11/05/2026

സ്നേഹമയി : അവസാന ഭാഗം

രചന – ആരുണി കൃഷ്ണ

ശ്രീകുട്ടി മിഥുവിന്റെ കൈപിടിച്ചു മുന്നോട്ട് നടന്നു… പെട്ടന്ന് ഒരു കാറിന്റെ ഡോർ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു… ശ്രീക്കുട്ടി നിർബന്ധപൂർവ്വം അവളെ ഫ്രണ്ട് സീറ്റിലേക്ക് കയറ്റി ഡോർ അടച്ചു….

******* ******* ******* ******* ****

മിഥു ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആളെകണ്ടു ഒന്നബരന്നു …

“അഭിയേട്ടൻ എപ്പോ വന്നു…. ഇന്നലെ വിളിച്ചപ്പോ വരുന്ന കാര്യം ഉറപ്പില്ല ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞിട്ട്…?”

“അത് കൊള്ളാം എന്റെ പെങ്ങൾ യൂണിവേഴ്സിറ്റി ടോപ്പർന്റെ പ്രൈസ് വാങ്ങുന്ന കാണാൻ ഞാൻ വരണ്ടേ…പിന്നെ… ”

“എന്താ പിന്നെ… നിർത്തണ്ട പറ എനിക്ക് മനസ്സിലായി… ശ്രീയേട്ടൻ ഇന്ന് വരുന്ന കാര്യം അഭിയേട്ടനും അച്ഛനുമൊക്കെ അറിയാമായിരുന്നു അല്ലെ… അവസാനനിമിഷം വരെ ഞാൻ ചോദിച്ചില്ലേ… എന്നിട്ടും ആരും പറഞ്ഞില്ലല്ലോ.. ”

” മിഥു, നേരുത്തേ പറഞ്ഞാൽ ഇങ്ങനെ ഒരു സർപ്രൈസ് നിനക്ക് തരാൻ പറ്റുമോ..”.

“അതേ സർപ്രൈസ് ആയിരുന്നു …പക്ഷേ സർപ്രൈസ് തരേണ്ട ആൾക്ക് മാത്രം അതിനെ കുറിച്ച് ഒരു ബോധവുമില്ല… എന്നെ ഒന്ന് നോക്കുന്നതുകൂടി ഇല്ല….’

അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു…വിതുമ്പലടക്കാൻ നന്നേ പാട്പെട്ടു… അത് മനസ്സിലാക്കി അഭി മറ്റൊന്നും പിന്നെ അവളോട്‌ ചോദിക്കാൻ നിന്നില്ല… അവളും വിൻഡോയിലൂടെ പുറത്തേക്ക് നോക്കി മൗനം തുടർന്നു…

📌📌📌📌📌📌📌📌📌📌📌📌📌📌📌

ഇടയ്ക്ക് മിഥുവിനെ കാണാതെ ആയപ്പോൾ തിരക്കി നടക്കുകയായിരുന്നു ആമി…

“പ്രണവേട്ടാ, മിഥു എവിടെ..? ”

“അവളോ, ഇല്ലല്ലോ ആമി… നിങ്ങൾ ഒന്നിച്ചു ഫോട്ടോ എടുക്കാൻ പോയതല്ലേ.. ”

“ആ ഏട്ടാ.. ഇടക്ക് വെള്ളം കുടിക്കാൻ എന്ന് പറഞ്ഞു ഇങ്ങോട്ടേക്ക് വന്നതാ… പിന്നെ കണ്ടില്ല.. ”

“എങ്കിൽ ആ ഗ്രീൻ റൂമിന്റെ ഭാഗത്ത്‌ കാണും.. അവിടെ ഒരു കൂളർ കണ്ടല്ലോ… ”

“ആ ശരിയാ… ഞാൻ മറന്നു… ”
ആമി തലയിൽ കൊട്ടി അങ്ങോട്ടേക്ക് നടക്കുന്നത് നോക്കി പ്രണവ് ചിരിയോടെ നിന്നു…

ഗ്രീൻ റൂമിന് മുന്നിൽ എത്തിയതും ഡാൻസ് പ്രോഗ്രാമിനുള്ളവർ അവിടെ ഉണ്ടായിരുന്നു… ആമി അവർക്കിടയിൽ ഒന്ന് പരതി… ഗ്രീൻ റൂം തന്നെ രണ്ടെണ്ണമുണ്ട്.. ഒന്ന് ചാരി ഇട്ടിരിക്കുന്നത് കണ്ട് അവൾ അതിന് അടുത്തേക്ക് നടന്നു.. അവിടെ തന്നെ ആയിരുന്നു കൂളറും, അവിടുന്ന് ഒരു ചെറിയ ഭിത്തിക്ക് അപ്പുറം ഇടനാഴിയും ഉണ്ടായിരുന്നു… ആമി പതിയെ ചെന്ന് ആ ഡോർ തുറന്ന് അകത്തേക്ക് നോക്കി… പക്ഷേ അവിടെ ആരെയും കണ്ടില്ല… തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എന്തോ ഒരു ഉൾവിളിയിൽ ഭിത്തിക്ക് അപ്പുറമുള്ള ഇടനാഴിയിലേക്ക് ചുവട് വെച്ചു… ഒരു കാല് വെച്ചതും കാറ്റ് പോലെ ഒരാൾ വന്ന് അവളെ പൊക്കി എടുത്ത് ആ ഗ്രീൻ റൂമിൽ കയറി വാതിലടച്ചു… ആമി ഒട്ടും ഭയന്നില്ല… മറിച്ച് മനസ്സിൽ പരിഭവം നിറഞ്ഞ ദേഷ്യവും അമ്പരപ്പും ആയിരുന്നു…
അവൾ ഒന്നും മിണ്ടാതെ കൈകെട്ടി നിന്നു…

“ആമി… ”

“എന്താ വരുൺ… എന്ത് വേണം നിനക്ക്.. ”

“എനിക്കോ… പറഞ്ഞാൽ തരുമോ നീ… എങ്കിൽ എനിക്ക് നിന്നെ വേണം…” ആമി അവനെ ഒന്ന് മുഖം കൂർപ്പിച്ചുനോക്കി…

“ഹോ… നോക്കി പേടിപ്പിക്കല്ലേ പെണ്ണെ… ”

“മാറി നിൽക്ക് വരുൺ… നിനക്ക് എന്നേക്കാൾ വലുത് നിന്റെ ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ്‌ പോകുന്നതല്ലേ… പൊക്കോ, എവിടെ വേണേലും പൊക്കോ… ” പോകാൻ തുനിഞ്ഞ അവളെ കയ്യിൽ പിടിച്ചു നിർത്തി അവൻ ചിരിച്ചു…

“ആമി…. ” അവൾക്ക് ഒരു കുലുക്കവുമില്ല… നോട്ടം വേറെ എങ്ങോട്ടോ ആണ്

“ഡി… ഇങ്ങോട്ട് നോക്കെടി… ”
ബലമായി അവളുടെ മുഖം പിടിച്ചു തനിക്ക് നേരെ തിരിച്ചു…

“അങ്ങനെ ട്രിപ്പ്‌ ആയിരുന്നു വലുതെങ്കിൽ ഞാൻ ഇപ്പൊ ഇവിടെ നിൽക്കുമായിരുന്നോ പൊട്ടിക്കാളി… നിനക്ക് ഒരു സർപ്രൈസ് തരണം പിന്നെ ഈ കുറുമ്പും പരിഭവവും ഒന്ന് കാണണം…അതുകൊണ്ടല്ലെ ഞാൻ വരില്ലെന്ന് പറഞ്ഞത്…. ”

“പിന്നെ ഞാൻ കണ്ടു സ്റ്റേജിൽ കേറിയപ്പോ എന്നെ എല്ലാർക്കും ഇടയിൽ പരതിയത്….പ്രോഗ്രാം തുടങ്ങും മുന്നേതന്നെ ഈ സർപ്രൈസ് ഞാൻ പൊട്ടിച്ചേനെ… പക്ഷേ ഇത്രയും നേരം ടെൻഷൻ അടിപ്പിച്ചത് ഒരു കുഞ്ഞു ശിക്ഷയാ… എന്തിനെന്ന് അറിയാല്ലോ.”

