24/04/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 06

രചന – അശ്വതി അച്ചൂസ്

ദിയ എംഡി യുടെ മുറിയിലേക്ക് ചെന്നു
“ആ ദിയ വരൂ.”
“മോർണിംഗ് സാർ ”
“മോർണിംഗ് ദിയ. എന്താ ലീവ് നീട്ടാൻ ആണോ വന്നത് ”
“അല്ല സാർ. ലീവ് മതി. ഞാൻ നാളെ തൊട്ട് വരാം എന്ന് കരുതുന്നു ”
“അതാ നല്ലത്.”
“എനിക്ക് മോളെ ഒന്ന് കൊണ്ട് വരാൻ ഉള്ള സമയം തരണേ സാർ ”
“അത് കുഴപ്പം ഇല്ല ഡോ. അല്ല അപ്പോൾ ഒരു മകൾ ഉണ്ട് എന്നത് സത്യം തന്നെ ആണ് ”
“അതെ സാർ ”
“ആരുടെ കുഞ്ഞാ ”

“ഹരിയേട്ടന്റെ മോളാണ് സാർ ”
“അല്ലടോ ഒരു ഡൌട്ട് ചോദിക്കട്ടെ… നമുക്ക് അങ്ങനെ നമ്മുടെ അല്ലാത്ത ഒരു കുട്ടിയെ സ്നേഹിക്കാൻ ഒക്കെ പറ്റോ ”
“പറ്റും സാർ. ആ കുഞ്ഞ് നമ്മൾ പ്രണയിക്കുന്ന ആളിന്റെ ആണെങ്കിൽ പ്രത്യേകിച്ചും. ”
“ചോദിച്ചു എന്നെ ഉള്ളു. താൻ ഫുഡ്‌ കൊണ്ട് വന്നിട്ടുണ്ടോ ”
“ഇല്ല ക്യാന്റീനിൽ നിന്ന് എന്തേലും കഴിക്കാം ”
“ആ ശരി. എന്നാ. ദിയ നാളെ തൊട്ട് ഇറങ്ങു ”
“താങ്ക് യു സാർ
അവൾ ഉച്ചക്ക് ക്യാന്റീനിൽ പോയി ഇരുന്നു.
“ദിയ
അവൾ തല ഉയർത്തി നോക്കി
“അജി ”
“എന്താ തനിച്ച് ”
“ഒരു ചായ കുടിക്കാം എന്ന് കരുതി
“ഫുഡ്‌ എടുത്തില്ലല്ലോ. അത് പോട്ടെ താൻ ലീവ് പിൻവലിച്ചോ ”
“ഉം ”
“തനിക്ക് കുറെ വർക്ക്‌ പെന്റിങ് ആണ് ”
“എനിക്കറിയാം ”
“ജെസ്റ് ഒന്ന് കമ്പ്യൂട്ടർ ഓൺ ആക്കിയിട്ട് പോകാം ”
“ഉം ”
“എന്താ ഒരു മൂളൽ മാത്രം ”
“ഒന്നൂല്ല ”
“പറയടെ ”
“അജി… അച്ഛനെ കണ്ടിരുന്നു അല്ലെ ”
“ഉം വല്ലതും ചോദിച്ചോ ”

