19/04/2026

അച്ചുവേട്ടനും ഞാനും : ഭാഗം 04

രചന – രോഹിണി ആമി

ന്നും കഴിക്കാതെ ആടിയാടി അച്ചു മുറിയിലേക്ക് പോയി….. കട്ടിലിലേക്ക് മറിഞ്ഞു……. നീ താമസിച്ചു പോയി ശിവ……. ഒരുപാട്…. നിറഞ്ഞ കണ്ണുകൾക്ക്‌ മുകളിലേക്ക് അച്ചു കൈ എടുത്തു വെച്ചു മറച്ചു…….. ശിവയും ഒന്നും കഴിക്കാതെ അമ്മയുടെ മുറിയിൽ പോയി കിടന്നു……. അച്ഛനെ വിളിച്ചു പറഞ്ഞു എല്ലാ കാര്യങ്ങളും ….. കണ്ണുനീരിന്റെ കൂട്ട് പിടിച്ചു ഒരു രാത്രി കൂടി……… ഓഫീസിലേക്ക് മെയിൽ അയച്ചു ലീവ് കുറച്ചു കൂടി നീട്ടി…… ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഉള്ളൂ മടക്കം…… ഒന്നുകിൽ എന്റെ ഭർത്താവ് ആയിട്ട്……. അല്ലെങ്കിൽ പഴയ അച്ചു ആക്കിയെടുത്തിട്ട് …… അവൾ എവിടെ തുടങ്ങണം എന്നാലോചിച്ചു കുറച്ചു നേരം …….. അച്ചുവിന്റെ മുറിയിൽ പോയി മൊബൈൽ എടുത്തു….. കുഞ്ഞേട്ടന്റെ നമ്പർ സേവ് ചെയ്തു ……… മുറിയിൽ വന്നിട്ടു അയാളെ വിളിച്ചു………

അച്ചുവിനെക്കുറിച്ചായിരുന്നു ശിവക്ക് പറയാനുണ്ടായിരുന്നത്…….. എങ്ങനെയും പഴയ പടിയാക്കണം അച്ചുനെ…… ഇങ്ങനെ പോയാൽ അധിക കാലം ഉണ്ടാവില്ല…… അമ്മാതിരി കുടിയാ കുടിക്കുന്നെ…… കുഞ്ഞേട്ടനാണ് പറഞ്ഞത് ഇവിടെ കുറച്ചു മാറി ഒരു റീഹാബിറ്റേഷൻ സെന്റർ ഉള്ളതും…… ഒരച്ഛനാണ്‌ അതു നടത്തുന്നതെന്നും എല്ലാം……. നാളെത്തന്നെ അച്ഛനെ കാണാനുള്ള അപ്പോയ്ന്റ്മെന്റ് ഒക്കെ വാങ്ങിത്തരാം…… കൂടെ വരാം….. എന്നും പറഞ്ഞു……. രാവിലെ അച്ചുവേട്ടൻ എഴുന്നേൽക്കും മുൻപ് കുഞ്ഞേട്ടനെയും കൂട്ടി അങ്ങോട്ട്‌ പോയി….. കാര്യങ്ങൾ ഒക്കെ സംസാരിച്ചപ്പോൾ അച്ഛനാണ് പറഞ്ഞത്….. അച്ചു ഇതിനു അഡിക്ട് ഒന്നും ആയിട്ടില്ല…..

