രചന – അമീന
അല്ല ഇതെന്താ അഭിലാഷേ പതിവില്ലാതെ ഇങ്ങോട്ടേക്കേ….. ഒന്നും പറയണ്ട ശിവ, രാവിലെ എണീറ്റപ്പോ തൊട്ട് വല്ലാത്തൊരു ബോറടി…. എന്നാപ്പിന്നെ ഇങ്ങോട്ടേക്കു പോരാന്നു കരുതി…. അപ്പൊ ഇന്ന് ഔട്ടിങ്ങിനു പോയില്ലേ….. ഓഹ് ഇല്ലന്നെ, ഒറ്റക്ക് പോകാൻ തോന്നിയില്ല….. ഇന്ന് നിങ്ങളുടെ കൂടെ ഞാനും കൂടുന്നതിൽ വിരോധമുണ്ടോ…… ഉണ്ടെടോ…. നല്ല വിരോധമുണ്ട്…. അതിന് നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ….. ഞാൻ ശിവയോടാണ് ചോദിക്കുന്നത്….. എടൊ ഗിരിരാജൻ കോഴി, ഇന്ന് നിന്നെ ഞാൻ വെട്ടികീറി അടുപ്പിൽ വെക്കുന്നതിനു മുന്പേ ഇവിടുന്നു പോകുന്നതാവും നല്ലത്….. നീ പോടീ മരപട്ടി…. ഡോ…. പറഞ്ഞു പറഞ്ഞു താൻ എങ്ങോട്ടാ ഈ പറഞ്ഞു പോകുന്നത്…. ഇന്ന് നിന്നെ ശെരിയാക്കി തരാം…… പാറു ചൂൽ എടുത്ത് അഭിലാഷിനു നേരെ തിരിഞ്ഞു…. പാറു വേണ്ട…. അഭിലാഷ് നമ്മുടെ അതിഥിയാണ്…. പിന്നെ സത്കരിച്ചു വിടാൻ പറ്റിയൊരു മുതല്… നീയവിടെ നിന്ന് നിന്റെ പണി നോക്ക് ശിവ ഇവനെ ഞാൻ കൈകാര്യം ചെയ്തോളാം….. പാറു അവന്റെ അടുത്തേക്ക് പാഞ്ഞതും ഒരു ചിരിയോടെ അഭിലാഷ് അവളുടെ പ്രവർത്തി നോക്കികൊണ്ട് അങ്ങനെ നിന്നു….
എന്താടോ താൻ ഇങ്ങനെ നോക്കുന്നത്…. പാറു അവന്റെ നെഞ്ചിൽ കുത്തികൊണ്ട് ചോദിച്ചതും അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അരികിലേക്ക് നീങ്ങി….. അവന്റെ ഭാവ മാറ്റം അവളിൽ ഒരു പേടി വരുത്തിയെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ അങ്ങനെ തന്നെ നിന്നു….. നിമിഷ നേരം കൊണ്ട് അഭിലാഷ് പാറുവിനെ കൈകളിൽ കോരിയെടുത്തുകൊണ്ട് ഹാളിലേക്ക് നടന്നു….. ഇതിപ്പോ എന്താന്ന് ചിന്തിച്ചു ഞെട്ടലോടെ ശിവയും അവരുടെ പുറകെ വെച്ചു പിടിച്ചു….. അപ്പോയെക്കും അഭിലാഷ് പാറുവിനെയും കൊണ്ട് റൂമിൽ കേറി റൂം ലോക്ക് ചെയ്തിരുന്നു….. ഒരു ചെറു പുഞ്ചിരി ശിവയുടെ ചുണ്ടിൽ മൊട്ടിട്ടു…..
