രചന – അർച്ചന
അവിടെ ഇരുന്ന എല്ലാവരും ഞങ്ങളെ നോക്കാൻ തുടങ്ങിയതും ഞാൻ പതിയെ വെള്ളം എടുത്തു കൊടുത്തു…. അവൾ അത് വാങ്ങി കുടിച്ചു…എന്നിട്ട് വീണ്ടും തീറ്റ തന്നെ…. ഇപ്പോൾ ഞാൻ ആരായി… അത് തന്നെ ശശിയുടെ അമ്മാവൻ….. അപ്പോഴേക്കും അവൻ അവിടെ എത്തിയിരുന്നു……. ** “”ഡീ പോത്തേ… ഒന്ന് പതുക്കെ തിന്നു… ആരും കൊണ്ട് പോകില്ല…. “” ആരോട് പറയാൻ… ആര് കേൾക്കാൻ…. “”ഹേയ് വരുൺ….”” “”ആഹ്…ഡാ…. “” അവൻ വന്നു ഞങ്ങളുടെ അടുത്തുള്ള സീറ്റിൽ ഇരുന്നു…. അവൾ ആണെങ്കിൽ അതൊന്നും മൈൻഡ് ആകാതെ പൊറോട്ടയിൽ അറ്റാക്ക് ആണ്… അത് കണ്ടപ്പോൾ തന്നെ ആകാശ് എന്നെ ഒരു വല്ലാത്ത നോട്ടം നോക്കുന്നുണ്ട്…. അതിനു ഒന്ന് ഇളിച്ചു കൊടുത്തു…. അവനോട് അവന്റെ ബുള്ളറ്റിന്റെ കീയും നൈസ് ആയിട്ട് വാങ്ങി….
കാറിൽ ഒക്കെ ബാംഗ്ലൂർ വരെ പോവുക എന്ന് പറഞ്ഞാൽ ഒരു ഇത് ഇല്ല…. എന്റെ ഭാവി കെട്യോളും കൂടെ ഉള്ളതല്ലേ… അപ്പോൾ ബുള്ളറ്റ് ആണ് നല്ലത്…. ഞാനും അവനും ഒരുമിച്ചു ആണ് പഠിച്ചത്…. കട്ട ചങ്ക് അല്ലെങ്കിലും ചങ്ക് ആണ്….. അവനോട് കുറെ സംസാരിച്ചു…. അവൻ ഇടക്കിടെ അവളെ നോക്കുന്നുണ്ട്…. അപ്പോഴാണ് ഞാനും അവളെ ശ്രദ്ധിച്ചത്… രണ്ടു കൈ കൊണ്ടും പൊറോട്ട പിടിച്ചു വലിച്ചു ഒരുമാതിരി ബസന്തി സ്റ്റൈലിൽ ആണ് അവൾ തിന്നുന്നത്…… ഇതു ആരാന്നുള്ള ആകാശിന്റെ ചോദ്യത്തിന് എന്ത് ഉത്തരം പറയും എന്ന് കരുതി ഇരിക്കുമ്പോൾ”” എന്നെ കെട്ടാൻ പോകുന്ന ചെക്കൻ ആണ് “” എന്ന് എൻഗേജ്മെന്റ് റിങ് അവനു നേരെ നീട്ടി അവൾ പറഞ്ഞു…… ഇങ്ങനെ ഒക്കെ ചെയ്യാവോ… ഇങ്ങനെ ഒക്കെ നാറ്റിക്കാവോ….. വിച്ചുന്റെ ഫേസ് ഇപ്പോൾ ശെരിക്കും പറഞ്ഞാൽ ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെ ഉണ്ട്….. ആകാശ് ആണെങ്കിൽ”” എന്തോന്നെടെ “” ന്നുള്ള ഭാവത്തിലും….. എന്നെക്കൊണ്ട് ഇത്രയൊക്കെ ചെയ്യാൻ കഴിയുന്നും പറഞ്ഞു ദില്ലു പഴയ പണിയിലേക്ക് പോയി……
അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു വിച്ചേട്ടനെ നോക്കിയപ്പോൾ ആണ് പാവം ഒന്നും കഴിച്ചില്ലല്ലോ എന്ന് ഓർത്തത്… “”വിച്ചേട്ടൻ എന്താ കഴിക്കഞ്ഞെ…. വിശക്കുന്നില്ലേ…. “” “”പൊന്ന് മോളെ ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ….. നിന്റെ കഴിക്കൽ കണ്ടപ്പോൾ തന്നെ എന്റെ വയർ നിറഞ്ഞു….. ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല….. അതുകൊണ്ട് വേഗം നമ്മക്ക് പോവാം…. “” അതും പറഞ്ഞു ഒരു ഏട്ടനോട് ബൈയും പറഞ്ഞു നടന്നു…. ആ ഏട്ടൻ ആണെങ്കിൽ എന്നെ നോക്കി ഒരു ആക്കി ചിരി ചിരിക്കുന്നുണ്ട്…. പിന്നെ അത് മൈൻഡ് ആക്കാൻ പോയില്ല…. കാരണം എന്താ….. പുല്ലാണേ പുല്ലാണേ…. ഇതൊക്കെ നമ്മൾക്ക് പുല്ലാണേ….. •°••° ഹൈ….. ബുള്ളറ്റ്…. വിച്ചേട്ടൻ സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ ഞാൻ അതിൽ കയറി ഇരുന്നു….. നീ ഇതു ആരുടെ ആണെന്ന് വിചാരിച്ചിട്ട് ആണ് കയറി ഇരിക്കുന്നത്…. നേരത്തെ കണ്ട ഏട്ടന്റെ അല്ലെ…. എനിക്ക് അറിയാം…. ഫുഡ് കഴിക്കുമ്പോൾ എങ്കിലും അതിൽ മാത്രം ശ്രദ്ധിച്ചാൽ പോരെ…. കണ്ണ് ഒരു സ്റ്റലത്ത്… ചെവി ഒരു സ്ഥലത്ത്….. എല്ലാം കാണും ചെയ്യും കേൾക്കും ചെയ്യും…. അപാര ജന്മം തന്നെ… ഈൗ…. വണ്ടി വിട് മോനെ ദിനേശാ….
