രചന – ശ്രീമിഴി
റോഡ് മുറിച്ചു കടക്കാൻ നിന്നതും ഒരു വണ്ടി വന്നു ഇടിച്ചതും ഒരുമിച്ചു ആയിരുന്നു ഇടിയുടെ ആഘാതത്തിൽ ചാരു തെറിച്ചുവീണു അവിടെ ഉള്ളവരെല്ലാം എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്നു കുറച്ചു സമയത്തിന് ശേഷം അവിടെ ഉള്ളവരെല്ലാം ചാരുവിന്റെ അടുത്തേക്കു ഓടി ചോരയിൽ കുളിച്ചു കിടക്കുന്ന പെണ്ണിനെ കാണെ ഒരു നിമിഷം നോക്കിനിന്നു….. “” ഡാ വന്നേ ഈ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം വേഗം പിടിക്ക് വന്നേ വന്നേ വന്ന് പിടിക്ക് മനോജേ നീ വേഗം പോയി വണ്ടി എടുക്കു….. ചേട്ടാ ഇടിച്ച വണ്ടി നിർത്താതെ പോയി….. അവനൊക്കെ ആർക്കു വായുഗുളിക വാങ്ങാൻ ആണാവോ പോകുന്നത് പോകുന്നത്….. ദാ വണ്ടി വേഗം കയറ്റു ആരേലും രണ്ടാളു കൂടെ കയറ്…..
“നീ എന്ത് പണിയ മനു ചെയ്തേ….. നിന്നോട് ഞാൻ എത്ര പറഞ്ഞതാ വണ്ടി നിർത്താൻ….. അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ വണ്ടി നിർത്തിരുന്നേ ഇപ്പൊ അതിനെ കൊണ്ട് ഹോസ്പിറ്റലിൽ പോവണം പിന്നെ കേസ് എന്നെ കൊണ്ട് ഒന്നും വയ്യ….. നീ എന്ത് മനസ്സാക്ഷി ഇല്ലാത്തവനാണ് മനു നിന്റെ ഏട്ടൻ അറിഞ്ഞാൽ ഉണ്ടല്ലോ….. ഏട്ടൻ ഒന്നും അറിയില്ല ഇനി അമ്മയായിട്ടു ഏട്ടനോട് ഒന്നും പറയാൻ നിൽക്കണ്ട….. ഞാൻ പറയും എനിക്ക് ആ പെണ്ണിന്റെ കാര്യം വിചാരിച്ചു ഒരു സമാധാനം ഇല്ല….. ദേ ഏട്ടനോട് പറഞ്ഞാൽ ഉണ്ടല്ലോ ഞാൻ എവിടെങ്കിലും ഇറങ്ങി പോകും പറഞ്ഞില്ലെന്നു വേണ്ട….. പാർട്ടീന്ന് കിട്ടിയത് മുഴുവൻ വലിച്ചു വലിച്ചു കേറ്റി ബോധം ഇല്ലാതെ വണ്ടി ഓടിച്ചതും പോരാ നീ എന്നെ ഭീഷണി പെടുത്തുന്നോ….. ഹോ ഈ അമ്മ എന്റെ പോക കണ്ടേ അടങ്ങു…..
സാർ ആ കുട്ടിക്ക് എങ്ങനെ ഉണ്ട്….. കുറച്ചു സീരിയസ് ആണ് ഇപ്പൊ ഒന്നും പറയാൻ കഴിയില്ല ഇന്ന് രാത്രി കൂടി നോക്കിട്ട് ബോധം ഇല്ലെങ്കിൽ നാളെ തല ഒന്ന് സ്കാൻ ചെയ്യാം പിന്നെ കുറച്ചു മുറിവ് ഉണ്ട് അത് വലിയ കാര്യം ആക്കാൻ ഇല്ല….. സാർ ഞങ്ങൾ എന്നാൽ പോട്ടെ….. നോ നിങ്ങള് പോയാൽ എങ്ങനെ ഈ കുട്ടീടെ ബന്ധുക്കൾ വരുന്നതുവരെ നിങ്ങള് നിന്നേ പറ്റു….. സാർ ഞങ്ങൾക്കും കുടുംബവും കുട്ടികളും ഉള്ളതാ അവരെ വീട്ടിൽ ഒറ്റക്ക് ആക്കിയ ഞങ്ങള് ഇവിടെ നില്കുന്നെ….. അതൊന്നും വണ്ടി ഇടിച്ചപ്പോ ഓർത്തില്ലലോ നിങ്ങളുടെ മോള് ആവാൻ പ്രായം ഉള്ള കൊച്ചു തന്നെയാ അകത്തു കിടക്കുന്നെ അതിനെ ഇടിച്ചു ഇട്ടതും പോരാ വേഗം തടി തപ്പാൻ നോക്കുന്നോ….. ഇതാ ഡോക്ടറെ ആരും ആക്‌സിഡന്റ് പറ്റിയ തിരിഞ്ഞു നോക്കാത്തത് ആരേലും ഹോസ്പിറ്റലിൽ ആക്കിയ അയാൾക്കു ആയിരിക്കും പിന്നെ കേസ് ആ പെണ്ണിനെ ഇടിച്ച വണ്ടി നിർത്താതെ പോയി ഞങ്ങള് ഓട്ടോക്കര…..
