രചന – അമീന
ഏട്ടാ, എന്താ പെട്ടെന്ന് പറ്റിയത് ….. അറിയില്ല രേവതി ,ഇപ്പൊ ലേബർ റൂമിലേക്ക് കേറ്റിട്ടുണ്ട്.. ഒന്നും പറയാറായിട്ടില്ല എന്നാ അവർ പറഞ്ഞത്….. (മഹി ) പേടിക്കണ്ട ഒന്നും ഉണ്ടാവില്ലെന്ന് കരുതാം ……(സേതു ) ഹരി,എന്ന് വരുമെന്ന പറഞ്ഞത്…. നാളെ പുലർച്ചെയെ എത്തു, ഹരിണിയെയും വൈശാഖിനെയും ഞാൻ വിളിച്ചറിയിച്ചിട്ടുണ്ട് അവര് വൈശാഖിന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരിക്കുവാ….. ഏട്ടൻ വല്ലതും കഴിച്ചോ….. (രേവതി ) ഉവ് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകഴിഞ്ഞ മോൾക്ക് വയ്യാതെ ആയത് …… തുഷാരയേടത്തിയുടെ അടുത്തു ആരുമില്ലേ…. കുറച്ചു നേരം അമ്മ നോക്കിക്കോളും, അമ്മയും അച്ഛനും എന്റെ കൂടെ വരാന്ന് പറഞ്ഞതാണ് ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടാണ്….. അത് നന്നായി…. ലെച്ചുവിന്റെ വിവരം അറിയാതെ ലേബർ റൂമിന്റെ മുന്പിൽ കാത്തിരുന്നു ഒരു ദിനം കൊഴിഞ്ഞു…. മറ്റൊരു സ്ഥലത്തു തന്റെ നല്ല പാതിയോട് ചേർന്നിരുന്ന് ലക്ഷ്യ സ്ഥാനത്തേക്ക് എത്താനുള്ള യാത്രയിലാണ് ശിവാരുദ്രം …..
ലക്ഷ്മിയുടെ കൂടെ ഉള്ളത് ആരാ…. ഒരു ഡോക്ടർ വന്ന് ചോദിച്ചതും മഹി അവരുടെ അടുത്തേക്ക് വന്നു …. നോർമൽ ഡെലിവറിക്ക് വേണ്ടി ഞങ്ങൾ പരമാവധി ശ്രെമിച്ചു പക്ഷെ പറ്റുന്നില്ല…. ലക്ഷ്മി ആൾറെഡി നല്ല വീക്ക് ആണ്….. സിസേറിയൻ ചെയ്യട്ടെ…ഡോക്ടർ മഹിയോട് ചോദിച്ചതും അയാൾ സമ്മതം അറിയിച്ചു…… സിസ്റ്റർ അതിനുള്ള ഫോർമാലിറ്റീസ് ഒക്കെ ക്ലിയർ ചെയ്യൂ…. ഓക്കേ ഡോക്ടർ….. ലക്ഷ്മിയുടെ ഹസ്ബൻഡ് വന്നിട്ടില്ലേ…. ഇവിടെയില്ല ഡോക്ടർ, പുറത്താണ് നാളെ എത്തും …… ഹ്മ്മ്…. അവർ ലേബർ റൂമിലേക്ക് കേറി…..
മണിക്കൂറുകളുടെ കാത്തിരിപ്പിനോടുവിൽ ഒരു പഞ്ഞി കെട്ടു പോലുള്ള കുഞ്ഞിനെ വെള്ള തുണിയിൽ പൊതിഞ്ഞു കൊണ്ട് ഒരു സിസ്റ്റർ അവരുടെ അരികിലേക്ക് ചെന്നു….. പെൺ കുട്ടിയാണ്…. ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞതും മഹി കുഞ്ഞിനെ ഏറ്റ് വാങ്ങി…. സ്വന്തം കുഞ്ഞിനെ ആദ്യമായി കൈയിൽ വാങ്ങനോ ഭാര്യയുടെ കൂടെ നിൽക്കാനോ ഹരിക്ക് ഭാഗ്യം ഇല്ലാണ്ട് പോയല്ലോ…..മഹി മനസ്സിൽ ഓർത്തു…. ലെച്ചുനു കുഴപ്പം വല്ലതും…. മയക്കത്തിലാണ്, കൃത്യ സമയത്ത് എത്തിച്ച കൊണ്ട് രണ്ട് പേരുടെയും ജീവൻ രക്ഷിക്കാൻ പറ്റി…… ഒരുപാട് വേദന തിന്നിട്ടുണ്ട് ആ കുട്ടി നന്നായി റസ്റ്റ് എടുക്കട്ടെ…. അത്രയും പറഞ്ഞു കുഞ്ഞിനെ തിരികെ വാങ്ങി അവർ വീണ്ടും ഉള്ളിലേക്ക് പോയി….
