രചന – അർച്ചന
അതിനു ഒന്ന് ഇളിച്ചു കൊടുത്തു നേരെ റൂമിൽ പോയി ബെഡിൽ ലാൻഡ് ആയി…. ഇന്നലെ ട്രെയിനിൽ നിന്ന് മര്യാദക്ക് ഉറങ്ങാൻ പറ്റാത്തതിനാൽ കിടക്ക കണ്ടപ്പോൾ തന്നെ എന്റെ ബോധം പോയി……********** ഉറക്കം ഉണർന്നപ്പോൾ വൈകുന്നേരം ആയിരുന്നു… രാവിലെ ഒന്നും കഴിക്കാത്തതിനാൽ തന്നെ വയറ്റിൽ നിന്നും കോഴി കൂവാൻ തുടങ്ങി…. അതുകൊണ്ട് തന്നെ വേഗം താഴേക്കു വിട്ടു….. അപ്പോൾ കിലുക്കത്തിൽ രേവതി പറഞ്ഞപോലെ പൊരിച്ച കോയിന്റെ മണത്തിനു പകരം നല്ല പഴുത്ത ചക്കയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി… അങ്ങനെ മണത്തു മണത്തു എത്തിയത് വീടിന്റെ മുന്നിൽ…. അച്ഛനും അമ്മയും കൂടി അതൊക്കെ വൃത്തിയക്കുന്നുണ്ട്….. നേരെ അമ്മ എടുത്തുവച്ച പഴുത്ത വരിക്കചക്കയും എടുത്തു മുറ്റത്തെ മതിലിന്റെ മുകളിൽ കയറി ഇരുന്നു…… അത് കണ്ടു ദേഷ്യം വന്ന അമ്മ ഒരു ചക്കകുരു എടുത്തു ഒരൊറ്റ ഏറു…. ഉന്നം കൃത്യം ആയതിനാൽ എന്റെ തലമണ്ടക്ക് തന്നെ വന്നു കൊണ്ടു…..
ഞാൻ വൃത്തിയാക്കി പത്രത്തിൽ വയ്ക്കും… നിങ്ങൾ രണ്ടാളും അത് എടുത്തു തിന്നും…. എനിക്ക് പ്രാന്തുഉണ്ടോ ഇങ്ങനെ എടുത്തു വയ്ക്കാൻ… ഇനി വേണമെങ്കിൽ അച്ഛനും മോളും കൂടി വൃത്തിയാക്കി തിന്നോ…. അതും പറഞ്ഞു അമ്മ പത്രത്തിലുള്ള ചക്കയും എടുത്തു അകത്തേക്ക് പോയി…. അച്ഛനെ നോക്കിയപ്പോൾ ചക്കയിൽ നിന്നും ഓരോ ചുളയായി എടുത്തു വയ്ക്കുന്നു… പിന്നെ ഒന്നും നോക്കില്ല…. അച്ഛൻ എടുത്തു വച്ച ചക്കയും എടുത്തു ഓടി ഗേറ്റിന്റെ പുറത്തു പോയി നിന്നു…അച്ഛൻ ഒന്ന് തുറിച്ചു നോക്കി അതും കൊണ്ട് അച്ഛനും അകത്തേക്ക് പോയി…. ഞാൻ പിന്നെയും മതിലിന്റെ മുകളിൽ കയറി ഇരുന്നു ചക്ക തിന്നാൻ തുടങ്ങി….. അപ്പോൾ ദേ ഒരു കാക്ക എന്റെ ചക്ക നോക്കി വെള്ളം ഇറക്കുന്നു…. ഞാൻ കൊടുക്കൂല… ഹും… അത് കണ്ടപ്പോൾ എന്റെ ഉള്ളിലെ നിമിഷകവി ഉണർന്നു…
