രചന – ഭവ്യ ഭാസ്കരൻ
മാസങ്ങൾ മാറി മറഞ്ഞു. ഭാരതിക്കും കേശവനും പെട്ടെന്ന് തന്നെ പ്രിയപ്പെട്ട മരുമകളായി മാളു മാറിയിരുന്നു.
ഭാരതിക്കും കേശവനും മാളുവിനോടുള്ള സ്നേഹവും കരുതലും മൈഥിലി അസൂയയോടെ നോക്കി നില്കും. കൃഷ്ണന് മാളു സ്വന്തം അനിയത്തി തന്നെയായിരുന്നു. നാണിക്കും മാളുവിനെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പ്രിയപ്പെട്ടവളായി മാറിയിരുന്നു. അച്ചുവും ചിന്നുവും എപ്പോഴും മാളുവിന്റെ കൂടെ തന്നെയായിരുന്നു.
ഉണ്ണി എറണാകുളത്തേക്ക് പോവുന്ന സമയത്ത് ഇടക്ക് അവൾ അവളുടെ വീട്ടിൽ പോയി നിൽക്കുo. മാസത്തിൽ വന്നിരുന്ന ഉണ്ണി പിന്നെ ആഴ്ചയിൽ വരാൻ തുടങ്ങി. എല്ലാവരും അത് പറഞ്ഞു കളിയാക്കുമ്പോഴും. മൈഥിലി ഒഴികെ എല്ലാവരുടെ ഉള്ളിൽ സന്തോഷമായിരുന്നു.
ഉണ്ണിയുടെയും മാളുവിന്റെയും പ്രണയം നാൾക്ക് നാൾ കൂടി കൊണ്ടിരുന്നു.
ഉണ്ണി വന്നത് പ്രമാണിച്ചു അവന് ഇഷ്ടപെട്ട വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് മാളു.
പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുന്നിടയിൽ മാളുവിന് തല കറങ്ങുന്ന പോലെ തോന്നി.
കത്തി താഴെ വച്ചു കൊണ്ടവൾ തലയിൽ വച്ചു.
മാളു ബോധം മറഞ്ഞു താഴേക്കു വീണു.
മാളു… നാണി ഉച്ചത്തിൽ വിളിച്ചു. അവളുടെ അടുത്തേക്ക് ഓടിയെത്തി. ശബ്ദം കേട്ട് ഹാളിൽ ഇരിക്കുന്ന ഉണ്ണി ഓടി വന്നു.
നിലത്ത് ബോധം ഇല്ലാതെ കിടക്കുന്ന മാളുവിനെ കണ്ട് ഒരു നിമിഷമവൻ നിശ്ചലമായ് നിന്നു. അവളുടെ അടുത്തേക്ക് ഓടി.
മാളു.. ഉണ്ണി ഭയത്തോടെ അവളുടെ കവിളിൽ തട്ടി വിളിച്ചു.
നാണിയേച്ചി കുറച്ച് വെള്ളം എടുക്ക്.. ഉണ്ണി പറഞ്ഞു.
നാണി വേഗം വെള്ളം എടുത്ത് കൊടുത്തു. അപ്പോഴേക്കും മൈഥിലിയും ഭാരതിയും കേശവനും അവരുടെ അടുത്തേക്ക് വന്നു.
അയ്യോ മോൾക്ക് എന്ത് പറ്റി. ഭാരതി വേവലാതിയോടെ അവളുടെ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു.
എന്താ നാണി ഉണ്ടായേ.. കേശവൻ ചോദിച്ചു.
അങ്ങുന്നേ ഞാൻ തേങ്ങ അരച്ച് വന്നപ്പോൾ കുഞ്ഞ് ബോധം ഇല്ലാതെ കിടക്കുന്നതാ കണ്ടത്. നാണി പറഞ്ഞു.
ഉണ്ണി അവളുടെ മുഖത്ത് വെള്ളം തളിച്ചു, ക്കൊണ്ട് അവളെ വിളിച്ചു. അവൾ പതിയെ കണ്ണു തുറക്കാൻ ശ്രെമിക്കുന്നുണ്ട്.
മോനെ.. ഹോസ്പിറ്റലിൽ കൊണ്ടു പോവാം. കേശവൻ ഉണ്ണിയെ നോക്കി പറഞ്ഞു.
ഏട്ടാ.. രേവതി മോളോട് ഇങ്ങോട്ട് വേഗം വരാൻ പറയ്. ഭാരതി കേശവനെ നോക്കി കൊണ്ട് പറഞ്ഞു.
ആഹ്. കേശവൻ ഫോൺ എടുത്തു രേവതിയോടെ വീട്ടിലേക്ക് വരാൻ പറഞ്ഞു.
