രചന – ആതിര
അഞ്ച് ദിവസത്തെ ലീവിനാണ് യദു വന്നത്…നാളെ അവന് തിരിച്ചുപോകണം..ശ്രീരാഗും വന്നിട്ടുണ്ട്..മക്കളെല്ലാരും ഉള്ളത്കൊണ്ട് അച്ഛനമ്മമാരും ഹാപ്പി.. രാത്രിയിൽ എന്തോ ശബ്ദം കേട്ട് ഭാഗി ബദ്ധപ്പെട്ട് കണ്ണ് തുറന്നു.. “ഭാഗി… ഭാഗി..” മുന്നിലാരോ നിൽക്കുന്ന കണ്ട് ഒച്ചവയ്ക്കാൻ ഒരുങ്ങിയ ഭാഗിയുടെ വാ ആരോ പൊത്തിപ്പിടിച്ചു.. “ന്റെ പൊന്ന് ഭാഗി ഒച്ചവെയ്ക്കല്ലേ..ശ്രീയേട്ടാ ലൈറ്റ് ഇട്.. ഈ പെണ്ണ് ഒച്ചവെച്ച് നാട്ടുകാരെ അറിയിക്കും..” ലൈറ് തെളിഞ്ഞതും പോപ്പേർ പൊട്ടിച്ചിതും ഒരുമിച്ചായിരുന്നു.. മുന്നിൽ നിൽക്കുന്ന യദുവിനെയും ശ്രീരാഗിനെയും കണ്ടവളുടെ കണ്ണ് മിഴിഞ്ഞു.. “ഹാപ്പി ബർത്ത്ഡേ ഭാഗി..” യദുവും ശ്രീരാഗും ഒരുപോലെ പറഞ്ഞു.. സന്തോഷത്തോടെ ഓടി ചെന്ന് രണ്ടുപേരെയും കെട്ടിപ്പിടിച്ചു.. “അതേ ഇനി കേക്ക് മുറിക്കണം.. പാവം ഉറങ്ങിക്കിടന്ന അച്ഛനേം അമ്മേം വരെ കൊണ്ടുവിന്നിട്ടുണ്ട്.. ഹാളിൽ എല്ലാരും ഉണ്ട്..വാ നീ..” ഹാളിന്റെ നടുക്ക് മെഴുക് തിരി ഒക്കെ കത്തിച്ചവെച്ച ഒരു കേക്ക്..ഭാഗി ചെറിയൊരു പീസ് മുറിച്ച് ആദ്യം വിനയനും മാലിനിയ്ക്കും കൊടുത്തു..
പിന്നീട് രാധികയ്ക്കും മുരളിയ്ക്കും..പിന്നീട് ശ്രീരാഗിനും അവസാനം യദുവിനും..രാവിലെ പിറന്നാൾ ഗിഫ്റ്റ് മതിയെന്നും പറഞ്ഞ് മുറിഞ്ഞുപോയ ഉറക്കം തുടരാൻ ഭാഗി മുറിയിലേക്ക് തന്നെ പോയി..എല്ലാവരും തിരിഞ്ഞു നടക്കുന്നത് കണ്ട യദു ഭാഗിയുടെ മുറിയിലേയ്ക്ക് ചെന്നവളെ കെട്ടിപ്പിടിച്ച് ചുണ്ടിൽ അമർത്തി മുത്തിയിട്ട് ഓടി.. ഭാഗിയുടെ പിറന്നാൾ ആയതിനാൽ എല്ലാരും ഇന്നവിടെയാണ്..രാവിലെ തന്നെ ശ്രീരാഗും യദുവും അവളെയും കൂട്ടിക്കൊണ്ട് അമ്പലത്തിൽ പോയി..തിരിച്ച് വീട്ടിൽ എത്തി കഴിച്ചു കഴിഞ്ഞപ്പോൾ മുതൽ അവർക്കുള്ള ഗിഫ്റ്റ് വിനയനും മാലിനിയും കൊടുത്തു. സ്വർണപാദസരമായിരുന്നു അത്..രാധികയും മുരളിയും അവൾക്ക് വാങ്ങിക്കൊടുത്തത് ഡ്രെസ്സ് ആണ്..
