രചന – കാന്താരി
“സാർ… ”
“ഹേയ് അതുൽ നീ എവിടെയായിരുന്നു ”
അവശനായി മുറിയിലെക്ക് കടന്നു വന്ന അതുൽനെ കണ്ടു കിരൺ ചോദിച്ചു.
“എന്നെ സിദ്ധു സാർ പിടിച്ചു വെച്ചിരിക്കുവായിരുന്നു. രണ്ടു ദിവസം മുന്നേയ എന്നെ വിട്ടത്. കൂടാതെ ഒരു വാണിംഗ് കൂടി തന്ന വിട്ടത് ഇനി അവിടെ കണ്ടു പോകരുതെന്ന് ”
“ഓഹോ… അപ്പൊ അവനെല്ലാം അറിഞ്ഞു കഴിഞ്ഞു. എന്നിട്ടും എന്നോട് ആ ഒരു രീതിയിൽ അവൻ എതിർത്തതില്ല”
“നോക്കി വെക്കുക ആയിരിക്കും. സിദ്ധു സാർ അങ്ങനെ പെട്ടന്ന് ഒരു കാര്യത്തിലും പ്രതികരിക്കില്ല സാറിനായി ഒരവസരം വരുമ്പോൾ മാത്രമേ എല്ലാം പുറത്തു കാണിക്കു”
അതുൽ അത് പറഞ്ഞതും കിരൺ ഒരു പുച്ഛ ചിരി ചിരിച്ചു.
അത് കണ്ടപ്പോൾ അതുൽ വീണ്ടും തുടർന്നു.
“സാറൊന്ന് സൂക്ഷിച്ചോ. എല്ലാം അവർക്കിപ്പോ അറിയാം… ഏതെങ്കിലും അവസരത്തിൽ സാറിന്റെ കൈയിൽ നിന്നും ഒരു തെറ്റ് സംഭവിച്ചാൽ അടപടലം അവർ സാറിനെ പൂട്ടും.
ആദി സാറും മോശമല്ല കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുന്ന പോലെ പൊടിച്ചു കളയും ”
“അപ്പൊ ഞാൻ നന്നാക്കുന്നതാണ് നല്ലത് ല്ലേ. അതല്ലേ നീ പറഞ്ഞു വരുന്നത് ”
“ഏറെ കുറെ. തടി നാശമാകതെ നോക്കുന്നതല്ലേ സാറെ നല്ലത് ”
പറഞ്ഞു കൊണ്ട് അതുൽ ദയനീയമായി കിരണിനെ നോക്കി. അത് കണ്ടു കിരൺ അതുൽന്റെ അടുത്തേക്ക് ചെന്നു അവന്റെ തോളിൽ കൈ വെച്ചു.
“ശരി. എനിക്ക് വേണ്ടി ഇത്ര ഒക്കെ സഹായം ചെയ്തു തന്ന നീ ഒരു കാര്യം പറയുമ്പോൾ ഞാനെങ്ങനെ അത് അനുസരിക്കാതെയിരിക്കും. ഞാനെല്ലാം നിർത്തി. ഇനി സമാധാനത്തിന്റെ പാദയിൽ മുന്നോട്ട് പോകാം ”
അതിൽനെ നോക്കി കിരൺ പറഞ്ഞതും അത് കണ്ടു ആശ്വാസത്തോടെ അതുൽ കിരണിനെ നോക്കി ഒന്ന് ചിരിച്ചു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“ഇന്നെന്താ ചേച്ചി ബ്രേക്ക് ഫാസ്റ്റ്ന് ”
“അപ്പവും മുട്ട കറിയും ”
അടുക്കളയില്ലേക്ക് വന്നു കൊണ്ട് ജയന്തി ചോദിച്ചതും യശോദ മറുപടി പറഞ്ഞു.
അത് കണ്ടപ്പോൾ അടുക്കളയിൽ ഓരോ ജോലി ചെയ്തു കൊണ്ടിരുന്ന ദേവുവും ഐശുവും പരസ്പരം ഒന്ന് നോക്കി.
“മുട്ട കറിയാണോ… ചിക്കൻ ഒന്നുമില്ലേ ”
“ചിക്കൻ രാത്രിതേക്ക് മാറ്റി വെച്ചിരിക്കുവാ ”
“അത് സാരമില്ല കുറച്ചു ചിക്കൻ എടുത്തു കറി ആക്കിയെക്ക് എനിക്കും മോൾക്കും മുട്ട ഇഷ്ട്ടമല്ല ”
“ഇതിപ്പോ എല്ലാം ആക്കി വെച്ചു. ഇനി വേറെ ഉണ്ടാക്കാൻ നേരമില്ല ജയന്തി ”
ജയന്തിയുടെ പറച്ചിൽ കേട്ടു കുറച്ചു ദേഷ്യത്തോടെ യശോദ പറഞ്ഞു.
“അതിന് ചേച്ചി ഉണ്ടാക്കണ്ട.
