രചന – അമീന
ശങ്കുണ്ണി, നീ വേഗം ഓഡിറ്റോറിയത്തിലേക്ക് ചെല്ല് അവിടെ പാചക കാരൊക്കെ എത്തിയിട്ടുണ്ട്…..(മാധവൻ ) മോളെ ശിവ വന്ന് ഭക്ഷണം കഴിക്ക്…. എല്ലാരോടും സംസാരിച്ചിരിക്കുന്ന ശിവയെ അപ്പച്ചി വന്ന് വിളിച്ചു…. ഇപ്പൊ വരാം അപ്പച്ചി…. ഹ്മ്മ്….. മിക്സ്‌ച്ചറും ഉപ്പേരിയും, ശർക്കര വരട്ടിയും അച്ചപ്പവും കുഴലപ്പവുമൊക്കെ വറുത്തു കോരുന്ന തിരക്കിലാണ് മുത്തശ്ശിയും അച്ഛമ്മയുമൊക്കെ….. കല്യാണതിന്റെ ഓട്ട പാച്ചിലിൽ ആണ് പുരുഷൻ മാരൊക്കെ…. ഋഷിയും എല്ലാരുടെയും കൂടെ കൂടുന്നുണ്ടങ്കിലും കാവ്യ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുകയാണ്… പക്ഷെ അവളുടെ ഒഴിഞ്ഞു മാറ്റം ശ്രീ മങ്കലം തറവാടിനെ തെല്ലു പോലും നിരാശ പെടുത്തിയില്ല….. സ്വർണം എടുക്കലും ഡ്രസ്സ് എടുക്കലുമൊക്കെ കഴിഞ്ഞിരിക്കുന്നു….. ഇനി കല്യാണതിന് രണ്ട് ദിവസം മാത്രം….. * പാറുവിന്റെ വീട്ടിലും ഒരുക്കങ്ങളൊക്ക നടക്കുന്നുണ്ട്….. രണ്ട് വീട്ടിലും ഉത്സവ പ്രേതീതി പോലെയായിരുന്നു…..
ഫാൻസി ലൈറ്റുകൾ കൊണ്ട് രുദ്രിന്റെ വീടു മൊത്തം അലങ്കരിച്ചിരുന്നു….. രാത്രിയിൽ തന്നെ ലെച്ചുവും ഹരിയും ഹരിണിയും വൈശാകും അങ്ങോട്ടേക്ക് എത്തി…. നന്ദു നാളെ ഇടേണ്ട ഡ്രെസ്സൊക്കെ സെറ്റ് ചെയ്യുന്ന തിരക്കിലാണ്…. രേവതിയും സേതുവും വരുന്ന അഥിതികളേ സ്വീകരിക്കുന്നത്തിൽ ശ്രെദ്ധ കൊടുത്തു….. ഹരി വെറുതെ രുദ്രിന്റെ മുറി തുറന്നു നോക്കിയതും അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു….. വൈറ്റ് പെയിന്റ് അടിച്ചിരിക്കുന്ന റൂമിന്റെ ഒരു ഭാഗം മൊത്തം ശിവയുടെ ചിരിക്കുന്ന മുഖങ്ങൾ…. അതും പല പോസ്സിൽ ഉള്ളത്…. മറ്റൊരു ഭാഗത്തു രുദ്രും ശിവയും ചേർന്ന് നിൽക്കുന്ന ഫോട്ടോസ് പല സ്റ്റൈലിൽ സെറ്റ് ചെയ്തിരിക്കുന്നു….. റെഡ് കളർ ബലൂൺ കൊണ്ട് ഒരു ഭാഗം നിറഞ്ഞിരിക്കുന്നു…. മനോഹരമായി അലങ്കരിച്ചു വെച്ചിരിക്കുന്ന കർട്ടൻ കാറ്റിൽ പാറി പറക്കുന്നുണ്ട്….. ആ വലിയ റൂമിന്റെ ഒത്ത നടുക്കായി മനോഹരമായ ഒരു കട്ടിൽ….. വയിറ്റ് കളർ ബെഡിൽ പനിനീർ പൂക്കൾ കൊണ്ട് ഹാർട്ട് ഷേപ്പിൽ ഡിസൈൻ ചെയ്തിട്ടുണ്ട്….
