20/04/2026

സീത : ഭാഗം 07

രചന – അർച്ചന

കുതി എത്തി തിരിഞ്ഞു നോക്കിയതും തിരയിലേക്ക് നോക്കി തല ഒക്കെ ആട്ടുന്നുണ്ട്…. അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി അത് എനിക്കിട്ടുള്ള എട്ടിന്റെ പണി തന്നെ ആണെന്ന്…. ** “”അമ്മേ… ഞങ്ങൾ ഇറങ്ങുവാ….”” “”എങ്ങോട്ട്…. നീ എവിടാ ഇപ്പോ പെട്ടിയും തൂക്കി പോകുന്നെ… “” “”ബാംഗ്ലൂർക്ക്… അല്ലാതെ എങ്ങോട്ട് പോകാൻ… “” ഇന്ന്തന്നെ പോകണോ.. നീയല്ലേ അടുത്ത ഞായറാഴ്ച മാത്രമേ പോകുന്നുള്ളൂന്ന് പറഞ്ഞേ…. മക്കളെ നിങ്ങൾ എങ്കിലും പറ….രണ്ടു ദിവസം കൂടി കഴിഞ്ഞിട്ടു പോയാൽ മതി… “” എന്റെ അമ്മേ… ഞങ്ങൾ ഒരു ആയിരം വട്ടം പറഞ്ഞു ഇവളോട്…. ഇന്നലെ രാത്രി തന്നെ ഞങ്ങളെ കൊണ്ട് പെട്ടി ഒക്കെ പാക്ക് ചെയ്യിച്ചു ഇവള്…. “”—ആശു “”അച്ഛാ…. വണ്ടി വന്നില്ലേ… “”

“”ഹാ…വന്നു… നീയെന്താ ഇറങ്ങാത്തെ… “” അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ തന്നെ അമ്മ മൂക്ക് ചീറ്റാനും കണ്ണ് തുടക്കാനും ഒക്കെ തുടങ്ങി… ഇതൊന്നും കാണാതിരിക്കാൻ ആണ് ഞാൻ അന്ന് രാത്രി ആരോടും പറയാതെ വിട്ടത്… അതുപോലെ പോയാൽ മതിയായിരുന്നു….ഹാ….. ഇനി പറഞ്ഞിട്ടെന്താ കാര്യം…. അങ്ങനെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി… കാറിൽ കേറാൻ നോക്കുമ്പോൾ മൂന്നും ബാക്ക് സീറ്റിൽ ഇരുന്നിട്ടുണ്ട്… അതുകൊണ്ട് തന്നെ നേരെ മുന്നിലെ സീറ്റിൽ കയറി ഇരുന്നു… ഇരുന്ന അതെ സമയം ഞാൻ ഇറങ്ങാൻ തുടങ്ങിയതും വണ്ടി വിട്ടു…. കാലൻ.. മനസിലായില്ലേ… ഡ്രൈവർ ആ പട്ടി തെണ്ടി കുരങ്ങൻ വിച്ചേട്ടൻ ആണ്…. ഇവനെ കാണാതെ മുങ്ങാൻ ആണ് പ്ലാൻ ചെയ്തത്… അതുകൊണ്ട് ആണ് ഇന്നലെ രാത്രി ആ പാർട്ടികഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ തന്നെ ഇവരെ കൊണ്ട് എല്ലാം പാക്ക് ചെയ്യിച്ചത്…. രാത്രി തന്നെ സ്ഥലം വിടാം എന്ന് കരുതിയതാണ്…. അപ്പോഴേക്കും ഈ അലവലാതികൾ കിടന്നു ഉറങ്ങി….