എന്നെ നിലത്തിറക്കേടാ തെണ്ടി…. പാറു അവന്റെ പുറം തല്ലി പൊളിക്കാൻ തുടങ്ങി…. അവിടെ അടങ്ങി കിടക്കെന്റെ പെണ്ണെ….. എടാ പട്ടി എന്നെ നിലത്തു നിർത്തിയില്ലെങ്കിൽ നിന്റെ അന്ത്യം ഇന്നെന്റെ കൈ കൊണ്ടായിരിക്കും….. അയ്യോ അങ്ങനെ പറയാല്ലോ മുത്തേ, അപ്പൊ എന്റെ പാറുട്ടി വിധവ ആവില്ലേ….. എന്ത്….🙄 പാറുവിന്റ കണ്ണു പുറത്തേക്ക് തള്ളി വന്നു…. അയ്യോ മോള് കൂടുതൽ അഭിനയിക്കല്ലേ…. ഒരു കള്ള ചിരിയോടെ അഭിലാഷ് പാറുവിനെ നിലത്തേക്ക് ഇറക്കി….. താനിതു എന്ത് തേങ്ങയാടോ ഈ പറയണത്…. ഒന്നും മനസിലാവാത്ത പോലെ പാറു അഭിലാഷിനെ നോക്കി…. മോളെ പാർവതി, ഈ മനസ്സിൽ ഈ അഭിലാഷ് മേനോനോടുള്ള ഒടുക്കാത്ത പ്രണയമാണെന്ന് ചേട്ടന് അറിയാട്ടോ… അതുകൊണ്ട് പൊന്നുമോള് തത്കാലം ഈ നാടകം അവസാനിപ്പിച്ചേക്ക്…… കള്ളം പിടിക്കപ്പെട്ട പോലെ പാറു തല കുനിച്ചു നിന്നു….. ഓഹ്, ഇപ്പോളെലും ഈ ചട്ടമ്പിയുടെ വാലൊന്നു മുറിഞ്ഞു കണ്ടല്ലോ സമാധാനം…. അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തോണ്ട് അഭിലാഷ് പറഞ്ഞതും അവളുടെ കവിളും മൂക്കും ചുവപ്പ് രാശിയിൽ പടർന്നു പിടിച്ചു…..
അയ്യോ പെണ്ണിന്റെ നിൽപ്പ് കണ്ടില്ലേ കുറച്ചു മുൻപ് എന്നെ കടിച്ചു കീറാൻ നടന്നവളാണ്….. അത് കേട്ടതും എന്തോ ഓർത്ത പോലെ പാറു അവനെ തള്ളിയിട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ നിന്നതും അഭിലാഷ് അവളെ വലിച്ചു വീണ്ടും അവനിലേക്ക് അടിപ്പിച്ചു….. എടി ചട്ടമ്പി നിനക്ക് എന്നെ ഇഷ്ടമാണെന്നു അറിഞ്ഞിട്ട് തന്നെയാണ് ഇന്നലെ ശിവയോട് നിന്നെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞത്….. അവളോട് അടുത്ത് ഇടപഴകുമ്പോൾ നിന്റെ മുഖത്ത് പ്രേകടമാകുന്ന കുശുമ്പും ദേഷ്യവുമൊക്കെ ഞാൻ എന്നും കാണാറുണ്ട്…… പക്ഷെ നീ പിടി തരില്ലെന്ന് ശിവ പറഞ്ഞതൊണ്ടാണ് റൂട്ട് മാറ്റി പിടിച്ചത്….. ശിവ പറഞ്ഞിട്ടോ…..🙄 കണ്ട നാൾ മുതൽ നിന്നോട് എനിക്കൊരു ഇഷ്ട്ടമുണ്ട്…. ശിവയോടാണ് ആദ്യം തുറന്നു പറഞ്ഞതും, കാരണം ഇനി ഇത് വേറെ വല്ലവന്റെയും പ്രോപ്പർട്ടി ആണോന്ന് അറിയില്ലല്ലോ… ശിവയിലൂടെ ഞാൻ എന്റെ പെണ്ണിനെ അറിയുകയായിരുന്നു, കൂട്ടുകാരിക്ക് സംരക്ഷണ വലയം തീർക്കുന്ന അവളെ ആത്മർത്ഥമായി സ്നേഹിക്കുന്ന ഈ ഉണ്ട കണ്ണിയോട് പ്രണയതെക്കാൾ ബഹുമാനം തോന്നി…..
