22/04/2026

സാഫല്യം : ഭാഗം 03

രചന – അജി

“ഡോക്ടർ എന്നോട് ക്ഷമിക്കണം…. എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒന്നും….”

ഒരു അമ്മയാവാൻ പോവുന്ന സന്തോഷം ഒന്നും അവളിൽ ആ നിമിഷം തോന്നിയില്ല…. ഒരു കുറ്റവാളിയെ പോലെ അവൾ ഇരുന്നു കരയുക ആയിരുന്നു……!

എബി ഒന്നും പറയാൻ ആവാതെ അമ്മയെ നോക്കി…..

“കുട്ടികൾ ഇല്ലാത്തത് കൊണ്ട് ഭർത്താവ് നിന്നെ ഉപേക്ഷിച്ചു എന്ന് കേട്ടപ്പോൾ കൂടുതൽ ഒന്നും അന്വേഷിച്ചില്ല…. ഇതെങ്ങനെയാ മോളെ സംഭവിച്ചത്…..”

“ദേവേട്ടൻ എന്നെ ഉപേക്ഷിച്ചിട്ട് ഒന്നര മാസമേ ആയുള്ളൂ അമ്മേ….. ഇതിന് മുന്പും എനിക്ക് ഡേറ്റ് മാറിയപ്പോൾ ഞാൻ ഒരു പാട് ആഗ്രഹിച്ചതാ….. പക്ഷെ നിരാശ ആയിരുന്നു…. ഇതും അത് പോലെ ആവും എന്ന് കരുതി…. അല്ലാതെ നിങ്ങളെ ചതിക്കണം എന്ന് ഞാൻ കരുതിയിട്ടില്ല…..”

“ഒരു അമ്മയാവാൻ നീ ഒരുപാട് ആഗ്രഹിച്ചതല്ലേ…. സന്തോഷിക്കേണ്ട നേരത്ത് ഇനി കരയണ്ട……”

“മോൾ വാ….”

എബി മോളെയും കൊണ്ട് മുറിയിലേക്ക് പോയി…. മീനു കുറ്റബോധത്തോടെ അമ്മയെ നോക്കി…..!

“നീയും ചെന്ന് കിടന്നോ…. രാവിലെ എന്താണെന്ന് വെച്ചാൽ തീരുമാനിക്കാം…..”

ഇത് കേൾക്കുമ്പോൾ ദേവേട്ടൻ ഒരുപാട് സന്തോഷിക്കും….. എന്നെ സ്വീകരിക്കും…. അവൾ സ്വപ്‌നങ്ങളുമായി കിടന്നു……!

“ദേവനെ കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കാം….അതല്ലാതെ ഇപ്പൊ വേറെ വഴിയില്ല…..”

എബി പറഞ്ഞതും മീനു ചിന്നു മോളെ ഒന്ന് നോക്കി…..!

“മോളെ കാര്യം ഓർത്താ എനിക്കിപ്പോ സങ്കടം…..”

“അവൾ ഇത് വരെ എങ്ങനെ ആണോ അത് പോലെ കഴിയും…. നീ വാ…..”

മീനു മോളെ കവിളിൽ ഉമ്മ വെച്ച് അമ്മയെ നോക്കി ഒന്ന് തലയാട്ടി എബിക്ക് പിന്നാലെ നടന്നു…..!

“ദേവേട്ടന്റെ ജോലി സ്ഥലത്ത് പോവാം….എന്നാലേ ഈ സമയത്ത് ദേവേട്ടനെ കാണാൻ പറ്റൂ…..”

എബി ഒന്നും മിണ്ടാതെ അവൾ പറഞ്ഞു കൊടുത്ത റൂട്ടിലേക്ക് വണ്ടി എടുത്തു…..

അവർ ദേവനെ കാണാൻ വേണ്ടി വെയിറ്റ് ചെയ്തു ഇരുന്നതും മീനുവിന്റെ മുഖത്ത് സന്തോഷം നിഴലിക്കുകയായിരുന്നു…. ദേവേട്ടൻ ഇത് അറിയുമ്പോ എങ്ങനെ ആവും പ്രതികരണം….!

“ദേവേട്ടാ…..”

അവൾ ദേവനെ കണ്ടപാടെ അവനരികിലേക്ക് ഓടി ചെന്നു…..

“ദേവേട്ടാ….എന്റെ പ്രാർത്ഥന ദൈവം കേട്ടു….. ഞാൻ ഗർഭിണി ആണ് ദേവേട്ടാ…..”
അത് കേട്ടതും ദേവൻ ഞെട്ടി തരിച്ചു നിന്നു…..

“അതെ ദേവേട്ടാ സത്യം ആണ്….. ഡോക്ടർ പറഞ്ഞതല്ലേ ഇന്നല്ലെങ്കിൽ നാളെ ഒരു കുഞ് എന്നെ അമ്മ എന്ന് വിളിക്കും എന്ന്….അതിപ്പോ സംഭവിച്ചു…..”

