25/04/2026

ഇഷ്ടം : ഭാഗം 37

രചന – കാന്താരി

ദിവസങ്ങൾ കടന്നു പോയി എല്ലാ പ്രശ്നങ്ങളും സോൾവ് ആയതോടെ എല്ലാവരും ഹാപ്പിയായി.
അങ്ങനെ ഏകദേശം vacation period ഒക്കെ തീരാറായ സമയം ആയത് കൊണ്ട് ആനന്ത അമ്മായിയും ഫാമിലിയും തിരിച്ചു അവരുടെ വീട്ടില്ലേക്ക് മടങ്ങി.

പക്ഷെ ജയന്തിയും ഫാമിലിയും കുറച്ചു നാൾ കൂടി കഴിഞ്ഞു പോകുന്നുള്ളൂവെന്ന് പറഞ്ഞത് കൊണ്ട് അവർ അവിടെ തന്നെ ഉണ്ട്.
ആരും പഴയ പോലെ അല്ലാത്തത് കൊണ്ട് ഇപ്പൊ എല്ലാവർക്കും സമാധാനമുണ്ട്.

അങ്ങനെ വീട്ടിൽ എന്ത് കൊണ്ടും ഇപ്പൊ ശാന്തിയും സമാധാനവും മാത്രമായി മുന്നോട്ട് പോകുന്നു .

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

രാത്രി ഐശു വരുന്നതും കാത്ത് ബാൽക്കണിയിൽ നിലാവും നോക്കി ഓരോന്ന് ആലോചിച്ചു നിൽക്കുകയാണ് സിദ്ധു.
മനസ്സിൽ ഓരോ ചോദ്യങ്ങൾ ഉയരുന്നു ബുദ്ധി അതിന് ഉത്തരം കണ്ടെത്തുന്നു.
പക്ഷെ അതിലൊന്നും തൃപ്തിയാക്കാത്തത് പോലെ സിദ്ധു ആകെ കുഴഞ്ഞു.
ഒന്നിനും ഉറച്ചു നിൽക്കാൻ കഴിയുന്നില്ല ശരി കണ്ടെത്താൻ കഴിയുന്നില്ല. എന്തിനാണ് താൻ ഇങ്ങനെ ആലോചിക്കുന്നത് എന്ന് പോലും അവനു മനസിലാവുന്നില്ല. അങ്ങനെ ഇനി എന്ത് എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആയിരുന്നു രണ്ടു കൈകൾ വന്നു അവനെ പിന്നിലൂടെ പുണർന്നത്.

ആ ഒരു പുണരലിൽ തന്റെ മനസിലെ ചോദ്യങ്ങൾ എല്ലാം മഞ്ഞു പോയി ഒരു സമാധാനം കൈ വരുന്നതറിഞ്ഞവൻ ഒന്നും മിണ്ടാതെ കണ്ണുകളടച്ചു അങ്ങനെ നിന്നു.
കുറച്ചു നേരം അങ്ങനെ നിന്നതും മനസ്സ് ശാന്തമായാത് അറിഞ്ഞു അവന്റെ ചുണ്ടിൽ തനിയെ ഒരു ചിരി വിരിഞ്ഞു.

“സിദ്ധുവേട്ടാ… ”

“മ്മ്മ്… ”

“എന്ത് പറ്റി. ഒരു മൂഡ് ഓഫ് ”

അവന്റെ പുറത്ത് നിന്ന് വിട്ട് മുന്നിലേക്ക് കേറി നിന്ന് കൊണ്ട് ഐശു ചോദിച്ചു.

“ഒന്നുമില്ല. വെറുതെ ഇങ്ങനെ നിന്നപ്പോൾ ഓരോന്ന് ആലോചിച്ചു കൂട്ടി. ”

“അങ്ങനെ ആലോചിക്കാൻ മാത്രം എന്താ കാര്യം. ഇപ്പൊ അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ. പ്രശ്നമായിരുന്നതോക്കെ ഇപ്പൊ ഓക്കേ ആയില്ലേ ”

സിദ്ധു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും അത് കേട്ടു അവന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് കൊണ്ട് ഐശു ചോദിച്ചു.