അഞ്ചു ദിവസത്തിന് ശേഷമാണ് ലെച്ചുവിനെയും കുഞ്ഞിനേയും ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്….. മാധവിക്ക് പകരം രേവതി എപ്പോഴും അവളുടെ കൂടെ തന്നെയുണ്ടായിരുന്നു…… അവരുടെ പെരുമാറ്റം ലെച്ചുവിലെ പാതി വിഷത്തെ ഇല്ലാതാക്കാൻ ഒരു പരുതി വരെ കഴിഞ്ഞിട്ടുണ്ട്….. ഒരുപക്ഷെ ലെച്ചുവിന്റെ സ്വഭാവം അറിഞ്ഞു രേവതി കൂടെ അവളെ അകറ്റി നിർത്തിയിരുന്നെങ്കിൽ ഒരു അമ്മ നൽക്കണ്ട പല പരിഗണനയും അവൾക്ക് നഷ്ടമായേനെ…… ഓർക്കുമ്പോൾ ലെച്ചുവിന്റെ കണ്ണുകളിൽ നനവ് പടർന്നു….. മായമ്മ ഒന്ന് എത്തി നോക്കിയിട്ട് പോയി അല്ലെങ്കിലും സ്വന്തം ഭർത്താവിന്റെ ജീവൻ എടുത്തവരോട് അവർക്കെന്ത് വാത്സല്യം….. ഒരു നോക്ക് കാണാൻ വന്നത് തന്നെ വലിയ കാര്യം…… ഹരിയുടെ സ്നേഹം പിടിച്ചു വാങ്ങിയത്തിൽ ചെറിയ രീതിയിൽ അവൾക്കിപ്പോൾ കുറ്റ ബോധം ഉണ്ട്….. കാരണം ആരുമില്ലാത്തവളെ പോലെ ജീവിക്കേണ്ടി വന്നത് അവനെ കെട്ടണം എന്ന ഒറ്റ വാശി പുറത്താണ്…. രാജ കുമാരിയെ പോലെ എല്ലാരും ഉറ്റു നോക്കണ്ടിയിരുന്ന തന്റെ മകളെ പ്രെസവിച്ചപ്പോൾ പോലും വേണ്ടപ്പെട്ടവരോ, കൂടെ വേണെമെന്ന് ആഗ്രഹിച്ച ഒരാൾപോലും ഉണ്ടായില്ല…..
കുറഞ്ഞ കാലം കൊണ്ടേ ജീവിതത്തിൽ ഒറ്റപെട്ടു,ഒരുപാട് വേദനിപ്പിച്ചു ഈശ്വരൻ, അല്ല വേദന സ്വയം ഇരന്നു മേടിച്ചു എന്ന് പറയുന്നതാവും ശെരി….. ഇതൊരു ശിക്ഷയാണ് വിവാഹ നിച്ഛയത്തിനു ഒരുങ്ങി ഇറങ്ങിയവളുടെ മുന്പിലേക്ക് സ്വന്തം അച്ഛന്റെ ചലനമറ്റ ശരീരം വെച്ച് കൊടുത്തതിനു, മനസ്സിന്റെ താളം തെറ്റിയവളുടെ അവസ്ഥക്ക് ഭ്രാന്ത് എന്ന് പേര് ചാർത്തി കൊടുത്തതിനു, ഇല്ലാത്ത ജാതക ദോഷം പറഞ്ഞു പ്രിയപ്പെട്ടവരിൽ നിന്നും അകറ്റി അവളുടെ കണ്ണീരിൽ പൊട്ടി ചിരിച്ചതിനു, ജീവന് തുല്യം സ്നേഹിച്ച അവളുടെ ഹരിയേട്ടനെ അവളിൽ നിന്നും തട്ടിഎടുത്തതിന്….. പിന്നെയും പിന്നെയും ഒരുപാട് തെറ്റുകൾ…… ഒരു ഏറ്റ് പറച്ചിലിനോ, ചേർത്തു പിടിക്കലിനോ സാധ്യമല്ലാത്തൊരു അവസ്ഥ, അല്ലെങ്കിലും എന്ത് പറഞ്ഞാണ് ഞാൻ മാപ്പ് ചോദിക്കണ്ടത് അവളുടെ സന്തോഷങ്ങളെ തല്ലി കെടുത്തിയതിനോ…..
കൊല്ലങ്ങളോളം കണ്ണിരു കുടിപ്പിച്ചതിനോ…. അവളുടെ അച്ഛനെ തിരികെ കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഞാനെന്ത് ഉത്തരം പറയും….. വിദൂരതയിൽ ആണെങ്കിലും എന്റെ അച്ഛന്റെയും അമ്മയുടെയും ജീവൻ എങ്കിലും തിരിച്ചു തന്നവളോട് മാപ്പ് പറഞ്ഞിട്ടെന്തിനാ….. അവൾ ഉയരങ്ങളിലാണ് ഈ ലെച്ചുവിൽ നിന്നും ഹരിയിൽ നിന്നും ഒരുപാട് ഉയരത്തിൽ….. ഒരിക്കലും തളർന്നു പോക്കില്ല കാരണം ചേർത്ത് പിടിക്കാൻ കൂടെയുള്ളത് രുദ്ര് ആണ്……. വേണ്ട ഒന്നും വേണ്ട, ഒരു മാപ്പ് പറച്ചിലിൽ ആ മനസ്സിലെ കനലിനെ കെടുത്തി കളയാൻ പറ്റില്ല, എന്റെ മോൾക്ക് ഈ അമ്മയുടെ പ്രവർത്തിയിൽ നാളെ വിഷമം ഉണ്ടാവാതെ ഇരിക്കട്ടെ….. ഉറങ്ങി കിടക്കുന്ന ആ കുഞ്ഞിന്റെ മുഖത്ത് അവളൊന്ന് ചുംബിച്ചു……
മഞ്ഞു പെയ്യുന്ന തായ് വാരങ്ങളിൽ കൂടെ രുദ്രിന്റെ കൈ പിടിച്ചു ശിവ നടന്നു…… കമ്പിളി വസ്ത്രങ്ങൾ ധരിച്ചു സ്‌നോയിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ തുള്ളി കളിക്കുന്ന ശിവയെ പുഞ്ചിരിയോടെ രുദ്ര് നോക്കി നിന്നു….. രുദ്ര് എനിക്ക് ബുള്ളറ്റ് ഓടിക്കണം….ശിവ ചിണുങി….. അത് കേട്ടതും അവരുടെ കൂടെയുള്ള ഗൈഡ് ഒരു വണ്ടി സെറ്റ് ആക്കി കൊടുത്തു… ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും രുദ്ര് അവളുടെ പുറകിൽ കേറി…. വണ്ടി വിട് കെട്ടിയോളെ…. രുദ്ര് ഉച്ചത്തിൽ പറഞ്ഞതും ശിവ മഞ്ഞു പെയ്തു കിടക്കുന്ന ആ വഴിയോരങ്ങളിൽ കൂടെ വണ്ടി പറത്തി…… അവളുടെ ഓരോ യാത്രയും രുദ്ര് വീഡിയോ ആക്കി വെക്കുന്ന തിരക്കിലാണ്…… ഇനി എനിക്ക് പാരഗ്‌ളൈഡിൽ കേറണം, (ശിവ ) അതിപ്പോ നീ പറഞ്ഞിട്ട് വേണ്ട…. രുദ്ര് കളിയോടെ അവളുടെ തലയിൽ തട്ടി പറഞ്ഞു….. അവന്റെ പറച്ചിൽ കേട്ടതും വണ്ടി സൈഡ് ആക്കി ശിവ അവന്റെ വിറക്കുന്ന ചുണ്ടുകളിലേക്ക് അധരം പതിപ്പിച്ചു …..😘ചുറ്റും ഒന്നു നോക്കിയ ശേഷം രുദ്രും അവളുടെ ചുംബനത്തിലേക്ക് ലയിച്ചു…… ഇനി മതി ഞാൻ ഓടിക്കാം…. രുദ്ര് ശിവയെ പിന്നിലിരുത്തി വണ്ടി സ്റ്റാർട്ട് ചെയ്തു…
ഒരു പുഞ്ചിരിയോടെ അവന്റെ അരയിൽ കൈ ഇട്ടു അവൾ അവനോട് ചേർന്നിരുന്നു….. ഒന്ന് പതിയെ പിടിക്കെടി… ഇല്ല… ശിവ ഒന്നുടെ അവനോട് ചേർന്നിരുന്നു….. അങ്ങനെ സുന്ദരമായ മുഹൂർത്തങ്ങളെയൊക്കെ മനസ്സിലേറ്റി 10 ദിവസത്തെ യാത്രക്ക് ശേഷം ശിവയും, രുദ്രും, പാറുവും അഭിലാഷും നാട്ടിലേക്ക് തിരിച്ചു…. ❤❤❤ വീട്ടിൽ എത്തി നീണ്ട റസ്റ്റ് എടുപ്പിന് ശേഷം ശിവ രേവതിയോടും സേതുവിനോടും വിശേഷങ്ങൾ പറയുന്ന തിരക്കിലാണ്…. വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ലേ ശിവേ ഇനിയെങ്കിലും അവരെ വെറുപ്പിക്കുന്നതൊന്നു നിർത്തേടി…. രാത്രിയിലെ ഫുഡ് അടിക്ക് ഇടയിൽ വീണ്ടും മണാലി വിശേഷങ്ങൾ പറയുന്ന ശിവയോട് രുദ്ര് പറഞ്ഞു….. അത് പറയാൻ താനാരാ ഒന്ന് പോടാ….(ശിവ ) പോടാന്നോ….🙄(രുദ്ര് ) കഴിച്ചിട്ട് എണിറ്റു പോടാ…. (സേതു ) ഓഹോ അപ്പൊ ഞാനിപ്പോ പുറത്തല്ലേ, ഓക്കേ ഞാൻ നാളെ തന്നെ അമേരിക്കക്ക് തിരിച്ചു പോകുവാ….. ശിവയെ ഒന്ന് ഇടം കണ്ണിട്ട് നോക്കികൊണ്ട് കൈ കഴുകി രുദ്ര് റൂമിലേക്ക് പോയി…..
