രചന – ഗ്രീഷ്മ വിപിൻ
ശിവയും നിർമ്മലയും റൂമിൽ തന്നെ കിടന്നു… കണ്ണനും ഷാനുവും റൂമിന് പുറത്ത് കിടന്നു… ഇൻജെക്ഷൻ എടുത്തത് കൊണ്ട് ശിവ പെട്ടെന്ന് തന്നെ ഉറങ്ങി…. പിറ്റേന്ന് രാവിലെ ഡോക്ടർ റൗണ്ട്സിനു വന്ന് പോയതിന് ശേഷം നിർമ്മലയും ഷാനുവും വീട്ടിലേക്ക് തിരിച്ചു പോയി. കണ്ണനായിരുന്നു ശിവയുടെ കൂടെ ഇരുന്നത്… കുറച്ച് കഴിഞ്ഞ് വേണിയും ഷഹനയും ഹോസ്റ്റലിലേക്ക് എത്തി.. “വേണി നിങ്ങൾ ഇവിടെ ഉണ്ടാവില്ലേ…. ഞാൻ വീട്ടിലേക്ക് പോകുവാ…. കോളേജിൽ പോയിട്ട് അത്യാവശ്യമുണ്ട്… ” കണ്ണൻ അവളോട് ചോദിച്ചു…. “ആ ഏട്ടൻ പോയിക്കോ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാവും… ” “ശിവാ ഞാൻ പോയിട്ട് പിന്നെ വരാം.. . പിന്നെ ഷാനുവും അമ്മായിയും ഇപ്പൊ എത്തും ഞാൻ വിളിച്ചിരുന്നു… ” ശിവയോട് പറഞ്ഞതിന് ശേഷം കണ്ണൻ പോയി… “ശിവ നല്ല വേദനയുണ്ടോ…” ഷഹന അവളുടെ അടുത്ത് ചെന്നു ചോദിച്ചു…. “ഇല്ലെടി നല്ല സുഖം… അഹ്….. പോ പിശാശേ…. ” ശിവ സംസാരിക്കുന്നതിനിടയ്ക്ക് നല്ല വേദന ഉണ്ടായി…
“നിന്നോട് ഞങ്ങൾ പറഞ്ഞോ അതിനിടയിൽ പോയി വീഴാൻ…. ഹും… ” “ഞാൻ പോയില്ലെങ്കിൽ കണായിരുന്നു എനിക്ക് പകരം…… ” “എന്നാലും ശിവ നിനക്ക് നിന്റെ ജീവനേക്കാൾ വലുതായിരുന്നു ഇക്ക…… ശരിക്കും അവൻ പൊട്ടനാണ് നിന്റെ അമ്മയ്ക്ക് വേണ്ടി നിന്റെ പ്രണയത്തെ…… ” ഷഹന സംസാരിക്കുമ്പോഴാണ് അർജുൻ അവിടേക്ക് വന്നത്… അവനെ കണ്ടതും വേണി ഇരുന്നയിടത്ത് നിന്ന് എഴുനേറ്റു….. “രണ്ട് പേരും ഇവിടെ തന്നെയാണോ കിടപ്പും കുടിയും….. ” അജു വേണിയെ നോക്കി ചോദിച്ചു… അവൾ ഒന്ന് ചിരിച്ചതേയുള്ളു…. അജു ശിവ കിടക്കുന്ന ബെഡിന്റെ അടുത്തുള്ള ചെയറിലിരുന്നു.. “എന്തുണ്ടാടോ……. ആ അടിയുടെ ഇടയിലേക്ക് വരേണ്ടേ വല്ല ആവശ്യവും ഉണ്ടായിരുന്നോ…? ” ശിവ അവനെ നോക്കി ഇളിച്ചു കാണിച്ചു… “എങ്ങനെ വരാതിരിക്കും…….. അവളുടെ പ്രാണന്റെ നേരെയല്ലേ ആ കത്തി ഉന്നം വെ…… ” ഷഹനയെ പറയാൻ സമ്മതിക്കാതെ വേണി അവളുടെ കാലിന് ഒരു ചവിട്ട് കൊടുത്തു…
