22/04/2026

ഒരു ഗ്രാമം പ്രദേശം ആയോണ്ട് മൺറോഡ് ആണ്. മുന്നോട്ട് നടന്നപ്പോൾ കണ്ടു തന്റെ കാത്തുട്ടി എന്ന് സ്കൂളിൽ പോകുന്ന ഓട്ടോ

രചന – ശിവപാർവ്വതി

🌿 കാത്തുട്ടി 🌿

ഒത്തിരി വൈകിയല്ലോ എന്റെ ദേവി..മോൾ എത്തി കാണും ഇപ്പോൾ… രാവിലെ തുടങ്ങിയ പണിയാണ് ഇപ്പോൾ ആണ് കഴിയണത്. എന്നും നേരത്തെ പണി തീർത്ത് ഇറങ്ങണത് ആരുന്നു…..

വീടിന്റെ കുറച്ച് അടുത്ത് ഒരു വീട്ടിൽ പണിക്ക് പോകുന്നുണ്ട്. അത് കഴിഞ്ഞു ഉള്ള വരവാണ് താരയുടെ….

ഒരു ഗ്രാമം പ്രദേശം ആയോണ്ട് മൺറോഡ് ആണ്. മുന്നോട്ട് നടന്നപ്പോൾ കണ്ടു തന്റെ കാത്തുട്ടി എന്ന് സ്കൂളിൽ പോകുന്ന ഓട്ടോ..

ചേട്ടാ മോളെ ഇറങ്ങിയോ….
ആ ചേച്ചി…

പിന്നെ വീട് എത്താൻ വേഗം നടന്നു…

വീട് എത്തിയപ്പോൾ തന്നെ കണ്ടു വരാന്തയിൽ തന്നെ നോക്കിയിരിക്കുന്ന കാത്തുട്ടിയെ……
എന്താണോ മുഖത്ത് ഒരു വാട്ടം…. എന്തോ ഉണ്ട്……

അമ്മയുടെ കാത്തുട്ടി വന്നിട്ടു കുറെ നേരം ആയോടാ…..
അമ്മ ഇറങ്ങാൻ താമസിച്ചു പോയടാ… ഇനി എന്നും നേരത്തെ വരാട്ടോ…

വേഗം തന്നെ പൂട്ട് തുറന്ന് അകത്തുകയറി……

കുട്ടി ഒന്നും മിണ്ടുന്നില്ല.. അല്ലേ എന്നും വരുമ്പോൾ സ്കൂളിലെ വിശേഷം പറച്ചിൽ ഉള്ളതാ….

കാത്തുട്ടി അമ്മ കഴിക്കാൻ എടുക്കാട്ടോ.. മോൾ പോയി ഉടുപ്പ് മാറിവായോ……..

അടുക്കളയിൽ ചെന്നപ്പോൾ ഒന്നും തന്നെ ഇരിപ്പില്ലാരുന്നു അവൾക്കായി കൊടുക്കാൻ … ഇനി താൻ അവൾക്ക് എന്ത് കൊടുക്കും നല്ല വിശപ്പ് കാണുല്ലോ എന്റെ കുട്ടിക്ക്……

നോക്കിയപ്പോൾ ഇത്തിരി കഞ്ഞിയും വെള്ളവും ഉണ്ട്….
അതല്ലാതെ മറ്റൊന്നും ഇല്ലാരുന്നു….വേഗം അതും ആയി മകളുടെ അടുത്തേക്ക് നടന്നു.

കാത്തുട്ടി ഉടുപ്പ് ഒക്കെ മാറി വന്നി….

കഞ്ഞിയും വെള്ളവും കണ്ടപ്പോൾ മുഖം ഒന്ന് വാടി…

ഇന്ന് കൂടെ എന്റെ കാത്തുട്ടി ഇത് കുടിക്ക് അമ്മ നാളെ മോൾക്ക്‌ ഇലയട ഉണ്ടാക്കി തരാട്ടോ….
മുഖം വാടി എങ്കിലും അവൾക്ക് അവളുടെ അമ്മയുടെ ബുദ്ധിമുട്ട് അറിയരുന്നു…..ആ കുഞ്ഞ് ഒന്നും പറയാതെ അത് കുടിക്കാൻ തുടങ്ങി…..

