൈമുറുക്കി.. “അറിയില്ല ഭാഗി..എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല.ചിലപ്പോൾ ഞാൻ നാട് വിട്ടുപോയേനെ..അത്രക്ക് അസ്ഥിയ്ക്ക് പിടിച്ചില്ലേടി നീ..” “എനിക്കും യദുവേട്ടനെ മറന്ന് മറ്റൊരാളെ സ്വീകരിക്കാൻ കഴിയില്ലായിരുന്നു..അന്നും ഇന്നും എനിക്ക് യതുവേട്ടനെ മാത്രാ ഭാഗി മോഹിച്ചതും ആഗ്രഹിച്ചതും..ആ കൃഷ്ണൻ എന്നെ കൈവിട്ട് കളയില്ലെന്ന് ഉറപ്പായിരുന്നു.. യദുവേട്ടൻ ഇല്ലെങ്കിൽ പിന്നെ ഭാഗി കാണില്ല..” “ആണോ..?” കുറുമ്പോടെ അവൻ ചോദിച്ചുകൊണ്ട് പിടിച്ചുവച്ചിരുന്ന അവളുടെ വിരലുകളെ വീണ്ടും മേയനായി തന്റെ മുടയിഴകളിലേയ്ക്ക് വിട്ടു..
“സന്ദീപ് സാർ ഇതൊക്കെ മനസ്സിൽ വെച്ചാണ് ക്ലാസ്സിൽ വെച്ചൊക്കെ എന്നെ നോക്കിയത്.. മനസ്സിലാകാഞ്ഞിട്ടല്ല.. പക്ഷേ ശല്യം ഒന്നും ഇല്ലായിരുന്നു. അതോണ്ടാ ഞാൻ അതേപ്പറ്റി യദുവേട്ടനോട് പറയാതിരുന്നത്. ഇങ്ങനൊരു പാസ്റ്റ് നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനേ.. ദേഷ്യം ഒണ്ടോ എന്നോട്..” “ഇല്ലടി..അതൊക്കെ വിട്ടേക്ക്.. നമുക്കിടയിൽ ഇനി ആരും ഇല്ല..ഇനി ഭാഗിയും യദുവും മാത്രം..പിന്നെ സമയമാകുമ്പോൾ രണ്ട് കുഞ്ഞ് ട്രോഫികളും..” “അയ്യടാ.. ഇവിടെ ശ്രീയേറ്റന്റെ കല്യാണം പോലും കഴിഞ്ഞില്ല. എപ്പഴാ രണ്ട് കുഞ്ഞിട്രോഫികൾ.. ഞാൻ പോവാ..” അതും പറഞ്ഞുകൊണ്ടവൾ അവന്റെ തല മടിയിൽ നിന്നും എടുത്ത് പതിയെ എഴുനേറ്റ് വീട്ടിലേയ്ക്ക് നടന്നു.. “രണ്ടില്ലെങ്കിൽ ഒന്ന് മതിയെടി നമുക്ക്..” അവളോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞുകൊണ്ടവൾക്ക് പിറകെ യദുവും ചെന്നു.. വൈകിട്ട് വായനശാല കഴിഞ്ഞ് നടന്ന് വരുന്ന വഴിയാണ് യദു..നാട്ടിൽ വന്നാൽ കുറച്ച് നേരം അവിടെ വെറുതെ പോയിരിക്കുന്നത് ഒരു രസമാണ്..പുറകിൽ ഗ്രൗണ്ടിൽ ചിലപ്പോൾ കുട്ടികൾ ഫുട്‌ബോളോ ക്രിക്കറ്റോ ഒക്കെ കളിയ്ക്കുന്നുണ്ടാവും..എതിരെ വരുന്ന സന്ദീപിനെ അവൻ കണ്ടെങ്കിലും ഒരു നോട്ടം മാത്രം കൊടുത്ത് നടന്നു.. “യദൂ…!!! ” (തുടരും)

by