19/04/2026

സീത : ഭാഗം 13

രചന – അർച്ചന

വന്റെ കണ്ണുകൾ വിടർന്നു….. ഒന്ന് തലയാട്ടി കാണിച്ചു ബുള്ളറ്റ് വളച്ചു വച്ചു….. “”വീട്ടിൽ കയറി പോടി….. “” അവന് ഒരു റ്റാറ്റാ യും കൊടുത്തു അവൾ സിറ്റ്ഔട്ടിൽ പോയി നിന്നു……അവൾക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് അവൻ യാത്ര തിരിച്ചു….. ****ഇവിടെ ഒരു വീട് വാടകക്ക് എടുത്താണ് ഞങ്ങൾ നിൽക്കുന്നത്…… കാളിങ്ബെൽ അടിച്ചപ്പോൾ ആശു വന്നു ഡോർ തുറന്നു തന്നു….. “” ഞാൻ വിചാരിച്ചു നീ ഇന്ന് വരില്ലെന്ന്…. “” ഹനു “” അതെന്താ അങ്ങനെ വിചാരിച്ചേ…..?? “” സംശയഭാവത്തോടെ ഞാൻ ചോദിച്ചപ്പോൾ ഒന്ന് ഇളിച്ചു തന്നു……… “”നീയും വിച്ചേട്ടനും കൂടെ കുറച്ചു കറങ്ങാൻ ഒക്കെ പോകും എന്ന് കരുതി “”” ആശു അതിനു അവർക്ക് ഒരു ചെറു പുഞ്ചിരി കൊടുത്തു കൊണ്ട് വേഗം മുകളിലെ റൂമിലേക്ക് പോയി…..

ഫ്രഷ് ആയി വന്നപ്പോഴേക്കും ഹനുവിന്റെ സ്പെഷ്യൽ പുഡിങ് റെഡി ആക്കി വച്ചിട്ടുണ്ട്….. അത് ആസ്വദിച്ചു കഴിക്കുമ്പോൾ തന്നെ എന്തുകൊണ്ടാ വരാൻ വൈകിയെ….എവിടെയാ നിങ്ങൾ പോയത്…. എന്നൊക്കെ ചെവിക്ക് റസ്റ്റ്‌ തരാതെ ചോദിക്കാൻ തുടങ്ങി….. ഒപ്പം റാമും ആയിട്ടുള്ള ബന്ധവും….. എല്ലാം കൂടെ അവർക്ക് മുന്നിൽ നിരത്തി കൊടുത്തപ്പോൾ അവർക്ക് ആശ്വാസം ആയി….. “”നിന്റെ വിച്ചേട്ടൻ ഭയങ്കര റൊമാന്റിക് ആണല്ലോ….. “” ആശു അങ്ങനെ പറഞ്ഞപ്പോൾ ആണ് വിച്ചേട്ടന്റെ കാര്യം ഓർമ വന്നത്…. അവളുടെ മൂക്ക് പിടിച്ചു വലിച്ചു ഒന്ന് ഇളിച്ചു കൊടുത്തു വേഗം റൂമിൽ പോയി വിച്ചേട്ടന് വിളിച്ചു…… കുറേ നേരം റിങ് ചെയ്തിട്ടും എടുക്കാത്തത് കൊണ്ട് വണ്ടിയിൽ ആയിരിക്കും എന്ന് കരുതി ഫോൺ ബെഡിലേക്ക് ഇട്ട് വീണ്ടും താഴോട്ട് തന്നെ പോയി……. പിന്നെ കുറേ നേരം അവരുമായി ചളി പറഞ്ഞു ഇരുന്നു….

നാളെ ഒരു ചെറിയ ഷോപ്പിംഗും നടത്താം എന്നും തീരുമാനിച്ചു…… ടീവിയും കണ്ടു കിടക്കാൻ പോകുമ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു….. റൂമിൽ എത്തിയപ്പോൾ കണ്ടത് ബെഡിൽ കിടന്നു റിങ് ചെയ്യുന്ന ഫോൺ ആണ്…. ഓടി പോയി എടുത്തു ചെവിയിൽ വച്ചു….. “””വിച്ചേട്ടാ…. “”” “”ആഹ്…. “” “”വീട്ടിൽ എത്തിയോ…. “” “”മ്മ്മ്… ഇപ്പൊ എത്തിയതെ ഉള്ളൂ…. “” “”മ്മ്മ്… “” “”സമയം ഒരുപാട് ആയില്ലേ…. നീ ഇതുവരെ കിടന്നില്ലേ….. “” “”ഇല്ല….ഞാൻ വിച്ചേട്ടനെ വിളിച്ചിട്ട് കിടക്കാന്ന് വിചാരിച്ചു….. “” “”മ്മ്മ്… “” “”വിച്ചേട്ടാ….. “” “”ആഹ്….. “” “”എന്തെങ്കിലും പറയ്… “” “”നീ പറഞ്ഞോ…. “” “”ഞാൻ ന്താ ഇപ്പോ പറയുക…… “” “”എന്തെങ്കിലും പറയ്‌….. “” “” I LOVE YOU…. ❣️”” അത് കേട്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു…..

