17/04/2026

അർദ്ധ ന ഗ്നയായി തറയിൽ കിടക്കുന്ന സീമയുടെ രണ്ട് മാ റിടങ്ങളും പാതി കരിഞ്ഞ് പോയിട്ടുണ്ട് വയറിന് താഴെ കുറെ ഭാഗം

രചന – മഞ്ചാടി മുത്ത്

സീമ

അർദ്ധ നഗ്നയായി തറയിൽ കിടക്കുന്ന
സീമയുടെ രണ്ട് മുലകളും പാതി കരിഞ്ഞ് പോയിട്ടുണ്ട് വയറിന് താഴെ കുറെ ഭാഗം
കരിഞ്ഞത് കൂടി കണ്ടതും ഞാനാക്കെ പേടിച്ച് വിറച്ചു…. നിറം മങ്ങിയ ചുമരിൽ ചാരി തറയിലേക്കിരുന്നു തറയിൽ ചിതറി കിടക്കുന്ന പഞ്ചസാര തരികൾ എൻ്റെ കാലിൽ ഒട്ടിപ്പിടിച്ചു… തുറിച്ച് നിൽക്കുന്ന സീമയുടെ കണ്ണുകൾ ഉൾപ്രേരണയിൽ എഴുന്നേറ്റ് സീമയുടെ അടുക്കള വാതിൽ വഴി പുറത്തേക്ക് ഓടി .

അവിടെ കണ്ട കാഴ്ച ശരീരത്തെയും ശബ്‌ദത്തേയും ഒരു പോലെ ബാധിച്ചു…. എന്നിട്ടും ഞാൻ വലിയ ശബ്ദത്തിൽ വിളിച്ചു കൂവി… ശബ്ദം പുറത്തേക്ക് വരുന്നില്ല… ആഞ്ഞ് ശബ്ദം എടുത്തു…

“”ആരെങ്കിലും ഒന്നു ഓടി വരണേ…..” പേടിച്ചു പോയിട്ട് വരുന്ന അടഞ്ഞ ശബ്ദം ആരും കേൾക്കുന്നില്ല…. സീമയുടെ വീടിൻ്റെ മുൻപിലേ റോഡിലേക്കിറങ്ങി വീണ്ടും വിളിച്ചു…….
സൈക്കിൾ ചവിട്ടി പത്രം വിതരണം ചെയ്യുന്ന കുട്ടിയുടെ മുൻപിൽ പോയി കാര്യം പറഞ്ഞു അവൻ ഉയർന്ന ശബ്ദത്തിൽ വിളിച്ചു കൂവി….

“” ആരെങ്കിലും ഓടി വരണേ….”””

അപ്പോഴേക്കും എന്റെ വീട്ടിൽ നിന്നും മോനും മോളും വന്നു…അടുത്തുള്ളവരും കൂടി…. ഞാൻ മക്കളെ ഇറുകേ പിടിച്ചു… സീമയുടെ തുറിച്ച് നിൽക്കുന്ന കണ്ണുകൾ മനസ്സിൽ നിന്ന് മായതെ കിടന്നു……
സീമയുടെ വീടിന് മുൻപിൽ അയൽവാസികൾ കൂടി നിന്നു… ആരോ പോലീസിനെ വിവരം അറിയിച്ചു….. ……
കുറച്ച് നേരം പിന്നിട്ടപ്പോൾ
പോലീസ് ജീപ്പ് ആ മുറ്റത്ത് വന്നു നിന്നു ……
അപ്പോഴേക്കും ആ ഓട് മെഞ്ഞ കുഞ്ഞ് വീടിന്റെ വേലിക്കരികിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ നിറഞ്ഞിരുന്നു…..

“ആരാ ആദ്യം ബോഡി കണ്ടത്…. ” പോലീസുകാരൻ മുൻപിൽ തന്നെ നിന്നിരുന്ന പഞ്ചായത്ത് മെമ്പറിനോടാണ് …..

“അവരാണ് ആദ്യം കണ്ടത്…”എന്നെ ചൂണ്ടി കാണിച്ച് പഞ്ചായത്ത് മെമ്പർ പറഞ്ഞു…..
പോലീസ് ഓഫീസർ എന്നെ ഒന്ന് നോക്കി സീമയുടെ വീടിൻ്റെ ഉമ്മറത്തേക്ക് കടന്നു….

