The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അർച്ചന
എല്ലാം കൂടെ കണ്ടപ്പോൾ തന്നെ വിച്ചുവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല… ദേഷ്യത്തിൽ വാതിൽ വലിച്ചു തുറന്നു ദില്ലുവിന്റെ അടുത് ഇരിക്കുന്ന അവനെ പിടിച്ചു വലിച്ചു കൊടുത്തു ഒരെണ്ണം അവന്റെ കരണകുറ്റി നോക്കി…..
***********************
വിച്ചേട്ടാ……
ദില്ലുവിന്റെ ശബ്ദം ആ റൂമിൽ മുഴുവൻ മുഴങ്ങി….. തലയിലെ മുറിവ് പോലും വക വയ്ക്കാതെ വിച്ചുന്റെ തല്ലിൽ തെറിച്ചു വീണ റാമിന്റെ അടുത്തേക്ക് ഓടി…
റാം…. are you okay….
ya….am ok…
സീതെ… നീ ഇങ്ങു വാ….
അതും പറഞ്ഞു വിച്ചു ദില്ലുന്റെ കൈ പിടിച്ചു വലിച്ചു….
വിട്…. വിടാൻ…. വിച്ചേട്ടൻ എന്ത് കാര്യത്തിൽ ആണ് ഇവനെ തല്ലിയത്…… പറ…പറയാൻ…
പിന്നെ തല്ലാതെ ഞാൻ ഇവനെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണോ… ഡോക്ടർ പറഞ്ഞതല്ലേ തല അനക്കരുത് എന്ന്… ഇവൻ ആരാ നിന്റെ കൈ പിടിച്ചു വലിച്ചു നടത്തിപ്പിക്കാൻ…
ഇവൻ ആരായാലും വിച്ചേട്ടന് എന്താ…. എന്നെ ഇവിടെ എത്തിച്ചു എന്റെ ജീവൻ രക്ഷിച്ചു എന്ന് കരുതി എന്തും ചെയ്യാം എന്നായോ…
അവൻ എന്റെ കൈ പിടിച്ചാൽ വിച്ചേട്ടന് എന്താ….പിന്നെ വിച്ചേട്ടന് അറിയേണ്ടത് അവൻ എന്റെ ആരാണ് എന്നല്ലേ…. അവൻ എന്റെ ജീവൻ ആണ്… ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അവനോട് ആണ്… അതുകൊണ്ട് അവനോട് സോറി പറഞ്ഞിട്ട് പോയാൽ മതി….
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ വിച്ചുവിന്റെ കൈപിടിച്ചു വച്ചു അവൾ..
ഞാൻ പറഞ്ഞത് ചെയ്തു കഴിഞ്ഞു പോയാൽ മതി…. ഇവനെ ഒരു ആവശ്യവും ഇല്ലാതെ വന്നു തല്ലിയിട്ട് സോറി പോലും പറയാതെ പോകുന്നോ….
ദില്ലു… am ok…. നീ അവനെ വിട്… ഇവിടെ ഇരിക്ക്… തല അധികം അനക്കരുത് എന്ന് ഡോക്ടർ പറഞ്ഞതല്ലേ….
റാം ബലമായി അവളെ വിച്ചുവിൽ നിന്നും വേര്പെടുത്തി ബെഡിൽ കൊണ്ട് പോയി
ഇരുത്തി..
സോറി…. ഞാൻ പെട്ടന്ന്….
ബാക്കി പറയാതെ വിച്ചു റൂം വിട്ടു പോയി… അവന് വേണ്ടി അവൾ ദേഷ്യപ്പെട്ടത് ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു….
2 വർഷം കൊണ്ട് അവൾ തന്നെയും മറന്നുപോയിരിക്കുന്നു…….
ഇത്രയും നാൾ നിന്നെ കാണാൻ വേണ്ടി മാത്രം ആണ് പെണ്ണേ ഈ ഹൃദയം തുടിച്ചുകൊണ്ടിരുന്നത്… എന്നാൽ ഇന്നത്തെ നിന്റെ വാക്കുകളും പ്രവർത്തികളും എന്നിൽ ഏല്പിച്ച മുറിവ് വളരെ വലുതായിരുന്നു എന്ന് നിനിക്ക് ഒരുനാൾ മനസിലാകും….