ശ്രമിച്ചാൽ വേണ്ടാന്നു വക്കാവുന്നതേ ഉള്ളൂ…… കാരണം ഇയാൾ പറഞ്ഞതുവച്ചു നോക്കിയാൽ അച്ചുവിന്റെ അമ്മ മരിച്ചതിനു ശേഷമല്ലേ ഇതു തുടങ്ങിയത്……. അത് ഒരുപാട് നാളുകളായിട്ടുമില്ല…….. ആരുമില്ല എന്നുള്ള തോന്നലാവാം…….. അത് മാറ്റിയെടുക്കണം ആദ്യം……. പിന്നെ അയാൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക…… ഒന്നു ശ്രമിച്ചു നോക്കൂ…….. അതും നടന്നില്ലെങ്കിൽ നമുക്കു ബാക്കി നോക്കാം…… അച്ഛനോട് യാത്ര പറഞ്ഞു പോരുമ്പോൾ ശിവയുടെ മനസ്സിൽ എവിടെ നിന്നു തുടങ്ങും എന്നായിരുന്നു ചിന്ത മുഴുവൻ………. വീട്ടിൽ എത്തിയപ്പോൾ കണ്ടു മുറ്റത്തേക്ക് നോക്കിയിരിക്കുന്ന അച്ചുവിനെ……. ശിവയെ കണ്ടപ്പോൾ ഒരു തെളിച്ചം പോലെ ആ മുഖത്ത് ……. എവിടെപ്പോയി നീ രാവിലെ …… ഞാൻ വിചാരിച്ചു മടുത്തു പോയിട്ടുണ്ടാവുമെന്നു……….. എന്നിട്ടൊരു ചിരി ചിരിച്ചു…….

അമ്പലത്തിൽ പോയി….. കൂടെ ബിവറേജസ് എവിടെന്നു നോക്കാനും…… ഇനി നാട്ടുകാരെ കുപ്പിക്ക് വേണ്ടി വിളിക്കണ്ട…… ഞാൻ പോയി മേടിച്ചുകൊണ്ട് വരാം….. ഏത് പാതിരാത്രിക്കും……… അച്ചു ചിരിച്ചു…… ശിവ നേരെ അടുക്കളയിൽ കയറി…… ഉപ്പുമാവ് ഉണ്ടാക്കി അച്ചുവിനെയും വിളിച്ചു കൊടുത്തു കൂടെ അവളും കഴിച്ചു… ഇപ്പോൾ അച്ചുവേട്ടന് എന്നോടുള്ള ദേഷ്യം കുറഞ്ഞോ……… എപ്പോഴും ചിരിയാണല്ലോ….. മുൻപ് ഇങ്ങനെ ആയിരുന്നില്ല…..ഒന്നു നേരെചൊവ്വേ നോക്കിയിട്ടു കൂടിയില്ല…… ശിവ പറഞ്ഞു……. ഇപ്പോൾ ആരോടും ദേഷ്യവും സങ്കടവും പരാതിയും ഇല്ല……. അല്ല.. അതിന് ആരിരിക്കുന്നു……… ഇനി സ്വന്തം എന്നു പറയാൻ നീ മാത്രമല്ലെ ഉള്ളൂ…….

ഡിവോഴ്സ് ആകും വരെ…… അതിനല്ലേ നീ വന്നതും……. എപ്പോൾ വേണമെന്നു പറഞ്ഞാൽ മതി…. ഞാൻ റെഡി……… ശിവ ഒന്നും മിണ്ടാതെ എണീറ്റു പോയി……… വെളിയിൽ ആരുടെയൊക്കെയോ ബഹളം കേട്ടിട്ടാണ് അച്ചു വന്നത്……. കുഞ്ഞേട്ടനും കൂടെ രണ്ടുപേരും…….. ഇവരെന്താ ഇവിടെ………അവർ അച്ചുവിനെ ശ്രദ്ധിക്കാതെ ശിവയുടെ പിറകെ തോട്ടത്തിലേക്ക് പോയി……. എന്തൊക്കെയോ കാണിച്ചു കൊടുക്കുന്നുണ്ട് അവർക്ക് ശിവ……… കൂടെ കുഞ്ഞേട്ടനും…… എല്ലാം നോക്കിയിരുന്നു അച്ചു…….. ഇടയ്ക്കിടെ അവർക്കുള്ള വെള്ളവും കാപ്പിയും ഒക്കെ കൊണ്ടുകൊടുക്കുന്നുണ്ട് ….. അതിനിടയിൽ ചോറും കറിയും വെച്ചു ശിവ ……. ഇവൾക്ക് അടുക്കളപ്പണിയൊക്കെ അറിയുമോ…….. ചിന്തിച്ചു കുപ്പിയിൽ ബാക്കിയുള്ളതും കൂടി കുടിച്ചു തീർത്തു അച്ചു……. കട്ടിലിലേക്കു മറിഞ്ഞു…..