ഓഹോ സോറി ….. സോറി ഞാൻ കരുതി നിങ്ങളുടെ വണ്ടിയ ഇടിച്ചത് എന്ന് ഞങ്ങൾക്കു ഹോസ്പിറ്റലിന്റെ സേഫ്റ്റി കൂടി നോക്കണ്ടേ ഏതായാലും പോലീസ് സ്റ്റേഷനിൽ ഒന്ന് വിളിച്ചു പറയാം അവര് വരുന്നത് വരെ നിങ്ങള് ഇവിടെ നിൽക്കണം….. ശരി ഡോക്ടർ….. ഇടിച്ച വണ്ടിടെ നമ്പർ അറിയാമോ ആർകെങ്കിലും….. ഇല്ല ഡോക്ടർ ആ ഷോക്കിൽ അത് ഒന്നും നോക്കാൻ പറ്റിയില്ല വണ്ടിക്കു നല്ല സ്പീഡ് ഉണ്ടായിരുന്നു….. ഓക്കേ….. നിങ്ങള് ഇവിടെ തന്നെ ഉണ്ടാക്കണം….. ശരി ഡോക്ടർ…..
എന്താ അമ്മേ ഇതു ഞാൻ എത്ര നേരമായി പുറത്തു നില്കുന്നു വീടിന്റെ താക്കോൽഎടുത്തിട്ട് പോകുമ്പോ വേഗം വരാൻ നോക്കണ്ടേ….. നീ എന്താ ശിവ നേരത്തെ….. എപ്പോഴും വൈകി വരുന്നത് കൊണ്ടാണ് പ്രശ്നം ഇന്ന് നേരത്തെ എത്തിയതിനു ആണോ….. അമ്മ പോയി വേഗം ഒന്ന് വാതിലൂ തുറന്നെ വിശന്നിട്ടു വയ്യ നിങ്ങള് രണ്ടു പേരും വയറു നിറച്ചല്ലേ വന്നേ എന്റെ അമ്മക്കുട്ടി പോയി എനിക്ക് തിന്നാൻ വല്ലതും എടുത്തു വയ്യക്കോ….. നിനക്കും വന്നു കൂടായിരുന്നോ ശിവ….. ഓഹ് എനിക്ക് ഒന്നും വയ്യ അമ്മാവന്റെ ഒരു പാർട്ടിയും വലിയ വലിയ ആൾക്കാരും ഞാൻ പാവം ഒരു സബ് ഇൻസ്‌പെക്ടർ….. നിന്നെ മീനു ചോദിച്ചു പിന്നെ അമ്മായിയും ചോദിച്ചിരന്നു….. അവര് രണ്ടും പാവങ്ങള അമ്മാവനെ പോലെ അല്ല അല്ലേടാ മനു എന്നും പറഞ്ഞു ശിവൻ മനുവിനെ നോക്കി…..
ഇവൻ എന്താ അമ്മേ ഒന്നും മിണ്ടാതെ നില്കുന്നെ….. ഒന്നും ഇല്ല ഏട്ടാ വല്ലാത്ത ക്ഷീണം….. എന്ന നീ പോയി കിടന്നോ രാവിലെ കോളേജിൽ പോണ്ടത് അല്ലെ….. ശരി ഏട്ടാ ഗുഡ് നൈറ്റ്….. മ്മ്മ് ഗൂഡ്‌നെറ് അമ്മ എന്തേലും എടുത്തു വയ്യ്ക്കു ഞാൻ ഒന്ന് ഫ്രഷ് ആയി വരാം ശിവൻ വേഗം റൂമിലേക്ക് കയറി പോയി തൊപ്പി ടേബിളിൽ വച്ച ശേഷം യൂണിഫോം മാറ്റി ഫ്രഷ് ആവാൻ കയറി കുളിച്ചു ഡ്രസ്സ് മാറ്റി താഴേക്കു ചെന്നപ്പോ കണ്ടു ഏതോ ലോകത്തു എന്നാ പോലെ ഇരിക്കുന്ന അമ്മയെ….. എന്താ എന്റെ അമ്മക്കുട്ടിക്ക് പറ്റിയെ അമ്മാവൻ എന്തേലും പറഞ്ഞിരുന്നോ….. ഇല്ല ശിവ എന്നും പറഞ്ഞില്ല….. പിന്നെ എന്താ എന്റെ അമ്മക്ക് പ്രശ്നം….. ഒന്നും ഇല്ല മോനെ മോൻ ഇരിക്കു ഞാൻ ചോറ് വിളമ്പി തരാം….. എനിക്ക് ചോറ് വേണ്ട അമ്മയെ സങ്കടപെടുത്തുന്ന എന്തോ പ്രശ്നം ഉണ്ട് അത് പറഞ്ഞിട്ട് മതി എനിക്ക് ചോറ്….. നിനക്ക് വെറുതെ തോന്നുന്നത ശിവ നീ വന്നു കഴിക്ക്…..