“എല്ലാം തീർന്നെന്നു വിശ്വസിക്കുന്നു ഞാൻ… പക്ഷെ എന്തോ മനസ്സ് ഒരപകടം വരുന്നെന്നു പറയുന്നു ഐശു… ”

“ഇതെന്തു പറ്റി ഏട്ടാ… ഇങ്ങനൊന്നും പറയുന്ന ആളല്ലല്ലോ. വെറുതെ ഓരോന്ന് ആലോചിച്ചു വിഷമിക്കാതെ ഏട്ടൻ കരുതും പോലെ ഒന്നും സംഭവിക്കില്ല. ഈശ്വരൻ ഉണ്ട് നമ്മുടെ കൂടെ എല്ലാം നല്ല പോലെ തന്നെ മുന്നോട്ട് പോകുംന്നെ… പിന്നെ എന്തിനും ഞാനില്ലേ കൂടെ പിന്നെ എന്തിനാ പേടി ”

സിദ്ധുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ഐശു പറയവേ സിദ്ധുവിനു അത് വരെയുള്ള പേടി മാറി ഒരു ധൈര്യം കൈ വരുന്നത് പോലെ തോന്നി.
താനോന്ന് വിഷമിച്ചപ്പോൾ അത് മനസിലാക്കി അവൾ ചേർത്ത് പിടിച്ചു ധൈര്യം തന്നത് കണ്ടപ്പോൾ അവനു ചെറുപ്പം മുതൽ താൻ വിഷമിക്കുമ്പോൾ അമ്മ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന പോലെ തോന്നി.

അതിൽ സന്തോഷം കൊണ്ട് അവൻ അവളെ കൂടുതൽ ചേർത്തു പിടിച്ചു നിന്നു.
അത് കണ്ടു ഐശു മെല്ലെ തല ഉയർത്തി അവനെ നോക്കിയതും പെട്ടന്ന് രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. കുറച്ചു നേരം പരസ്പരം രണ്ടാളും നോക്കി നിന്നതും മെല്ലെ സിദ്ധുവിന്റെ കൈകൾ അവളുടെ ശരീരത്തിൽ കൂടി ഇഴഞ്ഞു തുടങ്ങി. അതിൽ പെട്ടന്ന് ഐശു തന്റെ നോട്ടം മാറ്റി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി മുറിയിലെക്ക് ഓടി. അത് കണ്ടതും ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു അവളുടെ പുറകെ ഓടി ചെന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

പിറ്റേന്ന് ആദി ലീവ് ആയ ദിവസമായിരുന്നു അത് കൊണ്ട് അവന്റെ ജോലി കൂടി സിദ്ധുവിന്റെ തലയിലായി ആ തിരക്കിൽ ജോലികൾ ചെയുകയായിരുന്നു സിദ്ധു. അങ്ങനെ സിദ്ധു തിരക്കിൽ ഇരിക്കെ പെട്ടന്ന് അവന്റെ ഫോണിൽ ഒരു കാൾ വന്നു.
അത് ആരാണെന്നു നോക്കിയപ്പോൾ ആദിയുടെ നമ്പർ കണ്ടു സിദ്ധു കാൾ എടുത്തു.

“എന്താടാ. കറക്കമൊക്കെ കഴിഞ്ഞോ ”

“എടാ ഞാൻ ഹോസ്പിറ്റലിൽ ആണ്. കാർ ആക്‌സിഡന്റ് ആയി നീ ഒന്ന് പെട്ടന്ന് വരുമോ ”

ആദിയെ കളിയാക്കി കൊണ്ട് സിദ്ധു ചോദിച്ചതും പെട്ടന്ന് ആദിയുടെ അടുത് നിന്ന് വന്ന മറുപടി കേട്ടു സിദ്ധു ഞെട്ടി.

“ആക്‌സിഡന്റ് എങ്ങനെ നീ ഏത് ഹോസ്പിറ്റൽ ആണ്. ഞാനിപ്പോ തന്നെ വരാം… ”

“സിറ്റി ഹോസ്പിറ്റൽ നീ വേഗം വാ… ”

ആദി പറഞ്ഞതും സിദ്ധു കാൾ കട്ട്‌ ചെയ്തു നേരെ ഹോസ്പിറ്റലില്ലേക്ക് തിരിച്ചു.

ഹോസ്പിറ്റലിൽ എത്തി വിവരം അനേഷിച്ചപ്പോൾ ഒരു സിസ്റ്റർ സിദ്ധുവിനെ കൂട്ടി ആദിയെ അഡ്മിറ്റ്‌ ആക്കിയ റൂമിൽ എത്തിച്ചു.

റൂമിൽ തലയിലും കാലിലും കെട്ടുമായി കിടക്കുന്ന ആദിയെ കണ്ടു സിദ്ധു വെപ്രാളതോടെ അവന്റെ അടുത്തേക്ക് ചെന്നു.

