രചന – അർച്ചന
അപ്പോൾ തന്നെ വൺ മിനിറ്റ് എന്നും പറഞ്ഞു റാമിന്റെ നമ്പറിലേക്ക് വിളിച്ചു…. അപ്പോ അവിടെ ഇരുന്നു പറയുന്നത് കേട്ടപ്പോൾ നമ്മടെ കലിപ്പ് ഇങ്ങു ഓട്ടോയും പിടിച്ചു വന്നു…….. ‘”താങ്കൾ വിൽക്കുന്ന കസ്റ്റമർ ഇപ്പോൾ ബിസി ആണ്…. “” അവനും അവന്റെ ഒരു ബിസിയും….. പിന്നെ നിവർത്തി ഇല്ലാതെ അവിടെ തന്നെ ആശുന്റെ കൂടെ അങ്ങോട്ട് വരുന്നവരുടെയും പോകുന്നവരുടെയും ലിസ്റ്റ് എടുത്തു ഇരുന്നു…… [ ഹനു ] ആ മിക്കി മൗസ് കാണിച്ചു തന്ന സ്ഥലത്തെക്ക് നോക്കിയപ്പോൾ തന്നെ എന്റെ കിളി കൂടും കിടക്കയും എടുത്തു റ്റാറ്റാ ബൈബൈ പറഞ്ഞു പോയി…. റാം ഉണ്ട് നല്ല സ്റ്റൈലിൽ എസ്‌കലേറ്റർ വഴി ഇറങ്ങി വരുന്നു….. ഇവന് ഇത് എന്താ പറ്റിയെ കർത്താവെ എന്നും ചിന്തിച്ചു ഞാൻ അവനെ തന്നെ നോക്കി നിന്നു…. ആ പൊട്ടന്റെ ഒരു ചിരി….. കണ്ടപ്പോൾ ഓടി പോയി ഒരു കിസ്സ് കൊടുക്കാൻ ഒക്കെ തോന്നിപ്പോയി…. അഡാർ ലുക്ക് ആയി ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്തു എസ്‌കലേറ്റർ വഴി ഇറങ്ങി വരുന്ന ആ തൊരപ്പനെ ഞാൻ കണ്ണ് ചിമ്മാതെ നോക്കി നിന്നു പോയി….
അവൻ അടുത്തേക്ക് വരുന്നതിനു അനുസരിച്ചു മ്മളെ ഹൃദയം ഇപ്പൊ ചാടി തുള്ളി പുറത്ത് വരും എന്നുള്ള പോലെയാണ് മിടിച്ച്കൊണ്ടിരിക്കുന്നത്… അവൻ അടുത്തോട്ട് വന്നു എന്റെ മുന്നിൽ നിന്നതും ഇതുവരെ ഇല്ലാത്ത ഒരു വെപ്രാളം ആയിരുന്നു…… പെട്ടെന്ന് അവൻ എന്റെ മുഖത്തേക്ക് ഒന്ന് ഊതി… അപ്പോഴാണ് എനിക്ക് ബോധം വന്നത്….. ഞാൻ ചുറ്റും നോക്കിയപ്പോൾ ആൾക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല….. ഞാൻ വീണ്ടും അവനെ നോക്കിയപ്പോൾ ചെക്കൻ എന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കേന്ന്….. അവൻ ഒന്ന് ചിരിച്ചു തന്നിട്ട് ഒരു കൈ കൊണ്ട് എന്റെ കൈ പിടിച്ചു അവിടെ മുട്ട് കുത്തിഇരുന്നു അവന്റെ പിറകിലേക്ക് പിടിച്ച കൈയിലെ ഒരു കേട്ട് റോസാപ്പൂ എന്റെ നേരെ നീട്ടി…… അതേ സമയം മുകളിൽ നിന്ന് റോസാപ്പൂ ഇതളുകൾ എനിക്ക് മുകളിൽ കൂടി വീഴാൻ തുടങ്ങി…… ആകെ മൊത്തം ഒരു റൊമാന്റിക് അറ്റ്മോസ്ഫിയർ….
