രചന – ആതിര
പിറ്റേന്ന് കാലത്ത് ജോലിയ്ക്ക് പോകാൻ തയാറാകുവാണ് ചാരൂ.. ശ്രീരാഗ് നേരത്തെ എഴുനേറ്റ് നടക്കാൻ പോകുന്നു എന്ന് പറഞ്ഞിറങ്ങി.. ആ സമയം കൊണ്ട് ചാരൂ കുളിച്ച് റെഡി ആയി.. കുഞ്ഞിന് പാലും കൊടുത്ത് കഴിക്കാൻ ഇരുന്നപ്പോഴാണ് ശ്രീരാഗ് വന്നത്.. “നല്ല വിശപ്പ്.. ഇന്നെന്താ ഉപ്പുമാവ് ആണോ..” ചായ കുടിക്കാൻ തോന്നിയത് കൊണ്ട് അടുക്കളയിലേയ്ക്ക് നടന്ന് പോകുവഴിയാണ് ചാരുവിനോട് ചോദിച്ചത്.. ചായ ഒഴിച് വെച്ച പാത്രം തുറന്ന് നോക്കിയതും അതിൽ ചായമട്ട് മാത്രമേയുള്ളൂ.. ഉപ്പുമാവ് ഉണ്ടാക്കിയ പാത്രം സിങ്കിൽ വെള്ളം നിറച്ച ഇട്ടിരിക്കുന്നു.. “ഞാൻ എന്താ കഴിക്കുക ചാരൂ..?” കഴിച്ചുകൊണ്ടിരിയ്ക്കുന്ന ചാറുവിനടിതത്തേയ്ക്ക് വന്നുകൊണ്ടവൻ ചോദിച്ചു.. “എനിക്ക് അറിയില്ല.. മറ്റുള്ളവർക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാൻ ഞാനിവിടെ ഹോട്ടൽ ഒന്നും നടത്തുന്നില്ല..” ചാരുവിന്റെ എടുത്തടിച്ചപോലുള്ള മറുപടി അവൻ പ്രേതീക്ഷിച്ചിരുന്നില്ല..
“ഞാൻ എന്തേലും ഉണ്ടാക്കി കഴിച്ചോളാം.. എനിക്ക് അത്യാവശ്യം കുക്കിങ് ഒക്കെ അറിയാം..” “ഇവിടെ എനിക്കും മോൾക്കും ഉള്ളത് മാത്രേ ഉള്ളൂ.. ഒരു പെൺകുഞ്ഞാ എനിക്ക് വളർന്നു വരുന്നത്.. അതുകൊണ്ട് നുള്ളി നൊരുക്കിയ ഞാൻ ഓരോന്നും വാങ്ങിവെച്ചിരിക്കുന്നത്.. നിങ്ങൾ വന്ന് എന്റെ ചിലവ് കൂട്ടരുത്.. എന്റെ അടുക്കളയിൽ കയറി പാചകം ചെയ്ത് കഴിക്കാൻ പറ്റില്ല.. വല്ല ഹോട്ടലിലും വേണേൽ പോയി കഴിക്ക്..” അത്രയും പറഞ്ഞുകൊണ്ട് ചാരൂ കഴിച്ചെഴുനേറ്റു.. ശ്രീരാഗിന് എന്തെന്നില്ലാത്ത സങ്കടം വന്നു.. കണ്ണുകൾ നിറയുകാണ്.. അവഗണന സഹിക്കുന്നില്ല.എങ്കിലും ഇതൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥനാണോന്നോർക്കെ നിറഞ്ഞ കണ്ണുകൾ ചാരു വരുന്നതിന് മുന്നെ മുണ്ടിന്റെ തുമ്പാലെ തുടച്ചു.. ചോറ്റുപാത്രം ബാഗിലേയ്ക്ക് വെച്ചവൾ കുഞ്ഞിനെയെടുത്തുകൊണ്ട് വെളിയിലേയ്ക്ക് നടന്നു.. “മോളേം കൊണ്ടെങ്ങോട്ടാ..” അവളുടെ മുന്നിൽ വന്ന് ശ്രീരാഗ് ചോദിച്ചു.. “കുഞ്ഞിനെ സിസ്റ്ററിന്റെ കയ്യിൽ കൊടുക്കണം..മാറി നിക്ക്..” അവൻ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിച്ചു..
“ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം ഇനി കുഞ്ഞിനെ നോക്കാൻ ആരെയും ഏൽപ്പിക്കണ്ട.. എനിക്കറിയാം ന്റെ മോളേ നോക്കാൻ..ഈ കാര്യത്തിൽ നിന്റെ ആജ്ഞാപനം ഒന്നും എന്റടുക്കൽ വിലപ്പോകില്ല മോളേ..” അവളുടെ കയ്യിലിരുന്ന ഫീഡിംഗ് ബോട്ടിലും വാങ്ങിച്ചുകൊണ്ട് ശ്രീരാഗ് പറഞ്ഞു.. ദേഷ്യത്തോടെ ചാരൂ വെളിയിലേയ്ക്ക് നടന്നു.. ഉച്ചക്ക് എന്ത് കഴിക്കും എന്നറിയാല്ലോ.. ഹോട്ടലിൽ നിന്ന് എത്രനാൾ കഴിക്കും..വിശപ്പിന് എന്തേലും കിട്ടാതെ വരുമ്പോൾ അയാൾ തിരികെ പൊയ്ക്കോളും.. ചാരു മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി… 🌺🌺🌺 ഉച്ചയായപ്പോഴേക്കും ശ്രീരാഗിന് വിശക്കാൻ തുടങ്ങി.. രാവിലെയും പട്ടിണിയാണ്.. ഹോട്ടലിൽ നിന്ന് കഴിക്കാൻ മനസ്സ് വരുന്നില്ല.. കുഞ്ഞിനെ തനിച്ചാക്കി വെളിയിൽ പോകണം.. “വാ മോളേ.. നമ്മുക്കെ സിസ്റ്റർ അമ്മമാരെയൊക്കെ ഒന്ന് കണ്ടിട്ട് വരാം..ചുമ്മ ഇരുന്നിട്ടാണ് അച്ഛന് വിശപ്പ് തോന്നുന്നത്…” അവന് കുഞ്ഞിനേയും കൊണ്ട് ഓർഫനെജിലേയ്ക്ക് നടന്നു..
അവന് അങ്ങോട്ട് ചെന്നപ്പോൾ കുഞ്ഞിനെ നോക്കുന്ന സിസ്റ്ററെ കണ്ടു.. അവർ ശ്രീരാഗിന്റെ അടുത്തത്തേയ്ക്ക് വന്നു.. “ചാരൂ പറഞ്ഞു.. ഈയാൾ വന്നിട്ടുള്ളത്കൊണ്ട് കുറച്ചു ദിവസത്തേക്ക് കുഞ്ഞിനെ കൊണ്ടുവരില്ലെന്ന്.. അവർ ഗൗരി മോൾക്ക് നേരെ കൈനീട്ടിയതും കുഞ്ഞ് മുഖം വെട്ടിച്ചു ശ്രീരാഗിന്റെ തോളിൽ മുഖമാമർത്തി.. “എടി കള്ളി.. അച്ഛനെ കണ്ടപ്പോൾ നിനക്ക് ഈ ആന്റിയെ വേണ്ടല്ലേ..” അവർ ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി.. തലേന്ന് രാത്രിയിലും ഇന്ന് ഉച്ചവരെയും കഴിക്കാത്തത് കൊണ്ട് ശ്രീരാഗിന് തല ചുറ്റുന്നപോലെ.. കുഞ്ഞിനേയും പിടിച്ചുകൊണ്ടവൻ അവിടെയുള്ള വരാന്തയിൽ ഇരുന്നു.. മദർ സുപ്പീരിയർ നടന്ന് വരും വഴി ശ്രീരാഗിനെ ശ്രെദ്ധിച്ചിരുന്നു.. “താൻ എപ്പോൾ വന്നു..??” ശ്രീരാഗിന് അടുത്തത്തേയ്ക്ക് വന്നവർ ചോദിച്ചു.. “ഇന്നലെ ഉച്ചയ്ക്ക്…” “ചാരൂ വഴക്കിട്ടോ..” “ഇതുവരെ വലിയ പ്രശ്നം ഇല്ല..” “രണ്ടും കല്പിച്ചാണല്ലേ..അവളെ ഇനിയും കരയിപ്പിക്കരുത്.. ബലമായി താലി കെട്ടിയത് മോശമായിപ്പോയി..”
