17/04/2026

ഗൗരി : ഭാഗം 06

രചന – നന്ദ നന്ദിത

“സർനോട് ഇതെങ്ങനെ പറയും എന്ന് എനിക്ക് അറിയില്ല…but… ഇനിയും പറയാതിരുന്നാൽ… എനിക്ക് പറ്റില്ല… I love u sir… Love u lot…!!” “Shutup..!!! What non sense are u talking…? നിനക്ക് എന്താ ഭ്രാന്ത് ഉണ്ടോ… സാന്ദ്ര…??” ബാലൻ ദേഷ്യം കൊണ്ടു വിറച്ചു. “Yes.. Sir.. I am mad… Beacause of you… Sir…!!! I am madly love with u…please understand me…!!” “You…!!” ബാലൻ ദേഷ്യം സഹിക്ക വയ്യാതെ സാന്ദ്രയെ തല്ലാൻ കയ്യൊങ്ങി…. പക്ഷെ എന്തോ ഓർത്തു അവൻ കൈ താഴ്ത്തി. “ഇത് കോളേജും, നീ എന്റെ സ്റുഡന്റ്റും ആയിപോയി… അതോണ്ട്… അതോണ്ട്… മാത്രം.. ആണ്… ഞൻ ഇപ്പോൾ നീ പറഞ്ഞതിന് പ്രതികരിക്കാത്തത്…” “മേലിൽ ഇതുപോലുള്ള useless talk ആയിട്ട് എന്റെ മുന്നിൽ കണ്ടുപോകരുത്… You got me…??” ഇത്രയും പറഞ്ഞു ബാലൻ സാന്ദ്രയുടെ മുന്നിലൂടെ കടന്നു പോയി “സർ… സർ…പ്ലീസ്‌ ഒന്ന് നിൽക്ക്…” സാന്ദ്ര വേഗം ഓടിച്ചെന്നു ബാലന്റെ മുന്നിൽ നിന്നു… “എന്റേത് വെറും infactuation ആയിട്ട് സർ കാണരുത്…

ഞാൻ ശരിക്കും ആലോചിചിട്ട് തന്നെയാ…അല്ലെങ്കിലും എന്നെ ഇഷ്ടപെടാതിരിക്കാൻ എന്താ കാരണം…?? എനിക്ക് അറിയാം… സർനും എന്നെ ഇഷ്ടാണ് എന്ന്… അതോണ്ട് അല്ലേ… ക്ലാസ്സിലെ മറ്റു സ്റ്റുഡന്റസ് നേക്കാൾ കെയർ സർ എനിക്ക് തന്നത്…” “Shutup…!!! നീ എന്താ കരുതിയത് എന്നെ കുറിച്ച്…?? ഒരു സ്റ്റുഡന്റ് എന്ന നിലയിൽ എല്ലാവരോടും ഞൻ ഒരേപോലെ ബീഹെവ് ചെയ്തിട്ടുള്ളു…നിനക്കായ് ഒരു സ്പെഷ്യൽ കോൺസിഡെറേഷനും ഞൻ തന്നിട്ടില്ല… ഇനി തരാൻ ഉദ്ദേശിക്കുന്നും ഇല്ല…!! പിന്നെ… ഇത്രയും പറഞ്ഞ സ്ഥിതിക്ക്…നിന്റെയുള്ളിൽ ഇനിയും ഞൻ വേരോടാതിരിക്കാൻ പറയുവാണ്… നീ എന്നും എന്റെ നല്ല സ്റ്റുഡന്റ് മാത്രം ആയിരിക്കും…!!അതിൽനിന്ന് ഒരു സ്ഥാനക്കയറ്റം ഒരിക്കലും സാന്ദ്രക്ക് ഉണ്ടാവില്ല…!!” ബാലൻ ദേഷ്യത്തോടെ സ്റ്റാഫ്റൂമിലേക്ക് പോയി. “ഛെ.. ന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ, എന്നെ തല്ലാൻ കയ്യൊങ്ങി… അല്ലേ..??സ്റുഡന്റിൽ നിന്ന് എനിക്ക് സ്ഥാന കയറ്റം ഇല്ലല്ലേ…?? ഹും…!! താൻ നോക്കിക്കോ ബാലൻ സാർ … എന്നെ തല്ലാൻ ഓങ്ങിയ കൈകൊണ്ട് ഒരു ദിവസം,എന്നെ നിങ്ങൾ തലോടും… ആ ദിവസത്തിന് വേണ്ടിയാണ് സാന്ദ്ര ഇനി ജീവിക്കുന്നത്…” അവൾ മനസ്സിൽ ഓർത്തുകൊണ്ട്, ക്ലാസ്സിലേക്ക് തിരികെ പോയി

