രചന – അമീന
അമ്മമ്മേ….. വന്നോ അമ്മമ്മേട കുട്ടി, എവിടെ അഭിയും അച്ഛനുമൊക്കെ…. അഭി നാളെ വരും അമ്മേ, മോഹനേട്ടൻ നാലാം ദിവസം അച്ഛനെയും അമ്മയെയും കൂട്ടിയെ വരൂ….. ഹ്മ്മ്, വാ കേറൂ….. അല്ല അമ്മായി മാരൊക്കെ എന്തെ…. ഞങ്ങളിവിടെ ഉണ്ട് ശിവ കുട്ടി…. (രേവതി ) ഞാൻ ഇന്നലെ തൊട്ട് ശിവേച്ചിനെ കാത്തിരിക്കുന്നതാ… ചേച്ചി ഇല്ലാഞ്ഞിട്ട് എന്ത് ബോർ ആയിരുന്നന്നോ….. (നന്ദന ) എന്തിനാ നന്ദുട്ടി ഇങ്ങനെ പുളു അടിക്കുന്നത് ഇന്നലെ നമ്മൾ അടിച്ചു പൊളിച്ചില്ലേ, ശിവേച്ചി ഇല്ലാത്തോണ്ട് സമാധാനം ഉണ്ടെന്ന് നീ തന്നെ അല്ലെ പറഞ്ഞത് …🤭(രുദ്ര് ) അയ്യോ ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ല, ഈ ഏട്ടൻ ചുമ്മ കള്ളം പറയുവാ…… നിന്റെ ചേട്ടൻ വാ എടുത്താൽ കള്ളമേ പറയുന്ന് ചേച്ചിക്ക് അറിയാം നന്ദുസെ…..
ആ നീ വേണേ വിശ്വാസിക്ക്, ഇന്നലെ ഭയങ്കര അടിപൊളി ആയിരുന്നെന്നെ…..അല്ലെ അമ്മേ…. നീ പോടാ അവിടുന്ന് എന്റെ മോള് ഉള്ളതാ ഞങ്ങൾക്ക് സന്തോഷം…..(രേവതി ) അതാണ്… ശിവ രേവതിയുടെ കവിളിൽ അമർത്തി ചുംബിച്ചു….. എടാ ചൊറി തവളെ ഇനി നിനക്ക് വോയിസ് ഇല്ല….. ഓഹ് നമ്മുക്ക് കാണാം….. ആ കാണാം….. ശിവേ ഞാൻ പറഞ്ഞിട്ടുണ്ട് മൂത്തവരെ ഇങ്ങനെയൊന്നും വിളിക്കരുതെന്ന്….. (മായ ) അങ്ങനെ പറഞ്ഞു കൊടുക്ക് മായമ്മേ….. രുദ്ര് മായേയെ ചേർത്ത് പിടിച്ചു പറഞ്ഞതും ശിവ ചവിട്ടി തുള്ളി അകത്തേക്ക് പോയി……. നേരെ ചെന്നത് തുഷാരയുടെയും മഹിയുടെയും മുറിയിലേക്കായിരുന്നു…….. അമ്മായി….. വാതിലു തള്ളി തുറന്നു കൊണ്ട് ശിവ അകത്തേക്ക് കേറി…..
ഇതെന്താ ശിവാനി, ഒരു മര്യാദയും ഇല്ലാതെയാണോ ഒരാളുടെ മുറിയിലേക്ക് കേറി വരുന്നത്…… സോറി അമ്മായി ഞാൻ പെട്ടെന്ന്….. വാക്കുകൾക്ക് വേണ്ടി അവൾ പരതി…… എന്താ മരുമകളുടെ അധികാരത്തിൽ കേറി വന്നതാണോ….. അമ്മായി…. ഞാൻ അങ്ങനൊന്നും ചിന്തിച്ചുകൂടിയില്ല….. നേർത്ത ശബ്ദത്തോടെ അവൾ പറഞ്ഞൊപ്പിച്ചു……. അമേരിക്കയിലേക്ക് വരാൻ തയ്യാറായോ നീ….. തുഷാരെ….. പിറകിൽ നിന്നുള്ള മഹിയുടെ ശബ്ദം കേട്ടതും അവരുന്നു അടങ്ങി….. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇവിടെ വരുമ്പോയെങ്കിലും നല്ല രീതിയിൽ പെരുമാറാൻ…… ഓഹ് ഇപ്പൊ എന്റെ പെരുമാറ്റത്തിനാ കുഴപ്പം….. തുഷാര ചവിട്ടി തുള്ളി പുറത്തേക്ക് പോയി…..