അങ്ങനെ ഞാൻ പാടാൻ തുടങ്ങി… “”കണ്ടോ കണ്ടോ ചക്കചുള എന്റെ രണ്ടു കയ്യിലും ചക്ക ചുള…. തട്ടിപറിച്ചോണ്ട് പോവല്ലേ അയ്യടാ കാക്കമ്മേ……പറ്റിച്ചേ…. “” 😝😝😝😝 അങ്ങനെ കച്ചേരി നടക്കുന്ന സമയത്താണ് വീടിന്റെ മുന്നിലെ വഴിയിൽ ഫോണും ചെവിയിൽ വച്ച് ഒരുമാതിരി അന്യഗ്രഹ ജീവികളെ കണ്ടപോലെ വായും തുറന്നു നോക്കുന്ന വിച്ചുഏട്ടൻ…. No….വരുൺ അത് മതി…. അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ നിൽക്കുന്ന വരുൺന്റെ മോന്ത കണ്ടു ഒന്ന് ചമ്മി എങ്കിലും തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കൊഞ്ഞനംകുത്തി ഞാൻ വേഗം മുഖം തിരിച്ചു…. അല്ലാതെ പ്രതീക്ഷിക്കാതെ വിച്ചുഏട്ടനെ കണ്ടതിന്റെ ഷോക്ക് ഒന്നും അല്ലാട്ടോ…..😜 ആ അവിഞ്ഞ മുഖത്തു ഒരു ചിരി ഇല്ലേ…. ഉണ്ട്.. എങ്ങനെ കണ്ടു എന്നല്ലേ… ഒന്ന് തല ചെരിച്ചു നോക്കി… അപ്പോൾ കണ്ടു…. ഇനി ആക്കി ചിരിച്ചത് എങ്ങാനും ആണോ…..ആയിരിക്കും നമ്മളോടൊക്കെ പുച്ഛം അല്ലേ… പുച്ഛം… അതിനാൽ ഒന്ന് ചവിട്ടിതുള്ളി നേരെ വീട്ടിലേക് കയറി പോയി…. _
_ അങ്ങനെ വിച്ചുഏട്ടൻ പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ വേഗം വിച്ചു ഏട്ടന്റെ വീട്ടിലേക് വിട്ടു… അശ്വതി ഏച്ചിന്റെ കല്യാണം അല്ലേ…..അതിനാൽ അങ്ങോട്ട് വിച്ചു ഏട്ടൻ ഉള്ളപ്പോൾ പോയാൽ ശെരി ആകില്ല…. അതിനാൽ നേരെ അങ്ങോട്ട് വിട്ടു….. ആഹ് നിങ്ങളോട് എന്റെ പാസ്ററ് പറയാൻ ഉണ്ടല്ലേ…. _______ അതായത് വിച്ചുഏട്ടനെ പ്രണയിച്ചു പ്രണയിച്ചു നടക്കുന്ന കാലം…. കൃത്യമായി പറഞ്ഞാൽ +2 എക്സാം കഴിഞ്ഞു സ്കൂളും പൂട്ടി ഒരാഴ്ച കഴിഞ്ഞു…..എല്ലാ ദിവസവും വിച്ചുഏട്ടന്റെ വീട്ടിൽ പോകും…. അശ്വതിഏച്ചി ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന കാലം.. വിച്ചു ഏട്ടൻ ഡിഗ്രി 3rd ഇയറിൽ പഠിക്കുന്നു….. ഒരു ദിവസം വൈകുന്നേരം അശ്വതി ഏച്ചി എന്നോട് പോയി വിച്ചു ഏട്ടനോട് ഇഷ്ടം പറയാൻ പറഞ്ഞു കുത്തിപൊക്കി….. അപ്പോഴേക്കും വീട്ടിൽ നിന്നും അമ്മയുടെ വിളി വന്നു…. അതിനാൽ പ്രൊപ്പോസ് ചെയ്യൽ പിറ്റേന്നേക്ക് മാറ്റി… പിറ്റേന്ന് ഇച്ചിരി ഒരുങ്ങി നല്ല സ്റ്റൈലിൽ വിച്ചേട്ടന്റെ വീട്ടിലേക് പോയി…. അനിതാന്റി…..