രചന – സുധീ മുട്ടം
അത്രയേറെ : ഭാഗം 10
“കാർത്തിയേച്ചി പറഞ്ഞിരുന്നു….
ചുണ്ടിലൊരു മന്ദഹാസം ഉതിർത്ത് പറയുമ്പോൾ അഞ്ജലിയുടെ അധരങ്ങളിലും വരണ്ടൊരു ചിരിയുണ്ടായി.. വിഷാദ ചുവയുള്ള അവളുടെ നീല നയനങ്ങളിൽ എന്തോ ദുഖം അലട്ടുന്നതായി തോന്നിയിരുന്നു…
” നടന്നു പോകാവുന്ന ദൂരമേയുളളൂ..എങ്കിലും വണ്ടി വിളിക്കാം…
വേണമെന്നോ വേണ്ടാന്നോ ഒന്നും പറഞ്ഞില്ല..ഏതോ വിഷാദ ലോകത്തായിരുന്നു അഞ്ജലി….തോളോട് താഴെവെച്ച് മുടി മുറിച്ചത് ഒരു ഭംഗിയുണ്ടായിരുന്നു…
വണ്ടി വിളിച്ചത് വന്നപ്പോൾ ഇരുവരും അതിൽ കയറി പാലക്കുന്നീൽ തറവാട്ടിലേക്ക് പോയി.. പതിവ് ഹൃദ്യമായ പുഞ്ചിരിയോടെ കാർത്തിക അവരെ സ്വീകരിച്ചു.. നന്ദിതയുടെ റൂമിലാണ് അഞ്ജലി തങ്ങിയത്…അധികം സംസാരം ഒന്നും ഉണ്ടായില്ല നേരത്തെ കിടന്നിരുന്നവൾ….
😊😊😊😊😊😊😊😊😊😊
എന്നത്തേയും പതിവ് പോലെ പുലരി ഇമകൾ ചിമ്മി തുറന്നതോടെ കാർത്തിക എഴുന്നേറ്റു കോഫി തയ്യാറാക്കി നന്ദിതയെ വിളിച്ചു ഉണർത്തി…
“അഞ്ജലിയെ കൂടി വിളിച്ചോളൂ…
ഉറക്കത്തിന്റെ ആലസ്യത്തിന് ഭംഗം നേരിട്ടെങ്കിലും മൂരി നിവർത്തി എഴുന്നേറ്റു.. അഞ്ജലി ഭിത്തിയോട് ചേർന്ന് ഉറങ്ങുന്നുണ്ട്…
” അഞ്ജു…അഞ്ജു… കാർത്തിയേച്ചി വിളിക്കുന്നു…
മെല്ലെ തട്ടി വിളിച്ചതും ഉറക്കം ഉണർന്ന് മിഴിച്ചു നോക്കി..ഒരു നിമിഷം എടുത്തു ഓർമ്മകൾ തിരികെയെത്താൻ…
“സോറി ട്ടൊ…
ക്ഷമാപണം ചെയ്തു എഴുന്നേറ്റു ചെന്ന് വാഷ് റൂമിലേക്ക് കയറി… അപ്പോഴേക്കും നന്ദിത വാതിൽ തുറന്നു..
” ഇന്ന് ചായയില്ല..പകരം കോഫിയാ..അഡ്ജസ്റ്റ് ചെയ്തോണം…
ചിരിയോടെ കോഫി ഏൽപ്പിച്ചു കാർത്തിക തിരികെ പോയി..കുറച്ചു സമയം എടുത്തു അഞ്ജലി ഇറങ്ങി വരാൻ…
“ദാ കോഫി..
” താങ്ക്സ്….
കോഫിയും നുണഞ്ഞ് കിടക്കയിലേക്കിരുന്നു…
“അഞ്ജലിക്ക് എന്ത് പറ്റി.. ആകെ ഡള്ളാണല്ലോ?
” ഹേയ് അത് അമ്മൂട്ടിക്ക് തോന്നുന്നതാ…
“അമ്മൂട്ടിയോ അതാരാ….
” ഓ… സോറി..എന്റെ ബെസ്റ്റി ആയിരുന്നു.. ആ ഓർമ്മക്ക് വിളിച്ചതാ…എന്തായാലും ഞാനിനി അമ്മൂട്ടിയെന്നേ വിളിക്കൂ….