മോളിതൊന്നും കാര്യമക്കണ്ടാട്ടോ, മഹി ശിവയുടെ കവിളിൽ തട്ടി ആശ്വാസിപ്പിച്ചു….. വരണ്ടൊരു പുഞ്ചിരി മാമ്മനു കൊടുത്ത് കൊണ്ട് ഞാൻ അവിടുന്ന് സ്ഥലം കാലിയാക്കി….. രേവതി അമ്മായി ശിവയെ സ്നേഹം കൊണ്ട് മൂടുമ്പോൾ തുഷാര എന്നും ഒരു കൈ അകലെയെ അവളെ നിർത്തിയിരുന്നുള്ളു…… എന്നാൽ മായമ്മയോടും ബാക്കി ഉള്ളവരോടും അവർക്ക് വലിയ അനിഷ്ട്ടം ഇല്ല താനും….. എന്താ ശിവ കുട്ടി പുലി പോലെ വന്നിട്ട് ഇപ്പൊ ഒറ്റക്ക് നിന്ന് കരയുവാണോ….. അമ്മായി പറഞ്ഞതൊക്കെ ഓർത്ത് മുകളിലെ ബാൽക്കണിയിൽ നിന്ന് കണ്ണു നിറക്കുമ്പോയാണ് പിന്നിൽ നിന്നും ഹരിയെട്ടന്റെ ശബ്ദം കേട്ടത്…..
തിരിഞ്ഞു നോക്കുന്നതിനു മുന്പേ ഏട്ടന്റെ കൈകൾ എന്റെ അരക്കെട്ടിൽ മുറുകി….. ഒരു നിമിഷം ഞാനൊന്നു പതറിയെങ്കിലും അത് പുറത്തു കാട്ടാതെ അങ്ങനെ തന്നെ നിന്നു…… എന്റെ ശിവ കുട്ടി അമ്മ പറഞ്ഞതൊന്നും കാര്യമാക്കണ്ടാട്ടോ, അമ്മയേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുമോ എന്നുള്ള പേടിയാ അമ്മക്ക്…..ഒരുതരം പൊസസീവ്നെസ്……. ഹരിയേട്ടൻ എങ്ങനെയ കേട്ടത്….. ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ടാവുമെന്നത് നീ മറന്നോ പെണ്ണെ….. അയ്യടാ ഒളിച്ചു നിന്ന് കേട്ടെന്ന് പറ മാഷേ…. അങ്ങനെയെങ്കിൽ അങ്ങനെ, പിന്നെ പറ എന്താണ് ഇന്നത്തെ കല പരിപാടികൾ….. ടോമും ജെറിയുമായിട്ടുള്ള നാടക്കം വല്ലതുമുണ്ടോ….. രുദ്ര് ഉണ്ടെങ്കിൽ ഒരു കൈ നോക്കണം…..അവസാനം അന്നത്തെ പോലെ വന്ന് ചീത്ത പറയാനാണേൽ മോനെ ഹരി എന്റെ വിധം മാറും…… ആ ആലോചിക്കാം….
