രചന – മയിൽപ്പീലി
കടൽ തീരത്ത് മണൽപ്പരപ്പിൽ ഇരിക്കുവായിരുന്നു ശിവ തൊട്ടടുത്ത് അപ്പുവും….. അവന്റെ മുഖത്തെ ഭാവം കണ്ട് ശിവയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് അവനു തന്നെ അറിയില്ലായിരുന്നു. സൂര്യൻ പൂർണ്ണമായും മറഞ്ഞു പോയി…… നേരം ഇരുട്ടിയിട്ടും അവരെ കാണാത്തത് കണ്ട് സാവിത്രിയും ദച്ചുവും ശിവയെയും അപ്പുനെയും മാറി മാറി വിളിച്ചുക്കൊണ്ടേയിരുന്നു…… എത്രെ ആയിട്ടും രണ്ട് പേരും ഫോൺ എടുക്കാത്തത് കണ്ട് സാവിത്രിയിൽ ഭയം ഉടലെടുത്തു…… ഈ സമയത്തായിരുന്നു അവരുടെ മുത്തശ്ശൻ സാവിത്രിയുടെ അടുത്തേക്ക് വന്നത് പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന സാവിത്രിയുടെ തോളിൽ അവർ കൈ വെച്ചു. ” എന്താ സാവു മോളെ ഇത് ! നിനക്ക് അറിയാത്തത് ആണോ നിന്റെ ശിവയെ അവൻ ഇങ്ങ് തിരികെ വരും ….. നീ ചെന്ന് കാശിക്ക് കഴിക്കാൻ വല്ലതും എടുത്ത് കൊടുക്ക് വന്നപ്പോൾ തൊട്ട് എന്റെ കുട്ടി ഒന്നും കഴിക്കാതെ ആ മുറിക്ക് അകത്തു തന്നെ ഇരിപ്പാണ്…… ”
” അവളെ കാര്യം ഞാൻ അങ്ങനെ മറക്കുവോ അച്ഛാ….. അവളെ ഭക്ഷണം മുഴുവൻ കഴിപ്പിച്ചു…… ഇല്ലേൽ ഇനി ഇത് മതി ചെറുക്കന് എന്നെ നിർത്തി പൊരിക്കുവാൻ…… അവൾക്കിപ്പോ കൂട്ടിനു ദച്ചു ഉള്ളതുക്കൊണ്ട് ആണ് ഞാൻ ഇവിടെ വന്നു നിന്നത് …… അവനെ കാണാഞ്ഞിട്ട് ഒരു എടങ്ങേറ് പിന്നെ അപ്പു കൂടെ ഉണ്ടല്ലോ അതാ കുറച്ച് ആശ്വാസം…..” സാവിത്രി പറയുന്നത് കേട്ട് മുത്തശ്ശൻ ചിരിച്ചുകൊണ്ട് അവരുടെ തലയിൽ തഴുകി അകത്തേക്ക് കടന്നു…… ” ശിവ! മതിയെടാ നിർത്ത്…… ഇതിപ്പോ എത്ര പെഗ് ആയി എന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക് ” ” what f****…… മാറിനിക്കെടാ…… നീ ആരാ എന്നെ ഉപദേശിക്കാൻ…… എന്നെ എതിർക്കാൻ മാത്രം നീയൊന്നും വളർന്നിട്ടില്ലെടാ പുല്ലേ …… ” മദ്യത്തിന്റെ ലഹരിയിൽ അവൻ സംസാരിക്കുമ്പോഴും അവന്റെ നാവ് വല്ലാതെ കുഴയുന്നുണ്ടായിരുന്നു……… പകർന്നു വെച്ച ഗ്ലാസ് നീക്കി വെച്ചതിന്റെ അമർഷത്തിൽ ആണ് ശിവ അപ്പുനെ ചീത്ത വിളിച്ചത്……
ഇത് “അലോക് ശിവാനന്ദ്” വെൽ ബിസ്സിനെസ്സ് മാൻ ആനന്ദിന്റെയും സാവിത്രിയുടെയും ഒരേ ഒരു പുത്രൻ അവനു താഴെ ദക്ഷ ആനന്ദ്….. ഇപ്പൊ പ്ലസ് ടു വിനു ആണ് ആള് പഠിക്കുന്നത് പിന്നെ ആളൊരു അസ്സൽ വയാടി കൂടിയും ആണ്…… ആനന്ദിന്റെ പെങ്ങളുടെ ( ഇന്ദ്ര ) മകൻ ആണ് അപൂർവ് ദേവ് കൃഷ്ണ എന്ന അപ്പു…… അപ്പുന്റെ അച്ഛൻ മരിച്ചതിനു ശേഷം ഇന്ദ്രയും അപ്പുവും പിന്നെ എല്ലാവരോടൊപ്പം മനയിൽ തന്നെ ആയിരുന്നു……. ശിവേന്റെ സ്വഭാവം കൊണ്ട് അവനു അങ്ങനെ ഫ്രണ്ട്‌സ് ഒന്നും ഉണ്ടായിരുന്നില്ല…… മാത്രല്ലാ…. അവനു അതിലൊന്നും തീരെ താൽപ്പര്യവും ഇല്ലായിരുന്നു…… പക്ഷെ ശിവ എവിടെ ഉണ്ടോ അവിടെ അപ്പു ഉണ്ടാവും…… എത്ര അവനെ ചീത്ത വിളിച്ചാലും ആട്ടി പായിച്ചാലും അപ്പു അവനെ ഒരിക്കൽ പോലും ഒറ്റക്ക് ആക്കിയിരുന്നില്ല……. അത് അന്ന് ആണെങ്കിലും ഇപ്പോഴാണെങ്കിലും……