“അതല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു.. അതാ…” “ഹ്മ്മ്.. അവൾക്ക് നല്ലൊരു ജീവിതം കിട്ടിയാൽ മതി.. പിന്നെ അവൾക്ക് ആരും ഇല്ലെന്നു കരുതി എന്തെങ്കിലും ചെയ്യാനോ വേദനിപ്പിക്കാനോ ചെന്നാൽ ഞാൻ ക്ഷമുക്കുമെന്ന് കരുതരുത്..” അവർ അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നു… “മദർ വിരോധം ഇല്ലെങ്കിൽ ഇവിടുള്ളവർ കഴിയ്ക്കുന്ന ഉച്ചഭക്ഷണം എനിക്കും തരാമോ..??” വിശപ്പ് സഹിക്കാൻ വയ്യാതായതും ശ്രീരാഗ് ചോദിച്ചു.. “രാവിലെ കഴിച്ചില്ലേ.. ഉച്ചക്ക് ചാരൂ ചോറുകൊണ്ട് പോകാറുള്ളതാണല്ലോ..” അവനെ ഒന്ന് അടിമുടി നോക്കിയിട്ട് മദർ ചോദിച്ചു “ആ രാവിലെ കഴിച്ചു..ഉച്ചക്കുള്ളതും ഉണ്ടാക്കി വെച്ചിട്ടുണ്ട്..ഇവിടെ അവരോടൊപ്പം ഒന്നിച്ചു കഴിക്കാൻ ഒരാഗ്രഹം..” “താ അങ്ങോട്ട് ചെന്നോള്ളൂ.. ” ആഹാരം വിളമ്പുന്ന ഹാൾ ചൂണ്ടിയവർ പറഞ്ഞു.. ശ്രീരാഗ് ഗൗരിയെ മടിയിലിരുത്തി.. അവൻ കഴിയ്ക്കുന്നതിനൊപ്പം കുഞ്ഞിനും ചോറ് കൈകൊണ്ട് ഞെരടി വായിൽ വെച്ചുകൊടുന്നുണ്ട്.. വയറ് നിറഞ്ഞപ്പോഴാണ് ശ്രീരാഗിന് സമാധാനമായത്.. ലോകത്തിലെ ഏറ്റവും ശക്തമായ വികാരം ‘വിശപ്പ്’ ആണെന്നവൻ ഓർത്തു… 🌺🌺🌺 വൈകിട്ട് പതിവ് പോലെ ചാരു തനിക്ക് മാത്രമുള്ള ചായ ഉണ്ടാക്കി..