അല്ല ഹരിണി ചേച്ചിയും വൈശാഖ് ചേട്ടനും എപ്പോളാ ലാൻഡ് ചെയ്യണത്….. ഈവെനിംഗ് ഫ്ലൈറ്റ് ആണ്…..എന്തെ നാത്തൂനേ കാണാൻ കൊതിയാവുന്നുണ്ടോ….. ആ അമ്മായി അമ്മയുടെ കൈയിന്നു കിട്ടി ബോധിച്ചു, ഇനി കുറച്ചു നാത്തൂൻ പോരും കൂടി കിട്ടിയ നിർവൃതി അടയമായിരുന്നു……😜 അയ്യടി നീ ചെന്ന് നാത്തൂൻ പോരെടുക്കാതെയിരുന്ന മതി….അവളായിട്ട് പ്രെശ്നം ഉണ്ടാക്കില്ല……😁 അയ്യോ ഇങ്ങനെ നിന്നിട്ട് രണ്ടിനും ശ്വാസം കിട്ടുന്നുണ്ടോ എന്തോ….. രുദ്രിന്റെ ശബ്ദം കേട്ടപ്പോഴാണ് ഹരിയുടെ കരവലയത്തിലാണ് താനെന്നുള്ള ബോധം ശിവക്ക് ഉണ്ടായത്…… ഒരു ചമ്മിയ ഇളിയോടെ ഇരുവരും പരസ്പരം വിട്ടുമാറി….😁
അയ്യാ എന്താ നാണം, ഇവിടെ കെട്ടുപ്രായം ആയി നിൽക്കുന്നവർ തൊട്ട് കൊച്ചു കുട്ടികൾ വരെയുള്ള കാര്യം ഇടക്കൊക്കെ ഓർക്കുന്നത് നല്ലതാ….. കൊച്ചു കുട്ടി നന്ദു ആണെന്ന് മനസിലായി, പക്ഷെ ഈ കെട്ടു പ്രായം ആയ ആൾ ആരാ…. മനസിലായില്ല…..🤔(ഹരി ) വേറാരാ ഈ ഞ്യാൻ തന്നെ…. 🤓(രുദ്ര് ) ഓഹ് അത് ഞാനങ്ങു മറന്നു, ഇപ്പൊ തന്നെ സേതു മാമ്മയോട് പറഞ്ഞു ചേട്ടനെ ഞാൻ കെട്ടിക്കാം….. എന്ന ചെല്ല് ചെന്ന് പറഞ്ഞിട്ട് വാ, എനിക്കോ പറയാൻ പറ്റില്ല ഇങ്ങനെയെങ്കിലും നീയെനിക്ക് ഒരു ഉപകാരം ചെയ്യ്…… എന്ത് പറയുന്ന കാര്യമാ മക്കളെ….. അയ്യോ അച്ഛൻ…. (രുദ്ര് ) അപ്പുവേട്ടന് കല്യാണം കഴിക്കണമെന്ന് മമ്മാനോട് ഒന്ന് പറയാൻ ഏട്ടൻ ഞങ്ങളോട് പറയുവായിരുന്നു…..😜(ശിവ )
ആണോടാ അപ്പു…. ഏയ് അങ്ങനെയൊന്നുല്ല….☺️ ആദ്യം മോൻ ഈ ഊര് തെണ്ടലും കുട്ടി കളിയുമൊക്കെയൊന്നു മാറ്റ്, എന്നിട്ട് അതിനെപ്പറ്റി നമ്മുക്ക് ആലോചിക്കാട്ടോ….. ഓഹ് മതിയാച്ചാ…..😁 ഹ്മ്മ്, ഇപ്പൊ കുളിച്ചൊരുങ്ങി വാ അമ്പലത്തിൽ ദീപാരാധന തൊഴാൻ പോകാം…… അത്രയും പറഞ്ഞു സേതു മാമ്മ രങ്കം വിട്ടു….. അച്ഛമ്മ വാങ്ങി കൊടുത്ത ഓറഞ്ച് കളർ ദവണിയുടുത്തു അലങ്കാരം എന്നോണം ചെറിയ വട്ട പൊട്ടും കരി മഷിയും എഴുതി ശിവ ഒരുങ്ങി ഇറങ്ങി……. ഒരു നിമിഷം ഹരിയും രുദ്രും ഒരുപോലെ അവളെ നോക്കി നിന്നു….. ശെരിക്കും ഒരു ദേവിയെ പോലെ….. എന്താ മക്കളെ ഇഷ്ട്ടായോ എന്റെ ലുക്ക്….. പിന്നെ, കാവിലാ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെയുണ്ട് …..🤭(ഹരി )
ഐവ നല്ല ഫ്രഷ് ഐറ്റം…..താനൊക്കെ എവിടുത്തെ കാമുകനാടോ….. (രുദ്ര് ) അതേ മൂരാച്ചി, നീ പറയടാ അപ്പൂട്ടാ എങ്ങനെയുണ്ട്….. സത്യം പറഞ്ഞ കോലിൽ തുണി ചുറ്റിയ പോലെയുണ്ട്…..🤭 നീ പോടാ ചൊറി തവളെ….. രുദ്രിന്റെ കാലിനിട്ട് ഒന്ന് കൊടുത്തോണ്ട് ശിവ താഴേക്ക് ഇറങ്ങി…… ******** ഹരിയും, രുദ്രും, ശിവയും നന്ദുവും ഒരുമിച്ചു അമ്പലത്തിലേക്ക് ഇറങ്ങാൻ നിന്നതും ഉമ്മറത്തൊരു കാറ് വന്ന് നിന്നു…… “ലക്ഷ്മി….. ” ശിവ മനസ്സിൽ ആ പേര് ഉരുവിട്ടും…… ലെച്ചു ചേച്ചി…… നന്ദു അവളുടെ അരികിലേക്ക് ചെന്നതും ഞാനും പുറകെ വെച്ച് പിടിച്ചു…… എന്നെ കണ്ടതും പുച്ഛം കലർന്നൊരു ചിരി ചിരിച്ചു…..
