രചന: ശ്രീകാർത്തിക
“ഡി ഋതു നീ എവിടെയാ??”തനുവിന്റെ ശബ്ദമാണ് ഋതുവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..
“ഞാൻ ഇവിടെ ബാൽക്കണിയിൽ.. നീ ഇങ്ങോട്ട് വാ..””നീ എന്താ ഇവിടെ നിൽക്കുന്നെ?? മൂത്ത മരുമകളെ കാണാൻ അവിടെ കുറെ പേർ വന്നിട്ടുണ്ട്…””എനിക്കെന്തോ മടി.. “എന്തിനാ മടി.. ലോകം അറിഞ്ഞുകൊണ്ട് ലിസ്റ്റിൻ മാത്യു നിന്റെ കഴുത്തിൽ ഇന്ന് മിന്നുകെട്ടിയില്ല..”
അതൊക്കെ ശരിയെന്നെ.. എന്നാലും..””ഒരു എന്നാലും ഇല്ല.. നീ വന്നേ താഴേക്ക് പോകാം..”
ഇന്നാണ് പാലക്കൽ കുടുംബത്തിൽ രണ്ട് കല്യാണങ്ങൾ നടന്നത്… ലിസ്റ്റിന്റെയും ഋതുവിന്റെയും റെസ്റ്റിന്റെയും താനിയയുടെയും….
ലോകത്തെ അറിയിച്ചുകൊണ്ട് ലിനു ഒരിക്കൽ കൂടി ഋതുവിനെ മിന്നുകെട്ടി സ്വന്തമാക്കി… റിച്ചു തന്റെ പ്രണയമായ തനുവിനെയും… ഇപ്പോൾ താഴെ നടക്കുന്നത് അവരുടെ റിസപ്ഷൻ ആണ്… തനുവും ഋതുവും ഒരേ ഡിസൈൻ ഉള്ള വ്യത്യസ്ത കളറുള്ള ഗൗണിൽ ആണ് ഒരുങ്ങി നിന്നത്. ഒരാൾക്ക് ചുവപ്പും മറ്റൊരാൾക്ക് പിങ്കും.. ചെക്കൻമാർ രണ്ടുപേരും പിന്നെ സ്യൂട്ടിൽ ആണ്…എല്ലാരിലും സന്തോഷം നിറഞ്ഞു നിന്നു… ഒരിക്കൽ ഋതു വരച്ചു നൽകിയ കുടുംബഫോട്ടോ ഇന്ന് പൂർണമായി ഫോട്ടോഗ്രാഫർ പകർത്തി… നടുവിൽ മാത്യുവും ലിസയും അവരുടെ കഴുത്തിലൂടെ കൈകളിട്ട് ഇരുവശത്തുമായി റിച്ചുവും ലിനുവും.. പിറകിലായി മാളുട്ടിയും… ലിനുവിന്റെ അരികിൽ ഋതുവും റിച്ചുവിന്റെ അരികിൽ തനുവും മാളൂട്ടിയെ ചേർത്ത് പിടിച്ചു വിക്കിയും… പെർഫെക്ട് ക്ലിക്ക്…
യാത്ര പറഞ്ഞു ഡേവിഡും മേരിയമ്മയും ഇറങ്ങുമ്പോൾ ഋതുവും തനുവും കരഞ്ഞിരുന്നു… ഋതുവിന് സ്വന്തം അച്ഛനും അമ്മയും തന്നെയാണ് അവർ… രണ്ടുപേരെയും മനസ്സ് നിറഞ്ഞു ആശിർവദിച്ചു ആ മാതാപിതാക്കൾ..റിസപ്ഷൻ തീർന്ന് വീട്ടിലേക്ക് കയറുമ്പോൾ ഒമ്പത് മണി കഴിഞ്ഞിരുന്നു… …ദേവയും നിവേദും റിസപ്ഷൻ കഴിഞ്ഞു നേരെ അവരുടെ വീട്ടിലേക്ക് തിരിച്ചിരുന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
കുളി കഴിഞ്ഞു ആറുപേരും ടെറസിന് മുകളിൽ ഒത്തുകൂടി.. എല്ലാവരിലും നിറഞ്ഞ സന്തോഷം മാത്രം.. ഋതു തനുവിനും റിച്ചുവിനും ഇടയിലായി ഇരുന്നു… മാളുട്ടി വിക്കിക്കും ലിനുവിനും ഇടയിലും… ഋതു മെല്ലെ റിച്ചുവിന്റെ ഷോൾഡറിലേക്ക് ചാഞ്ഞു…ഇപ്പോൾ എന്ത് തോന്നുന്നു ഋതു നിനക്ക്???””എന്റെ ജീവിതം ഒരു സ്വപ്നമായി തോന്നുന്നു റിച്ചു….. ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട ഒരു പെണ്ണിന്റെ കൈപിടിച്ചുയർത്തിയ മറ്റൊരു പെൺകുട്ടി.. അവൾ ആ പെൺകുട്ടിയെ പൊതിഞ്ഞു പിടിച്ചു നടന്നു…ഒരു അച്ഛനേയും അമ്മയെയും തന്നു… കോളേജിൽ അവൾക്ക് രണ്ടുപേരെ കൂട്ടുകാരായി കിട്ടി.. അല്ല സഹോദരരായിട്ട്… അന്ന് തൊട്ട് ഇന്നോളം അവർ അവളുടെ കൂടെയുണ്ട്… ഒരു രക്ഷ കവചമായിട്ട്.. അവരിലൂടെ ഒരു അനിയത്തിയെകൂടി തന്നു.. പിന്നീട് അവളുടെ ജീവിതത്തിലേക്ക് അവൻ വന്നു.. ഏതോ മുൻജന്മബന്ധം പോലെ… അവളുടെ പ്രണയമായി… പ്രാണനായി… അവൻ അവളുടെ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകി…ഇന്ന് ഇതാ എല്ലാ ബന്ധങ്ങളും തന്നു അവന്റെ സ്വന്തമാക്കി…”
