The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ശ്രീമിഴി
കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കിടക്കുമ്പോഴും സത്യ പറഞ്ഞ വാക്കുകളായിരുന്നു മനസിൽ. അച്ഛനു മകനോടുള്ള സ്വാർത്ഥമായ സ്നേഹത്തിന്റെ ഫലം. ഒരു പെണ്ണിന്റെ ജിവിതം തകർത്തു ഒന്നും അറിയാതെ കോമാളിയായി താനും. ഓർമ്മകൾക്കു എന്നും മധുരം കൂടും ഓർക്കാൻ ഇഷ്ടപെടുന്നവയാണെങ്കിൽ പ്രത്യേകിച്ച്… “എന്താ ഹരി ഇത്ര താമസിച്ചത്.. അച്ഛൻ എണീക്കാൻ കുറച്ചു സമയം മാത്രയുള്ളൂ.” “നേരത്തെ ഇറങ്ങിയതാ ഞാൻ പുറത്തേക്കു നോക്കിയപ്പോ നല്ല മഴകോള്… ഞാൻ കരുതി നീ വന്നു കാണില്ലായെന്നു ” “നിന്നെ ആകെ കാണുന്നത് ഈ സമയത്തു മാത്രാ.. ബാക്കിയൊക്കെ അച്ഛന്റെ പിറകെ അല്ലെ വാല് പോലെ പിന്നെ ഞാൻ വരാതെ ഇരിക്കോ എന്റെ ചെക്കാ” എന്നും പറഞ്ഞു കുസൃതി ചിരിയോടെ ഭാമ ഹരിയെ നോക്കി.
“അതാടി ഞാൻ വന്നേ എനിക്കറിയാം നീ എന്നെ കാത്തിരിക്കുമെന്നു എന്റെ വാവേ അല്ലെടാ” “പോ ചെക്കാ.. കൊഞ്ചല് കുറച്ചു കൂടുന്നുണ്ട്” “പിന്നെ ഇതൊക്കെ അല്ലേടി പെണ്ണെ റൊമാൻസ്” അത് പറഞ്ഞു തീർന്നതും ഹരി പെണ്ണിന്റെ മടിയിൽ തലവച്ചു കിടന്നു. “ഡീ” “മ്മ്മ്മ്” “നമ്മളെ നോക്കി കിടക്കുന്ന ചന്ദ്രനെ നീ കണ്ടോ??” “എവിടെ ?? നല്ല മഴക്കാറ് ഉണ്ട് ചന്ദ്രനെ ഒന്നും ഞാൻ കാണുന്നില്ല” “നീ കാണില്ല കുശുമ്പി പാറു.” അതും പറഞ്ഞു പെണ്ണിന്റെ ചുണ്ടിൽ അമർത്തി മുത്തി ഹരി. നാണത്താൽ പെണ്ണിന്റെ മുഖം ചുവന്ന വന്നു അത് കണ്ടെന്നപോൽ മഴ തുള്ളികളും അവരിൽ തുള്ളികളായി ഇറ്റിറ്റു വീണു. മഴയുടെ ശക്തി കൂടിയതും രണ്ടു പേരും സത്യയുടെ വീടിന്റെ കോലായിലേക്ക് ഓടി. തലയിലെ വെള്ളം തട്ടി കളയുന്ന ഹരിയെ കണ്ടതും ദാവണി തുമ്പാൽ ഹരിയുടെ തല തൂവർത്തി കൊടുത്തു സത്യ.
പെണ്ണിനെ അരയിലൂടെ ചുറ്റി പിടിച്ച് നെഞ്ചോടു ചേർത്തു പെണ്ണ് ഒന്നുടെ ഹരിയോട് ചേർന്നു ശ്വാസനിശ്വാസങ്ങൾ തമ്മിൽ തഴുകിയപ്പോ ഒരു കയ്യാലെ പെണ്ണിന്റെ വയറിൽ ഇക്കിളികൂട്ടി ഹരി.പെണ്ണിന്റെ കുസൃതി നിറഞ്ഞ നോട്ടവും കണ്ണിലെ തിളക്കവും ഹരിയുടെ വികാരങ്ങളെ ഉണർത്തി. സത്യ ഹരിയുടെ ഷർട്ട് കോരുത്തു വലിച്ചു കൊണ്ട് കുറുകി ഒന്നുടെ ചേർന്നു നിന്നു.പെണ്ണിന്റെ കണ്ണിലെ തിളക്കം കുശുമ്പ് നിറഞ്ഞ കവിളും അവനിലെ വികാരങ്ങൾക്കു ആക്കാം കൂടി വന്നു. അവളുടെ വിറയർന്ന ചുണ്ടുകളെ സ്വന്തമാക്കി കൊണ്ട് അവനിലെ സ്നേഹം പെണ്ണിലേക്കു പകർത്തി. അത് സമ്മതമെന്നപോൽ അവനിൽ ലയിച്ചു അവളും. ചുംബനങ്ങൾ സ്ഥാനം മാറിയപ്പോ പെണ്ണിൽ നിന്നും കേൾക്കുന്ന ശിൽക്കാരങ്ങൾ ഹരിയിൽ ആവേശമായിരുന്നു.. അവർക്കിടിയിൽ വസ്ത്രങ്ങൾ പോലും തടസമായി വന്നപ്പോ വകഞ്ഞു മാറ്റി. ചെറു നോവോട് കൂടി അവനിലെ പ്രണയം അവൾക്കായി പകർന്നു നൽകി….