എബി മാറി നിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു……!

“നീ ഗർഭിണി ആണെങ്കിൽ അത് എന്നോട് വന്നെന്തിനാ പറയുന്നേ…..?!!”

ആ ചോദ്യത്തിൽ മീനു ഞെട്ടി കൊണ്ട് ദേവനെ നോക്കി…..

“ദേവേട്ടാ…. ഇത് ദേവേട്ടനോടല്ലാതെ പിന്നെ ഞാൻ ആരോടാ പറയേണ്ടത്….. ദേവേട്ടൻ ഇതിന് വേണ്ടിയായിരുന്നില്ലേ എന്നെ ഉപേക്ഷിച്ചത്….. എന്നിട്ട് ഇപ്പൊ…..”

“നോക്ക് മീനാക്ഷി…. നിന്നെ ഞാൻ ഉപേക്ഷിച്ചപ്പോൾ തന്നെ നീയും ആയുള്ള എന്റെ എല്ലാ ബന്ധവും അവസാനിച്ചു…..ഞാൻ വിവാഹം ചെയ്ത എന്റെ ഭാര്യ ഇപ്പൊ ഗർഭിണിയും ആണ്…..”

മീനുവിന്റെ കണ്ണുകൾ അവൾ പോലും അറിയാതെ നിന്നു…..

“ഡിവോഴ്സിന്റെ കാര്യങ്ങൾ എല്ലാം ഞാൻ അറേൻജ് ചെയ്തിട്ടുണ്ട്…. നമ്മൾ രണ്ടാളും മറ്റൊരാളെ കൂടെ ജീവിതം തുടങ്ങിയ സ്ഥിതിക്ക് ഒരു സൈൻ കൊണ്ട് തീരാവുന്ന പ്രശ്നമേ ഉള്ളൂ……”

“ദേവേട്ടാ…. അപ്പൊ നമ്മുടെ കുഞ്…..”

“അത് എന്റെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ….. എനിക്കത് ഇല്ല….”

“ദേവേട്ടൻ എന്താ ഈ പറയുന്നേ…..ഞാൻ അത്രക്ക് മോശപ്പെട്ട പെണ്ണാണോ……”

“അത് എനിക്കറിയില്ല…. ഭർത്താവ് ഉപേക്ഷിച്ചു ഒന്നര മാസം കൊണ്ട് വേറെ കെട്ടിയവൾ അല്ലെ നീ…. അപ്പൊ പിന്നെ നീ എത്തരക്കാരി ആണെന്ന് ഞാൻ പറയണോ….. അത് മാത്രം അല്ല നിന്നെയും പ്രസാദിനെയും അമ്മ എത്ര തവണ കയ്യോടെ പിടി കൂടിയിട്ടുണ്ട്……”

“ദേവേട്ടാ…..”

അവളുടെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു…..

“നിങ്ങളും അത് വിഷ്വസിച്ചു അല്ലെ….. ഇങ്ങോട്ട് വരുന്നത് വരെ എനിക്ക് എന്തൊക്കെയോ പ്രതീക്ഷ ഉണ്ടായിരുന്നു…..പ്രസാദ് നിങ്ങളുടെ അനിയൻ ആയത് കൊണ്ട് തന്നെ എന്റെയും അനിയൻ ആയിരുന്നു….. ഹ്മ്മ്,,,,,എനിക്കറിയാം ദേവേട്ടന് ഇപ്പൊ കുഞിനേക്കാൾ ആവശ്യം പെണ്ണിനെ ആണെന്ന്…. പുതിയത് കിട്ടിയപ്പോൾ പഴയത് ഒന്നും സ്വീകരിക്കാൻ മനസ് വരുന്നില്ലായിരിക്കും അല്ലെ…..”

“ശരിയാ എനിക്കിപ്പോ നിന്നെയോ നിന്റെ കുഞിനെയോ വേണ്ട…..ഞാൻ ചവച്ചു തുപ്പിയ എച്ചിൽ പോലും സ്വീകരിക്കാൻ ആള് റെഡി അല്ലെ…..”

ദേവൻ എബിയെ നോക്കി കൊണ്ട് പറഞ്ഞു…..അത് കേട്ടതും എബി ദേഷ്യത്തോടെ അവനരികിലേക്ക് വന്നു…..!

“ഇങ്ങോട്ട് വരുന്നത് വരെ ഞാൻ കരുതിയത് ഒരു കുഞ് എന്ന് കേൾക്കുമ്പോൾ നിങ്ങൾ സന്തോഷിക്കും എന്നാണ്…..സ്വന്തം ഭാര്യ കണ്മുന്നിൽ ജീവനോടെ നിൽക്കെ മറ്റൊരു പെണ്ണിനെ ഭാര്യ ആയി കൊണ്ട് വരുന്ന നിനക്കൊക്കെ പറ്റിയ പേര് പറഞ്ഞാൽ എന്റെ നാവ് പോലും അറക്കും…..നിങ്ങളുടെ ഭാര്യ ആയി കഴിഞ്ഞതിന്റെ ഫലം തന്നെയാ ഇവളുടെ വയറ്റിൽ വളരുന്ന കുഞ്….. അത് നിങ്ങൾ നിഷേധിച്ചാലും സത്യം അത് തന്നെയാണ്…..”

