രചന – ആതിര
രാവിലെ യദു വരുണിനൊപ്പമാണ് ഇറങ്ങിയത്.. ഇറങ്ങുന്നതിനുമുമ്പ് വരുൺ ചാരൂനെ അടുത്തേക്ക് വിളിച്ചു.. “ചാരൂ..പുറത്തോട്ട് പോകുന്നുണ്ടെങ്കിൽ എന്നെ വിളിച്ച് പറയണേ. അറ്റ്ലീസ്റ്റ് ടെക്സ്റ്റ് മെസേജ് എങ്കിലും ചെയ്യണേ..ഒറ്റക്ക് പോകണ്ട..ഫ്രണ്ട്സിനെ ആരെയെങ്കിലും കൂട്ടി പോയാൽ മതി..” “എല്ലാം കേട്ട്..ഞാൻ ഫ്രണ്ടിസിന്റെ ഒപ്പമേ പോകുന്നുള്ളൂ പോരെ..” “വരുണെ.. അവൾ കൊച്ച്കുട്ടിയൊന്നും അല്ലല്ലോ..” “അങ്ങനെ പറഞ്ഞ്കൊടുക്ക് യദുവേട്ട..” “അതെയതെ..ഒരിക്കൽ വഴിതെറ്റി നീ എന്നെ ഒത്തിരി വെളളം കുടിപ്പിച്ചതാ..എനിക്ക് നീ അല്ലാതെ വേറാരാ മോളെ…” ‘ഓഹ്..സെന്റി..ഞാൻ മാത്രേ ഉള്ളന്നാണെങ്കിൽ വേഗം ഒരാളെ നമുക്കിങ്ങ് കൊണ്ടുവരാന്നേ..ഒരു ഏട്ടത്തിയുടെ പോസ്റ്റ് ഇവിടെ പെൻഡിങ്ങ് ഉണ്ട്..” “നിന്നെ പറ്റിയയൊരാളെ ഏല്പിച്ചിട്ടെ എനിക്കൊരു ജീവിതം ഉള്ളൂ.. തൽക്കാലം ആ ഒരു വേക്കൻസിയും ഇല്ല..”
“പറ്റില്ല ..പറ്റില്ല..വരുണേട്ടന്റെ കല്യാണവും കഴിഞ്ഞു ,എന്നെ അപ്പച്ചീന്നു വിളിക്കാനുള്ള ആള് വന്നിട്ടെ ഞാൻ കല്യാണം കഴിക്കുന്നുള്ളൂ..അതേ,, യദുവേട്ടാ.. ഇന്നലെ പറഞ്ഞില്ലേ അടുത്ത് യദുവേട്ടന്റെ അച്ഛന്റെ ഫ്രണ്ടും ഫാമിലിയും ഉണ്ടന്ന്..അവർക്കൊരു മോളും ഉണ്ടന്നല്ലേ പറഞ്ഞേ.. എന്തായിരുന്നു പേര്..ആ.. ഭാഗി.. ഭാഗ്യശ്രീ..ഏട്ടത്തീടെ പോസ്റ്റിലോട്ട് ആ കക്ഷീനെ അപ്പോയിന്റ് ചെയ്താലോ..യദുവേട്ടനൊക്കെ നല്ല പോലെ അറിയുന്ന കുട്ടിയല്ലേ..” യദു അവളുടെ സംസാരം കേട്ട് പൊട്ടിച്ചിരിച്ചു..വരുണും ചാരുവും പര്സപരം മുഖത്തോട് മുഖം നോക്കി.. “ചാരൂ..ഇവനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ന്റെ പെണ്ണിനെ തന്നെ വേണോ മോളെ..അവളെ ഭാഗി..അവളീ യദൂന്റെ പെണ്ണാ..” അത് കേട്ടതും ചാരൂ നാക്ക് കടിച്ചു..