പിന്നെ പിന്നെ നിന്നെ വീക്ഷിക്കൽ ആയിരുന്നു ചേട്ടന്റെ പണി…. അപ്പോഴാണ് ശിവ പറഞ്ഞത് നീ എന്നെ ഇടക്ക് ഇടക്ക് പാത്തും പതുങ്ങിയും നോക്കുന്ന കാര്യം….. നേരിട്ട് വന്ന് പറഞ്ഞാൽ നീയത് സമ്മതിച്ചു തരില്ലെന്ന് അറിഞ്ഞത് കൊണ്ടാണ് ശിവയുമായി അടുത്തതും അവളോട് കൂടുതൽ സംസാരിച്ചതുമൊക്കെ….. ഇന്നലെ ശിവയോട് പ്രണയം മൊട്ടിട്ടോ എന്ന് ചോദിക്കുമ്പോൾ നിന്റെ മുഖത്ത് വിരിഞ്ഞ നിരാശ ഞാൻ കാണുന്നുണ്ടായിരുന്നു……😁 പോടാ പട്ടി.. ഞാൻ ചുമ്മാ നിന്നെ നോക്കിയതാ…. സ്നേഹിക്കാൻ പറ്റിയോ മൊതല്…. പാറു പറഞ്ഞു തീരുന്നതിനു മുന്പേ അഭിലാഷ് അവളെ അവനോട് ചേർത്ത് നിർത്തി….. അവളുടെ അധരത്തിലേക്ക് ചുണ്ടുകൾ ചേർത്തു….. ഒരു ഞെട്ടലോടെ പാറു അവനെ നോക്കിയതും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി…. അവളിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിൽ ഒരു കുളിരു വന്നു….. ഒരു പുഞ്ചിരിയോടെ അവളും അവനെ ഇറുക്കെ പുണർന്നു ആ ചുംബനത്തിലേക്ക് ലയിച്ചു…
കാലങ്ങളായി പറയാതെ വെച്ചിരുന്ന പ്രണയം അവിടെ പെയ്തിറങ്ങി….. പരസ്പരം വിട്ടു മാറാതെ അവർ വീണ്ടും വീണ്ടും ആ ചുംബനത്തിലേക്ക് ലയിച്ചു….. ശാസം കിട്ടാതെ വന്നപ്പോൾ പാറു അവനെ തള്ളി മാറ്റി…. എന്തോ അവനെ നോക്കാൻ അവൾക്കൊരു മടി തോന്നി….. പാറു….. മെല്ലെ അവൻ അവളെ വിളിച്ചതും അവളിൽ ഒരു വിറയൽ ഉണ്ടായി….. അവന്റെ കൈകൾ തന്റെ കുഞ്ഞു മുഖങ്ങളിൽ കൂടി ഓടി നടന്നു…… എന്നെ ഇഷ്ടമാണെന്നു നിന്റെ വായിൽ നിന്ന് തന്നെ എനിക്കൊന്നു കേൾക്കണം…… അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…… കാലുകൾ ഊഞ്ഞി അവൾ അവന്റെ കഴുത്തിൽ കൂടി കൈ ഇട്ടുകൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു….. I LOVE U❤ അവന്റെ ചെവിയോരം വന്ന് പറഞ്ഞതും അവൻ അവളെ എടുത്തുയർത്തി……
ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവനെ നോക്കി പുഞ്ചിരിച്ചു… പാറു…. പാറു….. അഭി….. ശിവ വിളിച്ചു കൂവികൊണ്ട് ഡോർ തല്ലി പൊളിക്കാൻ തുടങ്ങിയതും അഭിലാഷ് ചെന്ന് വാതിൽ തുറന്നു….. എന്താ പെണ്ണെ നിനക്ക്….(അഭിലാഷ് ) അയ്യടാ, തത്കാലം ഇത്രെയും മതിട്ടോ…. ഒരു കള്ള ചിരിയയോടെ ശിവ പാറുന്റെ അടുത്തേക്ക് നടന്നു…. ഇനിയിപ്പോ വേറെ ചെറുക്കനെ തപ്പണ്ട കാര്യമുണ്ടോ കള്ള കാമുകി….