” കാശ്യേച്ചി ഇത് നോക്കിയേ ഇതു മതിയോ?!” തന്റെ മുന്നിൽ നിരത്തി വച്ചിരിക്കുന്ന വസ്ത്രങ്ങൾ ഓരോന്നും അവളുടെ മേലിൽ വെച്ച് നോക്കുകയാണ് ദച്ചു. കാശിയോട് എന്തൊക്കെയോ അവൾ പറയുന്നുണ്ടെങ്കിലും കാശി ഈ ലോകത്തേ അല്ലായിരുന്നു…… കുറച്ചു നിമിഷങ്ങൾക്ക് മുന്നേ നടന്ന സംഭവം അവൾക്കു മുന്നിൽ തെളിഞ്ഞു വന്നു……. ( നിമിഷങ്ങൾക്ക് മുന്നേ…..) ” എന്നെ….. ന്നെ ഒന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് എത്തിക്കാമോ എന്തിനാ….. ന്തിനാ……എന്നോട് മാത്രം ഇങ്ങനെ…… ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ…… പറ…..എനിക്ക് അറിയണം പറയാൻ…….” ( കാശി ) കരഞ്ഞു കൊണ്ടവൾ ചുമരിലേക്ക് ചാരി നിലത്തേക്ക് ഊർന്നു ഇരുന്നു……. അവളുടെ അവസ്ഥ കണ്ട് സാവിത്രിയും ദച്ചുവും കാശിയുടെ അരികിലേക് പോവാൻ തുനിഞ്ഞതും ശിവ അത് കൈക്കൊണ്ട് വിലക്കി….. സാവിത്രി സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ചു ദച്ചുവിന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ കാശി ആ അമ്മ മനസ്സിൽ കയറി കൂടിയതിന് ഒരു തെളിവ് തന്നെ ആയിരുന്നു ആ കണ്ണുനീർ….. ഡോർ ലോക്ക് ചെയ്ത് ശിവ അവൾക്ക് അരുകിലേക്ക് പാഞ്ഞു അടുത്തു. ഇരു കാലുകളെയും അവളുടെ കരവലയത്തിൽ ഒതുക്കി പിടിച്ച് അവയിലേക്ക് തല ചായിച്ചു കരയുവാണ് കാശി….
തലമുടി കുത്തി പിടിച്ച് അവളുടെ മുഖം ഉയർത്തിയവൻ ചുമരിനോട് ചേർത്ത് വെച്ചു. ആ കൈകൾക്ക് മേലെ അവളുടെ കൈകൾ അമർന്നു…… വേദന കടിച്ചു പിടിച്ചവൾ നിറക്കണ്ണുകളാലെ ദയനീയമായിയവനെ നോക്കി…. എന്നാൽ ആ കണ്ണുകളിൽ കത്തി ജ്വലിച്ചു ആളി പറക്കുന്ന അഗ്നിയെ മാത്രമേ അവൾക്ക് ആ ചാരകണ്ണുകളിൽ കാണുവാൻ കഴിഞ്ഞത്…. ” പ്ലീ….സ്…. എന്നെ ഒന്നും ചെയ്യരുത്…. നിങ്ങളുടെ കാൽ വരെ ഞാൻ പിടിക്കാം എന്നെ എന്നെ ഒന്ന് ന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് അയക്കാവോ ” ഉള്ളിലുള്ള ഭയം പുറത്ത് എടുക്കാതെ ധൈര്യം സംഭരിച്ചു പറഞ്ഞു……. ” എന്ന് വെച്ചാൽ നിന്നെ ഞാൻ പരലോകത്തേക്ക് അയക്കണം എന്നാണോ ” അതിനു മറുപടി എന്നോണം അവൻ ക്രൂരമായി ചിരിച്ചുക്കൊണ്ട് പറഞ്ഞു…… വേദനയിലും കാശിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു……. അവൾ സംശയത്തോടെ അവനെ ഉറ്റുനോക്കി….. ” നീയെന്താടി പുല്ലേ വിചാരിച്ചു വെച്ചത് മഹാദേവനും ആ പരട്ട തള്ളയും നിനക്ക് ജന്മം തന്നവർ ആണെന്നോ…… ” അവളുടെ മുടിയിലെ പിടി മുറുക്കി കൊണ്ടവൻ വീണ്ടും തുടർന്നു….