“അയ്യോ സോറി യദുവേട്ടാ..അപ്പൊ ആളൊരു കാമുകനാല്ലേ.. ഇപ്പൊ സമയം ഇല്ല.. വൈകിട്ട് പിടിച്ചോളാം..ഫുൾ സ്റ്റോറി പറയണം..പറയാതെ വിടില്ല..വൈകിട്ട് ഇങ്ങോട്ട് പോര്..ഇവിടുന്ന് കഴിക്കാം.. അല്ലെങ്കിൽ വേണ്ടാ ഇന്ന് യദുവേട്ടന്റെ ഫ്‌ളാറ്റിൽ നമുക്ക് ഫൂഡ് ഉണ്ടാക്കാം..” “ശെരി..അങ്ങനെയായിക്കോട്ടെ..വൈകിട്ട് വന്നിട്ട് പറഞ്ഞു തരാവേ.. പോയിട്ട് വരാം..നീ അകത്ത് കയറി ലോക് ചെയ്തോ..വാടാ വരുണേ..” “ഭാഗീ..ഇന്ന് പതിവില്ലാതെ സാറിന്റെ നോട്ടം നിന്റെ നേർക്ക് മാത്രമാണല്ലോ..” അനുവും ഭാഗിയും അടുത്തടുത്താണ് ഇരിക്കുന്നത്.. സന്ദീപിന്റെ ഭാഗിയുടെ നേർക്കുള്ള നോട്ടം കൃത്യമായി അനു കണ്ടുപിടിക്കുന്നുണ്ട്..ഭാഗിയും അത് മനസ്സിലാക്കിയിരുന്നു..വല്ലാത്ത അസ്വസ്ഥത..അതുകൊണ്ട് തന്നെ ബുക്കിൽ നിന്നുമവൾ തല ഉയർത്തിയതെ ഇല്ല.. ക്ലാസ് കഴിഞ്ഞു പോകാൻ നേരം .. “ഭാഗ്യശ്രീ..തനിപ്പോ സ്റ്റാഫ് റൂമിൽ വന്ന് ചെക്ക് ചെയ്ത് വെച്ചിരിക്കുന്ന അസൈൻമെന്റ് പേപ്പേഴ്‌സ് എടുത്ത് എല്ലാർക്കും കൊടുക്ക് കെട്ടോ.. ഓകെ ദെൻ താങ്ക്യൂ ഓൾ..” സന്ദീപ് ക്ലാസ്സിന് വെളിയിൽ പോയി കഴിഞ്ഞതും കുട്ടികളിൽ ചിലർ അവളെ നോക്കി ആക്കി ചിരിച്ചു..
“ഭാഗിയെ ചെല്ല് ..ചെല്ല്.. നോക്കി നോക്കി സാറിന്റെ കണ്ണ് കഴച്ചു..ഇനി കാത്ത് നിന്ന് മുഷിയണ്ട..വേഗം ചെല്ല്..” തമാശയെന്നോണം ക്ലാസ്സിലെ ഒരു ആണ്കുട്ടി പറഞ്ഞു.. “ഒന്ന് പോടാ..അങ്ങേര് ഓരോന്ന് ചെയ്യുന്നതിന് ഇവളെന്ത് ചെയ്യാനാ.. അവന്റെയൊക്കെ ഒരു കണ്ട്പിടുത്തം..” അനുവാണ് മറുപടി പറഞ്ഞത്.. “എടി ഭാഗി ..ഇത് പണിയാകുമെന്നാ തോന്നുന്നേ..നീ സാറിനോട് യദുവേട്ടന്റെ കാര്യം തുറന്ന് പറ..” “എടി അതിന് സാറിപ്പോ എന്നോട് ഇഷ്ടം പറഞ്ഞ് വന്നില്ലല്ലോ..അത് പണ്ടല്ലേ..സാർ ചോദിക്കാതെ ഞാൻ ചാടിക്കയറി പറയാൻ പറ്റുവോ.. നീയും കൂടി വാ സ്റ്റാഫ്‌റൂമിൽ.. എനിക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ല..” “അന്നാ വാ..” സന്ദീപ് അമ്മയുടെ വാക്കുകളെ വിശ്വസിച്ച് ഒത്തിരി സന്തോഷത്തോടെയാണ് കോളേജിലേക്ക് ഇന്നെത്തിയത്..
എന്തുകൊണ്ടോ മനസ്സ് ഭാഗ്യശ്രീയിലേക്ക് ചായുകയാണ്..ക്ലാസ്സിൽ മറ്റുകുട്ടികൾ ശ്രദ്ധിക്കും എന്നറിയാമാരിരുന്നിട്ടും കണ്ണുകൾ അവളെ മാത്രം തേടിച്ചെല്ലുന്നു.. വർഷങ്ങൾ കുറെ ആയില്ലേ,, നെഞ്ചിൽ ആ മുഖം പതിഞ്ഞു പോയിരിക്കുന്നു..അമ്മ പറഞ്ഞപോലെ ഭാഗ്യശ്രീ സന്ദീപിന്റെ മാത്രമാകുന്ന നിമിഷം അത്രമേൽ ആഗ്രഹിക്കുന്നുണ്ട്..അവളോട് എല്ലാം തുറന്ന് പറയാനാണ് സ്റ്റാഫ് റൂമിലേയ്ക്ക് വരാൻ പറഞ്ഞത്..ഇപ്പോൾ മാറ്റ് സ്റ്റാഫുകൾ ആരും തന്നെയില്ല… “സർ…..” കേൾക്കാൻ കൊതിച്ച ശബ്ദം കാതുകളെ തേടിയെത്തിയപ്പോൾ അവൻ സന്തോഷത്തോടെ മുഖമുയർത്തി..എന്നാൽ നിമിഷ നേരംകൊണ്ടത് മാഞ്ഞത് അവളുടെ ഒപ്പം നിൽക്കുന്ന അനുവിനെ കണ്ടതിനാലാണ്..ആ സമയം എന്തുകൊണ്ടോ അവന് ദേഷ്യം തോന്നി പോയി.. “സർ..” “അഹ്..ഭാഗ്യശ്രീ…” “സർ..അസൈൻമെന്റ് ” “ദാ.. എടുത്തോളൂ..” അവളും അനുവും അത് പപ്പാത്തി വീതം എടുത്ത് കൊണ്ട് നടന്നു..