😁 പോടീ അലവലാതി ഒന്നും അറിയാത്ത പോലെ എന്നെ പറ്റിച്ചില്ലെടി നീ.. (പാറു ) അണ്ടർ ഗ്രൗണ്ടിൽ കൂടി ലൈൻ വലിച്ചോണ്ട് ഇരുന്നിട്ട് കൂടുതൽ ഡയലോഗ് അടിക്കല്ലേ….. (ശിവ ) അത് കേട്ടതും അവളൊന്ന് പല്ലിളിച്ചു കാണിച്ചു….. ഇനി കൂടുതൽ താളം ചവിട്ടാതെ ദേ ഇതങ്ങോട്ട് പിടിക്ക് രണ്ടും പാറു രണ്ട് പേരുടെയും കൈയിലേക്ക് ഓരോ പാക്കറ്റ് വെച്ച് കൊടുത്തു….. ഇതെന്താ….. (പാറു ) തുറന്ന് നോക്ക്…. ആകാംഷയോടെ ഇരുവരും ആ പാക്കറ്റ് പൊട്ടിച്ചു…. രണ്ട് ഗോൾഡ് റിങ്സ് ആയിരുന്നു അതിൽ….. ഇങ്ങനെ അന്തം വിട്ടു നോക്കി നിൽക്കാതെ അങ്ങോട്ട് ഇട്ടു കൊടുക്ക് മോനെ അഭിലാഷേ…. എടി ശിവ നീയിതൊക്കെ എപ്പോ വാങ്ങി….. അതൊക്ക ഞാൻ വാങ്ങി…. ഈ അഭിലാഷിനെ അടുത്തറിഞ്ഞപ്പോൾ തൊട്ട് എനിക്ക് ഉറപ്പായിരുന്നു എന്റെ പാറുട്ടി ലക്കി ആണെന്ന് അപ്പൊ പിന്നെ ഞാൻ ഇതും അങ്ങോട്ട് വാങ്ങി വെച്ചു…..
ശിവ പറഞ്ഞു നിർത്തിയതും പാറു അവളെ കെട്ടിപിടിച്ചു തുരുതുര ഉമ്മ വെച്ചു…. ആ മതി മതി…. രണ്ടുപേരും റിങ് എക്സ്ചേഞ്ച് ചെയ്യാൻ നോക്ക് എന്നിട്ട് വേണം പുറത്തു പോകാൻ….. പുറത്തു പോകുന്നത് എന്തിനാ….🙄 (പാറു ) പിന്നെയിന്നു ഇതിന്റെ എല്ലാത്തിന്റെയും ചിലവ് എനിക്ക് കിട്ടണ്ടേ രണ്ടിനെയും മാക്സിമം ഞാനിന്ന് പിഴിയും…. അപ്പൊ ഇവിടുത്തെ ഫുഡ് എന്ത് ചെയ്യും… (പാറു ) ഇവിടുത്തെ ഫുഡ്…. എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്…. രണ്ടിന്റെയും ഇടി നോക്കി നിന്ന് ബിരിയാണി കുളമായി….😖 പാറു വേഗം ഒരുങ്ങാൻ നോക്ക്, ഞാൻ പായസം എടുക്കാം, ……… ശിവ അടുക്കളയിലേക്ക് പോയി…. അഭിലാഷ് ശിവ പോകുന്നത് നോക്കി നിന്നു…. എന്താ മാഷേ ചിന്തിക്കുന്നത്…. (പാറു ) ശിവയെ കാണുമ്പോയൊക്കെ എന്തോ വല്ലാത്തൊരു ആത്മ ബന്ധം പോലെ…. പിന്നെ തള്ളല്ലേ…. തള്ളല്ല പാറു, സത്യമാണ് എന്റെ അനിയത്തി ഐശ്വര്യയെ പോലെ തന്നെയുണ്ട്….. ആ അതൊക്കെ പിന്നെ പറയാം…. താൻ ആദ്യ പുറത്തേക്കിറങ്ങിക്കേ…. എനിക്ക് ഡ്രസ്സ് മാറാണം….. താനോ….. മര്യാദക്ക് അഭിയേട്ടാന്ന് വിളിക്കെടി….. അയ്യോ ഒരു ഏട്ടൻ വന്നേക്കുന്നു, ഒന്നുപോടാപ്പാ…. അഭിയെ തള്ളി പുറത്താക്കി പാറു ഡോർ അടച്ചു…..