ശെരിക്കും കണ്ണു തള്ളി പോകുന്ന കാഴ്ചാ, ആ റൂമിന്റെ ഓരോ ഭാഗത്തും ശിവയുടെ പ്രെസ്സെൻസ് ഉള്ളത് പോലെ…… വേദനയോടെ ഹരി ആ റൂം വീണ്ടും വീണ്ടും നോക്കി…. ശിവയുടെ ഇഷ്ട്ടങ്ങളൊക്കെ അറിഞ്ഞു രുദ്ര് പ്രേവർത്തിക്കുന്നത് അവനെ അത്ഭുത പെടുത്തി….. ഈ കുറഞ്ഞ നാളുകൾ കൊണ്ട് അവൻ അവളെ അഴത്തിൽ മനസിലാക്കിയിരിക്കുന്നു…. അതോ മുന്പേ രുദ്രിന് ശിവയെ ഇഷ്ട്ടമായിരുന്നോ….. അയ്യോ ഹരിയേട്ടാ എന്തിനാ ഈ റൂം തുറന്നത്….. ഏട്ടൻ അറിഞ്ഞാൽ ഇന്ന് ഈ വീട് തിരിച്ചു വെക്കും ആവലാതിയോടെ ഹരിയുടെ അടുത്തേക്ക് നന്ദു ഓടി വന്നു…. അതെന്താ നന്ദു ഇതിൽ വല്ല നിധിയും ഉണ്ടോ…. (ഹരി ) അതൊന്നുമല്ല, ഈ റൂമിലേക്ക് ഫസ്റ്റ് എൻട്രി ശിവേച്ചിക്ക് മാത്രമാണ്…. എന്നെ പോലും കേറാൻ സമ്മതിച്ചിട്ടില്ല ഏട്ടൻ….. ചേച്ചിടെ കൂടെയേ ഇനി രുദ്ര് ഏട്ടനും ഈ റൂമിലേക്ക് കേറൂ…. ആ റൂം പുറത്ത് നിന്ന് പൂട്ടി കൊണ്ട് നന്ദു പറയുന്നത് കേട്ടതും ഹരിക്ക് ചെറിയൊരു അസൂയ തോന്നി…..
ഒപ്പം ചെറിയൊരു ചളിപ്പും….. ചേട്ടൻ ഹാളിലേക്ക് ചെല്ല് ലെച്ചു ചേച്ചി വിളിക്കുന്നുണ്ട്….. ആ പിന്നെ കല്യാണതിന്റെ അന്ന് ഏട്ടൻ മാരൊക്കെ ഡ്രെസ് കോഡ് ആണ്, ഹരിയേട്ടനും ഇടുന്നില്ലേ അവരുടെ കൂടെ….. നന്ദു പറഞ്ഞ കാര്യം ഹരിക്ക് പുതിയ അറിവായിരുന്നു, അവനോട് ഇതിനെ പറ്റി ആരും പറഞ്ഞിരുന്നില്ല….. അവനു എന്തോ വല്ലായിമ തോന്നി…. നന്ദുനെ നോക്കിയൊന്ന് തലയാട്ടി കൊണ്ട് അവൻ അവിടുന്ന് സ്ഥലം വിട്ടു….. * അല്ല രേവതി, താലി മാല വാങ്ങിയതും പെണ്ണിന്റെ ഡ്രെസ്സൊന്നും നീ ഞങ്ങളെ കാണിച്ചില്ലല്ലോ…..(തുഷാര ) അതെ വാങ്ങാൻ പോയപ്പോളോ ഞങളെയൊന്നും വിളിച്ചതുമില്ല, മായമോൾ വിളിച്ചു പറയുമ്പോഴാണ് നിങ്ങൾ ഡ്രസ്സ് എടുക്കാനും സ്വർണം എടുക്കാനുമൊക്കെ പോയെന്ന് തന്നെ ഞങ്ങൾ അറിയുന്നത്…. ചെറിയ പരിഭവത്തോടെ അമ്മമ്മ പറഞ്ഞു….. താലി മാലായൊക്കെ അപ്പുന്റെ ഇഷ്ടത്തിനാണ് വാങ്ങിയത്, അത് അവൻ തന്നെ എടുത്ത് വെച്ചേക്കുവാ അമ്മക്ക് കാണണമെങ്കിൽ അവന്റെ അടുത്ത് ചെന്ന് ചോദിക്ക്…..(രേവതി ) അത് കേട്ടതും പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല….