എങ്ങോട്ടെന്നില്ലാതെ അവൻ ബൈക്ക് എടുത്തു പോയി…. വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ എത്തുന്നത് വരെ അവളുടെ ഓർമഒന്നും പോകരുതേ എന്നാണ് പ്രാർത്ഥിച്ചത്….
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…അപ്പോഴും അവന്റെ ചെവിയിലേക്ക് അവൾ പറഞ്ഞ വാക്കുകൾ ആണ് കടന്നുവന്നത്…
“”” അവൻ എന്റെ ജീവനാണ്… “””
കാതുകളിൽ അലയടിക്കുന്ന അവളുടെ വാക്കുകൾ അവനെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു…..
❇️❇️ ❇️❇️ ❇️❇️ ❇️❇️ ❇️❇️
“”ഡി… നീ എന്തൊക്കെയാ ഇപ്പോൾ കാണിച്ചു കൂട്ടിയത്…. ആരാ അവൻ…. അവൻ എന്തിനാ ഒരു ആവശ്യവും ഇല്ലാതെ എന്നെ വന്നു തല്ലിയത്….. അതൊക്കെ പോട്ടെ…. നീ ഇപ്പോൾ എന്തിനാ കിടന്നു മോങ്ങി കൊണ്ടിരിക്കുന്നത്…. “””
“”ഡി കോപ്പേ നീ എന്തിനാ ഇപ്പോൾ വരുണേട്ടനോട് ഇങ്ങനെ ഒക്കെ പറഞ്ഞത്…. “” ആശു
“”വരുണോ…. അതാണോ വരുൺ….”” റാം
“”ആഹ്…. “”ഹനു.
“”ഡി പട്ടി… എന്തെങ്കിലും ഒന്ന് പറ.. “” റാം
“”പട്ടി നിന്റെ കുട്ടി തൊട്ടിലിട്ട് ആട്ടിക്കോ “” ദില്ലു
എന്റെ പൊന്ന് മോളെ…. നീ പറഞ്ഞെ… അതാണ് നിന്റെ വിച്ചു എങ്കിൽ പിന്നെ എന്തിനാ നീ അവനോട് ദേഷ്യപ്പെട്ടത്…. എന്നെ തല്ലിയത് കൊണ്ട് മാത്രം അല്ല… ഇതിന്റെ പിന്നിൽ വേറെ എന്തോ ഒരു ദുരുദ്ദേശം ഉണ്ട് എന്ന കാര്യം എനിക്ക് ഉറപ്പാണ്….. അതുകൊണ്ട് അത് എന്തായാലും പറ… നിന്റെ മനസ്സിൽ ഉള്ള പ്ലാൻ എന്താ….
പ്ലാനൊ… എനിക്കോ… എനിക്ക് ഒരു പ്ലാനും ഇല്ല…
ദില്ലു മോളെ…. നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയത് അല്ല…. അതുകൊണ്ട് കാര്യം എന്തെങ്കിലും മനസ്സിൽ കാണാതെ നീ ഇങ്ങനൊരു സീൻ ഇവിടെ നടത്തില്ല…. അത് മാത്രം അല്ല… ഇതൊന്നും നീ മനസുകൊണ്ട് ആഗ്രഹിച്ചു പറഞ്ഞതും അല്ല….. എന്താ ശരിയല്ലേ..
“”ആഹാ… ഇത്രേം മനസ്സിലാക്കി കളഞ്ഞല്ലോ…. അതുകൊണ്ട് ബാക്കിയും വഴിയേ മനസിലാകും…
പിന്നെ റാം നീ ഇപ്പോൾ തന്നെ വിച്ചേട്ടന്റെ പുറകെ പോകണം…. ഒരിക്കലും വിച്ചേട്ടൻ നിന്നെ കാണരുത്…. കണ്ടാൽ ഇപ്പോൾ കിട്ടിയതിന്റെ ഇരട്ടി കിട്ടും…. so മോൻ വേഗം വിച്ചേട്ടന്റെ പുറകെ വിട്ടോ….””