താൻ തന്നെ അവൾക് വാരി നൽകി.
ഇന്ന് എന്ത് പറ്റി അമ്മയുടെ കാത്തുട്ടിക്ക് ഒരു ചങ്കടം…..
തന്റെ ചോദ്യം കേട്ടപ്പോൾ….
കഴിക്കുന്നതിനു ഇടയിൽ…ആ കുഞ്ഞ് ചുണ്ടുകൾ വിതുമ്പി പോയി തൊണ്ടകുഴിയിൽ എങ്ങലടികൾ ഉയർന്നു കേൾകാം….

എന്തോ മനസ്സ് വല്ലാണ്ടായി തന്റെ മകളുടെ മുഖത്ത് സങ്കടം നിറഞ്ഞപ്പോൾ…..

എന്താ കാത്തുട്ടി …. എന്ത് പറ്റി…….എന്റെ മോൾക്ക്…
കരയാതെ….. അമ്മക്ക് കൂടെ കരച്ചിൽ വരുട്ടോ…മോൻ പറ…..

അമ്മയോട് കാത്തുട്ടി എത്രതബണ പറഞ്ഞ ഓണത്തിന് മോൾ…ക്ക് പുത്തൻ ഉടുപ്പ് വാങ്ങി തരാൻ…..
ഇന്ന് എന്റെ കൂട്ടുകാരികൾ എല്ലാം പുത്തൻ ഉടുപ്പ് ഇട്ടാ വന്നേ മോൾക്ക് മാത്രം എന്നും യൂയിഫോം…
അത്ര പറഞ്ഞു എങ്ങൽ അടിച്ചു കരഞ്ഞു അവൾ.. എങ്ങനെ തന്റെ മകളെ സമാധാനിപ്പിക്കണം എന്ന് അറിയില്ലാരുന്നു…..
മോളെ അമ്മയുടെ കൈയിൽ പൈസ ഒന്നും ഇല്ലാരുന്നല്ലോ അതോണ്ടല്ലേ…..
അമ്മ മോൾക്ക് ഉടനെ പുയിയ ഉടുപ്പ് വാങ്ങി തരാട്ടോ മോൾ കരയണ്ട എന്നിട്ടു എന്റെ കാത്തുട്ടി പുത്തൻ ഉടുപ്പ് ഒക്കെ ഇട്ടു കൂളിൽ പോയി കൂട്ടുകർക്ക് ഒക്കെ കാണിച്ചു കൊടുക്കുണ്ട്…
അത് കേട്ടപ്പോൾ ആ കുഞ്ഞ് കണ്ണുകൾ വിടർന്നു…….തന്റെ മുഖം നിറയെ മുത്തങ്ങൾ കൊണ്ട് നിറച്ചു ആ കുസൃതികുടുക്ക…..

ഇനി മോൾ പോയി കളിച്ചോ….. അവൾ മുറ്റത്ത്‌ കളിക്കുന്ന നോക്കി ഇരുന്നുപോയി.

🦋🦋🦋🦋__________🦋🦋🦋🦋🦋

തന്റെ ഇന്നലകളിലേക്ക് ഓർമകൾ ഊളിയിട്ടു ഒരു നിമിഷം…..

