25/05/2026

എന്റെ : ഭാഗം 05

രചന – രോഹിണി ആമി

അമ്മുവിന് വേണ്ടി എത്ര എടുത്തിട്ടും മതിയാവുന്നില്ല അമലയ്ക്ക്……… വാരിക്കൂട്ടുന്നുണ്ട്…….. ഉണ്ണി അടുത്ത് അന്തംവിട്ട് നിപ്പുണ്ട്…………ഓരോന്നും എടുത്തിട്ട് അഭിപ്രായം ചോദിക്കുന്നുണ്ട് ഉണ്ണിയോട്……. അമ്മുവാണെങ്കിൽ മടുത്തിട്ട് അടുത്ത ചെയറിൽ കയറി മിണ്ടാതെ താടിക്ക് കൈയ്യും കൊടുത്ത് ഇരുപ്പുണ്ട്…………. വരുമ്പോൾ ഉണ്ടായിരുന്ന ഉത്സാഹമൊന്നും ഇപ്പോൾ കാണുന്നില്ല അവൾക്ക് ……… നേരമൊരുപാടായിട്ടും അമല നിർത്തുന്നില്ലെന്ന് തോന്നിയപ്പോൾ ഉണ്ണി എഴുന്നേറ്റു അമല മാറ്റി വച്ചിരുന്ന ഡ്രസ്സ്‌ എടുത്തു കൊടുത്തിട്ട് സെയിൽസ് ഗേളിനോട് പറഞ്ഞു ബിൽ അടിച്ചോളൂ………….

മതി……. അടുത്ത ഓണം വരെയുള്ളത് നീയെടുത്തു കഴിഞ്ഞു……. ഓരോന്നും ഇട്ടു വരുമ്പോഴേക്കും അമ്മു വലുതാവും………. കന്നിനെ കയം കാണിച്ചത് പോലെയുണ്ട്……. വാ ഇങ്ങോട്ട്…………. അമ്മുവിന്റെ കയ്യിൽ പിടിച്ചു നടന്നു…….. അമല കൂടെ നടക്കുന്നുണ്ടെങ്കിലും കണ്ണിപ്പോഴും കുട്ടികളുടെ സെക്ഷനിലേക്കാണ്……..

പിന്നീട് പോയതൊരു ജ്വല്ലറിയിലേക്കായിരുന്നു…….. കണ്ടപ്പോൾ മുതൽ തട്ടി കളിക്കുവാണ് തന്റെ കമ്മലിൽ….. അതേപോലെ ഒരു മോഡൽ അവൾക്കും വാങ്ങിയിട്ടു……….. ആട്ടിയാട്ടി നടക്കുവാണ് കാന്താരി…… വർത്തമാനം പറയുന്നത് ഇപ്പോൾ പ്രത്യേക രീതിയിലാണ്……. കമ്മൽ ആടും വിധം…….. അതു കാണുമ്പോൾ ഉണ്ണിയും അമലയും പൊട്ടിച്ചിരിക്കും……..

വീട്ടിലെത്തിയതും ഉണ്ണി അമലയോടായി ചോദിച്ചു…….. എല്ലാം വാങ്ങിച്ചു കൂട്ടിയില്ലേ……. ഇനിയിത് ആരെടുത്തു അകത്തു വെയ്ക്കും……

ഉണ്ണിയേട്ടൻ തന്നെ……. വേണേൽ കൂട്ടിന് അഭിയേട്ടനെയും വിളിച്ചോ……..

എല്ലാം കണ്ടിട്ട് ദേവു കണ്ണും തള്ളി നിൽപ്പുണ്ട്…….. ദേഷ്യത്തിൽ അമ്മുവിനെ നോക്കി…….

അവൾ തല താളത്തിൽ ആട്ടി പറഞ്ഞു……… ഞാനല്ല….. ആന്റിയാ…….. ഇല്ലേ മാമാ………. എന്നിട്ട് ഉണ്ണിയെ നോക്കി……..

അപ്പോഴാണ് ദേവു അവളെ ശരിക്കും നോക്കിയത്……… തലയിൽ കൈവെച്ചു നിന്നു……

വാടീ കുഞ്ഞീ………. അമല അവളുടെ കയ്യിൽ പിടിച്ചു………. ഒന്നും ശ്രദ്ധിക്കാതെ ആന്റിയും മോളും കമ്മൽ ആട്ടിയാട്ടി അകത്തേക്ക് പോയി……..

