17/04/2026

സീത : ഭാഗം 24

രചന – അർച്ചന

വിച്ചു അജുവിനേം റാമിനേം നോക്കി പറഞ്ഞതും അവര് രണ്ടാളും ഇവൻ ഇത് എന്താ ഈ പറയണേ എന്നുള്ള ഭാവത്തിൽ നിന്നു….. അധികം സംസാരത്തിന് ഒന്നും ഇട നൽകാതെ അവൻ അവരെ വലിച്ചു കാറിലേക്ക് ഇട്ടു… അത് കണ്ടു എല്ലാവരും ചിരിച്ചു…. അവരോട് യാത്ര പറഞ്ഞു വിച്ചു കാർ എടുത്തു വീട്ടിലേക്ക് വിട്ടു…… ** ദിവസങ്ങൾ അതിവേഗത്തിൽ കടന്നു പോയി.. അതിന്റെ ഇടയിൽ വിച്ചുന്റെ വീട്ടിൽ നിന്നും മതില് ചാടി മൂന്നാളും പെൺപിള്ളേരെ കാണാൻ വരുന്നത് ദില്ലുന്റെ അച്ഛൻ കയ്യോടെ പിടിച്ചു… അതോടെ ആ പരിപാടി തല്ക്കാലം നിർത്തിവച്ചു.. അങ്ങനെ ഇന്നാണ് ദില്ലുന്റെ ഹാൽദി..എല്ലാവരും അതിന്റെ തിരക്കിൽ ആണ്… വൈകുന്നേരം ആയപ്പോഴേക്കും പ്രോഗ്രാം ഓക്കേ തുടങ്ങാറായി.. ഹനുവും ആശുവും പിന്നെ ദില്ലുന്റെ കസിൻസും കൂടെ അവളെ കൂട്ടി വന്നു സ്റ്റേജിൽ ഇരുത്തി… ഒരു ബൗളിൽ മഞ്ഞളും ശുദ്ധചന്ദനവും കൂട്ടി അരച്ച് തയ്യാറാക്കിയ ഹാൽദി കൊണ്ട് വന്നു…..

അങ്ങനെ പ്രോഗ്രാം തുടങ്ങി… ഒപ്പം മധുരം കൊടുക്കലും… അച്ഛനും അമ്മയും തേച്ചുകൊടുത്തപ്പോൾ ദില്ലുന്റെ കണ്ണുകളും നിറഞ്ഞു… “”അയ്യേ…. എന്താടാ ഇത്…. “” ആശു വന്നു അവളുടെ മുഖത്ത്‌ മഞ്ഞൾ തേച്ചുകൊണ്ട് പറഞ്ഞതും അവള് ഒന്ന് ചിരിക്കാൻ ശ്രമിച്ചു… എങ്കിലും കണ്ണുകൾ അനുസരണ ഇല്ലാതെ നിറയാൻ തുടങ്ങി… “”എന്റെ ദില്ലു… കണ്ണീർ പരമ്പരയിലെ നായികമാരെപ്പോലെ ഓവറാക്കി ചളമാക്കല്ലേ….. “” റാം അതും പറഞ്ഞു അവളുടെ അടുത്ത് പോയതും കയ്യിൽ കിട്ടിയ മഞ്ഞൾ അരച്ച് വച്ച ബൗളിൽ നിന്നും അത് കയ്യിൽ കോരി അവള് അവന്റെ നേരെ എറിഞ്ഞു… കൃത്യം ആയി അവന്റെ മുഖത്തു തന്നെ അത് വന്നു… അവസാനം എല്ലാവരും മഞ്ഞളിൽ കുളിച്ചത് പോലെ ആയി…. അപ്പോഴേക്കും അവിടെ ലൈറ്റ്ഒക്കെ ഓഫ് ആയി…