എങ്കിലും… ആ കുട്ടിക്ക് എന്താ ന്നോട് അങ്ങിനെ തോന്നാൻ…?? പഠിപ്പിക്കുന്ന ഓരോ വിദ്യാർത്ഥിയെയും താൻ മറ്റൊരു കണ്ണുകൊണ്ടു കണ്ടിട്ടില്യ… അവരോട് അങ്ങിനെ പെരുമാറിട്ടില്യ…ന്നിട്ടും…!! “എന്തേ ബാലൻ മാഷേ…?? ഇറങ്ങുന്നില്ലേ…??” ശാരി ടീച്ചറിന്റെ ചോദ്യം ആണ് ബാലനെ ചിന്തയിൽ നിന്ന് ഉണർത്തിയത് “ന്താ.. ന്താ ടീച്ചറെ…??” ബാലൻ പകപ്പോടെ ചോദിച്ചു “ആഹാ സർ ഇത് ഏത് ലോകത്താ…??” വീട്ടിൽ പോകുന്നില്ലേ…?? ഇവിടെ ഇരിക്കാൻ ആണോ പ്ലാൻ…?? “ഹാ. പോകണം… നിക്ക് പ്രിൻസിപ്പൽ നെ ഒന്ന് കാണണം ടീച്ചറെ… അത് കഴിഞ്ഞേ ഇറങ്ങണുള്ളൂ…” “ഓക്കേ… ബാലചന്ദ്രൻ സർ… ഞൻ ഇറങ്ങട്ടെ… Bye…” ശാരി ടീച്ചർ ഇറങ്ങിയതിന്റെ പുറകെ ബാലൻ പ്രിൻസിപ്പൽ ന്റെ റൂമിലേക്ക് പോയി.

ഇന്ന് പതിവിലും വൈകിയാണ്, തറവാട്ടിലേക്ക് എത്തിയത്… ബാലൻ വരുമ്പോൾ അമ്മ തുളസിതറയിൽ വിളക്ക് കൊളുത്തുന്നു… “ഗൗരി എവിടെ അമ്മേ…?? ബൈക്കിൽ നിന്ന് ചാവിയും എടുത്ത് ബാലൻ ഇറങ്ങി. “മോള്… കാവിൽ വിളക്ക് വെക്കാൻ പോയി മോനെ…” “കാവിലോ.. അവളെ ന്തിനാ അമ്മേ ഒറ്റക്ക് വിട്ടേ…അനന്തനെ കണ്ടവൾ പേടിച്ചാലോ…??” “ഞൻ പറഞ്ഞതാ കുട്ട്യേ… ഞൻ പൊക്കോളാംന്ന് നിർബന്ധം പിടിച്ചപ്പോ വിട്ടേ…” “അവൾക്ക് അല്ലേലും കുറച്ചു കൂടുണുണ്ട്…” എന്ന് പറഞ്ഞു ബാലൻ കാവിലേക്ക് നടന്നു. ഇരുട്ട് മൂടി തുടങ്ങി, കരിയിലകൾ ചവിട്ടി ബാലൻ മുന്നോട്ട് നടന്നു… കാവിന് പ്രൗടി കൂട്ടാൻ പൈനും,ഇരുമ്പകവും, നാഗകേസരവുമെല്ലാം ആകാശംമുട്ടെ വളർന്നു നിൽക്കുന്നു കാലനക്കം കേട്ട് ഇലഞ്ഞി മരത്തിൽ നിന്നു പക്ഷികൾ ചിറകടിച്ചു പറന്നുയർന്നു. ആഞ്ഞിലിയിൽ കടവാവലുകൾ കൂട്ടമായി തലകീഴായി തൂങ്ങി കിടക്കുന്നു… ഏഴിലം പാലയുടെ സുഗന്ധം അവിടമാകെ പരന്നിരുന്നു… കൊട്ടിയും, വള്ളികാഞ്ഞരവും… പടർന്നു പന്തലിച്ചു…നിൽക്കുന്നു…