കുഞ്ഞേച്ചി വിളിച്ചു വരാൻ പറഞ്ഞപ്പോഴാണ് അമല ഓർത്തത് ഇത് അല്ല തന്റെ വീടെന്ന്……. പോകാനും മനസ്സ് വന്നില്ല അമ്മുനെ വിട്ട്……… അഭിയേട്ടൻ ഇല്ലായിരുന്നുവെങ്കിൽ ദേവൂനെ വീട്ടിലേക്ക് കൊണ്ടുപോകാമായിരുന്നു……… ഒരു വളവ് കഴിഞ്ഞാൽ വീടാണ്………. പക്ഷേ ദേവുവും ആയിട്ട് അകന്നിരിക്കുമ്പോൾ അതൊരു വലിയ ദൂരമായിട്ടാണ് അമലയ്ക്ക് തോന്നുന്നത്…………….. എല്ലാവരോടും പറഞ്ഞിട്ട് ഇറങ്ങി…….. മുറ്റം കഴിയും മുന്നേ ഒരാൾ ഓടിവന്നു കയ്യിൽ തൂങ്ങി………. അമ്മു…….. തോളിൽ ചെറിയൊരു ബാഗും ഉണ്ട്………… ചിരിയോടെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുവാണ്…………. അമല തിരിഞ്ഞു നോക്കിയപ്പോൾ അഭിയേട്ടനും ദേവുവും ഉണ്ണിയേട്ടനും ചിരിയോടെ കൈയ്യും വീശി നിൽപ്പുണ്ടായിരുന്നു…………..

ഓണത്തിന് ഇവിടാട്ടോ………. രണ്ടും കൂടി നേരത്തെ വന്നേക്കണം………… സൂക്ഷിക്കണം കേട്ടോ അമ്മു…………… ദേവു വിളിച്ചു പറയുന്നുണ്ടായിരുന്നു…………….

ഞാൻ സൂക്ഷിച്ചോളാം പെണ്ണേ എന്റെ കൊച്ചിനെ……….. അമല തിരിഞ്ഞു നോക്കാതെ പറഞ്ഞു………..

ഞാൻ എന്റെ കൊച്ചിനോടാടീ സൂക്ഷിച്ചോളാൻ പറഞ്ഞത്…………. ദേവു പറഞ്ഞു…….

ആന്റിയും മോളും മുഖത്തോട് മുഖം നോക്കി തിരിഞ്ഞു ദേവുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചു……….. കമ്മൽ ആട്ടിയാട്ടി നടന്നു പോയി……….. പിന്നിൽ നിന്നും ഉയർന്നു കേട്ട ചിരിയെ മനസ്സിൽ നിറച്ച്………..

വീട്ടിലെത്തിയതും അമലു കുഞ്ഞേച്ചിയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു അമ്മുവിനെ……………..ദേ പിടിച്ചോ………… കണ്ണൻ വരാത്തതിന്റെ വിഷമം തീർക്കാൻ ദൈവം കൊണ്ടു വന്നതാണെന്ന് കരുതിയാൽ മതി…………

ആരുടെ തോളിൽ കയറിയാലും ഈ പെണ്ണിന്റെ നോട്ടം കമ്മലിലേക്കാണല്ലോ ഈശ്വരാ………. നിനക്കാരെങ്കിലും കമ്മലിൽ കൈവിഷം തന്നോടീ അമ്മുക്കുട്ട്യേ……… അമലു നെറ്റിയിൽ അടിച്ചു അമ്മുവിനോടായ് ചോദിച്ചു……………

ഇതാരാ ആന്റി……….

ഇത് ആന്റിയുടെ ചേച്ചി ആണ്………. ഒരു അമ്മ കൂടിയുണ്ട്…….. വാ കാണിക്കാം……… കുഞ്ഞേച്ചിയെ കൂട്ടി അടുക്കളയിലേക്ക് നടന്നു………..