മ്മ്മ്….
ഒന്ന് അമർത്തി മൂളികൊണ്ട് റാം വിച്ചുന്റെ പുറകെ വിട്ടു….
അപ്പോഴേക്കും ദില്ലുവിനെ ഹനുവും ആശുവും കൂടി വളഞ്ഞു….
എന്താ മക്കളെ നിങ്ങൾക്ക് അറിയേണ്ടത്… ദില്ലു
ഞങ്ങൾക്ക് അറിയേണ്ടത് ഒരേ ഒരു കാര്യം മാത്രം… നീയും റാമും തമ്മിൽ എന്താ ബന്ധം…. ഹനു
ഞാനും അവനും തമ്മിൽ ഉള്ള ബന്ധം ഒക്കെ നിങ്ങൾക്ക് അറിയില്ലേ…..പിന്നെന്താ സംശയം.. ദില്ലു
പക്ഷെ നീ ഇന്ന് വിച്ചുഏട്ടനോട് എന്തൊക്കെയാ പറഞ്ഞത്…. അവൻ നിന്റെ ജീവൻ ആണ്… ചക്കയാണ് മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ…
അതൊക്കെ ചുമ്മാ പറഞ്ഞതല്ലേ… വിച്ചേട്ടനെ കളിപ്പിക്കാൻ….
ശരി… സമ്മതിച്ചു.. പക്ഷെ നിന്റെ വിച്ചേട്ടനെ എങ്ങനെ റാമിന് അറിയാം….അതുപോലെ നീയും റാമും തമ്മിൽ എങ്ങനെയാ പരിചയം….-ആശു
നീ ഇതുവരെ അവന്റെ കാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ല… ഇന്ന് അവൻ ഇവിടെ വന്നപ്പോൾ മാത്രം ആണ് നീ ഞങ്ങൾക്ക് അവനെ
പരിചയപ്പെടുത്തി തന്നത്… –ഹനു
അത്….
ഞാൻ നിങ്ങളോട് അവനെകുറിച്ച് പറയണം എന്ന് കരുതിയതാ…പക്ഷെ അതിനുള്ള സമയം ആയിട്ടില്ല…. അവനുമായുള്ള പരിചയം ഒക്കെ ഞാൻ വീട്ടിൽ എത്തിയിട്ട് പറയാം…
മ്മ്മ്… ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഡിസ്ചാർജ് കിട്ടും…നാളെ നിന്റെ അശ്വതിഏച്ചിയുടെ കല്യാണം അല്ലേ….
അങ്ങനെ വൈകുന്നേരം ഡിസ്ചാർജ് വാങ്ങി എല്ലാവരും വീട്ടിൽ എത്തി… റാമിനെ എല്ലാവർക്കും പരിചയപ്പെടുത്തികൊടുത്തു….
രാത്രി ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും റൂമിലേക്ക് പോയി…. അപ്പോൾ ആണ് വിച്ചുഏട്ടന്റെ കാര്യം ഓർമ വന്നത്…
റാം…. വിച്ചേട്ടൻ….
ഹാ അവൻ നേരെ ബീച്ചിലേക്ക് ആണ് പോയത്… അവിടുന്ന് കുറെ കരയുന്നുണ്ടായിരുന്നു… പിന്നെ നേരെ വീട്ടിലേക്ക് വിട്ടു…
മ്മ്മ്…
ഡി… നീ എന്തിനാ അവനോട് അങ്ങനെ ഒക്കെ പറയാൻ പോയത്… നിനക്ക് ഇപ്പോൾ അവനോട് പണ്ടത്തെ ഇഷ്ടം ഒന്നും ഇല്ലേ…. എന്തിനാ അവനെ വിഷമിപ്പിച്ചത്….
