19/04/2026

സിന്ദൂരം : ഭാഗം 05

രചന – ഭവ്യ ഭാസ്കരൻ

ദേഷ്യം കൊണ്ട് വലിഞ്ഞ മുഖത്താൽ ജാനകി അവളുടെ അകത്തേക്ക് നടന്നു ചെന്നു.

ജാനകി അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. വേദനയാൽ അവളുടെ കണ്ണുകൾ നിറഞ്ഞു. കവിൾ പൊത്തി പിടിച്ചു.

ഒരുമ്പട്ടവളെ… തിന്നാൻ തന്നെ കൈക്ക് തന്നെ കൊത്തി അല്ലെ..?

അമ്മേ.. ഞാൻ..

മിണ്ടരുത്.. നീ. ചുണ്ടിൽ കൈ വച്ചു കൊണ്ട് ജാനകി പറഞ്ഞു. പേടിയോടെ അവൾ പിന്നോട്ടാഞ്ഞു.

ഇത്രയും വലിയ നെറികേട്.. നീ കാണിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. നീ ഒന്നോർത്തോ.. ഈ വീടിന്റെ പടിക്ക് പുറത്താ നിന്റെ സ്ഥാനം. ഇനി നീ ഈ വീടിന്റെ പടി ചവിട്ടി പോവരുത്. നാളെ കല്യാണം കഴിഞ്ഞാൽ ഇറങ്ങിയിരിക്കണം ഇവിടുന്ന്. ശാസനയോടെ ഉറച്ച സ്വരത്തിൽ ജാനകി പറഞ്ഞു.

കേറി പോടീ.. അകത്ത്.

സുമി കരച്ചിലോടെ അകത്തേക്ക് കയറി പോയി.

ജാനകി തളർച്ചയോടെ പടിയിൽ ഇരുന്നു. കണ്ണുനീർ കവിളിനെ ചുംബിച്ചു കൊണ്ടിരുന്നു.

മോളെ .. അർഹതയില്ലാത്തത് ആഗ്രഹിക്കരുത് എന്ന് അമ്മ എത്ര തവണ പറഞ്ഞതാ. അവർ മനസ്സിൽ പറഞ്ഞു.

ചുമരിൽ ചാരി ഇരുന്നുകൊണ്ടവൾ വാ പൊത്തി കരഞ്ഞു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കൃഷ്ണനും മൈഥിലി തമ്മിൽ ഉള്ള വിവാഹം ഗംഭീരമായ് നടന്നു. മൈഥിലി മൂത്ത മരുമകളായി വലതു കാൽ വെച്ച് ആ വീടിന്റെ പടികൾ കയറി.

സുമി ഉണ്ണിയുടെ കണ്ണിൽ പെടാതെ നടന്നു. ഉണ്ണിയുടെ കണ്ണുകൾ പലപ്പോഴും സുമിയെ തേടി കൊണ്ടിരുന്നു.

സുമിയെ കണ്ട് ഉണ്ണി അറിയാത്തപ്പോലെ അവളുടെ അടുത്തേക്ക് ചെന്നു.

സുമി.. നീ എന്താ ഞാൻ തന്നെ ഡ്രസ്സ്‌ ഇടാഞ്ഞത്..? പരിഭവത്തോടെ അവൾ കേൾക്കാൻ പാകത്തിലവൻ പറഞ്ഞു.

അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.

അത്‌ അളവ് കറക്റ്റ് അല്ല. പേടിയോടെ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു അവൾ അവിടെ നിന്നും പോയി.

പക്ഷേ ഇതെല്ലാം ജാനകി ശ്രെദ്ധിക്കുണ്ടായിരുന്നു.

കല്യാണത്തിന്റെ ഒരു വിധം തിരക്ക് ഒഴിഞ്ഞു. ജാനകി സുമിയെ വീട്ടിലേക്ക് പറഞ്ഞയച്ചു.

ജാനകി പോവാൻ നേരം ഉണ്ണിയുടെ അടുത്തേക്ക് വന്നു.

കുഞ്ഞേ…

എന്താ ജാനകിയേച്ചി.

മോനെ.. എനിക്ക് ആണും പെണ്ണുമായി ഒന്നേ ഉള്ളൂ. അവൾക്ക്‌ വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. മോൻ കാരണം എനിക്ക് എന്റെ മോള് നഷ്ടമാവരുത്. കരഞ്ഞു കൊണ്ട് കൈ കൂപ്പിയവർ പറഞ്ഞു.

ജാനകിയേച്ചി… ഞാൻ.

നിങ്ങളൊക്കെ വലിയ ആൾകാരാണ്. എന്റെ മോള് വെറുതെ വിടണം. ഈ അമ്മയുടെ അപേക്ഷയാണ്. അതും പറഞ്ഞവർ തിരിഞ്ഞു നടന്നു.

