രചന : ആയിഷ അക്ബർ
ആ കുട്ടിയെ കഴിക്കാൻ വിളിച്ചില്ലേ കാർത്തി……
മുത്തശ്ശി അവനോടത് ചോദിച്ചപ്പോഴേക്കും ചന്ദ്ര അവളെകൂട്ടികൊണ്ടങ്ങോട്ട്വന്നിരുന്നു……എല്ലാവരുടെയും മിഴികൾ ഒരു നിമിഷം അവരിലേക്കായി……മോളിരുന്നോ……ചന്ദ്ര അതും പറഞ്ഞവളെ കസേരയിലേക്കിരുതി…..
അപ്പുറത്തായി കാർത്തിയുമിരിക്കുമ്പോൾ ചന്ദ്ര അവർക്കിരുവർക്കും വിളമ്പി കൊടുത്തു……
വലിഞ്ഞു മുറുകിയ മുഖത്തോടിരിക്കുന്ന നന്ദിനി യേ കാൻകെ കൃഷ്ണക്ക് ഒന്നും തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു..മുത്തശ്ശിയുടെ കണ്ണുകളും കൃഷ്ണയിൽ തന്നെയായിരുന്നു…..ആരും ആരോടും മിണ്ടുന്നില്ല…..വല്ലാത്തൊരു പ്രയാസം നിറഞ്ഞ നിശബ്ദത അവിടെ തളം കെട്ടി നിന്നു……കൃഷ്ണ വേഗം കഴിച്ചെന്നു വരുത്തിയെഴുന്നേറ്റു…..അവൾ കഴിച്ച പാത്രമെടുത്തെഴുന്നേറ്റതും ചന്ദ്ര വേഗം അത് കയ്യിലേക്ക് വാങ്ങി അവളെ അടുക്കളയിലേക്ക് കൂട്ടി കൊണ്ട് പോയി….വിശാലമായ അടുക്കളയിലേക്കവൾ കയറുമ്പോൾ അവളുടെ കണ്ണുകൾ ചുറ്റുപാടും തെന്നി നീങ്ങി…….
ദാ…… ആ പൈപ്പിൽ നിന്ന് കൈ കഴുകി ക്കോളു……ചന്ദ്ര അത് പറയുമ്പോൾ അവളാ പൈപ്പിൽ നിന്ന് കൈ കഴുകി……കയ്യിലേക്ക് തണുത്ത വെള്ളം വീഴുമ്പോൾ അതിൽ നിന്നല്പം തന്റെ ഹൃദയത്തിലേ കനലിലേക്കും വീണിരുന്നെങ്കിൽ എന്നവൾക്ക് അതിയായ ആഗ്രഹം തോന്നിയിരുന്നു…മനസ്സാകെകലുഷിതമാണ്……ഇവിടെ താൻ ആരെന്ന ചോദ്യം മനസ്സിൽ ബാക്കിനിൽക്കുകയാണ്….എല്ലാവരുടെയും കണ്ണിൽ അവൻ സ്നേഹിക്കുന്ന പെൺകുട്ടിയാണ്….എന്നാൽ അങ്ങനെയല്ലെന്നത് തനിക്കറിയാമല്ലോ…..
ഈ കളി എവിടെ ചെന്നവ സാനിക്കുമെന്നതോർത്തു അവൾക്ക് വല്ലാത്ത ആശങ്ക തോന്നിയിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അവൻ പറയുന്നത് മുഴുവൻ കള്ളമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ നന്ദിനി…..ആ കുട്ടി അങ്ങനെയുള്ള ഒരു കുട്ടിയാണെന്നും എനിക്ക് തോന്നുന്നില്ല…..മുത്തശ്ശി നിറഞ്ഞു വന്നൊരു നീരസത്തോടെ അത് പറയുമ്പോൾ നന്ദിനി അവരിലേക്കൊന്ന് തിരിഞ്ഞു…പിന്നേ….. വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങളാണോ അവൻ പറയുന്നത്…..അവളെ രക്ഷിച്ചു പോലും….
നന്ദിനി ദേഷ്യത്തോടെ മുഖം തിരിച്ചു……
മുത്തശ്ശി ഒന്നും മിണ്ടിയില്ല…..കഴിഞ്ഞത് കഴിഞ്ഞു….ഇനിയെന്താ ബാക്കി……എല്ലാവരും കൂടിയിരിക്കുന്ന ആ സമയമത് ചോദിച്ചത് ജയനായിരുന്നു…..