“അമ്മൂട്ടി…കൊള്ളാം എനിക്ക് ഇഷ്ടായി..നല്ല പേര്…
നന്ദിത മനോഹരമായി ഒന്നു പുഞ്ചിരിച്ചു…
” എങ്കിൽ പിന്നെ ഞാനും ഒരു പേര് വിളിക്കാം.. മാളൂട്ടി.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടാ പേരാ….
അഞ്ജലി അത്ഭുത്തോടെയും കൗതുകത്തോടെയും നന്ദിതയെ നോക്കി….
“എന്നെ എല്ലാവരും മാളൂന്നാ വിളിക്കാ….
നന്ദിതയും അത്ഭുതപ്പെട്ടു….
” അതാണ് മനസ്സിന്റെ പൊരുത്തം….
ആദ്യത്തെ അപരിചിതത്വം മാറിയതോടെ അഞ്ജലി കൂടുതൽ അടുത്തു…..
രാവിലെ സ്കൂളിലേക്ക് കാർത്തികയും നന്ദിതയും അഞ്ജലിയും കൂടി ഒരുമിച്ചാണ് പോയത്.. പോകും വഴി ആ നാടിനെ കുറിച്ചും ക്ഷേത്രത്തിനെ കുറിച്ചും ചെറിയൊരു വിവരണം നൽകി… ഇടയിൽ രാമേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ കാർത്തികയുടെ മിഴികളിൽ നനവുണ്ടായി….
അഞ്ജ്ലി അന്ന് തന്നെ ജോലിയിൽ പ്രവേശിച്ചു..നന്ദയും അഞ്ജലിയും തമ്മിൽ കൂടുതൽ അടുത്തു….
രണ്ടു മൂന്നു മാസം വളരെ പെട്ടെന്ന് കടന്നു പോയി…ഒരുദിവസം നന്ദിത കാർത്തികക്ക് സമീപം ചെന്നു…
“ചേച്ചീ….
പതിവില്ലാതെയുള്ള നീട്ടിയുള്ള വിളി കേട്ട് കാർത്തിക തിരിഞ്ഞ് നോക്കി…
“എന്തുപറ്റി….
” ഒന്നൂല്ലാ… ഞാനൊരു കൂട്ടം പറയാൻ വന്നതാ. ന്നെ വഴക്ക് പറയല്ലേ….
മുൻകൂർ ജാമ്യം എടുത്തു…
“എടീ കാന്താരി ആദ്യം കാര്യം പറയ്.. ശേഷം ബാക്കി തീരുമാനിക്കാം…
ചെറിയൊരു ചിരി ഉണ്ടായിരുന്നു കാർത്തികയുടെ ചുണ്ടിൽ….
” അത്. പിന്നെ. ചേച്ചിയുടെ അവിടത്തെ വീട് ഒഴിഞ്ഞു കിടക്കുകയല്ലേ…
“അതേ….
” ഞാനും അഞ്ജലിയും കൂടി അങ്ങോട്ട് മാറി താമസിച്ചാലോ എന്നൊരു ആലോചനയിലാ…
ഒരു ശകാരമാണ് പ്രതീക്ഷിച്ചത്… പക്ഷേ പകരമൊരു പുഞ്ചിരി ആയിരുന്നു മറുപടി…
“നിങ്ങൾക്ക് അതാണ് ഇഷ്ടമെങ്കിൽ ആയിക്കോളൂ…ആ വീട് അങ്ങനെ കിടക്കുന്നത് കാണുന്നതേ സങ്കടമാ…ആളൊഴിഞ്ഞ് അനക്കവും ഇല്ലാതെ….
മിഴികൾക്കൊപ്പം വാക്കുകളും ഇടറി പോയിരുന്നു…
” താങ്ക്യൂ ചേച്ചി…..
നന്ദിത തുള്ളിച്ചാടി അഞ്ജലിക്ക് അരികിലേക്ക് ഓടി….
തുടരും….
ഇന്ന് ചെറിയ ഒരു പാർട്ടാണ്.. ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ…അടുത്ത പാർട്ട് കുറച്ചു കൂടി ലെങ്ങ്തിൽ തരാം

by