നാലു പെണ്ണുങ്ങളുടെ ശബ്ദം കൊണ്ടു വീടുണർന്നു……… കുഞ്ഞേച്ചിക്ക് ഒരുഷാറൊക്കെ വന്നു……….. ഇപ്പോൾ ആ കാന്താരി എന്നെ വിട്ടിട്ട് ഏതുനേരവും കുഞ്ഞേച്ചിക്കൊപ്പമാണ്……..

ഇടയ്ക്കൊന്നു കണ്ണനെ വിളിച്ചു……… ഗെയിം കളിക്കുന്നതിനിടയിൽ ഡിസ്റ്റർബ് ചെയ്തതിനു ദേഷ്യത്തിലായിരുന്നു സംസാരം………. വിഷമം ഒന്നും തോന്നിയില്ല…….. അവിടെ ആയാലും ഇങ്ങനൊക്കെ തന്നെ………. അമ്മുക്കുട്ടിയുടെ കുസൃതിയിലും വർത്തമാനത്തിലും അമലു അതെല്ലാം മറന്നു………..

നെഞ്ചിലൊട്ടി കിടക്കുന്ന അമ്മുവിനെ ഒന്നുകൂടി ചേർത്ത് പിടിച്ചു……….. കുറച്ചൊക്കെ തിരിച്ചറിയാൻ തുടങ്ങിയതിനു ശേഷം കണ്ണൻ ഇങ്ങനെ തന്റെ അടുത്ത് കിടന്നിട്ടേ ഇല്ല………… പലപ്പോഴും ചേർത്തണച്ചിട്ടുണ്ട്…….. അപ്പോഴൊക്കെ അസ്വസ്ഥതയോടെ കുതറിമാറും……… സ്നേഹത്തോടെ ഉമ്മ കൊടുക്കുമ്പോൾ പുറംകൈ കൊണ്ടു തുടച്ചു മാറ്റും……………..തനിക്ക് പ്രസവിക്കാനേ ഭാഗ്യമുള്ളൂ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യമില്ല………….. കണ്ണനും ഹേമന്തും കൂട്ടുകാരെപ്പോലെയാണ്…….. . എന്തും തുറന്നു പറയും അവൻ അപ്പായോട്………. അവരുടെ കൂടെ ചേരണമെന്ന് തോന്നുമെങ്കിലും വേണ്ടെന്ന് വെക്കും……… എന്റെ പ്രെസെൻസ് അറിയുമ്പോൾ അവരുടെ മിണ്ടാട്ടം പോലും ഇല്ലാതെയാവും……… ആദ്യമൊക്കെ വലിയ വിഷമം തോന്നി……. പിന്നീട്……… എന്റെ സ്നേഹം അനുഭവിക്കാൻ അവർക്ക് യോഗമില്ലെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു……… സ്കൂളിലെ വിശേഷങ്ങൾ ഒക്കെ ആരോടെങ്കിലും പറയണമെന്ന് തോന്നിയിട്ടുണ്ട്………… ദേവൂനെ വിളിക്കാൻ പല വട്ടം തോന്നിയതാണ്……….. എന്റെ വിശേഷങ്ങൾ ചോദിച്ചാൽ താനെന്തു പറയും……. എല്ലാവരോടും അഭിനയിച്ചു തകർക്കും പോലെ അവളോട് പറ്റില്ല തനിക്ക്…….. പക്ഷേ ഇനിയുണ്ടാവില്ല………. എല്ലാം അവളറിഞ്ഞ സ്ഥിതിക്ക് ഇനിയെന്നും വിളിച്ചു ശല്യം ചെയ്യണം……….. മിണ്ടാൻ ആളുണ്ടെന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം………

ഓരോന്ന് ഓർത്തു കിടക്കുമ്പോൾ അമലു തന്റെ ശരീരം നനയുന്നതറിഞ്ഞു……….. അമ്പടീ കള്ളീ…….. എന്നെയും നനച്ചു……… തണുത്തപ്പോൾ അമ്മു പതിയെ എഴുന്നേറ്റു…………. കുറച്ചു പരിഭ്രമത്തോടെ അമലുവിനെ നോക്കി……………… ഒരു കള്ളനോട്ടം………