ബ്ലഡി ചങ്ക്സ്…. 😤😤 വിച്ചേട്ടൻ ആണെങ്കിൽ ഒരുമാതിരി ആക്കി ചിരിക്കുന്നുണ്ട്… ഒരു ലോഡ് പുച്ഛം വരി വിതറി കണ്ണടച്ച് കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി നിർത്തി… ഇത്രയും പെട്ടെന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയോ എന്ന് കരുതി കണ്ണ് തുറന്നു നോക്കുമ്പോൾ ഒരു തട്ടുകടയുടെ മുന്നിൽ ആണ് വണ്ടി നിർത്തിയിട്ടുള്ളത്….ബാക്കിയുള്ള മൂന്നെണ്ണവും ചായ കുടിക്കുന്നു… വിച്ചേട്ടൻ ആണെങ്കിൽ സ്റ്റിയറിങ്ങിൽ തല വച്ച് എന്നെ നോക്കി കിടക്കുന്നു…കാണാൻ ഒരു രസം ഒക്കെ ഉണ്ട്…അങ്ങനെ കണ്ണും കണ്ണും നോക്കിയിരിക്കാൻ ആഗ്രഹവും ഉണ്ട്… പക്ഷെ സമയവും സന്ദർഭവും തീരെ ശരിയല്ല….അതുകൊണ്ട് അങ്ങോട്ട് നോക്കാതെ പുറത്തോട്ട് നോക്കി ഇരുന്നു…. എങ്കിലും കണ്ണ് അങ്ങോട്ട് തന്നെ പോകുന്നുണ്ട്…. ഞാൻ നോക്കുന്നത് കാണുമ്പോൾ മാത്രം ഒരു കള്ള ചിരി ആ മുഖത്തു വിരിയുന്നുണ്ട്…. “”മ്മ്മ്… എന്താ “”പുരികം പൊക്കി ചോദിച്ചപ്പോൾ കണ്ണടച്ചു ഒന്നുമില്ലെന്ന് കാണിച്ചു വീണ്ടും അതുപോലെ കിടന്നു….

അപ്പോൾ ആണ് എന്റെ കൈയിലെ റിങ് ശ്രദ്ധിച്ചത്….. അത് കാണുമ്പോൾ എന്താന്ന് അറീല… ഒരു പണി കൊടുക്കണം എന്ന് മനസ്സ് ഇങ്ങനെ പറയാൻ തുടങ്ങി… ഹനുവും റാമും ആശുവും തട്ടുകടയുടെ പുറത്തുള്ള ബെഞ്ചിൽ ഇരുന്നു ചായകുടിക്കുന്നുണ്ട്‌…. അവർ പൈസ കൊടുത്തു വരാൻ നിൽക്കുമ്പോൾ തന്നെ ഞാൻ വിച്ചേട്ടനെ നോക്കി ഒന്ന് ചിരിച്ചു… നെറ്റി ചുളിച്ചു നോക്കുന്നുണ്ട്… പതിയെ എന്റെ കൈ വിച്ചേട്ടന്റെ മുഖത്തു തലോടി…. അങ്ങേര് കണ്ണും തുറന്നു നോക്കുന്നു…. ഇതൊക്കെ എന്ത്… റാം വന്നു ഡോർ തുറക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ വിച്ചേട്ടന്റെ ആ കുറ്റി തടി പിടിച്ചു വലിച്ചു…. പ്യാവം… ഒരൊറ്റ അലറൽ…ഡോർ തുറന്ന റാം വിച്ചേട്ടന്റെ അലറൽ കേട്ടിട്ട് സീറ്റിലേക്ക് തന്നെ വീണു… ഞാൻ ഒന്നും അറീല രാമ നാരായണ എന്ന ഭാവത്തിൽ ഞാൻ കണ്ണടച്ച് കിടന്നു…