ദേവുവും മരുമകളും കൂടി ഉണ്ടാക്കട്ടെ ഇതൊക്കെ അവരുടെയും ജോലി അല്ലെ മക്കളെ ”
“ഈ തള്ളക്കിട്ട് ഒരു പണി കൊടുക്കണം ഐശു ”
ജയന്തി ഒന്നിളിച്ചു കൊണ്ട് പറഞ്ഞതും അത് കേട്ടു ദേവു ഐശുവിന്റെ ചെവിയിൽ പറഞ്ഞതും ഐശു അത് ശരി വെച്ചു.
“അത് ശരിയാ അമ്മേ… ഇത് ഞങളുടെ ജോലി അല്ലെ. അമ്മ ഒന്നും ചെയ്യണ്ട. അമ്മായിക്കുള്ള കറി ഞങ്ങൾ രണ്ടാളും കൂടി ഉണ്ടാക്കിക്കോളാം… നിങ്ങൾ രണ്ടും റസ്റ്റ് പോയി എടുത്തോ ”
ഐശു യശോദമ്മയുടെ അടുത്തേക്ക് ചെന്നു പറഞ്ഞതും അവർ ഒന്ന് ചിരിച്ചു.
ആ നേരം ഒരു വിജയ് ഭാവത്തിൽ ജയന്തി ഒന്ന് ചിരിച്ചു കൊണ്ട് ഹാളിലെക്ക് നടന്നു.
യശോദയും ജയന്തിയും അടുക്കളയിൽ നിന്നു പോയതും ഐശുവും ദേവുവും കൂടി കറി ഉണ്ടാക്കാൻ തുടങ്ങി.
“ദേവു… ആദ്യം ingredients എടുത്തു വെച്ചിട്ട് നമുക്ക് തുടങ്ങാംല്ലേ ”
“അതെ. എന്തൊക്കെയ ഇപ്പൊ എടുക്കുവാ ”
ഒന്ന് ചുറ്റും നോക്കി കൊണ്ട് ദേവു ചോദിച്ചു.
“ഈ പെണ്ണിന് ഇതൊന്നും അറിയില്ലേ. മാറി നിൽക് ഞാനെടുക്കാം വേണമെങ്കിൽ കണ്ടു പഠിച്ചോ.1. കുറച്ചു കറി പോരെ അത് കൊണ്ട് പാതി കഴുകിയ ചിക്കൻ കുറച്ചു ഒരു സവാള, ഒരു തക്കാളി, 2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 3.മൂന്നു സ്പൂൺ മുളക് പൊടി, ”
“മൂന്നു മതിയോ കുറഞ്ഞു പോയില്ലേ ”
ഐശു പറഞ്ഞതും ഇടയിൽ കേറി ദേവു സംശയത്തോടെ ചോദിച്ചു.
“വേണമെങ്കിൽ പിന്നെ ഇട്ടാൽ പോരെ ”
“ഓക്കേ. ബാക്കി continue ”
“മൂന്നു സ്പൂൺ മല്ലി പൊടി, ഒരു സ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് പിന്നെ മെയിൻ സാധനം രണ്ടു സ്പൂൺ സോപ്പ് പൊടി ഒരു സ്പൂൺ vim ലാസ്റ്റ് ഡെക്കറേഷൻ ന് കുറച്ചു കറിവേപ്പിലയും. പോരെ ”
“ഇപ്പൊ തത്കാലം ഇത് മതി ”
“ഓക്കേ എന്നാൽ തുടങ്ങാം ”
എന്ന് പറഞ്ഞു ഐശു തന്നെ ആരംഭിച്ചു. ഐശു ഉള്ളിയും തക്കാളിയും നന്നാക്കി അറിഞ്ഞ സമയം കൊണ്ട് ദേവു ചിക്കൻ കഴുകി എടുത്തു. ശേഷം ഐശു പാത്രം അടുപ്പത്തു വെച്ചു, അടുപ്പ് കത്തിച്ചു പാത്രം ചൂടായതും ദേവു എണ്ണ ഒഴിച്ചു അങ്ങനെ രണ്ടാളും മാറി മാറി ഓരോന്ന് ഇടുകയും ഇളക്കുകയും ചെയ്തു കുറഞ്ഞ സമയം കൊണ്ട് ടേസ്റ്റി ചിക്കൻ കറി റെഡിയാക്കി എടുത്തു.
“നല്ല മണമൊക്കെ ഉണ്ട്. ഇതിനി വേറെ ആരെങ്കിലും എടുക്കുമോ ഐശു… ”
“എടുപ്പിക്കരുത് അതാണ് നമ്മുടെ ടാസ്ക്. എല്ലാം എടുത്തോ സമയമായി ”
ദേവുനോട് പറഞ്ഞു ഐശു അപ്പവും എടുത്തു നടന്നു പുറകെ കറി എടുത്തു ദേവു ചെന്നു. എല്ലാം ടേബിളിൽ എടുത്തു വെച്ചതിനു ശേഷം അവർ തന്നെ എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു.
