രചന – ആതിര
“എന്നോളം അവകാശം ആർക്കാ സാരംഗി.. നമ്മുടെ കുഞ്ഞല്ലേ ഗൗരി..” “നിങ്ങടെ മോളോ.. അവളെന്റെ മോളാ.. കണ്ടവരൊന്നും ന്റെ കുഞ്ഞിൻറെ അച്ഛനാവണ്ട..” “വേണ്ട,,എല്ലാം അറിഞ്ഞിട്ട് തന്നാ ഞാൻ വരുന്നത്.. നീ എന്തൊക്കെ പറഞ്ഞാലും ഇതെന്റെ കുഞ്ഞാന്ന് ഉറപ്പാ എനിക്ക്.. അന്ന് നിന്റെ ലോക്കറ്റ് കണ്ടപ്പോഴേ എനിക്ക് ബോധ്യം വന്നതാ.. നിന്റെ മുഖം എനിക്ക് ഓർമയില്ലായിരുന്നു അന്ന്.. പക്ഷേ നിന്റെ നെഞ്ചിൽ പറ്റിക്കിടന്ന ഈ ലോക്കറ്റ് പിന്നീട് ഒരിക്കലും ഞാൻ മറന്നിട്ടില്ല.. അതുകൊണ്ടു തന്നെയാ നിന്നെപ്പറ്റി തിരക്കിയത്. അന്നതിനുശേഷം നിന്നെ ഞാൻ ഒരുപാട് അന്വേഷിച്ചു.. പക്ഷേ ഒന്നും അറിയാൻ കഴിഞ്ഞില്ല.. ഞാൻ തേടി നടന്നത് നീയാണെന്നും അതേ നീയാണ് യദുവിന്റെ ചാരുവെന്നും ഞാൻ അറിഞ്ഞില്ല..നീയും അവനും തമ്മിൽ സഹോദര്യത്തിൽ കവിഞ്ഞ് മറ്റൊരു ബന്ധവും ഇല്ലെന്നു എനിക്കറിയാം..കഴിഞ്ഞ ദിവസം ആണ് നീയാണാ പെൺകുട്ടിയെന്ന് അറിഞ്ഞത്..ഒപ്പം ഇത് നമ്മുടെ കുഞ്ഞാണെന്നും..അന്ന് സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു..
ഒരു മാപ്പ് പറച്ചിൽ കൊണ്ട് നികത്താൻ പറ്റാത്തതാണ് ഞാൻ ചെയ്ത്.. തെറ്റ് തന്നാ.. എല്ലാം മറന്ന് നമുക്ക് നമ്മുടെ കുഞ്ഞുമായി ജീവിക്കാം ചാരൂ.. ഇനി നിന്നെയും മോളെയും ഉപേക്ഷിക്കാൻ എനിക്കാവില്ല..” “എന്തേളുപ്പത്തിൽ എല്ലാം പറഞ്ഞ് തീർന്നു..ഉറപ്പുണ്ടോ നിങ്ങൾക്ക് ഇത് നിങ്ങളുടെ കുഞ്ഞാണെന്ന്..??? അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെയവൾ എടുത്ത് തന്റെ തോളിലേയ്ക്ക് കിടത്തി.. “അന്ന് നിങ്ങൾ മാത്രം അല്ലായിരുന്നല്ലോ അവിടെ.. നിങ്ങളുടെ രണ്ട് കൂട്ടുകാരും കൂടി ഇല്ലായിരുന്നോ..അർധബോധത്തി ലും നിങ്ങളെ മൂന്ന് പേരെയും കണ്ടതാ ഞാൻ..നിങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ, ആർക്കറിയാം കൂട്ടുകാരും കൂടിചേർന്ന് ചവച്ചു തുപ്പിയതാണോ ഈ ശരീരമെന്ന്..ഈ കിടക്കുന്നത് നിങ്ങളുടെ കൂട്ടുകാരൻമാരിൽ ആരുടെയോ അംശമാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് എതിർക്കാൻ പറ്റുവോ.. നിഷേധിക്കാനാവുമോ???” “Will you stop it……!!!!!!” അവന്റെ ആ ഭാവം ചാരൂനെ പോലും പേടിപ്പിച്ചു..