പെട്ടന്നുള്ള കുഞ്ഞിന്റെ കരച്ചിലായിരുന്നു ഹരിയെ ഓർമകളിൽ നിന്നുമുണർത്തിയത് നെഞ്ചോടു ചേർന്നു കിടന്നു കരയുന്ന കുഞ്ഞി പെണ്ണിനെ എടുത്തു നെറ്റിയിൽ അമർത്തി മുത്തി ഹരി. “അച്ഛയോട് പൊറുക്കേടാ വാവേ” അത് പറയുമ്പോ കണ്ണുകൾ നിർത്താതെ പെയ്യുന്നതറിഞ്ഞു ഹരി. കുറ്റബോധം നെഞ്ചിൽ കിടന്നു വിങ്ങുന്നതുമറിഞ്ഞു അവൻ. “ഹരി ദാ ഈ കഞ്ഞികുടിക്ക്” പെട്ടെന്നുള്ള സത്യയുടെ വിളിയിൽ ഞെട്ടി ഹരി “താൻ എന്താ പറഞ്ഞേ..?? രാവിലെ മുതലേ ഒന്നും കഴിച്ചില്ലയെന്നു എനിക്ക് അറിയാം കുറച്ചു കഞ്ഞി എനിക്ക് വേണ്ട സത്യ . അമ്മ പോയി നീയും എന്നെ തനിച്ചാക്കി പിന്നെ ഈ ഹരിയെ ആർക്ക് വേണം.” “ഹരി.. കുറച്ചു കഞ്ഞി കുടിക്ക്” “നീ എന്തിനാ സത്യ ബുദ്ധിമുട്ടുന്നത് നിനക്ക് പോകാം. ഹരി തനിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
നീയായിരുന്നു തുടക്കം നിന്നെ നഷ്ടപെട്ട അന്ന് പാതി ചത്തു ഹരി പിന്നെ അച്ഛൻ ഇപ്പൊ ദാ അമ്മയും കൂടെ ഇനിയിപ്പോ എന്നെ ആർക്ക് വേണം.” “ഹരി ഞാൻ… എനിക്ക് മിണ്ടരുത് നീ എന്റെ കുഞ്ഞിനെ വയറ്റിൽ വച്ച് മറ്റൊരുത്തന്റെ ഭാര്യയായി ജീവിക്കാൻ നിനക്ക് എങ്ങനെ സാധിച്ചു വിളിച്ചതല്ലേ ഞാൻ പലവട്ടം വന്നോ നീ. ഡീ വന്നോ എന്ന് എന്നിട്ട് ഇപ്പൊ സഹതാപം ആർക്ക് വേണം നിന്റെ സഹതാപം എന്റെ മോളെ പോലും നീ …. ” അത് പറയുമ്പോ ആ കണ്ണുകളിൽ തീയായിരിന്നു. “ഹരി പ്ലീസ് ഒച്ച വയ്യക്കല്ലേ മോള് അറിയും .” “അതേടി അവള് എന്റെ മോളാ ഒരാളും ഇതിനു അവകാശം പറഞ്ഞു വരില്ല. നീ ഗർഭിണിയാണെറിഞ്ഞപ്പോ നിനക്ക് വന്നുടായിരുന്നോ എന്നിട്ട് അയാളുടെ കൂടെ നരകിച്ചു ജീവിക്കാൻ.” “ഹരി ഞാൻ എന്റെ അവസ്ഥ…” “എന്ത് അവസ്ഥ സ്വന്തം അച്ഛനെ കൊല്ലും എന്ന് പറഞ്ഞു വന്നാ പിന്നെ ഞാൻ എന്നിട്ട് മറ്റൊരുത്തന്റെ കുഞ്ഞിനെ ചുമന്നു കൊണ്ട് നീ എങ്ങനെ ചെ നീ ഒരു പെണ്ണാണോ” “അറിഞ്ഞില്ല ഹരി ഞാൻ ഒന്നും വാവ എന്റെ ഉള്ളിൽ ജീവൻ വച്ചത് ഞാൻ അറിഞ്ഞില്ല.”