ചോറുണ്ണാൻ ശിവ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്…….. നീയിങ്ങനെ സമയാസമയത് ഭക്ഷണം തന്നാൽ ശീലമായി പോകും……. പിന്നെ നീ പോകുമ്പോൾ ഞാൻ പട്ടിണി കിടക്കേണ്ടി വരും…… അച്ചു പറഞ്ഞു……. ഈ വയറ്റിലോട്ട് വല്ലതും ചെന്നാലല്ലേ ആരോഗ്യം കിട്ടൂ………മൂക്കറ്റം കുടിക്കണ്ടതല്ലേ….. ശിവയുടെ പറച്ചിൽ കേട്ട് അച്ചു ചിരിച്ചു…… ഊണ് കഴിഞ്ഞു അച്ചു വെളിയിലേക്കു വന്നു……. തൊടിയിൽ നോക്കിയപ്പോൾ മണ്ണു മുഴുവനും കിളച്ചുമറിച്ചു ഇട്ടിട്ടുണ്ട്…. കല്ലും മണ്ണും വേർതിരിച്ചു………. ചാണകപ്പൊടി കുന്നുകൂട്ടി വച്ചിരിക്കുന്നു……… ഓഹോ…… വിത്തു പാകാനുള്ള ഉദ്ദേശമാണ്…….. അതേ…….. നീ പോയിക്കഴിഞ്ഞാൽ ഇതാര് നോക്കുമെന്നാ നിന്റെ വിചാരം……. എനിക്കെങ്ങും വയ്യാ…… വീണ്ടും പഴയ പടി ആവും നോക്കിക്കോ …… അതിനും അച്ചുവിന് മറുപടി കിട്ടിയില്ലന്നു മാത്രമല്ല ശിവ ഒന്നു മൈൻഡ് കൂടി ചെയ്തില്ല……..

കുഞ്ഞേട്ടന്റെ പിറകെ നടപ്പുണ്ട്…… രണ്ടു ദിവസം കൊണ്ടു കുഞ്ഞേട്ടൻ കഷ്ടപ്പെട്ട് പഴയ പടി ആക്കിയെടുത്തു എന്നുവേണം പറയാൻ…….. ചെറിയൊരു ഉന്മേഷം ഒക്കെ മണ്ണിൽ തെളിഞ്ഞു വരുന്നുണ്ട്…..പൂർണ്ണ പിന്തുണയോടെ ശിവയും കൂടെ ഉണ്ടായിരുന്നു…….. അച്ചു ഇതിലൊന്നും ഇടപെടാതെ എല്ലാം നോക്കിക്കണ്ടു……… കയ്യിൽ ഗ്ലാസ്സുമായി……. രാത്രിയിൽ ചോറുണ്ണാൻ പാത്രത്തിൽ കൈ വയ്ക്കുകയും ശിവ കൈ കുടഞ്ഞുകൊണ്ട് എണീറ്റോടി….. എന്താണെന്നറിയാൻ അച്ചു പിറകെ പോയി….. കൈ ടാപ്പിനു കീഴിൽ പിടിച്ചിട്ടുണ്ട്….. കൈ പിടിച്ചു നോക്കി അച്ചു………. രണ്ടുകയ്യിലും അങ്ങിങ്ങായി കുമിളകൾ………. ശിവയുടെ കണ്ണു രണ്ടും നിറഞ്ഞിരിക്കുന്നു……. നീറുന്നുണ്ടാവും……