“”ഡീ.. കോപ്പേ…നിന്നെ ഇന്ന് ഞാൻ കൊല്ലുമെടി…”” “”എന്താ ബ്രോ… എന്താ പ്രോബ്ലം… “” റാം “”ഈ കോപ്പിനെ ഞാൻ മിക്കവാറും കൊല്ലും…. നീ ഇപ്പോൾ ഈ വണ്ടിയിൽ നിന്നും ഇറങ്ങണം… ഡീ കണ്ണ് തുറന്നില്ലെങ്കിൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…”” ബുദ്ധി ഇല്ലാത്ത കുട്ടിയാ… പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യും… അതുകൊണ്ട് വേഗം കണ്ണ് തുറന്നു… എന്നിട്ട് ഒന്ന് ഇളിച്ചു കൊടുത്തു… റാമും ബാക്കിയുള്ള രണ്ടു കുരിപ്പുകളും കാര്യം അറിയാതെ വായും തുറന്നു ഇരിക്കുന്നുണ്ട്… “”ഇപ്പോൾ എന്റെ വണ്ടിയിൽ നിന്നും നീ ഇറങ്ങണം..”” “”അതിനു നിന്നോട് ആരാ ഞങ്ങളെ കൊണ്ടാക്കാൻ വരാൻ പറഞ്ഞത്… ഞാൻ ഇറങ്ങുല… “” “”ഇല്ലെങ്കിൽ നിന്നെ പിടിച്ചു ഇറക്കാൻ എനിക്ക് അറിയാം… ഇപ്പോൾ ഇറങ്ങുന്നതാ നല്ലത്… “” ചെക്കൻ കലിപ്പിൽ ആണ്… പിന്നെ ഒന്നും നോക്കില…. ഒരു ലോഡ് പുച്ഛം വാരി വിതറി ബാഗും എടുത്തു ഇറങ്ങി…. അപ്പോൾ തന്നെ അവൻ വണ്ടിയും എടുത്തു കുറച്ചു മുന്നോട്ടു പോയി നിന്നു….

ദുഷ്ടൻ… കാലമാടൻ…അലവലാതി…. ഇനി 10 മിനുട്ടിൽ സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ ഇന്നത്തെ ബാംഗ്ലൂർ പോക്ക് നടക്കില്ല… റാമും ഹനുവും ആശുവും അവിടുന്ന് വാ എന്നും പറഞ്ഞു വിളിച്ചു കൂക്കികൊണ്ടിരിക്കുന്നുണ്ട്… എന്റെ ഭഗവാനെ…. ഞാൻ ഇനി എങ്ങനെ സ്റ്റേഷനിൽ എത്തും.. ഓട്ടോയിൽ പോയാൽ മിനിമം 20 മിനുട്ട് എങ്കിലും വേണം…അവരുടെ കൂടെ പോകണം എന്നുണ്ടെങ്കിലും ഈഗോ വിടുന്ന മട്ടില്ല… ഞാൻ അങ്ങോട്ട് പോകുന്നത് കാണാതോണ്ട് വിച്ചേട്ടൻ കാറിൽ നിന്നും ഇറങ്ങി അടുത്തേക്ക് വരുന്നുണ്ട്…. അപ്പോൾ ആണ് അത് കണ്ടത്… എനിക്കിട്ട് പണിയാൻ നോക്കിയതല്ലേ…. നിനിക്ക് ഞാൻ കാണിച്ചു തരാം മോനേ…. വിച്ചേട്ടൻ അടുത്ത് എത്തിയപ്പോൾ തന്നെ ഞാൻ വേഗം റോഡിലേക്ക് ഇറങ്ങി നിന്നിട്ട് വരുന്ന ബൈക്കിന് കൈ കാണിച്ചു… ബൈക്ക് നിർത്തി ഹെൽമെറ്റ്‌ ഊരിയ ആളെ കണ്ട് വിച്ചേട്ടന്റെ മുഖത് നേരത്തെ ഉണ്ടായതിനേക്കാൾ കലിപ്പ് കയറി വരുന്നുണ്ട്… ഒപ്പം എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്… ഞാൻ വല്യ മൈൻഡ് ആക്കാതെ മുന്നിലെ ആളോട് സംസാരിച്ചു….

