The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ആയിഷ അക്ബർ
അകത്തേക്ക് കയറി എല്ലാവരും ചായ കുടിക്കാൻ മേശക്ക് ചുറ്റുമിരുന്നപ്പോൾ കാർത്തി ചായയെടുത് കൊണ്ട് അവിടെയുള്ള ആ തിട്ടിനു മേലിരുന്നതും സ്വാതിയും ശ്വേതയും അവന്റെ ഇരു വശവും സ്ഥാനം പിടിച്ചിരുന്നു …അവൻ ശ്വേത യിലേക്കൊന്ന് തിരിഞ്ഞു കൊണ്ടവളെ നോക്കി വല്ലാതെ യോന്നു ചിരിച്ചതും അപകടം മണത്തെന്ന വണ്ണം ശ്വേത അവിടെ നിന്നെഴുന്നേറ്റോടാൻ നിന്നതും അവൻ പിറകിൽ ഞാനവളുടെ കൈ പിടിച്ചു വലിച്ച് അവളുടെ കഴുത്തിലൂടെ കയ്യിട്ട് തന്റെ അടുത്തിരുത്തി…..
സോറി ഏട്ടാ….. ഞാനിനി അങ്ങനെയൊന്നും പറയില്ല…… ഏട്ടൻ ചേച്ചിയെ പിടിച്ചോണ്ട് നിന്നോ…….നേരത്തെ പറഞ്ഞതിനെന്ന വണ്ണം കാർത്തി അവളുടെ കയ്യിൽ നുള്ളുമ്പോൾ അവളല്പം ചിരിയോടെ തന്നെയത് പറഞ്ഞത് ഉറക്കെയായിരുന്നു……..എല്ലാവരും ഒരു നിമിഷം അവരെ നോക്കി……നേരത്തെക്കാൾ എല്ലാവരുടെ മുമ്പിലും വഷളായത് പോലെ തോന്നിയിരുന്നു കാർത്ഥിക്കപ്പോൾ…..അവൻ കൃഷ്ണ യേ ഒന്ന് നോക്കി….അവൾ തല താഴ്ത്തി യിരിക്കുകയാണ്….
അവൻ വേഗം ശ്വേതയുടെ കഴുത്തിലെ പിടി വിട്ടു……ചായ കുടിക്കാനിരിക്കുമ്പോഴെങ്കിലും അവനൊരു സൗര്യം കൊടുക്കുവോ രണ്ടും….ചന്ദ്ര ശ്വേതക്ക് നേരെ നിന്നത് ചോദിച്ചതും അവൾ പല്ലുകൾ മുഴുവൻ കാട്ടിയൊന്ന് ചിരിച്ചു……നിനക്ക് ഞാൻ വെച്ചിട്ടുണ്ടേടി……എല്ലാവരുടെയും മുഖത്ത് പടർന്നൊരു പുഞ്ചിരി കണ്ട് കാർത്തിക്ക് വല്ലാത്തൊരു ജാള്യത തോന്നിയപ്പോഴാണ് അവൻ ശ്വേതക്ക് നേരെ പതിയെ യതു പറഞ്ഞത്….അവർ രണ്ട് പേരും ഇരുവശവുമിരുന്നു പൊട്ടി ചിരിക്കുകയായിരുന്നു അപ്പോഴും..കാർത്തിയുടെ ഉള്ളിലും പടർന്നൊരു പുഞ്ചിരി കൂട്ടി പിടിക്കാൻ അവനേറേ പ്രയാസപ്പെട്ടിരുന്നപ്പോൾ…..