“ഏയ്‌… ചോദിച്ചില്ല അതാണ് ഒരു വിഷമം ”
“തന്റെ ബാക്ക് ഗ്രൗണ്ടും അച്ഛൻ പറഞ്ഞു. ഹരിയുമായുള്ള ബന്ധവും എല്ലാം ”
“ഉം ”
“ഹാപ്പി അല്ലെ താൻ ”
“ഉം ”
അത് പറയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
“ദിയ ”
“ഏയ്‌ അത് വിട്.”
ഫോൺ ബെല്ലടിച്ചപ്പോൾ അവൾ അജിയെ നോക്കി ഒരു മിനിറ്റ് എന്ന് കാണിച്ചു
“എന്താ അമ്മേ ”
“മോളെവിടെ ”
“ഞാൻ ഓഫിസിൽ”
“നിച്ചു ”
“ഞാൻ അവളെ കൂട്ടി വരാം അമ്മേ ”
“ആ എന്നാ ശരി ”
“ശരിയമ്മേ ”
അവൾ ഫോൺ വെച്ച് അവനെ നോക്കി
“ബംഗ്ലാവ് പോലെ ഒരു വീടും നേരത്ത് വെച്ചു വിളമ്പാൻ ജോലിക്കാരും…. പിന്നെ ”
“പിന്നെ?”
“ഉം ലോകത്തു ഇല്ലാത്ത ഒരു അച്ഛനും അമ്മയും കുഞ്ഞും ഞാൻ ഒന്നും പറയുന്നില്ല.”
“നീ ഒന്നും പറയണ്ട ”
“ശരി നി വാ സിസ്റ്റം ഒന്ന് ഓൺ ആക്കിയിട്ടു പോകാം ”
“ഉം ”
അവർ അല്പനേരം നാളെത്തെ വർക്ക്‌ നോക്കി ഇരുന്നു. വൈകീട്ട് നിച്ചുവിനെ കൂട്ടി അവൾ വീട്ടിൽ എത്തി.
“ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ചോ നിച്ചു ”
“ആ അമ്മ ”
“നല്ല കുട്ടി ”
“നാളെ പപ്പാ വരോ ”

“അറിയില്ല. നാളെ നിച്ചു സ്കൂൾ വിട്ട് അമ്മയുടെ ഓഫിസിൽ വന്നാൽ മതി. നമുക്ക് ഒന്നിച്ചു വീട്ടിലേക്ക് വരാം ഒക്കെ ആണോ ”
“ആ ഓക്കേ അമ്മ. അമ്മയുടെ ഓഫിസ് വലിതാണോ ”
“പപ്പയുടെ അത്രേം ഇല്ല എന്നാലും കൊള്ളാം ”
“ആ ഞാനും നാളെ വരാലോ അപ്പോ ഞാനും കാണും ”
“ഉം. ഇന്ന് എന്താ പഠിപ്പിച്ചേ ”
“ഒന്നും പഠിപ്പിച്ചില്ല.”
“ആണോ എന്നാ നമുക്ക് ഫുഡ്‌ കഴിച്ച് ഉറങ്ങാം ”
“ഉം ”
അവർ താഴെ വന്ന് ഫുഡ്‌ കഴിച്ചു. പാട്ട് വെച്ചു ഒന്ന് താളം പിടിച്ചപ്പോഴേക്കും അവൾ ഉറങ്ങിപോയിരുന്നു. ദിയയും അറിയാതെ ഉറങ്ങി.
ഹരി വന്നത് അറിഞ്ഞതെ ഇല്ല. അവൻ അൽപനേരം അവരെ നോക്കി ഇരുന്നു. പിന്നെ കുളിച്ചു വന്നു. ഡോർ ലോക്ക് ചെയ്തു വെറുതെ ദിയക്ക് അരികിൽ കിടന്നു. മുടിയിഴകളിൽ തലോടി.പെട്ടന്ന് എന്തോ ഭാരം വന്ന് തന്നെ മൂടിയ പോലെ തോന്നി ദിയ കണ്ണുകൾ വലിച്ചു തുറന്നു. ഹരിയെ കണ്ട് അവൾ എഴുനേൽക്കാൻ ശ്രെമിച്ചു.
“വേണ്ട കിടന്നോ ”

“ഹരിയേട്ടൻ എപ്പോഴാ വന്നേ ”
“കുറച്ച് നേരായി ”
“ഭക്ഷണം കഴിച്ചോ ”
“ഇല്ല ”
“സമയം…. അവൾ തിരിഞ്ഞു ക്ലോക്കിലേക്ക് നോക്കി
“അയോ ഒൻപതു മണി ”
“താൻ കഴിച്ചോ ”
“ഉം ”
“എന്നാ കിടന്നോ ഞാൻ കഴിച്ചു വരാം ”
“ഞാൻ വരാം ഹരിയേട്ടാ ”
“വേണ്ട കിടന്നോ. ഇപ്പോ വരാം ”
അവൾ തലയാട്ടി ബെഡിൽ കിടന്നു അവൻ പോകുന്ന നോക്കി കിടന്നു.