സോങ് ഓൺ ആയതും ഡിജെ ലൈറ്റ് ഓൺ ആയി…. 🎶Udi udi jaye Udi udi jaye Dil ki patang dekho Udi udi jaye (x2) Kehne ko toh khel hai Ye tera mera sanjha Par mera dil hai patang Aur teri nazar manjha Manjhe se lipti ye patang Judi judi jaaye Udi udi jaye Udi udi jaye Dil ki patang dekho Udi udi jaye Do dil ude, do dil ude Unche aasmaano mein jude (x2) (Udi udi jaye) Mujhe kab tha pata iska Tere prem ka iktaara Mann mein yun pal pal baajega🎶 ഡാൻസ് ഒക്കെ കഴിഞ്ഞപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു…. എല്ലാവരും ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു ഫ്രഷ് ആയി വന്നു…. “”എല്ലാരും വാ ഭക്ഷണം കഴിക്കാം… “” അങ്ങനെ എല്ലാരും ഭക്ഷണം ഒക്കെ കഴിച്ചു ടെറസിൽ പോയി ഇരുന്നു…. “”ദില്ലു… നാളെ നിന്റെ കല്യാണം ആയല്ലേ… “” ഹനു “”എത്ര വേഗം അല്ലേ…. “” ആശു “”അതിനെന്താ മുത്തേ…. ഇവളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് തന്നെ നമ്മുടെ കല്യാണം ആവില്ലേ…. “” റാം റാം അതും പറഞ്ഞു ഹനുവിന്റെ തോളിലൂടെ കയ്യിട്ടതും അവള് അത് തട്ടി മാറ്റി…

“”നമ്മുടെ കല്യാണം അല്ലേ…. ആദ്യം ഇത് നിന്റെ വീട്ടിൽ പറ… എന്നിട്ട് മോൻ കല്യാണം കഴിക്കാൻ വാ… “” ഹനു പുച്ഛത്തോടെ അതും പറഞ്ഞു ദില്ലുന്റെ അടുത്തേക്ക് ഇരുന്നു…. “”അതൊക്കെ അവിടെ നിൽക്കട്ടെ…. എല്ലാവരും നമ്മളെ രണ്ടാളുടെയും കല്യാണത്തിന് വരണം… “” അജു അതും പറഞ്ഞു ആശുവിനെ നോക്കിയപ്പോൾ പെണ്ണ് ചിരിച്ചു കൊടുത്തു അവനോട് ചേർന്ന് ഇരുന്നു… അത് കണ്ടു കുശുമ്പ് വന്നു റാം അവരുടെ രണ്ട് പേരുടെയും നടുക്ക് കേറി ഇരുന്നു…. “”ഹനു… ഒന്ന് വിളിച്ചോണ്ട് പോ…. “” അജു റാമിനെ ചൂണ്ടി കാണിച്ചു ഹനുവിനോട് പറഞ്ഞു…. “”അയ്യോ… വേണ്ട…. അവിടെ തന്നെ ഇരുന്നോട്ടെ…. “” ഹനു “”പൊന്ന് ദില്ലു…. നീയെങ്കിലും ഇവനെ ഒന്ന് വലിച്ചു കൊണ്ട് പോ…. പ്ലീസ്…. “” അവൻ ദില്ലുനോട്‌ പറഞ്ഞെങ്കിലും അവള് അതൊന്നും കേട്ടില്ല… “”ഡീ… “” ഹനു പോയി അവളെ കുലുക്കി വിളിച്ചതും പെണ്ണ് ഞെട്ടി…

