17/04/2026

സീത : ഭാഗം 11

രചന – അർച്ചന

കുറച്ചു കഴിയുമ്പോൾ ഗെയിം സ്റ്റാർട്ട്‌ ചെയ്യൽ ആയി എന്ന് അനൗൺസ് വന്നു….. അപ്പോൾ തന്നെ അവർ തന്ന ഒരു റിബൺ കൊണ്ട് അവളുടെ കണ്ണ് കെട്ടി….

എനിക്ക് ഒരുപാട് സർപ്രൈസ് തന്ന് ഞെട്ടിക്കുന്ന ആളല്ലേ…. അതുകൊണ്ട് ഇന്ന് നിനിക്ക് എന്റെ വക ഒരു ചിന്ന സർപ്രൈസ്……. 😍

*********************************

ഞാൻ മുകളിലേക്ക് പാറി പോകുന്ന ബലൂണും നോക്കി നിൽക്കുമ്പോൾ ആണ് ആരോ വന്നു എന്റെ കണ്ണ് കെട്ടിയത്…

എന്തോ പറയാൻ വന്നപ്പോൾ തന്നെ അത് വിച്ചേട്ടൻ ആണെന്ന് എന്റെ കൈ പിടിച്ചു നടത്തിക്കുന്നത് അറിഞ്ഞപ്പോൾ മനസിലായി….

“”വിച്ചേട്ടാ….. എന്താ…. എന്തിനാ എന്റെ കണ്ണ് കെട്ടിയെ…. “”

“”അതൊക്കെ ഉണ്ട്.. ഇപ്പൊ മോള് എന്റെ കൂടെ വാ””

വിച്ചേട്ടൻ എന്റെ കയ്യും പിടിച്ചു നടന്നു…. അവസാനം ഏതോ സ്ഥലത്തു എത്തിയപ്പോൾ എന്തൊക്കെയോ അനൗൺസ്മെന്റ് കേട്ടു…. അത് കേട്ടപ്പോൾ തന്നെ വിച്ചേട്ടൻ എന്നെ എടുത്തു പൊക്കി….രണ്ടു കയ്യിലും ആയി ഒരു കുഞ്ഞിനെ എടുക്കുന്ന പോലെ എടുത്തു നടക്കാൻ തുടങ്ങി…..

“”അതെ… വിച്ചേട്ടാ…ഞാൻ ഇനി വിച്ചേട്ടനെ സത്യായിട്ടും തെറി വിളിക്കില്ല…. എന്നെ എവിടേം കൊണ്ട് ഇടല്ലേ…. പ്ലീസ്…. എന്റെ ചക്കര അല്ലെ…””

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവളുടെ വിചാരം ഞാൻ അവളെ എവിടെയെങ്കിലും കൊണ്ട് ചാടാൻ ആണ് ഇങ്ങനെ എടുത്തു നടക്കുന്നത് എന്നാണ്….. ഇതൊരു ഗെയിം ആണെന്ന് ആ പൊട്ടത്തിക്ക് ഇനിയും മനസിലായില്ല…. അത് കൊണ്ട് തന്നെ കുറച്ചു പേടിപ്പിക്കാൻ തന്നെ ഞാൻ വിചാരിച്ചു…..

“” നിന്നെ ഞാൻ ഉറപ്പായും താഴെ ഇടും മോളെ… അങ്ങനെ എങ്കിലും നിന്റെ ഈ വെടക്ക് സ്വഭാവം ഞാൻ നിർത്തും…. നീ നോക്കിക്കോ…. “”

അത് കേട്ടപ്പോൾ തിരിച്ചു ഒന്നും പറയാതെ ഒരു കൈ കൊണ്ട് എന്റെ കഴുത്തിലൂടെ കൈകൾ ചേർത്ത് മുറുക്കി പിടിച്ചു ചുണ്ട് ചുളുക്കി അടങ്ങി ഒതുങ്ങി കിടക്കുന്നുണ്ട്…..

അത് കണ്ടപ്പോൾ ചിരിയാണ് വന്നത്…. കുറേ ദൂരം നടന്നപ്പോൾ തന്നെ കൈ ഒക്കെ വേദന എടുക്കാൻ തുടങ്ങി…. ഞങ്ങളുടെ കൂടെ നടക്കാൻ തുടങ്ങിയ പലരും നിർത്തി താഴേക്കു തന്നെ പോകുന്നുണ്ട്…. ഇപ്പൊ ഞങ്ങളും പിന്നെ വേറെ ഒരു കപ്പിളും ആണ് മുന്നിൽ ഉള്ളത്…..വല്യ കുന്ന് ആണ്…..