“എന്റെ കൃഷ്ണേ നീ അവളെ ചവിട്ടാൻ ഒന്നും നിൽക്കേണ്ട…… കോളേജിൽ പരസ്യമായാ ഒരു സത്യമല്ലേ ശിവയ്ക്ക് ഷാനുവിനോടുള്ള പ്രണയം…. “അജു വേണിയെ നോക്കി പറഞ്ഞു… “എന്നാലും കൊച്ചേ നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു…. ” ശിവ ഒന്ന് ചിരിച്ചതേയുള്ളൂ.. “പിന്നെ… അജുവേട്ടന് ഇന്ന് ക്ലാസ്സ് ഇല്ലേ….” ശിവ ചോദിച്ചു.. “ഉണ്ട്…. ഞാൻ നിന്നെ കാണാൻ വരാൻ മുങ്ങിയതാ…. വേണിയുടെ ഏട്ടനെ കണ്ടായിരുന്നു.. സാറാണ് റൂം നമ്പർ പറഞ്ഞു തന്നത്… പിന്നെ വേറെ ഒന്ന് രണ്ട് ആവിശ്യം ഉണ്ടായിരുന്നു “ശിവയോടാണ് സംസാരിക്കുന്നതെങ്കിലും അജുവിന്റെ കണ്ണ് വേണിയുടെ മേലാണ് വേണിയും അവനെ നോക്കുന്നുണ്ട്… എന്നാൽ അവൻ നോക്കുമ്പോൾ അവൾ തന്റെ ദൃഷ്ടി മറ്റും.. ശിവ ഇതൊക്കെ കാണുന്നുണ്ടായിരുന്നു… ഷഹന ഫോണിലാണ്… “ശിവ എനിക്ക് തന്നോട് കുറച്ച് സംസാരിക്കാനുണ്ട്… ഇപ്പൊ വേണ്ടാ…. താൻ ഒന്ന് റിക്കവർ ആവട്ടെ….” “പറയാനുള്ളതൊക്കെ നേരിട്ട് പറഞ്ഞ മതി…. അവൾ ഏട്ടനെ കേൾക്കാൻ റെഡിയാണ്…. ” ശിവ വേണിയെയും അജുവിനെയും നോക്കി പറഞ്ഞു…
“അത് ശിവ…. എനിക്ക്… ” “അത് ഉരുണ്ട് കളിക്കേണ്ട… എന്താ എന്ന് വെച്ചാൽ അവളോട് തന്നെ പറഞ്ഞോ…. എനിക്ക് ബ്രോക്കർ ആവാൻ വയ്യ….” “എന്നാൽ ഞാൻ പോകാം അല്ലേ…. “അജു അവളെ നോക്കി ചോദിച്ചു… “നിങ്ങൾ ഒറ്റയ്ക്ക് അല്ല… അവളും വരും പറയാനുള്ളതും കേൾക്കാനുള്ളതും എല്ലാം കഴിഞ്ഞിട്ട് ഇവിടെ എത്തിച്ചാൽ മതി ” കണ്ണന്റെ പുറകെ തന്നെ വേണിയും റൂമിന് പുറത്തേക്ക് ഇറങ്ങി… ഇതൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുവായിരുന്നു ഷഹന… “ടി…. വേണി എന്തിനാ അങ്ങേരുടെ കൂടെ പോയത്….. ” അവര് പോയതും ഷഹന ശിവയോട് ചോദിച്ചു… “വേണിയോട് സംസാരിക്കാൻ…. ” “വേണിയോട്….. എന്ത്… അങ്ങേര് നിന്നോട് സംസാരിക്കണം എന്നല്ലേ പറഞ്ഞേ…. ” “എന്നോട് എന്ത് സംസാരിക്കാൻ…. ” “അല്ല അപ്പൊ അയാൾക്ക് നിന്നെ ഇഷ്ട്ടല്ലേ….. ” “എന്നെയോ….. ടി മണ്ടി….. അജുച്ചേട്ടന് വേണിയെയാണ് ഇഷ്ടം…. അവൾക്ക് തിരിച്ചും… ” “എന്തുട്ട്….. ” “കുന്തം….. ” “ടി പറയെടി….. ” “നീ പോയെ ഷഹന…. എനിക്ക് ഇങ്ങനെ സംസാരിക്കാൻ വയ്യാ…. സ്റ്റീച്ചിന് നല്ല വേദനയുണ്ട്…. നീ അവൾ വന്നിട്ട് ചോദിച്ചോ… ” പറഞ്ഞതിന് ശേഷം അവൾ കണ്ണടച്ചു കിടന്നു… അജുവും വേണിയും ഹോസ്പിറ്റലിന് മുന്നിലുള്ള ഒരു കോഫി ഷോപ്പിലേക്കാണ് പോയത്…