അമ്മമ്മക്ക് എങ്കിലും ഒരു സാരി വാങ്ങിക്കാമായിരുന്നു…. (ലെച്ചു ) മോളെ നന്ദു ഷെൽഫിൽ ഇവർക്കൊക്കെ വാങ്ങിയ സാരി ഇരുപ്പില്ലെ അത് ഇങ്ങ് എടുത്തോണ്ട് വാ….. രേവതി വിളിച്ചു പറഞ്ഞപ്പോയെക്കും നന്ദു ഒരു വലിയ ബാഗുമായി അങ്ങോട്ടേക്ക് ചെന്നു…. എല്ലാവർക്കും വാങ്ങിയിട്ടുണ്ട്, കൊണ്ട് തരാൻ സേതു ഏട്ടനും രുദ്രിനും നേരമില്ലായിരുന്നു…. ഓരോ സാരിയും പുറത്തെടുത്തു കൊണ്ട് രേവതി പറഞ്ഞതും അമ്മമ്മക്ക് വല്ലാതെ ദേഷ്യം വന്നു…. സേതുവിനെ പ്രെസവിച്ചത് ഞാനാണ് ആ എന്നെയൊന്നു വന്ന് കാണാൻ നേരമില്ലാതെ അവൻ ആ നശിച്ച ജന്മത്തിന്റെ പുറകെ നടക്കുന്നത് എന്തിനാണ്….. അമ്മമ്മ ഉറഞ്ഞു തുള്ളി….. അതെ ഇവരൊക്കെ എന്ത് കണ്ടിട്ടാണോ ആ ശിവയെ തലയിൽ വെച്ച് നടക്കുന്നതെന്ന എനിക്ക് മനസിലാവാത്തെ….. (ലെച്ചു ) ആ പെണ്ണിന്റെ സ്വഭാവം ശെരിക്ക് മനസിലായത് കൊണ്ടാണ് ഹരി അവളെ വേണ്ടെന്ന് പറഞ്ഞത്….. കല്യാണം കഴിയുമ്പോൾ നിങ്ങൾക്ക് മനസിലായിക്കോളും…. അല്ലെങ്കിൽ തന്നെ എത്ര പെട്ടന്നാണ് അവൾ രുദ്രിനെ കല്യാണം കഴിക്കാൻ വന്നത്… ഹരി മോൻ പോയതും അവൾ രുദ്രിനെ വളച്ചു കുപ്പിയിലാക്കി…..
വൃത്തി കെട്ടവൾ….. എപ്പോഴാണ് സമനില തെറ്റുന്നതെന്ന് ഈശ്വരനു അറിയാം….. അതെ ഈ ഭ്രാന്ത് പിടിച്ചതിനു വല്ല കുട്ടികളെയും പ്രെസവിക്കാൻ പറ്റുമോ….. (അമ്മമ്മ ) രുദ്രിനോട് ഇപ്പോയെ പറഞ്ഞോ ഒരു കുട്ടിയെ ദതെടുക്കാൻ….. അഹങ്കാരത്തോടെ ലെച്ചു പറഞ്ഞു നിർത്തി….. അതൊക്കെ ഞങ്ങൾ തീരുമാനിച്ചോളാം.. കല്യാണം കൂടാൻ വന്നതാണെങ്കിൽ അത് കൂടിയാൽ മതി കൂടുതൽ കാര്യങ്ങൾ ചിന്തിച്ചു സമയം കളയണ്ട…. പിന്നിൽ നിന്നുള്ള സേതുന്റെ ശബ്ദം കേട്ടതും എല്ലാരുമൊന്ന് അടങ്ങി….. പട്ടിടെ വാല് എത്ര കുഴലിൽ ഇട്ടാലും അത് നിവരില്ല, വെറുതെ എന്തിനാ പറഞ്ഞു നമ്മുടെ വായിലെ വെള്ളം പറ്റിക്കുന്നത്…. കിടന്ന് കുരക്കട്ടെ ഏട്ടാ….. രേവതി സേതുനെ നോക്കി പറഞ്ഞു… അത് കേട്ടതും ചവിട്ടി തുള്ളി കൊണ്ട് തുഷാര അകത്തേക്ക് പോയി, പുറകെ ബാക്കി വാലുകളും….. അമ്മയും ലെച്ചുവും പറഞ്ഞതിന് ഞാൻ മാപ്പ് ചോദിക്കുന്നു…. ചെറിയമ്മേ…. ഹരിണി രേവതിയുടെ കൈയിൽ പിടിച്ചു പറഞ്ഞു….