ഉണ്ണിയവർ പോയ വഴിയേ നോക്കി നിന്നു.

ജാനകി വീട്ടിൽ ചെല്ലുമ്പോൾ മൈഥിലി കിടക്കാണ്.

സുമി..

സുമി ഞെട്ടി കൊണ്ട് എഴുന്നേറ്റു. കരഞ്ഞു മുഖമെല്ലാം വീർത്തിരിക്കുന്നു. അവൾ ജാനകിയെ നോക്കി.

ന്താടി.. നിന്റെ തള്ള ചത്തോ… ഇങ്ങനെ കരയാൻ. ജാനകി കോപത്തോടെ ചോദിച്ചു.

സുമി.. ഒന്നും മിണ്ടാതെ ഇരുന്നു.

ഇനി നീ ഉണ്ണിയെ കാണുകയോ, സംസാരിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ പിന്നെ നീ അമ്മയെ ജീവനോടെ കാണില്ല.

അമ്മാ.. സുമി ദയനീയമായി വിളിച്ചു.

നിന്റെ തന്ത.. എന്റെ കഴുത്തിൽ താലി കെട്ടിയ മുതൽ മനഃസമാദാനം എന്താണെന്ന് ഞാനറിഞ്ഞിട്ടില്ല. നരകമായിരുന്നു എന്റെ ജീവിതം. ഈ ജീവൻ അവസാനിപ്പിക്കാൻ തുടങ്ങുമ്പോഴാണ് നീ എന്റെ ഉദരത്തിൽ പിറവി എടുത്തറിഞ്ഞത്, പിന്നെ നിനക്ക് വേണ്ടിയായിരുന്നു എന്റെ ജീവിതം. ആരുടെ മുന്നിലും മടിക്കുത്ത് അഴിക്കാതെ നിന്നെ ഞാൻ വളർത്തിയത് ആ കുടുംബത്തിന്റെ കാരുണ്യം കൊണ്ടാ. ആ നന്ദി നിനക്ക് ഉണ്ടാവില്ല. പക്ഷേ എനിക്ക് ആ നന്ദി കാണിക്കണം. അതല്ല അച്ഛനെ പോലെ മകളും എന്നെ തോൽപ്പിച്ചേ അടങ്ങു എന്നാണെങ്കിൽ പിന്നെ നിനക്ക് ഈ അമ്മ ഉണ്ടാവില്ല.

അമ്മേ.. സുമി ജാനകിയുടെ കാൽക്കലേക്ക് വീണു. കാലു പിടിച്ചു കരഞ്ഞു. ജാനകിയുടെ മിഴികൾ നിറഞ്ഞൊഴുകി.

അമ്മാ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ ഇഷ്ടപ്പെട്ടു പോയി. ഞാൻ… മറന്നോളം.

ജാനകി കാലിൽ നിന്നും അവളുടെ കൈകൾ വിടിയിപ്പിച്ചു അവളുടെ അരികിൽ ഇരുന്നു. അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.

സുമി ജാനകി നെഞ്ചോട് ചേർന്ന് ഇരുന്നു.

അമ്മക്ക് നീ മാത്രമേ ഉള്ളൂ സുമി. അവളുടെ നെറുകിൽ ചുംബിച്ചു കൊണ്ട് ജാനകി പറഞ്ഞു.

സുമിയുടെ മിഴികൾ നിറഞ്ഞൊഴുകി, അപ്പോഴും അവളുടെ ഉള്ളിൽ ഉണ്ണിയുടെ കൈയും പിടിച്ചു പൊട്ടി ചിരിച്ചു നടക്കുന്നവളുടെ ചിത്രമായിരുന്നു.

നാളുകൾ പോയി മറഞ്ഞു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഉണ്ണിയേട്ടാ.. മാളു വിളിച്ചു.

മ്മ്. അവൻ അവളുടെ മുഖത്തേക്ക് നോക്കി.

അപ്പോ.. അതിന് ശേഷം ഉണ്ണിയേട്ടൻ സുമിയെ കണ്ടില്ലേ..?

ഇല്ല. എനിക്ക് ജോലി കിട്ടി എറണാകുളത്തേക്ക് പോയി. ഉണ്ണി പറഞ്ഞു.

പിന്നീട് ഒരിക്കൽ പോലും കാണാൻ ശ്രെമിച്ചില്ലേ…? മാളു ആകാംഷയോടെ ചോദിച്ചു.

ശ്രെമിച്ചിരുന്നു. കാണാൻ കഴിഞ്ഞില്ല. പിന്നെ കാണുന്നത് എന്നെ പോലീസ് അറസ്റ്റ് ചെയ്ത അന്നാ.