ഓരോ വാക്കുകൾ പറയുമ്പോഴും അവളുടെ കണ്ണുകൾ അവനിലായിരുന്നു..ഒരു സിനിമയ്ക്കുള്ള സ്കോപ്പ് ഉണ്ട് ഋതു.. ഒന്ന് ശ്രമിച്ചാലോടി..””അതെ തിരക്കഥ സംഭാഷണം സംവിധാനം താനിയ റെസ്റ്റിൻ എന്താ പോരെ??”പിന്നെ ഞാൻ പൊളിയാല്ലേ മോനെ വിക്കി??””അതെ വല്യേട്ടാ.. ഇനി കുഞ്ഞേച്ചിയും വല്യേച്ചിയും വീട്ടിൽ വേണം.. എനിക്ക് കമ്പനിക്ക്..”” രണ്ടുപേരെയും ഇവിടുള്ള കമ്പനിയിലേക്ക് മാറ്റിട്ടുണ്ട്.. പോരെ മാളൂട്ടി ?? “”അത് മതി… അപ്പോൾ ചേച്ചിയുടെ നൃത്തം??”അവൾ എവിടൊരു ക്ലാസ്സ് തുടങ്ങുന്നു…പപ്പഅതിനുള്ളത്ശരിയാക്കിട്ടുണ്ട്…”സത്യമാണോ റിച്ചു??””നിന്റെ ആ നിൽക്കുന്ന ഇച്ചായനാണ സത്യം…”പിന്നെയും അവർ ഒരുപാട് സമയം സംസാരിച്ചു.. ഒടുവിൽ മമ്മയുടെയും പപ്പയുടെയും വഴക്ക് കിട്ടിയതും റൂമിലേക്ക് പോയി…
🥀🥀🥀🥀🥀🥀🥀🥀🥀🥀
കിടക്കാൻ പോകുന്ന തനുവിനെ റിച്ചു പിറകിൽ നിന്നു വിളിച്ചു….”ഡി.. നീ എന്ത് ചെയ്യാൻ പോകുവാ ?””എന്ത്?? എടാ എനിക്ക് ഉറക്കം വരുന്നു..””പിന്നെ മോളെ ഞാൻ ഇന്ന് ഉറക്കും കാത്തിരുന്നോ. എനിക്ക് ആറ്റുനോറ്റു കിട്ടിയ ഫസ്റ്റ്നെറ്റ് ആണ്.. അത് കുളമാക്കാൻ ഞാൻ സമ്മതിക്കില്ല..”അവന്റെ സംസാരത്തിൽ തനുവിന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു .. ഇത്രയും കാലം അവനിൽ നിന്നും അങ്ങനൊന്നുംകേട്ടിട്ടില്ലഎന്നതാണ്കാരണം…”എന്തെടി??? ഈ സംസാരം കെട്ടിട്ടാണെങ്കിൽ ഞെട്ടേണ്ട.. ഇനി മോള് എന്തൊക്കെ കാണാനും കേൾക്കാനും കിടക്കുന്നു..”അത് പറഞ്ഞു അവൻ അവളെയും കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു… പിന്നീട് അവർ തങ്ങൾ സ്വപ്നം കണ്ട ലോകത്തിലേക്ക് പോകുകയായിരുന്നു… ആ ലോകത്തിൽ നിന്നും തിരിച്ചെത്തുമ്പോൾ തനു എല്ലാ അർത്ഥത്തിലും റിച്ചുവിന് മാത്രം സ്വന്തമായിരുന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ബാൽക്കണിയിൽ ഒരുക്കിയ ഫ്ലോർബെഡിൽ ലിനുവിന്റെ നെഞ്ചിൽ തല വെച്ച് കിടക്കുകയാണ് ഋതു…”എന്താണെന്റെ കൊച്ചു ഇങ്ങനെ ആലോചിക്കുന്നത്??””ഒന്നും ഇല്ല ഇച്ഛ. ഞാൻ വെറുതെ..””ഹാപ്പി അല്ലെ എന്റെ പെണ്ണ്..””ഒരുപാട്… ഞാൻ ഇച്ഛനോട് ഒരു കാര്യം ചോദിക്കട്ടെ??””നിനക്കു എന്നോട് എന്തും ചോദിക്കാമല്ലോ..””ഇച്ഛൻ എന്നെ ആദ്യമായി കണ്ടത് റിച്ചുവിന്റെകൂടെഞാൻഇവിടെവന്നപ്പോഴായിരുന്നോ??””അല്ല..ഒരിക്കൽ അമ്പലത്തിൽ പോയി ഒരു കാറിനു മുന്നിൽ പെട്ടത് ഓർക്കുന്നുവോ നീ??”അവൾ ആലോചിച്ചു.. പെട്ടെന്ന് ഞെട്ടി..” അന്ന് എന്നോട് സംസാരിച്ചത് ജിത്തു ഏട്ടനല്ലേ?? “അത് എന്റെ തൊട്ടാവാടിക്ക് ഇപ്പോഴാണോ ഓർമ്മവന്നത്??”