വിജയൻ അയാളുടെ ചോദ്യത്തിന് പകരമായി ഒന്ന് നെടു വീർപ്പിട്ടു…..എന്ത് ചെയ്യാൻ….. അവരുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തുക തന്നെ….. കഴിയുമെങ്കിൽ നാളെ തന്നെ……..നന്ദിനി ഗൗരവത്തോടെ അത് പറഞ്ഞതും എല്ലാവരും ഒരു നിമിഷം അവരെ നോക്കി…..എന്തൊക്കെയാ നന്ദിനി നീയീ പറയുന്നത്….അവൻ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോയെന്നറിഞ്ഞിട്ട് പോരെ…വിജയൻ ഒരു ശാസന യോടെയായിരുന്നു അത് ചോദിച്ചത്……അവൻ പറയുന്നതിൽ സത്യം ഉണ്ടാകാം അല്ലെങ്കിൽ ഇല്ലാതിരിക്കാം….
പക്ഷെ…..അവനെന്തോ ഒന്നോളിക്കുന്നുണ്ട് നമ്മളിൽ നിന്ന് ….അതെനിക്കുറപ്പാണ്…..അത് നമ്മളറിഞ്ഞ ആ കാര്യത്തെ ചുറ്റി പറ്റിയാണോ യെന്ന് എനിക്ക് നല്ല ഭയമുണ്ട് വിജയേട്ടാ……..
നീ വെറുതെ ആവശ്യമില്ലാത്തതൊന്നും ആലോചിച്ചു കൂട്ടേണ്ട….അതാരെങ്കിലും അന്ന് നമ്മളെ തെറ്റി ധരിപ്പിക്കാൻ പറഞ്ഞതാവും…… ഇന്ന് വരെ അങ്ങനെയൊന്നുള്ള കാര്യം അവന്റെ പെരുമാറ്റത്തിൽ നിന്ന് നിനക്ക് തോന്നിയിട്ടുണ്ടോ ..മാത്രവുമല്ല…. ഈ കുട്ടിക്ക് ഇഷ്ടമാണെങ്കിൽ അവൻ വിവാഹം കഴിച്ചോളമെന്ന് അന്ന് നമ്മൾക്ക് വാക്ക് തന്നതുമല്ലേ……നന്ദിനി ആശങ്കയോടെ അത് പറഞ്ഞതും വിജയൻ അവർക്ക് മറുടിയായെന്ന വണ്ണം അത് പറഞ്ഞു നിർത്തി….അത് തന്നെയാ ഞാനും പറയുന്നത്….അവൾക്കിഷ്ടമാണെങ്കിൽ വിവാഹമെന്ന് അവൻ സമ്മതിച്ച സ്ഥിതിക്ക് നമുക്കിത് എത്രയും പെട്ടെന്ന് നടത്താം….ആ കുട്ടിയുടെ വീട്ടിൽ സംസാരിക്കാം….അന്ന് നമുക്ക് വന്ന ആ ഫോൺ കാൾ എന്തോ കള്ളമാണെന്ന് വിശ്വസിക്കാൻ ഇപ്പോഴും എനിക്ക് കഴിഞ്ഞിട്ടില്ല…..അവനന്യ ജാതിയിൽ പെട്ടൊരു പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ട് വരുന്നത് എന്റെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്…….
നന്ദിനി അത് പറയുമ്പോൾ അവരുടെ കണ്ണുകളിൽ മകനെ കുറിച്ചുള്ള ആശങ്ക നിറഞ്ഞു തുളുമ്പിയിരുന്നു…..അവള് പറയുന്നതിലും കാര്യമുണ്ട് വിജയാ……ഇപ്പൊ അവനേതായാലും എതിര് പറയാൻ പറ്റാത്തഅവസ്ത്തയിലായിരിക്കും… അത് കൊണ്ട് ചൂടോടെ ഇതങ്ങു നടത്താം….ആരും ഇനി ഇതിനെ കുറിച് അവനോട് കൂടുതൽ സംസാരിക്കേണ്ട….നല്ലൊരു മുഹൂർത്തം കുറിപ്പിക്കുന്നതോടൊപ്പം ആ കുട്ടിയുടെ വീട്ടിലും അറിയിച്ചോളൂ…….മുത്തശ്ശി അവസാന വാക്കായി അതും പറഞ്ഞു കൊണ്ട് നേര്യതിന്റെ തുമ്പ് വിരൽ കൊണ്ട് ചേർത്ത് പിടിച്ചവിടെ നിന്നും നടക്കുമ്പോൾ എല്ലാവരും അങ്ങനെയിരുന്നു…..നന്ദിനിയുടെ മനസ്സ് ആശ്വാസം അറിഞ്ഞു തുടങ്ങിയിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഏട്ടനെ കാണണോ ചേച്ചിക്ക് ……വല്ലാത്തൊരവസ്ഥ യിൽ ശ്വേതക്കും സ്വാതിക്കും ഇടയിലായിരിക്കുമ്പോഴാണ് ശ്വേത പെട്ടെന്നത് ചോതിച്ചത്….അവളെ പെട്ടെന്ന് വേണമെന്ന് അർത്ഥത്തിൽ ഒന്ന് തല കുലുക്കി…..
