രചന – അമീന
വേണ്ട അങ്ങനെ നിങ്ങൾ എന്നെയിനി വിളിക്കരുത്…. കൊതിച്ചിരുന്നു ഈ വിളിക്കായി….. ഒരു തലോടലിനായി…. അന്നൊന്നും ചെയ്തില്ലല്ലോ…. ഇപ്പൊ ഇതൊന്നും ഞാനും ആഗ്രഹിക്കുന്നില്ല, കൊല്ലം 4 കഴിഞ്ഞില്ലേ ഈ വിളി കേട്ടിട്ട്…. ഇനിയും ഇതൊന്നും ഇല്ലാതെ ജീവിക്കാൻ എനിക്കറിയാം…… മോളെ ശിവ അമ്മയൊരു തെറ്റ് ചെയ്തു എന്നത് സത്യമാണ് പക്ഷെ ഇപ്പൊ നിന്നെയൊർത്തു നീറി പുകയുവാണ് ആ മനസ്സ്…..(ഋഷി ) മോഹൻ മാഷിന്റെ വളർത്തു മകളോട് എപ്പോ മുതലാണ് ഋഷിക്ക് സ്നേഹം പൊട്ടി മുളച്ചത്….. അമ്മയെന്നു വിളിക്കരുതെന്ന് ഒരു നൂറാവർത്തി എന്നോട് പറഞ്ഞിട്ടുണ്ട് പലപ്പോഴും നിങ്ങളെ പേടിച്ചു ആ വിളി തൊണ്ടയിൽ കുരുങ്ങി നിന്നിട്ടുണ്ട്…. ഇനി വേണ്ട, ഒറ്റക്ക് ജീവിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു…. ശിവ അവരെയൊന്നു നോക്കികൊണ്ട് അകത്തേക്ക് പോയി…
ഞങ്ങൾ പോകുവാണ് മായേ രുദ്രിന്റെയും ശിവ മോളുടെയും വിവാഹം നടത്താൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു…. എല്ലാവർക്കും സമ്മതമാണ് ഇന്നലെ വരെ ശിവ എന്നാ പേര് കേൾക്കുന്നത് തന്നെ വെറുപ്പായിരുന്നല്ലോ നിനക്ക് അതുകൊണ്ടാണ് പറയാതിരുന്നത്….. സേതു പറഞ്ഞതും മായ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു…. ഞങ്ങൾ പോകുന്നത് രുദ്ര് മോൻ പണി കഴിപ്പിച്ച ഞങ്ങളുടെ പുതിയ വീട്ടിലേക്കാണ്…. അങ്ങോട്ടായിരിക്കണം ശിവ വലതു കാൽ വെച്ച് എന്റെ മോന്റെ ജീവിതത്തിലേക്ക് വരണ്ടതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു…. ആ പിന്നെ ഈ വിവാഹം രേവതിയുടെ ഉറ്റ സുഹൃത്തായ ശ്രീദേവിയുടെ മോളും ഞങ്ങളുടെ മോനുമായി ഉള്ളതാണ്…. ഒരു ബന്ധത്തിന്റെ പേരും പറഞ്ഞു നീയിനി എന്റെ മോളെ നോവിക്കാൻ നിൽക്കേണ്ട….. (സേതു ) സാര ഉപേദേശികളിൽ ഒരാൾ പോലീസ് കസ്റ്റഡിയിലും ഒരാൾ ഇരു കാലും നഷ്ടപ്പെട്ടു ഹോസ്പിറ്റലിലുമുണ്ട്….
ചെന്ന് കാണു ഭർത്താവിനെ കൊന്നവനെ….കൂട്ടത്തിൽ നാത്തൂനെയും കൂട്ടിക്കോ…. തുഷാരയെ നോക്കി രേവതി അത്രയും പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി….. മോനെ ഋഷി, ഇറങ്ങട്ടെ…. പറ്റുമെങ്കിൽ അങ്ങോട്ടേക്ക് ഇറങ്ങു…(സേതു ) അവർ പടിപ്പുര കടന്നു….. ഇനിയിപ്പോ വെച്ച് താമസിപ്പിക്കണ്ട കുട്ടികളുടെ വിവാഹം നമ്മുക്ക് പെട്ടന്ന് നടത്താം…. സേതു രാജീവിനെ വിളിച്ചറിയിച്ചു….. എനിക്ക് ഒരു എത്രിപ്പും ഇല്ല…. അങ്ങനെയാണേൽ എല്ലാവർക്കും ഒരു ദിവസം ഇവിടെ കൂടാം, എന്നിട്ട് കാര്യങ്ങൾക്ക് ഒരു നീക്കു പോകും ഉണ്ടാക്കാം…. എന്നാ അങ്ങനെയാവട്ടെ, ഞാൻ നന്ദനോട് ഒന്ന് വിളിച്ചറിയിക്കട്ടെ…. രാജീവ് ഫോൺ കട്ട് ചെയ്തു….