ഞരമ്പുകൾ പിടച്ച്, കണ്ണിൽ ചുവപ്പ് നിറഞ്ഞ്, ശ്രീരാഗിൽ ദേഷ്യം അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരുന്നു .. “ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്..തെറ്റാണെങ്കിൽ കൂടിയും നിന്നെ അറിഞ്ഞത് ഞാൻ മാത്രമാ..എന്റെ ചോരയാ ഈ കിടക്കുന്നത്.. പിന്നെ എന്തിനാടി നീ കുഞ്ഞിന്റെ പേരിനൊപ്പം ബർത്ത് സർട്ടിഫിക്കട്ടിൽ എന്റെ പേര് ചേർത്തത്.. ഇത് ഹോസ്പിറ്റലിൽ നിന്നും സംഘടിപ്പിക്കാൻ എനിക്ക് അത്ര പാട് പെടേണ്ടി വന്നില്ല.” കയ്യിൽ ഉയർത്തിപ്പിടിച്ചു കടലാസ് ചൂണ്ടിയവൻ ചോദിച്ചു.. കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്ത് ‘നിഹാരിക ശ്രീരാഗ് ‘എന്ന പേരിൽ അവളുടെ കണ്ണുകൾ ഉടക്കി..അന്ന് ശ്രീരാഗ് മാത്രമേ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നവൾക്ക് ബോധ്യമുള്ള കാര്യമാണ്.. എങ്കിലും ദേഷ്യത്തിന്റെ പുറത്താണ് അവന്റെ കൂട്ടുകാരെ വലിച്ചിട്ടത്..
“അതേ അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ അങ്ങനെ ചെയ്തത്.. നോക്കിക്കോ നിങ്ങളുടെ കണ്മുന്നിലൂടെ നിങ്ങളുടെ കുഞ്ഞിനെ കൊണ്ട് നിങ്ങളുടെ അനിയനെ അച്ഛാ എന്ന് ഞാൻ വിളിപ്പിക്കും..ന്റെ കുഞ്ഞിനെ തൊടാൻ പോലും നിങ്ങളെ ഞാൻ സമ്മതിക്കില്ല..ഒരാവകാശവും ന്റെ മോൾടെ മേൽ നിങ്ങൾക്കില്ല.. ഇങ്ങനെയൊരച്ഛനെ ന്റെ മോൾക്ക് വേണ്ട..” “ഞാൻ കാരണം ന്റെ ഭാഗിയുടെയും യദുവിന്റെയും ജീവിതം നീ തകർക്കരുത്..ഒരുപാട് മോഹിച്ചതാ പാവങ്ങൾ…ഞാൻ അല്ലേ കുറ്റക്കാരൻ…എല്ലാവരോടും ഞാൻ പറഞ്ഞോളാം.. നിന്നെയും കുഞ്ഞിനേയും എനിക്ക് വേണം..” “കുഞ്ഞുണ്ടായെന്ന് അറിഞ്ഞപ്പോൾ എന്താ സഹതാപം പൊട്ടിമുളച്ചോ.. വേണ്ട,,എനിക്കും ന്റെ മോൾക്കും ആരുടേയും സഹതാപം വേണ്ട.. നിങ്ങൾക്ക് നിങ്ങളുടെ അനിയന്റെയും പെങ്ങളുടെയും ജീവിതം ഓർത്ത് വേദനയുണ്ടല്ലേ.. ഇതിലും ഒരുപാട് ഞാൻ കരഞ്ഞിട്ടുണ്ട്.. മറ്റുള്ളവരുടെ മുൻപിൽ പരിഹാസപാത്രമായി നിന്നിട്ടുണ്ട്..