അക്കേഷ്യയുടെ മഞ്ഞ നിറമുള്ള പൂക്കൾ കരിയിലകൾക്കിടയിൽ പരവതാനി വിരിച്ചപോലെ… നിറഞ്ഞു കിടക്കുന്നു… ബാലൻ വേഗം നടന്നു… ദൂരെ നിന്നെ കണ്ടു…പേരാലിൻ വള്ളിപടർപ്പുകൾ ഇടയിലെ വലിയ കരിങ്കൽ തറയിലെ നാഗരൂപങ്ങൾക്ക് മുന്നിൽ തൊഴുതു നിൽക്കുന്ന ഗൗരിയെ… “ഗൗരീ…” ബാലന്റെ വിളികേട്ട് അവൾ പെട്ടന്ന് തിരിഞ്ഞു “താൻ എന്തിനാ ഇങ്ങട് ഒറ്റക്ക് വന്നേ…??” “ഞാൻ വിളക്ക് വെക്കാൻ…” “അതിനു അമ്മ വരില്ലേ…?? നീ ന്തിനാ ഒറ്റക്ക് ഇങ്ങട് വന്നേ…??നേരം ഇരുട്ടിത് കണ്ടില്ലേ നീയ്…?” “അമ്മ വരുന്ന ഇടം അല്ലേ ബാലേട്ടാ… ഇവിടെ ന്താ നിക്ക് പേടിക്കാൻ…??” “ഉവ്വ്… അതൊക്കെ നേര് തന്നേ… പക്ഷെ അമ്മെപ്പോലെയാണോ നീയ്…?? അമ്മക്ക് ഇവിടെല്ലാം കാണപ്പാടാ…ഏറ്റവും വിഷള്ളവര ഇവിടെയുള്ളൊരു അറിയോ നിനക്ക്…??നിന്റെ കുട്ടിക്കളി കളിക്കണ സ്ഥലല്ലിത്…”

“അതിന് ഇവിടെ ന്താ എള്ളെ ബാലേട്ടാ…?? ഞൻ ഒന്നും കണ്ടില്യ…ബാലേട്ടൻ ന്തിനാ വെറുതെ ഭയപ്പെടണേ…??” “ന്ത്‌ രസാ ഇവിടെക്കേ കാണാൻ..??എന്തൊരു വല്യ മരങ്ങളാ ഇവിടെ..?? ഇന്ന് ലേശം വൈകി… നാളെ ഇച്ചിരി നേരത്തെ വരണം…!! ആ ബാലേട്ടാ… പാല പൂത്ത മണം ന്ത്‌ രസാലെ…” അവൾ ശ്വാസം ഒന്ന് ആഞ്ഞെടുത്തു… “ഈ ബാലേട്ടൻ…വെറുതെ പേടിപ്പിക്കാ… അല്ലാതെ… ഇവിടെ വേറെ ഒന്നൂല്യാന്ന് നിക്ക് അറിയാ…” അവൾ ബാലന് നേരെ തിരിഞ്ഞു ചുണ്ടുകോട്ടി.. ആഹാ.. അത്രക്കായോ…??നിനക്ക് ഞൻ വെച്ചിട്ടുണ്ടേണ്ടി… ബാലൻ മനസ്സിൽ പറഞ്ഞു “അപ്പൊ ഗൗരിക്ക് പേടിയില്ലേ…??” അവൻ ഗൗരിയോടായി ചോദിച്ചു “നിക്ക് പേടിയൊന്നും ഇല്ല… നിക്കേ നല്ല ധൈര്യാ..ബാലേട്ടനെ പോലെ പേടിത്തൊണ്ടൻ അല്ല ഞാൻ…? “ഉവ്വോ… അത്രക്ക് ധൈര്യാ ന്റെ ഗൗരി കുട്ടിക്ക്…??” എന്ന് ചോദിച്ചോണ്ട് അവളുടെ നേരെ ബാലൻ കൈനീട്ടി… ബാലന്റെ കൈ കണ്ടതും… വിളക്ക് കൊളുത്താൻ കൊണ്ടുവന്ന കൊടിവിളക്ക് നിലത്തേക്ക് ഇട്ട് ഗൗരി വലിയ വായിൽ ഒച്ചയുണ്ടാക്കി….