“”എന്താ…. “” “”നീ ഇത് ഏത് ലോകത്ത് ആണ്… “” അജു “” ആരെ സ്വപ്നം കാണുകയാ…. വിച്ചുനെ ആണോ…. “” ഒന്ന് ആക്കി ചിരിച്ചു കൊണ്ട് റാം അങ്ങനെ പറഞ്ഞതും “”അവള് എന്നെ അല്ലാതെ പിന്നെ ആരെയാ മോനേ സ്വപ്നം കാണണ്ടേ…. “” എന്നും പറഞ്ഞു വിച്ചു ടെറസിന്റെ കൈവരിയിൽ തൂങ്ങി നിന്നു…. “”വിച്ചേട്ടാ…. “” ദില്ലു വേഗം എഴുന്നേറ്റു അങ്ങോട്ട് പോയതും ബാക്കി ഉള്ളവരും അവളുടെ പിറകേ പോയി… “”നോക്കി കിണിക്കാതെ എന്നെ പിടിച്ചു കയറ്റാൻ നോക്ക് പൊട്ടന്മാരെ…. “” വിച്ചു അലറിയതും ദില്ലു അവന്റെ വായ പൊത്തിപിടിച്ചു… “”മെല്ലെ പറയ് വിച്ചേട്ടാ…. “” “”ഒന്ന് എന്നെ പിടിച്ചു കയറ്റാൻ നോക്കെടി… ഇല്ലെങ്കിൽ നാളെ കല്യാണം നടക്കില്ല…. “” അവൻ കൊച്ചു കുട്ടികളെ പോലെ പറഞ്ഞതും എല്ലാരും ചിരിച്ചു…. അജുവും റാമും കൂടെ അവനെ പിടിച്ചു കയറ്റി… അപ്പോൾ തന്നെ അവൻ ദില്ലുനേം വലിച്ചു അവളുടെ റൂമിലേക്ക് കയറി ഡോർ അടച്ചു.. അവരുടെ പിറകേ പോയ ബാക്കി ഉള്ളവർ ഡോറിന്റെ അവിടെ നിന്ന് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു… ഇന്നൊന്നും ഡോർ തുറക്കാൻ പോകുന്നില്ല എന്ന് തോന്നിയതും അജു ആശുവിനേം റാം ഹനുവിനേം കൂട്ടി അവരുടെ പാട് നോക്കി പോയി….

“”എന്താ വിച്ചേട്ടാ… “” “”അതോ… എനിക്ക് ഒരു കിസ്സ് വേണം… “” “”അതിനാണോ പൊന്ന് മോൻ ഇപ്പോ ഇങ്ങോട്ട് വന്നത്…. “” “”അതേല്ലോ… “” “”നാളെ നമ്മളെ കല്യാണം അല്ലേ വിച്ചേട്ടാ… “” “”അതുകൊണ്ട്… “” “”അതുകൊണ്ട് നാളെ തരാം… ഇപ്പൊ മോൻ പോ… “” “”പറ്റില്ല മോളേ… നാളെ വരെ പിടിച്ചു നിൽക്കാൻ ഉള്ള കപ്പാസിറ്റി ഒന്നും എനിക്ക് ഇല്ല…. “” “”വിച്ചേട്ടാ… “” “”എന്തോ…. “” അവളിലേക്ക് കൂടുതൽ ചേർന്ന് നിന്നുകൊണ്ട് അവൻ അങ്ങനെ പറഞ്ഞതും അവള് ആകെ വിയർക്കാൻ തുടങ്ങി… അവന്റെ മുഖം അവളിലേക്ക് അടുത്തതും അവള് ഒരു ഊക്കോടെ അവനെ പിടിച്ചു തള്ളി… “”നല്ല മൂഡിൽ വന്നതായിരുന്നു… എല്ലാം നശിപ്പിച്ചു…. “” വിച്ചു അതും പറഞ്ഞു കലിപ്പ് ആയതും അവള് ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു…. “”ഞാൻ പോലായി… “” വിച്ചു അതും പറഞ്ഞു ഡോറിന്റെ അടുത്ത് എത്തി…തിരിഞ്ഞു നോക്കിയപ്പോൾ ദില്ലു അതേ പോലെ അവിടെ തന്നെ നിൽക്കുകയാണ്… അത് കണ്ടപ്പോൾ കലിപ്പിൽ വാതിൽ അടച്ചു അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ റോസാപൂ പോലുള്ള അധരങ്ങൾ കവർന്നു….

