19/04/2026

മൂക്കുത്തി : ഭാഗം 04

രചന – ജ്വാലാമുഖി

വീടിന്റെ പടി എത്തിയപ്പോളേക്കും വലിയ ആൾകൂട്ടം കണ്ടതോടെ എന്റെ മുത്തശ്ശൻ പോയി എന്നെനിക്കു മനസിലായി… വിറക്കുന്ന കാലുകളോടെ മുത്തശ്ശാ എന്ന് വിളിച്ചു കൊണ്ടു ഞാൻ അലറി കരഞ്ഞു കൊണ്ടു അകത്തേക്ക് കയറി… നിലവിളക്കിന്റെ വെട്ടത്തിൽ വല്ലാത്തൊരു പ്രഭയോടെ എന്റെ മുത്തശ്ശൻ ചലനമറ്റു കിടക്കുന്നത് ഞാൻ കണ്ടു…. കരച്ചിൽ അടക്കാൻ ആകാതെ എപ്പോളോ ബോധം മറഞ്ഞു ഞാൻ വീണു… ***** വടക്കേ ചായ്പ്പിന്റെ നാലു ചുവരുകളിൽ ഒതുങ്ങി നിന്ന നാളുകൾ… ബലിയിടലും പുല കുളിയും കഴിഞ്ഞു… “ഇനി അമ്മായി പോട്ടെ മോളെ… ഇത്രേം ദിവസം ഒന്നും മാറി നിൽക്കാറില്ല .. എന്നാലും മോള് ഒറ്റക്കല്ലേ എന്നോർത്ത് നിന്നതാ… മരിക്കനെന്റെ തലേന്ന് ഞാൻ ഇവിടെ വന്നിരുന്നു… അന്ന് മോളെ ഒന്ന് കാണാൻ തോന്നണു എന്ന് മുത്തശ്ശൻ പറഞ്ഞിട്ട് ഞാൻ കലണ്ടറിൽ എഴുതി ഇട്ടിരുന്ന രോഹിമോന്റെ നമ്പർ ലേക്കു വിളിച്ചിരുന്നു… ഓഫിസിലെ ഏതോ സ്റ്റാഫ്‌ ആകും ഒരു സ്ത്രീ ആണ് എടുത്തത്…

മോള് വരും എന്ന് കരുതി മുത്തശ്ശൻ… !!!” അവർ പറഞ്ഞു മുഴുവൻ ആക്കിയത് കേൾക്കാൻ ഉള്ള ശക്തി എന്റെ ചെവികൾക്ക് ഇല്ലായിരുന്നു… ഞാൻ കാതുകൾ പൊത്തി ഇരു മുട്ടുകൾക്കും ഇടയിൽ മുഖം പൂഴ്ത്തി കുനിഞ്ഞിരുന്നു.. “ഇന്ന് ടീച്ചർ മോളെ കൊണ്ടു പോകാൻ വരുമായിരിക്കും അല്ലെ.. ” “ഉം… ” “അതുവരെ നിൽക്കനില്ല… അമ്മായി ഇറങ്ങട്ടെ… ” വീണ്ടും തനിച്… !!!! ഉമ്മറത്തിണ്ണയിൽ ഓരോന്ന് ഓർത്തു ഇരിക്കുമ്പോൾ ആണ് രോഹിയുടെ കാർ വന്നത്… കണ്ടപാടെ ഞാൻ എഴുന്നേറ്റു നിന്നു… “അഗ്നി… എനിക്ക് നിൽക്കാൻ നേരം ഇല്ല… വേഗം എടുക്കാൻ ഉള്ളതൊക്കെ എടുത്തു വീട് പൂട്ടി ഇറങ്ങു… ” “എങ്ങോട്ട്…????? ” എന്നിൽ നിന്നും അങ്ങനെ ഒരു മറുപടി രോഹി പ്രതീക്ഷിച്ചു കാണില്ല… “അതെന്താ… എവിടേക്കാണ് എന്ന് നിനക്ക് അറിഞ്ഞുടെ ” ഞാൻ ഒന്നും മിണ്ടിയില്ല… “അമ്മ നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു.. ” “ഞാൻ വരുന്നില്ല രോഹി… എന്തിനു വേണ്ടി വരണം.