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി അച്ഛമ്മയും അച്ഛാച്ചനും അഭിയും ചേർന്ന് ശിവയുടെ വിവാഹ കാര്യം സംസാരിക്കാൻ രാവിലെ തന്നെ സേതുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു…… തുഷാരയും മഹിയും അമ്മമ്മയും അപ്പൂപ്പനും അവരുടെ വീട്ടിലേക്ക് പോയി.. ദാസ്സിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷ തന്നെയാണ് കിട്ടിയിരിക്കുന്നത്,അതുകൊണ്ട് തന്നെ ശിവ അവർക്ക് എതിരെയുള്ള കേസ് പിൻവലിച്ചു….. പക്ഷെ മാധവിയെയും ദാസ്സിനെയും ഇനി വീട്ടിലേക്ക് കേറ്റില്ലാന്നു ഹരിയും മായയുടെ അച്ഛനും തീർത്തു പറഞ്ഞതോടെ അവർ വാടകക്ക് വീട് എടുത്ത് മാറി താമസിക്കാൻ തുടങ്ങി….. മോനെ ഋഷി, നമ്മളെ എല്ലാരും കൂടി ഒറ്റ പെടുത്തിയല്ലോ…. എല്ലാം നമ്മൾ തന്നെ വരുത്തി വെച്ചതല്ലേ….. ഇനി അനുഭവിക്കാതെ വേറെ വഴിയൊന്നുമില്ല….. എങ്കിലും ശിവ മോളുടെ കല്യാണം ഉറപ്പിക്കാൻ എന്നെയും കൊണ്ട് പോകാമായിരുന്നു…..മായമ്മ പരിഭവം പറഞ്ഞു….. ഒരിക്കൽ അവൾ ആഗ്രഹിച്ച ജീവിതം നമ്മളായി തന്നെയല്ലേ അവളിൽ നിന്നും തട്ടി എറിഞ്ഞത്….
നമ്മുടെ ആരുമല്ല ശിവയെന്ന് നമ്മൾ എത്ര തവണ അവളുടെ മുഖത്ത് നോക്കി പറഞ്ഞിരിക്കുന്നു ഒരു ബന്ധവും ഇല്ലാത്തവരെ എങ്ങനെയമ്മേ ആ ചടങ്ങിൽ പങ്ക് എടുപ്പിക്കുക….. പറയുമ്പോൾ ഋഷിയുടെ കണ്ണിൽ നനവ് പടർന്നു….. ഇതേ സമയം രുദ്രിനോട് ഫോണിൽ നല്ല കത്തി അടിയിലാണ് ശിവ….. ഓരോ നിമിഷവും വിട്ട് മാറാൻ ആവാതെ ശിവയും രുദ്രും അടുത്തു കൊണ്ടേയിരുന്നു….. രുദ്ര് ഒരിക്കൽ പോലും തന്റെ ചിറകുകളെ മുറിച്ചിടാൻ തുനിഞ്ഞിട്ടില്ല, ഭർത്താവ് ആകാൻ പോകുന്നവന്റെ അധികാരം കാണിക്കാൻ വന്നിട്ടില്ല…. ഓർക്കും തോറും രുദ്രിനോട് വല്ലാത്തൊരു ഇഷ്ട്ടം.. മാധവി എന്നെയൊന്നു കൊന്ന് തരുവോ ഈ വേദന സഹിക്കാൻ എനിക്ക് സാധിക്കുന്നില്ല….. ദാസ്സ് കരഞ്ഞു കൊണ്ട് മാധവിയെ നോക്കി കൈ കൂപ്പി…. അയാളുടെ അവസ്ഥ കണ്ട് അവർക്ക് കണ്ണ് നിറക്കാനെ സാധിച്ചുള്ളൂ….. നിറം മങ്ങിയ കോട്ടൺ സാരിയും കണ്ണിന്റെ അടിയിൽ തങ്ങി നിൽക്കുന്ന കറുപ്പും അവരുടെ ദാരിദ്ര്യത്തെ വിളിച്ചു ഓതി….. മരുന്നിന്റെ രൂക്ഷ ഗന്ധം തങ്ങി നിൽക്കുന്ന ദാസ്സിന്റെ മുറിയുടെ ഓരം ചേർന്നവർ നിന്നു….. മകളുടെ നല്ല ഭാവിക്ക് വേണ്ടി ചെയ്തു കൂട്ടിയ പാപങ്ങൾക്ക് കിട്ടിയ ശിക്ഷ….. എന്നിട്ടിപ്പോ മകൾ എവിടെ…. ഒരു നോക്ക് കണ്ടിട്ട് മാസങ്ങൾ കഴിഞ്ഞ്….. അവർ സ്വായം ശപിച്ചു കൊണ്ട് നിലത്തേക്കിരുന്നു…..