ദൃശ്യ മാത്രം കനപ്പിച്ച മുഖത്തോടെ അവരെ നോക്കിയിരുന്നു…..കൃഷ്ണ എല്ലാവരുടെയും കൂടെ ടേബിളിലിരുന്നപ്പോൾ ദൃശ്യയും അവിടെ തന്നെയാണിരുന്നത്……വിശേഷങ്ങൾ പങ്കു വെച്ചും പരസ്പരം കളിയാക്കിയും ചിരിച്ചും എല്ലാവരും ഒന്നിച്ചുള്ള നിമിഷങ്ങളെ ആസ്വദിക്കുന്നത് കാൺകെ ദൃശ്യക്ക് കൃഷ്ണയോട് അതിയായ അസൂയ തോന്നിയിരുന്നു….കാരണം…. അവനെ പോലെ അവന്റെ വീട്ടുകാരെയും താനേറെ ഇഷ്ടപ്പെടുന്നു…… ഇവരിൽ നിന്നെങ്ങോട്ടും പോകാൻ മനസ്സനുവദിക്കുന്നില്ല……പക്ഷെ തനിക്ക് പോയെ മതിയാവു എന്നവൾക്കറിയാമായിരുന്നു…..
അവളൊന്നു കൂടി കൃഷ്ണയിലേക്ക് നോക്കി…..
താനേറെ ആഗ്രഹിച്ച ആ താലി അവളിൽ പറ്റി ചേർന്ന് കിടക്കുന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..അവൾ വേഗം തന്നെ എഴുന്നേറ്റ് മുറിയിലേക്ക് ചെന്നു……ഫോൺ കയ്യിലെടുത്തു സ്റ്റേഫിയുടെ നമ്പർ ഡയൽ ചെയ്യുമ്പോൾ മെറിനെന്ന കയറ് കൊണ്ട് കൃഷ്ണയെ കൂടി കുരുക്കിടണം എന്നോരോറ്റ ചിന്ത മാത്രമായിരുന്നു…….ഹെലോ സ്റ്റെഫി……. ഞാൻ നിന്നെ വിളിച്ചതൊരു കാര്യം പറയാനാണ്….
നീ മെറിന്റെ റൂമിലല്ലേ…..കാർത്തിയുടെ വിവാഹമായിരുന്നു ഇന്നെന്ന് നീയവളെ എത്രയും പെട്ടെന്ന് അറിയിക്കണം………….ഞാൻ വഴിയാണ് നീയിതറിഞ്ഞതെന്ന് ഒരിക്കലും അവളറിയരുത് …അത് കാർത്തിക്ക് എന്നോടിനിയും ദേഷ്യമുണ്ടാക്കുകയേയുള്ളൂ..
ദൃശ്യ ഒറ്റ ശ്വാസത്തിൽ തന്നെ പറഞ്ഞു നിർത്തി…..
എന്തൊക്കെയാണെടി അവിടെ നടക്കുന്നത്….
നിങ്ങൾ രണ്ട് പേര് അവനു വേണ്ടി നിൽക്കുമ്പോൾ പുതിയൊരുത്തി എവിടെ നിന്ന് വന്ന് …..
പോരാത്തതിന് വിവാഹവും കഴിഞ്ഞോ….
വല്ലാത്തൊരു കാര്യം തന്നെ…..സ്റ്റെഫി ദൃശ്യക്ക് മറുപടിയായെന്ന വണ്ണം അത് പറയുമ്പോൾ ദൃശ്യയുടെ മനസ്സിലുംഅത്തന്നെയായിരുന്നു……നീയെന്തായാലും ഇതവളോട് പറയ്…അവനവളെ തെല്ലോന്ന് മറന്നത് പോലെയുണ്ട്….കുറച്ചെന്തെങ്കിലും കൂട്ടി പറഞ്ഞോ…..അവളവനെ വിളിക്കണം….