” ഹുഹു! വാട്ട് എ ജോക്ക്… അല്ലേലും നിന്നെ പറഞ്ഞിട്ടും കാര്യം ഇല്ല അങ്ങനെ ആണല്ലോ ആ **##& കിളവന്റെ അഭിനയം….. ” ” മൈന്റ് യുവർ വേർഡ്‌സ് മിസ്റ്റർ …. എന്റെ അച്ഛയെ കുറിച്ച് പറയുമ്പോൾ ബഹുമാനത്തോടെ സംസാരിക്കാൻ ആദ്യം പഠിക്കണം…. ” കെറുവോടെ അവൾ കണ്ണുകൾ കോർപ്പിച്ചുകൊണ്ട് പറഞ്ഞു…… ” ആ പരട്ടയെ കുറിച്ച് പറഞ്ഞപ്പോൾ അവൾക്ക് പിടിച്ചില്ല പോലും ആരാടി അവൻ ഹേ….. ആരാ അവൻ എന്ന്…… നിനക്ക് അറിയില്ലെടി അവൻ ആരാണെന്ന് എന്നാൽ എനിക്ക് അറിയാം ഒരു പക്കാ ഫ്രോട് ആണ് അവൻ ” ” ബഹുമാനിക്കുന്നുണ്ട് ഞാൻ പക്ഷെ നിന്റെ തന്തയാണെന്ന് പറഞ്ഞു നടക്കുന്ന ആ ഫ്രോടിനെ അല്ല നിനക്ക് ജന്മം നൽകിയ ആ മാതാപിതാക്കളെ…… ** സൂര്യ നാരായണ വർമ്മ ** എന്ന നിന്റെ അച്ഛനെയും ** സ്വാസിക ** എന്ന നിന്റെ അമ്മയെയും ” അത് പറയുമ്പോൾ എന്തിനോ വേണ്ടി അവന്റെ കണ്ണുകൾ നിറഞ്ഞു അത് അവൾ പോലും കാണാതെ അവൻ തുടച്ചു കളഞ്ഞു അവൾക്ക് ഒരു നോട്ടം പോലും കൊടുക്കാതെയവൻ എഴുനേൽറ്റ് നിന്നു…….
” കൊന്ന് കളഞ്ഞില്ലെടി പുല്ലേ അവർ നിന്റെ അച്ഛനെയും അമ്മയെയും…… ഇല്ലാത്ത കേസ് ഉണ്ടാക്കിയവർ എന്റെ അച്ഛന്റെ തലയിൽ ആ ആക്‌സിഡന്റ് കേസ് വീഴ്ത്തി…… ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അവർ എന്റെ അച്ഛനെയും ജയിലിൽ കയറ്റി……. അതിന്റെ ഇടക്ക് ഒരച്ഛന്റെ വത്സല്യവും കരുതലും സ്നേഹവും കിട്ടാതെ എന്റെ ദച്ചു വളർന്നു…… പക്ഷെ ഞാൻ ഇന്ന് വരെ അവൾക്ക് അങ്ങനെ ഒരു കുറവ് വരുത്തായിട്ടില്ല….. ഞാൻ ജീവിക്കുന്നിടത്തോളം കാലം വരെ അതിന് ഞാൻ സമ്മതിക്കും ഇല്ല ….. അതും കൂടാതെ സമൂഹത്തിൽ എന്റെ അമ്മക്ക് ഒരു പേര് വീണു ……. നഷ്ടങ്ങൾ വരുത്തിയിട്ടേ ഉള്ളു നിന്റെയും എന്റെയും ജീവിതത്തിൽ അവർ…… വിടില്ല ഒരുത്തനെയും ഞാൻ….. രക്ത ബന്ധങ്ങളുടെ വില മനസ്സിലാക്കാത്ത ആ പരട്ടെയെ ***## പച്ചക്ക് കൊന്ന് തള്ളും ഈ ശിവ🔥” ക്രോധത്താൽ അവൻ ചുമരിലേക്ക് കൈ ആഞ്ഞു ഇടിച്ചു അതിന്റെ പ്രതിഫലം എന്നോളം ചുമരിൽ തൂക്കിയിട്ടിരുന്ന ഫ്രെയിം നിലത്തേക് പതിഞ്ഞു ചില്ലുകൾ പല ദിശയിലേക്കും ചിതറി തെറിച്ചു……. ക്രോധം അടങ്ങുന്നത് വരെയും അവൻ ചുമരിലേക് ആഞ്ഞു വീണ്ടും വീണ്ടും ഇടിച്ചു കൊണ്ടേയിരുന്നു…….
