19/04/2026

സീത : ഭാഗം 09

രചന – അർച്ചന

വളുടെ കണ്ണുനീർ അവൻ തുടച്ചു മാറ്റി… അത്രയും നേരമുണ്ടായിരുന്ന വേദനയൊക്കെ അവനെ വിട്ട് പോയിരുന്നു….. അവളെ ഇറുകെ പുണർന്നപ്പോൾ അവന്റെ ഹൃദയതാളം പോലും അവളുടേത് ആയി മാറിയിരുന്നു…. *** “”അതേയ്… ഇങ്ങനെ കെട്ടിപിടിച്ചു നിന്നാൽ മതിയോ…. എനിക്ക് ഇന്ന് തന്നെ അവിടെ എത്തണം…. “” “”അതൊക്കെ ആലോചിക്കാം…. നീ എന്റെ അടുത്ത ചോദ്യത്തിനുള്ള ഉത്തരം താ… എന്നിട്ട് ആലോചിക്കാം….”” “”ഇതുവരെ തീർന്നില്ലേ ചോദ്യം…. ചോദിക്ക് എന്നിട്ട് വേഗം എന്നെ ബാംഗ്ലൂർ എത്തിക്ക്… “” “”നീയും റാമും എങ്ങനെയാ പരിചയം….അതും കൂടി പറഞ്ഞാൽ മതി…. എന്നിട്ട് നിന്നെ എവിടെ വേണമെങ്കിലും കൊണ്ടാക്കാം….”” “”അത്… ഞാൻ പറയാം… നീ വണ്ടി എടുക്ക്… “” അല്ല.. മോളെ.. കുറെ നേരം ആയി നീ എന്നെ എടാ…പോടാ… നീ ന്ന് ഒക്കെ വിളിക്കുന്നു… ഒന്നുല്ലെങ്കിലും നിന്നെ കെട്ടാൻ പോവുന്നവൻ ആണ്….കൊരങ്ങി…. “”ഈ… എങ്കിലേ എന്റെ ഈ വിച്ചേട്ടൻ വണ്ടി എടുക്ക്….”” അത് കേട്ടപ്പോൾ തന്നെ അവൻ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു… പിന്നെ വീണ്ടും യാത്ര തുടർന്നു… അതിനിടയിൽ അവൾ പറയാൻ തുടങ്ങി……….. “”ഞാൻ റാമിനെ കാണാൻ ഉള്ള പ്രധാന കാരണം വിച്ചേട്ടൻ ആണ്…. “” “”ഞാനോ….?? “” ആഹ്… “”ഞാൻ എങ്ങനെ നീ റാമിനെ പരിചയപ്പെടാൻ കാരണം ആവും….?? “”

“”അന്ന്….അതായത് ഒരു വർഷം മുമ്പ് ഞാൻ നാട്ടിൽ വന്നിരുന്നു… എന്നിട്ട് അന്ന് രാത്രി തന്നെ തിരിച്ചു ബാംഗ്ലൂർക്ക് വിട്ടു…. രാവിലെയാണ് അവിടെ എത്തിയത്…. അതുകൊണ്ട് തന്നെ വേഗം ഫ്ലാറ്റിൽ പോയി ഫ്രഷ് ആയി…..ക്ലാസ്സ്‌ ഉണ്ടായത് കൊണ്ട് ഹനുവും ആശുവും പോയിരുന്നു…. അത്കൊണ്ട് ആണ് ഒറ്റക്ക് വൈകുന്നേരം വരെ ഇരിക്കണ്ടേന്ന് കരുതി ഒരു ഷോപ്പിംഗ് നടത്താൻ വേണ്ടി പുറത്തേക്ക് പോയത്… ഒരു കോഫിയും കുടിച്ചു നേരെ മാളിലേക്ക് പോയി… അവിടുന്ന് ആണ് ഞാൻ വിച്ചേട്ടനെയും കൂടെ ഒരു പെണ്ണിനെയും കണ്ടത്…. ആദ്യം വല്യ മൈൻഡ് ആക്കാതെ നടക്കാൻ വിചാരിച്ചു…. പക്ഷെ എവിടെ പോകുമ്പോഴും നിങ്ങൾ എന്റെ മുന്നിൽ തന്നെ വന്നുകൊണ്ട് നിന്നു… വിചേട്ടനോട് സംസാരിക്കാൻ വരാൻ നിന്നപ്പോൾ ആണ് ആ മൂധേവി നിന്നെ കെട്ടിപിടിച്ചു ബൈ പറഞ്ഞു പോകുന്നത് കണ്ടത്…. ഞാൻ നിങ്ങൾ നിന്നതിന്റെ ഓപ്പോസിറ്റ് ആയിരുന്നു… വിച്ചേട്ടന് ഇട്ട് രണ്ടെണ്ണം തരാൻ വേണ്ടി നടന്നതാണ്…