താഴെ
“ഹരി അവൾ എവിടെ ”
“അവളും നിച്ചുവും നേരത്തെ കഴിച്ചു എന്ന് പറഞ്ഞു ”
“ആ. നീ ഇരിക്ക്. നാളെ തൊട്ട് ജോലിക്ക് പോകണം എന്ന് പറയുന്നുണ്ട് ”
“അവൾ പൊയ്ക്കോട്ടേ അമ്മേ. ഇത് വരെ ചെയ്തിരുന്ന ജോലി അല്ലെ ”
“അവളും കൂടെ നിന്റെ കൂടെ ഓഫിസിൽ വന്നാൽ ഒരു സഹായം ആകും എന്ന് കരുതിയതാണ് ”
“ഏയ്‌ അത് വേണ്ട അച്ഛാ എല്ലാ ദിവസവും മൂന്ന് ഷോറൂമിലും ഞാൻ എത്താറുണ്ട് അത് മതി. അച്ഛൻ ഇറങ്ങുന്നുണ്ട് എങ്കിൽ..”

“ഏയ്‌ ഞാനില്ല. ഞാൻ ഈ കൃഷിയും ഒക്കെ നോക്കി നടക്കാം അത് മതി. എനിക്ക് വയ്യ തലവേദനിക്കാൻ ”
“പറഞ്ഞു എന്നെ ഉള്ളു അച്ഛാ. ഓരോരുത്തരും അവരവവർക്ക് ഇഷ്ടമുള്ള പണിയാണ് ചെയുന്നത്. ദിയയും അവൾക്ക് ഇഷ്ടമുള്ളത് ചെയ്‌തോട്ടെ ”
“ഉം അങ്ങനെ മതി ഞാൻ പറഞ്ഞു എന്നെ ഉള്ളു ”
അവൻ വേഗം കഴിച്ചു വന്നു
ദിയ ഉറങ്ങിയിരുന്നില്ല.
“നാളെ ജോലിക്ക് പോകുന്നില്ലേ ”
“ഉം. നിച്ചുനെ ഞാൻ കൊണ്ട് വന്നോളാം ”
“എന്നിട്ട് ”
“ഓഫിസിൽ ഇരുന്നോളും. ഞങ്ങൾ ഒന്നിച്ചു വന്നോളാം ”
“വൈകിട്ട് ഞാൻ കൊണ്ട് വരാം. താൻ ഇറങ്ങേണ്ട ”

“ഹരിയേട്ടന് ബുന്ധിമുട്ടയാലോ ”
“എന്റെ മകൾ അല്ലെ. ആകില്ല…. മാത്രം. അല്ല. അതിനുള്ള അവസരം ഇപ്പോൾ അല്ലെ വന്നത് ”
എന്റെ മകൾ എന്ന് പറഞ്ഞപ്പോൾ ദിയ കണ്ണ് തുറുപ്പിച്ചു അവനെ നോക്കി
“എന്താ ”
“ഒന്നൂല്ല. ഗുഡ് നൈറ്റ് ”
ഗുഡ് നൈറ്റ്. ”
അവൾ പുതപ്പ് എടുത്ത് മൂടി.