[ റാം ] എല്ലാം സെറ്റ് ആയി താഴേക്കു പോകാൻ നിൽക്കുമ്പോൾ ആണ് ദില്ലു വിളിക്കുന്നത്…. അവളോട് എല്ലാം പറഞ്ഞു കൊടുത്തു… പിന്നേം എന്തല്ലോ ചോദിച്ചുകൊണ്ട് അവൾ വന്നതും ഫോൺ കട്ട് ചെയ്തു ബിസി ആക്കി വച്ചു…. പിന്നെ ഒട്ടും താമസിക്കാതെ എസ്‌കലേറ്റർ വഴി ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു… ഓരോ അടിയും വയ്ക്കുമ്പോഴും എന്റെ പെണ്ണ് എന്നെ തന്നെ നോക്കികൊണ്ട് നിൽക്കുന്നതാണ് ഞാൻ കണ്ടത്….. ആകെ കിളിപോയ പോലുള്ള അവളുടെ ഫേസ് കണ്ടപ്പോൾ ചിരി വന്നെങ്കിലും അടക്കി പിടിച്ചു അവളുടെ അടുത്തേക്ക് നടന്നു….. ഞാൻ അവളുടെ ഒരു കയ്യിൽ പിടിച്ചു അവിടെ മുട്ടുകുത്തി ഇരുന്നു എന്റെ മറ്റേ കയ്യിൽ ഉണ്ടായിരുന്ന ഒരു കേട്ട് റോസാപൂ അവളുടെ നേരെ നീട്ടി….. മുകളിൽ നിന്ന് കുറേ റോസാപ്പൂവിന്റെ ഇതളുകൾ ഞങ്ങളുടെ മുകളിലൂടെ വീഴാൻ തുടങ്ങി ഒപ്പം എവിടെനിന്നോ എന്റെ ഫേവറേറ്റ് സോങ് കൂടെ അലയടിച്ചു….
🎶🎶 Tu safar mera…… Hai tu hi meri manzil… Tere bina guzara…… Ae Dhil hai mushkil…… Tu mera Khuda…….. Tu hi dua mein shaamil…… Tere bina guzara…… Mujhe aazmaati hai teri kami…… Meri har kami ko hai tu laazmi….. Junoon hai mera……. Banoo main tere qaabil….. Tere bina guzara…… Ae Dhil hai mushkil…… Yeh rooh bhi meri……. Yeh jism bhi mera….. Utna mera nahin….. Jitna hua tera….. Tune diya hai jo…… Woh dard hi sahi….. Tujhse mila hai toh… Mohtaaj manzil ka toh nahin hai Ye ek tarfa mera safar safar Khoobsurat hai manzil se bhi Meri har kami ko hai tu laazmi Adhura ho ke bhi Hai ishq mera qaamil Tere bina guzara Ae Dhil hai mushkil Ek tarfa pyaar ki taakat hi kuchh aur hoti hai Auron ke rishte ki tarah yeh do logon mein Nahin bant ti Sirf mera haq hai iss pe🎶🎶
ആ സോങ്ങിൽ ഇങ്ങനെ ലയിച്ചു അവളുടെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു… “”ഇതു ഒന്ന് വാങ്ങുവോ…. “” കുറച്ചു നിഷ്കു ഭാവം ഫിറ്റ് ചെയ്തു ഞാൻ അവളോട് ചോദിച്ചപ്പോൾ പെണ്ണ് ഒന്ന് ഞെട്ടി…. പിന്നെ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് അവള് ആ പൂക്കൾ എന്റെ കയ്യിൽ നിന്നും വാങ്ങി…. അത് കണ്ടപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ഹാപ്പിനെസ്സ്…… ufff….അതും പോരാഞ്ഞിട്ട് അവളുടെ ഒരു ചിരിയും…. പിന്നെ ഒട്ടും താമസിക്കാതെ എന്റെ പോക്കറ്റിൽ നിന്നും ഒരു റിങ് എടുത്തു അവളുടെ വിരലിൽ അണിഞ്ഞു….. അപ്പോൾ അവിടെ കൂടി നിന്നവർ ഒക്കെ ക്ലാപ്പ് ചെയ്യുന്നുണ്ട്…. അവള് എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്….. ഞാൻ ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു പെണ്ണിനെ പോയി കെട്ടിപിടിച്ചു…..