“ഭാഗ്യശ്രീ..” തിരിഞ്ഞു നടന്നവളെ അവൻ വിളിച്ചു.. “എന്താ സർ…?” “അത് പിന്നെ..പിന്നെ..നത്തിങ്.. ക്ലാസ്സിലേക്ക് പൊയ്ക്കോളൂ..” നടന്ന് നീങ്ങുന്നവളെ നെടുവീർപ്പോടെ നോക്കിനിന്നവൻ.. യദുവിനെ ഫ്‌ളാറ്റിൽ കൂടിയിരിക്കുകയാണ് ചാരുവും യദുവും വരുണും.. നാളെ സൺഡേ ആയത് കൊണ്ട് ഇന്ന് ചാരൂന് റെസ്റ്റ് കൊടുത്ത് വരുണും യദുവും അടുക്കള ഏറ്റെടുത്തു.. ഫുഡ് കഴിച്ച് കഴിഞ്ഞതും ചാരൂ വീണ്ടും ഭാഗിയുടെ കാര്യം എടുത്തിട്ടു.. “യദുവേട്ടാ പ്ലീസ്..ഒന്ന് പറ നിങ്ങടെ ലൗ സ്റ്റോറി..” “വർഷം കുറെ ആയി കൊണ്ടുനടക്കുന്നതാ ഭാഗിയെ ഈ നെഞ്ചിൽ..അവളും തിരിച്ചിഷ്ടം പറഞ്ഞതൊക്കെ ഓർക്കുമ്പോൾ ഇന്നും ഒരു കുളിരാ..പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല ചാരൂ..അത് അനുഭവിച്ച് തന്നെ അറിയണം…” “ആണോ..എനിക്കതൊന്നും അറിയില്ല..എനിക്കങ്ങനാരോടും തോന്നിയിട്ടില്ല അല്ലേ ഏട്ടാ..” വരുണിനെ നോക്കി അവൾ പറഞ്ഞു..
യദു ഭാഗിയെക്കുറിച്ചും അവന്റെ വീട്ടിലുള്ള ഓരോരുത്തരെയും കുറിച്ചും വാചാലനായി..അവർ നല്ല കേൾവിക്കാരും.. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് യദുവിന്റെ ഫോൺ റിങ്ങ് ചെയ്തതത്… “ചാരൂ..ന്റെ മുറിയിൽ ചാർജ് ചെയ്യാൻ ഇട്ടിരിക്കുവാ ഫോൺ..നീ അതിങ്ങൊന്ന് കൊണ്ടുവരാമോ..?” ചാരു മുറിയിലെത്തി ഫോൺ എടുത്തു..അപ്പോഴും റിങ്ങ് ചെയ്യുവാണ്..സ്ക്രീനിൽ തെളിഞ്ഞു വരുന്ന ഫോട്ടോയിലേയ്ക്കവൾ നോക്കി..സുന്ദരനായ ഒരു ചെറുപ്പക്കാരൻ..എന്തുകൊണ്ടോ അവളാ ഫോട്ടോയിലേയ്ക്ക് തന്നെ മിഴിനട്ടു.. “ആരാ ചാരൂ…??” യദു ചോദിച്ചപ്പോഴാണ് അവൾ പേര് ശ്രദ്ധിച്ചത്.. “യദുവേട്ടാ അത്.. ശ്രീയേട്ടൻ…” “ശ്രീയേട്ടൻ ആണോ..നീ ഇങ്ങ് കൊണ്ടുവാ..” ചാരൂ ഫോൺ അവനെ ഏൽപ്പിച്ചു..ഫോണുമായി എഴുനേറ്റ് കുറച്ച് നേരം സംസാരിച്ച് കഴിഞ്ഞാണ് അവൻ തിരികെ വന്നത്..