ഇവളെ മിക്കവാറും ഞാൻ തന്നെ കൊല്ലും…. ഒരു ആവശ്യവും ഇല്ലാതെ അല്ലേ എന്റെ താടി പിടിച്ചു വലിച്ചത്…. അവളെ നോക്കി ഇരുന്നപ്പോൾ അവളുടെ പണി ഏതൊക്കെ വഴിയിലൂടെ വരും എന്ന് ഞാൻ ഓർക്കണമായിരുന്നു…. അപ്പോഴത്തെ ദേഷ്യത്തിനാണ് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞത്…. അപ്പോൾ തന്നെ അവൾ ഇറങ്ങും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…. അതുകൊണ്ട് ആണ് കുറച്ചു മാറി വണ്ടി നിർത്തിയത്… ഹനുവും റാമും ആശുവും ഒക്കെ അവളെ വിളിക്കുന്നുണ്ട്… ജാഡ കാണിച്ചു നിൽക്കുന്നത് ആണെന്ന് ആ മുഖം കണ്ടപ്പോ തന്നെ മനസിലായി… അതുകൊണ്ട് ആണ് വിളിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് പോയതും…. അപ്പോഴാണ് ആ കോപ്പിന്റെ വരവ്…

ഇതു ഞങ്ങളുടെ നാട്ടിലെ അസ്സൽ വായിനോക്കിയും കോഴിയും പിന്നെ കുറച്ചു കഞ്ചാവും ആയ ശരത്…. കോഴി എന്ന് പറഞ്ഞാൽ ഗിരിരാജൻ കോഴി പോലും തോറ്റു പോകും…. ഇവനെ എവിടെ കണ്ടാലും വിച്ചേട്ടൻ ഒന്ന് പൊട്ടിക്കും… കാരണം ഇവന്റെ സ്വഭാവം അത്രക്ക് നല്ലതാണ്…. അതുകൊണ്ട് തന്നെയാണ് വിച്ചേട്ടന്റെ മുഖം കടന്നൽ കുത്തിയപോലെ ഉള്ളത്…. “”ഹേയ്… മൈദിലി…”” ഹായ് ശരത്ഏട്ടാ…. പിന്നെ ഉള്ള ശരത്ഏട്ടന്റെ മുഖഭാവത്തിൽ നിന്നും എന്റെ ഇന്നത്തെ പോക്ക് നടക്കില്ല എന്ന് മനസിലായി…. വിച്ചേട്ടനെ കണ്ടപ്പോൾ തന്നെ ആള് മുങ്ങാൻ ഉള്ള എല്ലാ പണിയും നോക്കുന്നുണ്ട്…. അവനെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം എന്റെ ബാഗും വാങ്ങി ഒരു കൈ കൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു വിച്ചേട്ടൻ കാർന്റെ അടുത്തേക്ക് നടന്നു….. ഇപ്പോൾ ഈഗോ കാണിച്ചാൽ എന്റെ കരണം പുകയും എന്നതുകൊണ്ട് ഞാൻ മിണ്ടാതെ കാറിൽ കയറി…. ***

റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾക്ക് പോവേണ്ട ട്രെയിൻ വന്നിരുന്നു…. റാം തിരുവനന്തപുരത്തെക്ക് ആണ്…അതുകൊണ്ട് തന്നെ അവന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു… അവൻ അവരുടെ കൂടെ ബൈക്കിൽ പോയി…. റാം പോയപ്പോൾ തന്നെ ട്രെയിനിലേക്ക് കയറാൻ പോയി… ഹനുവും ആശുവും കയറിയിരുന്നു….ഞാൻ കയറാൻ തുടങ്ങിയപ്പോൾ വിച്ചേട്ടൻ വന്നു കൈ പിടിച്ചു വച്ചു… എന്താന്നുള്ള ഭാവത്തിൽ നോക്കിയതും നിങ്ങൾ പോയിക്കോ… ഇവളെ ഞാൻ കൊണ്ടാക്കാം എന്ന് അവരോട് പറഞ്ഞു എന്നേം വലിച്ചു പുറത്തേക്ക് നടന്നു….. ഇവിടെ എന്താ ഇപ്പോ നടന്നെന്നുള്ള രീതിയിൽ ഞാൻ നോക്കിയതും ഒന്ന് മൈൻഡ് പോലും ചെയ്യാതെ നേരെ കാറിലേക്ക് കൊണ്ട് ഇട്ടു….

അവൾ ഇന്ന് പോയാൽ പിന്നെ എന്തായാലും രണ്ടു കൊല്ലം കൂടെ കഴിഞ്ഞേ വരൂ… അവളുടെ മനസ്സിൽ ഞാൻ ഉണ്ടെന്ന് എനിക്ക് അറിയാം… പക്ഷെ എന്താണ് അവൾക്കും എനിക്കും ഇടയിലെ തടസ്സം എന്ന് എനിക്ക് അറിയണം…. ഒന്നും മിണ്ടാതെ എന്റെ കൂടെ അവൾ വന്നപ്പോൾ അവളുടെ മനസ്സിൽ ഉള്ളതൊക്കെ എനിക്ക് അറിയണം…. നേരെ പോയത് എന്റെ ഫ്രണ്ടിന്റെ റെസ്റ്റോറന്റിലേക്ക് ആണ്… വണ്ടി അവിടെ ചെന്ന് നിർത്തിയപ്പോൾ തന്നെ അവൾ ഇറങ്ങി അതിന്റെ ഉള്ളിലേക്ക് കയറി…. ഞാൻ കാർ പാർക്ക്‌ ചെയ്തു റെസ്റ്റോറന്റിലേക്ക് കയറിയപ്പോൾ അവൾ ഉണ്ട് പൊറോട്ടയും ബീഫും കുത്തി കയറ്റുന്നു…. അതിനോട് എന്തോ വിരോധം ഉള്ള പോലെയാണ് തീറ്റ…. ഇപ്പോ കണ്ടാൽ ഇവൾ എന്നെ കൂട്ടി വന്നത് പോലെ തോന്നും… ഞാൻ അവളുടെ ഓപ്പോസിറ്റ് പോയി ഇരുന്നു….

ഫുൾ കൺസ്ൻട്രെഷനും തീറ്റയിൽ ആയതിനാൽ അതിൽ നിന്ന് കണ്ണെടുക്കുന്നത് കൂടെ ഇല്ല…. എന്തെങ്കിലും ഒന്ന് സംസാരിക്കാൻ വേണ്ടി വായ തുറന്നതും എക്കിൾ വന്നു അവൾ ഇരുന്നസ്ഥലത്തുനിന്ന് തുള്ളാൻ കൂടി തുടങ്ങി….. അത് കണ്ടപ്പോൾ തന്നെ ചിരി വന്നു…. അടക്കി പിടിച്ചിട്ടും കയ്യിന്ന് പോയി…. ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം ഒക്കെ വരുന്നുണ്ട്… അവൾ ആണെങ്കിൽ കണ്ണ് കൂർപ്പിച്ചു നോക്കുന്നുണ്ട് ഒപ്പം എക്കിളും…. അവിടെ ഇരുന്ന എല്ലാവരും ഞങ്ങളെ നോക്കാൻ തുടങ്ങിയതും ഞാൻ പതിയെ വെള്ളം എടുത്തു കൊടുത്തു…. അവൾ അത് വാങ്ങി കുടിച്ചു…എന്നിട്ട് വീണ്ടും തീറ്റ തന്നെ…. ഇപ്പോൾ ഞാൻ ആരായി… അത് തന്നെ ശശിയുടെ അമ്മാവൻ….. അപ്പോഴേക്കും അവൻ അവിടെ എത്തിയിരുന്നു……. ❇️❇️❇️❇️❇️❇️ ( തുടരും)