അപ്പോഴാണ് ശ്രീരാഗ് ഒരു കുഞ്ഞ് ബോക്സുംആയി അവൾക്കടുത്തേക്ക് വന്നത്..അത് തുറന്ന് നോക്കിയ ഭാഗി സന്തോഷത്തോടെ അവനെ ഇറുകെ പുണർന്നു..ചുവന്ന കല്ലുള്ള കുഞ്ഞിമൂക്കൂത്തി.. “താങ്ക്സ് ശ്രീയേട്ടാ..” കൂട്ടത്തിലൊരുമ്മയും കൊടുത്തു.. ഒരുപാട് നാളായി ഭാഗി വിനയനോട് മൂക്കൂത്തിയുടെ കാര്യം പറയുന്നു.. പക്ഷേ വിനയന് മൂക്കകുത്തുന്നത് ഇഷ്ടല്ല..ശ്രീരാഗ് പറഞ്ഞാൽ വിനയൻ എതിർത്ത് പറയില്ലെന്ന് അവൾക്കറിയാം.. “ഇനി ശ്രീയേട്ടന്റെ മോള് പോയി മൂക്ക് കുത്തിക്കോ..വിനയച്ഛൻ എതിർപ്പ് കാണിക്കില്ല..അല്ലേ വിനയച്ഛാ..” അതിനയാൽ അവളെ നോക്കി സമ്മതമെന്നോണം പുഞ്ചിരിച്ചു..
ഇതെല്ലാം നോക്കിനിൽക്കുവാണ് യദു.. “യദുവേട്ടാ..എവിടെ ന്റെ ഗിഫ്റ്റ്..??” “നീ വാ..” അവളെയും വിളിച്ചകൊണ്ട് അവൻ വീട്ടിലേയ്ക്ക് പോയി..അവന്റെ മുറിയിലേയ്ക്ക് ചെന്ന് അലമാര തുറന്ന് ഗിഫ്റ്റ് അവൾക്ക് കൊടുത്തു.. “തുറന്ന് നോക്ക്..” ഒരു പട്ട് സാരീ ആയിരുന്നു അത്..ഒനിയൻ പിങ്ക് നിറത്തിൽ സ്വർണ കസവോട് കൂടിയത്.. “അപ്പൊ ഇത് വാങ്ങാനാല്ലേ ഇന്നലെ പോയത്..” “നിന്നെ അന്ന് സെറ്റും മുണ്ടും ഉടുത്ത് കണ്ടപ്പോൾ ഒരുപാട് ഇഷ്‌ടായെനിക്ക്..നിനക്ക് ഇഷ്ടായോടി..” “നിക്ക് ഒത്തിരി ഇഷ്ടായി യദുവേട്ടാ..ഞാൻ ഇന്ന് തന്നെ ഉടുത്ത് കാണിക്കമേ..” കണ്ണാടിയ്ക്ക് മുന്നിൽ പോയി നിന്ന് സാരി തോളിലേയ്ക്ക് വെച്ച് തിരിഞ്ഞും മറിഞ്ഞും നിന്നുകൊണ്ടാണ് മറുപടി.. അവളെ പിന്നിലൂടെ പുണർന്ന് തല തോളിൽ കുത്തിനിന്ന് കണ്ണാടിയിലൂടെ അവളെ നോക്കി..
“വേണ്ട..നമ്മൾ രണ്ടും മാത്രം ഉള്ളപ്പോൾ ..അന്ന് നീയിത് ഉടുത്താൽ മതി..എനിക്ക് മാത്രം കാണാനായി..അത് കഴിഞ്ഞ് പിന്നെ എപ്പോൾ വേണേലും ഉടുത്തോ..” “ആ പിള്ളേരെ…” രാധിക വന്നപ്പോൾ കണ്ടത് ഭാഗിയെയും പുണർന്ന് നിൽക്കുന്ന യദുവിനെയും ആണ്..അവരെ കണ്ടതും രാധിക തിരിഞ്ഞു നിന്നു.. രാധികയുടെ കണ്ട് രണ്ടുപേരും വിളറി വെളുത്തു.. “യദു… ഭാഗി.. നിങ്ങളെ എല്ലാരും അന്വേഷിക്കുന്നു..” ചമ്മൽ മറച്ച് പിടിച്ച് രാധിക പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.. “ശ്ശേ..യദുവേട്ടാ..രാധമ്മ എന്ത് വിചാരിച്ച് കാണും..” “എന്ത് വിചാരിക്കാൻ..അമ്മയെന്താ കുഞ്ഞ്കുട്ടിയാണോ..പിന്നെ നമ്മളിപ്പോഴാ പഴയ പിള്ളേരല്ലല്ലോ.. വാക്കാലെയെങ്കിലും ലൈസൻസ് കിട്ടിയില്ലേ..” “എന്നാലും..” “ഒരെന്നാലുമില്ല…” അവിടേയ്ക്ക് വരിയായിരുന്ന ശ്രീരാഗിനെ രാധിക തടഞ്ഞുനിർത്തി..