മോനെ മോളെ റൂമിൽ കൊണ്ട് കിടത്ത്.രേവതി ഇപ്പോ ഇങ്ങോട്ട് വരും. രേവതി മോൾ വരട്ടെ. എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവാം.
ഉണ്ണി മാളുവിനെ എടുത്ത് റൂമിലേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
Dr. രേവതി വന്ന് മാളുവിനെ പരിശോധിച്ചു. റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
മോളെ മാളുവിന്… ഭാരതി ചോദിച്ചു.
പേടിക്കാൻ ഒന്നുമില്ല ആന്റി.
എല്ലാവരും ആശ്വാസത്തോടെ അവളെ നോക്കി.
രേവതി ഉണ്ണിക്ക് അരികിലേക്ക് വന്നു.
ഉണ്ണി ചെവ് ഉണ്ടുട്ടോ.. അവൾ ചിരിയോടെ പറഞ്ഞു.
എന്തിനന്ന ഭാവത്തിലവൻ അവളെ നോക്കി.
അവൾ അവനെ നേരെ കൈ നീട്ടി.
കൺഗ്രട്സ് ഉണ്ണി. മാളു പേർഗ്നെന്റ് ആണ്.
ഉണ്ണിയുടെ കണ്ണുകൾ വിടർന്നു. അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈ കൊടുത്തു.
മാളു.. ഭാരതി രേവതിയെ നോക്കി.
അതെ ആന്റി. രേവതി പുഞ്ചിരിയോടെ പറഞ്ഞു.
ബിപിയിൽ ചെറിയ വേരിയഷൻ വന്നത് കൊണ്ട് സംഭവിച്ചതാ. ഇപ്പോ കുഴപ്പമില്ല.
ആള് ഒന്ന് ഒക്കെ ആയാൽ ഹോസ്പിറ്റലിലേക്ക് വാ. ഗൈനക്കോളിസ്റ്റ് കാണിക്കാം.
ആഹ്. ഉണ്ണി തലയാട്ടി.
ഞാൻ ഇറങ്ങാ. അത്യാവശ്യമായി ഹോസ്പിറ്റലിൽ എത്തണം. രേവതി ഭാരതിയെ നോക്കി കൊണ്ട് പറഞ്ഞു.
ഒക്കെ മോള്.
ശെരി എന്നാ എല്ലാവരോടും യാത്ര പറഞ്ഞ് കൊണ്ടവൾ പുറത്തേക്ക് നടന്നു. കേശവൻ അവൾക്ക് ഒപ്പം ചെന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
മാളു മയക്കം വിട്ട് ഉണരുമ്പോൾ ചുറ്റും എല്ലാവരും തന്നെ നോക്കി നിൽക്കുന്നുണ്ട് .
അവൾ ഉണ്ണിയെ നോക്കി. സന്തോഷം കൊണ്ട് ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
മാളു ഉണ്ണിയുടെ നിറഞ്ഞ കണ്ണുകൾ കണ്ട് വെപ്രാളത്തോടെ എഴുന്നേൽക്കാൻ ശ്രെമിച്ചു.
മോളെ പതുക്കെ.. ഭാരതി പറഞ്ഞു.
മാളു അന്തംവിട്ട് കൊണ്ട് ഭാരതിയെ നോക്കി.
പെട്ടെന്ന് തല കറങ്ങി… എനിക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല. മാളു ഭാരതിയോടെ പറഞ്ഞു.
നാണി അപ്പോഴേക്കും കരിക്കുമായി വന്നു.
മോളെ ഇതു കുടിക്കെ.. ഭാരതി അത് വാങ്ങിച്ച് അവൾക്ക് നേരെ നീട്ടി.
അവൾ അത് വാങ്ങി കുടിച്ചു. തിരികെ നൽകി.
കുറച്ച് നേരം കിടക്കൂ. ഷീണം മാറിയിട്ട് പുറത്തേക്ക് വന്നാൽ മതി. ഭാരതി പറഞ്ഞു.
അവിയിൽ… അവൾ എന്തോ ഓർമയിൽ വിളിച്ചു പറഞ്ഞു.
ഭാരതി ചിരിച്ചു. അത് നാണി നോക്കി കൊള്ളും. നീ റസ്റ്റ് എടുക്ക്.
മ്മ്. അവൾ തലയാട്ടി. ഉണ്ണി ഒഴികെ എല്ലാവരും പുറത്തേക്ക് ഇറങ്ങി പോയി.
ഉണ്ണി അവൾക്കു അരികിൽ വന്നിരുന്നു. അവളുടെ കൈകൾ ചേർത്ത് പിടിച്ചു. ചുംബിച്ചു.
