17/04/2026

മോഹം പോലെ : ഭാഗം 06

രചന – അഹം

നിങ്ങളില്ലാതെ എനിക്കെന്ത് യാത്ര….. നിങ്ങളല്ലേ എന്റെ ജീവിതം…….ഇനിയെന്നും എന്റെ യാത്രയിൽ നിങ്ങളും കൂടെ ഉണ്ടാക്കും…. കള്ള ചിരിയോടെ ഹരി പറയുമ്പോഴേക്കും രഞ്ജിത്തുകൂടെ കയറി കാർ ലക്ഷ്യ സ്ഥലത്തേക്ക് തിരിച്ചു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

“””അമ്മൂ നീയാണെന്റെ ദേവി……. എന്റെ മാത്രം ദേവി…….”””

കണ്ണുകളടച്ചു കിടക്കുമ്പോഴും കാതിൽ അലയടിക്കുന്നാവാക്കുകൾ……..

എപ്പോഴോ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ……..

രാവിലെ അനുഭവിച്ച വേദനയ്ക്ക് മുകളിൽ പുരട്ടിയ തേനാണാവാക്കുകൾ

അത് ആത്മാർഥമായാണോ എന്ന് മാത്രം അറിയുന്നില്ല…….

ഹരിയേട്ടനാണ് ……..

അവനിൽ നിന്നുതിരുന്ന ഓരോ വാക്കുകളിലും അനേകായിരം ലക്ഷ്യം ഒളിക്കുന്നവൻ…..

ആ വാക്കുകൾ തീർത്ത മായാലോകത്തിൽ ചുറ്റുമ്പോഴും പഴയ ഓർമകളുടെ ആഘാതത്തിൽ വിറങ്ങലിക്കുന്നുണ്ടീ ഹൃദയം

രഹസ്യങ്ങളുടെ കൂടാരമാണ് ഹരിയേട്ടൻ…. അതിന്റെ വാതിലുകൾ ഘനമേറിയ താഴുകളാൽ ബന്ധിച്ചിരിക്കുന്നു….. അതിനുള്ളിലെ രഹസ്യങ്ങളിലാണെന്റെ ജീവിതവും കുരുങ്ങിയിരിക്കുന്നത്…..
സത്യമേത് മിഥ്യയെതെന്നറിയാതെ ഓരോ നിമിഷവും ഓരോ വാക്കുകളിലും സത്യം തിരഞ്ഞുകൊണ്ടിരുന്നു…..

ഉറക്കം വരാതെ എഴുന്നേറ്റ് ജാലകപടിയിലിരുന്ന് ഹരിയേട്ടന്റെ വീട്ടിലേക്ക് നോക്കി…… തീരുമാനങ്ങളുടെ കടിഞ്ഞാൺ നഷ്ടപ്പെട്ടിരിക്കുന്നു……… വീണ്ടും ഹരിയേട്ടനിലേക്ക് ചുരുങ്ങി പോകുന്ന മനസ്സ് കൈവന്നിരിക്കുന്നു……

ഹരിയേട്ടനെ കാണാൻ തുടിക്കുന്നു ….
ആ ശബ്ദം കേൾക്കാൻ കൊതിക്കുന്നു…..
നെഞ്ചിൻ ചൂടിൽ പതുങ്ങാൻ തോന്നുന്നു….

വീണ്ടും കൗമാരക്കാരിയിലേക്കൊരു കൂടു മാറ്റം നടത്തുണ്ടീ ഹൃദയം……

ഹരിയേട്ടന്റെ വീട്ടിലേക്ക് ഉറ്റുനോക്കി…

മുകളിലെ റൂമിൽ ലൈറ്റ് തെളിഞ്ഞിട്ടില്ല…… അവിടെ ഉണ്ടാവില്ലായിരിക്കാം……

ജനലൊരം ചാരി നിന്ന് മിഴികൾ പൂട്ടി ….. ഹരിയേട്ടൻ നിറഞ്ഞു നിൽക്കുന്ന ഓർമകളിലേക്ക് ചേക്കേറി…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഒരുമിച്ചു കളിച്ചു വളർന്നവർ…..
അടുത്തടുത്ത വീട്ടുകാർ…..