രക്ത വർണ്ണം ആകെ അവിടം പടർന്നു ഒലിച്ചു…… എന്നാൽ യഥാർത്ഥത്തിൽ കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിയാതെ നിസ്സഹായമായി കാശി തളർന്നു പോയി… പിന്നീട് അവൻ പറഞ്ഞതൊക്കെ അവൾ ഒന്നും കൂടി ഓർത്ത് എടുത്തു….. പിന്നീട് അതിവേഗത്തിൽ അവൾ അവന്റെ അടുത്തേക്ക് പാഞ്ഞു അടുത്തു തിരിഞ്ഞു നിക്കുന്നവനെ തിരിച്ചു നിർത്തിയവൾ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു…….. ” ഇല്ല ഒന്നും ഞാൻ വിശ്വസിക്കില്ല നുണയാ…..നീ പറഞ്ഞത് …… എല്ലാം നുണയാ….. എന്ത് ധൈര്യം ഉണ്ടായിട്ടാ നീ ഇങ്ങനെയൊക്കെ ന്റെ അച്ഛയെയും അമ്മയെയും കുറിച്ച് പറഞ്ഞത്…… എനിക്ക് അവർ അല്ലപോലും അല്ലത്രേ ജന്മം നൽകിയത്…….. ഇതൊക്കെ ഞാൻ വിശ്വസിച്ചു എന്നാണോ നീ കരുതിയെ…… ഇല്ല ഒരു തുമ്പ് പോലും ഞാൻ വിശ്വസിച്ചിട്ടില്ല ഇതൊക്കെ നീ നിന്റെ അച്ഛനെ രക്ഷിക്കാൻ വേണ്ടി പറഞ്ഞത് അല്ലേ…… എനിക്ക് ജന്മം തന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എനിക്ക് വേണ്ടി ആ പാവങ്ങൾ ഇപ്പോഴും കാത്തിരിക്കുവാ…… ഒരു ഉറുമ്പിനെ പോലെ നോവിക്കാത്ത അവരെ നീ….. ഛെ….. വെറുപ്പ് തോന്നുവാ എനിക്ക് നിന്നോട്…….
വെറുപ്പ് മാത്രം….. പോവും ഞാൻ അവരുടെ അരികിലേക് നിന്റെ കണ്ണ് വെട്ടിച്ചായാലും…… ” അത്രെയും ഉറച്ച തീരുമാനത്തോടെ പറഞ്ഞവൾ അവനിൽ നിന്നും വിട്ട് മാറിയതും നിമിഷങ്ങൾക്ക് അകം അവളെ ചുമരിലേക്ക് ചേർത്ത് നിർത്തിക്കൊണ്ടവൻ അവളുടെ ചുണ്ടകളെ അവന്റെ ചുണ്ടുകളും ആയി ബന്ധിപ്പിച്ചു……… ഇരു കണ്ണുകളും അടച്ചവൻ ഒരു കൈ ചുമരിലും മറ്റേ കൈ അവളുടെ ഇടുപ്പിലും ആയി മുറുക്കി പിടിച്ചവളെ ഒന്നും കൂടി അവനോട് ചേർത്ത് നിർത്തി….. അതിൽ അവൾക്ക് ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല ….. കാശിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു കവിളിലൂടെ ഒലിച്ചിറങ്ങിയ അവളുടെ കണ്ണുനീർ രണ്ടുപ്പേരുടെയും അധരങ്ങളിൽ ലയിച്ചു…… ചുണ്ടകൾ അകറ്റാതെ തന്നെ കണ്ണുകൾ ഉയർത്തിയവൻ അവളെ നോക്കി……. പെട്ടന്ന് അവളുടെ കീഴ്ച്ചുണ്ട് കടിച്ചു വിട്ട് കൊണ്ട് അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി……. ( കാത്തിരിക്കാം )

by