21/04/2026

നിവേദ്യ : ഭാഗം 01

രചന – രോഹിണി ആമി

നിവേദ്യ പുതിയ മെയിൽ ചെക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു…… അതിനു തടസ്സം പോലെ മൊബൈൽ ബെല്ലടിച്ചു…. അത്ര നല്ല വിശേഷം ഒന്നുമായിരുന്നില്ല കേട്ടത്……. അന്നേച്ചീ……. ഉറക്കെ വിളിച്ചു കൊണ്ടു താഴേക്കു ഓടിയിറങ്ങി………. എന്താ മോളെ….. എന്നാ പറ്റി…….. കിച്ചണിൽ നിന്നിരുന്ന അന്ന ഓടി വന്നു…… സ്കൂളിൽ നിന്നും ഇപ്പോ വിളിച്ചിരുന്നു….. ഉടനെ അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു……. കാര്യം ഒന്നും പറഞ്ഞില്ല അവർ……. നന്ദൂട്ടന് എന്തോ പറ്റിയിട്ടുണ്ട് അന്നേച്ചീ……. എനിക്കു പേടിയാകുന്നു…….. നീയൊന്നു അടങ്ങു മോളെ….. അവനൊന്നും ഉണ്ടാവില്ല…… നീയിനി തനിച്ചു പോകണ്ട….. ഞാനും കൂടി വരാം…… ഒരു മിനിറ്റ്… ഒന്നു ഡ്രസ്സ് ചേഞ്ച്‌ ചെയ്യട്ടെ…… നിവേദ്യ തളർന്നു ഒരു ചെയറിൽ പിടിച്ചിരുന്നു…… ഈശ്വരാ എന്താവും നന്ദൂന് പറ്റിയിട്ടുണ്ടാവുക….. രണ്ടു കയ്യിലും തല താങ്ങിപ്പിടിച്ചു…….. ഇനിയിപ്പോൾ നീ വണ്ടി ഓടിക്കണ്ട…… ഞാൻ എടുക്കാം….. വാ….. കാറിൽ കയറിയതോ…… വണ്ടി വേഗത്തിൽ പോകുന്നതോ ഒന്നും നിവേദ്യ അറിഞ്ഞിരുന്നില്ല….. കണ്ണടച്ചു ഒരൊറ്റയിരുപ്പായിരുന്നു……..

എറണാകുളം നഗരത്തിൽ കുറച്ചു പേർക്കെങ്കിലും അറിയാവുന്ന ഒരു ഫാഷൻ ഡിസൈനർ ആണ് നിവേദ്യ ……… കല്യാണത്തിനും മറ്റുള്ള ഫങ്ക്ഷനും എല്ലാം ഓർഡർ അനുസരിച്ചു ഡ്രസ്സ്‌ ഡിസൈൻ ചെയ്തു കൊടുക്കും….. അന്നയുടെ സ്ഥാപനത്തിലെ മെയിൻ ഡിസൈനർ ആണ്…… അന്നയുടെ ഭർത്താവ് ജേക്കബിന് ബിസിനസ്‌ ആണ് ……. മക്കൾ ഇല്ല….. അതുകൊണ്ടുതന്നെ നിവേദ്യ അവർക്കു മകളെ പോലെയാണ്……. സ്വന്തം വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയിട്ട് താമസം……. പേരിനു മാത്രം ….. നിവേദ്യയുടെ ഒരേയൊരു മകൻ ആണ് നന്ദു എന്നു വിളിപ്പേരുള്ള ശ്രീനന്ദ്…….. സ്കൂൾ എത്തിയത് അറിയാതെ ഇരുന്ന നിവേദ്യയെ അന്ന തൊട്ടു വിളിച്ചു……. ഇങ്ങനെ ഡെസ്പ് ആവാതെ മോളെ….. ഒന്നുമുണ്ടാവില്ല…….. വാ…… ഇറങ്ങു…… ടീച്ചേർസ് റൂമിൽ ചെന്നപ്പോൾ മിസ്സിന്റെ ഒരു സൈഡിൽ ഇരിക്കുന്ന നന്ദുവിനെ കണ്ടപ്പോൾ നിവേദ്യ ശ്വാസം ഒന്നു ആഞ്ഞു വലിച്ചു….. അവനെ ആകെയൊന്നു നോക്കി……. ഇല്ല….. ഒരു കുഴപ്പവുമില്ല……… അവൾ മിസ്സിനെ നോക്കി……… ഇരിക്കാൻ ചെയർ ചൂണ്ടി കാണിച്ചിട്ട് അവർ പറയാൻ തുടങ്ങി……..