മ്മ്. ന്താ.. അവൾ നെറ്റി പൊക്കി കൊണ്ട് ചോദിച്ചു.
അവൻ ഒന്നുമില്ലന്ന് തലയാട്ടി.
പിന്നെ എന്തിനാ കണ്ണു നിറഞ്ഞത്..? അവൾ നെറ്റി പൊക്കി കൊണ്ട് ചോദിച്ചു.
അതോ.. അവളുടെ കൈയിൽ നിന്നും കൈ എടുത്തു കൈ അവളുടെ വയറിൽ വച്ചു.
നമ്മുടെ കുഞ്ഞൻ വരാൻ പോവാ. അവൻ സന്തോഷത്തോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.
അവൾ കേട്ടത് വിശ്വസിക്കാൻ ആവാതെ അവനെ തന്നെ നോക്കിയിരുന്നു.
ഉണ്ണിയേട്ടാ… അവൾ വിളിച്ചു.
സത്യാടി… നമ്മൾ അച്ഛനും അമ്മയും ആവാൻ പോവുന്നു.
അവളുടെ കൈകൾ വയറിൽ പതിഞ്ഞു. സന്തോഷത്തോടെ അവനെ നോക്കി. നിറഞ്ഞ കണ്ണുകളോടെ മാളു ഉണ്ണിയെ കെട്ടിപിടിച്ചു.
ഉണ്ണി അവളെ ചേർത്ത് പിടിച്ചു. നെറുകിൽ ചുംബിച്ചു.
നമ്മുടെ കുഞ്ഞൻ വരാൻ പോവാ ഉണ്ണിയേട്ടാ.. അവൾ വർധിച്ച സന്തോഷത്തോടെ പറഞ്ഞു.
അവൻ പതിയെ വയറിലെ സാരി മാറ്റി ചുംബിച്ചു. മാളുവിന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു. അവന്റെ മുടിഴകളിൽ തലോടി.
കുഞ്ഞാ.. അവളുടെ വയറിൽ മുഖo വെച്ച് കൊണ്ടവൻ വിളിച്ചു.
നല്ല കുട്ടിയായി ഇരിക്കണട്ടോ.. നീ വന്നിട്ട് വേണം നമ്മുക്ക് അടിച്ചു പൊളിക്കാൻ. ഉണ്ണി പറഞ്ഞു.
മാളു അവന്റെ പറച്ചിൽ കേട്ട് ചിരിച്ചു.
അവൻ മുഖം ഉയർത്തി ചിരിച്ചു.
ന്താടി… അവൻ അവളെ ചുണ്ടുകോട്ടി കൊണ്ട് ചോദിച്ചു.
ഒന്നുമില്ലേ.. അവൾ ചിരിയോടെ പറഞ്ഞു.
നീ നോക്കിക്കോ എന്റെ മോള് ഇങ്ങോട്ട് വരട്ടെ. എന്നെ കളിയാക്കിയതിന് ഞാൻ പ്രതികാരം ചെയ്യും. അവൻ ചുണ്ടുക്കോട്ടി കൊണ്ട് പറഞ്ഞു.
പിന്നെ അധികം ജോലി ഒന്നും എടുക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ചെയ്തോളാം. പിന്നെ കറക്റ്റ് ടൈം ൽ ഫുഡ് കഴിക്കണം. ഞാൻ വിളിച്ചു ഓർമിപ്പിച്ചോളാം. കാര്യമായി അവളെ നോക്കി കൊണ്ടവൻ പറഞ്ഞു.
ഇപ്പോ നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ.. അവൻ വേവലാതിയോടെ ചോദിച്ചു.
എന്റെ ഉണ്ണിയേട്ടാ.. എനിക്ക് ഒരു കുഴപ്പവുമില്ല. അവൾ ബെഡിൽ നിന്നും എഴുന്നേറ്റു അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
എങ്കിൽ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം. നല്ലൊരു ഡോക്ടറെ കാണാം. അവൻ പറഞ്ഞു.
ആഹ്.
എങ്കിൽ പോയി ഫ്രഷായി വാ. ഞാൻ ഇപ്പോ വരാം അവൻ പുറത്തേക്ക് പോയി.
അവൻ പോവുന്നത് നോക്കിയവൾ ചിരിയോടെ നിന്നും. അവൾ വയറിൽ കൈ വച്ചു തഴുകി.