അപ്പൊ അടുത്ത മാസം മോതിര മാറ്റം നടത്താം…. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു വിവാഹവും…..നന്ദൻ പറഞ്ഞതിനോട് എല്ലാരും യോജിച്ചു…. ഈ നാട് കണ്ടതിൽ വെച്ച് ഏറ്റവും കേമമായി തന്നെ നടത്തണം എന്റെ കുട്ടിയുടെ വിവാഹം…(. അച്ഛാച്ചൻ) അതൊക്കെ നമ്മുക്ക് കേമം ആകാം അച്ഛാ…. (മാധവൻ ) അങ്ങനെ കാര്യങ്ങളൊക്കെ ഒത്തു തീർപാക്കി എല്ലാരും പിരിഞ്ഞു….. ശിവയുടെയും പാറുവിന്റെയും വിവാഹം ഒരു പന്തലിൽ വെച്ച് നടത്താനാണ് തീരുമാനം….. മോതിരം മാറ്റൽ ആദ്യം ശിവയുടെയും പിറ്റേ ദിവസം പാറുവിന്റെയും….. പാറുവിന്റെ നിർബന്ധ പ്രേകരം കുറച്ചു ദിവസം ശിവ പാറുവിന്റെ വീട്ടിലേക്കും അവിടുന്ന് ശ്രീ നിലയം തറവാട്ടിലും പോയി…. ഇപ്പൊ ശ്രീ നിലയം തറവാട്ടിലെ എല്ലാവരെയും ശിവക്ക് പരിജയമാണ്….. സന്തോഷത്തിന്റെ ദിനങ്ങൾ….. ഇനി എൻഗേജ്മെന്റ് നടക്കാൻ ഒരാഴ്ച മാത്രമേയുള്ളു…. ഡ്രസ്സ് എടുക്കാനും റിങ് എടുക്കാനുമൊക്കെയായി അവളെ കൂട്ടാൻ രുദ്ര് വരുന്നതും കാത്തിരിക്കുകയാണ് ശിവ….. എന്തോ എത്ര ഒരുങ്ങിയിട്ടും മതിയാവാത്ത പോലെ…. കണ്ണാടിയിൽ നോക്കി മറിഞ്ഞും തിരിഞ്ഞും ഭംഗി നോക്കി നിക്കുമ്പോഴാണ് റൂമിലേക്ക് രുദ്ര് കേറി വന്നത്…..