മൂന്നാണും ഒരു പെണ്ണും……

ഞാൻ…. അപ്പു….. യദു…… ഹരിയേട്ടനും…… പിന്നെ മധുരമൂറിയ കുട്ടികാലവും

യദുവും അപ്പുവും ഞാനും ഹരിയേട്ടനും ഒന്നിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്….. എന്നും എന്നെ ചേർത്തുപിടിച്ചു നടന്നിരുന്നത് ഹരിയേട്ടനായിരുന്നു….ആ കൈ പിടിച്ചു നടക്കുമ്പോൾ മനസ്സിൽ ആദ്യമൊക്കെ കളിക്കൂട്ടുകാരന്റെ സ്ഥാനം തന്നെ ആയിരുന്നു ….. പിന്നീട് എപ്പോഴൊക്കെയോ അറിയാതെ അതിന്റെ നിറം മാറിതുടങ്ങിയിരുന്നു എന്റെ മനസ്സിൽ ……

കൗമാരക്കാരിയിലേക്കുള്ള മാറ്റങ്ങളുടെ തുടക്കം ഹരിയേട്ടനിൽ നിന്നുമാണ്….. ആ ചേർത്തുപിടിക്കലിൽ പുതിയ അർഥങ്ങൾ നെയ്തെടുത്തു ഹൃദയം…..

സ്വപ്‌നങ്ങൾ മുഴുവൻ ഹരിയേട്ടനാൽ നിറഞ്ഞു ……. സ്വപ്നത്തേരിലേരിവരുന്ന രാജകുമാരനും അവന്റെ കൈപിടിച്ചു പറന്നുയരുന്ന രാജകുമാരിയും…….

ആദ്യമായി തോന്നുന്ന വികാരം….. അത് അട്രാക്ഷനാണോ …… പ്രണയമാണോ എന്നറിയില്ല……. പക്ഷെ ഒന്നറിയാം ഇത് ഞാൻ ആസ്വദിക്കുന്നുണ്ട്…….
ഹരിയേട്ടന്റെ നോട്ടം… ചിരി………. സംസാരം….. എല്ലാം നോക്കി നിൽക്കാൻ തോന്നും……

ആരോടും തോന്നാതൊരിഷ്ടം……… എന്നുംആ കൈപിടിച്ച് നടക്കാനൊരു മോഹം ………ആളെ കാണുമ്പോൾ ഉള്ള നെഞ്ചിലെ പിടപിടപ്പ്…..
സുഖമുള്ളോരനുഭൂതി നിറയുന്നപോലെ…..

ആരോടും പറയാതെ ഉള്ളിലൊതുക്കി വെച്ചു നടന്നു……. യദുവിനെപോലെ സഹോദരനായി കാണേണ്ടവനോട് മോഹം തോന്നിയപ്പോൾ പേടിയായിരുന്നു …
ഹരിയേട്ടനോ മറ്റുള്ളവരോ അറിഞ്ഞാലുള്ള പ്രതികരണത്തിൽ ഭയപ്പെട്ടു……. പ്രായത്തിന്റെ തോന്നലുകൾ ആണെന്ന് അറിയാമെങ്കിലും അത് തിരുത്താനാവാതെ ഉഴറി……..