മെറിൻഅവന്റെമനസ്സിനെഅസ്വസ്ഥമാക്കുന്നതോടൊപ്പം കൃഷ്ണയോട് അകൽച്ച വന്നിരിക്കും……
പിന്നെ കുറച് ദിവസം കഴിഞ്ഞാലവൻ ഓഫീസിലേക്ക് തിരിച്ചു വരുമല്ലോ……..അപ്പൊ കൃഷ്ണയെയും അവളുടെ ഓർമകളെയും പാടെ ഇവിടെ ഉപേക്ഷിക്കുമവൻ.. വീണ്ടും അവനെന്റെ ആ പഴയ കാർത്തിയായി എനിക്ക് കിട്ടും….ദൃശ്യ തന്റെ മനസ്സിലെ കണക് കൂട്ടലുകളത്രയും സ്റ്റെഫിയോട് പറഞ്ഞു നിർത്തുമ്പോൾ മനസ്സിൽ ഒത്തിരി പ്രതീക്ഷകളുണ്ടായിരുന്നു….ഒക്കെ ഡി…… നിനക്ക് വേണ്ടി ഞാനെന്താ ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി നീ…… ചെയ്തിരിക്കും…..
താങ്ക്സ് ഡി…….സ്റ്റെഫി അതും പറഞ്ഞു ഫോൺ വെക്കുമ്പോൾ ദൃശ്യയുടെ മനസ്സ് കൂട്ടിയും കിഴിച്ചും അങ്ങനെ നിന്നു….അവൻ അങ്ങോട്ട് വരും വരെ ഒരു കാരണ വശാലും കൃഷ്ണ യോട് അടുക്കാതിരിക്കാനുള്ള കെണിയാണ് താനിപ്പോ പറഞ്ഞു വെച്ചത്.അത് കഴിഞ്ഞാൽ വീണ്ടും അവനെന്റെ അടുത്തേക്ക്…..ഇതിനിടയിൽ വിവാഹക്കാര്യം അറിഞ്ഞു മെറിൻ സ്വമേധയാ ഒഴിഞ്ഞു പൊയ്ക്കോളും…..ഉള്ളിൽ നിറഞ്ഞു വന്ന സന്തോഷത്തോടെ പോകാനുള്ള ബാഗല്ലാം അവൾ പാക്ക് ചെയ്ത് തുടങ്ങിയിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കൃഷ്ണാ…… ഒന്ന് നിന്നേ…..ദൃശ്യ വിളിച്ചതും കൃഷ്ണയോന്നവൾക്ക്നേരെതിരിഞ്ഞു..അവളിന്നൊരു പുതു മണവാട്ടിയാണ്…..അതും താൻ ചങ്കിൽ കൊണ്ട് നടക്കുന്നവന്റെ…..അവളുടെ കഴുത്തിലെ താലിയും പുതിയൊരു ജീവിതത്തിന്റെ തിളക്കവും എല്ലാംദൃശ്യയേഏറെഅസ്വസ്ഥമാക്കുന്നുണ്ടായിരുന്നു…….കൃഷ്ണ…… ഭാഗ്യം ചെയ്ത കുട്ടിയാണ്……
ദൃശ്യ വല്ലാത്തൊരു ഭാവത്തോടെ തന്റെ കഴുത്തിലെ താലിയിൽ നോക്കിയത് പറഞ്ഞതും കൃഷ്ണ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി…..
അല്ലാ…. ഇത്രയും വലിയൊരു വീട്ടിൽ….
ഇത്ര വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ആദ്യമായിട്ടായിരിക്കും കിട്ടുന്നത് അല്ലെ……
ദൃശ്യ പറഞ്ഞു നിർത്തിയതിൽ അല്പം പരിഹാസം കലർന്നത് കൊണ്ട് തന്നെ കൃഷ്ണ ഒന്നും മിണ്ടിയില്ല…..പക്ഷെ……ഇതൊക്കെയാണെങ്കിലും നിന്നേ കുറിച്ചോർത് എനിക്ക് നല്ല ആശങ്കയുണ്ട് കൃഷ്ണാ……ദൃശ്യ അവളുടെ കയ്യിലൊന്ന് പിടിച്ചു കൊണ്ടാണത് പറഞ്ഞത്….അവൾ ചോദ്യ ഭാവത്തോടെ അവളെ നോക്കി നിന്നു…..
എന്ത് ധൈര്യത്തിലാണ് നീയവന്റെ ഭാര്യ യായി കഴിയാൻ പോകുന്നത്…..അവനും ഒരാണല്ലേ…..