“എന്റെ ഈശ്വര.. എനിക്ക് എന്തെ ഏട്ടനെ മനസിലായില്ല… അപ്പോൾ അന്ന് ആ കാറിൽ ഇച്ഛൻ ഉണ്ടായിരുന്നോ??””മ്മ്.. അന്നാണ് നിന്നെ ഞാൻ ആദ്യം കണ്ടതും മനസിലേക്ക് നീ കയറിയതും.. പിന്നീട് നിന്നെക്കുറിച്ചു അന്വേഷിച്ചു.. കാര്യങ്ങൾ അറിഞ്ഞു… “”അപ്പോൾ ഞാൻ പറയുന്നതിന് മുന്നേ ഇച്ഛനു എന്നെപ്പറ്റി എല്ലാം അറിയായിരുന്നല്ലേ??””മ്മ്.. നീ എന്നോട് പറയാത്തതായി എന്തെങ്കിലും ഉണ്ടോ?? ഒന്ന് ഓർത്തു നോക്ക്..”അവളുടെ ഓർമയിൽ രണ്ടു കാപ്പി കണ്ണുകൾ തെളിഞ്ഞു… ഇച്ഛൻ വന്നതിനു ശേഷം തന്റെ മറവിലേക്ക് പോയ ആ കണ്ണുകൾ…പിന്നെ തന്റെ സ്പോൺസർ..
അവളുടെ ചിന്ത ഇപ്പോൾ എത്തി നിൽക്കുന്നത് എവിടെയാണെന്ന് അവന് മനസിലായി…”ഋതു.. ഇത്രയും നാൾ ഞാൻ പറയാതെ മറച്ചു വെച്ച ആ കാര്യം ഞാൻ പറയാൻ പോവുകയാണ്… ഇന്ന് നീ അതറിയണം… നീ കാണാൻ ആഗ്രഹിച്ച ആ കാപ്പി കണ്ണുകളും നിന്റെ സ്പോൺസറും ഒരാൾ തന്നെയാണ്…”അവൾ അവനെ തന്നെ ഉറ്റുനോക്കി… തനിക്ക് മാത്രം അറിയുന്ന ആ കാപ്പിക്കണ്ണുകളെക്കുറിച്ച് ഇച്ഛനു എങ്ങനെയറിയാം എന്നായിരുന്നു അവൾ ആലോചിച്ചത്..
ലിനു അവളെ തന്നിൽ നിന്നും അടർത്തി മാറ്റി റൂമിലേക്ക് നടന്നു.. എന്താണെന്നു മനസിലാവാതെ പുറകെ ഋതുവും…ലിനു കണ്ണാടിക്ക് മുന്നിൽ നിന്നു അവന്റെ കണ്ണിലെ ലെൻസ് എടുത്തു മാറ്റി.. ഋതുവിന് നേരെ തിരിഞ്ഞു…തനിക്ക് അയച്ച ഫോട്ടോയിൽ ഉണ്ടായിരുന്ന അതെ കണ്ണുകൾ.. അപ്പോൾ ഇച്ഛനായിരുന്നോ തന്റെ സ്പോൺസർ… തന്റെ ജീവിത വിജയത്തിന് പിന്നിൽ…ഒരു നിമിഷം പോലും വൈകാതെ അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു..”എന്തിനാ ഇച്ഛ എന്നോട് പറയാതെ ഇത്രയും സ്നേഹിച്ചത്…ഒരിക്കലെങ്കിലും പറഞ്ഞൂടായിരുന്നോ എന്റെ സ്പോൺസർ എന്റെ ഇച്ഛനായിരുന്നു.. എന്നോട് പ്രണയമായിരുന്നു എന്ന്..”