കല്യാണം പോലും കഴിയാത്ത ഒരു പെണ്ണ് ഗർഭിയാണെന്നറിയുമ്പോൾ സമൂഹം അവൾക്ക് ഒളിഞ്ഞും തെളിഞ്ഞും ചാർത്തി കൊടുക്കുന്ന പേരുണ്ട്.. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തില്ലെങ്കിൽ പോലും മറ്റുള്ളവരുടെ അവജ്ഞയും ചൂഴ്ന്ന് നൂറ്റാവും ആവോളം അനുഭവിച്ചിട്ടുണ്ട്.. തൊണ്ടപൊട്ടുമാറുച്ചത്തിൽ നിലവിളിച്ചിട്ടുണ്ട്..എന്റെ നഷ്ടപ്പെട്ട സ്വപ്നങ്ങളും മോഹങ്ങളും തിരിച്ചു തരാൻ പറ്റുവോ നിങ്ങൾക്ക് എന്റെ ഏട്ടനെ തിരിച്ചു തരാൻ പറ്റുവോ.. പറയാൻ..” “ചാരൂ ഞാൻ…” അവനവളെ കയ്യിൽ കയറിപ്പിടിച്ചതും അവന്റെ കൈകൾ അവൾ തട്ടി മാറ്റി.. “തൊട്ട് പോകരുതെന്നെ.. നിങ്ങളെ എനിക്ക് വെറുപ്പാ.. ഈ ജന്മം നിങ്ങളോട് മാപ്പില്ല..രക്ഷപെട്ടോടി വന്നയെന്നെ നിങ്ങൾ……” “ഭാഗി മോളേ……..!!!!!!!!!” മാലിനിയുടെ ഉച്ചത്തിലുള്ള വിളികേട്ട് ചാരു ഞെട്ടിപ്പോയി.. അതുപോലെ അലറിയാണ് ഭാഗിയെ വിളിച്ചത്. പരിഭ്രമിച്ചണ് ശ്രീരാഗ് അവിടെ നിന്നും ഭാഗിയുടെ വീട്ടിലേക്ക് ഓടിയത്.. അവനൊപ്പം തന്നെ മുരളിയും രാധികയും അങ്ങോട്ട് ഓടിച്ചെന്നു..
“മാലിനിയമ്മേ..” ഭാഗിയുടെ മുറിയോട് ചേർന്നുള്ള ബാത്റൂമിനു വെളിയിൽ നിന്നുകൊണ്ട് കതകിൽ ശക്തിയായി പ്രഹരിച്ചുകൊണ്ട് ആർത്ത് കരയുന്ന മാലിനിയ്ക്കടുത്തേയ്ക്കവർ ചെന്നു. അടുത്തേയ്ക്ക് ചെന്നതും അകത്ത് നിന്നും ചുവന്ന നിറത്തിലുള്ള വെള്ളം റൂമിലേക്ക് ഒഴുകുന്നത് ശ്രീരാഗ് കണ്ട് പകച്ചു നിന്നു.. അവൻ ശക്തിയായി കാലുകൊണ്ട് ചവിട്ടിയപ്പോൾ ബാത്റൂമിന്റെ ഡോർ തുറന്നു കിട്ടി.. എന്നാൽ അതിനുള്ളിലെ കാഴ്ച കണ്ട് രാധികയും മാലിനിയും ഒരുപോലെ നിലവിളിച്ചു പോയി.. കയ്യിലെ ഞരമ്പ് മുരിച്ച് ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി ഇട്ട് നിലത്ത് ബോധം പോയ നിലയിൽ കിടക്കുന്ന ഭാഗി.. അവൻ നിന്നടുത്ത് നിന്ന് അനങ്ങാനാകാതെ നിന്നുപോയി.. എന്നാൽ ഉടൻ തന്നെ അവളെ കൈകളിൽ കോരി എടുത്ത് കൊണ്ട് കാറിൽ കയറി… മുരളിയും വിനയനും മുൻപിലും രാധികയുടെയും മാലിനിയുടെയും മടിയിലായി ഭാഗിയെയും കിടത്തി വണ്ടി സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി..
