19/04/2026

സീത : ഭാഗം 04

രചന – അർച്ചന

“” ഏച്ചി… അപ്പോൾ അന്ന് ഞാൻ കേട്ടതോ.. “” “” എന്ത്…?? “” വിച്ചുഏട്ടൻ ഏച്ചിയോട് ഇതാണ് ഏച്ചിയുടെ നാത്തൂൻ എന്ന് പറയുന്നത്…. “” അത്….. “” **** “”അത് നീ എപ്പോൾ കേട്ടു… “” ഇപ്പൊ ഞാൻ കേട്ടതായി കുറ്റം…. ആ ഒരൊറ്റ ഡയലോഗ് കാരണം ആണ് ഞാൻ ബാംഗ്ലൂർക്ക് വിട്ടത്… അപ്പോൾ നീ അത് കെട്ടിട്ടാണോ ഇവിടുന്നു കരഞ്ഞു കൊണ്ട് പോയത്…. അതിനവൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു… ഇനി മോള് ഉരുണ്ടു കളിക്കാതെ കാര്യം പറ… യാരത്….?? നീ നാഗവല്ലി ആകുകയൊന്നും വേണ്ട… ഞാൻ പറയാം… അതായത് 2 വർഷം മുന്നേ…. അവൻ കോളേജിൽ പഠിക്കുമ്പോൾ അവന് പറ്റിയ ഒരു അബദ്ധം… എന്ത് അബദ്ധം.. 😲😲 നീ തെറ്റിധരിക്കല്ല… ഞാൻ പറയട്ടെ… ആഹ്… എന്നാ പറഞ്ഞു തുലക്ക്….. അവന്റെ ജൂനിയർ ആയിരുന്നു അവൾ…. ഇവന് തോന്നിയ അട്ട്രാക്ഷൻ അവളോട്‌ പോയി പറഞ്ഞു…

അവൾ ഒക്കെ പറഞ്ഞു… അതാണ് എനിക്ക് അന്ന് കാണിച്ചു തന്നത്… എന്നിട്ട് നീ എന്താ പറഞ്ഞെ… നല്ല ലുക്ക്‌ ഉണ്ട് അടിപൊളി… ഒലക്കേടെ മൂഡ്… നീന്നോ…. നിന്റെ ചേച്ചി ആണ് ഞാൻ…. ബഹുമാനം വേണം ബഹുമാനം…. പിന്നെ… ബഹുമാനിക്കാൻ പറ്റിയ ആള്… ഹും എന്നിട്ട് ഇതാണ് നിന്റെ നാത്തൂൻ എന്ന് പറഞ്ഞപ്പോൾ തന്നെ കണ്ണും പൂട്ടി ഒക്കെ പറഞ്ഞു… ദുഷ്ടത്തി… ഡി മുത്തേ… ഞാൻ അപ്പോൾ നിന്റെ കാര്യം പറഞ്ഞിരുന്നേൽ അവൻ എന്നെ ചവിട്ടി കൂട്ടി പുറത്താക്കിയേനെ…. അവൻ അവളുടെ പുറകെ വാലും ആട്ടി നടക്കുന്ന നേരം ആണ് അത്… അയ്യേ….പെൺകോന്തൻ….അല്ല മോളുസേ… നീ അല്ലേ ഇപ്പോൾ പറഞ്ഞെ ഞാൻ ബാംഗ്ലൂർക്ക് പോയപ്പോ തൊട്ട് വിച്ചേട്ടൻ കരഞ്ഞുന്നും വിച്ചേട്ടന് എന്നെ ഇഷ്ടം ആണെന്നൊക്കെ…… അത് സത്യം ആണ്…… നീ പോയപ്പോൾ തൊട്ട് അവന് നിന്നെ മിസ്സ്‌ ചെയ്യാൻ തുടങ്ങി… അതോടെ അവളെ വല്യ മൈൻഡ് ചെയ്യാതെ എപ്പോഴും നിന്നെ ആലോചിച്ചു നടക്കാൻ തുടങ്ങി..