പിന്നെ ആരും ഒന്നും മിണ്ടിയില്ല….. മൗനം പോലും അവരുടെ പ്രണയം കൊണ്ട് വാചാലമായി….. ❣️ “”സീത കൊച്ചേ….. “” പ്രണയാർദ്രമായിരുന്ന ആ വിളിക്ക് അവൾ ഒന്ന് മൂളിയതേ ഉള്ളൂ…… പിന്നെയും മൗനം…… ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ വീണ്ടും പറഞ്ഞു തുടങ്ങി…… “”എനിക്ക് ഒരു ജോലി ശരിയായി…. “” “”ഏഹ്…. ശെരിക്കും…. എവിടെയാ വിച്ചേട്ടാ….. എന്ത് ജോലിയാ….. എപ്പോഴാ ജോയിൻ ചെയ്യണ്ടേ….. “”” ഒന്നിന് പിറകിൽ ഒന്നായ് വരുന്ന അവളുടെ ചോദ്യങ്ങൾ കേട്ട് അവൻ ഒന്ന് ചിരിച്ചു…. “”ഇങ്ങനെ സൂപ്പർഫാസ്റ്റ് പോലെ ചോദിക്കല്ലേ പെണ്ണേ…. “” “”എങ്കിൽ പറ…. “” ഇച്ചിരി കുശുമ്പ് നിറഞ്ഞ ആ സംസാരം കേട്ടപ്പോൾ അവൻ വീണ്ടും ചിരിച്ചു….. “”ദേ വിച്ചേട്ടാ….. അവിടെ കിടന്നു കിണിക്കല്ലേ… എന്താ ജോലി എവിടെയാ ജോലി എന്നൊക്കെ എന്നോട് പറ…. “” “”പറയില്ലെങ്കിൽ….. “” “”പറയില്ലെങ്കിൽ…….ഞാൻ പറയിപ്പിക്കും…ഹും… “” വാക്കുകളിൽ പരിഭവം നിറഞ്ഞിരുന്നു….

“”ഞാൻ പറയാം…. പക്ഷെ അതിന് മുമ്പ് നിനിക്ക് ഒരു സർപ്രൈസ് ഉണ്ട്…. “” “”സർപ്രൈസോ…..”” പരിഭവം ആകാംക്ഷയിലേക്ക് വഴിമാറി… “”ആഹ്…. ഒരു ചെറിയ കുഞ്ഞു വലിയ സർപ്രൈസ്…. “” “”എന്ത് സർപ്രൈസാ വിച്ചേട്ടാ….. “” “””ഓഹ്… എന്തൊരു പതപ്പിക്കൽ ആണ് പെണ്ണേ…..സർപ്രൈസ് എന്താണെന്നൊക്കെ സമയം ആവുമ്പോൾ നീ അറിയും……ഇപ്പൊ എന്റെ കൊച്ച് പോയി കിടന്നു ഉറങ്ങാൻ നോക്ക്…”” “”വിച്ചേട്ടാ….. പറഞ്ഞിട്ട് ഫോൺ വച്ചാൽ മതി…. ഇല്ലേൽ എനിക്ക് ഇന്ന് ഉറങ്ങാൻ കഴിയില്ല…. പ്ലീസ്…. പറഞ്ഞു താ….. നല്ല വിചേട്ടനല്ലേ….. പ്ലീസ് …. “”” “”എങ്കിൽ ശരി…ഞാൻ ഫോൺ വയ്ക്കുന്നില്ല…. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…. ഗുഡ് നയ്റ്റ്…..ലവ് യൂ….. “” അവൾ കാൾ കട്ട് ചെയ്യാതെ വിച്ചേട്ടാ….വിച്ചേട്ടാ ന്നൊക്കെ വിളിക്കുന്നുണ്ട്….. അവൻ അത് മൈൻഡ് ചെയ്തില്ല…..