താൻ പ്ലസ് ടു പഠിക്കുന്ന സമയത്തു ആരുന്നു ആദ്യം ആയി ശരത്ത് ഏട്ടനെ കാണുന്നത്. അന്ന് മുതൽ തന്റെ ജീവിതം മാറിമാറിയുക ആരുന്നു. അവന്റെ ചതികൾ അറിയാതെ….. താനും അവന്റെ പ്രണയത്തിൽ വിശ്വാസിച്ചു. പക്ഷെ അവന് പ്രണയം ചതിയിൽ വിഴുന്ന നൂറുപേരിൽ ഒരുവൾ മാത്രം ആരുന്നു താൻ. വിവാഹം കഴിക്കാം എന്നാ വാഗ്ദാനത്തിന്റെ പുറത്ത് താൻ അവനും ആയി തന്റെ പ്രണയം നിമിഷങ്ങൾ ആഘോഷിച്ചു. അവന്റെ ചതി അറിഞ്ഞപ്പോൾ ഏറെ താമസിച്ചുപോയി. താൻ ഗർഭിണി ആണ് എന്ന് അറിഞ്ഞപ്പോൾ അവൻ തന്നെ തള്ളിപ്പറഞ്ഞു, പിന്നെ ഒരു വിവരവും ഇല്ലാരുന്നു.. വീട്ടുകാരും നാട്ടുകാരും എല്ലാം അറിഞ്ഞു പിഴച്ചവൾ അഴിഞ്ഞാട്ടക്കാരി വിശേഷങ്ങൾ ഏറെ ആരുന്നു. പക്ഷെ തന്നെ ഏറെ തളർത്തിയത് തന്റെ അച്ഛന്റെ മരണം ആരുന്നു. അമ്മ മരിച്ചാൽ പിന്നെ തനിക്ക് എല്ലാം അച്ഛൻ ആരുന്നു. എന്നിട്ടും താൻ കരയാൻ അല്ലാതെ മറ്റൊന്നിനും തനിക്ക് അന്ന് കഴിയില്ലാരുന്നു.പിന്നെ അച്ഛന്റെ അമ്മ ഉണ്ടാരുന്നു വീട്ടിൽ, ശകാരീച്ചങ്കിലും ഒരു തുണ ആയി കൂടെ നിന്നു.തന്റെ അച്ഛനോട് താൻ ചെയ്യാൻ പാടില്ലാത്ത വലിയ തെറ്റിന് എന്ത് പ്രായശ്ചിത്തം ചെയ്യണം എന്ന് അറിയില്ല തനിക്ക്…..

ആ കുഞ്ഞിനെ കൊല്ലാൻ തോന്നില്ല ഒന്നുല്ലേലും തന്റെ ചോര അല്ലേ.മോൾക്ക് മൂന്ന് വയസ് ആയപ്പോൾ അച്ഛമ്മയും മരിച്ചു. പിന്നെ താനും മകളും മാത്രം ആയി ഈ വീട്ടിൽ. സ്വന്തം ആയി അച്ഛൻ ഒരു വീട് ഉള്ളോണ്ട് തനിക്കും മകൾക്കും വേറെ എവിടേയും അന്തിഉറങ്ങേണ്ടി വന്നില്ല.

പിന്നീട് തന്റെ മകൾക്ക് വേണ്ടി ആണ് ജീവിച്ചത് ഏങ്കിലും താൻ ചെയ്യ്തു പോയ തെറ്റിന്റെ ഫലം ആണ് ഇന്ന് തന്റെ കുഞ്ഞ് അനുഭവിക്കുന്നത് ഓർക്കുമ്പോൾ നെഞ്ച് നീറുവ….കവിളിൽ നനുത്ത സ്പർശം അറിഞ്ഞപ്പോൾ ആണ് ഓർമകൾക്ക് കടിഞ്ഞാൺ ഇടുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുക്കുണ്ടാരുന്നു….
അടുത്ത് തന്നെ കാത്തുട്ടി നിൽക്കനുണ്ടാരുന്നു…
എന്റെ കണ്ണിലെ നനവ് തന്റെ കുഞ്ഞ് കൈകൾ കൊണ്ട് ഒപ്പി എടുത്തു കൊണ്ട് എന്നോട് പറഞ്ഞു…
അമ്മ കരയണ്ടാട്ടോ മോൾക്ക്‌ പുയിയ ഉടുപ്പ് ഒന്നും വേണ്ടാട്ടോ… അമ്മ കരയല്ലേ മോൾക്കും ചങ്കടം ആകും….
അതും പറഞ്ഞു അവൾ തന്നെ കെട്ടിപിടിച്ചു….
എന്തോ അവളെ ചേർത്ത് പിടിച്ചപ്പോൾ തനിക്കും ഏറെ ആശ്വാസം ആയി തോന്നി……

ഇപ്പോൾ അടുത്ത ഒരു വീട്ടിൽ വീടുപണിക്ക് പോകുവാ. വളരെ തുച്ഛം ആയ പൈസയെ തരൂ. വേറെ നിവർത്തി ഇല്ലാത്തോണ്ട് ഇപ്പോളും അവിടെ പോകുവാ. ഒരു നേരത്തെ അന്നത്തിനു കിട്ടും അത്ര തന്നെ ധാരാളം…….
ഇനി കുറച്ച് പൈസ കൂട്ടി വെക്കണം തന്റെ മകൾക്ക് ഒരു ഉടുപ്പ് വാങ്ങാൻ……

പിറ്റേന്ന് ചെന്നപ്പോൾ കൊച്ചാമ്മയോട് പറഞ്ഞപ്പോൾ എന്നത്തേതിലും കൂടുതൽ പണിതാൽ ഈ ആഴ്ച പൈസ തരാം എന്ന് പറഞ്ഞു…..

