18/04/2026

ലയനം : ഭാഗം 17

രചന – നിള നന്ദ

തോടിന്റെ സൈഡിലുള്ള പേരമരത്തിന് താഴെ ഇരിക്കുകയായിരുന്നു നാല് പേരും.. ” എടാ.. സനയെയും സാരംഗിനെയും സെറ്റ് ആക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞ് താടാ.. ” കയ്യിലിരുന്ന പഴുത്ത പേരക്ക കടിച്ചുകൊണ്ട് ലന രോഹനെ നോക്കി.. ” ആഹ് ബെസ്റ്റ്.. പറ്റിയ ആളോടാ ചേച്ചി വഴി ചോദിക്കുന്നത്.. വർഷം മൂന്നായി ഒരാളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്.. ഇത് വരെ സ്വന്തം റൂട്ട് ഒന്ന് ക്ലിയർ ആക്കാൻ പറ്റിയിട്ടില്ല.. എന്നിട്ടാ ഇത്.. ” രോഹിണി പുച്ഛത്തോടെ രോഹനെ നോക്കി.. ” എന്റെ റൂട്ട് ഞാൻ ക്ലിയർ ആക്കിക്കോളാം.. നീ അതോർത്ത് ടെൻഷൻ ആവണ്ട.. ” രോഹൻ കലിപ്പിൽ ആയി.. ” ഓഹ് പിന്നേ ചെന്നേച്ചാലും മതി.. ” ” ഹോ രണ്ടും ഒന്ന് നിർത്ത്.. ” ലന രണ്ടാളെയും നോക്കി തലയിൽ കൈ വെച്ചു.. ” ആരുടെ കാര്യമാ ഇവൾ ഈ പറയുന്നേ..? ” സന ഒന്നും മനസിലാവാതെ നോക്കി.. ” ഇവന്റെ ട്രൂ ലുബ്.. പത്തിൽ പഠിക്കുമ്പോൾ തുടങ്ങിയത് ആണ്.. ഇത്രയും ആയിട്ട് ഇതുവരെ ഇഷ്ട്ടം ആണെന്ന് പറയാൻ പറ്റിയിട്ടില്ല.. ” രോഹിണി ചിരി അടക്കി.. ” ദേ രോഹിണി വേണ്ടാ.. സമയം ആവുമ്പോൾ ഞാൻ പറഞ്ഞോളാം.. ”

” നീ സമയം കാലവും നോക്കി വരുമ്പോഴേക്കും അവളെ വേറെ ആരേലും കെട്ടിക്കൊണ്ട് പോവും.” ” ടീ.. ” ” മതി നിർത്ത്.. ” രോഹൻ എന്തോ പറയാൻ വന്നതും സന തടഞ്ഞു. ” ചേച്ചി പറഞ്ഞത് കൊണ്ട് നിന്നെ വെറുതെ തത്കാലം വെറുതെ വിടുന്നു.. ” ” ഹോ അല്ലെങ്കിൽ നീ എന്നെ ഇപ്പോ മൂക്കിൽ കയറ്റിയേനെ.. ” രോഹിണി അവനെ നോക്കി പുച്ഛിച്ചു.. ” ആടി.. ചിലപ്പോ കയറ്റിയെന്ന് വരും.. നിനക്ക് കാണണോ.. ” രോഹൻ ചെറുതായി കലിപ്പായി.. ” ഹോ.. എന്നാ ഒന്ന് കാണണമല്ലോ.. ” രോഹിണിയും വിട്ടുകൊടുത്തില്ല.. ” മാനവ് ഏട്ടൻ അല്ലേ ആ വരുന്നേ.. ” ലന മുഖം തിരിച്ച് നോക്കികൊണ്ട് പെട്ടെന്ന് പറഞ്ഞു.. ” ഇയ്യോ.. ഓടിക്കോ.. ” രോഹൻ രോഹിണിയുടെ കയ്യും പിടിച്ചുകൊണ്ടു വേഗം ഓടി.. ലനയും സനയും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു.. ” ഇവര് രണ്ടും എപ്പോഴും ഇങ്ങനെ ആണോ..? ” സന ചിരി അടക്കികൊണ്ട് ചോദിച്ചു.. ” പിന്നല്ല.. ഇങ്ങനെ അടി ആണ് രണ്ടും.. പക്ഷേ തമ്മിൽ തമ്മിൽ ഭയങ്കര സ്നേഹം ആണ്.. അതാണ് അവളെയും വിളിച്ചോണ്ട് അവൻ ഓടിയത്.. ” ലന പറഞ്ഞു.. ” എനിക്ക് ഇങ്ങനെ വഴക്ക് ഇടാനും ചേർത്ത് പിടിക്കാനും ഒരു കൂടപ്പിറപ്പ് ഇല്ലാതെ പോയല്ലോ.. ” സന വിഷമത്തോടെ പറഞ്ഞു.. ” വിഷമിക്കണ്ട ഇപ്പോ ഞാൻ ഇല്ലേ..” ലന അവളുടെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.. ചിരിയോടെ സന ലനയെ നോക്കി..