ഇനി ശെരിക്കും പോകുവേ….. (ശിവ ) എന്തായാലും മോളെ കൂടാതെ പോകാൻ ഒരു വഴിയുമില്ല….. (രേവതി ) ഒരു ആശ്വാസത്തോടെ ശിവ ഫുഡ് കഴിക്കാൻ തുടങ്ങി …… പിന്നെയും കുറച്ചു വർത്തമാനമൊക്കെ പറഞ്ഞിരുന്നു ശിവ വേഗം റൂമിലേക്ക് നടന്നു…. നന്ദു എക്സാം ആണെന്ന് പറഞ്ഞു റൂമിൽ കേറിയിരുന്നിട്ട് ഇതുവരെ തായേക്ക് വന്നില്ലല്ലോ…. പെണ്ണിത്ര പഠിപ്പിയായിരുന്നോ, ആ എന്തായാലും ഒന്ന് പോയി നോക്കാം…… ശിവ നേരെ നന്ദുവിന്റെ റൂമിലേക്ക് വെച്ചുപിടിച്ചു….. ഈ പെണ്ണെന്താ റൂം ലോക്ക് ചെയ്തിരിക്കുന്നത്, ഫുഡ് കഴിക്കാതെ ഉറങ്ങിയോ….. ഒന്ന് വിളിച്ചു നോക്കാം…. ശിവ ഡോറിൽ മുട്ടിയതും കുറച്ചു നേരത്തിനു ശേഷം നന്ദു വന്ന് ഡോർ തുറന്നു….. എന്താ ശിവേച്ചി….. അല്ല പഠിക്കാൻ പോന്നിട്ട് പിന്നെ അങ്ങോട്ട് കണ്ടില്ല, അതോണ്ട് വന്ന് നോക്കിയതാണ് …….. ഞാൻ പഠിക്കുവായിരുന്നു…. താഴത്തേക്ക് നോക്കികൊണ്ട് നന്ദു പറഞ്ഞു….. ലൈറ്റ് ഇടാതെ എന്തായിരുന്നു ഇത്ര പടിച്ചോണ്ടിരുന്നത്…. നന്ദുവിന്റെ റൂമിൽ കേറി ലൈറ്റ് ഓൺ ചെയ്തുകൊണ്ട് ശിവ ചോദിച്ചതും നന്ദു എന്ത് പറയണമെന്ന് അറിയാതെ കുഴഞ്ഞു…… അ.. അത്…. ഉറക്കം വന്നപ്പോ ഞാൻ ജസ്റ്റ് ഒന്ന് കേറി കിടന്നു എങ്ങനെയൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു…..
ഓഹ്, ഫോണിൽ വൈബ്രെഷൻ വരുന്നുണ്ടല്ലോ…..എടുത്തു നോക്ക്… അത് ഫ്രണ്ട്സ് ഡൌട്ട് ചോദിക്കാൻ വിളിക്കുന്നതാണ്…. എന്ന എടുക്കു മോളെ നാളെ ഫൈനൽ എക്സാം അല്ലെ സമയം കളയണ്ട….. ഏയ് അത് കുഴപ്പമില്ല ചേച്ചി…. ഞാനിനി ഫുഡ് ഒക്കെ കഴിച്ചിട്ടേ കാൾ എടുക്കുന്നുള്ളു….. എന്ന ചേച്ചി സംസാരിക്കാം, എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും കുറച്ചു കെമിസ്ട്രി ഒക്കെ എനിക്കുമറിയാം….. എന്റെ പൊന്ന് ചേച്ചി അതൊന്നും വേണ്ട, ചേച്ചി ഇങ്ങോട്ട് വന്നേ കുറച്ചു നേരം നമ്മുക്ക് സംസാരിച്ചൊക്കെ ഇരിക്കാം….. നന്ദു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു പുറത്തേക്ക് പോകാൻ നിന്നതും ശിവ അവളെ പിന്നിൽ നിന്നും വിളിച്ചു….. മോളെ നന്ദു, ശിവേച്ചി മോളെ കാൾ മൂത്തതാണ് അതുകൊണ്ട് മോളെ ചേച്ചിക്ക് മനസിലാവും ഈ റൂമിൽ ഇരുന്ന് മോള് പഠിക്കുവല്ലായിരുന്നെന്നും, മറിച് ഫോണിൽ ആരോടോ നല്ല കത്തി അടിയായിരുന്നെന്നു ചേച്ചിക്ക് മനസിലാക്കാൻ അതികം നേരമോന്നു വേണ്ട……ആരായിരുന്നു ഫോണിൽ..? ശിവ അവളുടെ കണ്ണിൽ നോക്കി ചോദിച്ചതും നന്ദു തല കുനിച്ചു…..
