09/05/2026

ഇഷ്ടം : ഭാഗം 18

രചന – കാന്താരി

“ഡാാ… സിദ്ധു ഞാൻ ഫുൾ സെർച്ച്‌ ചെയ്തു ഡോക്യുമെന്റ്സ് മിസ്സിംഗ്‌ ആണ്”

“വാട്ട്‌… മിസ്സിംഗോ. അതെങ്ങനെ. നീ ശരിക്കും നോക്കിയിരുന്നോ ആദി… ”

ആദി പറഞ്ഞതും സിദ്ധു വെപ്രാളത്തോടെ ചോദിച്ചു.

“പിന്നെ നോക്കാതെ… കാണാത്തതു കൊണ്ടല്ലേ വന്നു പറഞ്ഞത്. ഇതാരോ അറിഞ്ഞു വെച്ച് കൊണ്ട് പോയത് പോലെ ഉണ്ട്. അറിയാലോ അത് പോയാൽ നമ്മുടെ കമ്പനി തന്നെ തകരും ”

“ഓക്കേ ഓക്കേ… ഒരു കാര്യം ചെയാം സീക്രെട് ക്യാമറ ചെക്ക് ചെയാം… ”

എന്ന് പറഞ്ഞു സിദ്ധുവും ആദിയും ക്യാമറ ചെക് ചെയ്യാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞു ഡോക്യുമെന്റ് എടുക്കുന്ന ആളെ കണ്ടതും രണ്ടു പേരും ഒരു പോലെ ഞെട്ടി കൊണ്ട് പരസ്പരം നോക്കി.

“Rascal. എത്ര ധൈര്യം ഉണ്ടായിട്ടാ… അവൻ ഇവിടെ കേറി വന്നു പണിഞ്ഞതു ഇവനെ വെറുതെ വിട്ടാൽ പറ്റില്ല.
ഇന്നവൻ എവിടെ ഉണ്ടെങ്കിലും കൊല്ലും ഞാൻ ”

“സിദ്ധു… എടുത്തു ചാടി ഒന്നും ചെയ്യാതെ.
ഇവിടെ വന്നു ഇതൊക്കെ ചെയ്യണമെങ്കിൽ അവൻ എത്ര കാലമായി ഇതിന് വേണ്ടി ശ്രമിക്കുന്നുണ്ടാവും. നീ കൂൾ ആവു നമുക്ക് നോക്കാം ഏത് വരെ പോകുമെന്ന് എന്നിട്ട് എന്താ വേണ്ടതെന്നു വെച്ചാൽ ചെയാം… ”

ദേഷ്യത്തിൽ പോകാൻ നിന്ന സിദ്ധുവിനെ പിടിച്ചു നിർത്തി കൊണ്ട് ആദി പറഞ്ഞതും സിദ്ധു തന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു ഇരുന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“നീ എന്താ വൈകിയത്. ഞാൻ കുറെ നേരം നോക്കിയിരുന്നു പിന്നെ നീ വരുമല്ലോന്ന് കരുതി ഞാൻ പോന്നു ”

“സോറി ഡീ… റെഡിയായി വന്നപ്പോൾ നേരം പോയി. നീ കേറി തൊഴുതോ ഞാൻ കുളത്തിൽ പോയി കാലോന്ന് നനച്ചിട്ട് വരാം… ”

അമ്പലത്തിൽ നേരം വൈകി വന്ന ഐശുവിനെ കണ്ടു ദേവു പറഞ്ഞതും അവളെ പറഞ്ഞു വിട്ട് കൊണ്ട് ഐശു അമ്പല കുളത്തിലെക്ക് നടന്നു.

പടി ഇറങ്ങി കാൽ വെള്ളത്തിൽ മുക്കിയതും തണുപ്പ് അരിച്ചു കേറി ഐശുവിന്റെ ശരീരം മൊത്തം ഒന്ന് കുളിർന്നു.
കാൽ നനച്ചു കഴിഞ്ഞു തിരിച്ചു കേറാൻ വേണ്ടി ഐശു തിരിഞ്ഞതും തൊട്ട് മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി ഐശു പുറകിലെക്ക് വീഴാൻ പോയതും ഒരു കൈ കൊണ്ട് അവളെ താങ്ങി പിടിച്ചവൻ അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

“പേടിച്ചു പോയോടി പൊട്ടി കാളി പെണ്ണെ… ”

ഐശുവിനെ കളിയാക്കി കൊണ്ട് സിദ്ധു ചോദിച്ചതും ഐശു അവനെ തുറിച്ചു നോക്കി കൊണ്ട് അവനെ തള്ളി മാറ്റി പോകാൻ നിന്നതും സിദ്ധു അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് വീണ്ടും നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ കണ്ണിൽ നോക്കി നിന്നു.

“എന്താ ഇങ്ങനെ നോക്കണേ… എന്നെ ആദ്യായിട്ട് കാണുവാണോ ”

“ഹാ… ഇങ്ങനെ ആദ്യയിട്ടാ… ”

കൃതിമ ദേഷ്യത്തിൽ ഐശു ചോദിച്ചത് കേട്ടു ഒരു കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് സിദ്ധു അവന്റെ മുഖം അവളുടെ അടുത്തേക്ക് അടുപ്പിക്കാൻ പോയതും ഐശു അവന്റെ ചുണ്ടിൽ കൈ വെച്ച് തടഞ്ഞു.

“ഇത് ബെഡ് റൂമല്ല. പബ്ലിക് പ്ലേസ് ആണ് സാറെ… ”

“ഓഹോ… അപ്പൊ ബെഡ്‌റൂമിൽ ആയിരുന്നെങ്കിൽ നീ സമ്മതിച്ചേന്നെ ല്ലേ ”

ഐശു പറഞ്ഞതും ചുണ്ടിൽ നിന്ന് അവളുടെ കൈ എടുത്തു മാറ്റി കൊണ്ട് സിദ്ധു ചോദിച്ചു.

“ആാ… സമ്മതിച്ചേനെ എന്താ ഇപ്പൊ ”

“ഒന്നുല ന്റെ പൊന്നെ… ”

“ഹ്മ്മ്… എന്നാ വാ… തൊഴുതിട്ട് വരാം… ”

എന്ന് പറഞ്ഞു കൊണ്ട് ഐശു സിദ്ധുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് നടക്കവേ അവളുടെ കളി കണ്ടു ഒരു ചിരിയോടെ സിദ്ധു അവളുടെ കൂടെ അമ്പലത്തില്ലേക്ക് നടന്നു.

“എന്റെ ദേവിയെ… സിദ്ധുവേട്ടനെ ഒരാപത്തും വരുത്താതെ കാത്തോണേ… തടസങ്ങളൊന്നുമില്ലാതെ ഞങ്ങളെ ഒന്നിപ്പിച്ചു ഈ ജന്മം സമ്പൂർണമാക്കി തരണേ ദേവീ… ”

മനസ്സിൽ പറഞ്ഞു ഐശു പ്രാർത്ഥിച്ചു നിൽക്കവേ കൈകൾ കൂപ്പി അവളെയും നോക്കി നിൽക്കുകയായിരുന്നു സിദ്ധു.
നടയ്ക്ക് മുന്നിലുള്ള മണി കാട്ടിൽ ആടി ശബ്ദമുണ്ടായതും അത് കേട്ടു ബോധം വന്നത് പോലെ ഞെട്ടി കൊണ്ട് സിദ്ധു അവളിൽ നിന്നും നോട്ടം മാറ്റി ദേവിയെ നോക്കി.

“പോകാം… ”

“മ്മ്മ് പോകാം ”

സിദ്ധുവിന്റെ നെറ്റിയിൽ കുറി വരച്ചു കൊടുത്തു കൊണ്ട് ഐശു പറഞ്ഞതും മറുപടി പറഞ്ഞു കൊണ്ട് സിദ്ധു ഐശുവിന്റെ കയ്യിൽ പിടിച്ചു നടന്നതും അവരെ നോക്കി ചിരിച്ചു കൊണ്ട് ദേവുവും അവർക്കൊപ്പം വീട്ടില്ലേക്ക് നടന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“അച്ഛാ… ഞാനൊന്ന് നാളെ ബാംഗ്ലൂർ വരെ ഒന്ന് പോകുവാ… ചെറിയൊരു പരുപാടിയുണ്ട് കുറച്ചു ദിവസം കഴിഞ്ഞേ വരൂ… ”

ഭക്ഷണം കഴിക്കുന്നതിനിടയിൽ സിദ്ധു പറഞ്ഞു.