അപ്പോയെക്കും മാധവി ചെറിയമ്മയും ശേഖരൻ ചെറിയച്ചനും കാറിൽ നിന്ന് ഇറങ്ങി….. ആരായി വന്നിരിക്കുന്നത്, നിങ്ങൾ വരുമെന്ന് ഞങ്ങൾ ഒട്ടു പ്രേതീക്ഷിച്ചില്ല….. (തുഷാര ) മോൾക്ക് ലീവ് കിട്ടാൻ പാടായിരുന്നു പിന്നെ ഒരു വിധത്തിൽ ഒപ്പിച്ചു, ഹരിയുള്ളതോണ്ട് അവൾക്കും വന്നേ പറ്റുവെന്ന് ഒരേ വാശി….. (മാധവി ) ഡൽഹിന്ന് എനിക്കിട്ട് പണിയാൻ ഇറങ്ങിയതാണോ മൂന്നും….. ശിവ മനസ്സിൽ ഓർത്ത് കൊണ്ട് ഹരിയുടെ മുഖത്തേക്ക് നോക്കി…. അവിടെ വലിയ ഭാവ മാറ്റമൊന്നും ഇല്ലാതെ ഫോണിൽ തോണ്ടി നിക്കുന്നുണ്ട്……. വന്നകാലേ നിൽക്കാതെ അകത്തേക്ക് കേറിവാ…. (മായമ്മ ) ചേച്ചിയെ പോലെ തന്നെ ഞാനും ഇവിടുത്തെ മകളാണ്, എന്നെ അഥിതി ആകാനൊന്നും ശ്രെമിക്കണ്ട….. (മാധവി )
അത് കേട്ടതും മായമ്മ പിന്നെ ഒന്നും പറയാൻ നിന്നില്ല….. അല്ലെങ്കിലും ചെറിയമ്മക്ക് ഒരു എല്ലു കൂടുതലാണ്….. അല്ല നിങ്ങൾ എങ്ങോട്ടാ ഈ പോകാൻ ഇറങ്ങിയത്…. (മാധവി ) അവരൊന്നു അമ്പലം വരെ പോകാൻ നിക്കുവാ ചേച്ചി…. (രേവതി ) മോളെ ലെച്ചു നീ പോകുന്നുണ്ടോ ഇവരുടെ കൂടെ….. പോണോന്നുണ്ട് അമ്മേ…. എന്ന കുളിച്ചു വാ ലെച്ചു ചേച്ചി ഞങ്ങൾ വെയിറ്റ് ചെയ്യാം…. (നന്ദു ) അത് കേട്ടതും ലക്ഷ്മി അകത്തേക്കോടി… അതികം താമസിയാതെ തന്നെ ഒരു നീല കരയുള്ള സെറ്റും മുണ്ടും ഉടുത്തു അവൾ പുറത്തേക്ക് വന്നു…… വന്നപാടെ ഹരിയേട്ടന്റെ കൈയും പിടിച്ചു അവൾ മുന്പേ നടന്നു…..എനിക്ക് അങ്ങോട്ട് എരിഞ്ഞു വന്നെങ്കിലും അത് അടക്കി പിടിച്ചു കൊണ്ട് രുദ്രിന്റെയും നന്ദുവിന്റെയും കൂടെ അവരുടെ പുറകെ വെച്ച് പിടിച്ചു….. (തുടരും )

by