“നീ അറിയേണ്ട നിമിഷം ഇതായിരുന്നു ഋതു.. നീ അറിയാതെ നിന്റെ അരികിലായ് ഞാൻ എന്നും ഉണ്ടായിരുന്നു…നീ നിന്റെ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുന്നത് എനിക്ക് കാണണമായിരുന്നു… എന്റെ പ്രണയം അറിഞ്ഞായിരിക്കരുത് നീ എന്നെ സ്നേഹിക്കുന്നത് എന്നത് എന്റെ വാശി ആയിരുന്നു.. “അവന്റെ പ്രണയത്തിന്റെ ആഴം.. ഒരുപാടു നാളത്തെ കാത്തിരിപ്പ്.. എല്ലാം അവൾക്ക് മനസിലായിരുന്നു.. താൻ എത്ര സ്നേഹിച്ചാലും അവൻ തന്നെ സ്നേഹിക്കുന്നത് പോലെയാകില്ല എന്നവൾക്ക് തോന്നി…അവളുടെ കൈകൾ ഒന്നുകൂടി ശക്തിയിൽ അവനിൽ മുറുകി..അവന്റെ കൈകൾ അവളിലും … സമയം മറയുന്നതിനനുസരിച് അവരിൽ മറ്റു പല വികാരങ്ങളും സ്ഥാനം പിടിച്ചു… ഇന്നുവരെ അറിയാത്ത പുതിയ തലങ്ങളിൽ അവർ എത്തിപ്പെട്ടു.. ഒടുവിൽ അവൻ അവന്റെ പ്രണയത്തെ എല്ലാ അർത്ഥത്തിലും തന്റേത് മാത്രമാക്കി…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാത്രിയുടെ നിശബ്ദതയിൽ ആകാശത്തു തിളങ്ങുന്ന നക്ഷത്രങ്ങളിൽ കണ്ണുകൾ ഉടക്കി നിൽക്കുന്നവളിലായിരുന്നു ലിനുവിന്റെ ശ്രദ്ധ…. ഒരിക്കൽ യാദൃശ്ചികമായി തന്റെ മുന്നിൽ എത്തിപ്പെട്ടവൾ….ഇന്നവൾ തന്റെ മാത്രമായിരിക്കുന്നു.. “ഇച്ഛ… “”മ്മ്””ഐ ലവ് യൂ “അവനിൽ മനോഹരമായ ചിരി വിരിഞ്ഞു.അവളെ പുറകിലൂടെ ഒന്ന് കൂടി ചുറ്റിവരിഞ്ഞു അവളുടെ ഷോൾഡറിൽ താടി കുത്തി അവൻ…ആ വാക്കുകളിലും എത്രയോ മുകളിലാണ് പെണ്ണെ നിന്നോടുള്ള എന്റെ പ്രണയം… “നിറഞ്ഞ കണ്ണുകളാൽ തിരിഞ്ഞു നിന്ന് അവൾ അവന്റെ നെറ്റിയിൽ തന്റെ അധരങ്ങൾ പതിപ്പിച്ചു..ഇതു കണ്ട ആകാശത്തിലെ നക്ഷത്രങ്ങൾക്ക് പതിവിനെക്കാൾ തിളക്കമേറി…
അവസാനിച്ചു…
ഇനി അവർ ജീവിച്ചു തുടങ്ങട്ടെ… അവരുടെ മാത്രം ലോകത്ത്… അങ്ങനെ എന്റെ രണ്ടാമത്തെ തുടർകഥ ഞാൻ പൂർത്തിയാക്കിയിരിക്കുകയാണ് സുഹൃത്തുക്കളെ….കടലിലേക്ക് നോക്കി നിൽക്കുന്ന ഒരു പെൺകുട്ടി അത് മാത്രമായിരുന്നു ഈ കഥ തുടങ്ങുമ്പോൾ എനിക്ക് മനസ്സിൽ ഉണ്ടായിരുന്നത്… അത് ഞാൻ ഇത്രയും എത്തിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ്….കൂടെ നിന്ന എല്ലാവർക്കും ഒത്തിരി സ്നേഹം… നന്ദി…അപ്പോൾ വായിച്ചു പോകുന്നവരുടെ വലിയ വിലയേറിയ അഭിപ്രായങ്ങൾ പോന്നോട്ടെ… നിങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള പ്രചോദനം….അപ്പോൾ പുതിയൊരു കഥയുമായി അധികം വൈകാതെ വരാം..
ഒത്തിരി സ്നേഹത്തോടെ
🦋SRee

by