ഓക്കേ മോൾക്ക് ബുദ്ധിമുട്ട് ആണെങ്കിൽ പറയണ്ട, പക്ഷെ എപ്പോയെങ്കിലും പറയണമെന്ന് തോന്നിയാൽ എന്റെ അടുത്തേക്ക് വരാം…. തെറ്റാണെങ്കിൽ തിരുത്തി തരാം….. ഇതൊരു തെറ്റല്ല, ശെരിയാണ് എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന ശെരി തന്നെയാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് … അത്ര ഉറപ്പുള്ള ആരെയാണ് നീ സ്നേഹിക്കുന്നത്…… “അഭിയേട്ടനെ ” നന്ദു പറഞ്ഞതും ശിവയുടെ മുഖത്തു പല ഭാവങ്ങളും മിഞ്ഞി മറഞ്ഞു….. ഇതൊക്കെ എപ്പോ…. നിങ്ങളുടെ കല്യാണത്തിനു മുന്പേ, കൃത്യമായി പറഞ്ഞാൽ ഒരു 6 മാസം ആയി കാണും…. എന്നിട്ട് എന്നോട് ഇതുവരെ പറഞ്ഞില്ലല്ലോ ആ തെണ്ടി….. ചേച്ചിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയ പറയാതെയിരുന്നത്….. ഓഹോ…. എന്ന മോള് ആ ഫോൺ ഇങ്ങ് തന്നെ…..ശിവ നന്ദുവിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി…. എന്നോട് പറയാതെ ഇരുന്നതിന് ഒരു കുഞ്ഞ് ശിക്ഷ….. മോളിരുന്ന് പഠിക്കേ… ചിരി അടക്കി പിടിച്ചു ശിവ നേരെ റൂമിലേക്ക് ഓടി…..
റൂമിൽ ചെന്നപ്പോൾ ലാപ്പിൽ കാര്യമായ എന്തോ പരുപാടിയിൽ മുഴുകി ഇരിക്കുവാണ് രുദ്ര്…… എന്താണ് മാഷേ പരുപാടി…. നാളെ പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുവാ….. എങ്ങോട്ട് പോകാൻ….😳 അമേരിക്കയിലേക്ക്…. അയ്യോ ഇപ്പൊ പോകണ്ട, എനിക്ക് ഭയങ്കര ക്ഷീണമുണ്ട് അതൊക്കെ ഒന്ന് മാറട്ടെ…. അതിന് ഞാൻ പോകുന്നതിനു നിന്റെ ക്ഷീണം നോക്കണ്ട കാര്യമെന്താ….. ഏഹ്, അപ്പൊ എന്നെ കൊണ്ടുപ്പോവില്ലേ…… ഇല്ല….. നീ കള്ളം പറയണ്ട എന്നെ പറ്റിക്കാൻ പറയുന്നതാണെന്ന് എനിക്കറിയാം…. നീ വേണേൽ നോക്ക് ഞാൻ രണ്ട് ദിവസം കഴിഞ്ഞു പോകും ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു…. രുദ്ര് അവൾക്ക് നേരെ ലാപ്പ് കാണിച്ചു കൊടുത്തു…. ഓഹ് എന്ന പൊക്കോ….. എനിക്കൊന്നുല്ല അവൾ മുഖം കോട്ടികൊണ്ട് കട്ടിലിന്റെ മറു വശത്തു ചെന്ന് കിടന്നു…… അല്ല എന്തോ പറയാൻ വന്നതായിരുന്നല്ലോ….😜(രുദ്ര് ) പറയാൻ സൗകര്യമില്ല…. ഹ്മ്മ്…. അപ്പോഴാണ് നന്ദുവിന്റെ ഫോണിലേക്ക് അഭിയുടെ കാൾ വന്നത്…. രുദ്രിനോടുള്ള ദേഷ്യത്തിൽ ശിവ ഫോൺ അറ്റൻഡ് ചെയ്തു…. എത്ര നേരായിട്ട് വിളിക്കാണ് നന്ദു…. മറു പുറത്ത് നിന്നുള്ള അഭിയുടെ ശബ്ദം കേട്ടതും ശിവക്ക് ചിരി പൊട്ടിയെങ്കിലും രുദ്ര് അടുത്തിരിക്കുന്നത് കൊണ്ട് ചിരി മറച്ചു പിടിച്ചുകൊണ്ടു അവൾ ദേഷ്യം കാണിച്ചു…..