ദേവൻ പുച്ഛത്തോടെ എബിയെ നോക്കി ഒന്ന് ചിരിച്ചു…..!

“എന്താ ഇവൾ ഗർഭിണി ആണെന്ന് കേട്ടപ്പോൾ ഇവളെ ഒഴിവാക്കാൻ നോക്കൽ ആണോ….”

“ഇവളെ ഞാൻ വിവാഹം ചെയ്തത് എന്റെ മോൾക്ക് ഒരു അമ്മയ്ക്ക് വേണ്ടിയാ…. എനിക്കറിയാം ഇവളെ കൊണ്ട് അതിന് നന്നായി പറ്റും എന്ന്…. കാരണം താൻ ഒരു അമ്മയാവാൻ പോവുന്നു എന്ന് അറിഞപ്പോൾ നിങ്ങൾ ഇവളോട് കാണിച്ച ക്രൂരത എല്ലാം മറന്നു ആ കുഞിന് വേണ്ടി നിങ്ങളെ തേടി വന്നതാ ഇവൾ…..”

“നീ ആദ്യം ആരുടെ കുഞ് ആണ് നിന്റെ വയറ്റിൽ ഉള്ളതെന്ന് തീരുമാനിക്ക്…..”

പറഞ്ഞു തീരുന്നതിനു മുന്നേ മീനുവിന്റെ കയ്കൾ ദേവന്റെ മുഖത്ത് പതിച്ചു…..!!

“ഇനി നിങ്ങൾ എന്റെ കുഞിനെ തേടി വന്നാലും ഇങ്ങനെ ഒരു അച്ഛനെ എന്റെ കുഞിന് ആവശ്യം ഇല്ല…..ഈ നിങ്ങളെ തന്നെ ആണോ കഴിഞ്ഞ അഞ്ച് വർഷം ഞാൻ നെഞ്ചിൽ ഇട്ടു സ്നേഹിച്ചത്….. നിങ്ങൾക്ക് ഒരു ആപത്തും വരരുതേ എന്ന് ഓരോ ദിവസവും പ്രാർത്ഥിച്ചത്…. എനിക്ക് എന്നോട് തന്നെ ഇപ്പൊ വെറുപ്പ് തോന്നുന്നു…..”

അവൾ അത്രയും പറഞ്ഞു പൊട്ടി കരഞ്ഞു…..

“മീനാക്ഷി വാ പോവാം…. ഇനിയും ഇവന്റെ മുന്നിൽ ഇങ്ങനെ നിക്കുന്നതിൽ അർത്ഥം ഇല്ല…..”

“ഇവൾക്ക് ഇപ്പൊ എന്നെ മതി എന്ന് തോന്നുന്നുണ്ടാവും…..ആദ്യ ഭാര്യക്ക് മടുത്ത് പോയ പോലെ ഇവൾക്ക് ഒറ്റ ദിവസം കൊണ്ട് ഡോക്ടറെ മടുത്തു കാണും….. അതാ ഇപ്പോഴും എന്നെ തന്നെ തേടി വന്നത്…. ഞാൻ കൊടുത്ത സുഖം ഒന്നും എവിടെയും കിട്ടി കാണില്ല…..”
എബിയുടെ ഒറ്റ ചവിട്ടിന് ദേവൻ തെറിച്ചു വീണു….. മീനു ഞെട്ടി കൊണ്ട് എബിയെ ഒന്ന് നോക്കി…..

“ഇത്രയും കാലം നിന്റെ ഭാര്യ ആയി കഴിഞിട്ടും നിനക്ക് ഇവളെ മനസ് അറിഞ്ഞു സ്നേഹിക്കാൻ പറ്റിയിട്ടുണ്ടോ….. ഉണ്ടെങ്കിൽ നീ ഇവളെ മുന്നിൽ ഇത്രത്തോളം തരം താഴില്ലായിരുന്നു…..”

ദേവനെ ഒന്ന് കൂടി തിരിഞ്ഞു നോക്കി മീനു എബിയുടെ കൂടെ അവിടെ നിന്നും ഇറങ്ങി….

“ആഗ്രഹിച്ച നേരത്ത് ഒന്നും തരാതെ ദൈവം എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു കുഞിനെ തന്നത്…..”

അവൾ കരച്ചിലോടെ പറഞ്ഞു….. എബി അവളെ ആശ്വസിപ്പിക്കാൻ ആവാതെ ഇരുന്നു…..

“ഡോക്ടർ എനിക്ക് ഈ കുഞിനെ വേണ്ട….. ഞാൻ ചിന്നു മോളെ അമ്മ ആയിട്ടാ ഡോക്ടറെ ജീവിതത്തിലേക്ക് വന്നത്….. അതിന് വേണ്ടി ഈ കുഞിനെ അബോർഷൻ ചെയ്യാനും ഞാൻ തയാർ ആണ്…..”