അവള് കുതറിമാറാൻ നോക്കി എങ്കിലും അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളിലേക്ക് അമർന്നു… പതിയെ അവളുടെ എതിർപ്പുകൾ കുറഞ്ഞു വന്നതും അവൻ ഒന്ന് കൂടെ അവളുടെ അധരങ്ങൾ കടിചെടുത്തു…. വായയിൽ രക്തചുവ വന്നതും അവൻ അവളിൽ നിന്നും അടർന്നു മാറി… “”ഇനി ഞാൻ പോവാം…. “” അവളുടെ കാതിൽ പതിയെ പറഞ്ഞു കൊണ്ട് അവൻ വിട്ടു നിന്നതും അവള് ഒന്ന് പിടഞ്ഞു കൊണ്ട് അവനോട് ചേർന്ന് നിന്നു… “”സീതെ… “” “”മ്മ്മ്…. “” “”നിനിക്ക് നാണം ഒക്കെ ഉണ്ടോ പെണ്ണേ… “” കളിയാലെ അവളെ താടി പിടിച്ചു ഉയർത്തി അവൻ അത് പറഞ്ഞതും അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്ത്‌ അവള് ഇളിച്ചു നിന്നു… “”നിന്നെ നാളെ ഞാൻ എടുത്തോളാം മോളേ.. “” മീശ പിരിച്ചു താടി തടവിക്കൊണ്ട് അവൻ അതും പറഞ്ഞു അവളുടെ അടുത്തേക്ക് നടന്നതും “”ദേ അച്ഛൻ… “” എന്ന് പറഞ്ഞു അവള് പിറകിലേക്ക് കൈ ചൂണ്ടി… തിരിഞ്ഞു നോക്കിയ അവനെ ബെഡിലേക്ക് തള്ളി ഇട്ട് അവള് വേഗം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…

പുറകെ തന്നെ അവനും വിട്ടു… ടെറസിൽ എത്തിയപ്പോൾ ഒരുഭാഗത്ത് ആശുവും അജുവും മറു ഭാഗത്ത് ഹനുവും റാമും കൂടെ ലിപ് ലോക്ക് ചെയ്യുന്നു… വിച്ചുന് മുന്നേ ഓടി പോയ ദില്ലു ഇതൊക്കെ കണ്ടു ഷോക്ക് അടിച്ചു ചത്ത കാക്കയുടെ പുറത്ത് കൂടി പാണ്ടിലോറി കയറിയ പോലെ നിൽക്കുന്നുണ്ട്…. “”നോക്കി വെള്ളം ഇറക്കണ്ട മോളേ… ഒന്നൂടെ വേണമെങ്കിൽ എന്നോട് ചോദിച്ചാൽ മതി… ചേട്ടൻ ഇവിടെ ഫ്രീ ആണ്…. “” അവളിലേക്ക് ചേർന്ന് അവൻ അത് പറഞ്ഞതും പെണ്ണ് പെട്ടെന്ന് ഞെട്ടി…. അവസാനം ഇവർ ഇത് ഇന്ന് നിർത്താൻ ഉള്ള പരിപാടി ഒന്നും അല്ല എന്ന് തോന്നിയതും ദില്ലു ഒന്ന് ചുമച്ചു… അപ്പൊ തന്നെ ഞെട്ടി അവര് അടർന്നു മാറി അവരെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു…. “”വാ പോകാം… “” വിച്ചു അവരെ നോക്കി അങ്ങനെ പറഞ്ഞതും റാമും അജുവും അവന്റെ കൂടെ ടെറസ് വഴി ഇറങ്ങി നേരെ വിച്ചുന്റെ വീട്ടിലേക്ക് പോയി… “”അവര് പോയി… ഇനി എന്ത് നോക്കി നിൽക്കുവാ…. വന്നു കിടന്നു ഉറങ്ങാൻ നോക്ക്…. “” ദില്ലു പറഞ്ഞതും ഹനുവും ആശുവും അവളുടെ കൂടെ റൂമിലേക്ക് പോയി മൂന്നും കെട്ടിപിടിച്ചു ഉറങ്ങി….