കൈകൾ കൊണ്ട് ചെവി പൊത്തി, കണ്ണുകൾ ഇറുക്കി അടച്ചു പേടിച്ചുള്ള ഗൗരിയുടെ നിൽപ്പുകണ്ടു ബാലൻ ഉറക്കെ ചിരിച്ചു… “ഗൗരി… ടോ… താൻ കണ്ണ് തുറക്ക്…” “ഇല്യ… നിക്ക് പേടിയ…” “ഹഹഹ… താൻ അല്ലേ പറഞ്ഞെ… തനിക് പേടിയില്യന്ന്..?? നിന്നിട്ടിപ്പോ ന്റെ അനന്തനെ കണ്ടപ്പോഴേ പേടിച്ചുവോ…??” “ടോ.. താൻ പേടിക്കണ്ട… താൻ കണ്ണ് തുറക്ക്…” ബാലന്റെ വാക്കുകൾ കേട്ട് ഗൗരി പതിയെ കണ്ണുകൾ തുറന്നു മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ബാലനും, ബാലന്റെ ഉള്ളം കയ്യിൽ പത്തി വിടർത്തി നിൽക്കുന്നൊരു കുഞ്ഞൻ നാഗത്തിനെയും അവൾ മാറി മാറി നോക്കി… “താൻ പേടിക്കണ്ടടോ… ഇത് അനന്തൻ… ഇവിടുത്തെ ഏറ്റവും ചെറിയ ആളാ ഇത്… പക്ഷെ ഏറ്റവും വിഷം ഇവനാട്ടോ…” എന്ന് പറഞ്ഞു ബാലൻ അനന്തന്റെ തലയിൽ പതിയെ തലോടി.. ഗൗരി അല്പം ഭയത്തോടും, കൗതുകത്തോടും ബാലനേം അനന്തനേം നോക്കി…

ബാലന്റെ ഉള്ളം കയ്യിൽ ഇരിക്കാൻ ഉള്ള വലിപ്പമേ ഉള്ളു…അനന്തന്… അവളുടെ ഭയം അല്പം കുറഞ്ഞു. പതിയെ ബാലനരികെ അവൾ വന്നു… “അനന്താ… ഇത് ഗൗരി…കുറച്ചു അഹങ്കാരം ഉണ്ടന്നെ ഉള്ളു… ആള് പാവട്ടോ… ഇടക്ക് കുറുമ്പ് കാട്ടി ഇവിടേക്ക് വന്നാൽ… പേടിപ്പിക്കരുത്ട്ടോ…” ബാലൻ അനന്തന്റെ തലയിൽ തലോടി പറഞ്ഞു… അതിനു മറുപടി യെന്നോണം അവൻ തന്റെ പത്തി ഒന്നുടെ വിരിച്ചു തല അനക്കി…. അത് കണ്ട് ചിരിച്ചു കൊണ്ട് ബാലൻ അനന്തനെ പതിയെ തറയിലേക്ക് ഇറക്കി… നിമിഷം നേരം കൊണ്ട് അവൻ കരിയിലകൾക്കിടയിലൂടെ പോയി… തിരികെ നടക്കുമ്പോൾ അല്പം പേടിയോടെ ഗൗരി ബാലന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു “ബാലേട്ടാ…” “എന്താടാ…?” “സോറി… ” “ന്തിനാടോ…??” “ഞാൻ നേരത്തെ ബാലേട്ടനെ കളിയാക്കിയില്ലേ…?? അനുസരണക്കേട് കാട്ടിയില്ലേ…?? “അതൊന്നും സാരില്ലെടോ…” ബാലൻ ഗൗരിയുടെ കയ്യിൽ ഒന്നുടെ മുറുകെ പിടിച്ചു