അശ്വതിഏച്ചി എവിടെ… ഓള് മുകളിൽ ഓൾടെ മുറിയിൽ ഉണ്ട്… അത് കേട്ടപ്പോൾ തന്നെ അശ്വതിഏച്ചിയുടെ റൂമിലേക്ക് വിട്ടു…. റൂമിന്റെ അടുത്ത് എത്തിയപ്പോൾ ആണ് അത് കേൾക്കുന്നത്…….. “”ഏച്ചി…… ഇതാ നിന്റെ ഭാവി നാത്തൂൻ…. എങ്ങനുണ്ട് “” -വിച്ചുഏട്ടൻ “”ഹാ നല്ല ലുക്ക് ഉണ്ടല്ലോ… പിന്നെ നിന്റെ കൂടെ ഉള്ളവർ ഒക്കെ ആരാ.. “” അശ്വതിഏച്ചി “”അതൊക്കെ അവളുടെ ഫ്രണ്ട്സ് ആണ്…. “”
ഇതൊക്കെ കേട്ടപ്പോൾ തന്നെ എന്റെ കാറ്റ് പോയി… സങ്കടം വന്നു കണ്ണൊക്കെ നിറഞ്ഞു ഒഴുകാൻ തുടങ്ങി….. ഒരേ സമയം ദേഷ്യവും സങ്കടവും കരച്ചിലും ഒക്കെയായി ഒരുമാതിരി ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു അപ്പോൾ….. പിന്നെ അവിടെ നിന്നില്ല…. വേഗം വീട്ടിലോട്ടു വിട്ടു… അശ്വതിഏച്ചിയോട് ആയിരുന്നു ദേഷ്യം…. എന്നെ പറഞ്ഞു പറ്റിച്ചത് ഓർത്തപ്പോൾ 3 പ്ലേറ്റ് ചോറ് ഒറ്റ ഇരുത്തത്തിൽ തിന്നു…. എന്നിട്ടും ദേഷ്യം പോകാതെ നിന്നപ്പോൾ വെറുതെ ഇരിക്കുന്ന അച്ഛനെ ചൊറിയാൻ പോയി…. അച്ഛൻ കേറി മാന്തി….അതോടെ തിരുപ്പതി ആയി…. കുറെ കരഞ്ഞു… അച്ഛൻ വിചാരിച്ചു അച്ഛൻ വഴക്ക് പറഞ്ഞിട്ടാണ് കരയുന്നത് എന്ന്… പക്ഷെ കാരണം എനിക്കല്ലേ അറിയൂ…. അങ്ങനെ വീട്ടിൽ തന്നെ കുറ്റിയടിച്ചിരുന്നു….. എന്റെ ഭാവമാറ്റം വീട്ടിൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായി… അല്ലെങ്കിൽ നാഴികയ്ക്ക് നാല്പത് വട്ടം എങ്കിലും”” അമ്മേ അശ്വതി ഏച്ചിന്റെ വീട്ടിൽ പോയിന്നും”” പറഞ്ഞു വിളിച്ചു കൂവുന്ന ഞാൻ രണ്ടാഴ്ച എവിടേം പോവാതെ യൂട്യൂബിൽ നോക്കി ഓരോ സ്പെഷ്യൽ റെസിപ്പി ട്രൈ ചെയ്തു വായിൽ വയ്ക്കാൻ കൊള്ളൂല എങ്കിലും അതൊക്കെ വെട്ടി വിഴുങ്ങുന്നത് കണ്ട് അമ്മയ്ക്കും അച്ഛനും ഡൌട്ട് തോന്നാൻ തുടങ്ങി…..