“എന്താടാ പറ്റിയത്. ഭാമ എവിടെ ”

“ഒരു ടിപ്പർ വന്നിടിച്ചതാ… ഭാമ icu വിൽ ആണ് ബോധം വന്നിട്ടില്ല ”

അത് പറഞ്ഞപ്പോൾ ആദിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അത് കണ്ടു സിദ്ധു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

“പേടിക്കണ്ട അവൾക് ഒന്നും സംഭവിക്കില്ല. ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് അച്ഛനും അമ്മയും ഐശുവും ഇപ്പൊ വരും.
വണ്ടി ഇടിച്ചിട്ട് അവരാണോ നിങ്ങളെ ഇവിടെ എത്തിച്ചത് ”

“അല്ല. ഇടിച്ച വണ്ടി നിർത്താതെ പോയി.
പിന്നെ നാട്ടുകാർ ഇവിടെ എത്തിച്ചു ”

“ഹ്മ്മ്… നീ റസ്റ്റ്‌ എടുക്ക് ഞാനൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം… ”

എന്ന് പറഞ്ഞു സിദ്ധു മുറിയിൽ നിന്ന് പുറത്തേക്കു ഇറങ്ങിയ നേരം തന്നെ ഐശുവും വീട്ടുക്കാരും അവിടെ എത്തിയിരുന്നു.

“എന്താ മോനെ അവനും മോൾക്കും പറ്റിയത്. അവരെവിടെ ”

“പേടിക്കാൻ മാത്രം ഒന്നുമില്ല അച്ഛാ… ആദി മുറിയിൽ ഉണ്ട്. ഭാമക്ക് ബോധം വന്നിട്ടില്ല അത് കൊണ്ട് icu വിൽ ആണ്. നിങ്ങൾ അവന്റെ അടുത്തേക്ക് ചെന്നോ… ഞാൻ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം… ”

സിദ്ധു അച്ഛനെയും അമ്മയെയും സമാധാനിപ്പിച്ചു പറഞ്ഞു വിട്ടതും ഐശു അവന്റെ അടുത്തേക്ക് ചെന്നു.
അത് കണ്ടു അവൻ അവളെ ചേർത്ത് പിടിച്ചു.

“വിഷമിക്കണ്ട. അതിനു മാത്രം അവർക്കൊന്നും സംഭവിച്ചിട്ടില്ല ട്ടോ ”

“മ്മ്… ഞാനും വരട്ടെ ഡോക്ടറെ കാണാൻ ”

“മ്മ്… വാ.. ”

ഐശു ചോദിച്ചതും സിദ്ധു അവളെയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയി.

“പേടിക്കാൻ മാത്രം ഭാമക്ക് ഒന്നുമില്ല. വണ്ടിയിൽ സീറ്റ്‌ ബെൽറ്റ്‌ ഇടാഞ്ഞത് കൊണ്ട് തല കുറച്ചു മുന്നോട്ട് പോയി ഇടിച്ചു.
അതിൽ ഉള്ളിൽ ചെറിയൊരു ബ്ലഡ്‌ ഫ്ലോ വന്നു അത് കൊണ്ടാണ് icu വിൽ ആക്കിയത്.
കുറച്ചു ടൈം നോക്കാം ബോധം വന്നാൽ റൂമില്ലേക്ക് ഷിഫ്റ്റ്‌ ചെയ്യും ”

“ഓക്കേ താങ്ക്സ് ഡോക്ടർ ”

“ആ പിന്നെ… അവരെ ഹോസ്പിറ്റലിൽ എത്തിച്ച ആളുകൾ പുറത്തുണ്ട്.
വിവരം അറിയിച്ചത് പ്രകാരം പോലീസ് വരും. വാതിയെ പ്രതി ആകുന്ന കാലമാ ഒന്ന് ഡീൽ ചെയ്തേരെ ”

“ഓക്കേ ഡോക്ടർ ”

പുറത്തേക്കു ഇറങ്ങാൻ സിദ്ധുവും ഐശുവും എഴുന്നേറ്റതും ഡോക്ടർ പറഞ്ഞു.
അത് കേട്ടപ്പോൾ ഓക്കേ പറഞ്ഞു അവർ ആദിയെ ഹോസ്പിറ്റലിൽ എത്തിച്ചവരുടെ അടുത്തേക്ക് നടന്നു.
സിദ്ധു അവരുടെ അടുത്ത് ചെന്നപ്പോൾ പോലീസ് എത്തി അവരെ ചോദ്യം ചെയ്യുക ആയിരുന്നു.