“കൃഷ്ണ…… ” അജു തന്റെ മുന്നിലിരിക്കുന്ന വേണിയെ നോക്കി “മ് മ്.. “അവൻ നോക്കുന്നത് കണ്ടതും അവൾ തലകുനിച്ചിരുന്നു…. “കൃഷ്ണ….. ” “പറഞ്ഞോളു…. “വേണി അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ പറഞ്ഞു.. “താൻ ഒന്ന് നോക്കടോ…. ” വേണി മുഖമുയർത്തി അവനെ നോക്കി…. അവളുടെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു… “കൃഷ്ണ… എനിക്ക് പറയാനുള്ളത് വളച്ചു കെട്ടില്ലാതെ പറയാം… എനിക്ക് തന്നെ ഇഷ്ട്ടമാണ്…. പ്രേമിച്ചു നടക്കാനും ഞാൻ ഇല്ല…. എന്റെ പഠിത്തം കഴിഞ്ഞ് ഒരു ജോലി കിട്ടിയിട്ട് ഞാൻ വീട്ടിലേക്ക് വരട്ടെ….. കാത്തിരിക്കുമോ എനിക്ക് വേണ്ടി…. ” അജു പറഞ്ഞതിന് ശേഷം വേണിയെ നോക്കി.. അവൾ അവന് മറുപടി ഒന്നും നൽകിയില്ല…. “താൻ ഒന്നും പറഞ്ഞില്ല……. ഈ മൗനം സമ്മതമല്ല എന്നാണോ….. ” “ഞാൻ കാത്തിരിക്കും….. ” വേണി അവനെ നോക്കി പറഞ്ഞു… അജു അവളെ നോക്കി ഒന്ന് ചിരിച്ചു…. “താൻ ഒന്ന് കണ്ണടച്ചേ… ” “എന്തിന്…. ” “കണ്ണടയ്ക്ക്…. ” വേണി തന്റെ മിഴികൾ അടച്ചു… അജു പാന്റിന്റെ പോക്കറ്റിലിനിന്ന് ഒരു ബോക്സ് എടുത്തു തുറന്നു… “ഇനി തുറക്ക് “ആ ബോക്സിൽ നിന്ന് മോതിരം എടുത്തതിനു ശേഷം അവൻ പറഞ്ഞു.. വേണി കണ്ണ് തുറന്നപ്പോൾ അവളുടെ നേരെ നീട്ടി പിടിച്ച മോതിരത്തിലേക്ക് സംശയത്തോടെ നോക്കി…
അജു അവളുടെ വിരലിൽ അത് അണിയിച്ചു കൊടുത്തു “ഇത് എന്നെ എന്നും ഓർത്തിരിക്കാൻ….. ” അജു വേണിയുടെ കൈയിൽ ഒന്ന് ചുംബിച്ചിട്ട് പറഞ്ഞു… വേണിയുടെ നെറ്റിതടത്തിൽ വിയർപ്പ് പൊടിഞ്ഞു… “എന്നാ നമ്മുക്ക് പോകാം…. തന്റെ ഏട്ടൻ ഇപ്പോ എത്തും….. അതിന് മുന്നേ അവിടെ എത്തണം…. ” അജുവും വേണിയും തിരിച്ചു ഹോസ്പിറ്റലിലേക്ക് പോയി… ഷാനു എത്തിയിട്ടുണ്ടായിരുന്നു… ഷാനു ശിവയുടെ അടുത്ത് ഇരിക്കുവായിരുന്നു… ഷഹന അവൻ കൊണ്ട് വെച്ച ഫുഡ് കഴിക്കുന്നുണ്ടായിരുന്നു…. “ആഹാ നിങ്ങൾ വന്നോ…. എല്ലാം പറഞ്ഞില്ലേ…. ” ശിവ അജുവിനെ നോക്കി ചോദിച്ചു…. അവൻ എന്തോ പറയാൻ തുടങ്ങുമ്പോഴാണ് ഷാനുവിനെ കണ്ടത്.. “ഹാ…. നീ നേരത്തെ എത്തിയോ….. ” “ഇല്ലെടാ… ഇപ്പൊ എത്തിയതേയുള്ളൂ…. നിങ്ങൾ എവിടെ പോയതാ… ” “ഹേയ്…. ഞങ്ങളൊന്ന് പുറത്ത്…. ” അജു നിന്ന് പരുങ്ങി…. വേണി അവന്റെ പുറകിലൊളിച്ചു….. “മ് മ്…. ” ഷാനു അവനെ നോക്കി ആക്കി ചിരിച്ചു…
അഞ്ച് ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ശിവ വീട്ടിലേക്ക് എത്തി… ഈ അഞ്ച് ദിവസവും ഷാനു ഒരു നിഴൽ പോലെ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു… മുകളിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് കാരണം ശിവയ്ക്ക് താഴെത്തെ നിലയിലുള്ള റൂം നിർമ്മല ഒരുങ്ങിയിരുന്നു… ശിവയും ഷാനുവും ഈ ദിവസങ്ങളിൽ അവരുടെ പ്രണയം ഓരോ നോട്ടത്തിലൂടെയും പരസ്പരം കൈമാറി… അന്ന് രാത്രി ഭക്ഷണം കഴിച്ചു ശിവ തന്റെ റൂമിൽ കിടക്കുവായിരുന്നു… അപ്പോഴാണ് ജനലിന്റെ സൈഡിൽ എന്തോ ശബ്ദം കേട്ടത്… അവൾ പതുക്കെ ബെഡിൽ നിന്ന് എഴുനേറ്റ് ജനലിന്റെ അടുത്തേക്ക് പോയി… തുറന്നു കിടന്ന ജനൽ അടയ്ക്കാൻ പോയതും അവളുടെ കൈയിൽ ആരോ പിടിത്തമിട്ടു… ആളുടെ മുഖം കണ്ടതും ശിവയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.. “ഷാനു……… ” ശിവയുടെ ചുണ്ടുകൾ മന്ത്രിച്ചു… അവളുടെ കൈയിൽ ഒരു നനുത്ത ചുംബനം കൊടുത്തു…
“ഭദ്ര പെണ്ണ് ഇതുവരെ ആയിട്ട് ഉറങ്ങിയില്ലേ….. ” “ഞാൻ ഉറങ്ങിയോ എന്ന് അറിയാൻ വന്നതാണോ….. “അവൾ കളിയായി ചോദിച്ചു…. “അല്ലേടി പെണ്ണേ….. എനിക്ക് എന്റെ പെണ്ണിനെ കാണാതെ എനിക്ക് ഉറങ്ങാൻ പറ്റിയില്ല…. ” “ഓ… സഖാവിന് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയോ…. ” “നീ ഇനി എന്തൊക്കെ കാണാനിരിക്കുന്നു…. എല്ലാം താങ്ങാനുള്ള ശേഷി നിനക്ക് ഉണ്ടാവുമോ എന്തോ… ” ശിവ അവനെ നോക്കി ചിരിച്ചു… “എന്നാൽ എന്റെ മോൾ പോയി കിടന്നോ…. കുറേ നേരം നിൽക്കേണ്ട…. വേദനിക്കും…. ” “മ്…. ” ഷാനു ഒരിക്കൽ കൂടി കൈയിൽ ചുംബിച്ചതിന് ശേഷം അവൻ തിരിച്ചു പോയി…. ശിവ അവൻ പോകുന്നതും നോക്കി കുറേ നേരം നിന്നു.. തുടരും….

by