“മ്മ്…” ആമി സങ്കടത്തോടെ ഒന്ന് മൂളി..

“എന്നാ പറ എന്തിനാ…?”

“2 ദിവസമായി വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നതിന്… തിരിച്ചു വിളിക്കാത്തതിന്… മെസ്സേജിന് റിപ്ലൈ തരാത്തത്തിന്… പിന്നെ.. ” ആമി പഠിച്ചു വെച്ചപോലെ പറഞ്ഞു… കാരണം ഇതൊക്കെ അടികൂടുമ്പോൾ പതിവായിരുന്നു അവർക്കിടയിൽ..

“എന്താ നിർത്തിയത്… പിന്നെ… മെയിൻ കാര്യം പറ.. ”

“പിന്നെ… “അവൾ ശങ്കിച്ചു നിന്നു…

“മ്മ് പോരട്ടെ.. ”

“പിന്നെ എന്നും കിടക്കാൻ നേരത്തുള്ള ഉമ്മ തരാത്തത് കൊണ്ട്… ” അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തലകുനിച്ചു നിന്നു…അവന് ഒരു കള്ളച്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു….

“എന്റെ ആമിക്കുട്ടാ നിനക്ക് ഈ നാണത്തേക്കാൾ ആ കുറുമ്പും പൊട്ടത്തരവും തന്നെയാ മാച്ച്.. ” അവൾ മുഖം വീർപ്പിച്ചു…

“അതേ, എല്ലാം ഞാൻ ക്ഷമിച്ചു എന്റെ 2 ദിവസത്തെ ഗുഡ് നൈറ്റ്‌ ഉമ്മകൾ എനിക്ക് ഇപ്പൊ കിട്ടണം… ”

“അയ്യോ…” കള്ളച്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന വരുണിനെ കണ്ടതും അവളുടെ ഉള്ളിൽ അപകടം മണത്തു…

“ഏയ് പറ്റില്ല….പോടാ.. ”
അവൾ അവനെ തള്ളി നീക്കി പോകാൻ ഒരുങ്ങും മുന്നേ അവൻ പിടിമുറുക്കി… ആമി ശരിക്കും ലോക്‌ഡ്‌ ആയി..

“വ… വരുൺ വിട് …..”

“ആമി പ്ലീസ്… എന്നും ഫോണിലൂടെ അല്ലാതെ നീ ഇതേവരെ എനിക്ക് ഒരു കിസ്സ് തന്നിട്ടില്ല.. നിന്റെ അനുവാദം കൂടാതെ ഞാൻ ഒന്നും ചെയ്തിട്ടുമില്ല.. ബട്ട്‌ ടുഡേ, ഐ നീഡ് ഇറ്റ്… ഒൺലി ഒൺ കിസ്സ്… ”

അവൻ അവളിലേക്ക് മുഖം അടിപ്പിച്ചതും, അവൾ, അവന്റെ മുഖം കൈകൊണ്ടു തടഞ്ഞു പിന്നിലേക്ക് തള്ളി.. പെട്ടന്ന് ആയത് കൊണ്ട് അവൻ അവളോടൊപ്പം പിന്നിലേക്ക് ഒന്ന് വേച്ചുപോയി…. പക്ഷേ പെട്ടന്ന് നേരെ നിന്നു..
വരുണിന് അവളുടെ പ്രവർത്തിയിൽ ദേഷ്യം വന്നു… അവൻ അവളിലെ പിടി അയച്ചു, അവളെ കോപത്തോടെ നോക്കി… എന്നിട്ട് വെട്ടിത്തിരിഞ്ഞു പോകാൻ തുടങ്ങിയതും ആമി ചാടി മുന്നിൽ കയറി നിന്നു…

വരുൺ ദേഷ്യത്തോടെ അവളെ പിടിച്ചു മാറ്റാൻ കൈ ഉയർത്താൻ തുടങ്ങിയതും അവൾ അവനെ ഇറുക്കെ പുണർന്നു, അപ്പോഴേക്കും അവൾ ഒന്ന് ഉയർന്നു അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി… വരുൺ ഒന്ന് തരിച്ചു നിന്നുപോയി… പക്ഷേ പെട്ടന്ന് അവളിലെ പിടിമുറുക്കി അവൻ തന്റെ ചുണ്ടിന്റെ ഇണയിയെ പൊതിഞ്ഞു… ശ്വാസഗതിയുടെ താളം മുറുകി… നിമിഷങ്ങൾക്ക് ശേഷം അധരങ്ങൾ അകന്ന് മാറി.. പക്ഷേ പരസ്പരം അകലാൻ ഇരുവരുടെയും മനസ്സ് വിസമ്മതിച്ചു…

“അയ്യോ വരുൺ… വാ പോകാം… ”

“എവിടെ? ”

“മിഥു…. ഞാൻ അവളെ തിരക്കി വന്നതാ… ”

“അവൾ ഇപ്പൊ വീട്ടിൽ എത്തിക്കാണും…”

“അവൾ പോയോ… പറഞ്ഞില്ലല്ലോ.. ”

“മ്മ് പോയി…..2 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുകയല്ലേ…” ആമി നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിച്ചു അവനെ വീണ്ടും പുണർന്നു…

“ആമി… പോകണ്ടേ നമുക്ക്… ”

“മ്മ്… ഹ്.. വേണ്ട ഇങ്ങനെ നിൽക്കാം … ”

“ഹ്ഹ്… എല്ലാരും തിരക്കില്ലേ.. ”

“അയ്യോ… അച്ഛനും അമ്മയും എന്നെ നോക്കി ഇരിക്കുന്നുണ്ടാവും… വാ വരുൺ വാ…”

അവൾ വരുണിന്റെ കയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി.. അവളുടെ കഴുത്തിൽ പറ്റിചേർന്ന് കിടന്ന, അവൾ ഷാളിനുള്ളിൽ ഒളിപ്പിക്കുന്ന ‘ v ‘ പെന്റന്റ് അവനെടുത്തുപുറത്തിട്ടു…

“എന്താ വരുൺ… ആരേലും കാണും… അമ്മയോ അച്ഛനോ കണ്ടാൽ തീർന്നു… ”

“കാണട്ടെ ഞാൻ ഇപ്പോ ചോദിക്കാൻ പോകുവാ…നിന്നെ എനിക്ക് കെട്ടിച്ചു തരുമോ എന്ന്.. ”

“ഇപ്പോഴോ…? ”

“അതേല്ലോ… ഒരു വർഷം മുൻപ് നീ നിന്റെ പ്രണയം എന്നോട് പറഞ്ഞ ദിവസം ഞാൻ നിനക്ക് ഒരു വാക്ക് തന്നത് ഓർമ്മയുണ്ടോ…ആമിയുടെ മനസ്സിൽ ആ ദിവസം തെളിഞ്ഞു വന്നു… ”

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

“ആമി നീ എങ്ങോട്ടാ രാവിലെ… ”

“അത് ഞാൻ… മിഥുവിന് കുറച്ചു ഷോപ്പിംഗ് ഉണ്ടമ്മേ…..”