“”””ഡി… ഡി… ഡീ….. “””” “”എഴുന്നേൽക്ക് മുത്തേ…. ഹനു…. ആശു…. ഇന്ന് എന്റെ കല്യാണം ആണെടാ…. ഒന്ന് എഴുന്നേൽക്ക്… പ്ലീച്‌…… “” കല്യാണം ആയത് കൊണ്ട് ആണെന്ന് തോന്നുന്നു 10 മണി കഴിഞ്ഞാൽ മാത്രം ബെഡിൽ നിന്നും എഴുന്നേൽക്കുന്ന ദില്ലു ഇന്ന് 5 മണി ആയതും എഴുന്നേറ്റു…. ഫ്രഷ് ആയി വന്നിട്ടും ഒരുമിച്ചു കിടന്നിരുന്ന രണ്ടെണ്ണവും ഇതുവരെ എഴുന്നേറ്റില്ല…. അങ്ങനെ അവള്മാര് രണ്ടെണ്ണവും കെട്ടിപിടിച്ചു ഉറങ്ങുന്നത് കാണുമ്പോൾ പെണ്ണിന് അസൂയയും കുശുമ്പും വന്നു…. അതാണ് അവരെ വിളിച്ചു എഴുന്നേൽപ്പിക്കുന്നെ… ഹനു ഒന്ന് കൂടെ ചുരുണ്ടു കൂടി കിടന്നതും ദില്ലു രണ്ടെണ്ണത്തിന്റേം ബാക്ക് നോക്കി നല്ല ചവിട്ട് അങ്ങ് കൊടുത്തു…. അതോടെ അവർ രണ്ടാളും പ്രെസെന്റ് ആയി… °°°°°°°°°°°°°°°°°°°°° “”ഹനു…. എന്റെ സാരി എവിടെ…. ആശു… എന്റെ മുല്ലപ്പൂ എടുത്തു വയ്ക്ക്…. “” സ്വന്തം കല്യാണം ആണെന്ന് പറഞ്ഞിട്ട് എന്താ…. തലക്ക് വെളിവ് ഇല്ല…. പെണ്ണ് ആകെ കൂക്കി വിളിച്ചു അലമ്പ് ആക്കേന്ന്… ഹനുവും ആശുവും അതൊന്നും മൈൻഡ് ആക്കാതെ അവരുടെ കല്യാണം ആണെന്നുള്ള മട്ടിൽ ഒരുങ്ങുകയാണ്…

കല്യാണം ദില്ലുന്റെ വീട്ടിൽ വച്ചു തന്നെയാണ്.. അതുകൊണ്ട് ബന്ധുക്കൾ ഒക്കെ എത്തിയതും ആകെ ജഗപൊക ആണ്… ഒരു റെഡ് ചില്ലി കളർ ബനാറസി സാരി ഉടുത്തു സർവ്വാഭരണ വിഭൂഷിതയായി അവള് ഒരുങ്ങി നിന്നു…. അച്ഛന്റേം അമ്മേടേം അനുഗ്രഹം വാങ്ങി അവള് മണ്ഡപത്തിലേക്ക് കയറി… കയ്യിലെ തളികയിൽ വരണമാല്യവുമായി കയറി വരുന്ന ദില്ലുവിനെ വിച്ചു കണ്ണെടുക്കാതെ നോക്കി നിന്നു….. “”കുറച്ചു കൂടി വെയിറ്റ് ചെയ്യ് മോനേ…. സ്വന്തം പ്രോപ്പർട്ടി തന്നെയാ…. “” റാം അതും പറഞ്ഞു വിച്ചുവിനെ നോക്കി ആക്കി ചിരിച്ചു…. അതൊന്നും മൈൻഡ് ചെയ്യാതെ അവൻ അവളെ തന്നെ നോക്കി നിന്നു…. തന്റെ അടുത്ത് ആയി വന്നിരുന്നു ചിരിച്ചു കൊണ്ട് തന്നെ തന്നെ നോക്കുന്ന അവളെ നോക്കി അവൻ സൈറ്റ് അടിച്ചതും അവള് കണ്ണുരുട്ടി കാണിക്കാൻ തുടങ്ങി….