“”വിച്ചേട്ടാ….. മതി… നിർത്ത്‌…. ഞാൻ ഇവിടെ ഇറങ്ങിക്കോളാം….””

ഇത്രേം നേരം വായി അടക്കി വച്ചവൾ വീണ്ടും തുറന്നു…..

“” ഇതെന്താ ബസ് എങ്ങാനും ആണോ ഓരോ സ്റ്റോപ്പിൽ ഇറങ്ങാൻ…. നിന്നെ ഞാൻ എടുത്തു കൊണ്ടു വന്നത് ഈ കുന്നിന്റെ മുകളിൽ നിന്ന് താഴേക്കു ചാടാൻ ആണെങ്കിൽ അത് തന്നെ ചെയ്യും….. “”

അത് കേട്ടപ്പോൾ മുതൽ പെണ്ണ് കിടന്നു കുതറാൻ തുടങ്ങി…

“” ഡീ.. ഡീ… അടങ്ങി ഒതുങ്ങി അവിടെ കിടന്നോ ഇല്ലെങ്കിൽ ഇപ്പൊ ഇവിടുന്നു താഴോട്ടേക്ക് നിന്നെ ഞാൻ ഉരുട്ടി വിടും…. മനസിലായല്ലോ….. “”

അതുവരെ തുള്ളിക്കളിച്ചവൾ പിന്നെ അടങ്ങി….

ഞങ്ങളുടെ കൂടെ ഉണ്ടായ കപ്പിൾ നിർത്തി താഴേക്കു തന്നെ പോയി…. അത് കണ്ടപ്പോൾ എനിക്കും നിർത്തിയാലോ എന്ന് വരെ തോന്നി…. അപ്പോൾ ആണ് ഞാൻ പോലും പ്രതീക്ഷിക്കാതെ അവൾ എന്റെ കവിളിൽ ഉമ്മ തന്നത്……

അത് കിട്ടിയപ്പോൾ തന്നെ ഞാൻ അവിടെ സ്റ്റക് ആയി…..

“” വിച്ചേട്ടാ…. ഇനി എന്നെ താഴെ ഇടല്ലേ…. പ്ലീസ്…. ഞാൻ ഉമ്മ തന്നില്ലേ….. “”

അവളുടെ സംസാരം കേട്ടപ്പോൾ ആണ് എനിക്ക് ബോധം വന്നത്…..

“”അതെ…. എനിക്ക് ഒന്നും കൂടെ കിട്ടിയാൽ ഞാൻ താഴെ ഇടില്ല…..ok””

ചുമ്മാ ഒന്ന് പറഞ്ഞതാ…. ദേ വീണ്ടും ഉമ്മ…. uff….😍😍😍

അത് കൂടി കിട്ടിയപ്പോൾ എനിക്ക് ഓരു എനർജി കിട്ടിയ പോലെ ആയി…. അതുകൊണ്ട് തന്നെ അതുവരെ ഉണ്ടായ ബുദ്ധിമുട്ട് ഒക്കെ മാറ്റി അവളെ ഒന്നും കൂടി കൈയിൽ സുരക്ഷിതയാക്കി ഞാൻ ആ കുന്നിന്റെ മുകളിലേക്ക് കയറി….

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

വിച്ചേട്ടൻ എന്നെ എങ്ങനെ എടുത്തു നടക്കുമ്പോൾ ഇപ്പോഴൊന്നും ഈ നടത്തം അവസാനിക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു….. പിന്നെ ഇടക്ക് ഇടക്ക് ഞാൻ വിച്ചേട്ടന്റെ കയ്യിൽ നിന്ന് ഊർന്ന് താഴെക്ക് പോകുമ്പോൾ വല്ലാത്ത പേടി….. വിച്ചേട്ടൻ എന്നേം കൊണ്ട് ഒരു കുന്നിന്റെ മുകളിലേക്ക് ആണ് കയറുന്നതെന്ന് എനിക്ക് മനസിലായി….. എന്റെ സ്വഭാവം വച്ച് നോക്കുമ്പോൾ എന്നെ അതിന്റെ മുകളിൽ നിന്ന് താഴേക്കു ഇടാൻ ഉള്ള എല്ലാ ചാൻസും കാണുന്നത് കൊണ്ട് വേഗം വിച്ചേട്ടനെ ഇറുക്കി പിടിച്ചു…. ഒരുകയ്യിൽ ആ ബലൂണും ഉണ്ട്….