അപ്പോൾ തന്നെ അമ്മായിയെ വിളിച്ചു കൂട്ടാൻ വരാൻ പറഞ്ഞു നേരെ അമ്മയുടെ വീട്ടിലേക്ക് വിട്ടു….. അങ്ങനെ മൂന്നു മാസം അവിടെ കൂടി….റിസൾട്ട് വന്നു…. പുതിയ ഫോണും കിട്ടി.. പിന്നെ നാട്ടിലെ കോളേജിൽ പോകാൻ ഉള്ള താല്പര്യം ഒക്കെ പണ്ടേ പോയത് കൊണ്ട് ബാംഗ്ലൂരിൽ പോകാൻ ഒരു ഉത്സാഹം വന്നു… ആരും വല്യ താല്പര്യം കാണിച്ചില്ല എങ്കിലും അമ്മയെ സോപ്പിട്ടു കുപ്പിയിൽ ആക്കി…. അങ്ങനെ ബാംഗ്ലൂരിലേക്ക് വിട്ടു… അവിടെ നിന്നാണ് ഹനുവിനെയും ( ഹൻസ മറിയം അഥവാ മറിയാമ്മ ) ആശുവിനെയും (ആഷ്ന ജോസഫ് അഥവാ ആന 😂) കിട്ടിയത്…. പിന്നെ ഒരാൾ കൂടെ ഉണ്ട്… അത് വഴിയേ പറയാം…. അപ്പോൾ പാസ്റ്റ് ഒക്കെ കഴിഞ്ഞു…. ഇനി പ്രെസന്റിലേക്ക് പോകാം…..
അങ്ങനെ ഞാൻ അശ്വതിഏച്ചിയുടെ വീട്ടിൽ എത്തി…. വല്യ വീടാണ്….പെയിന്റ് ഒക്കെ അടിച്ചു അടിപൊളി ആക്കിയിട്ടുണ്ട്… ആ വീടിന്റെ പടി കയറുമ്പോൾ അവളുടെ മനസിലേക്ക് ആദ്യം കടന്നുവന്നത് 2 വർഷം മുമ്പ് വിച്ചെട്ടൻ പറഞ്ഞ ആ വാക്കുകൾ ആണ് കടന്നു വന്നത്…. ആഹ് ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം….. വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ… ആഗ്രഹിച്ചത് ഒട്ടും കിട്ടുകയും ഇല്ല… അങ്ങനെ നേരെ വീട്ടിലേക്ക് കയറി… മറ്റന്നാൾ ആണ് കല്യാണം.. അതിനാൽ ബന്ധുക്കൾ ഒക്കെ ഉണ്ട്… ജീനും ഒരു വൈറ്റ് ടീഷർടും അതിന്റെ മുകളിൽ ഒരു ബ്ലു കളർ കോട്ടും ആണ് അവൾ ഇട്ടിരുന്നത്….. നമ്മുടെ നാടല്ലേ….അപ്പോൾ ബന്ധുക്കൾ അവരുടെ പരിപാടിയിലേക്ക് കടന്നു…. ദില്ലു…. മോളെ നീ എപ്പോഴാ വന്നേ… അനിതാന്റിയോ… ഞാൻ ഇന്ന് രാവിലെ എത്തി… അശ്വതിഏച്ചി എവിടെ… അവൾ റൂമിൽ ഉണ്ട്… അവളുടെ ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്… നീ അങ്ങോട്ട് ചെല്ല്… മ്മ്മ് ഒന്ന് മൂളികൊടുത്തു അവൾ റൂമിലേക്ക് ചെന്നു വാതിൽ പടിയിൽ ചാരി നിന്നു….
അശ്വതിഏച്ചിയുടെ ചുറ്റും ആളുണ്ട്… ഡ്രസ്സും ആഭരണങ്ങളും ഒക്കെ ബെഡിൽ നിരത്തി വച്ചിട്ടുണ്ട്… അങ്ങോട്ട് പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ആണ് അശ്വതിഏച്ചി എന്നെ കണ്ടത്…. കണ്ടപ്പോൾ തന്നെ ഓടി വന്നു കെട്ടിപിടിച്ചു.. ഡി പൊട്ടത്തി…. നീ… നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്….. ഇങ്ങോട്ട് ഉള്ള വഴി ഒക്കെ നിനിക്ക് അറിയോ… എന്നൊക്കെ പറഞ്ഞു കരഞ്ഞു അലമ്പ് ആക്കാൻ തുടങ്ങി…. അപ്പോൾ തന്നെ അവൾ കണ്ണൊക്കെ തുടച്ചു കൊടുത്തു…. ചേച്ചിയുടെ ഫ്രണ്ട്സ് ഒക്കെ പോയി… അശ്വതിഏച്ചി എന്നേം കൂട്ടി മുകളിൽ ബാൽക്കണിയിലേക്ക് പോയി… “”ഇനി പറ…. നീ എന്തിനാ അന്ന് അതായത് 2 വർഷം മുന്നേ ഇവിടെ വന്നു എന്നെ കാണുക പോലും ചെയ്യാതെ തിരിച്ചു പോയത്….?? ” ഞാനോ… എനിക്ക് ഓർമ കൂടി ഇല്ല എവിടുന്ന് ഏച്ചിയെ കാണാതെ പോയത്.. നീ കള്ളം പറയണ്ട… അമ്മ പറഞ്ഞല്ലോ നീ എന്നെ ചോദിച്ചു വന്നുഎന്നും കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്നത് കണ്ടതും… ഓഹ്… അതോ… അന്ന് എന്റെ കണ്ണിൽ ഒരു പൊടി വീണത് ആണ്….