ഇവിടെ വന്നതിൽ പിന്നേ അവനെ കണ്ടിട്ടേയില്ല…….അവനെയൊന്ന് കണ്ട് സംസാരിച്ചാൽ പകുതി ആശ്വാസമാവുമെന്ന് അവൾക്കറിയാമായിരുന്നു ….അവർ രണ്ട് പേരും കൂടി ആരുടേയും കണ്ണിൽ പെടാതേ തന്നെ മുകളിലേക്ക് കയറ്റുമ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നിയിരുന്നു….. പുറത്തേക്ക് തുറക്കുന്ന ആ വാതിലിനപ്പുരമുള്ള മട്ടുപ്പാവിലെ ചാരു കസേരയിൽ കണ്ണുകളടച്ചു കിടക്കുന്ന അവനരികിലേക്ക് അവളൊന്നു വന്ന് നിന്നു….
അവൻ കണ്ണുകളടച്ചു കിടക്കുന്നത് കൊണ്ട് തന്നെ അവൾ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ പാദസരത്തിന്റെ ശബ്‍ദമറിഞ്ഞെന്ന വണ്ണം അവൻ കണ്ണുകൾ വലിച്ച് തുറന്നു…….
കൃഷ്ണാ…..അവൻ വിളിച്ചതും അവളൊന്നു തിരിഞ്ഞു…..മ്മ്……അവൻ അവൾക്ക് നേരെ എന്തെന്ന അർത്ഥത്തിൽ പുരികമുയർത്തുമ്പോൾ ആയിരം ചോദ്യങ്ങളുമായി അവൾ കണ്ണുകൾ വിടർത്തി….നീളം കുറഞ്ഞ അവളുടെ മുന്നിലെ മുടിയിഴകൾ വട്ടത്തിൽ നെറ്റിയിലേക്ക് വീണു കിടക്കുന്നതിനെ അവൾ പിറകിലേക്കൊതുക്കി വെക്കുന്നത് അവൻ നോക്കി നിന്നു…….ആ നീളൻ വിരലുകൾ വല്ലാതെ വിറ കൊള്ളുന്നത് പോലെ……തന്റെ മനസ്സിലെന്തെന്ന് എനിക്കറിയാം…..പക്ഷെ…….തരാനൊരുത്തരം എന്റെ കയ്യിൽ തയ്യാറായിട്ടില്ല…. അത് കൊണ്ടാണ് നിന്റെ മുന്നിലേക്ക് ഞാൻ വരാത്തത്…..അവനത് പറയുമ്പോൾ ആ വാക്കുകളിലെ ഭാരം അവൾക്കറിയുന്നുണ്ടായിരുന്നു…….