ശ്രീരാഗ് വേഗം വീട്ടിൽ ചെന്നു ഷർട്ട് മാറ്റി വെളിയിലേക്കിറങ്ങനായപ്പോൾ ചാരുവിനെ കണ്ടു.. “നീ പേടിക്കണ്ട.. ന്റെ ഭാഗി നിങ്ങൾക്കൊരു തടസമാകേണ്ടെന്ന് കരുതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.. കൊണ്ടുപോയിരിക്കുവാ.. ജീവിത്തിലേയ്ക്കണോ അതോ..” ബാക്കി പറയനാകാതെ ശ്രീരാഗ് പൊട്ടിക്കരഞ്ഞു.. ചാരൂ പ്രജ്ഞ നഷ്ടപ്പെട്ടവളെ പോലെ വാതിലിൽ ചാരി നിന്നു.. കേട്ടത് വിശ്വസിക്കാനാവുന്നില്ല.. താനാണ് എല്ലാത്തിനും കാരണം എന്ന് ചിന്ത അവളെ തകർത്തിക്കളഞ്ഞു..യദുവേട്ടനെ ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ കുഞ്ഞ് അച്ഛായെന്ന് വിളിക്കാൻ താൻ സമ്മതിക്കില്ല..അയാളുടെ മുന്നിൽ ജയിക്കാൻ മാത്രമാണ് അപ്പോൾ അങ്ങനെയൊക്കെ പറഞ്ഞത്.. ഭാഗിയോട് താൻ എല്ലാം തുറന്ന് പറയാം എന്ന് പറഞ്ഞപ്പോഴും തടഞ്ഞത് യദുവേട്ടൻ ആയിരുന്നു.. ഇപ്പോൾ അയാൾ കാണിക്കുന്ന സ്നേഹം പോലും സിമ്പത്തിയുടെ പുറത്താണ്..എന്റെ മോൾക്ക് അങ്ങയൊരു അച്ഛൻ വേണ്ട.. അമ്മ മാത്രേയുള്ളൂ.. വളർന്ന വരുന്നു മോളോട് എന്തേലും കള്ളം പറഞ്ഞു മനസ്സിലാക്കിക്കോളാം.. അമ്മയെ വേണ്ടാതെ പോയതാണോ മറ്റോ.. പക്ഷേ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് നിന്ന് ശ്രീരാഗ് എന്ന് പേര് മാത്രം മാറ്റില്ല..
നാളെ സമൂഹം അവളെ പഴിക്കരുത്..ആരുടെയോ ഒരു രാത്രിയിലെ കീഴ്പ്പെടുത്തലിന്റെ ഫലമാണ് എന്റെ മോളെന്ന് ഒരിക്കലും അവള് അറിയരുത്.. വേണ്ട ഞാൻ കാരണം ആരുടേയും ജീവിതം നശിക്കണ്ട..ഭാഗിയോട് കാലുപിടിച്ചിട്ടാണെങ്കിലും സത്യം എല്ലാം തുറന്ന് പറയണം.. ന്റെ വരുണേട്ടൻ തന്നെയാ യദുവേട്ടൻ.. ഇനീം വൈകികൂടാ.. ” മുഖം അമർത്തിത്തുടച്ച് അവള് അകത്തേയ്ക്ക് നടന്നു… 🪙🪙🪙🪙🪙🪙 ഹോസ്പിറ്റലിൽ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ ഇരിക്കുകയാണ് മാലിനിയും വിനയനും..ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ.. അവളാണ് മരിക്കുമോ ജീവിക്കുമോ എന്നറിയാതെ അകത്ത് കിടക്കുന്നത്… Icu വിന് മുന്നിലുള്ള കസേരയിൽ രാധികയുടെ തോളിൽ തകർന്ന് കിടക്കുകയാണ് മാലിനി..വിനയനെ മുരളിയും ആശ്വസിപ്പിക്കുന്നുണ്ട്… Icu ന്റെ മുന്നിലുള്ള ഭിത്തിയിൽ ചാരി ശ്രീരാഗുമുണ്ട്.. താനാണ് ഭാഗിയുടെയും യദുവിന്റെയും ഈ വേർപിരിയലിന്റെ കാരണമെന്ന ചിന്ത മനസ്സിൽ കുറ്റബോധത്തിനും മേലെ കൂരമ്പ് കണക്കെ തറയ്ക്കുന്നു..ഒന്നും സംഭവിക്കരുതേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുകയാണവൻ.. അൽപ നേരത്തിന് ശേഷം ഡോക്ടർ വാതിൽ തുറന്ന് വന്നു..