“”ദില്ലു…. നീ റെഡി ആയില്ലേ…. “” “”ആഹ്…. ഞാൻ റെഡി ആയി…. എവിടെ ഹനു…..?? “” “”അവളുടെ മേക്കപ്പ് കഴിയുമ്പോഴേക്കും നമുക്ക് പോയിട്ട് വരാം…. “” ആശു അതും പറഞ്ഞു റൂം ഒക്കെ പൂട്ടാൻ പോയി…. അപ്പോഴേക്കും ഹനുവും വന്നു…. മൂന്നു പേരും കൂടെ അടുത്തുള്ള മാളിലേക്ക് വിട്ടു….. ❇️❇️❇️❇️❇️❇️ അവിടെ എത്തിയപ്പോൾ തന്നെ നമ്മൾ നമ്മുടെ പണി അങ്ങ് ആരംഭിച്ചു….. എന്താന്നല്ലേ…… മൗത് ലൂകിംഗ്….. 😝😝😝 നല്ല അഡാർ മൊഞ്ചൻമാർ അതിലേ തേരാ പാരാ നടക്കുന്നുണ്ട്….. അവരെ ഒക്കെ നോക്കി വായി നോക്കി നടക്കുമ്പോൾ ആണ് തലക്ക് ഒരു കൊട്ട് കിട്ടിയത്….. ആശു എങ്ങാനും ആയിരിക്കും എന്ന് കരുതി മൈൻഡ് ചെയ്യാതെ വീണ്ടും പണി തുടർന്നു…. വീണ്ടും തലക്കിട്ടു കൊട്ട് കിട്ടിയപ്പോൾ ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഇളിച്ചു കൊണ്ട് നിൽക്കുന്ന റാമിനെ….. അവനെ കണ്ടപ്പോൾ തന്നെ ഒരു പുളിങ്ങ്യ തിന്ന ഇളി പാസ്സാക്കി……. “””എന്താ മാഡം പരിപാടി…. “”” “”ഒന്നുല്ല….. “” ചുമല് കൂച്ചി കണ്ണ് അടച്ചുകൊണ്ട് അവൾ അങ്ങനെ പറഞ്ഞപ്പോൾ തന്നെ അവൻ അവിടെ കിടന്നു ചിരിക്കാൻ തുടങ്ങി…..

അത് കണ്ടപ്പോൾ കലിപ്പ് കയറി അവന്റെ വയറ്റിനിട്ട് ഒരു കുത്തു കൊടുത്തു…… കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ അവിടെ കിടന്നു ഡിസ്കോയും ക്ലാസിക്കലും ഒക്കെ കളിക്കുന്നുണ്ട്….. ഇത്രേം നേരം കൂടെ ഉണ്ടായിരുന്ന ബാക്കി രണ്ടെണ്ണത്തിനെ നോക്കിയപ്പോൾ ഏതോ ഒരു ലുക്കന്റെ ചോര ഊറ്റുന്നുണ്ട്…… പിന്നെ റാമിനേം വലിച്ചു അവരുടെ അടുത്തേക്ക് പോയി….. ഞങ്ങൾ വന്നതൊന്നും അറിയാതെ രണ്ടും മുടിഞ്ഞ പണിയിൽ ആണ്….. ആ ചെക്കൻ നോക്കുമ്പോൾ രണ്ടും സീലിംഗിന്റെ ഭംഗി നോക്കി നിൽക്കും……അതൊക്കെ കണ്ടപ്പോൾ തന്നെ റാം ഇത് എന്തോന്നടെയ് എന്ന ഭാവത്തിൽ നിൽക്കുന്നുണ്ട്…… അവന് ഒന്ന് ഇളിച്ചു കൊടുത്തു ഹനുനേം ആശൂനേം പിടിച്ചു വലിച്ചു നടന്നു….. രണ്ടും എന്നെ കുറേ പ്രകാൻ തുടങ്ങിയപ്പോൾ ആണ് റാമിനെ കണ്ടത്….. അവനെ കണ്ടപ്പോൾ ചമ്മി നാറി ഒരുമാതിരി ആയിട്ടുണ്ട് അവരുടെ എക്സ്പ്രെഷൻ…….. പിന്നെ ഒന്നന്നര ഷോപ്പിംഗ് ആയിരുന്നു …….