പിറ്റേന്ന് രാവിലെ
നിച്ചുവിനെ സ്കൂളിൽ ആക്കി അവൾ ഓഫിസിൽ എത്തി
തലേ ദിവസം നോക്കിയത് കൊണ്ട് അന്നത്തെ വർക്ക്‌ അവൾക്ക് എളുപ്പം ആയിരുന്നു. മോളെ കൂട്ടി വരുന്നുണ്ട് എന്ന് ഹരി വിളിച്ചു പറഞ്ഞത് കൊണ്ട് ദിയ പുറത്തിറങ്ങി നിന്നു.
“ഞാനും വരുന്നു. എന്നെ കാണുന്നതേ എന്റെ അളിയന് കലിപ്പാണ് ”
“ഏയ്‌ ചുമ്മ ടാ ഹരിയേട്ടൻ പാവം ആണ്.”
“ആ ഉവ്വ”
അവർ പുറത്ത് കാത്ത് നിന്നു. അവൻ ഒരു ജിലേബി എടുത്തു പിടിച്ചു
“എന്തിനാ ജിലേബി ”

“കൊച്ചിനെ ആദ്യം. കാണുമ്പോൾ മധുരം കൊടുക്കണം എന്നാണ് ”
“ആ ആയിക്കോട്ടെ ”
അൽപ്പം നേരം കഴിഞ്ഞപ്പോൾ അജി അത് രണ്ടായി മുറിച്ചു.
“ദിയ കൊച്ചിന് പകുതി മധുരം കൊടുത്താൽ മതിയോ ”
“എന്ത് ”
അവൻ ജിലേബി പൊക്കി കാണിച്ചു.
അത് കണ്ട് അവർ രണ്ട് പേരും ചിരിച്ചു. അവൻഒരു പകുതി ഒന്നൂടെ മുറിച് ഒരു പകുതി അവൾക്ക് നൽകി അവൾ അത് വാങ്ങി കഴിക്കുമ്പോൾ ആണ് ഹരിയുടെ കാർ വന്നത്. അവൾ വേഗം അടുത്തേക്ക് ചെന്നു. ദിയയെ ഇറക്കി
“ബാഗ് ”
“ഞാൻ വരുമ്പോൾ കൊണ്ട് വരാം ”
പതിവില്ലാതെ ഗൗരവം അവനിൽ നിറഞ്ഞു നിന്നു.

ദിയ മോളെയും കൂട്ടി അകത്തേക്ക് നടന്നു. കൈയിൽ ഇരുന്ന ജിലേബി പൊട്ടിച്ചു അജി മോൾക്ക് കൊടുക്കുന്നത് അവൻ കണ്ടു. പക്ഷെ അതിലും മുന്നേ അജി ദിയക്ക് ജിലേബി കൊടുക്കുന്ന കണ്ടതാണ് അവന്റെ മനസ് നിറയെ.

“നിച്ചൂന് അമ്മേടെ ഓഫിസ് ഇഷ്ടപ്പെട്ടോ ”
“ആ ”
“എന്നാ മോള് അവിടെ ഇരുന്ന് പടം വരച്ചോ അമ്മ കുറച്ചൂടെ പണി ചെയ്തിട്ട് വേഗം വരാം ”
“ആ അമ്മേ ”
വർക്കിന് ഇടയിൽ ഇടയ്ക്ക് ഇടയ്ക്ക് അവൾ നിച്ചുവിനെ തിരിഞ്ഞു നോക്കി.
വൈകീട്ട് ഒരു ചായയും ദോശയും കഴിച്ചാണ് അവർ വീട്ടിൽ എത്തിയത്.
“നിച്ചു ഇന്ന് എന്താ പഠിപ്പിച്ചേ “.
“ഇന്ന് പഠിപ്പിച്ചു അമ്മ ”
“വാ നമുക്ക് അപ്പുറത്ത് ഇരിക്കാം ”
അവൾ മുകളിലെ ഹാളിൽ വന്നിരുന്നു.