“ഡോക്ടർ ന്റെ മോള്…” മാലിനിയോടി വന്ന് ഡോക്ടറോട് ചോദിച്ചു..ശ്രീരാഗ് അവരെ താങ്ങിപ്പിടിച്ചു.. ശ്രീരാഗിനെയും മറ്റുള്ളവരെയും ഒന്ന് ഡോക്ടർ നോക്കി.. “സീ mr. ഇതൊരു സൂയിസൈഡ് അറ്റെംപ്റ്റ് ആണ്.. ആസ് എ ഡോക്ടർ ഇത് പോലീസിൽ അറിയേക്കണ്ടതാണ്.. പിന്നെ ആ കുട്ടിയുടെ ഭാവിയോർത്താണ് വേണ്ടന്ന് വെയ്ക്കുന്നത്.. കാര്യത്തിന്റെ ഗൗരവം മനസ്സിലായല്ലോ..ബ്ലഡ് ലോസ്സ് അധികാമായിരുന്നില്ല.. ബട്ട് താമസിച്ചിരുന്നെന്നിൽ ഞങ്ങൾക്ക് ഒരുപക്ഷേ രക്ഷിക്കാൻ സാധിക്കുമായിരുന്നില്ല..എനി വേ ഷി ഈസ് ഫൈൻ നൗ..പേടിക്കാൻ ഒന്നും ഇല്ല.. ഇപ്പോൾ റൂമിലോട്ട് ഷിഫ്റ്റ് ചെയ്യും.. അപ്പോൾ കാണാം..” ഡോക്ടർ പോയ പുറകെ തന്നെ അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.. ആരെയും നോക്കാതെ മുകളിലേക്ക് നോക്കി കിടക്കുവായിരുന്നു ഭാഗി.. “മോളേ…” മാലിനി കരഞ്ഞുകൊണ്ടവളുടെ കൈ കവർന്നു.. “എന്തിനാ മോളേ നീ ഇങ്ങനെ ചെയ്തത്.. അച്ഛനേം അമ്മേം മറന്നു കളഞ്ഞല്ലോടി ഭാഗി നീ..നീയല്ലാതെ വേറെ ആരാ മോളേ ഞങ്ങൾക്കുള്ളത്.എന്റെ കുഞ്ഞിനി വിഷമിക്കേല്ലേടാ..”