“മ്മ്… പോയിട്ട് വേഗം വരണേ മോളെ.. ”

“ആ അമ്മേ… ”

ആമി 9.30 കഴിഞ്ഞപ്പോ തന്നെ പാർക്കിൽ എത്തി… ഇടക്കൊക്കെ വരാറുണ്ടെങ്കിലും ഇന്നെന്തോ അവിടം ഒരു പ്രത്യേക ഭംഗി തോന്നി അവൾക്ക്… പതുക്കെ ചുറ്റി നടന്നു കാഴ്ചകൾ കണ്ടു… രാവിലെയാണ്, പിന്നെ അവധി ദിവസവുമല്ല.. അതുകൊണ്ട് ആളുകൾ കുറവാണ്.. ആകെ കുറച്ചു കമിതാക്കൾ മാത്രം… അവൾ ആരെയും ശ്രദ്ധിക്കാതെ നടന്നു, പിന്നെ പതിയെ ഒരു കായലിന് അഭിമുഖമായി ഇട്ടിരിക്കുന്ന വുഡൻ ബെഞ്ചിൽ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോ വരുൺ അവൽക്കരികിൽ വന്നിരുന്നു… അൽപ്പനേരം ഇരുവരും മൗനമായിരുന്നു…

“എന്താ ഷോപ്പിംഗിനു പോകേണ്ടായിരുന്നോ നിനക്ക്…? ” ശബ്ദത്തിൽ നിറഞ്ഞ ഗൗരവത്തോടെ വരുൺ തിരക്കി.. അവൾ മറുപടി ഒന്നും പറഞ്ഞില്ല.. വരുൺ പതിയെ എണീറ്റ് കായലിന് അരികിലേക്ക് പോയി… പിന്നാലെ ആമിയും…

“ആമി… ”

“മ്മ്… ”

“എന്താ നിന്റെ തീരുമാനം…?”

“അത് വരുൺ എനിക്കൊരൽപ്പം കൂടി സമയം വേണം… ” ആമി അത് പറയുമ്പോഴും അവളുടെ കഴുത്തിലേക്ക് അവന്റെ നോട്ടം നീണ്ടു.. പക്ഷേ ഒരു ഷ്വാൾ ചുറ്റി ഇട്ടിരുന്നത് കൊണ്ട് കഴുത്തു മുഴുവൻ മറഞ്ഞിരുന്നു..

“ആമി ഒരു വർഷം ഞാൻ നിനക്ക് ടൈം തന്നില്ലേ.. എപ്പോഴെങ്കിലും ഞാൻ ഇതേ കുറിച്ച് ചോദിച്ചു പുറകെ വന്നിട്ടുണ്ടോ…പക്ഷേ ഇനിയും പറ്റില്ല… ഏട്ടന്റെ വിവാഹം ഉടനെ ഉണ്ടാവും…ഏട്ടത്തിടെ കസിന്റെ അല്ലൈൻസ് എനിക്ക് വന്നിട്ടുണ്ട് അച്ഛനും അമ്മയും ഇപ്പൊ എനിക്ക് വേണ്ടി അത് പ്രൊസീഡ്‌ ചെയ്യാഡോ… എനിക്ക് ഒരു നോ അവരോട് പറയണമെങ്കിൽ തന്റെ ഒരു യെസ് വേണം ഉടനെ… പറ ആമി ഞാൻ എന്ത് വേണം.. ”

ഒരു നിമിഷം ആമി ഒന്ന് ഞെട്ടിയെങ്കിലും, വരുണിനെ ഒന്ന് വട്ടക്കാൻ തന്നെ അവൾ തീരുമാനിച്ചു…

“എന്താ വരുൺ ഇത്… ഞാൻ പറഞ്ഞില്ലേ, എനിക്ക് ടൈം വേണം…തന്നെ അങ്ങനെ കാണാൻ കഴിയുന്നില്ല… എനിക്ക് വേണ്ടി ഇനിയും കാത്തിരിക്കാൻ കഴിയില്ലെങ്കിൽ തനിക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്…”

“ആമി…” വരുണിന്റെ ശബ്ദം ഉയർന്നു… അവന്റെ മുഖത്ത് ദേഷ്യവും സങ്കടവും നിറഞ്ഞു..

“അവസാനമായി ഞാൻ ചോദിക്കുവാ ആമി ഞാൻ എന്റെ പേരെന്റ്സിനോട് എന്താ പറയേണ്ടത്.. ” വരുൺ ദേഷ്യമടക്കി ചോദിച്ചു… അവന്റെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു…

“ആ പ്രൊപോസൽ പ്രൊസീഡ്‌ ചെയ്യാൻ പറഞ്ഞോളൂ വരുൺ… ” ആമി നിസ്സാരമായി പറഞ്ഞു..

“ഹ്മ്മ്… ഗുഡ് ബൈ… ഗുഡ് ബൈ ഫോർ എവർ… “അത് പറഞ്ഞവൻ തിരികെ നടന്നു

ദേഷ്യവും വിഷമവും കലർന്ന സ്വരത്തിൽ അവന്റെ വാക്കുകൾ കേട്ടതും ആമി ഒരു നിമിഷം തരിച്ചു നിന്നുപോയി… ആ മുഖത്ത്നിന്ന് ആ ശബ്ദത്തിൽ നിന്ന് അവൾ വായിച്ചെടുത്തു, വരുണിന് തന്നോടുള്ള സ്നേഹത്തിന്റെ ആഴവും അത് നഷ്ടമാകുമ്പോൾ ഉള്ള വേദനയും… പിന്നീട് ഒരു നിമിഷം ചിന്തിച്ചു നിൽക്കാതെ അവൾ വരുണിന് പിന്നാലെ ഓടി ചെന്ന് അവന് മുന്നിൽ കയറിനിന്നു…ആ കണ്ണുകൾ വല്ലാതെ കലങ്ങിയിരുന്നു… എന്താ എന്ന അർത്ഥത്തിൽ അവൻ മുഖം ഉയർത്തി ചോദിച്ചതും, അവൾ കഴുത്തിലെ ഷ്വാൾ മാറ്റി… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

അവളുടെ കഴുത്തിൽ പറ്റി ചേർന്ന് കിടക്കുന്ന അവൻ സമ്മാനിച്ച പെന്റന്റ് കണ്ട് വരുണിന്റെ മനസ്സ് നിറഞ്ഞു….