ഫോൺ എടുക്കാൻ സൗകര്യം ഇല്ലാഞ്ഞെടാ മത്തങ്ങാ തലയ….. ശിവ….. ഞെട്ടി കൊണ്ട് അഭി വിളിച്ചു… അതെ ശിവ തന്നെയാണ് എന്തെ എന്റെ പൊന്നാങ്ങളക്ക് പിടിച്ചില്ലേ…. എടാ കള്ള കാമുക നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ടെടാ തെണ്ടി…. അണ്ടർ ഗ്രൗണ്ടിൽ കൂടി ലൈൻ വലിച്ചാൽ അറിയില്ലെന്ന് കരുതിയോ…. മോളെ ശിവ, മനഃപൂർവം അല്ല പറയാതെ ഇരുന്നത് …… ഇനിയൊന്നും പറയണ്ട, അഭി എന്തെങ്കിലുമൊന്ന് പറയുന്നതിന് മുന്പേ ശിവ ഫോൺ കട്ട് ചെയ്തു മാറ്റി വെച്ചു……. എന്താ ഭാര്യയെ , നല്ല ചൂടിൽ ആണല്ലോ…. ഞാൻ ചൂടിലാണെങ്കിലും തണുപ്പിൽ ആണെങ്കിലും തനിക്കെന്താ….. 😏 അഭിയുടെയും നന്ദുവിന്റെയും കാര്യം അറിയതോണ്ടാണോ ഈ ദേഷ്യം, അതോ ഞാൻ അമേരിക്കയിലേക്ക് പോകുന്നതിന്റെയോ….. ഏഹ്…. അപ്പൊ നിനക്ക് അറിയായിരുന്നോ… ഉവ്, നന്ദുനോട് ഇഷ്ട്ടം തുറന്നു പറയുന്നതിന് മുന്പേ അഭി എന്നോടാണ് പറഞ്ഞത്…. ഞാനാണ് പറഞ്ഞത് നിന്നോടിപ്പോ പറയണ്ടാന്നു….. ഓഹോ അപ്പൊ എല്ലാരും കൂടെ എന്നെ പറ്റിക്കുവയിരുന്നല്ലേ, ഒര് ഏട്ടന്റെ വിവാഹം പോലും അറിഞ്ഞില്ല ദേ ഇപ്പൊ അടുത്തതും… ഞാൻ എല്ലാവർക്കും ഇപ്പോഴും അന്യമാണല്ലെ….. ശിവയുടെ കണ്ണുകൾ നിറഞ്ഞു….. അങ്ങനെ അല്ലാടി, നിനക്കൊരു സർപ്രൈസ് ആയിട്ട് ഇത് പറയാനിരുന്നതാണ്….. വേണ്ട, എന്നിക്കൊന്നും കേൾക്കേണ്ട….. ശിവ തിരിഞ്ഞു കിടന്നു….. രുദ്ര് അവളുടെ അരയിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി…..
അവൻ വീണ്ടും വീണ്ടും അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നതും, അവൾ എണിറ്റു സോഫയിൽ വന്ന് കിടന്നു….. അതിവിടെ നടക്കില്ലാട്ടോ…. രുദ്ര് അവളെ എടുത്ത് വീണ്ടും ബെഡിൽ കൊണ്ട് കിടത്തി….. ശിവ മതി പിണക്കം, ഞാൻ പറഞ്ഞല്ലോ….. രുദ്ര് ശബ്ദം ഉയർത്തി പറഞ്ഞതും അവൾക്ക് വീണ്ടും കരച്ചിൽ വന്നു….. അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് ആ ചെവിയോരം ചെന്ന് സോറി.. പറഞ്ഞതും അവളുടെ ദേഷ്യമൊക്കെ കാറ്റിൽ പറന്നു….. സോറി പറഞ്ഞില്ലേ ഇനിയെന്തിനാ ഈ മുഖം കേറ്റി പിടിച്ചേക്കുന്നത്…. എന്നെ കൂട്ടതെ പോകില്ലേ… വിതുമ്പി കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂത്തി അവൾ പറഞ്ഞതും അവൻ അവളെ ഒന്നുടെ ചേർത്ത് പിടിച്ചു…. അത്യാവശ്യമായതോണ്ടാണ്…. പോയി ഒരു മാസം കഴിഞ്ഞു ഞാൻ തിരികെ വരും…. നിന്നെ കൊണ്ടുപോകാൻ പറ്റില്ല അതാണ്….. രുദ്ര് അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും പെണ്ണൊന്നു അടങ്ങി….. ഇനി പിണക്കമൊന്നും വേണ്ട, അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് രുദ്ര് പറഞ്ഞതും നാണത്തോടെ അവൾ അവന്റെ നെഞ്ചിൽ ഒളിച്ചു……
ദിവസങ്ങൾ കടന്നുപോയി…. രുദ്ര് അമേരിക്കയിലേക്ക് പോയിട്ട് ഇന്നത്തേക്ക് ഒരുമാസം പിന്നിടുന്നു…. രുദ്ര് ഇല്ലാത്ത വിഷമം ശിവയിൽ വല്ലാതെ തെളിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും മുന്പിൽ അവൾ കളിച്ചു ചിരിച്ചു തന്നെ പെരുമാറുന്നുണ്ട്….. മോള് ചെന്ന് കിടന്നോ നാളെ പുലർച്ചെ രുദ്ര് വരുമെന്നല്ലേ പറഞ്ഞത്…. (രേവതി) അതെ അമ്മേ…. പക്ഷെ ഇന്ന് വിളിച്ചിട്ടില്ല…… അത് വല്ല തിരക്കിൽ ആയിരിക്കും … മോള് ചെന്ന് ഉറങ്ങിക്കോ…. ഹ്മ്മ്…. ************ പിറ്റേ ദിവസം ശിവ പതിവിലും നേരത്തെ ഉണർന്നു…. എന്തോ വല്ലാത്തൊരു ഉന്മേഷം പോലെ…. അവൾ എണീക്കാൻ നോക്കിയതും പറ്റുന്നില്ല…. തിരിഞ്ഞു നോക്കിയതും രുദ്രിന്റെ കൈ അവളെ ചുറ്റി വരിഞ്ഞിരിക്കുന്നു…… ഇതെപ്പോ വന്ന്, അത്ഭുതത്തോടെ ശിവ അവനെ നോക്കി…. ഇന്നലെ പാതിരക്കു എത്തിയതാണ് ശിവയെ നോക്കി ഇളിച്ചു പിടിച്ചോണ്ട് രുദ്ര് പറഞ്ഞതും അവൾ അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു….. ശേഷം അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. ചെല്ല് വേഗം ഫ്രഷ് ആയിട്ടുവാ ഇന്ന് നമ്മുക്കൊന്നു പുറത്തൊക്കെ പോകാം…. അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് രുദ്ര് അവളെ വാഷ് റൂമിലേക്ക് പറഞ്ഞായിച്ചു……
മോനെ, ശിവ മോളുടെ കുളി ഇതുവരെ കഴിഞ്ഞില്ലേ കുറെ നേരായല്ലോ….. അറിയില്ലമ്മ ഞാനൊന്നു ചെന്ന് നോക്കട്ടെ…. രുദ്ര് തിടുക്കത്തിൽ മുകളിലേക്ക് ചെന്നു…. ശിവ… ശിവ…. ഉറക്കെ വിളിച്ചോണ്ട് റൂമിലേക്ക് കേറി ചെന്നു…. അപ്പോഴാണ് ബാത്‌റൂമിൽ നിന്നും ശിവയുടെ ശബ്ദം കേട്ടത്…. ഡോർ തുറന്നിട്ടോണ്ട് ഇവളിതെന്തു ചെയ്യുവാ….. ഒരു സംശയത്തോടെ അവൻ അകത്തേക്ക് കേറിയതും ഇന്നലെ കഴിച്ചത് മൊത്തം ഛർദിച്ചു കളയുന്ന തിരക്കിലാണവൾ….. എന്ത് പറ്റി ശിവ… വേവലാതിയോടെ അവളുടെ അരികിലേക്ക് രുദ്ര് പാഞ്ഞു…… മുഖം തുടച്ചു ഒരു പുഞ്ചിരിയോടെ ശിവ രുദ്രിന്റെ കൈയ് എടുത്ത് അവളുടെ വയറിലേക്ക് ചേർത്തു….. സത്യമാണോ….. ഹ്മ്മ്… അവളൊന്നു മൂളി…. രുദ്ര് പോയപ്പോ തുടങ്ങിയുള്ള ക്ഷീണമാണ് , ഇപ്പോളാണ് ഉറപ്പായത്…. അവള് പറഞ്ഞു തീർന്നതും അവൻ അവളെ കോരിയെടുത്തു പുറത്തേക്കിറങ്ങി….. സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു…. അവളുടെ കുഞ്ഞ് മുഖത്തു അവൻ ചുംബനങ്ങൾ കൊണ്ട് മൂടി…… തായേ നിർത്തു തല കറങ്ങുന്നു…. ശിവ പറഞ്ഞതും അവൻ അവളെ ബെഡിൽ കൊണ്ടിരുത്തി….. പതിയെ ചുരിദാർ ടോപ് പൊക്കി തന്റെ ജീവന്റെ തുടിപ്പ് വളരുന്ന അവളുടെ വയറിൽ അമർത്തി ചുംബിച്ചു…… ശിവയുടെയും രുദ്രിന്റെയും ജീവിതത്തിലേക്ക് ഒരാൾ കൂടി…..❤
ഒരു വർഷത്തിനു ശേഷം…… മുഹൂർത്തം അടുക്കാറായി, കുട്ടിയെ വിളിക്കു…. ശിവയുടെ കൂടെ നന്ദു മണ്ഡഭത്തിലേക്ക് വന്നു…. അഭി ഇടം കണ്ണിട്ട് നന്ദുവിനെ നോക്കുന്നുണ്ട്, അവൾ പതിവിലേറെ സുന്ദരി ആയത് പോലെ…. എന്നാൽ അഭിയെകാൾ കഷ്ട്ടമായി മറു ഭാഗത്തു നിന്നു രുദ്ര് ശിവയുടെ ചോര ഊറ്റി കുടിക്കുന്ന തിരക്കിലാണ്…. എന്റെ പൊന്നളിയ ഒരു മയത്തിലൊക്കെ നോക്ക്….. സ്വന്തം ഭാര്യ തന്നെയാണ്…. ഋഷി രുദ്രിന്റെ ചെവിയോരം വന്ന് പറഞ്ഞതും അവനൊന്നു ഇളിച്ചു കൊടുത്തു….. രുദ്രിന്റെയും ശിവയുടെയും കുഞ്ഞി കണ്ണനെ കളിപ്പിച്ചു കൊണ്ട് കാവ്യയും മായമ്മയും മുന്പിൽ തന്നെയുണ്ട്….. താള മേളങ്ങളുടെ അകമ്പടിയോടെ നന്ദുവിന്റെ കഴുത്തിൽ അഭി താലി അണിഞ്ഞു….. ശിവയും രുദ്രും മുൻ നിരയിൽ നിന്ന് കൊണ്ട് തന്നെ അവരുടെ കടമകൾ നിർവഹിച്ചു…… തിരക്ക് കൂടി വന്നതും കുഞ്ഞ് കരയാൻ തുടങ്ങി….. മായമ്മ രുദ്രിന്റെ കൈയിലേക്ക് കുഞ്ഞിനെ കൊടുത്തു….. ഇതാണ് ശിവാരുദ്രത്തിന്റെ പ്രണയ സമ്മാനം…..