[ ഹനു ] ഞാൻ പോലും അറിയാതെ ആണ് ആ പൊട്ടന്റെ കയ്യിൽ നിന്നും ആ പൂക്കൾ വാങ്ങിയത്….. ആ സോങ്ങിൽ ലയിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് അവൻ എന്നോട് അങ്ങനെ ചോദിച്ചത്…. അവൻ എന്റെ വിരലിൽ റിങ് കൂടെ ഇട്ട് തന്ന് എന്നെ വന്നു കെട്ടിപിടിച്ചു…. അത് കൂടെ ആയപ്പോൾ എന്റെ ബോധം ഏകദേശം പോകാർ ആയ മട്ടിലാണ് ഉള്ളത്…… അപ്പോഴാണ് ചെക്കൻ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് മ്മളെ കയറി കിസ്സിയത്…. അതും ലിപ് ലോക്ക്…. 🙈🙈🙈 ❇️❇️❇️❇️❇️❇️ [ റാം ] അവളെ കെട്ടിപിടിച്ചു നിന്നപ്പോൾ അവളുടെ ഹൃദയം പോലും എനിക്കായ് തുടിക്കുന്നത് പോലെയാണ് തോന്നിയത്….. അവളിൽ നിന്ന് അകന്നു മാറിയപ്പോൾ ആദ്യം മിഴികൾ പോയത് ആ ചാമ്പക്ക ചുണ്ടിലേക്ക് ആണ്…. ആ സമയം പരിസരം പോലും മറന്നു പോയി…. പെണ്ണ് ശ്വാസം എടുക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ആണ് അവളിലെ പിടി അയച്ചത്…. പെണ്ണ് താഴെക്ക് നോക്കി നിൽക്കുകയാണ്… അപ്പോഴാണ് ഇതൊരു പബ്ലിക് പ്ലേസ് ആണെന്നുള്ള ബോധം വന്നത്…. അപ്പോൾ തന്നെ അവളുടെ കയ്യും പിടിച്ചു വലിച്ചു നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു…..
വണ്ടിയിൽ കയറി ഇരുന്നതും പെണ്ണ് കയ്യിലെ ഡയറിമിൽക്ക് തിന്നാൻ തുടങ്ങി… ആക്രാന്തം പിടിച്ച തീറ്റ കണ്ടതും ഞാൻ അന്തം വിട്ട് കുന്തം പോലെ ഇരുന്നു…. “”ഡീ…. “” “”മ്മ്മ് “” “” എനിക്കും കൂടെ താ… “” “”മ്മ്ഹ്ഹ് മ്മ്ഹ്ഹ്… “” ആ കോപ്പ് എനിക്ക് തരാതെ ഒറ്റക്ക് തിന്നാൻ തുടങ്ങി…. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയുന്നത് കൊണ്ട് ഞാനും മൈൻഡ് ആക്കാൻ പോയില്ല…. പറഞ്ഞിട്ടും കാര്യം ഇല്ല….പിന്നെ ചോക്ലേറ്റിന് ഭയങ്കര കൈപ്പ് അല്ലേ…..അത്കൊണ്ട് എനിക്ക് ബേണ്ട…… 😒😒😒😒😌😌😌😌 “”കിട്ടാത്ത മുന്തിരി പുളിക്കും… “” ഈശ്വരാ…. എന്റെ ആത്മ കുറച്ചു ഉച്ചത്തിൽ ആയി പോയോ…. ഈ കുരിപ്പ് ഇതൊക്കെ ഇങ്ങനെ കേൾക്കുന്നു….. ശ്രദ്ധ മുഴുവനും തീറ്റയിലും ചെവി ഇവിടെയും…. ഹും… പിന്നെ അധികം ചിന്തിച്ചു നിൽക്കാതെ വണ്ടി എടുത്തു ദില്ലുവും ആശുവും നിൽക്കുന്ന സ്ഥലത്തേക്ക് വിട്ടു…. “”മ്മ്മ്……. “” “” എന്ത് മ്മ്മ്…?? “” “”വേണമെങ്കിൽ തിന്നോ… “” വണ്ടി ഓടിക്കുന്നതിനിടയിൽ അവള് എനിക്ക് നേരെ ആ ചോക്ലേറ്റിന്റെ ഒരു പീസ് എടുത്തു നീട്ടി…. “”എനിക്ക് വേണ്ട…. “” “” വേഗം തിന്നോ…. ഇല്ലെങ്കിൽ നിന്റെ വെറി കാരണം