ഇതുവരെയായിട്ടും നിന്റെ ഒരുക്കം കഴിഞ്ഞില്ലെടി… രുദ്ര് ചോദിച്ചതും അവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചോണ്ട് അവൾ വീണ്ടും കണ്ണാടിയിലേക്ക് നോക്കി….. അയ്യോ ഇതിനും മാത്രം ഒരുങ്ങിട്ടു എന്തിനാ തേങ്ങ എത്ര അരച്ചാലും താളല്ലേ കറി…..മേലോട്ട് നോക്കികൊണ്ട് രുദ്ര് പറഞ്ഞു….🤭 അയ്യോ ഒരു ചുന്ദരൻ വന്നേക്കുന്നു…. ശിവ അവനെ നോക്കിയൊന്നു കണ്ണുരുട്ടി…. ഞാൻ സുന്ദരനാന്ന് എന്റെ കൂടെ വർക്ക് ചെയ്യുന്ന പെൺ കുട്ടികൾ പറയാറുണ്ട്…..പക്ഷെ നിന്നെ കാണാൻ അങ്ങനെയാണോ…. തനി ചൊറി തവളയല്ലേ…. ശിവയെ ഇടം കണ്ണിട്ട് നോക്കികൊണ്ട് രുദ്ര് പറഞ്ഞതും അവൾ അവനെ ദേഹിപ്പിച്ചോന്നു നോക്കികൊണ്ട് അവന്റെ അടുത്തേക്ക് പാഞ്ഞു…. അവനെ തല്ലാൻ കൈ ഉയർത്തിയതും അവൻ അവളുടെ കൈ രണ്ടും പിടിച്ചു വെച്ചു…. ഒരു സത്യം അല്ലെ ഞാൻ പറഞ്ഞത് അതിന് നീയിങ്ങനെ ദേഷ്യ പെടണ്ട കാര്യമുണ്ടോ…. പിരുകം പൊക്കി രുദ്ര് ചോദിച്ചതും ശിവ അവന്റെ കാലിനിട്ട് ആഞ്ഞു ചവിട്ടി….. എന്നെ വിടാടാ തെണ്ടി…. അവനെ തള്ളി മാറ്റികൊണ്ട് ശിവ പുറം തിരിഞ്ഞു നിന്നും….
അവളുടെ നിൽപ്പ് കണ്ടതും രുദ്രിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. മെല്ലെ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ പിൻ കഴുത്തിൽ മുഖം പൂത്തിനിന്നു… ശിവയിൽ ഒരു വിറയൽ കടന്നുപോയി….. നിന്നെ കാണാൻ കൊള്ളില്ലെങ്കിലും എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടാട്ടോ പെണ്ണെ…. രുദ്രു പറഞ്ഞു തീരുന്നതിനു മുന്പേ ശിവ തിരഞ്ഞു നിന്ന് അവനെ പൊതിരെ തല്ലാൻ തുടങ്ങി….. ഒടിവിൽ രുദ്ര് അവളെ വലിച്ചടിപ്പിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്തതും പെണ്ണൊന്നു അടങ്ങി…… എന്തെ തല്ലുന്നില്ലേ…. ഒരു കുസൃതി ചിരിയോടെ അവളുടെ കുഞ്ഞ് മുഖത്ത് കൈകൾ ഓടിച്ചുകൊണ്ട് രുദ്ര് ചോദിച്ചതും അവനെ തന്നെ നോക്കി അവൾ അങ്ങനെ നിന്നു….. അവന്റെ ചുടു നിശ്വാസം അവളുടെ കവിളിൽ വന്ന് തട്ടിയതും അവളിൽ കുളിരു കോരി….. മെല്ലെ അവന്റെ കഴുത്തിലൂടെ കൈയിട്ട് അവന്റെ മുഖത്തേക്ക് അവൾ ചുണ്ടുകൾ അമർത്തി….. പ്രേതീക്ഷിക്കാതെ കിട്ടിയതിൽ അവനും ഒന്ന് ഞെട്ടിയെങ്കിലും ഒരു പുഞ്ചിരി അവന്റെ ചൊടിയിലും മൊട്ടിട്ടു….. എന്റെ പെണ്ണെ…. നീയെന്നും സുന്ദരിയാട്ടോ അവളെ വരിഞ്ഞ് മുറുകി കൊണ്ട് രുദ്ര് പറഞ്ഞതും അവളുടെ മുഖം ഒന്നുടെ ചുമന്നു തുടുത്തു……