“മോളേ.. അച്ഛനും അമ്മയും എന്നും നിന്റെ കൂടെക്കാണും.. നിനക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ല.. ന്റെ മോള് കൂടെകണ്ടാൽ മതി.. അച്ഛനേം അമ്മേം വേണ്ടന്ന് തോന്നിയോ ഞങ്ങടെ മോൾക്ക്..” വിനയൻ വിതുമ്പി പോയി.. അച്ഛൻ കരയുന്നത് ഭാഗി ആദ്യമായി കാണുകയാ യിരുന്നു.. ഒരു നിമിഷത്തെ ചിന്തയിൽ അച്ഛനെയും അമ്മയെയും മറന്നതിൽ അവൾക്ക് കുറ്റബോധം തോന്നി.. തനിക്ക് വേണ്ടി ജീവിക്കുന്നവരല്ലേ.. ഒരു മൂലയ്ക്ക് മാറി നിന്ന് രാധികയും കണ്ണീർ പൊഴിച്ചു അവളെ നോക്കുന്നുണ്ട്.. “രാധമ്മേ.ഇങ്ങു വന്നേ..” രാധിക തെറ്റ് ചെയ്തവളെ പോലെ ഭാഗിയുടെ മുന്നിൽ വന്നു.. “ഭാഗി,, മോളേ ക്ഷമിക്കണം.. ന്റെ മോൻ കാരണമാണ് നിനക്കീ അവസ്ഥ വന്നത്..ഒരു ഗതികെട്ട അമ്മയായീ പോയി ഞാൻ.. ക്ഷമിക്കണം മോളേ..” “രാധമ്മ എന്നോട് അങ്ങനൊന്നും പറയരുതേ.. സാരമില്ല യദുവേട്ടന് അതാണ് ഇഷ്ടമെങ്കിൽ ഞാൻ ഇനി തടസമാകില്ല. അവര് സന്തോഷത്തോടെ ജീവിക്കട്ടെ.. യദുവേട്ടനെ ഞാൻ എങ്ങനെയാ രാധമ്മേ വെറുക്കുന്നത്. പറ്റുവോ എനിക്കത്..എനിക്ക് ഭാഗ്യമില്ലാതെ പോയി.. പക്ഷേ അടുത്ത ജന്മത്തിൽ ഞാൻ വിട്ടു കൊടുക്കില്ല കേട്ടോ.. എനിക്ക് വേണം ന്റെ യദുവേട്ടനെ.. അവിടെ ആര് വന്നെന്നു പറഞ്ഞാലും ഞാൻ വിട്ട് കൊടുക്കില്ല..അല്ലെങ്കിൽ പിന്നെ ഭാഗി ഈ ജന്മം കൊണ്ട് തീരട്ടെ..”
“മോളേ…മനസ്സിലാകുന്നില്ലലോ നിന്നെ..നിന്നെ സ്വന്തമാക്കാനുള്ള യോഗ്യത അവനില്ലാതെ പോയി..” അപ്പോഴാണവൾ എല്ലാരിലും നിന്നും മാറി നിൽക്കുന്ന ശ്രീരാഗിനെ കണ്ടത്.. “ശ്രീയേട്ടാ…” “ഭാഗി.. എന്തിനാടാ.. ന്റെ കയ്യിലിട്ടല്ലേടാ ശ്രീയേട്ടൻ നിന്നെ വളർത്തിയത്.. യദൂ പോലും നീ കഴിഞ്ഞിട്ടേ എനിക്കുണ്ടായിരുന്നുള്ളൂ.. ആ നിന്നെയാ ഞാനിന്ന് മരണത്തോട് മല്ലിട്ട് കൊണ്ടുവന്നത്..ശ്രീയേട്ടൻ വാക്ക് തരുവാ.. നിനക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തന്നിരിക്കും ഞാൻ..” “വേണ്ട ശ്രീയേട്ടാ.. ചാരൂനും കുഞ്ഞിനും യദുവേട്ടൻ വേണം.. യദുവേട്ടന്റെ കുഞ്ഞല്ലേ ഗൗരി .. ആരുടെയും സന്തോഷം തട്ടി പറിച്ച് ഭാഗിയ്ക്ക് ഒന്നും വേണ്ട..” “അല്ല മോളേ ആ കുഞ്ഞ്..!!!” “ആ ഭാഗ്യശ്രീ ഇപ്പൊ ok ആയോ..” അങ്ങോട്ട് വന്ന് ഡോക്ടർ ചോദിച്ചു.. “ഹ്മ്മ്..” “ഇനി ഇങ്ങനെ ബുദ്ധിമോശം ഒന്നും കാണിക്കരുത് കേട്ടോ..” അവളുടെ കവിളിൽ തട്ടി ഡോക്ടർ പറഞ്ഞു.. “പേടിക്കണ്ട.. ഇന്നിവിടെ കിടക്കട്ടെ.. നാളെ ഡിസ്ചാർജ് ചെയ്യാം.. ഫുഡ് ഒക്കെ കൊടുത്തോളൂ.. മെഡിസിൻ കൃത്യമായി കഴിക്കണം.. Ok…” അത്രയും പറഞ്ഞ് ഡോക്ടർ പോയി..