കുഞ്ഞാ.. അച്ഛൻ നീ വരാൻ പോവുന്നതിന്റെ സന്തോഷത്തിലാ. അമ്മയും കാത്തിരിക്കാ.. എന്റെ കുഞ്ഞനെ കാണാൻ. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നെ ഫ്രഷാവാൻ പതിയെ ബാത്റൂമിലേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഡോക്ടറെ കണ്ടു വന്നതിന് ശേഷം ഉണ്ണി മാളുവിനെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കുന്നുണ്ടായിരുന്നില്ല. രാമനും ഭാനുവും മൃദുവും മധുരപലഹാരങ്ങളുമായി അന്ന് തന്നെ വീട്ടിൽ എത്തി.
വീട്ടിൽ ഏറ്റവും കൂടുതൽ സന്തോഷം കേശവന് ആയിരുന്നു. കേശവന് മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഉണ്ണിയോടെയാണ്. അത് കൊണ്ട് തന്നെ അവന്റെ കുഞ്ഞിനോട് ഒരു പ്രത്യേക വാത്സ്യല്യമുണ്ട്.
ഉണ്ണി അവൾക്ക് വേണ്ടത് എല്ലാം സമയത്തിന് എത്തിച്ചു കൊടുക്കും. അവളുടെ ആഗ്രഹങ്ങൾ എല്ലാം ഒരു മടിയും കൂടെ നടത്തി കൊടുക്കും.
കുഞ്ഞ് അങ്ങാൻ തുടങ്ങിയത് മുതൽ അവൻ അത്ഭുതത്തോടെ കുഞ്ഞിന്റെ ചലനങ്ങളെ നോക്കി കാണും. കുഞ്ഞിനോട് സംസാരിക്കും. മാളു അതെല്ലാം കുറുമ്പോടെ നോക്കിയിരിക്കും.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഏഴാം മാസത്തിൽ മാളുവിനെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോയി.
ദിവസങ്ങൾ മാസങ്ങളായി പരിണമിക്കുമ്പോൾ ഗർഭക്കാലത്തിന്റെ ക്ഷീണവും അസ്വാസ്ഥതയും കൂടി കൂടി വന്നു. രാത്രിയിൽ ഉറക്കമില്ലാതെ നടക്കുമ്പോൾ കൂട്ടിരിക്കാനും ഉറക്കത്തിൽ അറിയാതെ മലർന്ന് കിടക്കുമ്പോൾ ചരിച്ചു കിടത്താനും നീരു വന്ന് വീർത്ത കാലിൽ ഉഴിഞ്ഞു തരുവാനും, അനുസരിക്കാതെ ഇരിക്കുമ്പോൾ കുഞ്ഞനോട് പരിഭവം പറയാനും എന്തിനും കൂടെ ഉണ്ണി ഉണ്ടായിരുന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
മാളുവിന്റെ നിലവിളി കേട്ടാണ് ഉണ്ണി റൂമിലേക്ക് ഓടി എത്തിയത്. ഒപ്പം രാമനും ഭാനുവും മൃദുവും അവിടേക്ക് എത്തി.
മോനെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോവാം. മോൾക്ക് വേദന തുടങ്ങിയെന്ന് തോന്നുന്നു. ഭാനു ടെൻഷനോട് പറഞ്ഞു.
ആഹ്.
വേദന കൊണ്ട് പുളയുന്ന മാളുവിനെ കൈകളിൽ കോരി എടുത്തു ക്കൊണ്ട് ഉണ്ണി പുറത്തേക്ക് നടന്നു.
ഭാനു തയ്യാറാക്കിയ തുണികൾ അടങ്ങുന്ന ബാഗ് എടുത്ത് അവർക്ക് ഒപ്പം കാറിൽ കയറി.
കാർ ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി പാഞ്ഞു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഏറെ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ
മാളവിക മുരളികൃഷ്ണൻ.. കൂടെ..
ഉണ്ണി കസേരയിൽ നിന്നും ചാടി പിടഞ്ഞു എഴുന്നേറ്റു നേഴ്സിന്റെ അടുത്തേക്ക് ചെന്നു.
നിങ്ങൾ..?
സിസ്റ്റർ ഞാൻ മാളവികയുടെ ഹസ്ബൻഡ് ആണ്.
മാളവിക പ്രസവിച്ചു. പെൺകുട്ടിയാണ്.
സന്തോഷം കൊണ്ട് ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു.
മാളു..
പേടിക്കാൻ ഒന്നുമില്ല. നോർമൽ ഡെലിവറിയാണ്.
ആശ്വാസത്തോടെ എല്ലാവരും പരസ്പരം നോക്കി.
ഉണ്ണി ഈ ഫോമിൽ ഒന്ന് സൈൻ ചെയ്യണം. കുഞ്ഞിന് ഇമിഡിറ്റായി ഒരു സർജറി ചെയ്യണം.
ഉണ്ണി ഞെട്ടി കൊണ്ടവരെ നോക്കി
തുടരും

by