ശ്രീരാഗ് എന്നൊരാൾ അവിടെയുള്ളത് പോലെ ഭാവിച്ചതേയില്ല..അവഗണയാണ് അവനെതിരെയുള്ള ആയുധം എന്നവൾ തെറ്റിദ്ധരിച്ചു.. വൈകിട്ടും അവനായ് അവൾ ഒന്നും തന്നെ മിച്ചം വെച്ചില്ല.. കുഞ്ഞിന് കുറുക്ക് കൊടുത്ത് പതിയെ തോളിലിട്ട് ചാരൂ ഉറക്കാൻ നോക്കിയെങ്കിലും കുഞ്ഞ് ഉറങ്ങുന്നേയില്ല.. കുഞ്ഞിനെ ശ്രീരാഗിനും അവൾക്കും നടുക്കായി കിടത്തി.. അവനെ നോക്കാനോ മിണ്ടാനോ അവൾ മുതിർന്നില്ല.. അവഗണിക്കുമ്പോൾ പോകുമെന്നവൾ കണക്ക് കൂട്ടി.. ഇത്രയും നേരം ഭക്ഷണം കഴിക്കാഞ്ഞിട്ടും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ അവൻ തന്നെ നോക്കിയുള്ളൂ എന്നത് അവൾക്ക് അത്ഭുതമായിരുന്നു.. കുഞ്ഞവളുടെ മാറ് പരത്തുന്നത് കണ്ടപ്പോൾ ശ്രീരാഗ് തിരിഞ്ഞു കിടന്നു.. അല്പസമയത്തിന് ശേഷം തിരിഞ്ഞപ്പോൾ കുഞ്ഞിപ്പെണ്ണ് നടുക്ക് ഉണ്ടായിരുന്നു.. “ഗൗരി മോൾടെ വയറു നിറഞ്ഞോ..??” ശ്രീരാഗ് കുഞ്ഞിന്റെ വയറിൽ ഉമ്മ വെച്ചതും കുഞ്ഞ് ചിരിക്കാൻ തുടങ്ങി.. “എന്റെ പൊന്നിന്റെം നിന്റെ അമ്മേടേം വയറു നിറഞ്ഞാൽ എന്റേം വയറ് നിറഞ്ഞപോലാ..” ചാരുവത് കേട്ടെങ്കിലും കണ്ണടച്ചു കിടന്നു..
അപ്പോഴാണ് ശ്രീരാഗിന്റെ ഫോൺ റിങ് ചെയ്തത്.. ഭാഗി വീഡിയോ കോൾ ചെയ്തിരിക്കുകയാണ്.. അവന് കോൾ അറ്റൻഡ് ചെയ്തു.. “ശ്രീയേട്ടാ…” “അഹ്.. മോളേ.. കിടന്നില്ലേ നീ..” “ഇല്ല.. ഇപ്പൊ ശ്രീയേട്ടനെ വിളിക്കാൻ തോന്നി.. അല്ല കുഞ്ഞാപ്പി എന്തിയെ…??” “തെ കിടക്കുന്നു..” അവന് കുഞ്ഞിനെ നേരെ ഫോൺ പിടിച്ചു.. “കുഞ്ഞാവേ ചിറ്റയാട്ടോ.. വേഗം ഇങ്ങോട്ട് പോന്നേക്കണം…” “ശ്രീയേട്ടാ ചാരുവേച്ചി ഉറങ്ങിയോ..?” “ഹ്മ്മ്.. ഉറങ്ങി..” ചാരു കണ്ണടച്ചു കിടക്കുവായിരുന്നു.. അവർ സംസാരിക്കുന്നതൊക്കെ അവൾ ശ്രദ്ധിച്ചു.. “എല്ലാരും ഉറങ്ങിയോ മോളേ..?” “ഹ്മ്മ് ഇപ്പൊ കിടന്നേയുള്ളൂ..പോയിട്ട് രണ്ട് ദിവസം കഴിഞ്ഞില്ലേ.. അപ്പൊ പൊട്ടലും ചീറ്റലും ഒക്കെ തീർന്ന് നിങ്ങൾ സെറ്റായോ..” “പിന്നെ.. അവൾക്ക് എന്നോട് ഇപ്പോ ഭയങ്കര ഇഷ്ടാവാ..” “ആണോ..ശ്രീയേട്ടൻ എന്താ കഴിച്ചത്.. ചേച്ചി സ്പെഷ്യൽ ഒക്കെ ഭർത്താവിന് ഉണ്ടാക്കി തരാൻ തുടങ്ങിയോ..?” “തുടങ്ങിയോന്നോ.. എത്ര മതിയെന്ന് പറഞ്ഞാലും നിർബന്ധിച്ച് കഴിപ്പിക്കും.. വയർ ഒക്കെ നിറഞ്ഞ്.. ഹോ ഞാൻ അങ്ങ് വരുമ്പോഴേക്കും വണ്ണം വെച്ച് നിനക്കൊന്നും തിരിച്ചറിയാൻ പറ്റാതാവും..”