ഭാഗി ആത്മഹത്യ ശ്രമം നടത്തിയതറിഞ്ഞ് ഓടി പാഞ്ഞെത്തിയതാണ് യദു.. “എന്താ നിനക്ക് വേണ്ടത്.. പ്രാണൻ ബാക്കി കിട്ടിയത് കൂടി എടുക്കാനാണോ നീ വന്നത്..???” അവനെ കണ്ട വിനയൻ യദുവിനോട് ദേഷ്യപ്പെട്ടു.. “എന്തിനാടാ ഭാഗി മോളേ കാണാൻ വന്നത്.ചത്തൊന്ന് അറിയാനാണോ. ഇനിയും നിനക്ക് മതിയായില്ലേടാ.. എന്റെ വയറ്റിൽ തന്നെ വന്ന് ഈ അസുരവിത്ത് കുരുത്തല്ലോ..” അവന്റെ നെഞ്ചിൽ ഇരുകൈകൾ കൊണ്ടും അടിച്ചുകൊണ്ട് രാധിക പറഞ്ഞു.. “അമ്മേ…” യദു സങ്കടത്തോടെ രാധികയെ വിളിച്ചു.. “എന്നെ വിളിച്ചു പോകരുത് നീ അങ്ങനെ..” രാധികയെ മുരളി വന്ന് തന്റെ നെഞ്ചോട് ചേർത്തു.. “അച്ഛാ…!!!” മുരളിയുടെ കൈ ഉയർന്ന് താഴ്ന്നു.. യദു കവിളും പൊത്തിനിന്നു.. “ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ അകത്ത് കിടക്കുന്ന ഭാഗിമോളോട് ചെയ്യുന്ന തെറ്റിയിരിക്കും..
അവളെന്നെ അച്ഛായെന്ന് വിളിച്ചതിന് അർത്ഥം ഇല്ലാതായിപ്പോകും.. നിന്റെ കയ്യിലിരിപ്പിന്റെ ഫലം അനുഭവിച്ചത് അവളാ.. നിനക്കെന്താ നഷ്ടം.. ഒരു കുടുംബമായില്ലേ..” മുരളി രാധികയേയും കൊണ്ട് അടുത്തുള്ള കസേരയിലേയ്ക്ക് ചെന്നിരുന്നു.. യദു മാലിനിയുടെ അടുത്തിരിക്കുന്ന വിനയന്റെ അടുത്തേയ്ക്ക് നടന്നു.. കുനിഞ്ഞിരുന്ന് വിനയന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.. “വിനയച്ഛാ.. ഞാൻ ചെയ്തതൊക്കെ തെറ്റാ.. എനിക്ക് ഭാഗിയെ കാണണം.. പ്ലീസ്..ഇല്ലേൽ ഞാൻ ചത്തുപോകും.. ഒരു തവണ..” അവന്റെ കണ്ണുനീർ വിനയന്റെ കാല്പാദത്തിൽ വീണുകൊണ്ടിരുന്നു.. (തുടരും…) വലിയ പാർട്ടാ കേട്ടോ…

by