എന്റെ അമ്മയെ ഞാൻ കാണാൻ തുടങ്ങിയിട്ട് 25 കൊല്ലം കഴിഞ്ഞു ആ എന്നോട് ആണോ അമ്മ കള്ളം പറയുന്നേ….. ലത കരഞ്ഞു കൊണ്ട് ശിവന്റെ നെഞ്ചിൽ വീണു പാതം പറഞ്ഞു കരയുന്ന അമ്മയെ ശിവൻ ചേർത്തു നിർത്തി തലയിൽ തലോടി….. മതി കരഞ്ഞത് എന്താ കാര്യം അമ്മ ശിവയോട് പറ….. ശിവ മനുവിനു ഒരു അബദ്ധം പറ്റി അവൻ ഒരു പെണ്ണിനെ ഇടിച്ചു….. എന്താ അമ്മേ ഈ പറയുന്നേ 🙄🙄….. അതെ മോനെ നല്ല സ്പീഡ് ആയിരുന്നു വണ്ടിക്കു ആ പെണ്ണ് തെറിച്ചു വീണു….. എന്നിട്ട് അതിനു വല്ലതും….. അറിയില്ല മോനെ എത്ര പറഞ്ഞിട്ടും അവൻ വണ്ടി നിർത്തിയില്ല തിരിഞ്ഞു നോക്കിയപ്പോ കുറെ ആള്ക്കാര് ഓടി കൂടുന്നത് കണ്ടു….. ഇതൊക്കെ ചെയ്തിട്ട് ആണോ അവന്റെ ഒരു ഉറക്കം….. മനു………😡😡😡 അത് ഒരു അലർച്ചയായിരുന്നു….. വേണ്ട ശിവ അവനെ ഒന്നും ചെയ്യല്ലേ….. അമ്മയാണ് അവനെ ലാളിച്ചു വഷളാകുന്നത്….. മനു നീ ഇറങ്ങി വരുന്നോ അതോ ഞാൻ അങ്ങോട്ടു വരണോ😡…..
മോനെ വേണ്ട ഒന്നും ചെയ്യല്ലേ….. അമ്മ അവൻ ചെയ്യ്തത് എന്താണ്….. അപ്പോഴേക്കും മനു അവരുടെ മുന്നിൽ എത്തിയിരുന്നു….. “”ഏട്ടാ എനിക്ക് അറിയാതെ പറ്റിയതാ സോറി….. അറിയാതെ പറ്റിയതോ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ സ്പീഡിൽ വണ്ടി ഓടിക്കരുത് എന്ന് എത്ര കുപ്പി കുടിച്ചു….. അത് ചന്തു നിർബന്ധിച്ചപ്പോ രണ്ടു കുപ്പി ബീയർ….. മനു അത് പറഞ്ഞു തീർന്നതും മുഖം അടച്ചു ഒരു അടിയായിരുന്നു മറുപടി….. നിന്നോട് ഞാൻ പറഞ്ഞതല്ലേ കുടിക്കരുത് എന്ന് നമ്മുടെ അച്ഛൻ കുടിച്ചിട്ടു നീ കണ്ടിട്ടുണ്ടോ ഞാൻ കുടിച്ചിട്ട് കണ്ടിട്ടുണ്ടോ നീ………. ഇല്ലെന്നു മനു തലയാനാകി….. കുടിച്ചതും പോരാ വണ്ടി സ്പീഡിൽ ഓടിച്ചു ഇടിക്കുകയും ചെയ്യ്തു….. പിടിച്ചു സ്റ്റേഷനിൽ കൊണ്ട് പോകണം ഇവനെയൊക്കെ….. ശിവ വേണ്ട മോനെ….. വാടാ വന്നു ജീപ്പിൽ കയറ്………. ഏട്ടാ ഞാൻ….. തുടരും……….

by