“നീ ഇപ്പൊ അങ്ങോട്ട് പോണ്ടാ..” “അതെന്നാ..ഭാഗിയും യദുവും ഇല്ലേ അവിടെ..” “ഉണ്ട്.. അതുകൊണ്ട് തന്നെയാ പോകേണ്ടന്ന് പറഞ്ഞത്.. നിന്നെപ്പോലെ അല്ല,,,അതുങ്ങളെ പ്രേമിച്ച് നടക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി..അതിന്റെ ചില കുരുത്തക്കെട് രണ്ടിന്റേം കയ്യിലുണ്ട്. പൊന്ന് മോനെ നീ വേഗം കെട്ടിയില്ലേൽ ഈ പോക്കാണേൽ അനിയൻ കേറി ആദ്യം കെട്ടും..ആ ബ്രോക്കറോട് വാരാൻ പറയാൻ പോവാ ഞാൻ..നിന്നെ ഇങ്ങനെ വിടാൻ എനിക്ക് ഇനി ഉദ്ദേശ്യം ഇല്ല.. വയസ്സ് മുപ്പതാകുന്നു..” “കുറച്ചുകൂടി കഴിയട്ടമ്മേ..” “ഇനി ഇപ്പഴാ മൂക്കിൽ പല്ല് കിളിത്തിട്ടോ..ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി..” ശ്രീരാഗും ഭാഗിയും യദുവും അവളുടെ വീട്ടിലേയ്ക്ക് ചെല്ലുമ്പോഴാണ് ഉമ്മറത്തിരിയ്ക്കുന്ന സന്ദീപിനെയും അമ്മയെയും കണ്ടത്..അവിടെ മാലിനിയും വിനയനും രാധികയും മുരളിയും നിൽപ്പുണ്ട്.. “അല്ല.. സന്ദീപ് എപ്പോ വന്നു..” ശ്രീരാഗ് ചോദിച്ചു.. “ഇപ്പൊ ഇങ്ങോട്ട് വന്നേയുള്ളൂ മോനേ..എല്ലാരും ഉണ്ടല്ലോ..” സന്ദീപിനോടാണ് ചോദിച്ചതെങ്കിലും മറുപടി പറഞ്ഞത് അവന്റെ അമ്മയായിരുന്നു..
അവനെയും അമ്മയെയും കണ്ട് ഭാഗിയ്ക്ക് ചെറിയ പേടി തോന്നി.. സന്ദീപിന്റെ നോട്ടം ഭാഗിയ്ക്ക് നേരെയാണെന്ന് യദുവിന് മനസ്സിലായതും അവളുടെ കയ്യിൽ അവൻ കോർത്ത് പിടിച്ചു.. “എന്താ ഇന്നിവിടെ വല്ല വിശേഷവും ഉണ്ടോ..??” അവരെയെല്ലാരേം കണ്ട് സന്ദീപിന്റെ അമ്മ ചോദിച്ചു.. “ഭാഗിയുടെ പിറന്നാളാണ്…” “ആഹാ..നല്ല ദിവസം ആണല്ലോ ഞങ്ങൾ വന്നത്…” “ഹാപ്പി ബർത്ത് ഡേ ഭാഗ്യശ്രീ…” സന്ദീപ് അവളോട് പറഞ്ഞു.. അവളൊരു ചെറിയ പുഞ്ചിരി അവന് സമ്മാനിച്ചു… “സന്ദീപിപ്പോ മോളേ പഠിപ്പിക്കുന്നുണ്ടല്ലേ..”(വിനയൻ) “അതേ..ഇപ്പൊ ഒരു വർഷം ആകുന്നു..” “അയ്യോ..സംസാരിച്ച് നിന്ന് മറന്നു..ചായ എടുക്കാം..”(മാലിനി) “അതൊന്നും വേണ്ട..ഞങ്ങൾ ഇപ്പൊ കഴിച്ചിട്ട് ഇറങ്ങിയതെയുള്ളൂ.. പിന്നെ വിനായൻചേട്ടാ,ഞങ്ങൾ വന്നത് ഭാഗിയെ പെണ്ണ് ചോദിക്കാനാ..സന്ദീപിന് ഭാഗിയോട് അങ്ങനെയൊരു ഇഷ്ടം തോന്നിയപ്പോൾ ഞാനാ പറഞ്ഞത് വീട്ടിൽ പോയി ആലോചിക്കാന്ന്..” എല്ലാവരും അത് കേട്ട് അന്തിച്ചു..