ഞാൻ നിവേദ്യയെ ഒന്നു വിളിക്കാൻ ഇരിക്കുവായിരുന്നു…… ശ്രീനന്ദിന്റെ കുറച്ചു കാര്യങ്ങൾ പറയാൻ…… പറയണ്ട പറയണ്ട എന്നു വിചാരിക്കും തോറും ഇവൻ വഷളാവുകയാണ്……. വാശി കൂടുതലാണ്…… ഒന്നും പറഞ്ഞാൽ കേൾക്കില്ല…… ഇപ്പോൾ ക്ലാസ്സിൽ ശ്രദ്ധിക്കാറില്ല….. വേറെ ഏതോ ചിന്തയിൽ ആണ്… എപ്പോഴും….. കുഞ്ഞല്ലേ എന്നു വിചാരിച്ചു വെറുതെ വിട്ടതാണ് ഞാൻ ചെയ്ത തെറ്റ്‌…… ഇപ്പോൾ എന്താ ചെയ്തതെന്ന് അറിയുവോ…….. കൂടെയുള്ള ഒരു കുട്ടിയുടെ കയ്യിൽ പെൻസിൽ കുത്തിയിറക്കിയിരിക്കുന്നു……. കുറച്ചു മുറിഞ്ഞിട്ടുണ്ട്…… എന്തു കരച്ചിൽ ആയിരുന്നു എന്നറിയുവോ ആ കുട്ടി വേദനിച്ചിട്ട്…… നോക്കിക്കേ… അവനെന്തെങ്കിലും ഒരു കൂസൽ ഉണ്ടോന്ന്…….. എല്ലാവരും നന്ദുവിന്റെ മുഖത്തേക്ക് നോക്കി….. ശരിയാണ്…… അവൻ ഇവിടെയൊന്നും ശ്രദ്ധിക്കാതെ വെളിയിലേക്കു നോക്കി നിൽക്കുവാണ്…….. എനിക്കൊന്നു ആ കുട്ടിയെ കാണണം…… നിവേദ്യ പറഞ്ഞു……

അതു വേണോ……. ആ കുട്ടിയുടെ പേരെന്റ്സ് ഇപ്പോൾ വരും…… അവരെയും ഞാൻ അറിയിച്ചിട്ടുണ്ട്……. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട……. എല്ലാവർക്കും അവരവരുടെ കുഞ്ഞുങ്ങൾ അല്ലേ വലുത്……. അതു സാരമില്ല മിസ്സ്……. എന്റെ മോൻ ചെയ്തത് തെറ്റാണ്….. അതിനു അവർ പറയുന്നതെന്തും കേൾക്കാൻ ഞാൻ തയ്യാറാണ്…… പറഞ്ഞു കഴിഞ്ഞതും ആ കുട്ടിയുടെ പേരെന്റ്സ് കയറി വന്നു……. അമ്മയുടെ ദേഹത്തു ഒട്ടിക്കിടന്നു ഉറങ്ങുവാണ് ആ കുഞ്ഞ്……. കയ്യിൽ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്….. നാലു വയസ്സിൽ കാണിക്കുന്ന കുരുത്തക്കേട് ആണോ മിസ്സ് ഇത്…… ഇവനൊക്കെ വലുതാകുമ്പോൾ എന്താകും…… കുട്ടിയുടെ അച്ഛൻ നന്ദുവിനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു…… ക്ഷമ ചോദിച്ചാൽ ആ കുഞ്ഞിന്റെ വേദന മാറില്ലെന്നറിയാം…. എന്നാലും ക്ഷമിക്കണം അവനോടു….. ഇനിയിത് ആവർത്തിക്കില്ല…. ഉറപ്പു തരാം…. നിവേദ്യ അവരോടു പറഞ്ഞു….. പോകാനിറങ്ങിയപ്പോൾ ആ കുട്ടിയുടെ അമ്മ അടുത്തുവന്നു കയ്യിൽ പിടിച്ചു പറഞ്ഞു…….

സാരമില്ല…… കുട്ടികളല്ലേ…… അദ്ദേഹം വിഷമം കൊണ്ടുപറഞ്ഞു പോയതാണ്……. ഒന്നും വിചാരിക്കണ്ട……. നന്ദു അന്നയുടെ കയ്യും പിടിച്ചു വെളിയിലേക്കിറങ്ങി….. പിറകെ വന്ന നിവേദ്യയെ മിസ്സ് തിരിച്ചു വിളിച്ചു…….. ശ്രീനന്ദിന്റെ ഫാദർ ഉടനെ വരുവോ…… എന്താ മിസ്സ് അങ്ങനെ ചോദിച്ചത്…… അവനു ഫാദറിനെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു…. ആ കുട്ടി അച്ഛന്റെ കാര്യം എന്തോ പറഞ്ഞതിനാണ് ശ്രീനന്ദ് അവനെ ഉപദ്രവിച്ചത്…… ഞാൻ പറഞ്ഞുന്നെ ഉള്ളു……. ശരി മിസ്സ്…….. തിരിഞ്ഞു നടക്കുമ്പോൾ നിവേദ്യ കയ്യെടുത്തു നെഞ്ചിൽ വെച്ചു സ്വയം പറഞ്ഞു……. ഒന്നുമില്ല വേദു……. ഒന്നുമില്ല…… കാറിൽ ഇരിക്കുമ്പോഴും അവൾ നന്ദുവിനോടോ അന്നയോടോ ഒന്നും തന്നെ മിണ്ടിയില്ല……. അവർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…… വീട്ടിൽ എത്തിയതും നേരെ മുറിയിൽ പോയി കിടന്നു……. തല വെട്ടിപ്പൊളിയുന്നു…… കണ്ണടച്ച് കുറച്ചു നേരം മയങ്ങി……….. മുഖത്തു തണുപ്പു തോന്നി കണ്ണു തുറന്നു…….