അന്ന് എന്താ സംഭവിച്ചത്…? അവനെ ഉറ്റു നോക്കി കൊണ്ടവൾ ചോദിച്ചു.

ഞാൻ കടയിൽ പോയി വരുന്ന സമയത്താണ് സുമി മുറ്റത്ത് നില്കുന്നത് കാണുന്നെ. അവൾ തന്നെയാണ് എന്നെ വിളിച്ചത്. ഞാൻ അടുത്തേക്ക് ചെന്നതും അവൾ അവളുടെ ഡ്രസ്സ്‌ വലിച്ചു കീറി, ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ആളുകൾ ഓടി കൂടി. എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. എന്റെ നിരപാരാത്യo പറഞ്ഞു എങ്കിലും ആരും അത് ചെവി കൊണ്ടില്ല. അവർ പോലീസിനെ വിളിച്ചു. ഓടി രക്ഷപ്പെടുകയല്ലാതെ ആ സമയം വേറെന്നും തോന്നിയില്ല.

സുമി അവൾ എന്നെ ചതിക്കുകയായിരുന്നു. അവൾക്ക് പുറകെ വേറെ ആരെല്ലാമോ ഉണ്ട്.

മ്മ്. മാളു ഒന്ന് മൂളി.

ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ..?

ഉണ്ണിയേട്ടനെ സുമിയെ ശെരിക്കും ഇഷ്ടമായിരുന്നോ..?

മ്മ്. എനിക്ക് അവളെ ഇഷ്ടമായിരുന്നു മാളു. പക്ഷേ അവളുടെ അമ്മക്ക് വേണ്ടി ആ ഇഷ്ടം വേണ്ട എന്ന് വെക്കുന്നതാണ് നല്ലത് എന്ന് തോന്നി. ജാനകിയേച്ചിയെ ഞാൻ ചെറുപ്പം മുതൽ കാണുന്നതാ. ദിവസവും ഭർത്താവ് മദ്യപ്പിച്ചു വന്ന് അവരെയും സുമിയെയും ഉപദ്രവിക്കുമായിരുന്നു. പലപ്പോഴും അവർ ആശ്രയം നേടിയിരുന്നത് ഞങ്ങളുടെ വീടിന്റെ ചായ്പ്പിലാണ്. അവരുടെ ലോകം തന്നെ സുമിയാണ്. ആ അമ്മയെ വേദനിപ്പിക്കാൻ തോന്നിയില്ല അത് കൊണ്ടാണ് ഞാൻ എറണാകുളത്ത് ജോലി കിട്ടിയപ്പോൾ പോയത്. പതിയെ ഞാനല്ലാം മറന്ന് തുടങ്ങിയിരുന്നു.

മ്മ്. ഒരുപക്ഷേ അവരെല്ലാം കൂടി അവളെ നിർബന്ധിച്ചു ചെയ്യിപ്പിച്ചത് ആയിക്കൂടെ..? മാളു ചോദിച്ചു.

ഇല്ല. അവളുടെ കണ്ണുകളിൽ ഞാൻ അത് കണ്ടില്ല. പകരം എന്തോ നേടിയെടുത്ത സന്തോഷമായിരുന്നു ആ കണ്ണുകളിൽ. ഉണ്ണി മാളുവിനെ നോക്കി കൊണ്ട് പറഞ്ഞു.

അതിനർത്ഥം.. അവൾ ഇപ്പോഴും ഉണ്ണിയേട്ടനെ സ്നേഹിക്കുന്നുണ്ട്. മാളു ഗൗരവത്തോടെ പറഞ്ഞു.

ഉണ്ണി ഞെട്ടി കൊണ്ട് മാളുവിനെ നോക്കി.

സത്യം.. സുമി ഉണ്ണിയേട്ടനെ ഭ്രാന്തമായി സ്നേഹിക്കുന്നു. ഉണ്ണിയേട്ടനെ നേടാൻ വേണ്ടിയാണ് അവൾ ഈ നെറികെട്ട കളിക്ക് കൂട്ട് നിന്നത്. പക്ഷേ പ്ലാനിങ് പാളി പോയി. നിറഞ്ഞ കണ്ണുകളോടെ ദൂരേക്ക് മിഴികൾ പായ്ച്ചു കൊണ്ടവൾ പറഞ്ഞു.

മാളൂ…

ഉണ്ണിയേട്ടാ.. എനിക്ക് ഉണ്ണിയേട്ടന്റെ മനസ്സിൽ എന്താണ് സ്ഥാനം..? ശബ്ദം ഇടറി കൊണ്ട് മാളു ചോദിച്ചു.

തുടരും.