പോലീസുക്കാരന്റെ കണ്ണുകൾ വീടിന്റെ ഓരോ കോണിലും സഞ്ചരിച്ചു കൊണ്ടിരുന്നു…
സംശയ ദൃഷ്ടിയോടെ
ഇടനാഴികയിലെ ജനലിരിക്കുന്ന കുപ്പിയുടെ താഴെ ഇരിക്കുന്ന മരുന്നു ലിസ്റ്റ് എടുത്ത് നോക്കി
ആർ വി ഹോസ്പിറ്റലിൽ മീര …

“”സാർ മുറിയിലാണ്”””

“മ””അയാളുടെ കണ്ണുകൾ ഇട നാഴികയിലെ വാതിലിൽ തൂങ്ങുന്ന ഡ്രസിലേക്കും പൊടി പിടിച്ചു കിടക്കുന്ന വെള്ള നിറത്തിലുള്ള കറൻ്റിൻ്റെ മെഷീനിലേക്കും പോയി…
അതിൻ്റെ അടുത്ത് പോയി വിരൽ കൊണ്ട് അൽപ്പം പൊടി എടുത്ത് നോക്കി…. കണ്ണുകൾ മാറ്റി
മുറിയിലേക്ക് കയറി….
അയാളുടെ ദൃഷ്ടി ആ മുറിയിൽ ചുറ്റി നടന്നു…. അവസാനം പാതി കരിഞ്ഞ് കണ്ണുകൾ തുറിച്ച് കിടക്കുന്ന സീമയിലേക്കും…..

പാതി വെന്ത ശരീരം മുഖം വ്യക്തമാണ് എന്നാല് മുലയുടെ കുറച്ച് ഭാഗവും വയർ മുതൽ താഴെ വരെ ഏറെ കുറെ വെന്ത് കരിഞ്ഞിട്ടുണ്ട്…….. പഞ്ചസാര തരികളിൽ ഉറുമ്പ് കൂടി നിൽക്കുന്നു.. കുറച്ച് അകലെ
തറയിൽ കിടക്കുന്ന പഞ്ചസാര തരികളിൽ ആരോ ഇരുന്ന അടയാളം…, അതിലേക്ക് ഒന്നു നോക്കി…

‘”ആദ്യം കണ്ട സ്ത്രീയുടെതാണ്…. “” കോൺസ്റ്റബിൾ ആണ്

“”മ്മ്””
ഫോറൻസിക് സംഘം സമ്പിൾസ് ശേഖരിക്കാൻ വന്നു…,..
@@@@@@

“സാർ എന്താണ് കണ്ടിട്ട് തോന്നുന്നത്…..” കൂടെ ഉണ്ടായിരുന്നു കോൺസ്റ്റബിൾ ആണ്….

“കണ്ടിട്ട് കൊലപാതകം തന്നെയാണ്… മോഷണം ശ്രമം ആണെന്ന് തോന്നുന്നില്ല ……” കയ്യിലിരുന്ന മരുന്നു ചിട്ടിലേക്കും
കഴുത്തിൽ മിനി തിളങ്ങുന്ന സ്വർണ്ണ മാല യിലേക്കും കഴുത്തിൽ കയർ വച്ചു മുറുക്കി കെട്ടിയ പാടിലേക്കും നോക്ക് നോക്കി
എസ് ഐ പറഞ്ഞു….

വയറിന് താഴെ ഏറെ കുറെ കരിച്ചു നശിപ്പിച്ചിട്ടുണ്ട്… പോസ്റ്റ് പോർട്ട് കഴിയട്ടെ എന്നിട്ടു അറിയാം…..”

സീമയുടെ പാതി വെന്ത ശരീരം പോസ്റ്റ്മോർട്ടത്തിന് അയച്ചു…….
വീട്ടിൽ മൊത്തം ഒരു തെളിവിന് വേണ്ടി പോലിസ് സംഘം നടന്നു……

പോലീസ് നായ വീടിന് ചുറ്റും ഓടി… വീടിൻ്റെ പിറക്ക് വശത്തെ ചെളി കുണ്ടിൽ താഴ്ന്ന് പോയ ചെരിപ്പിന് അടുത്ത് വന്നു കുരച്ചു…
കോൺസ്റ്റബിൾ ഗ്ലൗസ് ഇട്ടുകൊണ്ട് ആ ചെരുപ്പ് എടുത്ത് സൂക്ഷിച്ച് നോക്കി..അപ്പോഴേക്കും പോലീസ് നായ പാടത്തേക്ക് ഓടി….