അജു ക്യാമറമാനോട്‌ അതൊക്കെ കൃത്യമായി ഒപ്പി എടുക്കാൻ പറഞ്ഞു ഏല്പിച്ചത് കൊണ്ട് അയാൾ അതൊക്കെ ഭംഗി ആയി കാമറയിൽ ആക്കി……. ആരോ താലി കെട്ടാൻ സമയം ആയെന്ന് പറഞ്ഞതും കയ്യിലേക്ക് തന്ന താലി മാല അവൻ അവളുടെ കഴുത്തിൽ കെട്ടി… സീമന്ദരേഖയിൽ സിന്ദൂരം ചാർത്തി അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു…. നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവള് അവനോട് ചേർന്ന് നിന്നു……. അവന്റെ കയ്യിൽ അവളുടെ ഇടം കൈ ചേർത്ത് വച്ചുകൊടുത്തു കൊണ്ട് അവളുടെ അച്ഛൻ അവനെ ചേർത്ത് പിടിച്ചു…. പിന്നെ ഫോട്ടോ എടുക്കൽ ആയിരുന്നു…. കുടുംബക്കാരും ഫ്രെണ്ട്സും ഒക്കെ ആയി ഫോട്ടോ എടുത്ത ശേഷം ഭക്ഷണം കഴിക്കാൻ വേണ്ടി പോയി……. __

“”വിച്ചേട്ടാ…. “” “”മ്മ്മ്…. “” “”ഒരു ഹെല്പ് ചെയ്യുവോ… “” ഭക്ഷണം കഴിക്കാൻ ഇരുന്ന സ്ഥലത്തു നിന്ന് ദില്ലു അങ്ങനെ പറഞ്ഞതും അവൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി…. “”എന്താടി… “” “”ഈ ക്യാമറ മാന് കുറച്ചു ചോറ് കൊടുത്തു ഏതെങ്കിലും മൂലക്ക് ഇരുത്തുവോ… “” വളരെ നിഷ്കളങ്ക ഭാവത്തിൽ മുന്നിൽ ക്യാമറയും തൂക്കി നിൽക്കുന്ന ചേട്ടനെ നോക്കി ഇളിച്ചു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ വിച്ചുവിനു ചിരിയാണ് വന്നത്… അവള് പറഞ്ഞതും സത്യം ആണ്… എവിടെ പോയാലും ഓരോ പോസ് പറഞ്ഞ് കൊണ്ട് അയാൾ പുറകെ ഉണ്ട്… ഇപ്പൊ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുക്കാൻ ഒക്കെ പറയുന്നുണ്ട്…. അതിനാൽ ചെറു ചിരിയോടെ അവൻ അവളെ നോക്കി…… അവൾക്ക് നേരെ ഒരു പിടി ചോറ് കയ്യിൽ വാരി കൊണ്ട് അവൻ നീട്ടിയതും അവള് അത് വാങ്ങി കഴിച്ചു…. ശേഷം അവള് അവനും കൊടുത്തു…. “”അതേ… ചേട്ടാ…. ചേട്ടൻ പോയി ഭക്ഷണം കഴിച്ചോ… “” അതിന് അയാൾ ഒന്ന് ഇളിച്ചു തന്നിട്ട് പോയി… അപ്പൊ തന്നെ അവള് നീട്ടി ശ്വാസം വലിച്ചു വിട്ടു ഭക്ഷണം കഴിക്കാൻ തുടങ്ങി… “”നീ എത്ര ദിവസം ആയി പട്ടിണി കിടക്കുകയാണോ… “” “”എന്താ വിച്ചേട്ടാ… “” ചൂണ്ടുവിരൽ കൊണ്ട് മാങ്ങാ അച്ചാർ തൊട്ട് നക്കി കൊണ്ട് അവള് അവനെ നോക്കി “”ഒന്നുല്ല എന്റെ പൊന്നോ… “” അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് അവൻ എഴുന്നേറ്റു….