അതോടെ അവൾ നേരെ അമേരിക്കയിലേക്ക് ഫ്ലൈറ്റ് കയറി… അതൊന്നും ഇവന് ബാധിച്ചില്ല…. അപ്പോൾ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ അല്ലേ…. എന്തായാലും ഇതിനൊക്കെ ഉള്ള പണി നിനിക്ക് ഞാൻ തന്നിരിക്കും മോനെ വിച്ചുട്ടാ…. അല്ല മോളെ… ഞാൻ നേരത്തെ ചോദിക്കണം എന്ന് വിചാരിച്ചതാ… എവിടെ നിന്റെ മുടി… എന്ത് കോലം ആണ് ഇത്…. മുടി ഒക്കെ മുറിച്ചു ഒരുമാതിരി അണ്ണാച്ചി കോലം…. ഈൗ…. നല്ല രസുല്ലേ….. ഫ്രീക്ക് ആണ്… രസം അല്ല സാമ്പാർ… എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…. നീ എന്ത് കോലം വേണമെങ്കിലും കെട്ടിക്കോ… പക്ഷെ എന്തിനാ നീ ഈ മുടി മുറിച്ചു കളഞ്ഞത്…. പിന്നെ ഒന്നും പറയാൻ നിന്നില്ല…. പറഞാൽ എനിക്കിട്ട് കിട്ടും എന്ന് അറിയുന്നത് കൊണ്ട് മിണ്ടാതെ വീട്ടിലോട്ടു വിട്ടു…. മനസ്സിൽ ഇപ്പോഴും വിച്ചേട്ടൻ ഉണ്ട്… പക്ഷെ പണി… അത് കൊടുത്തേ പറ്റു…. അങ്ങനെ എന്ത് പണി കൊടുക്കും എന്ന് ആലോചിച്ചു നടന്നപ്പോൾ ആണ് എന്തിലോ തട്ടി ഞാൻ വീണത്…. നെറ്റി ഒരു കല്ലിൽ തട്ടി മുറിഞ്ഞു…. ചോര കണ്ണിലേക്കു വരുന്നു… കയ്യിൽ ഉണ്ടായിരുന്ന ഫോൺ തെറിച്ചു പോയി….എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും അവളുടെ കണ്ണുകൾ താനെ അടഞ്ഞു…. അവിടെ തന്നെ മയങ്ങി വീണു….. *******

കണ്ണ്തുറന്നപ്പോൾ പ്രതീക്ഷിച്ചത് കണ്ടില്ല…. എന്താന്നല്ലേ….. ആർക്കോ വേണ്ടി കറങ്ങുന്ന ഫാൻ…… അപ്പോൾ ഞാൻ ഇപ്പോൾ എവിടെയാ എന്ന് ചിന്തിച്ചുകൊണ്ട് ചുറ്റും നോക്കിയപ്പോൾ അത് ഹോസ്പിറ്റൽ ആണെന്ന് മനസിലായി… രണ്ടു അലവലാതികൾ റൂമിലെ മറ്റൊരു ബെഡിൽ ഇരുന്നു അവിടെ നിരത്തി വച്ചിട്ടുള്ള ആപ്പിളും ഓറഞ്ചുമൊക്കെ വലിച്ചു വരി തിന്നുന്നു… ഇവർ എങ്ങനെ ഇവിടെ എത്തി എന്ന് ആലോചിക്കുമ്പോൾ ആണ് ഹനു കരയാൻ തുടങ്ങിയത്…. ഞാൻ ഇത് എന്താ ഭാവം എന്ന് ചിന്തിച്ചു നിന്നപ്പോൾ അച്ഛനും അമ്മയും ഡോക്ടറും ഒക്കെ ഇടിച്ചു കയറി വന്നത്…. “”ഡോക്ടറെ…. ദില്ലുന്റെ ഓർമ പോയി ഡോക്ടറെ…. അവൾക്ക് ഞങ്ങളെ ഒന്നും ഓർമ ഇല്ല… “”–ഹനു “”നിങ്ങളോട് അവൾ സംസാരിച്ചോ… എന്താണ് അവളുടെ പ്രതികരണം… “”–ഡോക്ടർ ഇവർ ഒക്കെ എന്ത് തേങ്ങ ആണ് പറയുന്നതെന്ന് മനസ്സിൽആകാതെ ദില്ലു കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നു…. അതെ ഡോക്ടർ… ഞങ്ങൾ ഇവിടെ ഉള്ള ആപ്പിളും ഓറഞ്ചുമൊക്കെ കഴിക്കുമ്പോൾ ആണ് ഇവൾ കണ്ണുതുറന്നത്…. എന്നിട്ട് ഞങ്ങളെ നോക്കി..