അതൊന്നും സാരമില്ല മോളെ, തുഷാര ഏട്ടത്തിക്കും ലെച്ചുനും ശിവയെ കണ്ണിൽ കണ്ടൂടാന്ന് എനിക്കറിയാം, പക്ഷെ അമ്മ കൂടി അവളെ തള്ളി പറയുന്നത് കേൾക്കുമ്പോഴാണ് വിഷമം….. ആദ്യമൊക്കെ മോഹനേട്ടൻ മരിച്ചതിന്റെയും മായ വിധവ ആയതിന്റെയുമൊക്കെ ദേഷ്യമായിരുന്നെങ്കിൽ സത്യം അറിഞ്ഞതോടെ മാധവിക്കും ദാസ്സിനും എതിരെ എല്ലാരും തിരിഞ്ഞതോടെ ദേഷ്യം ഒന്നുടെ ഇരട്ടിച്ചു….. പക്ഷെ അവരുടെ സ്വർത്ഥ മനസ്സ് സത്യത്തിന്റെ ഭാഗത്തു നിൽക്കാൻ തയ്യാറാവുന്നില്ല….. അവരുടെ കണ്ണിൽ രണ്ട് പെൺ മക്കളുടെയും ജീവിതം നഷ്ടപ്പെടുത്തിയത് ശിവ കാരണമാണെന്നുള്ള തെറ്റി ധാരണയാണ്… അവൾക്ക് ഉണ്ടായ വേദനകളോ മാനസിക പിരി മുറുക്കാമോ അവരെ ബാധിക്കില്ല കാരണം ശിവ അമ്മയുടെ ആരുമല്ല…… സാരമില്ല ചെറിയമ്മേ എല്ലാം ശെരിയാവും…. ഹരിണി അവരെ ആശ്വാസിപ്പിച്ചു…..
ഇതേ സമയം മാധവിയുടെ വാടക വീടിനു മുന്പിൽ അഭിയുടെ കാറ് വന്ന് നിന്നു…… പതിവില്ലാതെ ആരാ ഇങ്ങോട്ടേക്കു വരുന്നത്…. ഒരു സംശയത്തോടെ ചാടി പിണഞ്ഞു എണിറ്റു അവർ ഉമ്മറത്തേക്ക് നടന്നു….. മോനെ അഭി, നീ ഈ ചെറിയമ്മയെ കാണാൻ വന്നല്ലോ സന്തോഷമായി…. അവശതയോടെ അവർ അവന്റെ അരികിലേക്ക് ചെന്നു…. സർവ്വ പ്രൗഢിയോടെ നടന്നിരുന്ന അവരിന്നു എല്ലും തോലുമായിരിക്കുന്നു….. കണ്ണിലെ തിളക്കമോ ചൊടിയിലെ പരിഹാസ ചിരിയോ എങ്ങോ പോയി മറഞ്ഞിരിക്കുന്നു….. പട്ടു സാരിയും സ്വർണ ആഭരണങ്ങളും അണിഞ്ഞിരുന്ന ശരീരമിന്നു നിറം പറയാൻ വയ്യാതെ നരച്ച കോട്ടൺ സാരിയിലേക്ക് ഒതുങ്ങിയിരിക്കുന്നു….. ഒരു കറുത്ത ചരടും നേർത്ത ഒരു പൊട്ടു കമ്മലും മാത്രമാണ് ആഭരണം……
അവരുടെ അവസ്ഥ കണ്ട് അഭിക്ക് തെല്ലുപോലും സഹതാപം തോന്നിയില്ല…… മോനെ നീ വന്നല്ലോ, വാ അകത്തേക്ക് കേറൂ….വീട്ടിൽ എല്ലാർക്കും സുഖമാണോ….. ഒരു കുടുംബത്തെ മുഴുവൻ സങ്കട കടലിലേക്ക് തള്ളി വീട്ടിട്ട് സുഖ വിവരം അന്വേഷിക്കുന്നോ….. മോനെ….. ഞാൻ നിങ്ങളുടെ പുന്നാരം കേൾക്കാൻ വന്നതല്ല വേഗം എന്റെ കൂടെ വാ അടുത്ത ദിവസം ശിവയുടെയും രുദ്രിന്റെയും കല്യാണമാണ്….. നിങ്ങളും ആ പന്തലിൽ കാണിയായി വേണമെന്ന് ശിവക്കൊരു മോഹം….. ഒരിക്കൽ നിങ്ങളായി സർവ്വ സൗഭാഗ്യവും തട്ടി എറിഞ്ഞവളുടെ വാശിയാണ്…വന്നേ പറ്റു…..(അഭി ) ഒരു നേരമെങ്കിൽ ഒരു നേരം നല്ല ഭക്ഷണം കഴിക്കാമല്ലേ, ലെച്ചു മോളെയൊന്നു കാണാമല്ലോ….. അവർ മനസ്സിൽ ചിന്തിച്ചു കൊണ്ട് ദാസ്സിന്റെ മുറിയിലേക്ക് നടന്നു…. അഭിയുടെ സഹായത്തോടെ അവർ അയാളെ വീൽ ചെയറിൽ ഇരുത്തി…. കുറച്ചു നേരത്തിനുള്ളിൽ ഒരു ചെറിയ വീട്ടിലേക്ക് അഭി വണ്ടി കൊണ്ട് നിർത്തി….. ഇതെന്താ ഇവിടെ….ഒരു സംശയത്തോടെ മാധവി ചോദിച്ചു….