രോഹിണിയും രോഹനും ഓടി മുറ്റത്തേക്ക് കയറി.. നേരേ ചെന്ന് പെട്ടത് മാനവിന്റെ മുന്നിൽ ആണ്.. മാനവിനെ കണ്ടതും പെട്ടുവെന്ന അർത്ഥത്തിൽ രണ്ടാളും മുഖത്തോട് മുഖം നോക്കി.. ” എവിടെ പോയതാ രണ്ടും.. ” മാനവ് രണ്ടാളെയും നോക്കി അൽപ്പം ഗൗരവത്തോടെ ചോദിച്ചു.. ” അത്.. അത് ഏട്ടാ.. ഞങ്ങൾ തോടിന്റെ അവടെ. ” രോഹിണി പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.. ” ഏത് നേരവും പാടവും തോടും ആയി നടന്നാൽ മതി.. നാളെ റിസൾട്ട്‌ വരട്ടെ അപ്പോ കാണാം.. ” മാനാവ് അവരെ നോക്കി.. രണ്ടാളും ഒന്നും മിണ്ടാതെ നിന്നു.. ” റിസൾട്ട്‌ വന്നിട്ട് എന്താ നിങ്ങളുടെ ഫ്യൂചർ പ്ലാൻ..” മാനവ് ഗൗരവത്തിൽ തന്നെ ചോദിച്ചു.. ” ഒന്നും തീരുമാനിച്ചില്ല ഏട്ടാ… ” രോഹൻ ആണ് പറഞ്ഞത്.. ” ഇനി എപ്പോ തീരുമാനിക്കാൻ ആണ്.. അതെങ്ങനെയാ ഏത് നേരവും പാടത്തും പറമ്പിലും ഒക്കെ അല്ലേ.. പിന്നെ ഇതൊക്കെ ആലോചിക്കാൻ എവിടാ നേരം.. ” രണ്ടാളും ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു..

മാനവ് വീണ്ടും എന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിംഗ് ചെയ്തു.. രണ്ടാളെയും ഒന്ന് നോക്കി കാൾ അറ്റൻഡ് ചെയ്തത് അവൻ മാറി നിന്നു.. ആ ഗ്യാപ്പിൽ രണ്ടാളും അവിടുന്ന് മുങ്ങി.. സനയും ലനയും തിരികെ റൂമിൽ വരുമ്പോൾ കാണുന്നത് രോഹനും രോഹിണിയും മുഖം വീർപ്പിച്ച് ഇരിക്കുന്നതാണ്.. അത് കണ്ട് ചിരി അടക്കി രണ്ടാളും പരസ്പരം നോക്കി.. ” എന്താണ്.. ഓടുന്ന വഴിക്ക് നിങ്ങളെ വല്ല കടന്നല് കുത്തിയോ.. ” സന രോഹിണിയുടെ വീർപ്പിച്ചു വെച്ചിരിക്കുന്ന കവിളിൽ ചൂണ്ട് വിരൽ കൊണ്ട് പതിയെ കുത്തി.. ” രണ്ടാളും ഞങ്ങളോട് മിണ്ടണ്ടാ.. ” രോഹിണി മുഖം തിരിച്ചു.. ” അച്ചോടാ പിണക്കം ആന്നോ.. രണ്ടാളും ഞങ്ങൾ പറഞ്ഞിട്ട് അടി നിർതാത്തത് കൊണ്ടല്ലേ.. ” ലന രോഹന്റെ കവിളിൽ പിടിച്ചു വലിച്ചിട്ട് പറഞ്ഞു. ” ചേച്ചിക്ക് അറിയോ.. ഞങ്ങൾ അവിടെന്ന് ഓടി നേരേ വന്ന് പെട്ടത്ത് ഏട്ടന്റെ മുന്നിൽ ആയിരുന്നു” രോഹൻ പിണക്കത്തോടെ അവളുടെ കൈ തട്ടി മാറ്റി ” ആണോ.. എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു.. ” ” നാളെ റിസൾട്ട്‌ വരട്ടെ അപ്പോ കാണാമെന്ന് പറഞ്ഞു.. കൂടുതൽ ഒന്നും പറഞ്ഞില്ല.. അപ്പോഴേക്കും ആരോ ഫോൺ വിളിച്ചു.. ” രോഹിണി ആണ് പറഞ്ഞത്.. ” അതോർത്ത് നിങ്ങൾ വിഷമിക്കണ്ടാ.. നാളെ ഏട്ടൻ ഒന്നും പറയില്ല.. ” ” ചേച്ചിക്ക് അറിയാഞ്ഞിട്ടാ.. ഈ കാര്യത്തിൽ ഒക്കെ ഏട്ടൻ കുറച്ച് സ്ട്രിക്ട് ആണ്.. ” രോഹൻ പറഞ്ഞു.. ” ഞാൻ അല്ലേ പറയുന്നേ.. നിങ്ങൾ ധൈര്യമായിരിക്ക്.. ” രോഹിണി അവരെ രണ്ടാളെയും നോക്കി പറഞ്ഞു.. ഇത് വല്ലതും നടക്കോ എന്ന ഭാവത്തിൽ രോഹിണിയും രോഹനും പരസ്പരം നോക്കി..