നീയിന്നു തൂമ്പ എടുത്തു കിളച്ചോ…….. മ്മ്……. കൈ തിരിച്ചു വലിച്ചു ശിവ മൂളി.. വേണ്ടാത്ത പണിയൊക്കെ ചെയ്യാൻ ആരാ നിന്നോട് പറഞ്ഞത്……..ശീലമില്ലാത്തതു ചെയ്താൽ ഇങ്ങനിരിക്കും…….. നീയെന്തൊക്കെ ചെയ്താലും ഞാനത് നോക്കാൻ പോകുന്നില്ല…….. എനിക്കു വയ്യാ……. ഉപേക്ഷിച്ചതാണ് ഞാൻ അത്……. അച്ചുവേട്ടന് വേണ്ടേൽ വേണ്ട…….. ഞാൻ നോക്കിക്കൊള്ളാം……. എത്ര കാലം നോക്കും നീ…… അതു തീരുമാനിക്കേണ്ടത് അച്ചുവേട്ടനാ……. ശിവയെ ഒന്നു നോക്കിയിട്ട് അച്ചു പോയി……… പിറകെ ചെന്നു ശിവ പറഞ്ഞു….. ആ മണ്ണ് അങ്ങനെ കിടക്കുന്നത് അച്ചുവേട്ടന്റെ അച്ഛന് സഹിക്കാൻ പറ്റുന്നുണ്ടാവുമോ…… അദ്ദേഹം എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് അതെല്ലാം……. അച്ഛനും അമ്മയും ഒരുപോലെ വേദനിക്കുന്നുണ്ടാവില്ലേ…….. ഇതെല്ലാം കണ്ടിട്ട്……. ചോറുണ്ണാതെ അച്ചു പോയി കിടന്നു…….

ഒരു വാശിക്ക് ശിവയും കഴിച്ചില്ല…… രാവിലെ കുഞ്ഞേട്ടന്റെ കൂടെ ശിവയും ഇറങ്ങി…….. കൈ ചുമന്നു കിടക്കുന്നു…….. തൂമ്പ എടുത്തു ഒന്നു മണ്ണിൽ തൊട്ടതേ ഉള്ളൂ……. കണ്ണിൽ നിന്നും പൊന്നീച്ച പറന്നു……. കൈ രണ്ടും വിടർത്തി ഊതി……. വീണ്ടും തൂമ്പ എടുക്കാൻ കുനിഞ്ഞതും കയ്യിൽ ആരോ പിടിച്ചു വലിച്ചു നടന്നു…….. നോക്കിയപ്പോൾ അച്ചുവേട്ടൻ……… തണലിൽ പിടിച്ചിരുത്തി…… തുളസി രണ്ടു കയ്യിലും ഇട്ടു തിരുമ്മി എന്റെ കയ്യിൽ പിടിപ്പിച്ചു……. ഇത് രണ്ടു കയ്യിലും ചേർത്തു പിടിക്ക്…… കുറച്ചു നീറും…… എന്നാലും പെട്ടെന്നു മാറും….. അതു സാരമില്ല അച്ചുവേട്ടാ……. ഇന്നു വിത്തിട്ടു നനച്ചില്ലെങ്കിൽ ശരിയാവില്ല….. നീയെന്നെ പഠിപ്പിക്കേണ്ട…… എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്……. എന്നിട്ട് കുഞ്ഞേട്ടന്റെ കൂടെ കൂടി……. കുഞ്ഞേട്ടൻ പതിയെ ശിവയെ തിരിഞ്ഞു നോക്കി ചിരിച്ചു…….. ശിവയും…….. രാത്രിയിൽ കുപ്പി എടുത്തപ്പോൾ ശിവ ചോദിച്ചു…… ഇതുകൂടി നിർത്തിക്കൂടെ അച്ചുവേട്ടാ…… നിർത്തിയിട്ട്…….. എന്തിനാ……. അച്ചു ശിവയെ നോക്കി ചോദിച്ചു ……..