പക്ഷെ ഒന്നും പറഞ്ഞില്ല… അവൾക്ക് ഓർമ പോയി ഡോക്ടറെ…. ഓർമ പോയി…. –“”ആശു “”ഇവളുടെ ഒക്കെ കരച്ചിൽ കേട്ടാൽ തോന്നും ഞാൻ തട്ടി പോയെന്ന്…. ( ദില്ലു– ആത്മ ) “”ഹേയ്.. അവൾ ഒന്നും പറഞ്ഞില്ലെങ്കിൽ പിന്നെ അവളുടെ ഓർമ്മ പോയെന്ന് നിങ്ങൾ എങ്ങനെ ഉറപ്പിച്ചു പറയുന്നു…. “” ഡോക്ടർ അല്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു… അങ്ങനെ ചോദിക്ക് ഡോക്ടറെ….( ദില്ലു ആത്മ ) “”അത് അവൾക്ക് ഓർമ ഉണ്ടെങ്കിൽ ഇപ്പോൾ ഞങ്ങളുടെ അടിയന്തരം കഴിയാൻ സമയം ആയി… കാരണം അവളുടെ ഫുഡ്‌ ആര് എടുത്തു കഴിച്ചാലും അവൾക്ക് സഹിക്കാൻ പറ്റില്ല…. പക്ഷെ ഇന്ന് ഞങ്ങൾ കഴിച്ചപ്പോൾ ഒന്നും പറയാതെ അന്തം വിട്ടു കുന്തം പോലെ ഇരിക്കുന്നു… അപ്പോൾ പിന്നെ അവളുടെ ഓർമ പോയിട്ടുണ്ടാവില്ലേ ഡോക്ടർ……”” –ആശു അവളുടെ ആ നിഷ്കളങ്കമായ ഉത്തരം കേട്ടിട്ട് ഡോക്ടറുടെയും അച്ഛന്റെയും അമ്മയുടെയും ഒക്കെ കിളി കൂടും കുടുക്കയും എടുത്തു രാജ്യം വിട്ട് പോയി….

പന്തം കണ്ട പെരുച്ചാഴിയെ പോലെ അവർ കണ്ണും തള്ളി നിൽക്കുന്നത് കണ്ടപ്പോൾ അതുവരെ പിടിച്ചു നിർത്തിയ ചിരി പൊട്ടിച്ചിരി ആയി മാറി…. എന്റെ ചിരി കണ്ടപ്പോൾ തന്നെ ആശുവും ഹനുവും ഓടി വന്നു എന്നെ കെട്ടിപിടിച്ചു….. “”ഡി പൊട്ടത്തി…. നിന്റെ ഓർമ പോയിട്ടില്ലേ….. “” “”അതൊക്കെ അവിടെ തന്നെ ഉണ്ട്…. നിങ്ങൾ എങ്ങനെ ഇവിടെ എത്തി എന്ന് ആദ്യം പറ… “” “”ഈ ഡോക്ടർക്ക് ഒന്നും അറീല… നിന്റെ ഓർമ പോകാൻ ചാൻസ് ഉണ്ട് എന്നും പറഞ്ഞു നിനിക്ക് വേണ്ടപ്പെട്ടവരെ ഒക്കെ റെഡി ആക്കി വച്ചിട്ടുണ്ട്…””– ഹനു “”അതുകൊണ്ട് ആണ് നിന്റെ അമ്മ ഞങ്ങളെ വിളിച്ചു വരാൻ പറഞ്ഞത്… അപ്പോൾ തന്നെ ഞങ്ങൾ പെട്ടിയും കിടക്കയും എടുത്തു വന്നു….”” —ആശു “”എന്റെ ഓർമ ഒക്കെ ഇവിടെ തന്നെ ഉണ്ട്……… അതുകൊണ്ട് മക്കള് പെട്ടിയും കിടക്കയും ഒക്കെ എടുത്തു നേരെ ബാംഗ്ലൂർക്ക് വിട്ടോ… ഞാൻ എന്തായാലും ഒരാഴ്ച കഴിഞ്ഞിട്ട് മാത്രേ വരൂ… അതുകൊണ്ട് ഇന്ന് തന്നെ തിരിച്ചു പോയിക്കോ…. ക്ലാസ്സ്‌ കളയണ്ട.. “” “”അയ്യടാ…. പള്ളിയിൽ പോയി പറഞ്ഞാൽ മതി… ഞങ്ങളും ഒരാഴ്ച കഴിഞ്ഞിട്ടെ പോകുന്നുള്ളൂ…. അത്രക്ക് നിർബന്ധം ആണെങ്കിൽ നീ ഒറ്റക്ക് പോയിക്കോ… ഞങ്ങൾ ഇല്ല… “” ഡി… ഒരു ഡി യും ഇല്ല ഡാ യും ഇല്ല… മിണ്ടാതെ അവിടെ കിടന്നില്ലെങ്കിൽ ഈ ആപ്പിൾ നിന്റെ വായിൽ കുത്തി കയറ്റും… കേട്ടോടി മൈദപൊടി.. ഹനു പറഞ്ഞാൽ പറഞ്ഞത് ആണ്… അതുകൊണ്ട് പിന്നെ മിണ്ടാൻ പോയില്ല… വെറുതെ എന്തിനാ പണി ഇരന്നു വാങ്ങുന്നെ… 🌸