“”ദില്ലു…കുറച്ചു റൊമാന്റിക് ആയിട്ട് ഒക്കെ നോക്ക്….”” അജു അതും പറഞ്ഞു അവളെ നോക്കി ഇളിച്ചതും അവള് കലിപ്പിൽ അടുത്ത് നിൽക്കുന്ന വിച്ചുന്റെ കൊല്ലിക്ക്‌ പിടിച്ചു… “”ഡീ… വിടെടി….. “” വിച്ചു അവളുടെ കൈ പിടിച്ചു വലിച്ചു മാറ്റി… “”എന്തോന്നെടി…. ദേ ഇങ്ങോട്ട് നോക്ക്… ഇങ്ങനെയാണ് റൊമാന്റിക് ആയിട്ട് നോക്കുക… അല്ലാതെ നിന്നെ പോലെ അല്ല…..”” റാം അതും പറഞ്ഞു അടുത്ത് നിൽക്കുന്ന ഹനുവിനെ പിടിച്ചു വലിച്ചതും അവള് അവന്റെ നെഞ്ചത്ത് വന്നു ലാൻഡ് ആയി.. നല്ല അടിപൊളി പോസ് ആയതിനാൽ അജു അതൊക്കെ കൃത്യം ആയി ക്യാമറയിൽ പകർത്തി…. ഔട്ട്‌ഡോർ ഫോട്ടോ എടുക്കാൻ വേണ്ടിയാണ് അവർ പാർക്കിലേക്ക് വന്നത്… ക്യാമറമാന്റെ കയ്യിൽ നിന്നും ക്യാമറ വാങ്ങി അജു ആ സ്ഥാനം ഏറ്റെടുത്തു…. പിന്നെ ഫോട്ടോ എടുക്കലും ചളി പറയലും ഒക്കെ ആയി സമയം പോയി… വീട്ടിൽ കയറാൻ സമയം ആയെന്ന് വിളിച്ചു പറഞ്ഞതും എല്ലാരും വീട്ടിലേക്ക് വിട്ടു… വിച്ചുവിന്റെ അമ്മ കൊടുത്ത നിലവിളക്കും കയ്യിൽ പിടിച്ചു വലതുകാൽ വച്ച് അവള് അകത്തേക്ക് കയറി…. പൂജാമുറിയിൽ വിളക്ക് വച്ച് പ്രാർത്ഥിച്ച ശേഷം അവള് പുറത്തേക്ക് ഇറങ്ങി….

പിന്നെ ഓരോ ബന്ധുക്കൾ ആയി വന്നു പരിചയപെടാൻ തുടങ്ങി…. സാരിയും ആഭരണങ്ങളും മുല്ലപ്പൂവും ഒക്കെ ആയി അവള് വല്ലാതെ വീർപ്പുമുട്ടുന്നുണ്ടായിരുന്നു…. അത് അവളുടെ മുഖത്തു നിന്നും വിച്ചു വായിച്ചെടുത്തു…. അപ്പൊ തന്നെ അവൻ അശ്വതി ഏച്ചിയെ വിളിച്ചു അവളെ റൂമിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു… അവളെ അശ്വതി ഏച്ചി കൊണ്ട് പോയതും അവൻ പുറത്തേക്ക് ഇറങ്ങി… “”ടാ… ഞാനും ആശുവും ഇന്ന് രാത്രി പോകും… “” അജു “”എന്തിനാ ഇന്ന് പോകുന്നേ….. “” റാം “”രണ്ട് ദിവസം കഴിഞ്ഞാൽ നിശ്ചയം ആണെന്ന് ഇപ്പോഴാ വിളിച്ചു പറഞ്ഞേ.. “” അജു “”എന്നിട്ട് നമ്മളെ ഒന്നും ക്ഷണിക്കുന്നില്ലേ.. “” റാം അതും ചോദിച്ചു ചുണ്ട് പിളർത്തിയതും അജു ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു…