“കൂടുതൽ തള്ളല്ലേ..ചേച്ചി മൂന്ന് നേരം ഭക്ഷണം തരുന്നതും ഇതുവരെ ഇറങ്ങി പോകാൻ പറയാഞ്ഞതും ഒക്കെ തന്നെ ഭാഗ്യന്ന് കൂട്ടിയാൽ മതി.. ഇതൊക്കെ ഒരു പോസിറ്റീവ് സൈൻ ആണ്..പതിയെ പതിയെ എല്ലാം ശരിയാകും..” “ഹ്മ്മ് ” “എങ്കിൽ ശരി വെയ്ക്കുവാ ഞാൻ.. നാളെ ചേച്ചിക്കൂടി ഉള്ളപ്പോൾ എന്നെ വിളിക്കണേ ” ഫോൺ കട്ട് ചെയ്തതും കുഞ്ഞിനെ നോക്കിയപ്പോൾ പാവം ഉറങ്ങിപ്പോയിരുന്നു..കുഞ്ഞിന്റെ വായിൽ ഇരുന്ന തള്ളവിരൽ അവന് എടുത്ത് മാറ്റി.. പെട്ടന്ന് കുഞ്ഞൊന്ന് അനങ്ങിയതും അവൻ കുഞ്ഞിന്റെ മേലെ തട്ടി ഉറക്കാനായി കൈവെച്ചു.. അതേ സമയം തന്നെയാണ് ചാരുവും കൈകൊണ്ട് വന്നത്.. അവന്റെ കയ്യുടെ മേലെയാണ് പക്ഷേ ചാരു വെച്ചത്..ശ്രീരാഗ് തന്റെ കയ്യുടെ പുറത്ത് വെച്ചിരിക്കുന്ന ചാരൂന്റെ കയ്യിലേയ്ക്കും പിന്നീട് അവളെയും നോക്കിയതും ചാരു വേഗം കൈയ്യെടുത്തു.. ശ്രീരാഗ് കട്ടിലിന്റെ കീഴെ വെച്ചിരുന്ന ബോട്ടിലിൽ നിന്നും വെള്ളം കുടിച്ചു.. ചാരു അവനെ നോക്കുന്ന കണ്ടതും അവൻ കുപ്പി വെച്ചു അവളെ നോക്കി..
“നോക്കി പേടിപ്പിക്കണ്ട..നിന്റെ അടുക്കളയിൽ നിന്ന് ഞാനെടുത്ത വെള്ളമല്ലിത്.. മഠത്തിൽ നിന്നും എടുത്തുകൊണ്ടു വന്നതാണ്. വെള്ളം കൂടി കുടിച്ചില്ലെങ്കിൽ എന്റെ കുഞ്ഞിന് അച്ഛൻ ഇല്ലാണ്ടാവും..” ചാരൂ അപ്പോഴും മൗനം ഭുജിച്ചു.. 🌺🌺🌺 പിറ്റേന്ന് ഞായർ ആയിരുന്നു. പതിവുപോലെ രാവിലത്തെ പ്രാതൽ കഴിയ്ക്കുകയാണ് ചാരൂ.. “ആഹാ.. ഇന്ന് പുട്ടും കടലയുമാണോ..എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫുഡാ.. എന്റെ അമ്മ വെയ്ക്കുന്നതിന് അപാരാ ടെസ്റ്റാ.. കഴിച്ചോ.. കഴിച്ചോ..” പറഞ്ഞുകൊണ്ടവൻ റൂമിലേക്ക് പോയി.. കുഞ്ഞിനെ ചാരൂ രാവിലെ തന്നെ കുളിപ്പിച്ച് പാല് കൊടുത്ത് കിടത്തിയതേ ഉള്ളൂ.. അതുകൊണ്ട് തന്നെ അവന് ബോറടിക്കാൻ തുടങ്ങി… ഫോൺ എടുത്ത് എന്തൊക്കെയോ കണ്ട് സമയം നീക്കി.. “മണി പത്ത് കഴിഞ്ഞിട്ടും ഇയാൾ എന്താ കഴിക്കാൻ പോകാത്തത്.. വിശപ്പില്ലേ ഈ മനുഷ്യന്..” അവൻ എന്നും കഴിക്കാനായി വെളിയിലേയ്ക്ക് പോകും എന്നാണ് ചാരൂ വിചാരിച്ചിരുന്നത്..