‘ ഓഹോ അപ്പൊ ആമി മോള് എന്നെ വട്ട് പിടിപ്പിക്കാൻ പറഞ്ഞതാ അല്ലെ…? ശരിയാക്കിത്തരാം.. ‘അത് മനസ്സിൽ ഓർത്ത് അവൻ മുഖത്ത് ദേഷ്യം വരുത്തി അവളെ മറികടന്നു പോകാൻ തുടങ്ങി…

“വരുൺ… ഇതിൽ കൂടുതൽ നിനക്ക് ഇനി എന്താ വേണ്ടത്, ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു എന്ന് തെളിയിക്കാൻ… ”

“I love u varun…I love u…”

അപ്പോഴേക്കും അവന്റെ കൈകൾ അവളെ ചുറ്റിപ്പിടിച്ചിരുന്നു…

“ഇത് നിന്റെ നാവിൽ നിന്ന് കേൾക്കാൻ കുറച്ചു ജാഡ ഇട്ടതല്ലേ… എന്നാലും ഇത്രയും കാലം എന്നെ പുറകെ നടത്തിച്ചില്ലേ.. ഇനി ഇതിനൊക്കെ ഞാൻ പകരം വീട്ടും…”

“ശരിക്കും എനിക്ക് നിന്റെ ഇഷ്ടത്തിലെ ആത്മാർത്ഥത നീ എന്നെ പ്രൊപ്പോസ് ചെയ്ത ദിവസം തന്നെ മനസ്സിലായി… പക്ഷേ എനിക്കും നിന്നോട് അതേ ഇഷ്ടം തോന്നാൻ വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്….പിന്നെ അൽപ്പം കുറുമ്പും ഉണ്ടെന്ന് കൂട്ടിക്കോ… പക്ഷേ ഇപ്പൊ എനിക്ക് അറിയാം, ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്…” വരുണിനോട് ചേർന്ന് നിന്നവൾ പറഞ്ഞു

“വരുൺ ഇന്ന് ഞാൻ ഈ ചെയിൻ ഊരി വെക്കും കേട്ടോ..അമ്മ കണ്ടാൽ ശരിയാവില്ല.. ”

“ശരി ഇന്ന് ഊരി വെച്ചോ… പക്ഷേ നിന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യുന്ന ദിവസം, കോൺവൊക്കേഷൻ ഡേയിൽ നീ ഇത് ഇടണം… അന്ന് ഞാൻ നിന്റെ അച്ഛനോട് സംസാരിക്കും…. ഈ അഭിരാമി അശോക് എന്ന ആമിയെ എന്റെ പെണ്ണായി തന്നേക്കാവൊ എന്ന്… ”

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

“ഇപ്പൊ ഓർമ വന്നല്ലോ എന്റെ ആമിമോൾക്ക്‌…..നീ എനിക്ക് വാക്ക് തന്നപോലെ ഈ ചെയിൻ ഇട്ടു വന്നു… ഇനി ഞാൻ നിനക്ക് വാക്ക് തന്നപോലെ നിന്റെ അച്ഛനോട് ചോദിക്കാൻ പോകുവാ… വാ.. ”

“അയ്യോ വേണ്ട വരുൺ… ഇപ്പൊ വേണ്ട… പിന്നെ മതി… ”

“മ്മ് ഹ്…ഇപ്പൊ, നീ വാ.. ”

വരുൺ അവളെ പിടിച്ചു വലിച്ചു നേരെ അശോകിന് അരികിൽ എത്തി….അവളുടെ കൈകളിൽ അവൻ മുറുക്കി പിടിച്ചിരുന്നു… അശോക് അവരെ കണ്ട് അവർക്ക് അടുത്തേക്ക് വന്നു… അയാൾ ആ കൈകൾ വേർപ്പെടുത്തി… ആമിക്ക് വിഷമം തോന്നി… വരുണും ഒരുനിമിഷം അമ്പരന്നു…

“ഈ കയ്യിലേക്ക് ഞാൻ പിടിച്ചു തരും… അത് വരെ രണ്ടാളും വെയിറ്റ് ചെയ്തേ പറ്റു… കേട്ടോടാ മരുമോനെ… ”

അശോക് വരുണിനെ ചേർത്ത് പിടിച്ചു പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിയോടെ അവർക്ക് അടുത്തേക്ക് ചെന്നു… ആമിക്ക് മാത്രം ഒന്നും മനസ്സിലായില്ല…

“മോളെ ആമി, വരുൺ നിന്റെ റിസൾട്ട്‌ വന്ന ദിവസം തന്നെ എന്നെ വന്നു കണ്ടിരുന്നു… നിന്നെ പെണ്ണ് ചോദിക്കാൻ… പിന്നെ ഞങ്ങൾ വീട്ടുകാർ തമ്മിൽ പറഞ്ഞു ഉറപ്പിച്ചു…നിശ്ചയം നടത്താൻ ഇനി ഒരു നല്ല മുഹൂർത്തം കൂടി കുറിച്ചാൽ മതി… നിന്നോട് ഒന്നും പറയണ്ട ഒരു സർപ്രൈസ് ആവട്ടെ എന്ന് വരുൺ തന്നെയാ പറഞ്ഞത്… ” അശോക് അവളെ ചേർത്ത് നിർത്തി പറഞ്ഞു..

അവൾ മുഖത്ത് പരിഭവം നിറച്ചു വരുണിനെ നോക്കിയതും അവൻ ഒന്ന് കണ്ണ് ചിമ്മി… പിന്നെ എല്ലാവരും ചേർന്ന് ആ സന്തോഷം പങ്കിട്ടു…

📌📌📌📌📌📌📌📌📌📌📌📌📌📌📌

“അഭിയേട്ടാ ഇതെങ്ങോട്ടാ പോകുന്നെ… ”

“നന്ദനത്തിലേക്ക്… എന്താ മിഥു നിനക്ക് ഈ സന്തോഷം അച്ഛനോട് പറയണ്ടേ… ” അവൾ മൂകമായി പുറത്തേക്ക് നോക്കി ഇരുന്നു..

“ഈ സന്തോഷം ശ്രീയേട്ടനൊപ്പം ചെന്ന് പറയണം എന്നായിരുന്നു ആഗ്രഹം… ” അവൾ വേദനയോടെ ഓർത്തു…

നന്ദനത്തിൽ എത്തിയതും അവൾ ഡോർ തുറന്ന് ഇറങ്ങി…

“മിഥു, ബാക്ക് സീറ്റിൽ നിന്റെ മൊമെന്റോ ഉണ്ട്… അതും എടുത്തോ… ”

അവൾ ഒന്ന് ചിന്തിച്ചു നിന്നിട്ട് ഡോർ തുറന്ന് അത് എടുത്തു…

“നീ പോയിട്ട് വാ…”

“മ്മ്… ”

അവൾ മുന്നോട്ട് നടന്നു… ഇടക്ക് കാർ കടന്ന് പോകുന്ന ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി…

“അഭിയേട്ടൻ എന്താ ഒരു വാക്ക് പോലും പറയാതെ പോയത്… ആ എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും… ”

അവൾ വീണ്ടും നടന്നു നന്ദന്റെ കുഴിമാടത്തിന് അരികിൽ എത്തിയതും ശ്രീ അവിടെ നിൽക്കുന്നു… സന്തോഷമോ സങ്കടമോ പരിഭവമോ അങ്ങനെ എന്തൊക്കെയോ വികാരങ്ങൾ മിഥുവിനെ വന്നു മൂടി…

“ശ്രീയേട്ടാ…” അവൾ വിതുമ്പലോടെ വിളിച്ചു..
ശ്രീ തിരിഞ്ഞുനോക്കി… ആ മുഖത്ത് ഇപ്പോഴും ഗൗരവമാണ്…

“വാ…” അവൾക്ക് അരികിലേക്ക് ചെന്ന് ആർദ്രമായി വിളിച്ചു കൊണ്ട് ശ്രീ തന്റെ കൈകൾ അവളുടെ കരങ്ങളോട് ചേർത്തു… മിഥു കണ്ണിമ ചിമ്മാതെ ശ്രീയെ നോക്കി അവനൊപ്പം നടന്നു… ഇരുവരും കുഴിമാടത്തിന് അരികിൽ ചെന്ന് നിന്നു..