അപ്പോൾ തന്നെ എവിടുന്നോ വന്ന ഒരു വണ്ടി എന്നെ തട്ടിയിട്ടത്…. എന്റെ ബോധവും പോയി…. പിന്നെ കണ്ണ് തുറക്കുമ്പോൾ കണ്ടത് കുറച്ചു പ്രായം ആയ സ്ത്രീയെ ആണ്…അവർ ആണ് പറഞ്ഞത് റാം ആണ് എന്നെ കൊണ്ട് വന്നതെന്നും അവന്റെ കാർ ആണ് എന്നെ ഇടിച്ചതെന്നും… പിന്നെ ആ സ്ത്രീ അവന്റെ മമ്മയായിരുന്നു… നല്ല പെരുമാറ്റം ആയിരുന്നു അവിടത്തെ എല്ലാവരും… അവന്റെ പപ്പ പണ്ടേ മരിച്ചു…. അവന് ഒരു ഏട്ടൻ ഉണ്ട്….അവിടെ എല്ലാവരോടും ഞാൻ പെട്ടെന്ന് കൂട്ടായ്…. റാം പാവം ആയിരുന്നു…. പിറ്റേന്ന് അവൻ തന്നെയാണ് എന്നെ ഫ്ലാറ്റിൽ ആക്കിതന്നത്… ഞാൻ അവിടെ എത്തിയത് ഒന്നും ഹനുവും ആശുവും അറിഞ്ഞിരുന്നില്ല… അതുകൊണ്ട് തന്നെ പിറ്റേന്ന് അവർ ക്ലാസ്സിൽ പോയ ശേഷം ആണ് ഞാൻ അവിടേക്ക് പോയത്….അതുകൊണ്ട് തന്നെ അവർക്ക് ഇതൊന്നും അറിയില്ല…. പിന്നെ രണ്ടു മൂന്നു പ്രാവശ്യം അവനെ ബാംഗ്ലൂര് വച്ച് തന്നെ കണ്ടു…. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയത് അപ്പോൾ ആണ്…. അവൻ തന്നെയാണ് എന്നെ പ്രൊപ്പോസ് ചെയ്തതും….. “” ഒരു കഥ കേൾക്കുന്നപോലെ അവൻ അവൾ പറയുന്നത് ആകാംക്ഷയോടെ കേട്ടുകൊണ്ടിരുന്നു…. “”എന്നിട്ട് നീ എന്തു പറഞ്ഞു…. “” അവന്റെ ബാക്കി അറിയാനുള്ള ത്വര കണ്ടപ്പോൾ തന്നെ അവൾക്ക് ചിരി ഇങ്ങെത്തിയിരുന്നു… “”ഞാൻ…. “” “”നീ… 😲😲”” “”ഞാൻ ഒക്കെ പറഞ്ഞു… “” കൂൾ ആയിട്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ തന്നെ അവൻ വണ്ടി നിർത്തി…