“നീ പോയി വാ… പിന്നെ അതികം വൈകരുത് നീ വന്നിട്ട് വേണം എൻഗേജ്മെന്റ് ന്റെ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ.
അവരിന്നു വിളിച്ചിരുന്നു ഡേറ്റ് എപ്പോ വെക്കണമെന്ന് ചോദിച്ചു ”

“അതികം വൈകില്ല. അവര് വിളിച്ചാൽ അച്ഛൻ അച്ഛന്റെ താല്പര്യം പോലെ ദിവസം പറഞ്ഞോ… നമുക്കതിനാനുസരിച്ചു ബാക്കി നോക്കിയാൽ പോരെ ”

“ശരി അങ്ങനെ ആകട്ടെ ”

സിദ്ധു പറഞ്ഞതും അത് സമ്മതിച്ചു കൊണ്ട് മോഹൻ പറഞ്ഞു കൊണ്ടൊന്നു ചിരിച്ചു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“ഭവതി രാവിലെ തന്നെ എന്തിനാണാവോ എഴുന്നള്ളിയത് ”

രാവിലെ തന്നെ ഐശു വീട്ടിൽ വന്നത് കണ്ടു ദേവു ചോദിച്ചു.

“ഞാനെന്റെ പ്രാണനാഥനെ ദർശിക്കാൻ വേണ്ടി ആകാതയായതാണ് കോഴി…. അല്ല സോറി തോഴി… ”

“ആണോ… എന്നാ നിന്റെ പ്രാണനാഥൻ ഇവിടില്ല വെളുപ്പിനെ അങ്ങേരു പ്രാണനും കൊണ്ട് ബാംഗ്ലൂർക്ക് പോയി ”

“എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ. എന്താ പെട്ടന്ന് പോയത് ”

ദേവു പറഞ്ഞതും സങ്കടത്തിൽ ഐശു ചോദിച്ചു

“അതൊന്നും അറിയില്ല എന്തോ പരുപാടി ഉണ്ട് കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്നൊക്കെ രാത്രി അച്ഛനോട് പറയുന്നത് കേട്ടു ”

“ദുഷ്ടൻ ഒരു വാക്ക് പോലും പറയാതെ പോയി.. ഇങ്ങ് വരട്ടെ ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ ”

“അതെ അതെ… വെറുതെ വിടരുത് വരുമ്പോൾ കണക്കിന് കൊടുത്തോ ”

ഐശുനെ ദേവു പ്രോത്സാഹിപ്പിച്ചു പറഞ്ഞതും പെട്ടന്ന് ദേവുന്റെ ഫോൺ റിംഗ് അടിക്കാൻ തുടങ്ങി.

“അരുണേട്ടനാ… എന്നാ ഞാൻ അങ്ങോട്ട് പോട്ടെ… ”

“പോടീ പോ…എനിക്കും ഒരു ദിവസം വരും ”

ഇല്ലാത്ത നാണത്തോടെ ദേവു പറഞ്ഞത് കേട്ടു പല്ല് കടിച്ചു പറഞ്ഞു കൊണ്ട് ഐശു പുറത്തേക്കു ഇറങ്ങി.

(ഒന്ന് വിളിച്ചു നോക്കിയാലോ… അല്ലേൽ വേണ്ട പറയാതെ പോയതല്ലേ വേണമെങ്കിൽ ഇങ്ങോട്ട് വിളിക്കട്ടെ. ഞാനെന്തായാലും അങ്ങോട്ട്‌ കേറി വിളിക്കില്ല നോക്കിക്കോ )

സിദ്ധുനോടുള്ള ദേഷ്യത്തിൽ സ്വയം പറഞ്ഞു കൊണ്ട് ഐശു വീട്ടില്ലേക്ക് നടന്നു.

അന്നത്തെ ദിവസം മനസ്സ് പലവട്ടം സിദ്ധുനെ വിളിക്കാൻ ഐശുവിനെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു വെങ്കിലും
ഐശു സമീപനം പാലിച്ചു നടന്നു.
എന്തായാലും രാത്രി കാൾ വരുമെന്ന് കരുതി കട്ടിലിൽ ഇരുന്നു മിനിറ്റ്കളുടെ വ്യത്യാസത്തിൽ ഐശു ഫോൺ നോക്കി കൊണ്ടിരുന്നു എങ്കിലും ഒരു പ്രേതീക്ഷകായി കമ്പനികാര് പോലും ഐശുനെ വിളിച്ചിരുന്നില്ല.