“അല്ലാതെ തന്നെ നിനക്ക് എന്റെ മോളെ അമ്മയാവാൻ കഴിയും….. ഒരു കുഞിന്റെ അമ്മയാവാൻ നീയും ഒരുപാട് ആഗ്രഹിച്ചതല്ലേ….അത് ഉപേക്ഷിക്കേണ്ട….”

മീനു ഒന്നും പറയാൻ ആവാതെ കണ്ണീരോടെ തന്നെ ഇരുന്നു…..!

“ഒരു ജീവൻ തിരിച്ചു പിടിക്കാനാ ഞാൻ പഠിച്ചിട്ടുള്ളത്…. അല്ലാതെ ജീവൻ എടുക്കാൻ അല്ല….ഒന്നും അറിയാത്ത ആ കുഞിന്റെ ജീവൻ എടുക്കാൻ എനിക്കോ നിനക്കോ അവകാശവും ഇല്ല….”

മീനു കരച്ചിലോടെ തന്നെ അകത്തേക്ക് കയറി…. എബി അമ്മയോട് എല്ലാം പറഞ്ഞു മോളും ആയി മുറിയിൽ ചെന്നു…..!

ദേവന്റെ ഓരോ വാക്കുകളും ഓർത്തു അവൾ പൊട്ടി കരഞ്ഞു….. ദേവേട്ടന് എങ്ങനെ ഇത്രയും ക്രൂരൻ ആവാൻ പറ്റി…. ഇത്രയ്ക്ക് ക്രൂരൻ ആയിരുന്നോ ഞാൻ കഴിഞ്ഞ അഞ്ച് വർഷം നെഞ്ചിൽ ഇട്ടു സ്നേഹിച്ച ദേവേട്ടൻ….. അവൾ കണ്ണീരോടെ തന്നെ നേരം വെളുപ്പിച്ചു…..!

$$$$$$$$$$$$$

“താൻ ഇപ്പോ തനിച്ചല്ല….വല്ലതും ചെന്ന് കഴിക്ക്…. നാളെ നമുക്ക് ഹോസ്പിറ്റലിൽ പോവാം….ഒരു ഗൈനക്കോളജിനെ കാണാം….”

“അതൊന്നും വേണ്ട ഡോക്ടർ…..”

“കുഞിന്റെ ആരോഗ്യം അമ്മമാരുടെ കയ്യിൽ ആണ്….. അത് ഇപ്പൊ നിന്നിലൂടെ ആണ് ജീവിക്കുന്നത്…. അത് മറക്കണ്ട…..”

മീനു അതിന് ഒന്നും മിണ്ടാതെ തലയാട്ടി….

“മോൾ വാ…..”

എബി ഹോസ്പിറ്റലിൽ പോവാൻ റെഡി ആയതാണെന്ന് കണ്ടതും മീനു ചെറു പുഞ്ചിരിയോടെ മോളെ നേരെ കയ് നീട്ടി…..!

“മോളെ പിന്നാലെ അതികം ഓടേണ്ട….”

“അതൊന്നും കുഴപ്പം ഇല്ല ഡോക്ടർ…. ഓരോ ദിവസവും ഞാൻ കിച്ചണിൽ കിടന്നു ഓടുന്നത്രയും വരില്ല അതൊന്നും…..”

എബി അതിന് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി….!

“മോളെ മീനു…..”

“അമ്മാവാ…..”

മീനു വിഷമത്തോടെ അമ്മാവനരികിൽ ചെന്നു…..

“എല്ലാം ഞാൻ അറിഞ്ഞു….”

“മ്മ്…. ദൈവത്തിന് എന്നോട് എന്താ ഇത്രയും ദേഷ്യം…. എന്നെ ഓരോ തലത്തിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്…..”

“ദൈവം നിന്നെ ഉപേക്ഷിച്ചിട്ടില്ല മോളെ…. അങ്ങനെ ആണെങ്കിൽ ഈ അവസ്ഥയിൽ നിന്നെ കൂടെ നിർത്താൻ ആളുണ്ടാവുമോ…..”

“ശരിയാണ്….!
ഈ മോൾക്ക് വേണ്ടിയാ ഡോക്ടർ എന്നെ സ്വീകരിച്ചത്…. അതും ഒരിക്കലും അമ്മ ആവില്ലെന്ന് കരുതി മാത്രം…. പക്ഷെ വന്ന അന്ന് തന്നെ ഞാൻ ഒരു അമ്മയാവാൻ പോവാണെന്ന് അറിഞിട്ടും എന്നെ ഉപേക്ഷിച്ചില്ല….മറിച് എന്നെ സ്വീകരിക്കേണ്ട ആൾ…..”
മീനു കണ്ണീരോടെ അമ്മാവന്റെ നെഞ്ചിലേക്ക് വീണു…..!