പണിയുടെ കഠിന്യം കൂടിതോ എന്തോ ചുമയും പനി പിടിച്ചു…
ഒരു ദിവസം കാത്തുട്ടി സ്കൂൾ കഴിഞ്ഞു വന്നപ്പോൾ താൻ അവശയായി കിടപ്പാരുന്നു….

അമ്മേ……അമ്മേ……

മോൾ….അമ്മേ….തൊടണ്ട…അമ്മക്ക്.ഉവ്വാവ..

ആ കുഞ്ഞ് കണ്ണുകൾ നിറച്ചു ചോദിച്ചു അമ്മക്ക് ഉവ്വബാണോ……
ആടാ….കാത്തുട്ടി കരയണ്ടാട്ടോ അമ്മയുടെ ഉവ്വാവ് പെട്ടന്ന് മാറുട്ടോ…..

മോൾക്ക്‌ വേണ്ടി എന്തേലും കഴിക്കാൻ തയാറാക്കാൻ എണീക്കാൻ നോക്കിട്ട് കൂടെ നടക്കുന്നില്ല…
മോളെ അമ്മക്ക് വയ്യാ മോൾ പോയി കഞ്ഞി ഉണ്ടാകും കലത്തിൽ മോൾ എടുത്ത് കുടിച്ചോ……
കാത്തുട്ടി അത് ചെന്ന് എടുത്തപ്പോൾ അവളുടെ കൈയിൽ നിന്നും വഴുതിപോയി….. സങ്കടത്തോടെ ചുണ്ട് പുളത്തി തന്നെ നോക്കുവാ ഞാൻ വഴക്ക് പറഞ്ഞാലോ എന്ന് പേടിച്ചു….
അന്ന് താനും മകളും പട്ടിണി അന്തിഉറങ്ങേണ്ടി വന്നു. തന്റെ പനി കൂടിയപ്പോൾ കാത്തുട്ടി എണിറ്റു പോയി പത്രത്തിൽ വെള്ളം കൊണ്ടുവന്നു. തുണി വെള്ളത്തിൽ ഇട്ടു തന്റെ നെറ്റിയിൽ വെച്ച് പതിയെ ആ കുഞ്ഞ് കൈകൾ കൊണ്ട് തലോടി കൊണ്ടിരുന്നു. ഇടക്ക് മോൾക്ക് പനി വരുമ്പോൾ താൻ ചെയ്യാറുള്ളത് ആണ്.
ആ രാത്രി കാത്തുട്ടി തന്റെ അമ്മക്ക് ആയി ഉറക്കം കളഞ്ഞു കൂട്ട് ഇരുന്നു.ഇടക്ക് തുണി മാറ്റി ഇട്ടു കൊടുത്തു അവൾ അമ്മയെ പരിചരിച്ചു. പിറ്റേന്നും പനി കുറച്ചു കുറവായി എങ്കിലും വയ്യാരുന്നു…. മരുന്ന് വാങ്ങാൻ കൂടെ പൈസ ഇല്ലാരുന്നു തന്റെ കൈയിൽ… മോൾ രാവിലെ എണിറ്റു വീടിന്റെ അടുത്തായി ഒരു ദേവി ക്ഷേത്രം ഉണ്ട്. ഇടക്ക് താനും മോളും പോകാറുള്ളത് ആരുന്നു.രാവിലെ തമ്പായിയെ കാണാൻ പോയേക്കുവാ, അമ്മയുടെ പനി മാറാൻ പ്രാത്ഥിക്കാൻ പോയേക്കുവാ കാത്തുട്ടി……എന്റെ കുട്ടിയെ കാത്തോണേ എന്റെ ദേവി…

🌿🌿🌿🌿🌿

അമ്പലത്തിനോട് ചേർന്ന് ഒരു താമരകുളം ഉണ്ടാരുന്നു.അവിടുത്തെ ദേവിക്ക് താമരപൂവാണ് ഇഷ്ടം കൂടുതൽ…………