അയ്യോ പെണ്ണിന്റെ നാണം കണ്ടില്ലേ, ഇങ്ങോട്ട് വാടി…. അവളെയും വലിച്ചോണ്ട് രുദ്ര് പുറത്തേക്കിറങ്ങി….. മക്കളെ ഞാനും കൂടെ വരട്ടെ നിങ്ങളുടെ കൂടെ…. മായമ്മ പ്രേതിക്ഷയോടെ അവരെ നോക്കി….. “വേണ്ട ” പിന്നിൽ നിന്നുള്ള അച്ഛമ്മയുടെ ഉറച്ച ശബ്ദം കേട്ടതും മായ ഞെട്ടി….. അമ്മ എന്തിനാ എന്നോട് പോകണ്ടാന്നു പറയുന്നത് രുദ്ര് എന്റെ ആങ്ങളയുടെ മോനാ….അവന്റെ വിവാഹത്തിന് മുന്നിൽ നിൽക്കേണ്ടത് ഞാനാണ്….. കുറച്ചു വർഷങ്ങൾക്ക് മുന്പേ ഒരുത്തന്റെ കല്യാണത്തിന് മുന്പിൽ നിന്നതല്ലേ അത് തന്നെ ധാരാളം…. മക്കള് പോയിട്ടവ….. അച്ഛമ്മ അവരെ പറഞ്ഞായിച്ചു….. മായേ നിന്നോട് അന്നേ പറഞ്ഞതല്ലേ അവകാശം സ്ഥാപിക്കാൻ വരരുതെന്ന്….. അച്ഛമ്മ അവരോട് ചോദിച്ചതും ഒന്നും പറയാനില്ലാതെ അവർ അകത്തേക്ക് വലിഞ്ഞു…… ഡ്രെസ്സും റിങ്ങും ഒക്കെ എടുത്ത് രാത്രി 8 മണിയോടെയാണ് ശിവ വീട്ടിലേക്ക് എത്തിയത്…. മായക്കും ഋഷിക്കും കാവ്യക്കുമുള്ള ഡ്രസ്സ് പതിവ് പോലെ ശിവ അച്ഛമ്മയുടെ കൈയിൽ കൊടുത്തു…..
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു….. ശ്രീ മങ്കലം തറവാട് വീണ്ടുമൊരു ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു…. നാളെയാണ് ശിവയുടെ മോതിരം മാറ്റൽ ചടങ്ങു…. തറവാട്ടിൽ വെച്ച് തന്നെയായത് കൊണ്ട് വീട് മൊത്തം ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരുന്നു….. രുദ്രിന്റെ നിർബന്ധ പ്രേകാരം ഹരിയും ലെച്ചുവും ചടങ്ങിൽ പങ്കെടുക്കാൻ നേരത്തെ തന്നെ രുദ്രിന്റെ വീട്ടിലേക്ക് എത്തിയിരിന്നു….. കാരണം ഒരു കാണിയായി ഹരി അവിടെ ഉണ്ടാവണമെന്ന് അവനു വാശിയായിരുന്നു….. നഷ്ട്ട പെടുത്തിയതിനെ ഓർത്ത് അവൻ നീറണം…. അമ്മമ്മയും അപ്പൂപ്പനും തുഷാരയും മഹിയുമൊക്കെ നേരത്തെ തന്നെ സേതുവിന്റെ പുതിയ വീട്ടിലേക്ക് എത്തിയിരിന്നു….. പാറുവും കുടുംബവും ശ്രീ നിലയത്തു കാരും ശ്രീ മങ്കാലത്തേക്കും എത്തി…. ശ്രീ നിലയത്തിലെ മുത്തശ്ശിയും അച്ഛൻ പെങ്ങളുമൊക്കെ ശിവയെ സ്നേഹിക്കുന്നതും അവളുടെ പുറകെ നടക്കുന്നതുമൊക്കെ ഒരു കുശുമ്പോടെ മായ നോക്കി നിന്നു….. ആട്ടവും പാട്ടുമൊക്കെ ആയി ആ ദിവസം കടന്നുപോയി…..
ഇന്നാണ് എൻഗേജ്മെന്റ്….. രാവിലെ തന്നെ മുത്തശ്ശി ശിവയെയും കൂട്ടി അടുത്തുള്ള അമ്പലത്തിൽ പോയി പ്രാത്ഥിച്ചു വന്നു….. അപ്പോയെക്കും ശിവയെ ഒരുക്കാൻ ബ്യുട്ടീഷൻ എത്തി….. അണിഞ്ഞൊരുങ്ങി വരുന്ന ശിവയെ കണ്ടതും അച്ഛമ്മയുടെയും മുത്തശ്ശിയുടെയും കണ്ണുകളിൽ നനവ് പടർന്നു…. മായ ശിവ അച്ഛമ്മയെ ഏൽപ്പിച്ച സാരിയൊക്കെ ഉടുത്തു ശിവയെ നോക്കികൊണ്ട് മുന്പിൽ തന്നെ വന്ന് നിന്നു….. ആദ്യം അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിക്ക് മോളെ…. അച്ഛമ്മ പറഞ്ഞതും മാലയിട്ട് വെച്ചിരിക്കുന്ന ശ്രീദേവിയുടെയും ഗോപന്റെയും ഫോട്ടോക്ക് മുന്പിൽ അവൾ കൈ കൂപ്പി നിന്നു, ശേഷം മോഹനന്റെയും ഫോട്ടോക്ക് മുന്പിൽ ചെന്ന് നിന്നു….. ബാക്കിയുള്ള മുതുറന്നവരുടെയൊക്കെ അനുഗ്രഹം വാങ്ങി മായയുടെ അടുത്തേക്ക് ചെല്ലാൻ പോയ ശിവയെ അച്ഛമ്മ തടഞ്ഞു…. അരുത്, മോളുടെ നല്ലതിനെ ആഗ്രഹിക്കുന്നവരുടെ അനുഗ്രഹം എന്റെ കുട്ടിക്ക് വേണ്ടോളം ഉണ്ട്….. അത് മതി…..