“മോൾ വിഷമിക്കണ്ട…. ഇത്രയും കാലം ഒരു അമ്മയാവാൻ പറ്റാത്തതിന്റെ സങ്കടം അല്ലായിരുന്നോ…. അത് തീർന്ന് കിട്ടിയില്ലേ….. അത് പോലെ എല്ലാം ശരിയാവും…..”

“പക്ഷെ എന്റെ കുഞിന് അച്ഛൻ ഉണ്ടാവില്ലല്ലോ അമ്മാവാ…..”

“എന്നെങ്കിലും ഒരിക്കൽ അവൻ അത് അംഗീകരിക്കും…. ഇപ്പൊ മോൾ ഒന്നും ഓർത്തു വിഷമിക്കേണ്ട…. ഈ സമയം ഇങ്ങനെ വിഷമിച്ചാൽ അത് കുഞിനാ ദോശം….”

“മ്മ്…..”

അവൾ പുഞ്ചിരിയോടെ മൂളി…..!!

“ഇത് ദേവൻ അയച്ചതാ….മറ്റന്നാൾ കുടുംബകോടതിയിൽ ചെല്ലണം….നിയമപരമായി ബന്ധം ഒഴിയാൻ ഉള്ളതാ…..”

“മ്മ്…..”

അവൾ പുച്ഛത്തോടെ അത് കയ്യിലേക്ക് വാങ്ങി…..!

@@@@@@@@@@

“വരൂ…..”

മീനു എബിയെ ഒന്ന് നോക്കി അകത്തേക്ക് കയറി…. ദേവനെ കണ്ടതും അവൾ വെറുപ്പോടെ അവനെ നോക്കി…..!

“ഇരിക്ക്…..”

മീനു ചെയർ അല്പം നീക്കി അതിൽ ഇരുന്നു…..

“രണ്ട് പേർക്കും ഈ ബന്ധം ഒഴിയാൻ സമ്മതം ആണോ…..”

“അതെ…..”

“ബാധ്യതകൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് എന്തെങ്കിലും നഷ്ടപരിഹാരം പ്രതീക്ഷിക്കുന്നുണ്ടോ…..”

“ഇല്ല സാർ….ഒന്നും വേണ്ട…..”

അവൾ വെറുപ്പോടെ തന്നെ പറഞ്ഞു…. അപ്പോഴും അവളുടെ കയ് വയറിൽ ആയിരുന്നു….ഏറ്റവും വലിയ ബാധ്യത തന്റെ വയറിൽ ജന്മം എടുത്തു…..

“രണ്ട് പേരും വിവാഹിതരായ സ്ഥിതിക്ക് സൈൻ ചെയ്യാം….വേറെ തടസ്സം എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ പറയാം…..”

“ഒന്നും ഇല്ല…..”

അവൾ വിഷമത്തോടെ തന്നെ പറഞ്ഞു…..!

അവൻ യാതൊരു മടിയും ഇല്ലാതെ സൈൻ ചെയ്യുന്നത് കണ്ട് അവൾ വേദനയോടെ അവനെ നോക്കി…. തന്റെ കുഞിന്റെ അച്ഛൻ എന്ന അവകാശം പോലും എന്നന്നേക്കും ആയി അവസാനിച്ചു……!

&&&&&&&&&&&&&&

മുറിയിൽ അങ്ങിങായി നടക്കുന്ന ദേവനെ കണ്ട് കൊണ്ടാണ് കല്യാണി മുറിയിലേക്ക് വന്നത്…..!

“രണ്ട് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു…. ദേവന് ഇത് എന്ത് പറ്റി…..”

“അത്…. ഞാൻ….ഏയ്‌ ഒന്നുല്ല….”

“അത് ചുമ്മാ…. എന്തോ ദേവനെ കാര്യയിട്ട് അലട്ടുന്നുണ്ട്…..”

“അത്….”

ദേവൻ പറയാൻ ആവാതെ നിന്നു…..!

“എന്താണെങ്കിലും ദേവന് എന്നോട് പറയാം…. എനിക്ക് ഹെല്പ് ചെയ്യാൻ പറ്റുന്ന കാര്യം ആണെങ്കിൽ ഞാൻ ഹെല്പും ചെയ്യാം…..”

“ഇത് അതൊന്നും അല്ല…. രണ്ട് ദിവസം മുന്നേ മീനു,,,,അല്ല മീനാക്ഷി എന്നെ കാണാൻ വന്നിരുന്നു…..”

“എന്തിന്…..?!!”

“അവൾ ഗർഭിണി ആണെന്ന് പറഞ്ഞു കൊണ്ട്…..”

“ഹ ഇവിടുന്ന് പോയപ്പോൾ അവൾക്ക് എവിടുന്ന് കിട്ടി ഈ ദിവ്യ ഗർഭം…..”

“അത് എന്റെ കുഞ് ആണെന്നാ അവൾ പറഞ്ഞത്….. അത് കേട്ടപ്പോൾ മുതൽ…..”