“ആഹാ ചിക്കൻ കറി ഉണ്ടോ ”
“അതെടുക്കല്ലേ അത് ജയന്തി അമ്മായിക്കും കാവ്യക്കും വേണ്ടി അമ്മായി പറഞ്ഞത് കൊണ്ട് സ്പെഷ്യൽ ഉണ്ടാക്കിയതാ ”
ആവേശത്തിൽ കറി എടുക്കാൻ പോയ സിദ്ധുവിനെ തടഞ്ഞു കൊണ്ട് ഐശു പറഞ്ഞു.
“അപ്പൊ എനിക്ക് സ്പെഷ്യൽ ഒന്നുമില്ലേ. ”
“നിങ്ങൾക് ഞാൻ തരുന്നുണ്ട്. വെറുതെ മനുഷ്യനെ നാണം കെടുത്താതെ ഒന്ന് അടങ്ങി ഇരിക്”
ഐശുവിന്റെ വയറിൽ ഒന്ന് നുള്ളി കൊണ്ട് അവൾക് കേൾക്കാൻ പാകത്തിന് മെല്ലെ സിദ്ധു ചോദിച്ചതും അവന്റെ കയ്യിൽ പിടിച്ചു വെച്ച് കൊണ്ട് ഐശു പറഞ്ഞതും സിദ്ധു ഒന്ന് ചിരിച്ചു.
സിദ്ധുനോട് ഐശു പറഞ്ഞത് കേട്ടത് കൊണ്ട് വേറാരും തന്നെ ചിക്കൻ കറി എടുക്കാൻ നിന്നില്ല. അത് കൊണ്ട് തന്നെ അമ്മയും മോളും അപ്പവും ചിക്കൻ കറിയും കൂട്ടി നല്ല തട്ടൽ തട്ടി. ആക്രാന്തം കൊണ്ട് തിന്നതിന്നാൻ ചെറിയ ടേസ്റ്റ് വ്യത്യാസം ഒന്നും രണ്ടാളും ശ്രദ്ധിച്ചില്ല.
എല്ലാം കഴിച്ചു ചായ കൂടി കുടിച്ചു കഴിഞ്ഞപ്പോൾ രണ്ടാളും ഇരുന്നു ഞെളിപിരി കൊള്ളാൻ തുടങ്ങി.
അത് ഐശുവും ദേവുവും കണ്ടെങ്കിലും അവർ അത് മൈൻഡ് ചെയ്യാതെ ഇരുന്നു.
കുറച്ചു കഴിഞ്ഞതും കാവ്യ വാ പൊത്തിയും അമ്മായി ബാക്ക് പൊത്തിയും എഴുന്നേറ്റു ഓടി.
“ഇവർക്ക് എന്ത് പറ്റി ”
“വല്ല ഗ്യാസ് കേറി കാണും ”
അവരുടെ പോക്ക് കണ്ടു മോഹൻ ചോദിച്ചതും നിസാരം പോലെ പറഞ്ഞു കൊണ്ട് ദേവു ഐശുനെ ഒന്ന് നോക്കി.
ഭക്ഷണം കഴിച്ചു ആ പാത്രം കഴുകി അത് ഉണങ്ങിട്ടും ബാത്റൂമിൽ കേറിയ അമ്മയും മോളും പുറത്തു ഇറങ്ങിയില്ല.
ഒടുവിൽ എല്ലാവരും കൂടി വിളിച്ചു വിളിച്ചു രണ്ടാളും പുറത്തു ഇറങ്ങി അപ്പോഴേക്കും യശോദ അവർക്ക് കുടിക്കാൻ കട്ടൻ ചായ കൊണ്ട് കൊടുത്തു. അത് ഉള്ളിലെക്കു ചെന്നതും രണ്ടാളും വീണ്ടും ബാത്റൂമിൽ കേറി.
“മോനെ… കാര്യമായ എന്തോ പ്രശ്നമുണ്ട് നിങ്ങൾ അവരെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോ ”
അവരുടെ അവസ്ഥ കണ്ടു സിദ്ധുന്റെ അടുത്തേക്ക് ചെന്നു കൊണ്ട് രാമഭദ്രൻ പറഞ്ഞു.
“അത് ശരിയാ അളിയാ ഫുഡ് ഇൻഫെക്ഷൻ ആയിരിക്കും ഹോസ്പിറ്റലിൽ പോയി വയർ കഴുകിയാൽ അവർ ഓക്കേ ആകും ”
അരുൺ കൂടി പറഞ്ഞതും സിദ്ധു പോകാനായി ഇറങ്ങി.
അങ്ങനെ സേഫ്റ്റിക്ക് അഞ്ചാറു കവർ എടുത്തു കൊണ്ട് അമ്മയെയും മോളയെയും സിദ്ധുവും അരുണും കൂടി ഹോസ്പിറ്റലില്ലേക്ക് കൊണ്ട് പോയി.
(തുടരും )

by