താമര പൂവ് വെച്ച് പ്രാത്ഥിച്ചാൽ ആഗ്രഹം സാധിക്കും എന്നാണ് വിശ്വാസം……

അതോണ്ട് താമരപൂക്കൾ വെച്ച് ആഗ്രഹം സാധിക്കാൻ,പ്രാത്ഥിക്കാൻ ഏറെ ആളുകൾ എത്താറുണ്ട്……

അതോണ്ട് താമരപൂക്കൾ വിൽക്കുന്നവർ ഏറെ ഉണ്ട് അബലത്തിനു ചുറ്റും……..എല്ലാരും അവരോട് പൂക്കൾ വാങ്ങി ആണ് ദേവിക്ക് അർപ്പിക്കുന്നത്……..

അമ്പലത്തിൽ എത്തിയ കാത്തുട്ടി പൂവ് വിൽക്കുന്നവരുടെ അടുത്ത് ചെന്നു..

കാത്തുട്ടി :എനിക്കും ഒരു പൂവ് തരുമോ?
പൂക്കാരി ചേച്ചി :കാശ് ഉണ്ടോ കൈയിൽ?.10രൂപയാണ് ഒരു പൂവിനു.

കാത്തുട്ടിയുടെ കൈയിൽ പൈസ ഇല്ലാരുന്നു അവർക്ക് കൊടുക്കുവാൻ…

നിരാശയോടെ മുന്നോട്ട് നടന്നപ്പോൾ ആണ് ഒരാൾ താമരക്കുളത്തിൽ നിന്നും പൂവ് പറിച്ചു കൊണ്ട് പോകുന്നത് അവൾ കാണാൻ ഇടയായി……

അവൾ പതുക്കെ അമ്പലകുളത്തിന്റെ അടുക്കലേക്ക് നടന്നു….. പതിയെ കുളപടവുകൾ ഇറങ്ങി…..
താമരപ്പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു അവിടം…….കണ്ണിനു മനസ്സിനും ഒരുപോലെ കുളിരെക്കുന്ന കാഴ്ച്ച ആരുന്നു……
തന്റെ പിഞ്ചിയ മഞ്ഞ പട്ടുപാവാട ശ്രദ്ധയോടെ എടുത്തു പിടിച്ചവൾ,
പതുക്കെ വെള്ളത്തിൽ ഇറങ്ങി നിന്നു…..കൈ എത്തിച്ചു താമരപൂവ് ഇറുത്ത് എടുത്തു അവൾ ….
തിരിഞ്ഞു പടവുകൾ കയറിയവൾ
അമ്പലത്തിലോട്ട് നടന്നപ്പോൾ ഒരു ആൺകുട്ടി തന്റെ ശ്രദ്ധിക്കുന്നത് കണ്ടു അവൾ….. പെട്ടന്ന് അവൻ ഓടി അവളുടെ അടുക്കൽ എത്തി.അവളോട്‌ ആ താമരപൂവ് ചോദിച്ചു….

തരില്ല എന്ന് പറയണം എന്ന് തോന്നി കാത്തുട്ടിക്ക് പക്ഷെ ഒരു ചിരിയോടെ അവൾ ആ പൂക്കൾ നൽകി അവന്
നിഷ്കളങ്കബാല്യം…..അവൻ പെട്ടന്ന് തന്നെ അവന്റെ മാതാപിതാക്കളുടെ അടുത്തോട്ടു ഓടി പോയി….
അവൾ അവനെ ഒന്ന് നോക്കി വീണ്ടും തിരിച്ചു താമരക്കുളത്തിന്റെ പടവുകൾ ഇറങ്ങി…… ഒരു പൂവ് കൂടെ ഇറുത്ത് അവൾ ദേവിയുടെ നടയിൽ വെച്ച് പ്രാത്ഥിച്ചു….