നീയെന്നാ പോകുന്നത്……. അടുത്ത ആഴ്ച……. അപ്പോൾ അതിനുമുൻപ് പേപ്പേഴ്സ് ഒക്കെ ശരിയാക്കണ്ടേ….. ഈ പ്രാവശ്യം എല്ലാം ഒക്കെ ആക്കിയിട്ട് പോ…… അപ്പോൾപിന്നെ എളുപ്പമാകില്ലേ ……. മ്മ്…… എന്നോട് ദേഷ്യം ഒന്നും തോന്നരുത് നിനക്ക്……. അങ്ങനെ യൊക്കെ പറഞ്ഞതിൽ…… ആദ്യമൊന്നും എനിക്ക് നിന്നെ ഇഷ്ടമേ ആയിരുന്നില്ല…….. ഒരു തല തെറിച്ച പെണ്ണ്….. ആണിന്റെ തോളത്തു കയ്യിട്ടു നടക്കുന്നവൾ…… നാട്ടുകാർ നിന്നെപ്പറ്റി പറയുന്നത് കേട്ടപ്പോൾ അന്നത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ അങ്ങനെയൊക്കെ…….. പിന്നീട് എന്നോടുതന്നെ പുച്ഛം തോന്നി…… അമ്മയും കൂടി പോയിക്കഴിഞ്ഞപ്പോളാണ് നിന്നെ ഞാൻ അറിയാൻ തുടങ്ങിയത്……..അല്ലെങ്കിലും തനിച്ചാകുമ്പോഴല്ലേ തിരിച്ചറിവ് തോന്നുക……. ഇടക്കൊക്കെ തോന്നിയിരുന്നു നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന്…… പിന്നീട് തോന്നി…. നിന്റെ ലൈഫ് ഞാനായിട്ട് നശിപ്പിക്കാൻ പാടില്ലെന്ന്……..

ഇവിടെ ഈ കുഗ്രാമത്തിൽ നിന്നെ തളച്ചിടാൻ എനിക്കാവില്ല…….. നിന്നെ വിളിച്ചു കൊണ്ടുവരാൻ അമ്മ പറഞ്ഞപ്പോഴും ഞാൻ ഇതു പറഞ്ഞാ വായടപ്പിച്ചിരുന്നത്………. കുപ്പിയിൽ ബാക്കിയുള്ളതും കൂടി കുടിച്ചിട്ട് അച്ചു മുറിയിലേക്ക് പോയി…… ശിവയുടെ കണ്ണു നിറഞ്ഞു ഒഴുകി……. എന്നിട്ടും അച്ചുവേട്ടൻ തന്നോട് ചോദിച്ചില്ല നിനക്ക് എന്റെ കൂടെ നിന്നുകൂടെന്നു…….. പോകാതിരുന്നു കൂടെന്നു…… പൂർണ്ണമായും കൃഷി അച്ചുവേട്ടൻ ഏറ്റെടുത്തു…. കൂടെ നടന്നു ശിവയും….. ഒരു താങ്ങായി………. രണ്ടു ദിവസമായി കുടി കുറച്ചു കുറച്ചിട്ടുണ്ട്……. പകലൊന്നും കുടിക്കാറില്ല…….. എങ്കിലും രാത്രിയിൽ………. അതിനും കൂടെ കുടിക്കുന്നുണ്ട്……. ഇതെങ്ങനെ ഒന്ന് നിർത്തും…….. എന്റെ കൈ പൊങ്ങി വീർത്തപ്പോൾ അച്ചുവേട്ടനു വിഷമമായെങ്കിൽ…….. ഞാൻ കുടിച്ചാൽ കുടി നിർത്തിയാലോ………