ഉച്ചയായപ്പോൾ കഴിഞ്ഞദിവസത്തെ പോലെ അവൻ ഓർഫനെജിലെ ഉച്ചഭക്ഷണം കഴിക്കാനായി ചെന്നു.. എല്ലാവരും കഴിച്ചു കഴിഞ്ഞതും അവിടുത്തെ ഭക്ഷണം ഉണ്ടാക്കുന്നവർ കഴിയ്ക്കാനിരുന്നു.. “എനിക്കും ഇത്തിരി ചോറ് തരാൻ കാണുവോ ..??” അവന് അവിടുള്ള ഒരാളോട് ചോദിച്ചു.. “അയ്യോ കുഞ്ഞേ ഇത്രെയേ ഉള്ളൂ..” പാത്രത്തിൽ അല്പം മാത്രം അവശേഷിച്ചിരുന്ന ചോറ് കാണിച്ചയാൾ പറഞ്ഞു.. “അത് മതി..” “കറിയൊക്കെ തീർന്നല്ലോ.. ഇത്തിരി മോരും അച്ചാറും മാത്രേയുള്ളൂ..” “അതിനെന്താ ചേട്ടാ.. അത് തന്നെ ധാരാളം..” “ആളിന്റെ എണ്ണം അനുസരിച്ചേ ഭക്ഷണം ഉണ്ടാക്കൂ.. ഭക്ഷണം വേസ്റ്റ് ആക്കരുതെന്ന് മദറിന്റെ പ്രേത്യേകം പറഞ്ഞിട്ടുണ്ട്..” അതാ ചോറ് അധികം മിച്ചം വരാഞ്ഞത്.. “ഞാൻ വന്ന് കഴിയ്ക്കുന്നതിൽ പ്രശ്നം വല്ലതും ഉണ്ടോ ചേട്ടാ..” “ഇല്ല മോനെ.. ഇവിടെ ഭക്ഷണം മിച്ചം ഉണ്ടെങ്കിൽ പുറത്ത് നിന്ന് ആർക്ക് വേണമെങ്കിലും കഴിക്കാൻ കൊടുക്കും..” ശ്രീരാഗ് കഴിയ്ക്കുന്നത് അകലെ നിന്ന് മദർ ശ്രെദ്ധിച്ചിരുന്നു.. പിന്നീടുള്ള രണ്ട് ദിവസവും അവന് ഇതാവർത്തിയ്ക്കുന്നത് കണ്ട് മദറിന് സംശയം തോന്നി.. പിറ്റേന്ന് ചാരൂ ജോലിചെയ്യുന്ന സ്ഥലത്ത് മദർ ചെന്നിരുന്നു..
രണ്ടാഴ്ച്ച കൂടുമ്പോൾ ഇങ്ങനെ സന്ദർശിക്കുന്നത് പതിവാണ്.. ചാരൂന്റെ അടുത്തെത്തിയപ്പോൾ അവർ ഒന്ന് നിന്നു.. “ചാരൂ.. ഇപ്പോൾ നീ ഫ്രീ ആണോ.. അതോ അർജെന്റ് വർക്ക് എന്തെങ്കിലും ഉണ്ടോ..??” “ഇല്ല..” “എങ്കിൽ ഒന്ന് വന്നേ.. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്..” അവർ അവളെയും കൊണ്ട് അല്പം മാറി നിന്നു.. “ചാരൂ നീ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ലേ..??” “ഉണ്ടല്ലോ അമ്മേ..” “ശ്രീരാഗ് എന്നും ഉച്ചയ്ക്ക് അവിടെ വന്നാണല്ലോ ഫുഡ് കഴിയ്ക്കുന്നത്.. അതും എല്ലാരും കഴിച്ച് തീർന്ന്.. ദേവസി ചേട്ടൻ ആണ് എന്നോട് ആദ്യം പറയുന്നത്.. പിന്നെ ഞാനും ശ്രദ്ധിച്ചു..” “നീയവന് ആഹാരം ഉണ്ടാക്കി കൊടുക്കാറില്ലേ..” ചാരൂ തല കുനിച്ചു നിന്നു.. “അതമ്മേ..” “വേണ്ട മോളേ ആഹാരം നിഷേധിയ്ക്കുന്നത് കർത്താവ് പോലും പൊറുക്കുകേലാ.. വിശന്നിരിക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് വെള്ളവും നിഷേധിയ്ക്കുന്നത് പാപമാണ്..” “അയാൾ വീട്ടിൽ നിന്നും പോകാനാണ് ഞാൻ അങ്ങനെ ചെയ്തത്..”