“”അവർക്ക് ആരൊക്കെ ഉണ്ട് “”എസ് ഐ ചെരുപ്പിലേക്ക് നോക്കി കൊണ്ടാണ്… ചോദിച്ചത്

അവർ തനിച്ചാണ് അച്ഛൻ ഉണ്ടായിരുന്നത് മരിച്ചു പോയി”” പഞ്ചായത്ത് മെമ്പർ ആണ് മറുപടി പറഞ്ഞത്

“സാറ് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്… പഞ്ചസര വെച്ചു കത്തിച്ചതാണ്…. റിസൾട്ട് വന്നിട്ട് കൂടുതൽ നിഗമനങ്ങളിൽ എത്താം.. പിന്നെ ആ ആദ്യം കണ്ട സ്ത്രീയുടെ ഫിംഗർ പ്രിൻ്റ് വേണം..”

” ഓകെ…താങ്ക്സ് സാറ്.. .. ”
“എന്നാ ഞങ്ങൾ അങ്ങോട്ട് ..”ഫോറൻസിക് സംഘം അവിടെ നിന്നും നീങ്ങി……

ആ പോലീസ് ഓഫീസർ വീടിനും ചുറ്റം നടന്നു മുറിയുടെ ജനലിൽ പാടത്തെ ചെളിയുടെ അടയാളം കണ്ടതും സൂക്ഷിച്ച് നോക്കി….

“”സാർ മൊഴി എടുക്കേണ്ട….””

“” Yes അരവിന്ദ്…..ആദ്യം കണ്ട സ്ത്രീയെ ഇങ്ങോട്ട് വിളിക്കൂ ….”””

ആ പോലീസ് ഓഫീസർ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ നിന്നു വിറക്കാൻ തുടങ്ങി…… ഞാൻ അവരുടെ അടുത്തേക്ക് നടന്നു

“” നിങൾ എന്തിനാ ഇങ്ങോട്ട് രാവിലെ വന്നത് .. .”

“”അത് ഞാൻ തീപ്പെട്ടി വാങ്ങാൻ ഗ്യാസ് തീർന്നു… വീട്ടിൽ തീപ്പെട്ടി ഒന്നു കാണാനില്ല….”””

“”… ഉം…രാത്രി ഇവിടെ നിന്ന് ശബ്ദം വല്ലതും കേട്ടതായി ഓർക്കുന്നുണ്ടോ””

“”ഇല്ല “”

“”ഇത്രയും അടുത്തായിട്ട് പോലും””

“”കേട്ടില്ല സാർ .. കുട്ടികളുടെ അച്ഛൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാനും മക്കളും വേഗം കിടന്നു””

“” എവിടെ പോയി”‘

“”കോയമ്പത്തൂർ വരെ പോയേക്കുവാ.. ചേട്ടന് അവിടെ മരത്തിൻ്റെ പാവയും ശില്പങ്ങളും ഉണ്ടാകി വിൽക്കുന്ന കടയാണ്… “”

“നിങ്ങളും മരിച്ച സ്ത്രീയും തമ്മിൽ എങ്ങനെയാണ്…””

“”നല്ല രീതിയിൽ തന്നെയാണ് എന്ത് സഹായത്തിനും അവളെയാണ് വിളിക്കാറ്..

“”എന്തു കൊണ്ട് ഇന്നലെ കൂട്ടിന് അവരെ വിളിച്ചില്ല””

“”ഞാൻ വിളിച്ചതാണ് പക്ഷേ അവള് വന്നില്ല… അവൾക്ക് ഡ്രസ്സ് സ്റ്റിച്ച് ചെയ്യാനുണ്ടെന്ന് പറഞ്ഞു….”””