നല്ല വേദന ഉണ്ടായത് കൊണ്ട് വേഗം വീട്ടിൽ പോയി… ആ പൊടി വീണത് കൊണ്ട് ആയിരിക്കും അല്ലെ നീ പിന്നെ ഇങ്ങോട്ട് ഒന്നു തിരിഞ്ഞു പോലും നോക്കാഞ്ഞത്…. എന്നോട് പോലും ഒരു വാക്ക് പറയാതെ നീ ബാംഗ്ലൂർക്ക് പോയതും… നീ ഇങ്ങോട്ട് വരാതെ നിന്നപ്പോ മുതൽ വിച്ചുന്റെ അവസ്ഥ നിനിക്ക് അറിയോ…. അവൻ എത്ര പ്രാവശ്യം നിന്റെ വീട്ടിൽ വന്നു…. നീ അവനെ കാണാൻ പോലും നിന്നില്ലല്ലോ…. അവനു നിന്നെ എന്ത് ഇഷ്ടം ആണെന്ന് നിനിക്ക് അറിയോ… ഏച്ചി….. എന്താ പറഞ്ഞെ…. വിച്ചുഏട്ടന്… എന്നെ ഇഷ്ടം ആണെന്നോ…. ആഹ്… നീ ഒരു വാക്ക് പോലും പറയാതെ നിന്റെ അമ്മയുടെ വീട്ടിൽ പോയില്ലേ…. അപ്പോൾ തൊട്ട് അവന് ഊണും ഇല്ല ഉറക്കവും ഇല്ല…. അവന്റെ ഈ മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു… അവനോട് വിശദമായി ചോദിച്ചപ്പോൾ കരഞ്ഞു കൊണ്ട് ആണ് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത്….
നിന്നോട് അവനുള്ള ഇഷ്ടം തുറന്നു പറയാൻ കഴിയാത്തത് കൊണ്ടാണ് നിന്നെ നഷ്ടപ്പെട്ടത് എന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു… പിന്നെയാ നീ ബാംഗ്ലൂരിൽ പോയത് അറിഞ്ഞത്…. നിന്റെ ഫോൺ നമ്പർ പോലും കിട്ടിയില്ല…. അശ്വതിഏച്ചി പറയുന്നത് ഒക്കെ കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നിയെങ്കിലും അപ്പോൾ തന്നെ വിച്ചുഏട്ടൻ പറഞ്ഞ ആ പെണ്ണിന്റെ കാര്യം മനസിലേക്ക് വന്നു… അത് അശ്വതിഏച്ചിയോട് ചോദിച്ചില്ലെങ്കിൽ എനിക്ക് ഇന്ന് മനസമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല എന്ന് മനസിലായി… അതുകൊണ്ട് തന്നെ ആ കാര്യം അശ്വതിഏച്ചിയോട് ചോദിക്കാൻ തീരുമാനിച്ചു.. “” ഏച്ചി… അപ്പോൾ അന്ന് ഞാൻ കേട്ടതോ.. “” “” എന്ത്…?? “” വിച്ചുഏട്ടൻ ഏച്ചിയോട് ഇതാണ് ഏച്ചിയുടെ നാത്തൂൻ എന്ന് പറയുന്നത്…. “” അത്….. “”❇️ ( തുടരും )

by