“അത് മിക്കവാറും നിങ്ങളെ അനിയൻ പ്രസാദിന്റെ ആവും…. നിങ്ങൾ ഉപേക്ഷിച്ചപ്പോൾ അവൾ കൂടെ കിടത്തിയത് അവനെയല്ലേ….. നിങ്ങൾക്ക് പറ്റാത്തത് അവനെ കൊണ്ട് സാധിച്ചു അത്ര തന്നെ……അതിനാണോ നിങ്ങൾ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്……”

ദേവനും അത് ശരിയാണെന്ന് സ്വയം ആശ്വസിച്ചു…..!!

“ഇതിനേക്കാൾ ബേധം ആ മീനു ആയിരുന്നു…..ഉള്ള പണി മുഴുവൻ ചെയ്തു തീർത്തേനെ…. ഇതിപ്പോ അവൾ കഴിച്ച എച്ചിൽ പാത്രം വരെ ഞാൻ കഴുകണം എന്നായി……”

ദേവന്റെ അമ്മ പിറു പിറുത്ത് കൊണ്ട് എല്ലാം ചെയ്തു തീർത്തു……!

“മോളെ കല്യാണി……”

അമ്മയുടെ വിളി കേട്ടതും കല്യാണിയും ദേവനും ഒരു പോലെ അരിശത്തോടെ നോക്കി…..!

“നീ ചെന്ന് നോക്ക്…. എന്തെങ്കിലും ആവശ്യം കാണും…..”

കല്യാണി ഇറങ്ങിയതും അമ്മ എണ്ണയും എടുത്തു കാൽ നീട്ടി ഇരുന്നു…..

“നീ ഇവിടെ ഇരുന്നു ഈ എണ്ണയിട്ട് എന്റെ കാൽ ഇത്തിരി നേരം തടവ്….നിന്ന് പണി എടുത്തു കാലിന് നീര് വെച്ചു……”

“അയ്യോ അമ്മേ…. ഡോക്ടർ പറഞ്ഞത് അമ്മയും കേട്ടതല്ലേ…. അഞ്ചാറ് മാസം എന്തായാലും ബെഡ് റസ്റ്റ്‌ വേണം എന്ന്…..”

“അതിന് നിന്നോട് കുത്തി മറിയാൻ അല്ല ഞാൻ പറഞ്ഞത്…. ഇവിടെ ഇരുന്ന് ചെയ്യാനാ…..”

ഈ തള്ള….. കല്യാണി അവിടെ ഇരുന്നു ഉള്ളിൽ അവരെ പ്രാകി കൊണ്ട് കാലിൽ എണ്ണ ഇട്ടു കൊടുത്തു…..!

ദേവനും അവളെ കാത്തിരുന്നു ഉറങ്ങി…..!!

$$$$$$$$$$$$$$$$

“മോൾക്ക് രണ്ട് വയസ് എങ്കിലും ആയിട്ട് പോരായിരുന്നോ സെക്കന്റ്‌ ബേബി…..”

മീനു അതിന് എബിയെ ഒന്ന് നോക്കി…..!

“അത് പെട്ടെന്ന് അങ്ങനെ സംഭവിച്ചു പോയി…..”

എബി ഡോക്ടറെ നോക്കി ഒരു ചിരിയോടെ പറഞ്ഞു…..!

“വൈഫ് ആൾ ടെൻസ്ഡ് ആണ്….. പെട്ടെന്ന് ആയത് കൊണ്ടാവും അല്ലെ…. റസ്റ്റ്‌ ഒന്നും വേണ്ട…. എങ്കിലും പ്രേഗ്നെന്സി ടൈം കെയറിങ് ആവശ്യം ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ…..”

“അത് അറിയാം….. വേറെ പ്രോബ്ലം ഒന്നും ബേബിക്ക് ഇല്ലല്ലോ…..”

“ഇല്ല….ഷി ഈസ്‌ നോർമൽ…..”

എബി പുഞ്ചിരിയോടെ മീനുനെ ഒന്ന് നോക്കി….. അവൾ തലയും താഴ്ത്തി ഇരിപ്പാണ്…..!

“നിങ്ങൾ ഇവിടെ ഇരിക്ക്…. ഞാൻ മെഡിസിൻ വാങ്ങി വരാം…..”

മീനു മോളെ കയ്യിൽ വാങ്ങി അവിടെ കണ്ട ചെയറിൽ ഇരുന്നു…..!

ഹസ്ബൻഡ് എന്ന പദവി സ്വയം സ്വീകരിച്ചു….. സ്വന്തം കുഞ് അല്ലെന്ന് അറിഞിട്ടും എവിടെയും അച്ഛൻ ആണെന്ന് സ്വയം പറഞ്ഞു…..എബിക്ക് ഇതിനൊക്കെ എന്ത് പകരം കൊടുക്കും എന്ന് അവൾക്ക് തന്നെ അറിയില്ല….. ചിന്നു മോളെ അവൾ കണ്ണീരോടെ തന്നിലേക്ക് ചേർത്ത് പിടിച്ചു…..!