“ആരാടാ…??” “ശ്രീയേട്ടനാ..ന്റെ ചേട്ടൻ ശ്രീരാഗ്.. ഇപ്പൊ ഒരു കോളേജിൽ പഠിപ്പിക്കുകയാണ്.എന്റെന്നല്ലാ.. ഭാഗീടേന്ന് വേണം പറയാൻ.. അത്രയ്ക്ക് ബോണ്ടാ രണ്ടാളും തമ്മിൽ..” “ഓഹ്..അതൊക്കെ ഈ ചേട്ടൻ പെണ്ണ് കെട്ടുമ്പോൾ തീരും..” “അതൊക്കെ ഭാഗി നോക്കിക്കോളും.ആ പറഞ്ഞപ്പോഴാ ഓർത്തത്..നിന്നെ കുറിച്ച് ഭാഗിയിയോട് പറഞ്ഞപ്പോൾ ആദ്യം പറഞ്ഞത് തന്നെ ചാരൂനെ നമ്മുടെ ശ്രീയേട്ടനെ കൊണ്ട് കെട്ടിച്ചാലോന്നാ..എന്റെ ചേട്ടൻ ആയത് കൊണ്ട് പറയുവല്ല നല്ല തങ്കപ്പെട്ട സ്വഭാവമാടി.. കാണാനും സൂപ്പർ..ദേ നീ നോക്കിയേ..” ശ്രീരാഗിന്റെ ഫോട്ടോ അവളെ യദു സൂം ചെയ്ത് കാണിച്ചു.. “വരുണേ..നീ എന്താടാ മിണ്ടാത്തെ??” “ഓഹ് എന്റെ ചാരൂന് ഇഷ്ടമായെങ്കിൽ എനിക്ക് ഒന്നും നോക്കാനില്ല..” ചുണ്ടിൽ കടിച്ച് പുറത്തേക്ക് വരുന്ന ചിരിയെ തടഞ്ഞു നിർത്താൻ പാടുപെടുന്നുണ്ടായിരുന്നു യദുവും വരുണും… “അപ്പൊ എങ്ങനാ വരുന്നോ വീട്ടിലേയ്ക്ക്..നീ പറഞ്ഞ് പോലെ ഏടത്തിയുടെ പോസ്റ്റ് ഫില്ല് ചെയ്യാൻ..”
“ഒന്ന് പോ യദുവേട്ടാ..മനുഷ്യനെ വട്ടാക്കാൻ..” പറഞ്ഞുകൊണ്ട് പോകുന്നവളെ നോക്കി വരുണും യദുവും ചിരിച്ചു.. ഫാറ്റിന്റെ വാതിൽ തുറന്നവൾ അകത്തേക്ക് കയറി പൂട്ടി ആ വാതിലിൽ തന്നെ ചാരി നിന്നു.. ചാരുവിന്റെ മനസ്സിലെന്തോ ആ പേരും രൂപവും നിറഞ്ഞു നിന്നു..’ശ്രീരാഗ്..’ പതിവുപോലെ ഫോൺ സംഭാഷണത്തിലാണ് ഭാഗിയും യദുവും..സന്ദീപിന്റെ കാര്യം പറയാണമെന്നവൾ കരുത്തിയെങ്കിങ്കിലും അവന്റെ ഭാഗത്ത് നിന്നും വേറൊരു നീക്കവും ഇല്ലാത്ത കൊണ്ട് അവൾ യദുവിനോട് അതേപ്പറ്റി പറഞ്ഞില്ല.. ഫോൺ വെച്ചുകഴിഞ്ഞും ഭാഗി യദുവിനെ ഫോട്ടോയിലേയ്ക്ക് മതി വരാതെ ചുണ്ടുകളമർത്തി.. “എന്നാണ് പെണ്ണേ നിന്നോട് ഞാൻ ഇനിയും തുറന്ന് പറയേണ്ടത്..എന്റെ ജീവനാണ് ഈ ഭാഗ്യശ്രീയെന്ന്.. ഇപ്പോഴും നീ എനിക്ക് പിടിത്തരുന്നില്ലല്ലോ.. ഇഷ്ടക്കേട് കാണില്ല..പഠിപ്പിയ്ക്കുന്ന അധ്യാപകൻ ആയത് കൊണ്ടായിരിക്കാം നിന്റെ ഈ ഒഴിഞ്ഞ് മാറ്റം..അന്നും നീ പറഞ്ഞത് താല്പര്യം ഇല്ലന്നല്ലേ..അന്ന് പക്ഷേ നിന്റെ പ്രായം അതായിരുന്നില്ലേ.. കൂടെ കൂട്ടില്ലേ എന്നെ..ഒത്തിരി ആഗ്രഹം തോന്നുന്നു..നീയും ഞാനും…പിന്നെ നമ്മുടെ മക്കളും..” ക്ലാസ്സ് ഗ്രൂപ്പിൽ നിന്നും അവളുടെ വാട്‌സ്ആപ്പ് ഡിപി സൂം ചെയ്ത് അവളുടെ മുഖത്തിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു സന്ദീപ്… (തുടരും….)

by