“”എന്തിനാ നിർത്തിയേ…. ഇപ്പോൾ തന്നെ ഒരുപാട് സമയം ആയി…. ഇങ്ങനെ ഓരോ സ്ഥലത്തും നിർത്തിയാൽ ഇന്ന് ഞാൻ ബാംഗ്ലൂർ എത്താൻ ചാൻസ് ഇല്ല…. “” “”എന്നിട്ടോ…..?? “” വിച്ചു “”എന്ത് എന്നിട്ടോന്ന്…?? “” “”അവനോട് നീ ഒക്കെ പറഞ്ഞിട്ട് പിന്നെ എന്താ ഉണ്ടായേ….. “” “”എന്നിട്ട് ഞങ്ങൾ ഒരു വർഷം അടിച്ചു പൊളിച്ചു പ്രേമിച്ചു നടന്നു….. ഇപ്പോൾ നാട്ടിൽ വന്നപ്പോൾ അവന്റെ കാര്യം പറയാൻ വിചാരിച്ചതാ…. പക്ഷെ പണിപാളി….. എന്നാലും അവന് എന്ത് വിഷമം ആയിട്ടുണ്ടാകും അല്ലേ വിച്ചേട്ടാ…… “” അവളുടെ സംസാരം അവന് തീരെ പിടിച്ചില്ല…. അത് അവന്റെ മുഖത്തു നിന്ന് വ്യക്തമാകുന്നുണ്ട്.. എന്താ വിച്ചേട്ടാ ഇങ്ങനെ നിർത്തിയിട്ടത്…. വണ്ടി എടുക്ക്…. “”അപ്പോൾ നീ നേരത്തെ പറഞ്ഞില്ലേ നിനിക്ക് എന്നെ ഇഷ്ട്ടം ആണെന്ന്…. “” കൊച്ചു കുട്ടികളെ പോലെയുള്ള അവന്റെ വർത്താനം കേട്ടപ്പോൾ തന്നെ അതുവരെ അടക്കിപിടിച്ച അവളുടെ ചിരി ഒരു പൊട്ടിച്ചിരി ആയി മാറിയിരുന്നു…… “”എന്തിനാടി കിണിക്കുന്നെ…. “” “”ഒന്നുല്ല….. “” “”ഒന്നുല്ലേ…. എങ്കിൽ ശെരി…. “” അതും പറഞ്ഞു അവൻ വണ്ടി തിരിച്ചു….

“”ഇതു എവിടെക്കാ പോകുന്നെ…. എനിക്ക് ബാംഗ്ലൂർക്ക് ആണ് പോകേണ്ടത്….. “” “”ഇനി ഇപ്പൊ നീ ബാംഗ്ലൂര് പോയിട്ട് വീണ്ടും ആ റാമിനെ എങ്ങാനും കണ്ട് അവന്റെ കൂടെ പോകാൻ തീരുമാനിച്ചാലോ…. അതുകൊണ്ട് നമ്മക്ക് നാളെ തന്നെ കല്യാണം കഴിക്കാം…. “” എന്ത്…. കല്യാണമോ…. 😲 “”അതിനു നീ എന്തിനാ ഇങ്ങനെ ഞെട്ടുന്നത്…. ഇനി ശെരിക്കും അവന്റെ കൂടെ പോവാൻ എങ്ങാനും പ്ലാൻ ഉണ്ടായിരുന്നോ….. “” “”അതെങ്ങനെ വിച്ചേട്ടന് മനസിലായി…. ഞാൻ ആരോടും പറഞ്ഞിട്ടില്ലല്ലോ…. “” “”ഡീ… 😠😠😠😠 ഓവർ ആവല്ലേ…. ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് പത്തിരുപതു വർഷം ആയി….. അതുകൊണ്ട് എന്നോട് നിന്റെ വേല ഇറക്കണ്ടാട്ടോ…. “” “”വിച്ചേട്ടാ…. വേഗം പോവണം… എന്നാലേ ഇരുട്ടുന്നതിനു മുമ്പ് അങ്ങ് എത്തുകയുള്ളൂ…. “” മ്മ്മ്… അടങ്ങി ഒതുങ്ങി അവിടെ ഇരുന്നോ…. എന്നാലേ ഞാൻ ബാംഗ്ലൂർ എത്തിക്കൂ…. ഇല്ലെങ്കിൽ വഴിയിൽ എവിടെങ്കിലും ഇറക്കി വിടും… കേട്ടല്ലോ…. “” “”ആഹ്…. “” ചുണ്ട് കോട്ടി ഒരുവശത്തെക്ക് നോക്കി വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി…… അത് കണ്ടപ്പോൾ അവന്റെ മുഖത്തു ചെറിയൊരു പുഞ്ചിരി വിരിഞ്ഞു….