കള്ളിപ്പാറു………. ഇതിപ്പോ ഞാനാണോ നീയാണോ ചെയ്തത്…………. അമലു എഴുന്നേറ്റു നനഞ്ഞ തന്റെ ഡ്രസ്സിലേക്ക് നോക്കി………. അമ്മുവിന്റെ മുഖം തെളിഞ്ഞു……….. വാ പൊത്തി ചിരിച്ചു………….
രണ്ടാളും ഡ്രസ്സ്‌ മാറി വന്നു കിടന്നു………… വീണ്ടും വന്നു നെഞ്ചിലൊട്ടി………… അവളെ വഴക്കു പറയാഞ്ഞത് കൊണ്ടാവും കവിളിൽ അമർത്തി ഉമ്മ വെച്ചു………… തനിക്ക് ഒരു പെൺകുഞ്ഞായിരുന്നെങ്കിൽ തന്നെ കുറച്ചു കൂടി മനസ്സിലാക്കാൻ സാധിക്കുമായിരുന്നോ…………. അമലു ചിന്തിച്ചു……… ഇല്ല……… ഏത് കുഞ്ഞായാലും അത് വളരുന്നത് സ്വന്തം ചുറ്റുപാടിനെയും കൂടെയുള്ളവരുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും………….

വന്നിട്ടിപ്പോൾ രണ്ടു ദിവസം ആയി………… ഹേമന്തിന്റെ വീട്ടിൽ നിന്നും ആരുമൊന്ന് വിളിച്ചില്ല……… കണ്ണന് പോലും തന്നെ മിസ്സ്‌ ചെയ്യുന്നില്ലേ………. എത്രയൊക്കെ സന്തോഷം ചുറ്റിനും ഉണ്ടെങ്കിലും കണ്ണനെ ഓർക്കാതിരിക്കാൻ ആവുന്നില്ല തനിക്ക്……..

തിരുവോണം ആണിന്ന് …………രാവിലെ അമ്മുവും കുഞ്ഞേച്ചിയും അമലയും കൂടി പൂക്കളമിട്ടു……….. ഉച്ചക്ക് ചെറുതായ് സദ്യ ഉണ്ടിട്ട് നേരെ ദേവുവിന്റെ അടുത്തേക്ക് പോയി………. കുഞ്ഞേച്ചിയുടെ മുഖം മങ്ങി……….. കുറെ ഉമ്മകൾ രണ്ടാളും പരസ്പരം കൈമാറി……… കണ്ടാൽ തോന്നും അമ്മു ദൂരേക്കാണ് പോകുന്നതെന്ന്……….. കണ്ണിൽ നിന്നും മായും വരെ നോക്കി നിന്നു………. ആ കാന്താരി ആണെങ്കിൽ തിരിഞ്ഞു നോക്കി ഫ്ലയിങ് കിസ്സ് പറത്തി പറത്തി വിടുന്നുണ്ട്………

അവിടെ ചെന്നപ്പോൾ മൂന്നാളും അടുക്കളയിൽ തന്നെ ആയിരുന്നു…….. അവസാന ഒരുക്കങ്ങൾ തീർക്കാൻ ……… എല്ലാവർക്കുമൊപ്പം കളിച്ചും ചിരിച്ചും സദ്യ കഴിച്ചു………… വയറും ഒപ്പം മനസ്സും നിറഞ്ഞു………. അമ്മുവിനെ മടിയിലിരുത്തി ഊഞ്ഞാൽ ആടി……… ഭാര്യയും ഭർത്താവും എങ്ങനെ സ്നേഹിച്ചു ജീവിക്കണമെന്നുള്ളത് ദേവുവിനെയും അഭിയേട്ടനെയും കണ്ടു മനസ്സിലാക്കി……….. ദേവുവിനോടുള്ള അഭിയേട്ടന്റെ സ്നേഹവും കരുതലും കണ്ടപ്പോൾ മനസ്സിലേക്ക് ഹേമന്ത് ഓടി വന്നു………. അവിടെ തന്റെ മുഖം പോലും ഓർക്കുന്നുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിട്ടും………. ഹേമന്തിനെ ഒന്നു വിളിക്കാൻ തോന്നി……..
മാറി പോയി നിന്ന് വിളിച്ചു …….. ആദ്യം എടുത്തില്ല…….. ഒന്നുകൂടി ട്രൈ ചെയ്തു………. അറ്റൻഡ് ചെയ്തു ഹലോ എന്നുള്ള ശബ്ദം കേട്ടു……….