പക്ഷെ എന്നിലെ മാറ്റം യദു തിരിച്ചറിഞ്ഞിരുന്നു…. അല്ലെങ്കിലും എന്നെ എന്നേക്കാൾ അറിയുന്നത് അവനായിരുന്നു….എന്നിലെ തോന്നലുകളെ പ്രണയമാക്കി മാറ്റിയതും അവൻ തന്നെ …… ഞാൻ എന്നും കൂടെ ഉണ്ടാകണമെന്ന കുഞ്ഞു സ്വാർത്ഥത കൂടി ഉണ്ടായിരുന്നതിൽ……. പക്ഷെ ഹരിയേട്ടനോട് തുറന്നു പറയാൻ രണ്ടുപേർക്കും ഭയമായിരുന്നു…… അന്നും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമായിരുന്നു ഹരിയേട്ടന്…… ഇഷ്ടപെടാത്ത കാര്യങ്ങൾ ചെയ്താൽ അതിനുള്ള ശിക്ഷയും കിട്ടിയിരുന്നു ഞങ്ങൾക്ക് രണ്ടാൾക്കും….. അതുകൊണ്ട് തന്നെ ഉള്ളിലുള്ള മോഹം തുറന്നുപറയാൻ പേടിയായിരുന്നു…….

ഞങ്ങൾ എഴിലും ഹരിയേട്ടൻ പത്തിലും പഠിക്കുന്ന സമയത്താണ് ഏട്ടൻ ഗീതുവിന്റെ വീട്ടിൽ ട്യൂഷനുപോയിതുടങ്ങിയത്…….
അതിനു ശേഷം ഹരിയേട്ടൻ ഒരുപാട് മാറിപ്പോയി……

ഗീതുവുമായി കൂടുതൽ അടുത്തു…….
സ്കൂളിൽ പോകുന്നതും വരുന്നതും ഗീതുവിന്റെ കൂടെ ആയി…….

ഗീതു ,………….

വെളുത്ത നിറവും …. വിടർന്ന കണ്ണുകളും….. ഇടുപ്പോളം മുടിയുമുള്ള കൊച്ചു സുന്ദരി…….

വല്യതറവാട്ടുകാരാണ് ഗീതുവിന്റെ വീട്ടുകാർ …. അവരുടെതാ ഞങ്ങള് പഠിക്കണ സ്കൂൾ പോലും….. അവളുടെ ആന്റി സ്കൂളിൽ ടീച്ചറാണ്….. …..ഹരിയേട്ടൻ ബെസ്റ്റ് സ്റുഡന്റയതുകൊണ്ട് മാത്രം ഏട്ടനു സ്പെഷ്യൽ ട്യൂഷൻ കൊടുക്കുന്നതാ ടീച്ചർ …….

ഹരിയേട്ടനിപ്പോൾ പണ്ടത്തെ കളിചിരികൾ ഒന്നുമില്ല തന്നോട്….. ഒരു അകൽച്ച പോലെ…. ആവശ്യത്തിന് മാത്രം സംസാരം….. കൂടെ ഇരിക്കുകയോ ഒരുമിച്ച് നടക്കുകയോ ഇല്ല

എന്നെ പൂർണമായും അവഗണിച്ച് ഗീതുവുമായി കളിച്ചു ചിരിച്ചു കടന്നുപോകുന്ന ഹരിയേട്ടനെ കാണുമ്പോൾ നെഞ്ചിൻ ഒരു കുഞ്ഞു വേദന നിറയാൻ തുടങ്ങി …… നെഞ്ചിൽ ഭാരം എടുത്ത് വെച്ച പോലെ…… അറിയാതെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…… തള്ളാനും കൊള്ളാനുമാകാതെ പ്രണയച്ചുഴിയിൽ പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നു കൊണ്ടിരുന്നു ഓരോ നിമിഷവും ……

ഗീതുവുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ കുറവുകൾ എനിക്ക് തന്നെ വ്യക്തമായി കാണാം

തടിച്ചുരുണ്ട് മത്തങ്ങാ പോലൊരു രൂപം …. സ്പ്രിംഗ് മുടിയും…. ഉണ്ട കണ്ണും….. അഞ്ചടി നീളവും….. എടുത്തുപറയാൻ ഇത്തിരി നിറം മാത്രം ഉണ്ട്…..

കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും സമ്പത്തുകൊണ്ടും ഗീതു തന്നെ ആണ് ഹരിയേട്ടന് ചേർച്ച……പക്ഷെ അതെന്റെ ഹൃദയത്തിന് മനസ്സിലാവണ്ടേ…… അവിടമിപ്പോഴും മിടിക്കുന്നത് ഹരിയെന്ന നാമത്തിലാണ് ….

എന്റെ സങ്കടം കണ്ട് സഹിക്കാവയ്യാതെ യദു ഒരിക്കൽ ഹരിയേട്ടനോട് ചോദിച്ചിരുന്നു ഗീതുവുമായുള്ള ബന്ധം……. അന്ന് ഫ്രണ്ട് മാത്രമാണെന്നാ ഹരിയേട്ടൻ പറഞ്ഞേ…… അത് എന്നിൽ തീർത്ത സന്തോഷത്തിന് അതിരില്ലായിരുന്നു….

വീണ്ടും ഞാൻ പഴയപോലെ സ്വപ്നങ്ങളുടെ തേരിലേറി ഉയർന്നു ……പലപ്പോഴും യദു നിർബന്ധിച്ചെങ്കിലും ഇഷ്ടം തുറന്ന് പറയാൻ മാത്രം ധൈര്യമില്ലായിരുന്നെനിക്ക്……

കാലം പിന്നെയും കടന്ന് പോയി ….

എല്ലാവർക്കും മാറ്റങ്ങൾ സംഭവിച്ചു…..

മാറാതിരിക്കുന്നത് ഹരിയേട്ടനോടുള്ള പ്രണയം മാത്രം……

പ്ലസ്ടു കഴിഞ്ഞപ്പോൾ യദു ബാംഗ്ലൂർ ബി ബി എ ചെയ്യാൻ പോയി ….. ഞാൻ നാട്ടിൽ തന്നെ ഉള്ള കോളേജിൽ ബി കോം നും ചേർന്നു…. ഹരിയേട്ടൻ അവിടെ പിജി ഫസ്റ്റ് ഇയർ ആണ്…… അതുകൊണ്ട് മാത്രമാ ഞാൻ യദുവിന്റെ കൂടെ പോകാതിരുന്നേ….. എന്നും ഹരിയേട്ടനെ കണ്ടുകൊണ്ടിരിക്കാനൊരു കുഞ്ഞു മോഹം…….

പക്ഷെ ഹരിയേട്ടനെ കണ്ടപ്പോൾ ഉള്ള ആവേശമെല്ലാം ഗീതുവിനെ കൂടെ കണ്ടപ്പോൾ തീർന്നു…… കാറ്റൊഴിഞ്ഞ ബലൂൺ പോലായി പിന്നീടുള്ള എന്റെ ദിവസങ്ങൾ……

ഹരിയേട്ടൻ കോളേജ് രാഷ്ട്രീയത്തിൽ കാലുറപ്പിക്കുന്ന സമയം….. ഗീതുവും ഉണ്ട് ഇപ്പോൾ പ്രവർത്തനത്തിനുകൂടെ ….. ഒരേ രാഷ്ട്രീയ പാരമ്പര്യമുള്ളവർ….. പ്രവർത്തന പാടവമുള്ളവർ………. അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി ഒരു അടിത്തറയുണ്ടാക്കാൻ പറ്റിയിരുന്നു അവർക്ക് ….

കോളേജ് കുട്ടികൾക്കിടയിലുള്ള എന്നും ചർച്ചാ വിഷയമായിരുന്നു ഹരിയേട്ടനും ഗീതുവും…….. കോളേജിലെ പ്രണയിതാക്കളുടെ പട്ടികയിൽ അവരുടെ പേരുകൂടി ചേർത്തിരുന്നു……

ഗീതുവിന്റെ പെരുമാറ്റത്തിൽ അവൾക്ക് ഹരിയേട്ടനോടൊരു താല്പര്യം ഉള്ളതുപോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…. ഹരിയേട്ടന്റെ ഉള്ളം മാത്രം അറിയാൻ കഴിഞ്ഞില്ല…..