“സാർ… ഞാൻ ആക്‌സിഡന്റ് പറ്റിയവരുടെ ബന്ധുവാണ്. എങ്ങനാണ് കാര്യങ്ങൾ ”

Si യുടെ അടുത്തേക്ക് ചെന്നു സിദ്ധു ചോദിച്ചു. അത് കേട്ടു si സിദ്ധുവിന്റെ നേരെ തിരിഞ്ഞു.

“ആ… ഇവര് പറയുന്നത് ഇടിച്ചതു ടിപ്പർ ആണ് അത് റോങ് സൈഡിൽ കൂടി വന്നിടിച്ചിട്ട് നിർത്താതെ പോയിന്ന്. ഞങ്ങൾ ആ പരിസരം ഒന്ന് നോക്കുന്നുണ്ട് വല്ല cctv യിലും കിട്ടിയിട്ടുണ്ടോന്ന് അറിയാലോ.
പിന്നെ ആദിത്യനെ ഒന്ന് ചോദ്യം ചെയ്യണം ആള് ഓക്കേ ആണല്ലോല്ലേ ”

“യെസ് അവൻ ഓക്കേ ആണ് അവന്റെ വൈഫ്‌ icu വിൽ ആണ് ബോധം വന്നിട്ടില്ല ”

“അത് കുഴപ്പമില്ല അയാളുടെ മൊഴി കിട്ടിയാൽ മതി. എന്നാ അങ്ങോട്ട്‌ പോകാല്ലോല്ലേ ”

Si ചോദിച്ചതും സിദ്ധു അവരെ കൂട്ടി ആദിയെ അഡ്മിറ്റ്‌ ആക്കിയ റൂമിൽ എത്തി.

“ഓക്കേ ആദിത്യൻ ഓർമയുള്ള കാര്യങ്ങൾ ഒന്ന് പറയാമോ ”

“ഹാ… ”

Si ചോദിച്ചതും ആദി കാര്യങ്ങൾ പറഞ്ഞു തുടങ്ങി. അതെല്ലാം കേൾക്കവേ സിദ്ധുവിന്റെ മനസ്സിൽ പല കാര്യങ്ങൾ കടന്നു പോയി.
ഓരോന്ന് ഓർത്ത് നിന്ന് പോയ സിദ്ധു si തട്ടി വിളിച്ചപ്പോഴാണ് ബോധത്തിൽ വന്നത്.

“താനോന്ന് വന്നേ… ”

സിദ്ധുവിനെ വിളിച്ചു കൊണ്ട് si പുറത്തേക്കു നടന്നു.

“നിങ്ങൾക് ശത്രുക്കൾ അങ്ങനെ എന്തെങ്കിലും ഉണ്ടോ… അല്ല നിങ്ങൾ ബിസ്സിനെസ്സ് ഒക്കെ നടത്തുന്നവർ അല്ലെ അത് കൊണ്ട് ചോദിച്ചതാ”

“സാർ അങ്ങനെ ചോദിക്കാൻ കാരണം ”

സംശയതോടെ സിദ്ധു ചോദിച്ചു.

“ഇതൊക്കെ കരുതി കൂട്ടി ചെയ്തത് പോലെ ഒരു ഡൌട്ട് തോന്നുന്നു.
ടെൻഷൻ ആവണ്ട ചിലപ്പോൾ അബദ്ധവും ആകാം… തനിക്ക് ആരെയെങ്കിലും ഡൌട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ പറയാം…
കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ.
ഒന്ന് ആലോചിച്ചു നോക്ക്. ഞാൻ എന്റെ വഴി അനേഷിച്ചു നോക്കട്ടെ വിവരം വിളിച്ചു പറയാം ”

എന്ന് പറഞ്ഞു si, സിദ്ധുവിന്റെ തോളിൽ ഒന്ന് തട്ടി പുറത്തേക്കു നടന്നു.

si ചോദിച്ച കാര്യങ്ങൾ ഓർത്ത് സിദ്ധു ടെൻഷനിൽ നിന്ന നേരം പെട്ടന്ന് നേരെ നോക്കിയതും ദൂരെ നിന്നും നടന്നു വരുന്ന കിരണിനെ കണ്ടു സിദ്ധു അവനെ തന്നെ നോക്കി നിന്നു.

(തുടരും )