ഇവിടുന്ന് ഒരു അഞ്ചു മിനിറ്റ് നടന്നാൽ ഓഡിറ്റോറിയമാണ്…. മറ്റന്നാളാണ് വിവാഹം അന്ന് ഞാൻ വന്ന് വിളിക്കാം അതുവരെ ഇവിടെ താമസിക്കാം…. ശ്രീ മങ്കലത്തേക്ക് നിങ്ങളെ കൊണ്ടുപോകാൻ അവിടെയുള്ള ആരും സമ്മതിക്കില്ല, ഇവിടുന്നു ഓഡിറ്റോറിയത്തിലേക്ക് വരാൻ എളുപ്പമാണ്.. പിന്നെ ഈ ഡ്രസ്സ് ഇട്ടു വേണം വരാൻ അഭി അവർക്ക് നേരെ രണ്ട് കവർ നീട്ടി….. ആർത്തിയോടെ ഇരുവരും അത് വാങ്ങി….. അഭിയുടെ കാർ കടന്നു പോയതും ദാസ്സിനെ വീൽ ചെയറിൽ ഇരുത്തി ഉന്തി കൊണ്ട് അവർ ആ വീടിന്റെ ഉള്ളിലേക്ക് കേറി….. * കളയും ചിരിയുമായി കല്യാണ തലേന്ന് എത്തി….. പിങ്ക് കളർ ഹെവി വർക്കിന്റെ ലഹങ്കയും അതിനു ചേരുന്ന സിംപിൾ വർക്കുള്ള ഓർണമെന്റ്സുമാണ് ശിവ ധരിച്ചത് ….. പാട്ടും നൃത്തവുമായി എല്ലാരും ശിവയെ സ്റ്റേജിലേക്ക് ആനയിച്ചു….. ബന്ധുക്കൾ എല്ലാരും സ്റ്റേജിനു മുന്പിൽ അണി നിരന്നു….. അഭിലാഷിന്റെ വീട്ടിൽ നാളെ രാത്രിയാണ് ഫങ്ക്ഷൻ അതുകൊണ്ട് ശ്രീ നിലയത്തുള്ളവരെല്ലാം ശിവയുടെ അരികിലേക്ക് ഓടി എത്തിയിരുന്നു……
ഫോട്ടോ ഷൂട്ടും, ദക്ഷിണ കൊടുക്കലും, ആട്ടവും പാട്ടുമൊക്കെയായി അന്നത്തെ ദിവസം അടിച്ചു പൊളിച്ചു….. ഗസ്റ്റ് എല്ലാരും പോയ ശേഷം കുടുംബകാരൊക്കെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു….. മായയും ഋഷിയും അവരുടെ ഉത്തരവാദിത്യം ഒരു പരുതിവരെ ചെയ്തു തീർക്കുന്നുണ്ട്…. എന്നാ ഞങ്ങൾ ഇറങ്ങട്ടെ… (നന്ദൻ ) പോയി വാ മക്കളെ…. അച്ഛാച്ചൻ അവരെ യാത്ര അയച്ചു…. മീനാക്ഷി ശിവയെ ചേർത്ത് പിടിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു…. ഇത് മോൾക്ക് ഉള്ളതാ ഒരു ജ്വല്ലറി ബോക്സ് മീനാക്ഷി അവളുടെ കൈയിൽ വെച്ച് കൊടുത്തു…. അവര് പോയതും ശിവ നേരെ റൂമിലേക്ക് പോയി….. ഒന്ന് ഫ്രഷ് ആയി വന്ന് കട്ടിലിലേക്ക് ചാഞ്ഞു… നാളത്തെ ദിവസത്തെ സ്വപ്നം കണ്ട് അവൾ എപ്പോയോ നിദ്രയെ പുൽകി….. (തുടരും )

by