ദേവി.. മോളുടെ അമ്മയുടെ ഉവ്വാവ് പെട്ടന്ന് മാറ്റി തരണേ… കാത്തുട്ടിടെ അമ്മേ കാത്തോണേ……

പ്രസാദമായി കുറച്ച് അവിൽകൂട്ട് കിട്ടി അതും കൈയിൽ കരുതി അവൾ തിരിഞ്ഞ് ഇറങ്ങുമ്പോൾ കണ്ടു . നേരത്തെ അവൾ പൂവ് കൊടുത്ത കുട്ടി അവന്റെ അമ്മയെയും അച്ഛനെയും കൂട്ടി വരുന്നത്……

മാനവ് ഇതാണോ നിനക്ക് താമരപ്പൂവ് നൽകിയ കുട്ടി…
മാനവ് എന്നാരുന്നു ആ ആൺകുട്ടിയുടെ പേര്. ഡോക്ടർ അരവിന്ദിന്റെയും ലക്ഷ്മിയുടെയും ഏകമകൻ…..
ലക്ഷ്മി :എന്താ മോളുടെ പേര്
കാത്തുട്ടി :കാത്തുട്ടി….. നിഷ്കളങ്കത നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു…
അരവിന്ദ് : മോൾ തനിച്ചു ആണോ വന്നേ മോളുടെ അമ്മ എവിടെ?
കാത്തുട്ടി : അമ്മ.. അമ്മക്ക് ഉവ്വവാ.. മോൾ തന്നെയാ വന്നത്…… അമ്മയുടെ ഉവ്വവ് മാറാൻ തമ്പായിയോട് പ്രാത്ഥിക്കാൻ…. കുഞ്ഞ് ചുണ്ടുകൾ വിതുമ്പി ആണ് അവൾ പറഞ്ഞു നിർത്തിയത്…..
അരവിന്ദ് : മോളുടെ അമ്മ മരുന്ന് കഴിച്ചോ?
കാത്തുട്ടി : അമ്മയുടെ കൈയിൽ മരുന്നു വാങ്ങാൻ പൈസ ഇല്ലാ… അതോണ്ട് വാങ്ങില്ല….
ലക്ഷ്മി : ഈ അങ്കിൾ ഡോക്ടർ ആണുട്ടോ കാത്തുട്ടി. മോളുടെ അമ്മയുടെ ഉവ്വവ് മാറ്റി തരുട്ടോ…
അരവിന്ദ് : മോൾ ഞങ്ങൾക്ക് വഴി പറഞ്ഞുതാ മോളുടെ അമ്മക്ക് നമുക്ക് കുത്ത് കൊടുക്കാം കേട്ടോ എന്നിട്ടു ഉവ്വവിനെ ഓടിച്ചു വിടാട്ടോ…..
ഇനി സുന്ദരികുട്ടി ഒന്ന് ചിരിച്ചേ…
ആ കുഞ്ഞ് ചുണ്ടിൽ ആരിലും വാത്സല്യം നിറക്കുന്ന ചെറുചിരി വിടർന്നു.

അരവിന്ദ് :അങ്ങനെ….. എങ്കിൽ നമുക്ക് പോകാം…..കാത്തുട്ടി…

കാത്തുട്ടിയുടെ വീട്ടിലേക്ക് അവർ യാത്ര തിരിച്ചു….

അച്ഛന്റെയും അമ്മയുടെയും സംസാരം ശ്രദ്ധിച്ചു. കാത്തുട്ടിയെ തന്നെ ഉറ്റു നോക്കിയ രണ്ടു പീലി കണ്ണുകൾ ഉണ്ടാരുന്നു അവിടെ. അവളുടെ കണ്ണ് നിറഞ്ഞപ്പോൾ അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു…..

ഡോക്ടർ അരവിന്ദുo കുടുംബവും നല്ല മനസ്സുള്ളവർ ആരുന്നു. അവർ ആ അമ്മയെയും മകളെയും സഹായിച്ചു. പനി മാറിയപ്പോൾ താരയെ ഡോക്ടറുടെ വീട്ടിൽ ലക്ഷ്മിക്ക് ഒരു സഹായിയായി നിറുത്തി.

കാത്തുട്ടി അവരുടെ കുടുംബത്തിൽ വന്നപ്പോൾ ഏറെ സന്തോഷിച്ചത് മാനവ് ആരുന്നു. അവളുടെ കളിചിരികൾ അവനിലും സന്തോഷം നിറച്ചു. അവന്റെ പീലി കണ്ണുകളിൽ അവൻ എന്നും കാണാൻ ആഗ്രഹിച്ചത് അവളെ ആരുന്നു.

പുതിയ ഒരു തുടക്കം…🧡

☘️☘️ ശുഭം ☘️☘️