ഇവിടെ നമ്മുടെ വിവാഹത്തിന് തീയതി കുറിക്കുന്നത് വരെയെത്തി……അവൻ നോവ് ചാലിച്ചൊരു ചിരിയുടെ കൂട്ടോടെ അത് പറഞ്ഞതും അവളൊരു ഞെട്ടലോടെ അവനെ നോക്കി…..ആദ്യം മനസ്സിലേക്ക് വന്നത് മെറിന്റെ മുഖമായിരുന്നവൾക്ക് ……അവളൊന്നും മിണ്ടിയില്ല……അവനെ കൊണ്ട് ചെയ്യാൻ പറ്റുന്നത് അവൻ ചെയ്യുമെന്ന തിരിച്ചറിവിൽ അവൾ തിരികെ നടക്കുമ്പോൾ അവളെ യോർത് അവനു വല്ലാത്ത സങ്കടം തോന്നിയിരുന്നു….അവൻ കയ്യിലുള്ള ഫോണിൽ ഒന്ന് കൂടി മെറിനെ വിളിക്കാൻ ശ്രമിച്ചു……..തന്നെ ഒന്നവൾ മനസ്സിലാക്കിയിരുന്നണെങ്കിൽ കൃഷ്ണയേ സുരക്ഷിതമായോരിടത്താക്കി തനിക്കവളോടൊപ്പം പോകാമായിരുന്നു……അവൻ പ്രതികരിക്കാത്ത ആ നമ്പറിലേക്ക് വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അമ്മേ…. മുഹൂർത്തം കുറിച്ചിട്ടുണ്ട്……
തിങ്കളാഴ്ച്ചയാണ്…..പക്ഷെ ആ കുട്ടിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ അവരുമായി ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്……..വിജയൻ രാത്രി വന്നപ്പോൾ അല്പം നീരസത്തോടെയാണത് പറഞ്ഞത്…….അതിനാരും ഒന്നും മിണ്ടിയില്ല……കൂട്ടവും കുടുംബവും ഒന്നുമില്ലാത്ത ഒരു പെണ്ണിനെയായിരുന്നില്ല മനക്കലെ പേര കുട്ടിക്ക് വേണ്ടി മനസ്സിലുണ്ടായിരുന്നത് എന്നത് കൊണ്ട് തന്നെ ആ നിശബ്‍ദതക്ക് നല്ല ഭാരമുണ്ടായിരുന്നു……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചേച്ചി അറിഞ്ഞോ….. തിങ്കളാഴ്ച നമ്മുടെ വീട്ടില് കല്യാണമാണ്…….ശ്വേതക്കും സ്വദിക്കുമിടയിൽ രാത്രി കിടന്നപ്പോഴായിരുന്നു അവരത് പറഞ്ഞത്….
ആരുടെ……അവൾ നിഷ്‌കളങ്കമായി അത് ചോദിക്കുമ്പോൾ രണ്ട് പേരും അവളെയൊന്നു നോക്കി……ചേച്ചിയുടെയും ഏട്ടന്റെയും…..അവർ രണ്ട് പേരും ചിരിയോടെ അത് പറഞ്ഞതും തല കറങ്ങുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു…….വിധി വീണ്ടും തന്നെ മറ്റേതോ ദിശയിലേക്ക് കൊണ്ട് പോകുകയാണെന്ന് അവൾക്കറിയുന്നുണ്ടായിരുന്നു ……ശരീരം തളരുമ്പോഴും മനസ്സിനെ പിടിച്ചു നിർത്താൻ അവൾആവതുംശ്രമിച്ചു…….ചേച്ചിയുടെ വീട്ടീന്ന് ആരും വരില്ല അല്ലെ…..ചേച്ചി ഏട്ടനെ പ്രേമിച്ചത് കൊണ്ടാണോ അവർക്കൊരു ബന്ധവുമില്ലെന്ന് പറഞ്ഞത്……
ശ്വേത സങ്കടത്തോടെ അതും കൂടി ചോദിച്ചപ്പോൾ അവൾക്കൊന്നുറക്കെകരയാൻതോന്നി…..അതേ….താൻവീണ്ടുംഅനാഥയായിരിക്കുകയാണ്…..തനിക്ക് സ്വന്തമായി ആരും ഈ ഭൂമിയിലില്ലാ……
ഞങ്ങൾക്ക് ബന്ധമില്ല എന്ന് പറഞ്ഞാൽ തീരുന്ന ബന്ധുക്കളെ തനിക്കുണ്ടായിരുന്നുള്ളു…
അവൾ ഇരുട്ടിലേക്ക് തിരിഞ് കിടക്കുമ്പോൾ ചുണ്ടുകൾ കൂട്ടി പിടിച്ചിരുന്നു…..ശബ്ദം കേൾക്കുന്നില്ലെങ്കിലും അവളുടെ ശരീരത്തിന്റെ ചലനത്തിൽ നിന്നും അവൾ കരയുകയാബന്ന് മനസ്സിലായതും ശ്വേതയും സ്വാതിയും സഹതാപത്തോടെ അവളെ നോക്കി നിന്നു……..
തുടരും

by