ഇങ്ങനെയൊരാവശ്യം അവർ പറയുമെന്ന് ആരും തന്നെ വിചാരിച്ചിരുന്നില്ല..ഭാഗി തലയും കുനിച്ച് നിൽപ്പുണ്ട്..യദുവിന്റെ കയ്യുടെ മുറുക്കം കൂടുന്നത് ഭാഗി അറിഞ്ഞു..അവന് അത്രമാത്രം ദേഷ്യം വരുന്നുണ്ടായിരുന്നു.. “അല്ല.. നിങ്ങൾ ഒന്നും പറഞ്ഞില്ല..” “ക്ഷമിക്കണം..അത് നടക്കില്ല…”(വിനയൻ) “ഭാഗ്യശ്രീയ്ക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല..എന്റെ മരുമോളായല്ല.. സ്വന്തം മോളായി തന്നെയേ ഞാൻ കാണൂ..” അവരുടെ ഈ സംസാരം രാധികയ്ക്ക് അത്ര പിടിച്ചില്ല..ഭാഗി ന്റെ കുഞ്ഞാണ്.ന്റെ മരുമോളാകാൻ പോകുന്നവളാണ്..ന്റെ യദൂന്റെ പെണ്ണാണന്നൊക്കെ വിളിച്ചു പറയാൻ അവർക്ക് തോന്നി..പക്ഷേ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടത് മാലിനിയും വിനയനുമാണെന്നോർക്കെ അവർ മിണ്ടാതെ നിന്നു.. “അതല്ല..ഭാഗി യദൂ.. ഇങ്ങ് വാ..” വിനയൻ രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു..
“സന്ദീപിന്റമ്മേ..ഭാഗി ഞങ്ങടെ യദുവിനുള്ളതാണ്..”(വിനയൻ) സന്ദീപ് ഇരുവരെയും മാറി മാറി നോക്കി..തന്റെ മനസ്സ് അലട്ടിയിരുന്ന സംശയം സത്യമായിരുന്നുവെന്ന് സങ്കടത്തോടെയവൻ മനസ്സിലാക്കി.. “കുട്ടികൾ തമ്മിൽ ഇഷ്ടത്തിലായിട്ട് വർഷങ്ങൾ ഒത്തിരിയായി.. അങ്ങനെയൊരിഷ്ടം അറിഞ്ഞപ്പോൾ തന്നെ യദുവിനുള്ളതാണ് ഭാഗിയെന്ന് തീരുമാനിച്ചതാണ് ഞങ്ങൾ.. അങ്ങനെയൊരാഗ്രഹം ഞങ്ങൾക്കും ഉണ്ടായിരുന്നു..”(വിനയൻ) “ഇതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു.. അറിഞ്ഞിരുന്നേൽ ഇങ്ങനെയൊരു വരവ് ഒഴിവാക്കാമായിരുന്നു..ഇവർ തമ്മിൽ ഒരു സഹോദരബന്ധം ആണെന്ന് തെറ്റിദ്ധരിച്ചു.. അതാ..ആർക്കും ഒരു മുഷിപ്പും തോന്നരുത് കെട്ടോ..” സന്ദീപും അമ്മയും എഴുനേറ്റു..ആ വീടിന്റെ പടിയിറങ്ങുമ്പോഴും സന്ദീപിന്റെ നിറഞ്ഞ കണ്ണുകളിൽ ഭാഗിയും യദുവുമായിരുന്നു.. “വരേണ്ടിയിരുന്നില്ല അല്ലെ അമ്മേ..എന്റമ്മയ്ക്ക് സങ്കടായോ..” തിരിച്ചു പോകുന്നതിനിടയിൽ സന്ദീപ് ചോദിച്ചു..
“ഇല്ല മോനെ..പക്ഷേ ആ കുട്ടിയോട് നേരിട്ട് ചോദിച്ചിട്ട് പോരേന്ന് നീ ചോദിച്ചപ്പോൾ ഞാൻ തടയരുതായിരുന്നു..ഇപ്പോൾ നിനക്കല്ലേ മോനെ വിഷമവായത്..അതും ഈ അമ്മ കാരണം…” “ഇല്ലമ്മേ.. സ്നേഹിക്കുന്നവരല്ലേ ഒന്നിക്കേണ്ടത്..അതിനിടയിൽ നമ്മൾ വേണ്ട..ഇനി ഈ മോഹം മനസ്സിൽ നിന്നും പൂർണമായി മാറ്റാല്ലോ..” “മോൻ വിഷമിക്കണ്ട..ന്റെ കുഞ്ഞിന് വേറെ ആരെയോ ആണ് ദൈവം കണ്ട് വെച്ചിരിക്കുന്നത്..അതാ..” അതിനവൻ നേരമായി പുഞ്ചിരിച്ചു.. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നത് മറ്റൊരുവന്റെ പെണ്ണിനെയാണെന്ന കുറ്റബോധം തോന്നിയവന്..ആ കൺകോണിൽ ഉണ്ടായ നീർത്തിളക്കം അവന്റെ സങ്കടത്തിന്റേതായിരുന്നു..ഇത്രയും നാൾ തന്റെയെന്ന് വിശ്വസിച്ചിരുന്നത് നഷ്ടപ്പെട്ടത് ഹൃദയത്തെ അത്രമാത്രം ഉലച്ചിരുന്നു..എങ്കിലും സത്യത്തെ ആ ഹൃദയം അത്രവേഗം അംഗീകരിച്ച് കഴിഞ്ഞിരുന്നു… (തുടരും…)

by