അത് പറഞ്ഞു കൊണ്ട് നിലത്തേക്കു ഉർന്നു ഇരുന്നു സത്യ “ആദ്യ ദിവസം തന്നെ ഞാൻ അയാളോട് എല്ലാം തുറന്നു പറഞ്ഞതാണ് പക്ഷെ എന്റെ വാക്കുകൾക്ക് പുല്ലു വില പോലും തരാതെ എന്നെ കടന്നു പിടിച്ചപ്പോ ഞാൻ… ഞാൻ മുറിയിൽ നിന്നും ഇറങ്ങി ഓടി പെട്ടെന്ന് സ്റ്റെപ്പ് തട്ടി വീണു എന്റെ നെറ്റി മുറിഞ്ഞു അവിടെ ഉള്ളവർ കൂടി എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്. അയാള് എന്നെ തിരിഞ്ഞു പോലും നോക്കിയില്ല. രണ്ടും ദിവസം അവിടുത്തെ അമ്മടെ കൂടെ പിടിച്ചു നിന്നും തീരെ പറ്റാത്തപ്പോഴാണ് തിരിച്ചു വന്നത്. അന്ന് ഹോസ്പിറ്റലിൽ വച്ച ഞാൻ അറിഞ്ഞത് കിങ്ങിണി എന്റെ ഉള്ളിൽ ഉള്ളത് അച്ഛനെ വിളിച്ചു വരുത്തി അയാൾ . വേണ്ടാത്തതു മുഴുവനും പറഞ്ഞു കൊടുത്തു പിന്നെ അങ്ങോട്ട് നരകം തന്നെയായിരുന്നു ജീവിതം എല്ലാം അതിജീവിച്ചു മുന്നോട്ടു പോയത് കുഞ്ഞിന് വേണ്ടി തന്നെയായിരുന്നു.”
“ഡീ ഇത്രയൊക്കെ സഹിച്ചിട്ടും എന്നേയൊന്ന് അറിയിക്കാൻ തോന്നിയോ നിനക്ക് ഉണ്ണിയുടെ കയ്യിൽ കത്ത് കൊടുത്തു മാപ്പ് പറഞ്ഞവൾ അതിന് പകരം നിന്നെ വന്ന് കൊണ്ട് പോകാൻ പറഞ്ഞിരുന്നേൽ” അത് പറയുമ്പോ ഹരി കരയുകയായിരുന്നു “നിന്റെ നല്ല ഭാവി ഞാൻ കാരണം തകരാൻ പാടില്ല കരുതിയാണ് ഹരി ഞാൻ.” “നല്ല ഭാവി .എന്നിട്ട് കിട്ടിയല്ലോ നല്ല ഭാവി നല്ല ജിവിതം എല്ലാർക്കും സന്തോഷമാവട്ടെ.” “ഹരി മതി…ഇതിൽ കൂടുതൽ താങ്ങാൻ ഈ സത്യക്ക് പറ്റില്ലടാ പണ്ടത്തെ ഹൃദയമല്ല ഇപ്പൊ എല്ലാം തകർന്നവളുടെ ഹൃദയമാണ്” അത് പറയുമ്പോ സത്യ പൊട്ടി പോയിരുന്നു പെണ്ണിനെ മെല്ലെ നെഞ്ചോടു ചേർത്തു ഹരി. “സോറി മോളെ ഞാൻ എന്റെ സങ്കടം കൊണ്ട് “അതും പറഞ്ഞു നെറ്റിയിൽ അമർത്തി മുത്തി ഹരി. “സത്യ എനിക്ക് കഞ്ഞി വേണം നിന്റെ കൈ കൊണ്ട് മനസ്സറിഞ്ഞു തരുമോ നീ എനിക്ക്.” അത് കേൾക്കേ സത്യ സ്പൂൺ എടുത്തു മാറ്റി കഞ്ഞി വാരി ഹരിയുടെ നേരെ നീട്ടി സത്യ. ഒരു കുഞ്ഞിനെ പോലെ കഴിക്കുന്ന ഹരിയെ കണ്ടപ്പോ വത്സല്യത്തോടെ തലയിൽ തഴുകി സത്യ അത് കാണെ അമ്മയെ ഓർമ്മ വന്നു കണ്ണുകൾ നിറഞ്ഞൊഴുകി “കരെയെല്ലേടാ” സത്യ അത് പറഞ്ഞു തീർന്നതും പെണ്ണിന്റെ അരയിലൂടെ ചുറ്റി കെട്ടിപിടിച്ചു ഹരി. ഹരിയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു സത്യ.. അപ്പൊ ഇതിനാണ് നീ ഇങ്ങോട്ട് കയറി വന്നത് അല്ലേടി അസത്തെ… തുടരും