“മെഡിസിൻ ഒക്കെ കൃത്യ ടൈം കഴിക്കണം…..പിന്നെ ഫുഡും…..”

“മ്മ്…..”

മീനു ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ…..

ഓരോ മാസവും എബി തന്നെ അവളെ ചെക്കപ്പിന് എത്തിക്കും ആയിരുന്നു…. ഇന്ന് അവളെക്കാൾ കരുതൽ ആണ് അവന്…..!

അതിനൊക്കെ പകരം ആയി അവൾക്ക് ചിന്നു മോളെ സ്നേഹിക്കാൻ മാത്രമേ ആയുള്ളൂ……

$$$$$$$$$$$$$$$$

ഉറക്കിൽ എന്തോ അസ്വസ്ഥത തോന്നിയാണ് കല്യാണി കണ്ണ് തുറന്നത്…..!

“ദേവൻ…..”

“മ്മ്….”

അവൻ ഉറക്കിൽ ഒന്ന് മൂളി…..!

“ദേവൻ എനിക്കെന്തോ വയ്യായ്ക പോലെ…..”

“അതൊക്കെ ഈ സമയത്ത് ഉണ്ടാവും….നാളെ എന്തായാലും സ്കാനിങ്ങിന് പോവാൻ ഉള്ളതല്ലേ…. അപ്പൊ ഇതും പറയാം…..”

ദേവൻ നീരസത്തോടെ അതും പറഞ്ഞു തിരിഞ്ഞു കിടന്നു…..!

പിറ്റേന്ന് ഹോസ്പിറ്റലിൽ പോയതും സ്കാനിംഗിന് ബുക്ക്‌ ചെയ്തു അവർ അവിടെ ഉള്ള ചെയറിൽ ഇരുന്നു…..

“ഡോക്ടറെ കാണാൻ വേറെ ടോക്കൺ…. സ്കാനിങ്ങിന് വേറെ ടോക്കൺ…. ഇന്നിനി മുഴുവൻ ഇവിടെ കഴിച്ചു കൂട്ടേണ്ടി വരും…..”

“ഇത് സർക്കാർ ഹോസ്പിറ്റൽ ആണ് ഇവിടെ ഇങ്ങനെ ഒക്കെ തന്നെയാ…. നല്ല കാശ് മുടക്കിയാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല…..”

“വെറുതെ എന്തിനാ കണ്ടവന് കാശ് കൊടുത്തു നീ പ്രസവിക്കുന്നത്….”
അതിന് കല്യാണി ഒന്ന് മൂളി….. നീണ്ട കാത്തിരിപ്പിന് ശേഷം സ്കാനിംഗ് റൂമിൽ കയറ്റിയതും ദേവൻ മാറി ഇരുന്നു….ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന കുഞിന്റെ പിക് കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു…..!!
സ്കാനിംഗ് റിപ്പോർട്ട്‌ നോക്കിയതും ഡോക്ടറുടെ മുഖ ഭാവം മാറുന്നത് കണ്ട് ദേവനും കല്യാണിയും പരസ്പരം ഒന്ന് നോക്കി……

“കല്യാണി ഇതിന് മുൻപ് അബോർഷൻ ആയിട്ടുണ്ടോ……”

“ഉണ്ട്……”

“അത് എത്ര മാസം ഉള്ളപ്പോഴാണ്…..”

“അത് അഞ്ചാറ് മാസം ആയി കാണും…..”

“അന്ന് എന്തായിരുന്നു പ്രശ്നം…..”

“അത്…. എന്റെ ആദ്യ ഹസ്ബൻഡ് ഒരു ആക്‌സിഡന്റിൽ മരിച്ചതാ….. അപ്പൊ പിന്നെ കുഞിനെ അബോർഷൻ ചെയ്യുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു……”

“ആറ് മാസം പ്രായം ആയ കുഞിനെ അതിന്റെ അച്ഛൻ മരിച്ചെന്നു കരുതി കൊല്ലണോ…..ശരിക്കും ആ കുഞിനെ വളർത്തുക അല്ലായിരുന്നോ വേണ്ടത്…..”

അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു…..

“അത് വീട്ടുകാർ പറഞ്ഞപ്പോൾ….”

“മ്മ്….കഴിഞ ദിവസത്തിനുള്ളിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയിരുന്നോ…..”

“അത്…. ആ ഇന്നലെ നൈറ്റ്‌ വയറിൽ എന്തോ അസ്വസ്ഥത തോന്നിയിരുന്നു….പിന്നെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല……”

“ഓഹ്‌….!
അപ്പൊ തന്നെ ഇങ്ങോട്ട് വരാം ആയിരുന്നില്ലേ…..ഇതിപ്പോ….”

ഡോക്ടർ ബാക്കി പറയാൻ ആവാതെ ഇരുന്നു…..!