ഒന്നു ശ്രമിച്ചു നോക്കിയാലോ…… പോയാൽ ഒരു പെഗ്…. കിട്ടിയാൽ എന്റെ അച്ചുവേട്ടൻ……… വീണ്ടും ആ പഴയ ഗ്ലാസ്സ് പൊടിതട്ടി എടുത്തു ശിവ……. അച്ചുവിന്റെ മുൻപിൽ കൊണ്ടുവച്ചു……. അച്ചു ശിവയെ നോക്കി ചിരിച്ചു…….. ചോദിച്ചു…… ഉറപ്പാണോ……. അതോ കഴിഞ്ഞ പ്രാവശ്യം പോലെയാകുമോ……… അച്ചുവേട്ടന് ആകാമെങ്കിൽ എനിക്കും ആകാം……. ഓഹോ…… അങ്ങനെയാണോ……. അച്ചു ഗ്ലാസ്സിലേക്ക് കുറച്ചു ഒഴിച്ചു കൊടുത്തു…. കുടിക്കാൻ അടുപ്പിച്ചതും ശിവക്ക് ശർദ്ദിക്കാൻ വന്നു……. ഇല്ല…… ഇതിൽ തോൽക്കാൻ പാടില്ല….. അവസാന ശ്രമം ആണ്……പിറകോട്ടില്ല…….. ശിവ മൂക്ക് പൊത്തിപ്പിടിച്ചു വായിലേക്ക് കമഴ്ത്തി……. ഈശ്വരാ…… ഇതെന്നാ ഞാൻ തീയാണോ വിഴുങ്ങിയത്……. ജഗ്ഗിൽ ഇരുന്ന വെള്ളം മുഴുവൻ കുടിച്ചു……. എന്നിട്ടും എരിച്ചിൽ നിൽക്കുന്നില്ല……. കഴുത്തിൽ തടവി……നെഞ്ചിൽ തടവി……വയറ്റിൽ തീഗോളം കിടക്കുംപോലെ……. ഇതൊക്കെ എങ്ങനെ ഈ മനുഷ്യന്മാർ കുടിക്കുന്നു ദൈവമേ……… കണ്ണടച്ചു പിടിച്ചു…….

ചുറ്റും കറങ്ങുന്നുണ്ടോ…… അച്ചുവേട്ടനെ ഒന്നു നോക്കി…….. ആകെ മിഴുങ്ങസ്യാ ന്നു നോക്കിയിരുപ്പുണ്ട്……. ആൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലന്നു മുഖത്തു നിന്നും മനസ്സിലായി…….. കയ്യിലിരുന്നത് കുടിക്കാതെ ഗ്ലാസ്‌ അച്ചു മേശയിൽ തിരിച്ചു വെച്ചു…….. ശിവ തലയിൽ ഒരു കൈ വെച്ചു മറുകൈ കൊണ്ട് കസേരയിൽ പിടിച്ചു ……. അച്ചുവേട്ടാ….. ഞാനിപ്പോ വീഴും……. എനിക്ക് തല കറങ്ങുന്നു….ദേ വീണു.,…. അവൾ അച്ചുവിന് നേരെ കൈ നീട്ടി…… പിറകിലേക്ക് മറിയുന്നതിനു മുൻപേ അച്ചുവിന്റെ കൈ താങ്ങിയിരുന്നു അവളെ…….എടുത്തു മുറിയിൽ കൊണ്ടു കിടത്തി……. അവൾക്ക് തലയ്ക്കു പിടിച്ചിരിക്കുന്നു…… എന്തൊക്കെയോ പറയുന്നുണ്ട്…… കയ്യിൽ നിന്നും വിട്ടിട്ടില്ല……. പോകുവാണോ …….

വിളിക്ക് എന്നെ….. വേണ്ടേ അച്ചുവേട്ടാ ….. അവൾ പറയുന്നതു കേട്ടു അച്ചൂന് ചിരി വന്നു……. കഴിഞ്ഞ ദിവസത്തെ പോലെ കുടിക്കില്ലന്നാ വിചാരിച്ചത്…….. ഇതിപ്പോ ഒറ്റവലിക്ക് കുടിച്ചിരിക്കുന്നു….. അതും വെള്ളം ചേർക്കാതെ……. അപ്പോൾ ഇതൊന്നും ശീലമില്ല ഇവൾക്ക്…… ഞാൻ വിചാരിച്ചു ശീലമുണ്ടാവുമെന്ന്……. അവിടെയൊക്കെ ഇത് സർവ്വസാധാരണ അല്ലേ……. ഉറങ്ങട്ടെ……. ഉറങ്ങിയെണീക്കുമ്പോൾ ശരിയാകും……. ശിവയുടെ കൈ വിടുവിച്ചു…. പുതപ്പിച്ചു കൊടുത്തു……….. രാവിലെ ശിവക്ക് കണ്ണുതുറക്കാൻ സാധിച്ചില്ല….. തലയൊക്കെ പൊട്ടിപ്പോകും പോലെ….. കണ്ണു വലിച്ചു തുറന്നു….. എണീറ്റിരുന്നു…… പില്ലോ എടുത്തു മടിയിൽ വെച്ചു….. താടിക്ക് കയ്യും കൊടുത്തു ഇന്നലെ നടന്നത് ഓർത്തു…….. കുടിച്ചത് മാത്രമേ ഓർമ്മ ഉള്ളു…… പിന്നെ ആരോ എടുത്തോണ്ട് പോകുന്നതും………