“അമ്മ നാളെ വരുമ്പോൾ റൈൻബോ വരച്ചു കൊണ്ട് ചെല്ലാൻ പറഞ്ഞു ”
“അത്രേ ഉള്ളു അത് എന്റെ നിച്ചു സൂപ്പർ ആയി വരയ്ക്കുമല്ലോ ”
“വരയ്ക്കാം പക്ഷെ പാട്ടും വേണം ”
“എന്ത് പാട്ട് ”
“മഴവില്ലിന്റെ പാട്ട് ”
“അതെഴുതാലോ പിന്നെന്താ ”
“പിന്നെ ഒന്നും ഇല്ല.”
“എന്നാ… ഈ പേപ്പറിൽ പടം വരക്കാം ”
അവർ പടം വരച്ചു അടിയിൽ നാലു വരി എഴുതി ചേർത്തു
“മഴവില്ലേ മഴവില്ലേ
മാനത്തിങ്ങനെ നിന്നാലോ
മഴ പൈയ്താൽ നനയില്ലേ
നിന്നുടെ വീട്ടിൽ കുടയിലെ ”
“ഹായ് അമ്മയ്ക്ക് എങ്ങനെ അറിയാം ഈ പാട്ട് ”
“അമ്മയുടെ അമ്മ പഠിപ്പിച്ചു തന്നതാ ”
“മോൾക്ക് പഠിപ്പിച്ചു തരാൻ പറയോ ”
“പറയാലോ കുറച്ചു ദിവസം നമുക്ക് അമ്മയുടെ വീട്ടിൽ നിൽക്കാൻ പോകാം ”
“ആ അപ്പൊ പപ്പയോ”
“പപ്പാ വേണേൽ വന്നോട്ടെ ഇഷ്ടം ഉണ്ടേൽ ”
“ഉം ”
അവൾ പഠിച്ചു കഴിഞ്ഞു ചെല്ലുമ്പോൾ ഹരി വന്നിരുന്നു
“ഹരിയേട്ടൻ എപ്പോ വന്നു ”
“കുറച്ചു നേരായി ”
“അമ്മേ മോള് കുറച്ചു നേരം tv കണ്ടിട്ട് വരാം ”
“ആ ശരി നിച്ചു”
ഹരി വല്ലാത്ത ഗൗരവത്തിൽ ആണ്
“എന്താ ഹരിയേട്ടാ ”
“എന്ത് ”
“വയങ്കര ഗൗരവം ”
“ഒന്നൂല്ല ”
അവൻ എന്തെങ്കിലും ചോദിക്കും എന്ന് കരുതി എങ്കിലും അതുണ്ടായില്ല.
“നാളെ ഒരു ഫങ്ക്ഷൻ ഉണ്ട് വൈകീട്ട് അഞ്ചു മണിക്ക് ”
“ഉം ”

“ഇവിടെ ഉണ്ടാവണം. ഞാൻ വരാം ”
“അപ്പോ മോളോ ”
“അവൾ വേണ്ട അവളിവിടെ നിന്നോളും ”
നിച്ചുവിന്റെ വാടിയ മുഖം ഓർത്തപ്പോൾ അവളുടെ ഉള്ളിൽ നീറ്റൽ ഉണർന്നു
“മോളില്ലാതെ ഞാൻ വരുന്നില്ല. അവൾക്ക് വിഷമം ആകും ”
“നിന്റെ മകൾ ഒന്നും അല്ലല്ലോ ”
“അല്ല. പക്ഷെ ഹരിയേട്ടന്റെ മകൾ അല്ലെ ”
“നീ ഞാൻ പറയരുത് കേട്ടാൽ മതി. അധികം ചോദ്യം ഒന്നും വേണ്ട ”
അവളുടെ കണ്ണുകൾ നിറഞ്ഞു. മനസിലാകുന്നെ ഇല്ല ഇയാളെ. ശരിക്കും സ്നേഹം ആണോ അതോ സ്നേഹം ആണെന്ന് അഭിനയിക്കുന്നതോ. ഈശ്വര നീ എന്നെ വീണ്ടും തോൽപിച്ചു കളയല്ലേ..

തുടരും