അവസാനം ആ രാത്രി തോൽവി സമ്മതിച്ചു കൊണ്ട് ഐശു ഉറങ്ങി വീണു.

പിറ്റേ ദിവസം പല്ല് തേപ് മുതൽ രാത്രി കണ്ണടയും വരെ ഐശു നോക്കി ഇരുന്നിട്ടും സിദ്ധുവിൽ നിന്ന് ഒരു കോളോ മെസ്സേജോ വന്നിരുന്നുന്നില്ല.

അടുത്ത ദിവസം ക്ഷമയുടെ നെല്ലി പലകയും തകർന്നു ഐശു ഫോണും നോക്കി ഇരുന്നപ്പോഴാണ് ആ ഐഡിയ ഐശുവിന് തോന്നിയത്. ആ നിമിഷം തന്നെ ഐശു നേരെ എതിർവശത്തെ റൂമിലെക്ക് ഇടിച്ചു കേറിയതും ബാലൻസ് തെറ്റി ഐശു നിലത്ത് പുഷ് അപ്പ്‌ എടുക്കൊണ്ടിരുന്ന ആദിയുടെ പുറത്ത് പോയി വീണു.

“അയ്യോ… നാട്ടുകാരെ ഓടി വരണേ ഞാൻ ചത്തേ…”

ഐശുവിന്റെ വെയിറ്റ് താങ്ങാൻ കഴിയാതെ നിലത്ത് കമന്നു കിടന്നു പോയ ആദി കയ്യും കാലുമിട്ടിടിച്ചു കൊണ്ട് വിളിച്ചു പറഞ്ഞതും എങ്ങനെ ഒക്കെയോ ഐശു അവന്റെ പുറത്ത് നിന്ന് എഴുനേറ്റു മാറി ഇരുന്നു.

“സോറി ഏട്ടാ… ഞാൻ കണ്ടില്ല. എന്താ രാവിലെ തന്നെ നിലത്ത് കിടന്നു തപ്പുന്നതു ”

“ഹ്മ്മ്…നിന്റെ അമ്മേടെ. അല്ലേൽ വേണ്ട. നീയിപ്പോ എന്തിനാ തള്ളി കേറി വന്നത് എന്റെ പുറം ചവിട്ടി പൊളിക്കാനോ ”

ഐശു ചോദിച്ചത് കേട്ടു deshyatഎഴുനേറ്റു നിന്ന് കൊണ്ട് ആദി ചോദിച്ചു.

“അത് പിന്നെ… സിദ്ധുവേട്ടൻ രണ്ടു ദിവസമായിട്ടു എന്നെ ഒന്ന് വിളിച്ചിട്ടില്ല. അപ്പൊ അതറിയാൻ വേണ്ടി വന്നതാ… ”

“ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ അങ്ങോട്ട്‌ വിളിക്കണം അതിനല്ലേ ഈ കുന്തം വാങ്ങി തന്നിരിക്കുന്നതു ”

ഫോൺ കൈയിൽ എടുത്തു കാണിച്ചു ബെഡില്ലേക്കിട്ട് പറഞ്ഞു കൊണ്ട് ആദി കട്ടിലിൽ ഇരുന്നതും ഐശു അവന്റെ അടുത്ത് പോയി ഇരുന്നു.

“അതതെ… പക്ഷെ അങ്ങോട്ട് വിളിക്കാൻ എനിക്ക് പറ്റില്ല. സിദ്ധുവേട്ടൻ പോയപ്പോൾ ഒരു വാക്ക് പോലും പറയാതെയാ പോയത്. അത് കൊണ്ട് ഏട്ടനോന്ന് വിളിക്ക് പ്ലീസ് പ്ലീസ് പ്ലീസ്.. ”

ഐശു ഇരുന്നു ചൊറിഞ്ഞു കൊണ്ട് നിർബന്ധിച്ചതും ശല്യം തീർക്കാനായി ആദി ഫോൺ എടുത്തു സിദ്ധുവിനു dial ചെയ്തതും അവൻ കാൾ എടുക്കുന്നതറിയാനുള്ള തൊരയിൽ ഐശു ഫോണും നോക്കി ഇരുന്നു.

(തുടരും )