കോളേജിൽ വെച്ച് കാണുമ്പോൾ പരിചയഭാവത്തിൽ എന്നോടൊന്ന് ചിരിച്ചു പോകുന്ന ഹരിയേട്ടൻ അവളെ ചേർത്ത് നിർത്തി സംസാരിക്കുന്നത് കാണുമ്പോൾ പലപ്പോഴും ശ്വാസം വിലങ്ങാറുണ്ട്…..

ഒരു നാൾ കോളേജിന്റെ ഇടനാഴിയിൽ വെച്ച് ഗീതുവിനെ നെഞ്ചോട് ചേർത്ത് വെച്ച് റോസാപൂ സ്വീകരിക്കുന്ന ഹരിയേട്ടനെ കണ്ടപ്പോൾ തിരിച്ചറിഞ്ഞു ആ പ്രണയം ഗീതുവിന് അവകാശപ്പെട്ടതാണെന്നു……

പിന്നീടൊരു തിരിഞ്ഞുനോട്ടം പോലുമുണ്ടായില്ലെനിക്…..
കാലം മായ്ക്കാത്ത ഓർമകളോ മുറിവുകളോ ഇല്ല….. എന്നിലെ മുറിവുകളും മാഞ്ഞുതുടങ്ങിയിക്കുന്നു……..ഡിഗ്രി ലൈഫ് അവസാനിക്കുമ്പോഴേക്കും ഹരിയേട്ടനും പ്രണയവും ഒരു നനുത്ത ഓർമയിലേക്ക് ചുരുങ്ങുന്നുണ്ടായിരുന്നു …….
എന്നിലെ മാറ്റം എനിക്ക് തന്നെ അത്ഭുതമായിരുന്നു……. ഒരു പക്ഷെ ഞാൻ ഇത് പ്രതീക്ഷിച്ചിരിക്കാം…..

എന്നാലും അവരെ ഒരുമിച്ച് കാണുമ്പോഴൊക്കെ ഒരു കുഞ്ഞു നീറ്റൽ എവിടെയോ ഉണ്ടാകുന്നതറിയാൻ സാധിക്കുന്നുണ്ട് …… ഒരു കുഞ്ഞു നഷ്ടബോധം……അതുകൂടി മാറ്റേണ്ടിയിരിക്കുന്നു…….എന്റെ പ്രണയം എന്നിൽ തന്നെ അവസാനിക്കണം….. അതിനൊരു തുടർച്ചയില്ലാത്തവിധം പിഴുത്തുമാറ്റണമെങ്കിൽ ഒരു മാറ്റം ആവശ്യമാണെനിക് …..

ഹരിയേട്ടനെയും ഗീതുവിനെയും കാണുമ്പോൾ പുഞ്ചിരിക്കുന്ന ഒരു ഹൃദയമുണ്ടാകമാണെനിക്….. ആ മാറ്റത്തിനായി ഞാൻ എന്നെ തന്നെ പിഴുതു നട്ടു….. കോഴിക്കോടിന്റെ മകളായി…..

വീണ്ടും ഒരു പഠനകാലത്തേക്ക് ……..
പിജി ക്കായി മറ്റൊരു കലാലയത്തിലേക്ക്……

വീണ്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ജീവിതത്തെ തേടി വരുന്നതറിയാതെ…..

വീണ്ടുമൊരു പ്രണയവും വിരഹവും തേടി വരുന്നതറിയാതെ……. പുതിയൊരു തുടകത്തിലേക്ക് കാൽ വെച്ചു

ഇന്നത്തെ അമൃതയിലേക്കുള്ള യാത്രയുടെ തുടക്കം അവിടെ തുടങ്ങുവാണ് ……..

തുടരും…..