വിജനമായ വഴിയൊരത്തെ കാഴ്ച്ചകൾ ആസ്വദിച്ചുകൊണ്ട് അവൾ അവന്റെ പുറത്ത് തലചായിച്ചു കിടന്നു… ബുള്ളറ്റിന്റെ പ്രകംമ്പനം കൊള്ളിക്കുന്ന ശബ്ദം അലയടിച്ചുകൊണ്ടേയിരുന്നു…. സ്റ്റോപ്പ്‌…. മുന്നിൽ നീട്ടി പിടിച്ച ലാത്തിയുമായി നിൽക്കുന്ന പോലീസിനെ കണ്ടപ്പോൾ തന്നെ വിച്ചു ബുള്ളറ്റ് നിർത്തി….. “”ഓഹ്…. നിങ്ങളെ കൊണ്ട് തോറ്റല്ലോ…. ഇതു എന്തിനാ ഇടക്ക് ഇടക്ക് നിർത്തുന്നെ….. ഇനി നാട്ടിലേക്ക് തിരിച്ചു പോകാൻ ആണ് പ്ലാൻ എങ്കിൽ ഉറപ്പായും ഞാൻ ഈ പാട്ട ബുള്ളറ്റിൽ നിന്ന് എടുത്തു ചാടും….. ദേ വിച്ചേട്ടാ…. നിങ്ങളെ വായിൽ എന്താ അപ്പം ഉണ്ടോ….. എന്തു നോക്കി നിൽകുവാ…. വണ്ടി എടുക്ക് മോനുസേ….. “”” വിച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് അവൾ പിറുപിറുത്തുകൊണ്ടിരുന്നു…. “”കാലമാഡത്തി…. ഒന്ന് നിന്റെ ആ തിരുവായ ഒന്ന് അടച്ചു വയ്ക്ക്…. ഇല്ലെങ്കിൽ ഇരട്ടി പണി കിട്ടും… “” പതുക്കെയാണ് പറഞ്ഞത്…. അതുകൊണ്ട് തന്നെ അവള് കേട്ടില്ല….. രണ്ട് പോലീസ്കാർ ആണ് ഉള്ളത്…. ഒരു കോൺസ്റ്റബിൾ അവിടെ നിൽക്കുന്നുണ്ട്. SI എന്ന് തോന്നിക്കുന്ന ഒരാൾ ജീപ്പിൽ ഇരിക്കുന്നുണ്ട്….

അയാൾ കൈ കൊണ്ട് അങ്ങോട്ട് പോവാൻ ആക്ഷൻ കാണിക്കുന്നുണ്ട്….. ബുക്കും പേപ്പറും ഒക്കെ എടുത്തു പോവാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ ബാക്കിൽ ഇരിക്കുന്ന കുരിശ് ആണെങ്കിൽ എന്നെ പിടിച്ചു വലിച്ചു അവിടെ തന്നെ ഇരുത്തിക്കുകയാണ്….. അത് കണ്ടപ്പോൾ തന്നെ ആ കോൺസ്റ്റബിൾ എന്റെ അടുത്തേക്ക് വന്നു….. “” എന്താടാ സാർ വിളിച്ചാൽ വരാൻ ഇത്ര മടി….. എഴുന്നേറ്റു വാടാ…… “” അത് കേട്ടപ്പോൾ തന്നെ ഞാൻ വീണ്ടും എഴുന്നേറ്റു….. അതേ സമയം അവൾ എന്നെ പിടിച്ചു അവിടെ തന്നെ ഇരുത്തിച്ചു….. ഈ കുരിശ് പണി ഇരന്നു വാങ്ങി തരികയാണ്…. “”എന്താടാ ഒരു ചുറ്റിക്കളി…… ആരാടാ ഇത്….. “” ആ പോലീസ്കാരൻ അവളെ ചൂണ്ടി അത് ചോദിച്ചു….. “”ഇതു എന്റെ ബ്രദർ ആണ് സാറേ….. “” ബ്രെദറൊ….. 😲😲 അവളുടെ ആ ഡയലോഗ് കേട്ടപ്പോൾ ഉണ്ടായ കിളി ഒക്കെ ഒറ്റയടിക്ക് പറന്നു പോയി…… എന്റെ ആ അവിഞ്ഞ എക്സ്പ്രെഷൻ കണ്ടപ്പോൾ തന്നെ പോലീസ് മാമന് കാര്യം മനസിലായിന്ന് “”ഇങ്ങോട്ട് ഇറങ്ങടാ രണ്ടും “” ന്നുള്ള ആ ഗാംഭീര്യമുള്ള ശബ്ദം കേട്ടപ്പോൾ തന്നെ മനസിലായി…….. ❇️❇️❇️❇️❇️❇️ ( തുടരും)