“”മമ… അവർക്ക് ഈ മാസത്തിൻ്റെ ഇടയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടായതായി തോന്നിയിരുന്നോ””

“”ഇല്ല…””

“” മ്മ്‌ അങ്ങോട്ട് മാറി നിൽക്കൂ…..നിങ്ങളുടെ ഫിഗർ പ്രിൻ്റ് വേണം….”””
സീമയുടെ അയൽവാസികളുടെല്ലാം മൊഴി എടുത്തു…

“” സാർ ഇത് അലി ഇവൻ്റെ വീടിൻ്റെ അടുത്താണ് നായ നിന്നത് ഇവൻ ഞങ്ങളെ കണ്ടപ്പോൾ ഒന്നു ഓടൻ നോക്കി… ഇവനെ സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്താൽ കിട്ടും…. “”

“””അവനെ ജീപ്പിൽ കയറ്റ് ….”””
അലിയെയും കൊണ്ട് പോലിസ് ജീപ്പ് ജനങ്ങക്കിടയിലൂടെ നീങ്ങി……..

പോലീസ് സ്റ്റേഷനിൽ ജീപ്പ് വന്നു നിന്നു….

“”അവനെ പുറത്തേക്ക് ഇറക്ക്…. “”
അലിയും കൊണ്ട് പോലിസ് സ്റ്റേഷനിലേക്ക്‌ കടന്നു…..

“”അവനെ അങ്ങോട്ട് മാറ്റി നിർത്തി ഞാനൊന്നു ചോദിക്കട്ടെ അവനോട്….””

“”ഇത് തൻ്റെ ചെരുപ്പല്ലേ… ആ പെണ്ണിനെ എങ്ങനെയാണ് കൊന്നത് ….”

” സാർ… ഞാൻ ആരെയും കൊന്നിട്ടില്ല.”””

“”ചീ പുല്ലേ ….. സത്യം പറഞ്ഞാല് നിനക്ക് നല്ലത്.. “””
അലിയുടെ ഒട്ടിയ വയറിന് താഴെ ആഞ്ഞ് കുത്തി…. നെഞ്ചിൻ കൂട് പോലീസുകാരൻ്റെ
കാലിൻ്റെ ഇടയിൽ കിടന്നു…

“”നീ എന്തിനാ പിന്നെ അവളെ കാണാൻ പോയത്””

“”സാറേ ഞാനും അവളും ഒരുമിച്ച്
പഠിച്ചതാണ്.. അന്നെ എനിക്ക് അവളെ ഇഷ്ടായിരുന്നു പക്ഷേ പറയാൻ കഴിഞ്ഞില്ല കെട്ടിയോൻ മരിച്ചു അവള് സ്വന്തം വീട്ടിൽ ആയപ്പോ ചില രാത്രികളിൽ വെറുതെ അവളുടെ വീടിന് മുൻപിൽ പോയി നിൽക്കും ദൂരെ നിന്ന് ഒരു നോക്ക് കാണാൻ അവള് സുരക്ഷിതയാണെന്ന് അറിയാൻ.. അന്ന് ഞാൻ പോയി.. പക്ഷേ അന്ന്..
അവനാണ് കൊന്നത് പ്രസാദ്.. ഞാൻ പേടിച്ച് ഓടിയതാണ്.. ഞാനല്ല എൻ്റെ സീമയെ കൊന്നത് അയാള് ആ തറയിൽ കിടന്ന് കരഞ്ഞു..

@@@

“”ഇങ്ങള് അറിഞ്ഞോ നമ്മുടെ സീമയെ ആരോ കൊന്നു .. ഞാനാണ് ആദ്യം കണ്ടത് .””ഈശ്വരിയാണ്.

“”നീ ബാഗ് അകത്തേക്ക് കൊണ്ട് പോയി വെക്ക് ..””

” അച്ഛാ ഞാൻ പറഞ്ഞത് കൊണ്ട് വന്നോ””
“” മറന്നു പോയി അടുത്ത തവണ കോയമ്പത്തൂർ പോവുമ്പോ കൊണ്ട് വരാം””

“ഈശ്വരി … ചൂട് വെള്ളം കൊണ്ട് ഞാൻ ഒന്നു കുളിക്കട്ടെ നല്ല മേല്
വേദന….””