കുറച്ചു സമയത്തിനുള്ളിൽ രുദ്രും കൂട്ടരും എത്തി….. അളിയൻ മാരുടെ സ്ഥാനത്തു നിന്ന് അഭിയും അഭിലാഷും അർജുനും അവനെ സ്വീകരിച്ചു മണ്ഡഭത്തിൽ ഇരുത്തി….. തന്റെ എതിർ വശത്തു നിൽക്കുന്ന ശിവയെ രുദ്ര് കണ്ണിമ വെട്ടാതെ നോക്കി നിന്നു…. ഒരു മയത്തിലൊക്കെ നോക്ക് അളിയാ….😜അഭി ആരും കേൾക്കാതെ രുദ്രിന്റെ ചെവിയിൽ ചെന്ന് പറഞ്ഞതും അവൻ നോട്ടം മാറ്റി….. മഹാലക്ഷ്മിയെ പോലെ അണിഞ്ഞു ഒരുങ്ങി നിൽക്കുന്ന ശിവയെ തന്നെ ഹരിയും കണ്ണിമ വെട്ടാതെ നോക്കി നിന്നു….. മനം മയക്കുന്ന അവളുടെ ചിരിയെ വേദനയോടെ ഹരി നോക്കി നിന്നു…. എന്തേ എന്റെ ഭ്രാന്തിയായ പെങ്ങളെ വിട്ട് കളഞ്ഞതിൽ നഷ്ട്ട ബോധം തോന്നുന്നുണ്ടോ….. പിന്നിൽ നിന്നുള്ള അഭിലാഷിന്റെ ശബ്ദം കേട്ടതും ഹരി വിളറി വെളുത്തു…. മുഹൂർത്തമായി…. പൂജിച്ചു വെച്ച മോതിരം സേതു രുദ്രിന്റെ കൈയിലേക്കു കൊടുത്തു….. “‘രുദ്രാക്ഷ് ” എന്നേയുതിയ മോതിരം ശിവയുടെ കൈയിലേക്ക് അണിയുമ്പോൾ എന്തിനെന്നില്ലാതെ രുദ്രിന്റെ കണ്ണുകൾ നിറഞ്ഞു….. ശിവാനി എന്നെഴുതിയ മോതിരം ശിവ രുദ്രിന്റെ വിരലിൽ അണിഞ്ഞത് കണ്ടതും ഹരിക്ക് വല്ലാത്ത വേദന തോന്നി…… രണ്ടുപേരും നല്ല ചേർച്ചയുണ്ടല്ലേ…. കൂടി നിന്നവരിൽ ആരൊക്കെയോ പറയുന്നത് ഹരിയുടെ നെഞ്ചിൽ തറച്ചു കൊണ്ടു….. ലോകം വെട്ടി പിടിച്ച പോലെ രുദ്ര് ശിവയെ ചേർത്ത് പിടിച്ചു…… ഒരിക്കലും കൈ വിടില്ലെന്ന ഉറപ്പോടെ…. ശിവയുടെ രുദ്ര് ആയി ശിവാരുദ്രമായി ഈ ജന്മവും വരും ജന്മവും നിനക്കായി ഞാൻ പിറവിയെടുക്കും….. ഒരു പുഞ്ചിരിയോടെ ശിവയെ നോക്കി രുദ്ര് കണ്ണിറുക്കി……❤ (തുടരും..)

by