ഞാൻ ആരാ നിങ്ങളുടെ… ഇനിയും വയ്യ… ഇനി ആർക്കു വേണ്ടിയും ജീവിക്കാൻ ഇല്ല… ആരെയും ബോധിപ്പിക്കാൻ ഇല്ല .. അഗ്നി ജീവിചാലും മരിച്ചാലും ഒരിക്കലും അതു രോഹിയെ ബാധിക്കില്ല… ” “അഗ്നി…. ” അതൊരു അലർച്ച ആയിരുന്നു… പക്ഷെ ഇനി അഗ്നി പതറില്ല .. “നീ വരുന്നുണ്ടോ…?? “” “ഇല്ല… ” “ഇനി നിന്നെ വിളിക്കാൻ രോഹി വരില്ല . ” “വേണ്ട രോഹി… മുത്തശ്ശൻ പോണെന്റെ അന്ന് രാത്രി നിങ്ങൾ ഫോണിൽ പറഞ്ഞതെല്ലാം ഞാൻ കേട്ടു… എന്തായാലും ഈ ബന്ധം അധികം നാൾ നീട്ടികൊണ്ട് പോകാൻ രോഹിക്ക് കഴിയില്ല .. എന്നോട് എങ്ങനെ ഒന്ന് ഒഴിഞ്ഞു തരാൻ പറയും എന്നൊരു ഭയം ആയിരുന്നില്ലേ… ആ ഭയം ഇനി വേണ്ട… ഞാൻ ആയിട്ട് തന്നെ ഒഴിഞ്ഞു തന്നിരിക്കുന്നു… ” ഇടിവെട്ടേറ്റ പോലെ രോഹി നിന്നു വിയർക്കുന്നത് ഞാൻ കണ്ടു… ആ മുഖത്തു കുറ്റബോധം ആണോ സങ്കടം ആണോ സഹതാപം ആണോ നിഴലിക്കുന്നത് എന്നെനിക്കു അറിയില്ല.. പക്ഷെ ഇനിയും ഒരു പരീക്ഷണത്തിന് ഞാൻ ഇല്ല കണ്ണാ… !! “അഗ്നി.. ഞാൻ… എനിക്ക് നിന്നെ… ” വാക്കുകൾ മുഴുവൻ ആക്കാൻ കഴിയാതെ രോഹി എനിക്ക് മുന്നിൽ നിന്നു പതറി…

“പേടിക്കണ്ട .. ഇതൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല… ഞാൻ പറഞ്ഞു അമ്മ അറിയില്ല… ആ ഭയം വേണ്ട…… ഏട്ടാ എന്ന് വിളിക്കരുത് എന്ന് പറഞ്ഞിട്ടും ഞാൻ അങ്ങനെ തന്നെയേ വിളിച്ചിട്ടുള്ളു .. ഈ കാൽ തൊട്ടു തൊഴുത്തിട്ടേ എണീറ്റിട്ടുള്ളു… അത്രയും നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു… പക്ഷെ…. എന്റെ മുത്തശ്ശൻ അവസാനമായി ഒന്ന് കാണണം എന്ന് പറഞ്ഞപ്പോൾ അതെങ്കിലും എനിക്കൊന്നു സാധിപ്പിച്ചു തരമായിരുന്നു… ” “അഗ്നി.. ഞാൻ… !!” ഒരു കുറ്റവാളിയെ പോലെ എന്റെ മുന്നിൽ തല കുനിച്ചു നിൽക്കുന്ന രോഹിയെ നിർവികാരയായി ഞാൻ നോക്കി നിന്നു… “ഈ പൊട്ടിപ്പെണ്ണിന് വേണ്ടി ആരും ഒന്നും ചോദിക്കാനോ വക്കാലത്തു പറയാനോ വരില്ല… ” “മതി അഗ്നി… ഇതിൽ കൂടുതൽ കേൾക്കാൻ വയ്യ ഞാൻ പോണു … ” അത് പറഞ്ഞു രോഹി ഇറങ്ങുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു…