ബുള്ളറ്റിൽ തന്റെ പ്രാണന്റെ കൂടെ ഒരു യാത്ര…. ഇതുവരെ കേട്ട്കേൾവി മാത്രമുള്ള ആ അനുഭവം അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ട്… ഒരു ഒന്നൊന്നര ഫീൽ….. 😍😍 ഈ യാത്ര എന്തിനാണെന്ന് എനിക്ക് അറിയാം വിച്ചേട്ടാ….. ഈ യാത്ര അവസാനിക്കുമ്പോൾ ഞാൻ നിനക്കായ് മാത്രം ജീവിക്കാൻ തുടങ്ങും…. അല്ലെങ്കിൽ നീ എന്നെ കൊല്ലും… 😁 ജീവിതത്തിൽ ആദ്യം ആയിട്ട് തോന്നിയ പ്രണയം ആണ് നീ……. ആദ്യ പ്രണയം തരുന്ന വേദനകൾക്ക് ഒരു പ്രത്യേക സുഖം ആണ്… അത് അറിഞ്ഞത് നിന്നിലൂടെയാണ്….. അവൾ പോലും അറിയാതെ അവളുടെ കൈകൾ അവനെ വിരിഞ്ഞുചുറ്റി…. പ്രണയത്തോടെ…. മൗനത്തെ മാത്രം കൂടെ കൂട്ടിയുള്ള ആ യാത്രയിൽ പോലും എന്നും ഇങ്ങനെ തന്നെ എന്റെ 🍁സീത🍁യെ എന്നോടൊപ്പം നൽകണമെന്ന് അതിയായി ആഗ്രഹിച്ചു….. എന്നെ കെട്ടിപിടിച്ചു പുറത്തു തല വച്ചു അവൾ കിടക്കുന്നുണ്ട്…. ഇവളുടെ മൗനം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്… അതുകൊണ്ട് തന്നെ എന്റെ മനസിലെ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരങ്ങൾക്കു വേണ്ടി ബുള്ളറ്റ് ഒരു പാർക്കിലേക്ക് വിട്ടു…. ❇️❇️
“”എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്…. “” “”നീ ഇറങ്ങ്…. “” അവളുടെ കയ്യും പിടിച്ചു പാർക്കിലെ ആളൊഴിഞ്ഞ സ്ഥലത്തെ ഒരു ബെഞ്ചിൽ പോയി ഇരുന്നു…… എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ എന്നോട് ചേർന്ന് ഇരുന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു മനസ്സിൽ…. “”കണ്ണും കണ്ണും നോക്കി പിന്നെ ഇരിക്കാം…. ആദ്യം എന്തിനാ ഇങ്ങോട്ട് വന്നതെന്ന് പറ….വൈകുന്നേരം ആവുമ്പോഴേക്കും എനിക്ക് ബാംഗ്ലൂർ എത്തണം…. ” “”അയിന്…..”” 😜 “”അയിന് നിന്റെ #%#*******$#”” ഡീ…. ഡീ.. നീ ഇതൊക്കെ എവിടുന്നു പഠിക്കുന്നു… നിന്നെ ഞാൻ ഒന്ന് കെട്ടട്ടെ….. എന്നിട്ട് നിന്റെ ഈ സ്വഭാവം ഒക്കെ എനിക്ക് മാറ്റിയെടുക്കണം…. കേട്ടോടി കുരിപ്പേ…. “” അവന്റെ വാക്കുകളെ പാടെ തള്ളിക്കളഞ്ഞു അവന്റെ ഷർട്ടിന്റെ കീശയിൽ നിന്നും പൈസയും എടുത്തു രണ്ടു ഐസ്ക്രീമും വാങ്ങി വന്നു…. “”ഇന്നാ…. ഇനി എന്താ ചോദിക്കേണ്ടത് എന്ന് വച്ചാൽ ചോദിക്ക്…. “” കൈയിലെ ഐസ്ക്രീമിൽ ഒന്ന് അവനു നേരെ നീട്ടി അവൾ തുടർന്നു…… “‘നിനക്ക് എന്നെ ഇഷ്ടാണോ പെണ്ണേ…. “” അവന്റെ ചോദ്യത്തിൽ നിസ്സഹായത നിറഞ്ഞിട്ടുണ്ടായിരുന്നു…. അതിനവൾ സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു…