“ആരവ് കൃഷ്ണ “എന്ന എല്ലാരുടെയും കണ്ണൻ….. അച്ഛേടാ മോനെന്തിനാ കരയുന്നെ…. രുദ്ര് അവനെ തോളിൽ ഇട്ടു ആശ്വാസസിപ്പിക്കാൻ തുടങ്ങി…. എന്റെ കൊച്ചിനെ കരയിപ്പിച്ചല്ലേ…. ഇങ്ങോട്ട് താ…. ശിവ കുറുമ്പോടെ കുഞ്ഞിന് നേരെ കൈ കാണിച്ചതും അവൻ അവളുടെ മേത്തേക്ക് ചാഞ്ഞു….. അമ്മേടെ മുത്തിന് വിശക്കുന്നുണ്ടോ… അവൻ വിശക്കുന്നുണ്ടാവും നീയാ ഡ്രസിങ് റൂമിൽ ചെന്നിരുന്നു മോന് പാല് കൊടുക്ക്, രുദ്ര് ശിവയെ കൂട്ടി ഡ്രസിങ് റൂമിലേക്ക് നടന്നു….. കുഞ്ഞിന് പാല് കൊടുത്തു കഴിഞ്ഞതും പെട്ടെന്ന് തന്നെ ആളു ഉറക്കം പിടിച്ചു….. ശിവ കുട്ടി, ഇന്ന് ഈ സാരിയിൽ സുന്ദരി ആയിട്ടുണ്ടല്ലോ…. കുഞ്ഞിനെ ബെഡിൽ കിടത്തി പതിയെ തട്ടി കൊടുക്കുന്ന ശിവയുടെ പിൻ കഴുത്തിൽ മുഖം പൂത്തി രുദ്ര് പറഞ്ഞു…… രുദ്ര് ആരെങ്കിലും കാണും…പിന്നെ ഡോർ ലോക്ക് ആണ് അവൻ അവളുടെ ആരായിലൂടെ കൈ ഇട്ടു അവളെ ചേർത്ത് പിടിച്ചു…… അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു… നാണം കൊണ്ട് ശിവയുടെ മുഖം ചുവന്നു തുടുത്തു….
ഡോറിൽ ആരോ മുട്ടുന്നത് കേട്ടാണ് ഇരുവരും പരസ്പരം വിട്ടുമാറിയത്….. രുദ്ര് ചെന്ന് വാതിൽ തുറന്നു….. നിങ്ങളെ ഫോട്ടോ എടുക്കാൻ വിളിക്കുന്നുണ്ട് അങ്ങോട്ട് ചെല്ല്…. ഹരിയാണ്…. കുഞ്ഞിനെ എടുത്തോണ്ട് രുദ്ര് മുന്പേ നടന്നു പിന്നാലെ ശിവയും…. ഹരി അവരെ തന്നെ ഒരു നിമിഷം നോക്കി നിന്നു….. എല്ലാരും നന്നായിട്ട് ചിരിക്കു ഫോട്ടോ ഗ്രാഫർ പറഞ്ഞു….. രേവതിയും സേതുവും, അഭിയും നന്ദുവും ശിവയും രുദ്രും കുഞ്ഞും ചേർന്നുള്ള ഒരു നിറമുള്ള ഫാമിലി ഫോട്ടോ ഫ്രെയിമിലേക്ക് പതിഞ്ഞു….. “ശിവാരുദ്രത്തിന്റെ ലോകം.”❤ ശിവയുടെയും രുദ്രിന്റെയും പ്രണയം ഇവിടെ അവസാനിക്കുന്നില്ല….. “പൂത്തും തളിർത്തും പൂവായും കായയായും അത് വീണ്ടും വീണ്ടും കൂടുതൽ വീര്യത്തോടെ ഉയർന്നു നിൽക്കുന്നു”…..അല്ലെങ്കിലും പ്രണയത്തിനു പ്രായമില്ലല്ലോ….❤

by