“” ചേട്ടാ ഇപ്പൊ കൊണ്ട് വരാം…””

“”നിൻ്റെ മുഖത്തിന് എന്താ ഒരു കനം””
ബാത്ത്റൂമിൽ ചൂട് വെള്ളം വെച്ച് പുറത്തേക്ക് പോകാൻ നിന്ന ഈശ്വരിയുടെ കയ്യ് പിടിച്ചു കൊണ്ടവൻ ചോദിച്ചു

“”സീമ മരിച്ചത് കണ്ടപ്പോൾ പേടിച്ച് പോയി. ആരുമില്ലാത്ത പാവം അവളുടെ അച്ഛൻ അവളെ എങ്ങനെ നോക്കിയതാണ്… അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് ഈ ഗതി വരുമോ.. ഇന്നലെയും കൂടി ഞാൻ കണ്ടതാണ് അവളെ “”

“”.. ശെരിയാണ്….നിൻ്റെ പേടി എല്ലാം ഞാൻ മാറ്റി തരാം കുളിച്ചു വരട്ടെ …പതിയെ അവളുടെ കഴുത്തിലേക്ക് വെള്ളം തൂവി കൊണ്ടാവൻ പറഞ്ഞു..

“”അമ്മേ ഇവിടെ വാ ….”‘

“‘ഇതാ വരുന്നു ..
ഉമ്മറത്തേക്ക് എത്തിയപ്പോൾ രാവിലെ കണ്ട പോലീസ് …

“”, എവിടെയാടീ പ്രസാദ് കൊള്ളാം ഭർത്താവ് ഒരു പെണ്ണിനേ കൊന്നു ഭാര്യ ആദ്യം കണ്ടു. .. നിനക്കും ഇതിൽ പങ്ക് ഉണ്ടോ ടീ “”

“”പോലീസുകാർ അകത്തേക്ക് കയറി.. “”
മക്കളെ ചേർത്ത് പിടിച്ചു കൊണ്ട് ഈശ്വരി മുറ്റത്ത് നിന്നു..
ഒരു നോക്ക് കണ്ടു പോലീസുക്കാര്
പിടിച്ച് വലിച്ചു കൊണ്ട് വരുന്ന ചേട്ടനെ”‘

തല താഴ്ത്തി എന്നെ നോക്കാതെ പോലീസ് ജീപ്പിൽ കയറുന്ന ചേട്ടൻ…
മക്കളെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു..
സീമയോടു സംസാരിക്കുന്ന ചേട്ടനായിരുന്നു മനസ്സ് നിറയെ…. ദേഷ്യം കൂടി …

@@

പോലീസ് ജീപ്പ് മറയുന്നത് ഈശ്വരിയെയും മക്കളെയും നോക്കി…
സന്ധ്യ സമയം പോലെ തോന്നിക്കുന്ന അന്തരീക്ഷം … മഴ
പെയ്യുന്നത് നോക്കാതെ സീമ മഴയിലെക്കിറങ്ങി ഡ്രസ്സ് എടുക്കുന്നതാണ് കണ്ടാണ് വീട്ടിലേക്ക് കടന്നത്… ഇശ്വരി അവളുടെ വീട്ടിൽ പോയതായിരുന്നു …

“”സീമക്ക് ഒരു പണി ആയി””

“”അത് സാരമില്ല പ്രസാദ് ഏട്ടാ””..
മഴത്തുള്ളികൾ ആഞ്ഞു വീശി ഭൂമിയിലേക്ക് പതിച്ചു…
വീടിൻ്റെ അകത്തേക്ക് കടന്നു പോക്കുന്ന സീമയുടെ കാലിൽ പറ്റി ചേർന്ന മഴത്തുളികൾ രോമങ്ങളിലൂടെ തറയിലേക്ക് വീഴുന്നത് വീക്ഷിച്ചപ്പോൾ ഞാൻ വല്ലാത്തൊരു ഉന്മാദവസ്ഥയിൽ എത്തിയിരുന്നു..
ഹാളിലെ മേശപ്പുറത്ത് ഡ്രസ്സ് വച്ച് കയ്യിൽ പറ്റിയ വെള്ള തുള്ളികൾ തുടച്ചു മാറ്റുന്ന സീമയെ തന്യ നോക്കി… നനഞ്ഞ് കുതിർത്ത് മുടിയും എടുത്ത് കാണിക്കുന്ന മാറിലെ ചന്ദന പൊട്ടും… മണ്ണിൻ്റെ ഗന്ധവും ഞാൻ വല്ലാത്തൊരു അനുഭൂതിയിലെത്തി കഴിഞ്ഞിരുന്നു…..

