The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കരിമഷി
പതിവിനു വിപരീതമായി ഇന്ന് നെറ്റിയിൽ ആ കുഞ്ഞുപൊട്ടിനു മീതെ ചന്ദനക്കുറിയുമുണ്ട് ……
ഒരു ലൈറ്റ് ബ്ലൂ സാരിയും ഓഫ് വൈറ്റ് ബ്ലൗസുമാണ് വേഷം …….
ധൃതിയിൽ നടന്നു വരുന്നവളെ പാടത്തിനു അപ്പുറത്ത് നിന്ന് വരുണും കണ്ടു ……
ജോഗിങ്ങിനു ഇറങ്ങിയതാണ് വരുൺ ….
ഓടും വഴിയാണ് പുലരി കണ്ടതും സഡൺ ബ്രേക്കിട്ട് അവിടെ തന്നെ നിന്നതും …….
അവനടുത്തേക്ക് എത്തുന്നതിനു കുറച്ചു മുന്നേ പുലരിയും കണ്ടിരുന്നു തന്നെ കാത്തെന്നോണം നിൽക്കുന്ന വരുണിനെ …..
പെണ്ണിന്റെ മുഖമൊന്ന് ചുളിച്ചു …..
പക്ഷേയതൊന്നും പുറത്തു കാട്ടാതെ അവനേയും കടന്നു ഇടവഴിയിലേക്ക് കയറിയവൾ നടന്നതും ഇടുപ്പിലും കൈകുത്തി പുലരിയേയും നോക്കി ചിരിച്ചോണ്ട് നിന്ന
വരുണിന്റെ മുഖം കാറ്റഴിച്ചു വിട്ട ബലൂണു പോലെയായി …….
*********************************
“” ഫോളോ ഹേർ വരുൺ …!! “”
ഒന്ന് പതറിയെങ്കിലും പൂർവ്വാധികം ധൈര്യം വീണ്ടെടുത്ത് വരുണിന്റെ മനസ്സവനെയൊന്ന് ബൂസ്റ്റപ് ചെയ്തതും പുലരിക്ക് പുറകെ നടന്നവൻ …..
“” അതേ …..!! “”
ഇടവഴിയിലേക്ക് നോക്കിയതും പുലരി കുറേ മുന്നോട്ടു എത്തിയിരുന്നു ……
അതുകൊണ്ട് തന്നെ ഓടിച്ചെന്ന് അവളിൽ നിന്നു കുറച്ചു ഡിസ്റ്റൻസ് ഇട്ട് നടന്ന് വരുൺ വിളിച്ചു ……..
അവനോടി വരുന്നതും തനിക്ക് പിറകിൽ നടക്കുന്നതും വിളിച്ചതുമെല്ലാം കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ മുന്താണിയും ഒതുക്കി പിടിച്ചവൾ വേഗം നടന്നു ……
വരുണിന്റെ മുഖം വീണ്ടും വീർത്തു …….
നടത്തം നിർത്തിയവൻ പുലരിയെ നോക്കി…….
“” എന്തൊരു ജാഡയാ ഇവൾക്ക് …..
വെറുതെയല്ല അവനോടി പോയത് …..
അഹങ്കാരി …….
ഇനിയെന്റെ പട്ടി പറയും നിന്നോട് സോറി …. “”
അവളെയൊന്ന് പുച്ഛിച്ചു തിരികെ നടന്നവൻ ……..
“” ശ്ശേ…. ഗോഡ് !!! “”
രണ്ടു സ്റ്റെപ്പ് നടന്നതും അതേപോലെ കൈയ്യും കാലുമിട്ടടിച്ച് വീണ്ടും ഉഷാറില്ലാത്തത് പോലെ പുലരിക്ക് പിന്നിൽ വച്ചു പിടിച്ചു ……..
“” ഡോ പുലരി …….
ഒന്നവിടെ നിക്ക് …… “”
പുലരിക്കടുത്തേക്ക് സ്പീഡിൽ വന്ന് നിന്നവൻ ……..
പേരെടുത്ത് വിളിച്ചവൻ വന്നു നിന്നതും അവളുമൊന്ന് തിരിഞ്ഞു നോക്കി ……..
ആ ഒറ്റനോട്ടത്തിൽ തന്റെ നെഞ്ചിടിപ്പേറിയത് പോലെ തോന്നി വരുണിനു ……
അവനൊന്ന് വിറച്ചു പോയി ……
അടിവയറ്റിലൂടെന്തോ അരിച്ചുയർന്നതു പോലെ ……..