“ടീ… സാന്ദ്രേ കഴിക്കാൻ വരണില്ലേ നീ..?? മേശയിൽ ടേബിൾ ലാമ്പിന്റെ വെട്ടത്തിൽ എന്തോ ആലോചിച് ബുക്കിൽ വെറുതെ പേനകൊണ്ട് കുത്തിവരച്ചിരിക്കുന്നവയിരുന്നു സാന്ദ്ര… രമ്യയുടെ ചോദ്യം കേട്ട് സാന്ദ്ര തിരിഞ്ഞു നോക്കി. “എനിക്ക് വേണ്ട..നീ പോയി കഴിച്ചോ..” “ടീ.. നീ ചുമ്മാ പട്ടിണി കിടക്കാതെ വന്നു കഴിച്ചേ… മെസ്സ് ക്ലോസ് ചെയ്യുട്ടോ… ആ പണ്ടാരം പിടിച്ച വാർഡൻ ഇപ്പൊ ഇറങ്ങും… കഴിച്ചോ.. ലൈറ്റ് ഓഫ്‌ ചെയ്തോ എന്നൊക്കെ ചോയ്ചോണ്ട്… നീ ഇങ്ങോട്ട് വന്നേ…” അവൾ സാന്ദ്രയെ നിർബന്ധിച്ചു.. “ഹാ… എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ.. നീ പോയി കഴിക്കാൻ നോക്ക്…” ദേഷ്യത്തോടെയുള്ള അവളുടെ സംസാരം രമ്യ കഴിക്കാൻ ഇറങ്ങി… ” നീ ഇവിടെ നിന്റെ സാറിനേം ഓർത്തു പട്ടിണി ഇരുന്നോ… ഞാൻ പോകുവാ… ” രമ്യ പോയതും, അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു… ബാലന്റെ വാക്കുകൾ അവൾക്കു ചുറ്റും അലയടിക്കുന്നതായി തോന്നി അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

I can’t sir…!! I can’t… I can’t miss u…!!” അവൾ ഒരു ഭ്രാന്തിയെപ്പോലെ, മുറിയിൽ നടന്നു… അല്പസമയത്തിന് ശേഷം, നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചു “ഇല്ല… അങ്ങിനെ സാർനെ വിട്ടുപോകാൻ ഈ സാന്ദ്ര ഉദ്ദേശിക്കുന്നില്ല…!!ഞൻ ഒന്ന് ആഗ്രഹിച്ചാൽ… എന്ത് വിലകൊടുത്തും ഞാൻ നേടിയിരിക്കും…!!” അവളുടെ കണ്ണുകൾ കുറുകി… ദേഷ്യത്തോടെ ബുക്ക്‌ വലിച്ചെറിഞ്ഞു… “ഇനി സാന്ദ്രയുടെ ദിവസങ്ങളാ… ബാലൻ സർ എന്നെ സ്നേഹിക്കുന്നു എന്ന് പറയിപ്പിക്കുന്ന ഈ സാന്ദ്രയുടെ ദിവസങ്ങൾ…!!” അവളുടെ ചുണ്ടിൽ വന്യമായൊരു ചിരി വന്നു. ഊണ് കഴിഞ്ഞു… കിടക്കാൻ ആയി ഗൗരി മുറിയിലേക്ക് വരുമ്പോൾ ബാലൻ മേശയിൽ വായിക്കാൻ ആയി എടുത്ത് വെച്ച പുസ്തകം തുറന്നുവെച്ചു, എന്തോ ചിന്തിച്ചു ഇരിക്കുന്നതാണ് കണ്ടത്… “എന്താ.. സർ… ബുക്ക്‌ തുറന്നു വെച്ചു സ്വപ്നം കാണുവാണോ..??” ഗൗരി ബാലന്റെ അടുത്ത് വന്നു ചിരിച്ചോണ്ട് ചോദിച്ചു… “നിന്നെ കൊണ്ട് ശരിക്കും ന്നെ സർ എന്ന് വിളിപ്പിച്ചാലോന്ന് ആലോചിക്കുവാ…” ബാലൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. (തുടരും )