“അച്ഛാ… അച്ഛന്റെ ഈ മകളിലൂടെ നേടി എടുക്കാൻ ആഗ്രഹിച്ചതൊന്നും നഷ്ടപ്പെട്ടിട്ടില്ല… അച്ഛന്റെ സ്വപ്‌നങ്ങൾ എല്ലാം നിറവേറ്റി വന്നു നിൽക്കുകയാണ് ഇവൾ…അച്ഛനെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന ഈ മകൾ എന്റെയും ജീവനാണ്… 2 വർഷം പോയിട്ട് 2 നിമിഷം പോലും ഇവളെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞതാ.. പക്ഷേ എന്റെ ഭാവിക്ക്, എന്റെ നന്മക്ക് വേണ്ടി മനസ്സിൽ എന്നോടുള്ള ഉള്ള ഇഷ്ടം എല്ലാം ഒളിപ്പിച്ചു വെച്ചിട്ട്, സ്വയം ഒരു സ്വാർത്ഥ ആയി എന്റെ മുന്നിൽ മാറി…ഇനി എങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക് അച്ഛാ, എനിക്ക് ഇവളെക്കാൾ വലിയ സ്വപ്‌നങ്ങൾ ഒന്നുമില്ലെന്ന്… വിട്ട് പിരിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന്… എന്നോട് ഉള്ള ഇഷ്ടം ഇങ്ങനെ ഉള്ളിൽ ഒതുക്കാതെ തിരിച്ചു എനിക്ക് തന്നേക്കാൻ പറ അച്ഛാ…. ”
പറഞ്ഞു തീരുമ്പോഴേക്കും ശ്രീയുടെ കണ്ണുകൾ നിറഞ്ഞു… ഒരു തേങ്ങലോടെ മിഥുവിന്റെ കൈകൾ അവനെ പൊതിഞ്ഞു… ആ നെഞ്ചിൽ മുഖം ചേർത്ത് അവൾ ഒരുപാട് കരഞ്ഞു… അവന്റെ കൈകൾ അവളെ, നെറുകയിൽ തലോടി ആശ്വാസിപ്പിച്ചുകൊണ്ടിരുന്നു…

“അച്ഛാ… എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷമുള്ള സമ്മാനം കിട്ടിയ ദിവസമാണ് ഇന്ന്… ഒന്ന്, അച്ഛൻ ആഗ്രഹിച്ച പോലെ ഞാൻ യൂണിവേഴ്സിറ്റി ടോപ്പർ ആയി… പിന്നെ, എന്റെ ശ്രീയേട്ടൻ… എനിക്ക് കിട്ടിയ നിധി.. പിരിഞ്ഞു നിന്ന ഓരോ നിമിഷവും വേദനിച്ചു, ഇനി ഈ സ്നേഹം തിരിച്ചു കിട്ടുമോ എന്ന് വരെ പേടിച്ചു.. പക്ഷേ എന്നോടുള്ള ഈ സ്നേഹത്തിന് ഒരു തരി പോലും കുറവ് വരാതെ എനിക്ക് ഇന്ന് തിരിച്ചുകിട്ടി.. ഇനി എങ്ങും വിടില്ല ഞാൻ… ഈ തരുന്ന സ്നേഹത്തിന്റെ നൂറു ഇരട്ടി ഞാൻ തിരിച്ചുകൊടുത്തോളാം… ”
മിഥു അവന്റെ നെഞ്ചിൽ ചാരി നിന്ന് അച്ഛനോട് എന്ന പോലെ പറഞ്ഞു…

‘”അല്ലെങ്കിലും നീ ഇനി പറഞ്ഞു വിട്ടാലും ഞാൻ പോകില്ല… നിന്നെയും വിടില്ല… ”
അവളെ ഒന്നൂടെ ചേർത്ത് നിർത്തി കുസൃതി ചിരിയോടെ ശ്രീ പറഞ്ഞു…

“ഓ ചിരിക്കാൻ അറിയാം അല്ലെ… ആ സ്റ്റേജിൽ വെച്ച് എന്തായിരുന്നു ഗൗരവം… എന്നെ ഒന്ന് നോക്കിയപോലും ഇല്ല… “അവന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ടവൾ പറഞ്ഞു..

“ആഹ് .. വേദനിക്കുന്നു പെണ്ണെ… ഞാൻ നോക്കിയില്ലെന്ന് ആര് പറഞ്ഞു… നീ കാണാതെ എന്റെ കണ്ണുകൾ നിന്റെ പിന്നാലെ ഉണ്ടായിരുന്നു… ”

“പിന്നെ മൈൻഡ് ചെയ്യുന്നില്ല എന്ന് കാണിച്ചത് ഒരു ശിക്ഷയാണ്…. അവളുടെ ഒടുക്കത്തെ ഒരു ഐഡിയ… ആമിയെ വെച്ച് മോള് അന്ന് എന്നെ പറഞ്ഞയക്കാൻ ഡ്രാമ കളിച്ചാൽ ഞാൻ അറിയില്ലെന്ന് വിചാരിച്ചോ… സത്യത്തിൽ എന്നേക്കാൾ നീ നിന്റെ സ്വപ്‌നങ്ങൾക്ക് വില നൽകുന്നു എന്ന് ഓർത്ത് എനിക്ക് സങ്കടം ഒന്നും തോന്നിയില്ല മിഥു… മറിച്ചു ആ സ്വപ്‌നങ്ങൾക്ക് ഒരു തടസ്സമായി നീ എന്നെ കാണുന്നു എന്ന് പറയുന്ന കേട്ടപ്പോൾ ഞാൻ തകർന്ന് പോയി… അതാ അത് കേട്ടപ്പോ തന്നെ പോകാൻ തീരുമാനം എടുത്തത്… പക്ഷേ നമ്മൾ തമ്മിലുള്ള പിണക്കം കണ്ട് ആമി എന്നോട് വിവാഹത്തിന്റെ തലേന്ന് എല്ലാം പറഞ്ഞു… നീ മനഃപൂർവം അങ്ങനെ എന്നെ കേൾപ്പിക്കാൻ പറഞ്ഞതാണെന്നും, ഞാൻ പോയില്ലെങ്കിൽ നാളെ അത് നിന്നെ ഒരു കുറ്റബോധം പോലെ വേട്ടയാടും എന്നും….ശരിക്കും അപ്പോൾ ഒരുപാട് വിഷമം തോന്നി മോളെ, നിനക്ക് വേണ്ടിയാണ് ഞാൻ പോയത്… ഓരോ നിമിഷവും നിന്നെ കാണാനുള്ള ദിവസങ്ങൾ എണ്ണിയാ ഞാൻ കഴിഞ്ഞത്… ദേഷ്യം കൊണ്ടല്ല മിണ്ടാതെ ഇരുന്നത്… ഒന്ന് മിണ്ടിയാൽ ഞാൻ കോഴ്സ് ഒന്നും പൂർത്തിയാക്കാൻ നിൽക്കാതെ തിരിച്ചു വന്നുപോകും… പിന്നെ നിന്നെ വിട്ട് ഒരിക്കലും ഞാൻ പോയെന്ന് വരില്ല… എന്നിട്ടും ഒട്ടും നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോ, ഞാൻ വന്നിരുന്നു നിന്നെ കാണാൻ… രണ്ട് തവണ…”

“എപ്പോ… “മിഥു അത്ഭുതത്തോടെ ചോദിച്ചു…

“ഹ്ഹ്… നമ്മുടെ വിവാഹ വാർഷികത്തിന്…..പിന്നെ നിന്റെ പിറന്നാളിനും… ദൂരെ നിന്ന് നിന്നെ കണ്ടു ഞാൻ തിരികെ പോയി… ” അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർതിളക്കം തുളുമ്പി….കുറച്ചു കഴിഞ്ഞു ഇരുവരും ശ്രീനിലയത്തിലേക്ക് പോയി….