മഴ ചുംബിച്ച് പോയ അവളുടെ മേനിയിൽ ഒന്നു തലോടാൻ വല്ലാതെ കൊതിച്ച നിമിഷം… ഭൂമിയിൽ നിന്ന് പൊടിയുന്ന നീരുറവയുടെ താപം ആയിരിക്കും മഴ നനഞ്ഞ പെണ്ണിന്….

പതിയെ അവളുടെ അരികിൽ ചെന്ന് അവളുടെ
കഴുത്തിൽ കയ്യ് വെച്ചപ്പോൾ
അവളുടെ കണ്ണിലെ പിടച്ചൽ…
ചുണ്ടിൽ തങ്ങി നിൽക്കുന്ന ജല കണങ്ങളെ പാനം ചെയ്യാൻ എൻ്റെ അധരങ്ങൾ മോഹിക്കുന്നത് ഞാനറിഞ്ഞു…

ഭാര്യയുള്ള ഒരു പുരുഷൻ അന്യ സ്ത്രീ യെ മോഹിച്ച നിമിഷം
സ്വന്തം കുഞ്ഞിനെ വയറ്റിൽ ചുമ്മന്നവളെ മറന്നു കൊണ്ട് മറ്റൊരു പെണ്ണിൻ്റെ വയറിനെ തലോടിയ നിമിഷം അവളുടെ പൊക്കിൾ ചുഴിയിൽ വിരൽ കൊണ്ട് ചിത്രങ്ങൾ വരച്ച നിമിഷം
തൻ്റെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടിയ സ്വന്തം പെണ്ണിൻ്റെ മാറിടം മറന്നു കൊണ്ട് മറ്റൊരു പെണ്ണിൻ്റെ മാറിൽ മുഖം ചേർത്തു കിടന്നു….
പുറത്ത് പെയ്യുന്ന മഴ എൻ്റെ നാശത്തെ സൂചിപ്പിക്കുന്നത് തന്നെ ആയിരുന്നു… കാമത്തൊടെ മാത്രം ഒരു പെണ്ണിൻ്റെ കൂടെ കിടന്ന നിമിഷം……

സീമയുടെ മുഖത്തേക്ക് നോക്കി …
എൻ്റെ കയ്യിൽ ഞെരിഞ്ഞു അമർന്ന മഞ്ഞ നിറത്തിലുള്ള ബ്ലൗസ് ഇടുക ആയിരുന്നു… അവളുടെ മേനിയിൽ അങ്ങ് ഇങ്ങ് വീണ മുടിഴകൾ മുകളിലേക്ക് കെട്ടി വച്ചപ്പോൾ അവളുടെ പിൻ കഴുത്തിൽ പതിയെ അധരങ്ങൾ ചേർത്തു….

അവള് എന്നെയും ഞാൻ അവളെയും മോഹിക്കാൻ തുടങ്ങി.. മൂഡ പ്രണയം പോലെ ഒരു അനുഭൂതി ആയിരുന്നു എനിക്ക് അവളോട്…… വേറിട്ട എന്തോ കിട്ടിയത് പോലെ…. മരത്തിൽ പാവ ഉണ്ടാക്കുന്നതിന് പകരം…. നഗ്നയായ സ്ത്രീയുടെ പിൻ കഴുത്തും മുലയിലെ ചന്ദന പൊട്ടും ആയിരുന്നു… പാവക്ക് പകരം മനോഹരമായ ഒരു സ്ത്രീ … സീമ അരികിൽ വന്നിരിക്കുന്നത് പോലെ തോന്നി അവളുടെ നഗ്നത വീണ്ടും വീണ്ടും കൊത്തി വെക്കാനുള്ള ആവേശം… പുരുഷൻ്റെ സാന്നിധ്യത്തിൽ സ്ത്രീയുടെ വികാരത്തിൻ്റെ ഭാവം ഉളി കൊണ്ട് ചെത്തി മിനുക്കി… തറയിൽ നഗ്നയായ കിടക്കുന്ന അവളിലേക്ക് ആഴ്ന്നിറങ്ങി…. അവളിൽ കണ്ട ഭാവങ്ങൾ മരത്തിൽ കൊത്തി എടുക്കുമ്പോൾ നഗ്നയായി പെണ്ണിൻ്റെ വയറ് ഇച്ചിരി ഉയർന്നിരുന്നു….
മരത്തിൻ്റെ ശിൽപത്തിൽ വിരൽ ഓടിച്ചു അവളെൻ്റെ മുതുകിൽ മുഖം ചേർത്ത് കിടന്നു…..
പിന്നീടാണ് അറിഞ്ഞത് മരം കൊണ്ട് ഉണ്ടാക്കിയ ശിലപ്പത്തിലെ പെണ്ണിൻ്റെ വയറു പോലെ സീമയുടെ വയറും പൊങ്ങുന്നത് ….
സീമ ഒരു കൂസലും കൂടാതെ പെരുമാറി എനിക്കായിരുന്നു നഷ്ടപ്പെടാനുണ്ടായിരുന്നത്.