പെട്ടെന്ന് ഒരു അവസരത്തിൽ ആണ് ഒരു ഉമ്മ കൊടുത്തു സോപ്പിട്ടു നോക്കിയാലോ എന്ന് തോന്നിയത്…. അത് എനിക്ക് തന്നെ പാര ആവുമെന്ന് ഞാൻ നിരീച്ചില്ല്യ..😌😌

അങ്ങനെ വീണ്ടും ഉമ്മ കൊടുത്തപ്പോൾ വിച്ചേട്ടന്റെ നടത്തത്തിന്റെ സ്പീഡും കൂടി…..വിചേട്ടനോട് ചേർന്ന് നിൽക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന ഫീൽ….. അത് വേറെ തന്നെ ആണ്…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അങ്ങനെ ഏറെ നേരത്തെ നടത്തിനൊടുവിൽ ഞാൻ ആ കുന്നിന്റെ മുകളിൽ എത്തി…. അവളെ അവിടെ ശ്രദ്ധയോടെ താഴെ ഇറക്കി….. അപ്പോൾ തന്നെ എന്റെ കയ്യിൽ അവൾ പിടിച്ചിരുന്നു…..

ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ അവിടെഉള്ള ഈ ഗെയിമിന്റെ ആൾക്കാർ എന്നേം കൂട്ടി നടന്നു….. ഞാൻ എന്റെ സീതകൊച്ചിന്റെ കയ്യിൽ പിടിച്ചു അവരുടെ കൂടെ നടന്നു…. അവസാനം അത് ഒരു വലിയ വൈറ്റ് കർട്ടന്റെ അടുത്ത് എത്തിയതും അവർ എന്നോട് അകത്തു കടക്കാൻ പറഞ്ഞു….

ഞാൻ അവളുടെ കയ്യും പിടിച്ചു ആ കർട്ടൻ മാറ്റി അകത്തേക്ക് കയറി…. അവിടെ ആകെ നിറഞ്ഞു നിൽക്കുന്ന വൈറ്റ് ആൻഡ് റെഡ് റോസ് കണ്ടപ്പോൾ ഞാൻ ആദ്യം നോക്കിയത് അവളുടെ മുഖത്തേക്ക് ആണ്…

❇️❇️❇️❇️❇️❇️

“”വിച്ചേട്ടാ…. കണ്ണ് കെട്ടിയത് അഴിക്കട്ടേ…. എനിക്ക് ഒന്നും കാണുന്നില്ല…. പ്ലീസ്….”””

“”ദേ പെണ്ണേ…. അധികം കൊഞ്ചാതെ എന്റെ കൂടെ വന്നോ…. നിന്റെ കണ്ണ് കെട്ടിയത് ഞാൻ ആണെങ്കിൽ അഴിക്കാനും എനിക്ക് അറിയാം…. മനസിലായല്ലോ… “”

അതും പറഞ്ഞു വിച്ചേട്ടൻ എന്റെ കയ്യും പിടിച്ചു വീണ്ടും നടത്തം തുടർന്നു……

ഓരോ അടി വയ്ക്കുമ്പോഴും റോസാപൂവിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് കയറുന്നുണ്ടായിരുന്നു… മഞ്ഞു പെയ്യുന്നുണ്ട്… ഒപ്പം ഒരു തണുത്ത ഇളം കാറ്റും……..

കുറച്ചു നടന്നപ്പോൾ വിച്ചേട്ടൻ എന്റെ കൈ വിടുവിച്ചു…. എന്നിട്ട് എന്റെ പുറകിൽ പോയി നിന്നു…. വിച്ചേട്ടന്റെ ആ ചൂട് നിശ്വാസം എന്റെ ചെവിയിലേക്ക് തട്ടുമ്പോൾ ഞാൻ പോലും അറിയാത്ത ഒരു വികാരം എന്നെ പൊതിയുന്നുണ്ടായിരുന്നു……

__________________________________

അവളുടെ കയ്യും പിടിച്ചു മുന്നോട്ടു നടക്കുമ്പോൾ അവിടെയാകെ പൂക്കളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച് ഭംഗിയാക്കിയിട്ടുണ്ട്……

അവസാനം ആ കുന്നിന്റെ ഏറ്റവും അറ്റത്ത്‌ എത്തിയപ്പോൾ ഞാൻ അവളുടെ കണ്ണുകൾക്ക് കെട്ടിയ റിബൺ അഴിച്ചു…..

അതുവരെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് നിന്നിരുന്ന അവൾ ആ നിമിഷം മൗനമായി…

അവളുടെ കണ്ണുകൾ വിടരുന്നതും ആ ചുണ്ടുകളിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിയുന്നതും ഞാൻ കൗതുകത്തോടെ നോക്കി……

കുന്നിന്റെ മുകളിൽ ഉള്ള ഒരു മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ അവളുടെ കണ്ണുകൾ ഉടക്കി… വള്ളികളും പൂക്കളും കൊണ്ട് അത് അലങ്കരിച്ചിട്ടുണ്ട്…. അതും നോക്കി നിൽക്കുമ്പോൾ ആണ് ഒരു പയ്യൻ വന്ന് വലിയൊരു ടെഡിബെയർ അവളുടെ കയ്യിൽ കൊടുത്തത്…… അത്രേം ആയപ്പോൾ തന്നെ അവൾ തിരിഞ്ഞു നിന്ന് എന്നെ ഇറുകെ കെട്ടിപിടിച്ചു………

“”വിച്ചേട്ടാ…… “”
പ്രണയാർദ്രമായിരുന്നു ആ സ്വരം…

കണ്ണുകൾ തുടരെ തുടരെ ചിമ്മികൊണ്ട് കൊച്ചു കുട്ടികളെ പോലെ അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി……

പരസ്പരം കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവളുടെ മിഴികൾ താനെ താഴ്ന്ന് പോയി….

അരയിലൂടെ ചുറ്റിപ്പിടിച്ചു അവളെ തന്നിലേക്ക് അടുപ്പിക്കുമ്പോൾ കുസൃതി നിറഞ്ഞ അവന്റെ ആ പുഞ്ചിരി അവളുടെ അധരങ്ങളിലും വിടർന്നു…..

കയ്യിലെ ഒരു കൂട്ടം ബലൂണുകൾ അവൾ പോലും അറിയാതെ ആകാശത്തേക്ക് പറന്നു പോകുന്നത് അവർ ഇരുവരും നോക്കി നിന്നു……

“”വാ…. അവിടെ ഇരിക്കാം “”

അവളുടെ കയ്യും പിടിച്ചു ആ ഊഞ്ഞാലിൽ ഇരുന്നപ്പോൾ മിന്നാമിന്നികൾ അവർക്ക് ചുറ്റും വലയം തീർത്തു……

ആ ഇരുണ്ട വെളിച്ചത്തിൽ പോലും അവളുടെ കണ്ണുകളിലെ തിളക്കവും മുഖത്തു വിരിയുന്ന പലതരം ഭാവങ്ങളും അവൻ കാണുന്നുണ്ടായിരുന്നു……

“”വിച്ചേട്ടാ…. ദേ നോക്കിയേ…… “”

രണ്ടു കൈ കൊണ്ടും പൊത്തിപിടിച്ച ആ കുഞ്ഞു മിന്നാമിന്നിയെ കൈ വിടവിലൂടെ അവൾ അവന് കാണിച്ചു കൊടുത്തു……

ശേഷം ശ്രദ്ദയോടെ അതിനെ മോചിപ്പിച്ചു….. ആ കുന്നിന്റെ താഴെയുള്ള കെട്ടിടങ്ങളുടെയും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും വെളിച്ചം അവൾ നോക്കി നിന്നു….

ഒഴുകിയെത്തിയ ആ ഇളം കാറ്റിൽ പാറിപറക്കുന്ന അവളുടെ മുടിയിഴകളെ ചെവിക്കു പിന്നിലോട്ട് വകഞ്ഞു മാറ്റി ആ വിരിനെറ്റിയിൽ അവന്റെ പ്രണയചുംബനം പതിഞ്ഞപ്പോൾ എന്തുകൊണ്ടോ അവളുടെ മിഴികൾ വീണ്ടും താഴ്ന്ന് പോയിരുന്നു…..

“”സീതകൊച്ചേ….. “”

“”മ്മ്മ്… “”

“”നമുക്ക് പോയാലോ.. “”

അത് കേട്ടപ്പോൾ അതുവരെ തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം വാടി…..

“”ഇപ്പോഴേ പോണോ വിച്ചേട്ടാ….. കുറച്ചും കൂടി കഴിയട്ടെ….. “”

അതും പറഞ്ഞു അവനിലേക്ക് ഒന്നുംകൂടി അവൾ ചേർന്നിരുന്നു…

മൗനം പോലും വാചാലമായ നിമിഷങ്ങൾ….. ❣️

❇️❇️❇️❇️❇️❇️

( തുടരും)