“രണ്ടാളും ഒന്ന് ക്ഷേത്രത്തിൽ പോയി വാ കേട്ടോ… ” വന്നപ്പോഴേ ലത പറഞ്ഞു…

“ശരി അമ്മേ… ”

ശ്രീയെ തിരികെ കിട്ടിയതോടെ മിഥുവിന്റെ മുഖത്ത് വന്ന പ്രസരിപ്പ് എല്ലാവരിലും സന്തോഷം നൽകി… മുറിയിൽ എത്തിയതും ശ്രീ നേരെ ഫ്രഷ് ആവാൻ കയറി…

മിഥു പതിയെ ബാൽക്കണിയിലേക്ക് നടന്നു… കുറച്ചു കഴിഞ്ഞു പിന്നിൽ ഒരു നനുത്ത നിശ്വാസം തട്ടിയപ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്… ശ്രീയുടെ കൈകൾ പിന്നിൽ നിന്ന് മിഥുവിനെ പൊതിഞ്ഞു….അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിൽ മെല്ലെ പതിഞ്ഞപ്പോൾ അവൾ ഒന്ന് പിടഞ്ഞു കൊണ്ട് തിരിഞ്ഞു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി… ആ മുഖം കൈകളിൽ കോരി എടുത്ത് ചുംബങ്ങളാൽ ശ്രീ പൊതിഞ്ഞു… പതിയെ അവളുടെ താടി വിരൽ തുമ്പാൽ പിടിച്ചുയർത്തി അവൻ അവളുടെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു… ആ ചുണ്ടുകളിലേക്ക് വീണ്ടും ആഴ്ന്ന് ഇറങ്ങാൻ തുനിയവെ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് ഇരുവരും പിടഞ്ഞു മാറി…

“ഒരു അവിവാഹിതയായ പെൺകുട്ടി ഇവിടെ ഉണ്ടെന്നുള്ള ബോധം വേണം… ”
ശ്രീക്കുട്ടി ചിരിയോടെ പറഞ്ഞു..

“ഓഹോ, വന്നോളും കട്ടുറുമ്പ്… ”

“പിന്നെ ഡോർ മലർക്കേ തുറന്ന് ഇട്ടിട്ട് ആണോ റൊമാൻസ് കളിക്കുന്നെ.. നിങ്ങൾക്ക് ഇത് ഒന്ന് ലോക്ക് ചെയ്തൂടെ…”

“രണ്ടാളോടും അമ്മ വേഗം റെഡി ആയി ക്ഷേത്രത്തിൽ പോകാൻ പറഞ്ഞു.. ഇന്ന് ആയിരത്തിരി ആണത്രേ… നിങ്ങൾ ഒന്നിച്ചു തിരി തെളിയിക്കണം… ”

“മ്മ്… ശരി…”

“അതേ ഈ ഡോർ അങ്ങ് അടച്ചേക്ക് കേട്ടോ… ഹ്ഹ്… ”

“ഡി… ” ശ്രീ അടിക്കാനായി ചെന്നതും ശ്രീക്കുട്ടി ഓടി.. മിഥുവിന് ആകെ ചിരി വന്നു… അവൻ പോയി ഡോർ ലോക്ക് ചെയ്തു തിരികെ വന്നതും അവൾ ഓടി ബാത്‌റൂമിൽ കയറി…

“നിന്നെ ഇന്ന് രാത്രി എന്റെ കയ്യിൽ കിട്ടും മോളെ… ” അവൻ വിളിച്ചു പറഞ്ഞു..അത് കേട്ട് മിഥുവിന്റെ ഇരുകവിളിലും ചുവപ്പ് രാശി വിരിഞ്ഞു…

മിഥു തിരികെ ഇറങ്ങുമ്പോൾ ബെഡിൽ ഒരു റോയൽ ബ്ലു കരയുള്ള സെറ്റ് സാരിയും അതിന് ചേർന്ന ബ്ലൗസും… മ്യുറൽ പെയിന്റിംഗ് ചെയ്ത ഭംഗിയുള്ള ടിഷ്യു സാരി അവൾക്ക് ഒരുപാട് ഇഷ്ടമായി… ശ്രീയുടെ ഗിഫ്റ്റാണെന്ന് അവൾക്ക് മനസ്സിലായി…

അവനും റോയൽ ബ്ലു കളറിൽ ഉള്ള മ്യുറൽ പെയിന്റിംഗ് ചെയ്ത ജുബ്ബയും അതേ നിറത്തിലുള്ള കര മുണ്ടുമായിരുന്നു വേഷം..
അവൻ നേരുത്തേ റെഡിയായി താഴെ ചെന്ന് കാര്യമായി ഫോൺ ചെയ്യുകയായിന്നു…

“ഡാ… പ്രണവേ… എല്ലാം ഓക്കേയല്ലേ… ”

“ആ ടാ… നിങ്ങൾ ഇങ്ങ് വന്നാ മതി… എല്ലാം സെറ്റ് ആണ്… ”

“ഡേയ്, നീ ഓവർ ആക്കി ചളമാക്കിയോ…”

“ഇല്ലടാ പുല്ലേ… നീ നാളെ വന്ന് എന്നെ കെട്ടിപിടിച്ചു ഉമ്മ തരും… ”

“അയ്യേ…”

“ഹ്ഹ്… പിന്നെ ഡാ അളിയാ, നീ എന്റെ പെങ്ങളുടെ പൊടി എങ്കിലും ബാക്കി വെക്കുമോ… രണ്ടു വർഷം പട്ടിണി കിടന്നവന്റെ ആക്രാന്തം കാണിക്കരുത്…”

” പ്ഫാ…ക്ഷേത്രത്തിൽ പോകാൻ നില്ക്കാ അല്ലേൽ ഞാൻ വല്ലോ പറഞ്ഞേനെ…. ”

“ഹ്ഹ്…. ശരി അളിയാ… ” പ്രണവ് പറഞ്ഞു…

“ശരി… പിന്നെ വിളിക്കാടാ… ”

കാൾ കട്ട്‌ ചെയ്തു തിരിഞ്ഞതും, മിഥു ഇറങ്ങി വന്നു… ശ്രീ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു…

“ശ്രീയേട്ടാ… ഇങ്ങനെ നോക്കല്ലേ… ”

“എന്തേ, ഞാൻ എന്റെ പെണ്ണിനെ ഇനിയും നോക്കും…” അത് പറഞ്ഞു അവളെ ചേർത്ത് പിടിക്കാൻ തുടങ്ങിയതും വീണ്ടും ശ്രീക്കുട്ടി..