അവള് എന്നെ നോക്കി മനോഹരമായി ചിരിച്ചു…
“”പെണ്ണിനെ കൂടെ കിടത്തിയാൽ പോരാ അവൾക്ക് വയറ്റിൽ ഉണ്ടാക്കിയാൽ പോരാ .. ചങ്ക് ഉറപ്പോടെ കൂടെ കൂട്ടാൻ അറിയണം …”

“”,അതിന് എനിക്ക്””

“”ഭാര്യ ഉണ്ട് കുഞ്ഞുങ്ങൾ ഉണ്ട്… അല്ലേ… അങ്ങനെയുള്ള നിങൾ എന്തിനാ കൂടെ കിടക്കാൻ വന്നത്…. എനിക്ക് ഈ കുഞ്ഞിനെ ജന്മ നൽകണം…””

“”ഡീ നീ ”

“അവൻ്റെ കയ്യ് എടുത്ത് വയറിൽ പിടിപ്പിച്ചു..
എന്ത് ചെയ്യണം എന്നറിയാതെ അവളുടെ വീട്ടിൽ നിന്നിറങ്ങി ഈശ്വരിയുടെ അരികിൽ കിടക്കുമ്പോൾ വല്ലാത്തൊരു ശ്വാസം മുട്ടലും ഈശ്വരി ചുറ്റിപ്പിടിച്ച കയ്യ് കോടാലി പോലെ…..എന്തൊക്കെ മനസ്സിൽ കണക്ക് കൂട്ടി അടുത്ത ദിവസം കോയമ്പത്തൂരിലേക്കാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി…. രാത്രി ഞാൻ വരും എന്ന് പറഞ്ഞത് കൊണ്ട് അവള് എനിക്കായി വാതിൽ തുറന്നിട്ടിയിരുന്നു..,..അകത്തേക്ക് കയറിയപ്പോൾ അവള് ഉറക്കത്തിലാണ്… വേഗം ബെഡിൽ കിടന്നുറങ്ങുന്ന അവളുടെ വായയിൽ തുണി കുത്തി തിരുകി …
കയ്യും കാലും കെട്ടി കഴുത്തിൽ കയർ വച്ച് മുറുക്കി …വയറിന് മുകളിൽ പഞ്ചാര വിതറി കത്തിച്ചു….വയർ എരിഞ്ഞ് കത്തുന്നത് കണ്ടു നിന്നു..
അവളുടെ കണ്ണുകൾ തുറിച്ചതും അവളുടെ വേദന കവർന്ന മുഖഭാവം കണ്ടു എന്തോ ഭയം ..
വയറിന് താഴെ ആളി കത്തുന്നു……. അവിടെ നിന്ന് ഓടി മറയുമ്പോൾ .. അവള് മരിച്ചോ ഇല്ലയോ എന്ന സംശയം ആയിരുന്നു…. വീണ്ടും ടൗണിലെ മുറിയിൽ ഒരു ദിവസം വിങ്ങി വിങ്ങി കിടന്നു…

അടുത്ത ദിവസം പത്രത്തിൽ കണ്ട വാർത്ത അടുത്ത ദിവസം തന്നെ വീട്ടിലേക്ക് തിരിച്ചു …. വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കണ്ടു പോലീസ് മാർക്കിട്ട സീമയുടെ കുഞ്ഞ് വീട്.. പാതി കരിഞ്ഞതും പാതി പഴുത്തത്തുമായ ഇലകൾ മുറ്റത്ത് നിറഞ്ഞു കിടക്കുന്നു ….. പോലീസ് തേടി വരുമെന്ന് പ്രതീക്ഷിച്ചില്ല… ആ അലി എങ്ങനെ അവിടെ വന്നു…..