അവൾ ചുറ്റും നോക്കി….. അച്ചുവേട്ടന്റെ റൂമിലാണ് കിടന്നത്….. അല്ല…. കിടത്തിയത്…….. ആരോ വരുന്നുണ്ട്….. ഈശ്വരാ അച്ചുവേട്ടൻ……. അവൾക്ക് ആകെ ചമ്മൽ തോന്നി അച്ചുവിന്റെ മുഖത്തു നോക്കാൻ……. ഷീറ്റെടുത്തു മുഖം മറച്ചുപിടിച്ചു……… ഇനിയെന്തിനാ മറച്ചു പിടിക്കുന്നെ ….. എല്ലാം കഴിഞ്ഞു…… ഇന്നാ ഇതു കുടിക്ക്…… അയ്യേ…… പാലോ….. എനിക്കെങ്ങും വേണ്ടാ….. പാലല്ല…… മോരുംവെള്ളമാ…… കെട്ടെറങ്ങട്ടെ…. ഒറ്റവലിക്ക് കുടിച്ചോ….. ഇന്നലെ കുടിച്ചതുപോലെ……. ഇല്ലെങ്കിൽ തല നേരെ നിൽക്കില്ല……. അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു അതു വാങ്ങിക്കുടിച്ചു..പറഞ്ഞു….. ഞാൻ വിചാരിച്ചു ഇന്നലെ ശർദ്ദിക്കുമെന്ന്…….. ഭാഗ്യം… അതുണ്ടായില്ല…….

ആരു പറഞ്ഞു ശർദ്ദിച്ചില്ലാന്നു……. ഞാൻ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല…… ഇതായിരുന്നു എന്റെ പണി…… ശിവ ആകെ ചമ്മി നാറി……. സോറി അച്ചുവേട്ടാ…….. ശീലമില്ലാ….. അതോണ്ടാ….. ഇനി ശീലമാക്കിക്കൊള്ളാം…… അച്ചുവേട്ടൻ കുടിക്കുമ്പോൾ കൂടെ എനിക്കും തന്നാൽ മതി………. ഇനി നീ പോയിട്ടേ ഞാൻ കുടിക്കുന്നുള്ളു….. എനിക്കു വയ്യ കോരാൻ….. എണീറ്റു പോയി കുളിക്കു……. ഫ്രഷ് ആവും…… അച്ചു പോകാൻ നേരം ശിവ അച്ചുവിനോടായി പറഞ്ഞു…….. അച്ചുവേട്ടാ……. നാളെ എനിക്കു പോകണം……

ഇനിയും ലീവ് നീട്ടാൻ പറ്റില്ല…… ഇന്നലെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു…… എത്രയും പെട്ടെന്നു ചെല്ലാൻ…… അച്ചുവിന്റെ മുഖത്തെ ചിരി മാഞ്ഞു…….അപ്പോൾ നിനക്ക് ഡിവോഴ്സ് വേണ്ടേ ……. ഒന്നും ശരിയാക്കിയില്ലല്ലോ……. ശിവ ഒന്നും മിണ്ടാതെ എണീറ്റു പോയി…… കഴിക്കാനിരുന്നപ്പോളും തോട്ടത്തിൽ പണിയെടുത്തു നിന്നപ്പോഴും ഒന്നും അച്ചു ശിവയോട് മിണ്ടിയില്ല….. എങ്കിലും ശിവ അച്ചുവിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു……. ബാക്കി പിറകെ…….