പുലരിയവനെ അടിമുടിയൊന്ന് നോക്കി ……
“” എന്താ പോലീസേമാന് വേണ്ടത് …..??
ഏഹ് …..
ഇനി നാട്ടിലുള്ളവർക്ക് പ്രൊട്ടക്ഷന് ഇറങ്ങിയതാണോ സാറ് …. “”
അവനെ കളിയാക്കി കൊണ്ടവൾ ചോദിച്ചതും ഉമിനീരിറക്കി കൊണ്ടവൻ പുലരിയെയൊന്ന് നോക്കി …
ഇതുവരെ ഒരു പെണ്ണിന്റെ മുന്നിലും ഇങ്ങനെ പതറി നിന്നിട്ടില്ല …..
പക്ഷേ ഇവൾ!!!
ഇവളുടെ ഓരോ നോട്ടവും ചോദ്യവും പോലും തന്നെ പതർച്ചയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്നു …….
വരുണോർത്തു ……..
“” ഹലോ…..!! “”
വരുണിനു നേരെയവൾ വിരൽ ഞൊടിച്ചതും ഞെട്ടലോടവൻ പുലരിയെ നോക്കി ……..
“” അത്….. അതുപിന്നെ ……
അതിന്നലെ ….. “”
അടഞ്ഞു പോയ ശബ്ദമൊന്നവൻ നേരെയാക്കി …….
“” കഴിഞ്ഞ ദിവസം. തന്റെ വീട്ടിലേക്ക് വന്നപ്പൊ ….. ഞാൻ…. ഞാനങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു …..
സോറി ….. തന്റെ അച്ഛന് എന്നെ കൊണ്ട് ഉണ്ടായ പ്രശ്നത്തിനു …. അയാം റിയലി സോറി ……!! “”
ഇരുകൈയ്യും പിറകിലേക്ക് കോർത്തു പിടിച്ചവൻ പുലരിയെ നോക്കി കൊണ്ട് പറഞ്ഞതും വരുണിനെയൊന്ന് തുറിച്ചു നോക്കിയതിനു ശേഷമവളൊന്ന് അമർത്തി മൂളി ………
“” ഇറ്റ്സ് ഓക്കെ …..!! “”
അവനോട് പറഞ്ഞവൾ വെട്ടിത്തിരിഞ്ഞു പോയതും വരുണിന്റെ മുഖം വീണ്ടും വീർത്തു ……
ഒരു തരത്തിൽ അതു ആശ്വാസമായും , വല്ലായ്മയായും തോന്നിയവന് …….
പെട്ടെന്ന് മനസ്സില്‍ വന്നത് ഇന്നലെയോർത്ത കാര്യമാണ് ……..
“”” എനിയെന്റെ പട്ടി പറയും അവളോട് കോറി …… “””
അവനൊന്ന് നെടുവീർപ്പിട്ടു ……
ആരും കാണുന്നില്ലെങ്കിലും സ്വന്തമായി അവജ്ഞയോടെ വരുണൊന്ന് ഇളിച്ചു …..
എന്നാൽ തിരിഞ്ഞു നടക്കുമ്പോൾ അവന്റെ ചുണ്ടിൽ ഭംഗിയുള്ളൊരു പുഞ്ചിരി ഉണ്ടായിരുന്നു ………..
കണ്ണുകളിലും അതു പ്രതിഫലിക്കുന്നുണ്ടായിരുന്നു …..
*********************************
ഗീതക്കും രാമനും ചന്ദനവും തൊട്ടു കൊടുത്തു ബാക്കി വന്നത് മുറിയിലെ ടേബിളിൽ വച്ചവൾ ……..
മനസ്സിൽ നേരത്തെ വായുംപൊളിച്ചു നിന്ന വരുണിന്റെ രൂപം തന്നെയായിരുന്നു …….
“” വട്ടാണോ ഇവന് …..??
ഇനി ഞാനാ കുരിശിനേയും ചുമക്കേണ്ടത് വരുമോ ദൈവമേ ……. “”
ഒരു ഞെട്ടലോടെയാണ് പുലരിയത് ഓർത്തത് ………
“” പുലരി…… “”
താഴെ നിന്നും ഗീതയുടെ വിളിവന്നതും മുഖമൊന്ന് കഴുകി താഴേക്ക് നടന്നവൾ …..