എനിക്ക് പണി കിട്ടും…. “” “”ഓഹോ…. എങ്കിലേ ആ പണി കിട്ടിക്കോട്ടേ… “” “” വേണ്ടെങ്കിൽ വേണ്ട…. “” അതും പറഞ്ഞു പെണ്ണ് ഒരു പീസ് എടുത്തു പുറത്തേക്ക് എറിഞ്ഞു….. “”നിന്റെ വെറി അതിൽ പോയി…. ഇനി എന്നോട് ചോദിക്കണ്ട…. “” അവള് പിന്നേം തീറ്റ തുടർന്നു… ശേ… ജാഡ ഇടേണ്ടായിരുന്നു…. മര്യാദക്ക് റൊമാന്റിക് ആയിട്ട് അവളുടെ കയ്യിൽ നിന്നും വാങ്ങി തിന്നാൽ മതിയായിരുന്നു…. ഇനി പറഞ്ഞിട്ട് തീരെ കാര്യമില്ല…
[ ഹനു ] അവനും അവന്റെ ഒരു കിസ്സും…. uffff അവിടെ ഉള്ള എല്ലാവരും കണ്ടു…. ബ്ലഡി പൂൾ…. 😣😣😣😣 ആ ബോധം അവന് വന്നപ്പോൾ തന്നെ എന്റെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നിരുന്നു……. ആകെ മൊത്തം ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് ആ ഡയറിമിൽക്ക് കണ്ടത്….. ടെൻഷൻ വരുമ്പോൾ എന്താന്ന് അറീല……ഭയങ്കര വിശപ്പ് ആയിരിക്കും…. സോ അത് തിന്നാൻ തുടങ്ങി….ഞാൻ മാത്രം തിന്നുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് അവന് നേരെ നീട്ടിയത്…..അപ്പോൾ ജാഡ… അത്കൊണ്ട് അത് ഞാൻ തന്നെ തിന്നു…. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി ഒരു കോഫി ഷോപ്പിന്റെ മുന്നിൽ നിന്നു…. ഇത് എന്തിനാ ഇവിടെ നിർത്തിയെ എന്ന് കരുതി അവനെ നോക്കിയപ്പോൾ ചെക്കൻ വണ്ടിയിൽ നിന്നും ഇറങ്ങി എന്നെ മൈൻഡ് ആക്കാതെ അകത്തേക്ക് പോയി….. അത്കൊണ്ട് ഞാനും ഓന്റെ പിറകെ വിട്ടു. അവിടെ നോക്കിയപ്പോൾ ദില്ലുവും ആശുവും ഉണ്ട് അതിലെ പോകുന്നവരുടെ ലിസ്റ്റ് എടുക്കുന്നു….. എന്നെകൂട്ടാതെ അവർ അങ്ങനെ ഇതിൽ കൺസ്ൻട്രെഷൻ ചെയ്യണ്ട എന്ന് കരുതി മുന്നിൽ പോകുന്ന റാമിനെ തള്ളി മാറ്റി ഞാൻ വേഗം അവരുടെ അടുത്തേക്ക് പോയി ആശുന്റെ പുറത്ത് ഒരു തല്ല് കൊടുത്തു…..
[ ദില്ലു ] വരുന്നവരുടെയും പോകുന്നവരുടെയും ലിസ്റ്റ് എടുത്തോണ്ട് നിൽക്കുമ്പോൾ ആണ് ഒരു പടക്കം പൊട്ടുന്ന പോലുള്ള സൗണ്ട് കേട്ടത്… ഇത് ഇപ്പൊ എവിടെയാ ദീപാവലി എന്ന് ചിന്തിച്ചു ആശുനെ നോക്കിയപ്പോൾ പെണ്ണ് പുറത്ത് കയ്യും വച്ചു കലിപ്പിൽ കണ്ണ് ഉരുട്ടി ആരെയോ നോക്കുകയാണ്…. ഇവള് ഇത് ആരെയാ നോക്കുന്നെ എന്ന് കരുതി പുറകിലേക്ക് നോക്കിയപ്പോൾ ഇളിച്ചുകൊണ്ട് നിൽക്കുന്ന ഹനുവും അതിന് പിറകിൽ വരുന്ന റാമിനെയും ആണ്…. “”ഡീ… ഊളെ… നീ എന്തിനാഡി എന്റെ പുറം കടപ്പുറം ആക്കിയേ… “” ആശു കട്ടകലിപ്പിൽ ആണ്… “” പിന്നെ എന്നെ കൂട്ടാതെ മാർക്കിടാൻ നിങ്ങളോട് ആര് പറഞ്ഞു…..”” ഹനു.. “”നിനിക്ക് നിന്റെ ചെക്കനെ നോക്കിയാൽ പോരെഡി “” എന്റെ ചോദ്യം കേട്ടതും അവള് ഒന്ന് ബാക്കിലേക്ക് തിരിഞ്ഞു നോക്കി പുച്ഛിച്ചു എന്റെ തൊട്ട് ഒപോസിറ്റ് ആയി വന്നിരുന്നു… അപ്പോൾ തന്നെ റാമും അവളുടെ അടുത്തുള്ള സീറ്റിൽ ഇരുന്നു….. “”റാം… സെറ്റ് ആയോ… “” അവനോട് ആക്ഷനിലൂടെ ചോദിച്ചപ്പോൾ അവൻ ഒന്ന് തലയാട്ടി ചിരിച്ചു തന്നു…
“”എന്നാ ചെലവ് വേണം “” ആശു അവൻ ഒന്ന് കൂടെ ഇളിച്ചു തന്ന് കീശയിൽ കയ്യിട്ട് ഒന്നുമില്ലെന്ന് കാണിച്ചു…. അത് കണ്ടപ്പോൾ തന്നെ ഞാനും ആശുവും ഹനുവിന്റെ നേരെ തിരിഞ്ഞു…. “”നോക്കണ്ട മക്കളേ…. കയ്യിൽ നയാ പൈസ ഇല്ല…. അത്കൊണ്ട് എന്നെ വിട്ടേക്ക് “” ഹനു അതും പറഞ്ഞു ആശുന്റെ കപ്പിൽ ബാക്കി ഉണ്ടായിരുന്ന കോഫി എടുത്തു കുടിച്ചു….. “”കഷ്ടം…. “” റാം “” അതിനു നിനിക്ക് എന്താ…. ഞാൻ എന്റെ ചങ്കിന്റെ ബാക്കി അല്ലേ കുടിച്ചേ…. ഹും “” ഹനു രണ്ടും കൂടെ അവിടെ നിന്ന് തല്ല് കൂടാൻ തുടങ്ങി….. അപ്പോഴാണ് ആശുവിന്റെ ഫോൺ ബെൽ അടിച്ചത്….
[ ആശു ] റാമിന്റേം ഹനുവിന്റെയും തല്ല് കണ്ടു കൊണ്ട് നിൽക്കുമ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്…. നോക്കുമ്പോൾ അമ്മയാണ്…. അത് കൊണ്ട് കുറച്ചു മാറി നിന്ന് ഫോൺ എടുത്തു…. “”ഹലോ അമ്മേ… “” “” ഹാ.. മോളെ.. എത്ര മണിക്ക് ആണ് നിനിക്ക് ട്രെയിൻ…. “” “” 5 മണിക്ക് ആണ്… എന്താ അമ്മേ…. “” “” അത് നീ വന്നിട്ട് പറയാം…. നീ എന്തായാലും ആദ്യം ദില്ലുമോളെ വീട്ടിലേക്ക് അല്ലേ പോകുന്നെ…. “” “” ആഹ്… അതേ… ” “” അവളുടെ കല്യാണം കഴിഞ്ഞിട്ടു നീ വേഗം ഇങ്ങോട്ട് വരണം…. “” “”മ്മ്മ്മ്…. എന്താ കാര്യം എന്ന് കൂടെ പറയ് അമ്മാ…. “”” അവസാനം അമ്മയോട് കുത്തി കുത്തി ചോദിച്ചു….അപ്പോൾ അമ്മ പറഞ്ഞ കാര്യം കേട്ടിട്ട് എനിക്ക് അവിടുന്ന് ഒരു ഡിസ്കോ ഡാൻസ് കളിക്കാൻ വരെ തോന്നി……
അപ്പോൾ തന്നെ തുള്ളിചാടി അവരുടെ അടുത്തേക്ക് പോയി…. കുറച്ചു മുൻപ് വരെ തല്ല് കൂടി കൊണ്ടിരുന്ന ഹനുവും റാമും കപ്പിൾ ആയിട്ട് ഇരിക്കുന്നുണ്ട്…. ഞാൻ വേഗം ഓടിപോയി ദില്ലുവിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു…. “” ബ്ലഡി ഫൂൾ…. ഡീ പട്ടി കുട്ടി… നീ എന്തിനാ എന്നെ പിടിച്ചു കിസ്സിയെ…. “” ദില്ലു… “”ഈൗൗൗൗൗൗ ….സന്തോഷം കൊണ്ട് ആണ് മുത്തേ…. “” “”അതിനുമാത്രം എത്രക്ക് സന്തോഷം എന്താ…. “” “” എന്റെ കല്യാണം ഉറപ്പിച്ചു….. “” ❇️❇️❇️❇️❇️❇️ (തുടരും)

by