എന്തൊക്കെയോ വാങ്ങി കൂട്ടി…..പിന്നെ നേരെ പോയത് ഒരു റെസ്റ്റോറന്റിലേക്ക് ആണ്….. റാമിനെ മുടിപ്പിച്ചു….. “”ദില്ലു…നമുക്ക് ഒന്ന് അടിച്ചുപൊളിച്ചാലോ…. “” റാം “” അതെന്താ ഇപ്പൊ പൊളിച്ചതൊന്നും അടിച്ചുപൊളി അല്ലേ…. “”” ആശു…. “” അതല്ല…. എന്റെ ഫ്രണ്ട് ന്റെ ഒരു ജീപ്പ് ഉണ്ട്…. അതിൽ നമുക്ക് ഒന്ന് ബാംഗ്ലൂർ സിറ്റി ഫുൾ ആയി കറങ്ങി വന്നാലോ….. “”” “”അത് പൊളിക്കും…. “” ഹനു.. “”””ദില്ലു…. നിന്റെ അഭിപ്രായം പറയൂ…. പോയാലോ… “””” റാം… “” ഒക്കെ…. “” ദില്ലു… ദില്ലുന്റെ ഒക്കെ കേട്ടപ്പോൾ തന്നെ അവൾമാർ ഒക്കെ ആർത്തുവിളിക്കാൻ തുടങ്ങി….. റാം പോയി ജീപ്പും ആയി വന്നു…. അപ്പോഴേക്കും മൂന്നും കൂടെ അതിൽ കയറി യാത്ര തുടങ്ങിയിരുന്നു….. ഒരു കൊല്ലം ആയി ബാംഗ്ലൂർ എത്തിയിട്ട്…. എങ്കിലും ബാംഗ്ലൂർ സിറ്റിയുടെ ആ അടിപൊളി വ്യൂ കാണാൻ ഇതുവരെ പറ്റിയിട്ടില്ല…. അതുകൊണ്ട് തന്നെ ആ കുറവുകൾ ഒക്കെ ഈ യാത്രയിൽ പരിഹരിച്ചു…… സമയം അതിവേഗം കടന്നു പോയി…. രാത്രിയിലെ ആ നഗരത്തിന്റെ സൗന്ദര്യം അവർ ഏവരും ആസ്വദിച്ചു……

ഏറെ നേരത്തെ യാത്രക്ക് ഒടുവിൽ റാം വണ്ടി നിർത്തി…. രാത്രി ആയത് കൊണ്ട് എവിടെയാ എത്തിയത് എന്ന് മനസിലായില്ല…. “”എല്ലാരും ഇറങ്ങിയേ….. വേഗം….. “” “”ഇത് എവിടെയാ സ്ഥലം….. ഇവിടെ എന്ത് തേങ്ങ ആണ് ഉള്ളത്….. “” ആശു… “””തേങ്ങയും മാങ്ങയും ഒക്കെ കാണിച്ചു തരാം….. ആദ്യം എല്ലാരും എന്റെ കൂടെ വാ….. അല്ലെങ്കിൽ തന്നെ സമയം വൈകി….ഇനിയും താമസിച്ചാൽ എനിക്ക് വയറുനിറയെ കിട്ടും…. “” റാം.. “”നിനിക്ക് ആരുടെ കയ്യിൽ നിന്ന് കിട്ടുന്ന കാര്യം ആണ് പറയുന്നേ… . “” ഒരു സംശയത്തോടെ അവനോട് അങ്ങനെ ഞാൻ ചോദിച്ചതും അവൻ അവിടുന്ന് പരുങ്ങികളിക്കാൻ തുടങ്ങി….. “”എന്താടാ ഒരു കള്ള ലക്ഷണം……. ഇനി നീ നമ്മളെ കൊല്ലാൻ എങ്ങാനും കൊണ്ടുപോവുകയാണോ……”” ഹനു… അതിനു അവൻ ഒന്ന് ഇളിച്ചു തന്നിട്ട് നടക്കാൻ തുടങ്ങി…..

അവന്റെ പിറകെ ഞങ്ങളും….. കുറച്ചു ദൂരം നടന്നപ്പോൾ ദൂരെ ഒരിടത്തു കുറെ ലൈറ്റും ആളുകളുടെ സൗണ്ടും ഒക്കെ കേൾക്കാൻ തുടങ്ങി…. അപ്പോഴാണ് കുറച്ചു ആശ്വാസം ആയത്…. “”റാം…. ഇത് എന്തിനാ ഇങ്ങോട്ട് വന്നത്….. “” അതിനു അവൻ വീണ്ടും ഒന്ന് ഇളിച്ചു തന്നിട്ട് നടക്കാൻ തുടങ്ങി….. അവസാനം ആ സ്ഥലത്തു എത്തിയതും അവിടെ വെണ്ടയ്ക്ക അക്ഷരത്തിൽ ആ ബോർഡിൽ എഴുതിയത് കണ്ടിട്ട് എന്റേം ഹനുന്റേം ആശുന്റേം കണ്ണ് ഒരുപോലെ പുറത്തേക്ക് ചാടി വന്നിട്ടുണ്ട്….. ❇️❇️❇️❇️❇️❇️ ( തുടരും)