ഇതുവരെ സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്യാത്ത ആ മനുഷ്യൻ എന്തിനു ഇങ്ങനെ തൊണ്ടയിടറി കണ്ണു കലങ്ങി ഇറങ്ങി എന്ന് എനിക്ക് മനസിലായില്ല… കാറിൽ കയറി… ഗ്ലാസ്‌ പയ്യെ താഴ്ത്തി രോഹി എന്നെ നോക്കി… “എപ്പോളെങ്കിലും തിരിച്ചു വരണം എന്ന് നിനക്ക് തോന്നിയാൽ അപ്പൊ വരാം… ഇനി രോഹിയുടെ ജീവിതത്തിൽ അഗ്നി അല്ലാതെ ഒരു പെണ്ണുണ്ടാകില്ല… മറിച്ചായാൽ പിന്നെ രോഹി ഉണ്ടാകില്ല… ” അത് പറഞ്ഞു കാർ പോകുന്നത് നോക്കി ഞാൻ നിന്നു… എന്റെ ചങ്കു പൊട്ടുന്നത് പോലെ എനിക്ക് തോന്നി.. പക്ഷെ ഈ തീരുമാനം തന്നെ ആണ് ശരി എന്നെന്റെ മനസ്സ് പറഞ്ഞു…

പിറ്റേന്ന് കുളിയൊക്കെ കഴിഞ്ഞു എന്റെ പഴയ ബുക്സ് ഒക്കെയും പൊടി തട്ടി എടുത്തു ഉമ്മറത്തേക്ക് വരുമ്പോൾ ആണ് മുറ്റത്തു ഒരു കാർ വന്നു നിന്നത് … ഡോർ തുറന്നു ഇറങ്ങി വരുന്ന അമ്മയെ കണ്ടു ഞാൻ വേഗം എഴുന്നേറ്റു അങ്ങോട്ട്‌ ചെന്നു “അഗ്നി.. ” “ഉം.. ” “അമ്മോട് ക്ഷമിക്കു… അമ്മക്ക് ഒന്നും അറിയില്ലായിരുന്നു… ഇപ്പോളും ഒന്നും അറിയില്ല… നിങ്ങൾക്കിടയിൽ എന്താ ഉണ്ടായത് എന്ന് ഇതുവരെ അവൻ എന്നോട് പറഞ്ഞിട്ടില്ല .. പക്ഷെ അഗ്നി മോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തെങ്കിൽ തക്കതായ ഒരു കാരണം കാണും എന്ന് അമ്മക്ക് അറിയാം… ” ഞാൻ മറുപടി പറഞ്ഞില്ല .. “കുഞ്ഞുനാൾ മുതലേ അവന്റെ എല്ലാ ഇഷ്ടങ്ങളും ഞാൻ നിറവേറ്റി കൊടുത്തിട്ടുണ്ട്… ഒടുവിൽ അവൻ പറഞ്ഞത് അമ്മേടെ ആ പഴയ സ്റ്റുഡന്റ് നെ വിവാഹം കഴിക്കണം എന്നാണ്… പക്ഷെ പണ്ട് തൊട്ടേ മോളെ എനിക്ക് അത്രക്ക് ഇഷ്ടം ആയതുകൊണ്ട് അവൻ കുറച്ചു സമയം എന്നോട് ആവശ്യപ്പെട്ടിട്ടും ഞാൻ കൂട്ടാക്കിയില്ല…

” അമ്പരപ്പോടെ ഞാൻ എല്ലാം കേട്ടു നിന്നു… “പക്ഷെ ഇപ്പോൾ ആഗ്രഹിച്ചു നേടിയ ആ കളിപ്പാട്ടം അവന് വേണ്ടാതായോ…??? എന്താ ഉണ്ടായേ.. എന്റെ കുട്ടി ഒന്ന് പറ… ” “ഒന്നും ഇല്ലമ്മേ…ഞാൻ അമ്മക്ക് മകൾ അല്ലെ.. ആ ഒരു സ്ഥാനം അതു മാത്രം മതി എനിക്ക്… അമ്മക്ക് എപ്പോ കാണണം എന്നുണ്ടെങ്കിലും ഞാൻ വരും.. പോരെ… ” ഒരുപാട് നേരം ആ മടിയിൽ കിടന്നു ഞാൻ… എന്തൊക്കെയോ കുറെ സംസാരിച്ചു… അന്ന് രാത്രി അമ്മ എന്റെ ഒപ്പം നിന്നു… ആ രാത്രി… എന്റെ കണ്ണിൽ നിന്നു അവസാന തുള്ളി കണ്ണുനീർ പൊലിഞ്ഞടർന്നു താഴെ വീണു ചിതറി . **** ഇന്ന് മുതൽ ഞാൻ വീണ്ടും കോളേജിൽ പോയി തുടങ്ങുകയാണ്… പുതിയൊരു അധ്യായം തുടങ്ങാൻ…. !!!! തുടരും…. !