“എന്നിട്ട് പോയോ.. നിന്റെ ഭർത്താവാണെന്നോ നിന്റെ കുഞ്ഞിന്റെ അച്ഛനാണെന്നോ നീ ഓർക്കേണ്ട.. അവനും ഒരു മനുഷ്യജീവയാണ്.. നിന്റെ വീട്ടിൽ അവൻ വിശന്നിരിയ്ക്കുമ്പോൾ നിനക്കെങ്ങനെ വയറ് നിറയ്ക്കാൻ തോന്നി..” “അമ്മേ ഞാൻ..” “വേണ്ട..ഞാൻ അവനെ പറഞ്ഞ് നാട്ടിൽ വിട്ടോളാം പോരെ..” മദർ പോയതും ചാരൂ കുറ്റബോധത്താൽ നീറി.. പണ്ട് അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞപ്പോൾ തങ്ങൾ ഭക്ഷണം കിട്ടാതെ രണ്ട് ദിവസം ആ വീട്ടിൽ കഴിഞ്ഞത് അവളോർത്തു.. ചടങ്ങുകൾ എല്ലാം നാട്ടുകാർ കൂടി നടത്തി.. ചിത കത്തി തീർന്നതും എല്ലാവരും പിരിഞ്ഞ് പോയി.. ഈ രണ്ട് കുഞ്ഞുങ്ങളെ എല്ലാവരും മറന്ന് പോയിരുന്നു.. പിറ്റേന്ന് അയല്പക്കത്തെ ചേച്ചിയാണ് വിളിച്ചു ഭക്ഷണം തന്നതും വൈകിട്ട് കൂട്ട് കിടക്കാൻ വന്നതും.. ഓർമ്മയിൽ പട്ടിണിയുടെ നൊമ്പരം തെളിഞ്ഞ് വന്നതും പെട്ടന്ന് മനസ്സിൽ വന്ന മുഖം ശ്രീരാഗിന്റെ ആയിരുന്നു..രാത്രിയിൽ പല തവണ കുപ്പിയിൽ നിന്നും വെള്ളം കുടിയ്ക്കുന്നത് ഓർമയിൽ തെളിഞ്ഞു..
ഒരാൾക്ക് ഭക്ഷണം നിഷേധിക്കാൻ മാത്രം അധപതിച്ചു പോയോ തന്റെ മനസ്സ്… പട്ടിണിയുടെ നൊമ്പരം ആവോളം അനുഭവിച്ച ഞാൻ തന്നെ അതേ വേദന മറ്റൊരാൾക്ക് നൽകിയിരിക്കുന്നു.. പൊള്ളുന്ന യാഥാർഥ്യം അവൾ സങ്കടത്തോടെ അംഗീകരിച്ചു..ചാരുവിന് ആദ്യമായി അവനോട് സഹതാപം തോന്നി.. പട്ടിണിക്കിട്ടത്തിൽ പശ്ചാത്തപം തോന്നി…ഹൃദയം അവളെ തെറ്റുകാരിയെന്ന് വിളിച്ചുകൊണ്ടേയിരുന്നു… (തുടരും… )

by