“”ഞാൻ ഈ റിങ് നിന്റെ വിരലിൽ അണിയിക്കുമ്പോൾ നിന്റെ കണ്ണിൽ കണ്ടത് വേദനയോ അതോ സന്തോഷമോ…. “” അവൾ കയ്യിൽ ഇരുന്ന ഐസ്ക്രീം ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നു….. പിന്നെ വിച്ചു ഒന്നും പറയാൻ നിന്നില്ല…. അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു… “”നമുക്ക് പോയാലോ….? “” “”മ്മ്മ്… പോവാം.. “” ഒട്ടും തെളിച്ചമില്ലാത്ത അവന്റെ മറുപടി കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു… ശേഷം ബുള്ളറ്റിനടുത്തെക്ക് നടക്കാൻ ഒരുങ്ങിയ അവനെ അവിടെ പിടിച്ചു നിർത്തി… “”ചോദ്യം മാത്രേ ഉള്ളൂ… ഉത്തരങ്ങൾ ഒന്നും വേണ്ടേ….”” “”വേണം… “” “”സത്യം പറയണോ കള്ളം പറയണോ… “” “”സത്യം പറഞ്ഞാൽ മതി…. എന്നെ ഇഷ്ടം ആയിരുന്നോ നിനിക്ക്… “” മ്മ്മ്… അപ്പോൾ അന്ന് നിന്റെ കണ്ണുകളിൽ കണ്ട നീർത്തിളക്കം സന്തോഷത്തിന്റെത് തന്നെ ആയിരുന്നില്ലേ….. ആകാംഷയോടെയുള്ള അവന്റെ ചോദ്യത്തിന് നിഷേധാർത്ഥത്തിൽ അവൾ തല കുലുക്കി…
“”നിനക്ക് മറ്റാരോടെങ്കിലും ഇഷ്ടം ഉണ്ടോ… “” “”വിച്ചേട്ടൻ ഉദേശിച്ചത്….?? “” ചോദ്യഭാവത്തിൽ ഉള്ള അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകളെ ചെവിക്കു പിന്നിലേക്ക് ഒതുക്കി വച്ചുകൊടുത്തുകൊണ്ട് അവൻ പറഞ്ഞു… “”അതെ… റാമിനെ തന്നെ…. ഞാൻ കണ്ടിരുന്നു അന്ന് നിന്റെ വിരലിൽ ഞാൻ ഈ റിങ് അണിയിക്കുമ്പോൾ അവന്റെ മുഖത്തുണ്ടായിരുന്ന വേദന….. “” “”മ്മ്മ്….. എനിക്കറിയാം… “” “”അതുകൊണ്ട് ആണോ നിനക്ക് സങ്കടം വന്നത്… നിനക്ക് ഇഷ്ടം അല്ലെങ്കിൽ ഈ റിങ് ഇനി നിന്റെ കൈയിൽ വേണ്ട…. “” അവളുടെ കൈ പിടിച്ചു അവൻ ആ റിങ് ഊരാൻ തുടങ്ങി…. അപ്പോഴേക്കും അവൾ കൈ പിന്നോട്ട് വലിച്ചു… നിന്നോളം ഞാൻ ആരെയും ഇന്നേവരെ ഇത്രേം ആഴത്തിൽ പ്രണയിച്ചിട്ടില്ല…. നിന്നിൽ എനിക്കുള്ള വിശ്വാസം ഒരു നിമിഷം ഇല്ലാതായി…. അതുകൊണ്ട് മാത്രമാണ് നിന്നെ കാണാതെ രണ്ടു വർഷത്തോളം ജീവിക്കുവാൻ ഇടവരുത്തിയത്…. ഇനിയും നിന്നെ പിരിയാൻ ആകില്ലഡാ….. അവളുടെ കണ്ണുനീർ അവൻ തുടച്ചു മാറ്റി… അത്രയും നേരമുണ്ടായിരുന്ന വേദനയൊക്കെ അവനെ വിട്ട് പോയിരുന്നു….. അവളെ ഇറുകെ പുണർന്നപ്പോൾ അവന്റെ ഹൃദയതാളം പോലും അവളുടേത് ആയി മാറിയിരുന്നു…. ❇️❇️❇️❇️❇️❇️ ( തുടരും)

by