“”എന്നാ ഇന്ന് ഞങ്ങളുടെ കൂടെ നിങ്ങളും അങ്ങോട്ട് വാ “” “”ആഹ്… അത് നല്ല ഐഡിയ… “” വിച്ചു.. “” ആഹ്… അപ്പൊ ഇന്ന് നമ്മൾ എല്ലാരും നിന്റെ നാട്ടിലേക്ക് അല്ലേ…. “” റാം അതും പറഞ്ഞു കയ്യൊക്കെ കൊടുത്തു അവർ വേറെ എന്തോ സംസാരിക്കാൻ തുടങ്ങിയതും “”ഇന്ന് ഞാൻ എവിടേക്കും ഇല്ല…. “” എന്നും പറഞ്ഞു വിച്ചു അകത്തേക്ക് കയറി.. ഇവന് ഇത് എന്താ പറ്റിയെ എന്നും വിചാരിച്ചു റാമും അജുവും നിന്നതും അജുവിന്റെ മുഖത്തു ഒരു കള്ള ചിരി വിരിഞ്ഞു… പിന്നെ അത് പൊട്ടിച്ചിരിയിലേക്ക് വഴി മാറിയതും റാം ഒന്നും മനസിലാവാതെ വായും തുറന്നു അവനെ നോക്കി… “”എന്താടാ കിടന്നു ഇളിക്കുന്നേ…. “” റാം കലിപ്പ് ആയതും അവൻ ഒന്ന് ചിരി കണ്ട്രോൾ ചെയ്തു… “””ഇന്ന് രാത്രി അവന്റെ ഫസ്റ്റ് നൈറ്റ്‌ ആണ് പൊട്ടാ…. അതാ അവൻ അങ്ങനെ പറഞ്ഞത്…. “”” അത് കേട്ടതും ചെക്കൻ വെടിക്കെട്ടിന് തിരി കൊളുത്തിയ പോലെ ചിരിക്കാൻ തുടങ്ങി… എല്ലാവരും അവനെ ശ്രദ്ധിക്കാൻ തുടങ്ങിയതും അജു അവനേം വലിച്ചു റൂമിലേക്ക് വിട്ടു…

അശ്വതി ഏച്ചി റൂമിലേക്ക് കൊണ്ട് പോയതും അവള് വേഗം ഫ്രഷ് ആയി വന്നു…. അപ്പോഴേക്കും അവിടെ ഹനുവും ആശുവും വന്നു… “”ദില്ലു… ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. “” ഹനു “”ആഹ് ചോദിക്ക്…. “” ബെഡിൽ കിടന്നു കൊണ്ട് അവള് പറഞ്ഞതും ഒന്ന് മൂളിക്കൊണ്ട് പറയാൻ തുടങ്ങി…. “” നീ എന്താടി ഇന്ന് കരയാതിരുന്നേ…. “” ഹനു വല്യ കാര്യം ആയിട്ട് ദില്ലുനോട്‌ ചോദിച്ചതും അവള് ബെഡിൽ എഴുന്നേറ്റു ഇരുന്നു… “”ഞാൻ എന്തിനാ കരയുന്നെ… നിനിക്ക് പ്രാന്ത്‌ ആയോ ഹനു…. “‘ “”അതല്ല പൊന്നേ…. നീ ഇന്ന് നിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്താ കരയാതിരുന്നേ എന്നാ ഞാൻ ചോദിച്ചേ…. നീ കരഞ്ഞിരുന്നേൽ ഞാൻ അത് വീഡിയോ എടുക്കാൻ വേണ്ടി റെഡി ആയി ഇരിക്കുകയായിരുന്നു…. പക്ഷെ നീ ഒരു കൂസലും ഇല്ലാതെ വന്നു…. “” “”അത് ഹനു പറഞ്ഞത് ശരിയാ…. നീ എന്നാലും ചെറുങ്ങനെ എങ്കിലും കരയണമായിരുന്നു…. “” ആശു കൂടി ഹനുവിനെ പിന്താങ്ങി സംസാരിച്ചപ്പോൾ ആണ് അവള് അവരോട് യാത്ര പറഞ്ഞു വന്നത് ഓർമ വന്നത്…. അപ്പൊ തന്നെ ദില്ലു കരയാൻ തുടങ്ങി… “”എനിക്ക് വീട്ടിൽ പോണം…. “” ദില്ലു കരഞ്ഞു കൊണ്ട് പറയുന്നത് കേട്ടിട്ട് ഹനുവും ആശുവും വായയും തുറന്നു വച്ച് നിൽക്കുന്നുണ്ട്… ഇതൊക്കെ കണ്ടതും അശ്വതി ഏച്ചി അവരെ രണ്ട് പേരെയും നോക്കി കണ്ണുരുട്ടി കാണിച്ചപ്പോൾ തന്നെ അങ്ങോട്ട് റാമും അജുവും കയറി വന്നു….. ❇️❇️❇️❇️❇️❇️❇️❇️❇️ ( തുടരും )