“ഏട്ടാ… നിങ്ങളെ കൊണ്ട് തോറ്റല്ലോ..”

“പോടീ കുട്ടിപ്പിശാശേ… ഒന്നിനും സമ്മതിക്കില്ല… നിന്നെ ഞാൻ പ്രാകിയാൽ പാവം എന്റെ അഭി അതൊക്കെ സഹിക്കേണ്ടി വരും അതുകൊണ്ട് വിടുന്നു… ” അവന്റെ പറച്ചിൽ കേട്ട് ശ്രീക്കുട്ടിക്കും മിഥുവിനും ചിരി വന്നു…

ഇരുവരും യാത്ര പറഞ്ഞു ക്ഷേത്രത്തിലേക്ക് പോയി… ക്ഷേത്രത്തിലെ ഓരോ ദീപങ്ങളും അവരൊന്നിച്ചു തെളിയിച്ചു… നിറദീപങ്ങൾക്ക് ഇടയിൽ അവളുടെ ചിത്രം അവൻ തന്റെ ഇൻസ്റ്റന്റ് ക്യാമറയിൽ പകർത്തി… പണ്ട് ഇതുപോലെ ഒരു ആയിരത്തിരി നാളിൽ നടന്ന കാര്യങ്ങൾ ഇരുവരുടെയും മനസ്സിൽ തെളിഞ്ഞു…

അന്ന് എന്ത് ദേഷ്യമായിരുന്നു ഈ പെണ്ണിന്…

“ശ്രീയേട്ടനോ… ആരോ ഒരുത്തൻ എന്റെ കയ്യിൽ പിടിച്ചതിനു അവനെ ഇടിച്ചു ഇഞ്ചി ചതക്കും പോലെ ചതച്ചില്ലേ… എന്നിട്ട് അതിന്റെ കലിപ്പ് എന്റെ കയ്യിലും തീർത്തു… ”

ശ്രീയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…

തിരികെയുള്ള യാത്രയിൽ ശ്രീയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തത്തിക്കളിച്ചു… മിഥു സ്റ്റീരിയോയിലെ പാട്ടിൽ മുഴുകി ഇരുന്നു… വണ്ടി കായലിന്റെ അരികിൽ നിർത്തി ശ്രീ അവളോട്‌ ഇറങ്ങാൻ പറഞ്ഞു…

കാർ ലോക്ക് ചെയ്തു അവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. കുറച്ചു ചെന്നതും അവർ ഒരു സ്പീഡ്ബോട്ട് കണ്ടു…

അവൻ ആദ്യം അതിൽ കയറി മിഥുവിന് നേരെ കൈ നീട്ടി… അവൾ അതിശയത്തോടെ ആ കയ്യിൽ പിടിച്ചു…അവൻ അത് സ്റ്റാർട്ട്‌ ചെയ്തു… കായൽ ഓളങ്ങളെ കീറിമുറിച്ചു ആ സ്പീഡ് ബോട്ട് മുന്നോട്ട് നീങ്ങി…

“എങ്ങോട്ടാ ശ്രീയേട്ടാ… ”

“ഒരു ടെൻ മിനിറ്റ്സ്‌… മോള് കണ്ട് തന്നെ അറിഞ്ഞോ… പറഞ്ഞു രസം കളയുന്നില്ല… ”

പിന്നെ അവളും ഒന്നും ചോദിച്ചില്ല… സ്പീഡ് ബോട്ട് ചെന്ന് നിന്നത് ഒരു കുഞ്ഞു ദ്വീപിന് അരികിൽ ആയിരുന്നു…. ഒരു ചെറിയ വഴിയിലൂടെ അവർ കൈകോർത്തു നടന്നു… ആ നടത്തം അവസാനിച്ചത് ഒരു വുഡ് ഹൌസിൽ ആയിരുന്നു… ചെറിയ ചിരാതുകൾകൊണ്ട് അതിന്റെ കൈവരികൾ അലങ്കരിച്ചിരുന്നു… ശ്രീ അവളുടെ കൈ പിടിച്ചു അകത്തേക്ക് കയറി… പുറമെ പഴമ നിറഞ്ഞ സൗന്ദര്യം എങ്കിൽ അകമേ നേരെ മറിച്ചായിരുന്നു….ആധുനികത നിറയുന്ന അലങ്കാര വിളക്കുകളും ഒരുക്കങ്ങളും… റെഡ് ആൻഡ് വൈറ്റ് തീമിൽ ഫുൾ അറേഞ്ച്മെൻറ്സ്‌… ബലൂൺസ്‌, ക്യാൻഡീൽസ് ചെറിയ ലാന്റേൺ പോലുള്ള ലൈറ്റ്സ്‌… ഒരു കുഞ്ഞു ലിവിങ് ഏരിയയും പിന്നെ രണ്ടു മുറികളുമുള്ള ഒരു കുഞ്ഞ് വീട്… അടച്ചിട്ടിരുന്ന ഒരു മുറിയുടെ വാതിൽ മെല്ലെ അവൾ തുറന്നു… ഒരു ചെറിയ കിച്ചൻ.. അതിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറന്നാൽ കായൽ കാണാം… അവൾ അത് തുറന്നു കിച്ചണിനോട്‌ ചേർന്നുള്ള കൈവരിയിൽ പിടിച്ചു കായലിലേക്ക് നോക്കി നിന്നു…പിന്നിൽ ശ്രീയുടെ കാൽപ്പെരുമാറ്റം കേട്ടിട്ടും അവൾ അനങ്ങിയില്ല.. അവൻ അവളെ ഇരുകൈകളാൽ പൊതിഞ്ഞു…

“സർപ്രൈസ് ഇഷ്ടായോ എന്റെ മിഥുക്കുട്ടന്.. ”

“മ്മ് ഒരുപാട് … ഇതാരുടെയാ ശ്രീയേട്ടാ? ”

“ഇതോ.. ഇത് നമ്മുടെയാ… ഞാൻ വാങ്ങി.. നമ്മുടേത് മാത്രം ആയുള്ള നിമിഷങ്ങൾ ആസ്വദിക്കാൻ നമുക്ക് മാത്രമായി ഒരിടം…”
അവൾ അവനെ ഇറുക്കെ പുണർന്നു…

“ശ്രീയേട്ടാ… ടീച്ചിങ് ഏട്ടന്റെ സ്വപ്നമല്ലേ…”

“അതേ.. ”

“അപ്പൊ ഈ ചെയർമാൻ സ്ഥാനവും ബിസിനസ്‌ എല്ലാം ഒരു തടസ്സമാവില്ലേ അതിന്…”