“ഡോക്ടർ കഴിഞ്ഞ സ്കാനിങ്ങിന് ഒന്നും പറഞില്ലല്ലോ….. ഇതിപ്പോ മാസം ആറ് ആയില്ലേ…..ഇപ്പൊ എന്താ പ്രശ്നം…..”

ദേവൻ വെപ്രാളത്തോടെ ചോദിച്ചു…..!

“അന്ന് കുഞ് വളർച്ച എത്താത്ത വെറും ഭ്രൂണം ആണ്….ഇന്ന് കുഞ് അതിന്റെതായ വളർച്ചയിൽ എത്തി കഴിഞ്ഞു…..ഇന്നലെ അങ്ങനെ ഒരു അസ്വസ്ഥത തോന്നിയിട്ടും നിങ്ങൾ അത് കാര്യം ആക്കിയും ഇല്ല…. ഇതിപ്പോ കുഞ് ജീവനില്ലാത്ത അവസ്ഥയിൽ ആണ് ഉള്ളത്……!”

“ഡോക്ടർ…. എന്താ പറഞ്ഞത്…. ജീവൻ ഇല്ലെന്നോ…..”

“മ്മ്…. ഇന്നലെ ഒരു പക്ഷെ കൃത്യ ടൈം ഇവിടെ എത്തിച്ചെങ്കിൽ ആ കുഞിനെ നമുക്ക് ജീവനോടെ പുറത്ത് എടുക്കാം ആയിരുന്നു…..”

ദേവൻ നിരാശയോടെ ഇരുന്നതും കല്യാണി അവനെ ഒന്ന് നോക്കി…..!

“ഡോക്ടർ ഇനി ഇപ്പൊ…..”

“അതിനെ വയറ്റിൽ വെക്കും തോറും കല്യാണിക്ക് തന്നെയാണ് പ്രശ്നം…. എത്രയും പെട്ടെന്ന് അതിനെ എടുത്തു കളയണം……”

അവർ ഒന്നും മിണ്ടാൻ ആവാതെ പരസ്പരം നോക്കി…..!

“ഞങ്ങൾ ഒന്ന് ആലോചിച്ചിട്ട്…..”

“എത്രയും പെട്ടെന്ന് കളയുന്നോ അത്രയും നല്ലത്…..”

“പെട്ടെന്ന് എന്ന് പറയുമ്പോ…..”

“ഇന്ന് തന്നെ…. ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി വരും…..”

“ഇല്ല…..ആറ് മാസം പ്രായം ആയ കുഞ് ആണ് ഇത്…..”

“എങ്കിൽ ഇന്ന് തന്നെ ഓപ്പറേഷൻ ചെയ്യാം ഡോക്ടർ…..”

കല്യാണി തന്നെ ആയിരുന്നു സമ്മതിച്ചത്…..

ദേവൻ ദേഷ്യത്തോടെ പുറത്ത് ഇരുന്നു…. കല്യാണി അതിനടുത്തും…..!
“ദേവൻ പ്ലീസ്…. ഇതൊന്നും ഞാൻ മുൻകൂട്ടി കണ്ടത് അല്ലല്ലോ…. അങ്ങനെ ഒക്കെ സംഭവിച്ചു പോയി…..അല്ലേലും എന്നെ മാത്രം കുറ്റം പറയുന്നത് എന്തിനാ…. ഇന്നലെ ഞാൻ വിളിച്ചപ്പോൾ ദേവൻ ഒന്ന് മൈൻഡ് ചെയ്തോ,,,,, ഇല്ലല്ലോ…..!”
“ശരിയാ…. ഞാൻ അങ്ങനെ ഒന്നും കരുതിയില്ല…..”

“സാരല്ല…..നമുക്ക് നെക്സ്റ്റ് ബേബിയെ നോക്കാം…… അതിന് ദേവൻ മിടുക്കൻ ആണെന്ന് എനിക്കറിയാം…..”

അത് കേട്ടതും ദേവൻ ഒന്ന് പുഞ്ചിരിച്ചു…..!

“എന്നാലും അമ്മയോട് ഇനി എന്ത് പറയും…..”

“ദേവന് പേടിയാണെങ്കിൽ ഞാൻ പറയാം…..”

“നീ അന്ന് ഒരു കുറവും ഇല്ലാത്ത ആ കുഞിനെ കൊന്നതിന് ദൈവം തന്നതാ ഇങ്ങനെ ഒരു അവസ്ഥ എന്നാ എനിക്ക് തോന്നുന്നേ…..”

“ഹ്മ്മ്….അന്ന് ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ദേവൻ എന്നെ വിവാഹം ചെയ്യും ആയിരുന്നോ….അപ്പൊ അതാ ശരി…..”

ദേവൻ പുറത്ത് വെയ്റ്റ് ചെയ്യുമ്പോൾ എല്ലാം നിരാശയോടെ അവിടെ കണ്ട കുഞിന്റെ പിക്ക് നോക്കി ഇരിപ്പായിരുന്നു…..!

തുടരും…