അതിന്റെ എല്ലാ ബലഹീനതയും അവനുണ്ടാവും……ശേഷം മെറിൻ വന്നാൽ അവൻ അവളുടെ കൂടെ പോകുകയും ചെയ്യും…..
നഷ്ടം നിനക്ക് മാത്രമായിരിക്കും…..ഓർമ വെച്ചോ…..ദൃശ്യ അത് പറഞ്ഞതും വല്ലാത്തൊരു ഭയം മനസ്സിൽ വന്നു നിറയുന്നത് കൃഷ്ണ യറിഞ്ഞു…..ശെരിയാണ്… കാർത്തി നല്ലവൻ തന്നെയാ……പക്ഷെ……. ആരെയും കണ്ണടച്ച് വിശ്വസിക്കരുത് കൃഷ്ണാ…..ഒരു ചേച്ചിയുടെ സ്ഥാനത് നിന്ന് പറയുകയാണ്…..
നീയവനോട് ഒരു പരിധിക്ക് അകന്ന് തന്നെ നിൽക്കണം…..മെറിൻ വരുന്നത് വരെയുള്ളൂ അവന്റെ ജീവിതത്തിൽ നിന്റെ സ്ഥാനമെന്ന ബോധ്യം നിനക്ക് വേണം…..ഞാൻ….. ഞാൻ പോകുകയാണ്…….ഇനി എന്നെങ്കിലും കാണാം……കാർത്തി രണ്ട് ദിവസമൊക്കെ കഴിഞ്ഞാൽ അങ്ങോട്ട് വരികയുണ്ടാവും……..
അപ്പൊ കൃഷ്ണക്ക് സുരക്ഷിതമായി ഇവരോടോപ്പം സന്തോഷമായി നിൽക്കാമല്ലോ…….
അത് തന്റെ ഭാഗ്യം…….
ദൃശ്യ അതും കൂടി പറഞ്ഞു നിർത്തുമ്പോൾ കൃഷ്ണ നിർവികാരമായി അങ്ങനെ നിന്നു…..അവൾ പറഞ്ഞതെല്ലാം ശെരിയാണെങ്കിൽ കൂടി അവൾ പറയാത്ത പല ശെരികളും തന്റെ മനസ്സ് ചൂഴ്ന്നെടുക്കുന്നുണ്ട്…..അത് തന്റെ മനസ്സിൽ തന്നെ ഇട്ട് മൂടാനുള്ള ശക്തി തരണേയെന്നാണ് ഭഗവാനോട് ഞാൻ പ്രാർത്ഥിക്കുന്നതത്രയും…..
മെറിൻ വന്നാൽ അവന്റെ ജീവിതത്തിൽ തനിക്കൊരു സ്ഥാനവുമില്ലെന്നത് വ്യക്തം…..അതിനും മുൻപ് തന്നെ ഇവിടെ വിട്ടവൻ പോകുമെന്നതും മനസ്സത്ര മേൽ വേദനയോടെയാണ് കേട്ട് നിൽക്കുന്നതും…..
കൃഷ്ണ ഒരു പുഞ്ചിരിയോടെ ദൃശ്യക്ക് യാത്ര പറഞ്ഞു……ദൃശ്യ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി…നീ എന്നാ തിരിച്ചങ്ങോട്ട് ….
തീരുമാനിച്ചിട്ടില്ല… ഞാൻ വിളിക്കാടി….ഇറങ്ങും നേരം ദൃശ്യയുടെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞു….അവർ പരസ്പരം കെട്ടി പ്പിടിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോൾ ദൃശ്യയുടെ ഉള്ളം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു…..കൃഷ്ണ ദൂരേക്ക് പോയി മറയുന്നവളെ നോക്കി നിൽക്കുമ്പോൾ അവൾ തന്നിൽ കോറിയിട്ട കനൽ വല്ലാതെ പുകയുന്നത് പോലെ തോന്നിയിരുന്നവൾക്ക്…..
(തുടരും)