“മിഥു, ടീച്ചിങ് എന്റെ ഡ്രീം തന്നെയാണ്.. പക്ഷേ അച്ഛനും കുറച്ചു ഡ്രീംസ്‌ ഉണ്ട്… ഈ ബിസിനസ്‌ ഗ്രൂപ്പ്‌ ഇവിടെ വരെ എത്തിച്ചിട്ട് അതിന് നാഥൻ ഇല്ലാതെ ആയി പോകരുത്… പക്ഷേ ഇപ്പോഴേ ഞാൻ എല്ലാം തോളിൽ ഏറ്റണ്ട… മുത്തശ്ശന്റെ പേരിലുള്ള ആ കോളേജ് ഞാൻ തന്നെ വേണം ഇനി നയിക്കാൻ എന്ന് അച്ഛന് നിർബന്ധം… അതിൽ എനിക്കും താല്പര്യമേ ഉള്ളു… ഒപ്പം എന്റെ ടീച്ചിങ്ങും എനിക്ക് അവിടെ തുടരാം… അച്ഛന് ഈ ബിസിനസ്‌ ഒക്കെ എന്ന് മടുക്കുന്നോ അന്ന് മാത്രം ഞാൻ എല്ലാം ഏറ്റെടുക്കും… അത് വരെ കൂടെ നിന്ന് സഹായിക്കും… അധികാരങ്ങൾ ഒന്നും ഏറ്റെടുക്കാതെ ഞാൻ ഉണ്ടാകും എന്ന് വാക്ക് കൊടുത്തിട്ടുണ്ട്… പിന്നെ പാരമ്പര്യസ്വത്തിന്റെ തലപ്പത്തു ഒരു അധ്വാനവും കൂടാതെ കേറി ഇരിക്കാൻ ശ്രീറാമിനെ കിട്ടില്ല… എന്റേതായ കോണ്ട്രിബൂഷൻസ് നൽകി ശ്രീനിലയം ഗ്രൂപ്പിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണം… എന്നിട്ട് മതി സ്ഥാനങ്ങൾ… ”

“ശ്രീയേട്ടാ… സ്നേഹവും ബഹുമാനവുമായിരുന്നു ഇതുവരെ… ഇപ്പോ ആരാധന തോന്നുന്നു…അഭിമാനം തോന്നുന്നു… റിയലി പ്രൗഡ് ഓഫ് യു ശ്രീയേട്ടാ … ” അവന്റെ ഇരുകവിളിലും കൈ ചേർത്ത് അവൾ പറഞ്ഞു…

“മിഥു, എനിക്കും നിന്നോടും ഇതെല്ലാം ഉണ്ട്…പ്രത്യേകിച്ച് ഇന്ന്.. അച്ഛന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റിയ ഈ മിടുക്കിയായ മകളോട് ആരാധന തോന്നി… നിന്റെ കൈകളിൽ ആ മൊമെന്റോ നൽകുമ്പോൾ അഭിമാനം തോന്നി… പക്ഷേ എല്ലാ വികാരങ്ങൾക്കും അപ്പുറം ഒന്ന് മാത്രമായി അത് അവസാനിക്കും… പ്രണയം ”
അത് അവളുടെ കാതോരം ചേർന്ന് പറഞ്ഞതും അവന്റെ കണ്ണുകളിലെ തിളക്കത്തിൽ അവളുടെ മുഖം വിടർന്നു… ഹൃദയം വല്ലാതെ മിടിച്ചു…

“മ്മ്, വാ… “ശ്രീ വിളിച്ചു…

അവർ അകത്തു കയറി പിന്നിലെ വാതിൽ അടച്ചു… പെട്ടന്ന് ശ്രീ അവളെ ഇരു കൈകളാലും കോരിയെടുത്തു…ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തു, പിന്നെ അതിന്റെ ആഴങ്ങളിൽ ചെന്ന് തറഞ്ഞു നിന്നു…മറ്റൊരു മുറിയുടെ തുറന്നു കിടന്ന വാതിലിലൂടെ അവൻ അവളെയും കൈകളിൽ കോരി എടുത്ത് കയറി ചെന്നു… ഒരു നിമിഷം അവൻ നിന്നപ്പോൾ അവൾ ചുറ്റും നോക്കി…

റെഡ് ആൻഡ് വൈറ്റ് ബലൂൺസ്‌, റോസെസ്… കട്ടിലിൽ ഹാർട്ട്‌ ഷേപ്പിൽ റെഡ് റോസ് പെറ്റൽസ്… നിറഞ്ഞ പ്രകാരം പരത്തുന്ന ലാന്റേൺസ്… അതിശയവും പ്രണയവും നിറഞ്ഞ മിഴികളോടെ അവൾ ശ്രീയെ നോക്കി… അവൻ മെല്ലെ അവളെ ബെഡിലേക്ക് കിടത്തി, ആ വിളക്കുകൾ ഓരോന്നായി അണച്ചു… മുറിയിലെ അരണ്ട വെളിച്ചത്തിൽ ശ്രീ ബെഡിൽ അവൾക്ക് അരികിലേക്ക് ചാഞ്ഞു… ആ മുഖം കൈകളാൽ തഴുകി അവൻ പ്രണയചുംബനങ്ങൾ കൊണ്ട് മൂടി… ഒടുവിൽ അധരങ്ങൾ തമ്മിൽ കോർത്തു… അവളുടെ കൈ വിരലുകൾ അവന്റെ ശരീരത്തെയും പുൽകി…

“മിഥു…. അനുവാദങ്ങൾക്ക് കാത്ത് നിൽക്കാതെ ഞാൻ നിന്നെ സ്വന്തമാക്കാൻ പോകുന്നു… ”

അവളുടെ കാതോരം ശ്രീ മന്ത്രിച്ചതും അവൾ നാണത്തോടെ കണ്ണുകൾ അടച്ചു അവനെ കൈകൾകൊണ്ട് ചുറ്റി വരിഞ്ഞു…..കിടക്കയിലെ പൂവിതളുകൾ ആ ആലിംഗനത്തിന്റെ ചൂടിൽ ഞെഞ്ഞമർന്നു … പ്രണയം മറ്റ് പല വികാരങ്ങൾക്കും വഴിമാറുമ്പോൾ, പുറത്തെ നിറദീപങ്ങൾ കൂടുതൽ തെളിമയോടെ പ്രകാശം ചൊരിഞ്ഞു….ഒടുവിൽ മിഥു എല്ലാ അർത്ഥത്തിലും ശ്രീക്ക് സ്വന്തമായി…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം ശ്രീനിലയം ഗ്രൂപ്പ്‌ എംഡിയാണിന്ന് ശ്രീ …. അവനൊപ്പം ബിസിനെസ്സിലും ലൈഫിലും പാർട്ണർ ആയി മിഥുവും കൂടെയുണ്ട്…. ഒപ്പം ഇരട്ടകുട്ടികളുടെ അമ്മയായി നമ്മുടെ മിഥു…
അധ്വിക് ശ്രീറാമും, അധ്രിജ ശ്രീറാമും !!!

അഭി ഇപ്പൊൾ സിറ്റി പോലീസ് കമ്മിഷണറാണ്…ശ്രീപ്പി കോളേജ് അധ്യാപികയും… അവരുടെ പൊന്നോമനക്ക് ആരോഹി എന്ന് പേരിട്ടു… !!!

പിന്നെ നമ്മുടെ വരുണും ആമിയും വിവാഹം കഴിഞ്ഞു യു എസ്സിലേക്ക് പറന്നു…. അവർക്കും ഒരു മകൾ, സാൻവിക…!!!

അങ്ങനെ ശ്രീയുടെ സ്നേഹമയിയായ പ്രണയിനിയായി, ഹൃദയസഖിയായ ഭാര്യയായി മിഥുമാറി… ഇനി അവർ ജീവിക്കട്ടെ അല്ലെ…

അവസാനിച്ചു….

*****************ശുഭം *****************