എന്റെ സീതകൊച്ച് ഞാൻ ഇല്ലാത്ത നേരം നോക്കി എന്റെ വീട്ടിൽ പോകും എന്ന് എനിക്ക് അറിയാം… അതുകൊണ്ട് തന്നെയാണ് അവളുടെ മുന്നിൽ കൂടെ തന്നെ വായനശാലയിലേക്ക് പോയത്… രണ്ടു വർഷം കൊണ്ട് അവൾ ആകെ മാറിപോയിരുന്നു…. പാട്ടുപാവാടയൊക്കെ ഇട്ടു മുഖത്തുനോക്കാതെ നിന്നിരുന്ന ആ 🍁 സീത 🍁യിൽനിന്നും അവൾ ഒരു മോഡേൺ ലൈഫ് ആസ്വദിക്കുന്ന മൈഥിലിയിലേക്ക് മാറിയിരിക്കുന്നു….. അവളുടെ ആ കച്ചേരി കേട്ടപ്പോൾ തന്നെ അവളുടെ സ്വഭാവം പോലും ആ മോഡേൺ സംസ്കാരം മാറ്റിയെടുത്തു എന്ന് മനസ്സിലായത്… എന്തായാലും പെറ്റ തള്ള സഹികൂല…. അങ്ങനെ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ആണ് വഴിയിൽ നിന്നും ഈ പോത്ത്നെ കിട്ടിയത്…. നെറ്റിയിൽ നിന്നും രക്തം നല്ലോണം പോകുന്നുണ്ട്.. അത് കണ്ടപ്പോൾ തന്നെ അവൻ അവളെ കോരിഎടുത്തു അവളുടെ വീട്ടിലേക്ക് പോയി…..

പുറത്തു തന്നെ ദില്ലുന്റെ അച്ഛൻ ഉണ്ടായിരുന്നു…. കാര്യം പറഞ്ഞപ്പോൾ വേഗം ഒരു ഓട്ടോ വിളിച്ചു അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു…. നെറ്റി കല്ലിൽ തട്ടി നല്ല മുറിവ് ഉണ്ട്…ഒപ്പം തലയുടെ പിൻ ഭാഗത്തും മുറിഞ്ഞിട്ടുണ്ട്…. അതുകൊണ്ട് തന്നെ ഓർമ പോകാൻ ചാൻസ് ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞിരുന്നു… ഇന്ന് വൈകുന്നേരം ആണ് അവൾക്ക് ബോധം വന്നത്…. അത് വരെ അവനെ അലട്ടിയിരുന്ന ടെൻഷന്റെ പകുതിയും അപ്പോൾ പോയിരുന്നു… പിന്നെ അവൾക്ക് ഓർമ വന്നോ എന്ന് ചെക്ക് ചെയ്യൽ രാത്രിയിൽ ആയിരിക്കും എന്ന് പറഞ്ഞതിനാൽ വേഗം വീട്ടിൽ പോയി ചേഞ്ച്‌ ചെയ്തു വന്നു….. •• അവളുടെ റൂമിലേക്ക് കയറുമ്പോൾ തന്നെ കണ്ടത് അവളെ കെട്ടിപിടിച്ചു നിൽക്കുന്ന ഒരുത്തനെയാണ്… ഒപ്പം അവളുടെ ഫ്രണ്ട്സും ഉണ്ട്… അവളുടെ മുഖത്തെ പുഞ്ചിരി വിച്ചുവിന്റെ ഉള്ളിൽ വേദനയാണ് തീർത്തത്…. ബെഡിൽ ഇരിക്കുന്ന അവളെ അവൻ എഴുന്നേറ്റു നടക്കാൻ ഒക്കെ പറയുന്നുണ്ട്… അവൾ അവന്റെ മീശ ഒക്കെ പിരിച്ചു കൊടുത്തു അവനോട് ചേർന്നു ഇരിക്കുന്നു…. ഹനുവും കൊടുക്കുന്ന ഫ്രൂട്സ് അവൻ അവളുടെ വായിലേക്ക് വച്ചു കൊടുക്കുന്നു…. അവൾ കഴിക്കുന്നു….. എല്ലാം കൂടെ കണ്ടപ്പോൾ തന്നെ വിച്ചുവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല… ദേഷ്യത്തിൽ വാതിൽ വലിച്ചു തുറന്നു ദില്ലുവിന്റെ അടുത് ഇരിക്കുന്ന അവനെ പിടിച്ചു വലിച്ചു കൊടുത്തു ഒരെണ്ണം അവന്റെ കരണകുറ്റി നോക്കി….. ❇️❇️❇️❇️❇️❇️ ( തുടരും )