ടേബിളിൽ തനിക്കിഷ്ട്ടപെട്ട അപ്പവും റോസ്റ്റുമുണ്ട് …… അടുത്ത് തന്നെ പാൽപായസവും ……
അമ്പലത്തിൽ നിന്ന് കൊണ്ടുവന്നതാണ് ……
വേഗം തന്നെ കഴിച്ചെണീറ്റ് സാരിയും മാറ്റി സ്കൂളിലേക്ക് പോകാനൊരുങ്ങിയവൾ ……
പോകുംവഴി അറിയാതെ പോലീസ് കോട്ടേഴ്സിലേക്ക് കണ്ണു പോയിരുന്നു …….
സ്റ്റോപ്പിനടുത്ത് തന്നെയാണ് സ്റ്റേഷനും അവരുടെ കോട്ടേഴ്സും ………
പുലരിയോർത്തു ……
*********************************
ഉച്ചകഴിഞ്ഞതും വരുണിനെന്തോ ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല …….
രാവിലെ ഒന്നും മിണ്ടാതെ അവള് പോയത് തന്നെ ആയിരുന്നു കാരണം …….
ഇന്നലത്തെ റിക്വസ്റ്റിന്റെ സംഭവവും ഇന്ന് സോറി പറഞ്ഞതും അവൻ ഓർത്തു …….
വരുണൊന്ന് മുഖം ചുളിച്ചു …..
രണ്ടുംകൊണ്ടും നല്ലോണം മൂഞ്ചിയ അവസ്ഥയാണ് ….. എന്നിട്ടും അവളോട് ദേഷ്യം വരുന്നതിനു പകരം താനെന്തിനാണ് അവിടെ ഇളിച്ചോണ്ട് നിന്നതെന്ന് എത്ര ആലോചിച്ചിട്ടും വരുണിനു മനസ്സിലായില്ല …….
“” അഹങ്കാരി …!! “”
അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു ….
*********************************
എന്നാൽ മറ്റൊരിടത്ത് കുഞ്ഞിപ്പിള്ളേരുടെ ക്ലാസ് ടെസ്റ്റ് നടത്തിയതിന്റെ പേപ്പർ നോക്കുന്ന തിരക്കിലായിരുന്നു പുലരി ……
പിറന്നാളായത് കൊണ്ട് തന്നെ അമ്മ നല്ല അടിപൊളി ബിരിയാണി തന്നെ ഉണ്ടാക്കി വിട്ടിരുന്നു ….. ഒപ്പം രാധികടീച്ചർക്കും ……
ടീച്ചറാണിവിടെ തനിക്ക് ആകെയുള്ള കൂട്ട് …..
ധൃതിയിൽ ഓരോ പേജും മറിച്ചിടുന്നതിനു ഇടയിലാണ് തന്നെ കാണാനേതോ വിസിറ്റർ ഉണ്ടെന്ന് പ്യൂൺ വന്ന് പറഞ്ഞത് …….
ആദ്യം പുലരിയുടെ മനസ്സിലേക്ക് ഓടിയെത്തിയതും വരുണിന്റെ മുഖമാണ് …..
ചൂണ്ടുവിരല് വച്ചവളൊന്ന് നെറ്റിയുഴിഞ്ഞു …..
പിന്നെ ദേഷ്യത്തോടെ പേപ്പറെല്ലാം എടുത്ത് ബുക്കിൽ വച്ചടച്ചു …..
സ്റ്റാഫ് റൂമിനു പുറത്തിറങ്ങി എല്ലാവിടെയും നോക്കിയപ്പോൾ കണ്ടു ഗ്രൗണ്ടിൽ ആൽമരത്തിനു താഴെ പുറംതിരിഞ്ഞു നിൽക്കുന്ന ഒരാളെ …….
ശ്വാസമൊന്ന് വലിച്ചു വിട്ടവൾ ചുളിഞ്ഞ മുഖത്തോടെ അങ്ങോട്ട് നടന്നു ……
“” Excuse me….. “”
അതുവരെ വരുണിനേയും പ്രതീക്ഷിച്ചു നിന്നവളുടെ മുഖം ആ ചെറുപ്പക്കാരൻ തിരിഞ്ഞു നിന്നതും ഞെട്ടി ……
പതിയെ അവിടെ ദേഷ്യം നിറയുന്നത് നിസ്സഹായതയോടെ നോക്കിയവൻ …….
തുടരും ……..