ഇഷ്ടം കുറച്ചു കൂടിയത് കൊണ്ട് ആണ്…. അതൊക്കെ വിട് നിനക്ക് ഇപ്പോൾ പക്വത ഒക്കെ വന്നോ…. ഭയങ്കര സീരിയസ് ആയിട്ടാണല്ലോ സംസാരം ഒക്കെ….. ചളി പറയൽ ഒക്കെ നിർത്തിയോ…
പക്കു വട ഒന്നും എനിക്ക് വേണ്ട…
പക്ഷെ ഇപ്പോൾ അതല്ലല്ലോ ഇവിടത്തെ പ്രശ്നം…
നീ കാര്യം പറ… എന്തിനാ അവനോട് ദേഷ്യപ്പെട്ടത്… .
ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി… അതെനിക്കറിയാം…. പക്ഷെ ഇപ്പോൾ ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലെങ്കിൽ നീ രക്ഷിച്ച ഈ ജീവൻ കൊണ്ട് എന്ത് പ്രയോജനം…
ഡീ… നീ അതൊക്കെ വിട്ടേ… എപ്പോഴും എപ്പോഴും അത് തന്നെ പറഞ്ഞോണ്ട് നിൽക്കണ്ട…. ഇനിയും പറഞ്ഞാൽ രക്ഷിച്ച ഞാൻ തന്നെ നിന്നെ അങ്ങ് കൊല്ലും… കേട്ടോഡീ പുല്ലേ…
ഈൗ….
ഡീ… ഇപ്പോൾ നിന്റെ ജീവൻ രക്ഷിച്ചത് വരുൺ ആണ്… അവനോട് ഈ സ്നേഹം ഒക്കെ ഉണ്ടോ മോളുസേ….
പിന്നെ ഇല്ലാതെ…. അവൻ എന്റെ ജീവന്റെ ജീവൻ അല്ലെ….
പിന്നെ… ജീവന്റെ ജീവൻ… കേട്ടാലും മതി… എന്നിട്ടാണോ ഇന്ന് അവൻ കരഞ്ഞോണ്ട് ഇറങ്ങി പോയപ്പോൾ ഒരു കൂസലും ഇല്ലാതെ ഇരുന്നത്…
ഞാൻ കരഞ്ഞില്ലെന്ന് ആരാ പറഞ്ഞേ… എന്റെ ഉള്ളിൽ ഉണ്ടായ വിഷമം ഒന്നും ആരും കാണുന്നില്ല…. പിന്നെ വിച്ചേട്ടനോട് പറഞ്ഞത് എന്നെ ഇത്രേം വിഷമിപ്പിച്ചത് കൊണ്ട് മാത്രം ആണ്… വിച്ചേട്ടന് വേണ്ടി എന്റെ ജീവൻ വരെ കൊടുക്കാൻ തയ്യാറായവളാണ് ഞാൻ… എന്നിട്ടും വിച്ചേട്ടൻ…..
മതി… നിർത്തു….. ഇനി അതിനെക്കുറിച്ച് ഒരു സംസാരം വേണ്ട…. നീ പോയി കിടന്നു ഉറങ്ങ്… നാളെ അല്ലെ വരുണിന്റെ ചേച്ചിയുടെ കല്യാണം…
ഹാ… ഗുഡ് നൈറ്റ്..
ഗുഡ് നൈറ്റ്…
തിരിച്ചു റൂമിൽ എത്തിയപ്പോൾ അവളുടെ മനസ്സിൽ വിച്ചു മാത്രം ആണ് ഉണ്ടായത്….അവന്റെ കണ്ണുനിറഞ്ഞിട്ടുണ്ടെങ്കിൽ എത്രമാത്രം വേദന അവൻ സഹിച്ചിട്ടുണ്ടാകും എന്നോർത്തപ്പോൾ അവളുടെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു…. വിച്ചുവിനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തെങ്കിലും അവളുടെ ഈഗോ അതിനു സമ്മതിച്ചില്ല….
പിന്നെ അവന്റെ മനസ്സിൽ ഉള്ള ആ പ്രണയം എങ്ങനെ പുറത്തു കൊണ്ട് വരാം എന്ന് ആലോചിച്ചു അവൾ കിടന്നു……
❇️❇️❇️❇️❇️❇️
( തുടരും )