സാരംഗിനെ നോക്കി പുറത്തേക്ക് ഇറങ്ങിയതായിരുന്നു ലന.. പുറത്തേക്ക് കടന്നതും അകത്തേക്ക് കയറി വന്ന മാനവുമായി കൂട്ടി ഇടിച്ചു.. മുഖം ചുളിച്ച് അവൾ അവനെ നോക്കി.. അവന്റെ കണ്ണുകളും അവളിൽ ആയിരുന്നു.. അവന് പെട്ടന്ന് രാവിലത്തെ കാര്യം ഓർമ വന്നു.. ” സോറി.. ” അവൻ അവളെ കടന്ന് മുന്നോട്ട് നടന്നു.. ” ഒന്ന് നിന്നേ.. ” പിന്നിൽ നിന്ന് അവൾ വിളിച്ചതും അവൻ തിരിഞ്ഞു നോക്കി.. ” പാടത്തും പറമ്പിലും കളിച്ച് നടക്കുന്നത് അത്ര മോശം കാര്യം ഒന്നും അല്ല.. ഇയാൾക്ക് അത് ഇഷ്ട്ടം അല്ലെന്ന് കരുതി മറ്റാരും അത് ചെയ്യുന്നത് തെറ്റാണെന്ന് എങ്ങനെ പറയും.. ആ കുട്ടികൾ അവർക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്തോട്ടെ.. അതിന് ഇയാള് എന്തിനാ തടസം നിക്കുന്നേ.. പിന്നെ എല്ലാർക്കും ഇയാളെ പോലെ എല്ലാ ക്ലാസിലും ഫസ്റ്റ് റാങ്ക് വാങ്ങി പാസ്സ് ആവാൻ ഒന്നും പറ്റില്ല.. എല്ലാർക്കും അവരവരുടെ കഴിവിനൊത്തെ കിട്ടൂ.. ഒന്നാമതായി ജീവിക്കുന്നവർക്ക് മാത്രമേ ജീവിതം ഉള്ളൂ എന്ന് കരുതുന്നത് തെറ്റായ ധാരണ ആണ്.. ഈ ലോകം ജയിച്ചവരുടേത് മാത്രം അല്ല.. തോറ്റവരുടേത് കൂടെ ആണ്.. ” ലന മാനവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. ” കഴിഞ്ഞോ.. ” കൈ മാറി കെട്ടി അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ” ഇല്ല.. ഒരു കാര്യം കൂടി ഉണ്ട്.. ഇയാൾക്ക് ഇടയ്ക്ക് ഒന്ന് ചിരിച്ചൂടെ.. ഏത് നേരവും ഈ ഗൗരവ ഭാവത്തിൽ ഇരുന്ന് ബോറടിക്കുന്നില്ലേ.. ” മാനവ് അതിശയത്തിൽ കണ്ണ് ചിമ്മി അവളെ നോക്കി.. ദുൽഖർ സൽമാനില്ല ഇത്രയും ജാഡ.. പിറുപിറുത്ത് അവൾ തിരിഞ്ഞു നടന്നു.. മാനവ് പൊട്ടിവന്ന ചിരി അടക്കി അവൾ പോവുന്നത് നോക്കി നിന്നു.. ( കാത്തിരിക്കുമല്ലോ..)