@@@@@@@@
ഉള്ളത് ഉള്ളത് പോലെ പറയടാ….
ഒരു ഗർഭിണി ആയ പെണ്ണിനെ പഞ്ചാര വിതറി കത്തിച്ചാൽ ആരും അറിയില്ലെന്ന് കരുതിയാ…

“”അറിയാതെ പറ്റി പോയതാണ് “”

“”ഇതാണോ അറിയാതെ പറ്റി പോയത്…ചെ””

“”ഞാനും സീമയും ഇഷ്ടത്തിലായിരുന്നു””
“”ഇതിനെ ഇഷ്ടം എന്നാണോ പറയുന്ന ത്…ഇത് കാമം…..””

“” അറിയാതെ പറ്റി പോയതാണ്… “”

“”പിന്നെ എങ്ങനെ ടാ അവൾക്ക് ഗർഭം ഉണ്ടായത് അതും 4 മാസം”””

“”അത്””
“”പറയടാ നായിൻ്റെ മോനെ.””

പോലീസ് സ്റ്റേഷനിൽ കുറ്റം സമ്മതിച്ചു… ഒന്നാം സാക്ഷി അലി ആയിരുന്നു.

“”എനിക്ക് തന്ന് കൂടായിരുന്നോ “”എന്ന ചോദ്യം മാത്രം അവൻ എന്നോട് ചോദിച്ചു
.ജില്ലാ കോടതിയിൽ ഹാജരക്കുന്നത് നാളെയാണ്….

പോലീസ് സ്റ്റേഷനിൽ ഈശ്വരി വന്നു..
“”ഒരിക്കലും എൻ്റെയും മക്കളുടെയും അടുത്തേക്ക് വരരുത്…””എന്ന് ഉറച്ചു പറഞ്ഞു കൊണ്ട് അവള് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി…

“”സാറ് പോസ്റ്റ് മോർട്ട റിപ്പോർട്ടിൽ വിഷം ശരീരത്തിൽ കലർന്നതായി റിപ്പോർട്ട് ഉണ്ടല്ലോ … അത് എന്താ മാറ്റി എഴുതിപ്പിച്ചത് …. “””

” വിഷം കൊടുത്തിട്ടില്ലെങ്കിലും അവർ മരിക്കും പ്രസാദ് കൊല്ലും… പ്രസാദ് സീമയെ കൊല്ലാൻ തീരുമാനം എടുത്തിട്ടില്ലെങ്കിൽ സീമയും പ്രസാദും ഒരേ രീതിയിൽ മരിക്കും …. “”

“”ശെരിക്കും ആരായിരിക്കും അത് ചെയ്തത്””
എസ് ഐ. പോലീസ് ഗേറ്റ് കടന്നു പോകുന്ന
ഈശ്വരിയെ നോക്കി….

“”ഈ ശിഷ അവൻ അർഹിക്കുന്നത് തന്നെയാണടോ… “”

@@@
മാസങ്ങൾക്ക് ശേഷം
ഈശ്വരി ആ വീടും നാടും വിട്ടിറങ്ങുമ്പോൾ
വീടിൻ്റെ പിന്നാമ്പുറത്ത് മഴയിൽ ജീർണ്ണിച്ച മരത്തിൽ കൊത്ത് പണി ചെയ്ത ശിൽപം ഉണ്ടായിരുന്ന… ശില്പ്പത്തിൽ തട്ടി ഒലിച്ചിറങ്ങുന്ന മഴത്തുള്ളിക്കൾ മണ്ണിലേക്ക് വീണു… അതിലേക്ക് ഒന്നു നോക്കി അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു

അവസാനിച്ചു..