ഒരു ചെറു പുഞ്ചിരിയോടെ അഭി സോഫയിൽ വന്നിരുന്നു വീട്ടിലേക്ക് വിളിച്ചു….. പാറുവിന്റെ കാര്യം നേരത്തെ വീട്ടിൽ പറഞ്ഞിട്ടുള്ളത്കൊണ്ട് അതികം ബുദ്ധിമുട്ട് ഇല്ലായിരുന്നു….. ഓസ്ട്രേലിയയിൽ പോയി വല്ല മദാമ്മയെയും കെട്ടുവോന്നു പേടിച്ചിരിക്കുകയായിരുന്നു അഭിയുടെ അച്ഛനും അമ്മയും…. പക്ഷെ പാറുവിന്റ ഫോട്ടോ കണ്ടതോടെ ആ ടെൻഷൻ അവർക്ക് ഇല്ലാതായി…… അങ്ങനെ കുറച്ചു നേരത്തിനു ശേഷം അഭിലാഷും, പാറുവും ശിവയും പുറത്തേക് പോകാനായി ഇറങ്ങി….. ഫുൾ സ്ലീവ് പിങ്ക് t-ഷർട്ടും വൈറ്റ് പാന്റുമാണ് പാറുവിന്റെയും ശിവയുടെയും വേഷം….. ആഹാ കൊള്ളാം ഇരട്ട പെറ്റ പോലെയുണ്ട് രണ്ടിനെയും കണ്ടിട്ട്…. അഭിലാഷ് കളിയാക്കി പറഞ്ഞതും ഒരുനിമിഷം ശിവ തന്റെ അഭിയേട്ടനെ ഓർത്തു…. ഏട്ടനും ഇങ്ങനെ തന്നെയാണ് എന്ത് ഡ്രസ്സ് ഇട്ടു വന്നാലും ഒന്ന് കളിയാക്കും….. ശിവയുടെ നെഞ്ചിൽ ഒരു നോവുണർന്നു…… അയ്യോ…. പോയി വണ്ടി എടുക്കടോ….. (പാറു ) അഭിലാഷ് പോയതും പാറു ശിവയെ ചേർത്ത് പിടിച്ചു… ആ ചേർത്ത് പിടിക്കലിൽ എല്ലാ സങ്കടങ്ങളും ഇല്ലാണ്ടാവുമായിരുന്നു….. ഒരു പുഞ്ചിരിയോടെ ഇരുവരും കാറിന്റെ പിൻ സീറ്റിലേക്ക് കേറിയിരുന്നു……
അതേ ഞാൻ നിങ്ങളുടെ ഡ്രൈവർ അല്ലാട്ടോ…. (അഭിലാഷ് ) ഓഹ് ആണെങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ല…..🤭(പാറു ) എടി… എടി…. നിനക്കുള്ളതൊക്കെ ഞാൻ പലിശ സഹിതം തിരിച്ചു തരും….. അഭിലാഷ് പാറുനെ നോക്കി പറഞ്ഞു….. അതൊക്കെ അപ്പോഴല്ലേ ഇപ്പൊ വണ്ടിയെടുക്ക് മനുഷ്യ…. പാറു ശിവയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു…… അങ്ങനെ കളിയും ചിരിയുമായി അവർ അന്നത്തെ ദിവസം ആഘോഷിച്ചു…… ************ ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി, അഭിലാഷും പാറുവും പ്രണയിച്ചു കൊണ്ടിരുന്നു….. കൂട്ടത്തിൽ ശിവയുമായി അഭിലാഷും കൂടുതൽ അടുത്തു….. നഷ്ട്ട പെട്ടു പോയ ഏട്ടൻ മാരുടെ സ്നേഹം അഭിലാഷിലൂടെ അവൾക്ക് തിരിച്ചു കിട്ടുന്നത് പോലെ……