ഹാപ്പി ഓണം ഹേമേട്ടാ……. കഴിച്ചോ……….. മടിച്ചിട്ടാണെങ്കിലും ആ ശബ്ദമൊന്ന് കേൾക്കാൻ പറഞ്ഞു………

മ്മ്…… ഒന്നു മൂളിക്കേട്ടു…….. പിന്നെ കേട്ടത് കണ്ണന്റെ ശബ്ദമാണ്……. മൊബൈൽ അവനേ എല്പിച്ചെന്ന് തോന്നുന്നു…….. അവനും അളന്നു കുറുക്കി സംസാരിച്ചു കട്ട്‌ ചെയ്തു………. ഇത്രയും നാൾ തോന്നാത്ത ഒരു വിഷമം ഇന്ന് മനസ്സിൽ കയറി കൂടിയിരിക്കുന്നു……….. അത് ദേവുവിനെയും അഭിയേട്ടനെയും കണ്ടിട്ടാണ്…….. ഇത് കണ്ടപ്പോഴാണ് തനിക്കുണ്ടായ നഷ്ടം ചെറുതൊന്നുമല്ലെന്ന് മനസ്സിലായത്………. പലതും അറിയാതെ ആഗ്രഹിക്കുന്നതും………. തന്റെ കണ്ണു കിട്ടാതെ ഇരിക്കട്ടെ ആ സ്നേഹത്തിന്………. അവരിൽ നിന്നും കണ്ണുകൾ പിൻവലിച്ചു അമല ………………

അഭിയേട്ടന്റെ വീട്ടിലേക്ക് തിരിക്കുമ്പോൾ ദേവൂ വന്നു കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു………. നിറഞ്ഞ കണ്ണുകൾ തുടച്ചു പറഞ്ഞു………

പോകണമെടി പെണ്ണെ……… അവിടെയും ഒരച്ഛനും അമ്മയും തനിച്ചാണ്…….. അഭിയേട്ടനെ കാണാതെ നിന്നാലും എന്നെയും അമ്മുവിനെയും കാണാതെ നിൽക്കില്ല അവർ……….. കുറച്ചു ദിവസമായില്ലേ ഇവിടെ ……… നീ ഇടയിൽ വാ……. ഞാനും വരാം……. നമുക്ക് കൂടാം ഇവിടെ……… നമ്മൾ തമ്മിൽ പിരിയാത്ത വിധം ബന്ധം ഉറപ്പിക്കാൻ ഇപ്പോഴും ഉണ്ണിയേട്ടൻ തയ്യാറാണ്………. അതാണ് ഇപ്പോഴും ഒറ്റത്തടിയായി നിൽക്കുന്നത്………. പക്ഷേ……… അത് തോന്നേണ്ടവർക്ക് തോന്നണം…………. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോൾ എല്ലാവരും ഒരു വീട്ടിൽ……………… ദേവൂ പാതി വഴിയിൽ നിർത്തി…………

അമലു തല കുനിച്ചു………… എന്നും വിളിക്കണമെന്ന് ദേവൂ നിർബന്ധം പറഞ്ഞു……… അഭിയേട്ടൻ വന്നു തലയിൽ തലോടി യാത്ര പറഞ്ഞു…………. അമ്മു അമലയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു………. കാറിൽ കയറിയപ്പോൾ കൈയ്യിൽ നിന്നും പിടി വിടാതെ അവൾ വിതുമ്പാൻ തുടങ്ങി………..

പുതിയ പുതിയ വികാരങ്ങൾ ആണ്………..കുറച്ചു നാളായി ശീലമില്ലാത്തത്……… അമലു ഒന്നുകൂടി ആഞ്ഞു ചെന്ന് അമ്മുവിന് ഉമ്മ കൊടുത്തു………… കമ്മൽ ആട്ടി കാണിച്ചു……….. തിരിച്ചു ചെറിയ ചിരിയോടെ അവളും…………..ദൂരേക്ക് മായുന്ന കാറിൽ തന്റെ ഹൃദയം കൂടി കൊണ്ടുപോകുന്നുണ്ടെന്ന് തോന്നിപ്പോയി അവൾക്ക്………. തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ണി കളിയാക്കി ചിരിച്ചു നിൽപ്പുണ്ടായിരുന്നു………….