നന്ദുട്ടനാണ്……. അവൾ മുഖം തിരിച്ചു….. തിരിഞ്ഞു കിടന്നു…… നന്ദു വീണ്ടും തിരിഞ്ഞു വന്നു……. അമ്മു….. നന്ദു സംസാരിക്കാൻ തുടങ്ങിയപ്പോൾ തനിയെ വിളിക്കാൻ തുടങ്ങിയതാണ് നിവേദ്യയെ അമ്മു ന്നു…… അതു അവളും തിരുത്താൻ പോയില്ല…….. അതു കേൾക്കുമ്പോൾ ഒരു സുഖം ഉണ്ട്……… നന്ദു വീണ്ടും വിളിച്ചു…… അമ്മു….. പിണക്കാണോ മോനോട്…… അവൻ കരയാറായെന്നു നിവേദ്യക്കു മനസ്സിലായി…. അവൾ നന്ദുവിനെ ചേർത്തു പിടിച്ചു……… അമ്മുന് നന്ദൂട്ടനോട് പിണക്കമൊന്നുമില്ല…… പക്ഷേ നല്ല വിഷമം ഉണ്ട്……. എന്തിനാ ആ കുട്ടിയെ നീ പെൻസിലിനു കുത്തിയത്…… അതിനു എത്രമാത്രം വേദനിച്ചിട്ടുണ്ടാവും……. ഇന്നേ……. അജുമോൻ ഒരു ടോയ് കൊണ്ടുവന്നേ…… എല്ലാവർക്കും കളിക്കാൻ കൊടുത്തു…… എനിക്കു മാത്രം തന്നില്ല അമ്മു….. അത് അജുമോന്റെ അച്ഛൻ വാങ്ങിക്കൊടുത്തതാണെന്നു…….. എന്നിട്ട് എന്നോട് പറയുവാണേ………. എന്റെ അപ്പാ ഇനി വരില്ലെന്ന്………. എനിച്ചു ദേഷ്യം വന്നു……. അതാ ഞാൻ കുത്തിയേ…… എന്തായാലും നന്ദൂട്ടൻ ചെയ്തത് തെറ്റല്ലേ…… നാളെ പോയി അജു മോനോട് സോറി പറയുവോ…… ഒന്നും മിണ്ടാതിരിക്കുന്ന നന്ദുവിനോട് ഒന്നുകൂടി നിവേദ്യ ചോദിച്ചു…….

സോറി പറയുവോന്നു……. മ്മ്….. പറയാം……. അമ്മു കൂടുവോ എന്നോട്….. സോറി പറയുമെങ്കിൽ അമ്മു എപ്പോഴേ കൂടി നന്ദൂട്ടനോട്………. നന്ദുവിനെ കെട്ടിപ്പിടിച്ചു പറഞ്ഞു…… അപ്പാ ഇന്നു നന്ദുനെ വിളിക്കുവോ…… മ്മ്….. അമ്മു അപ്പയോട് പറയുവോ ഇത് …… പറയണോ…… വേണ്ട…… അപ്പാ അമ്മുനെ വഴക്കു പറയും……. നന്ദു ചിരിയോടെ പറഞ്ഞു….. ടാ….. കള്ളാ…… നീയാള് കൊള്ളാം…… ചായ കുടിച്ചോ നീ ………. ചുമൽ പൊക്കി ഇല്ലാന്ന് കാണിച്ചു നന്ദു…… ആന്റിയുടെ അടുത്ത് പൊക്കോ അമ്മു ഇപ്പോൾ വരാം…… അവൻ സന്തോഷത്തോടെ ചാടിത്തുള്ളി ഇറങ്ങിപ്പോയി……. നിവേദ്യ മൊബൈൽ എടുത്തു ആരെയോ കാൾ ചെയ്തു…… ഇന്നു വിളിക്കണം……. മോൻ പ്രതീക്ഷിച്ചിരിപ്പുണ്ട്………. അത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്തു………. തുടരും………