ഇതേ സമയം ശ്രീ മങ്കലം തറവാട്ടിൽ ഋഷിയുടെ കല്യാണ തിരക്കിലാണ് എല്ലാരും….. എന്റെ ശിവ കുട്ടി എന്ത് മാത്രം ആഗ്രഹിച്ചതാ ചേട്ടൻ മാരുടെ കല്യാണം കൂടാൻ….. പെങ്ങളുടെ അധികാരത്തോടെ മുന്പിൽ തന്നെ നിൽക്കണമെന്നൊക്കെ പറഞ്ഞവളാണ് ഇന്ന് ഏട്ടന്റെ കല്യാണം ആണെന്ന് പോലുമറിയാതെ മറ്റൊരു സ്ഥലത്തു ജീവിക്കുന്നത്….. എന്തൊരു വിധിയാണോ എന്റെ കുട്ടീടെ, അച്ഛമ്മയുടെ കണ്ണുകളിൽ നനവ് പടർന്നു….. ഓഹ്…. നല്ലൊരു ദിവസായിട്ട് ആ നശിച്ച പെണ്ണിന്റെ കാര്യവും പറഞ്ഞു കണ്ണു നിറക്കാണോ അമ്മേ…. (മായ ) മോളെ മായേ നീ എങ്ങനെയ ഇങ്ങനെ മാറി പോയത്…. ആ കുട്ടിയോട് ഇങ്ങനെയൊക്കെ കാണിച്ചാൽ മരിച്ചു പോയ നിന്റെ ഭർത്താവ് തിരിച്ചു വരുമോ…. അമ്മേ ഇതിനെ കുറിച്ചൊരു സംസാരം ഇനി വേണ്ട, ആ പെണ്ണിന്റെ പേര് പറയുന്നിടം മുടിയും…. വെറുതെ എന്തിനാ എന്റെ ഋഷി മോന്റെ കല്യാണ ദിവസായിട്ട് …. പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്പേ മായ പുറത്തേക്ക് ഇറങ്ങി…… ഹരിണിയും ലക്ഷ്മിയും ഒരേ കളർ സാരിയിൽ മിഞ്ഞി തിളങ്ങി….. എല്ലാരുടെയും നിർബന്ധം സഹിക്ക വയ്യാതെ രുദ്ര് കല്യാണം കൂടനായി ഇന്നലെ തന്നെ എത്തിയിരുന്നു….. എന്തോ അവൻ പഴയത് പോലെ ഹരിയോടും മറ്റുള്ളവരോടും അത്ര മിണ്ടാറില്ല…. മനസ്സ് തുറന്നു സംസാരിക്കുന്നത് അഭിയുടെ അടുത്തു മാത്രമാണ്.
10-10.30 ക്കുമുള്ള മുഹൂർത്തത്തിലാണ് താലി കെട്ടു…. എല്ലാരും ഓഡിറ്റോറിയത്തിലേക്ക് എത്തി……പെങ്ങളുടെ സ്ഥാനത്തു മാധവന്റെ മക്കളായ കാർത്തികയും കീർത്തനയും നിന്നു….. ഒപ്പം ലെച്ചുവും ഹരിണിയും, നന്ദുവും….. കളിയും ചിരിയുമായി എല്ലാരും വളരെ സന്തോഷത്തിലാണ്….. അച്ഛന്റെ സ്ഥാനത്തു നിന്ന് മാധവൻ എല്ലാം നോക്കി നടത്തി….. അങ്ങനെ എല്ലാരുടെയും അനുഗ്രഹത്തോടെ ഋഷി കാവ്യയുടെ കഴുത്തിൽ താലി ചാർത്തി…. ഒരു കാണിയായി പോലും ശിവ തന്റെ മകന്റെ കല്യാണ സദാസ്സിൽ ഇല്ലാത്തതു മായയിൽ സന്തോഷം ഉളവാക്കി….. എന്തിനെന്ന് ഇല്ലാതെ രുദ്രിന്റെയും അഭിയുടെയും കണ്ണുകൾ നിറഞ്ഞു…. അവരുടെ ശിവയെ ഓർത്ത്…. ഒരു പൂമ്പാറ്റയെ പോലെ ഇവിടെ പാറി നടക്കണ്ടവൾ, വഴക്ക് കൂടി പിണങ്ങി പോകുന്നവൾ ഇന്ന് അവൾ ഞങ്ങൾക്ക് അന്യയാണ്…..അവളുടെ ചിരിക്കുന്ന മുഖം കണ്ടിട്ട് നാലു വർഷം പിന്നിടുന്നു……. (തുടരും )

by