എന്തൊക്കെ ആയിരുന്നു………. ആന്റിയും മോളും കൂടി ഇവിടെ കിടന്നു അർമാദിക്കുവല്ലായിരുന്നോ…….. ഇപ്പോ എന്താ നിനക്ക് കമ്മൽ ആട്ടണ്ടേ……… ആട്ടടീ……. ആ കുരിപ്പിന് ആണേൽ ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും ഓർമ്മയുണ്ടായിരുന്നില്ല……….. അല്ലെങ്കിൽ മാമൻ മാത്രം മതിയായിരുന്നു അവൾക്ക്…….. രണ്ടും രണ്ടു വഴിക്കായപ്പോ എന്തൊരു സന്തോഷം……….. ആഹാ…….. ഇനിയൊന്നു കിടന്നുറങ്ങണം………….. ഒന്നും മിണ്ടാതെ അകത്തേക്ക് പോയ അമലയുടെ പിറകെ നടന്ന് ഉണ്ണി പറഞ്ഞു…….

തന്റെ വിഷമം കുറയ്ക്കാനാണ് ഇങ്ങനെ ഒക്കെ പറയുന്നതെന്ന് അമലയ്ക്ക് നന്നായിട്ടറിയാം……. നാളെ ഒരുമിച്ചു പോകാമെന്നു ഉണ്ണിയേട്ടൻ പറഞ്ഞു…….. തലയാട്ടി അമലയും………… അമ്മയ്‌ക്കൊപ്പം കുറച്ചു നേരം കൂടി ഇരുന്നിട്ട് അമല വീട്ടിലേക്ക് പോയി…………

ഉണ്ണി കൂടി പോയാൽ ആ അമ്മ തനിച്ചാവില്ലേ……… ആരുണ്ട് കൂട്ടിന്………. കിടക്കുമ്പോൾ കുഞ്ഞേച്ചി ചോദിച്ചു………..

അമ്മയുടെ അനിയത്തി വന്നു നിൽക്കും………. അവരും തനിച്ചല്ലേ……….. മാത്രമല്ല ഉണ്ണിയേട്ടൻ എല്ലാ ആഴ്ചയും വരില്ലേ…….. എന്നാലും കുഞ്ഞേച്ചി………. നീ ഇടയ്ക്കൊക്കെ പോയി സുഖമാണോന്നു അന്വേഷിക്കണം കേട്ടോ…………

മ്മ്…………

നാളെ മുതൽ വീണ്ടും ഒറ്റപ്പെടലിലേക്ക് കടക്കുകയാണ്……. പിറ്റേന്ന് കണ്ണന് കൊടുക്കാൻ എന്നും പറഞ്ഞു ഉത്സാഹത്തോടെ കുറച്ചേറെ സാധനങ്ങൾ പാക്ക് ചെയ്യുന്നുണ്ടായിരുന്നു കുഞ്ഞേച്ചി……….. ഇതൊന്നും അവൻ തിരിഞ്ഞു പോലും നോക്കില്ലെന്ന് തനിക്കു ശരിക്കുമറിയാം…….. അവൻ മാത്രമല്ല……. ആ വീട്ടിൽ ആരും……. സാധാരണ ഇങ്ങനെ പൊതിഞ്ഞു തരുന്നതെല്ലാം സ്കൂളിൽ കൊണ്ടുപോകാറാണ് പതിവ്…………..ഓണത്തിന്റെ ട്രീറ്റ്‌ ആയിട്ട്……..

രാവിലെ നേരെ ഉണ്ണിയേട്ടന്റെ അടുത്തേക്ക് പോയി………. അവിടുന്ന് സ്റ്റേഷനിലേക്കും…….. ട്രെയിനിൽ ഇരിക്കുമ്പോൾ ഉണ്ണിയോടായി അമല ചോദിച്ചു………

ഉണ്ണിയേട്ടാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്……….

അതിനെന്താ സംസാരിച്ചോ….. ഞാൻ കേൾക്കുന്നുണ്ട്………

എന്താ ഉണ്ണിയേട്ടന്റെ ഉദ്ദേശം………. വേറൊരു കല്യാണത്തിന് എന്താ സമ്മതിക്കാത്തത്……… എത്ര കാലം ഇങ്ങനെ ഒറ്റത്തടിയായി നടക്കും……. പ്രായം കൂടുന്നു ഉണ്ണിയേട്ടാ……..

നിനക്ക് വേറൊന്നുമില്ലേ സംസാരിക്കാൻ……….. എന്റെ പെണ്ണായിട്ട് മനസ്സിൽ ഒരു രൂപം മാത്രമേ ഉളളൂ………… അതിപ്പോൾ എത്ര കാലം കഴിഞ്ഞാലും……….. അവളെങ്ങനെ ആയാലും………. എല്ലാം അറിയുന്ന നീ തന്നെ ഇങ്ങനെ പറഞ്ഞാലോ അമലു………..

എല്ലാം അറിയാവുന്നതു കൊണ്ടാണ് പറയുന്നത്…….. ഇനിയും കാത്തിരുന്നിട്ട് പ്രയോജനം ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ……

എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട് അമലു………. എന്നെ അദ്ദേഹം കൈവിടില്ല………..

പറഞ്ഞിട്ട് കാര്യമില്ല എന്ന പോലെ അമല വെളിയിലേക്ക് നോക്കിയിരുന്നു………… ഉണ്ണി അമലയെ നോക്കി പറഞ്ഞു………

എനിക്കും നീ പറഞ്ഞത് തന്നെയെ നിന്നോടും പറയാനുള്ളു …… ഹേമന്ത് എന്നൊരാൾക്ക് വേണ്ടി കാത്തിരിക്കുന്നതിൽ പ്രയോജനം ഇല്ലെന്നു തോന്നിയാൽ………. കയ്യിൽ ഒതുങ്ങുന്നതല്ല എന്നു തോന്നിയാൽ കടിച്ചു തൂങ്ങി നിൽക്കരുത്…….. നിനക്ക് എല്ലാവരുമുണ്ട്……….. എല്ലാവരും……. ഓർത്തു വെച്ചോ………..

അമലു ഒന്നു സൂക്ഷിച്ചു നോക്കി ഉണ്ണിയെ………. നോക്കിപ്പേടിപ്പിക്കണ്ട…………. ഞാൻ കേട്ടതാണ്………….. ദേവൂ പറഞ്ഞിട്ടല്ല……… ചുമ്മാ നിന്നെ ആവശ്യമില്ലാത്തവർക്ക് വേണ്ടി നിന്റെ ജീവിതം ജീവിച്ചു തീർക്കരുത്……… നിനക്കും പ്രായം കൂടുന്നു അമലു…………. ഉണ്ണി ചിരിയോടെ പറഞ്ഞു…………… തിരിച്ചു കൊഞ്ഞനം കുത്തിക്കാണിച്ചു അമലു……….

ഉണ്ണിയേട്ടനെ വീട്ടിലേക്ക് വിളിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്…… പക്ഷേ……… ആരുമവിടെ ഒന്നു നോക്കുക കൂടിയില്ല………. അത് മനസ്സിലാക്കിയത് പോലെയാണ് ഉണ്ണിയേട്ടന്റെ പ്രവൃത്തിയും……… സ്റ്റേഷനിൽ ഇറങ്ങി ഉണ്ണിയേട്ടൻ നേരെ പോയത് തോമസ് സാറിന്റെ വീട്ടിലേക്കാണ്………. അവിടെയാണ് താമസം ഇനിയങ്ങോട്ട്…………

കുറച്ചു ദിവസത്തിന് ശേഷമാണ് ഈ വീട്ടിലേക്കു താൻ വരുന്നത്……… എങ്കിലും ആരും ആ ഭാവമൊന്നും കാണിച്ചില്ല……. എന്തിനു കണ്ട ഭാവം പോലും നടിച്ചില്ല………. കണ്ണൻ മാത്രമൊന്ന് മൊബൈലിൽ നിന്നും മുഖമുയർത്തി കൈ പൊക്കി കാട്ടി……… എങ്കിലും അമലുവിന്റെ മനസ്സിന് സന്തോഷിക്കാൻ കഴിഞ്ഞു പോയ ദിവസങ്ങളിലെ കാര്യങ്ങൾ മാത്രം മതിയായിരുന്നു………… പ്രത്യേകിച്ച് അമ്മുവിന്റെ ഓർമ്മകൾ……….

♥️♥️♥️ പിന്നെ വരാം ♥️♥️♥️♥️